Skip to content

അനഘ – ഭാഗം 28

anagha aksharathalukal novel

നിത്യ-“എന്താ തല്ലുന്നില്ലേ..?”

പുഛത്തോടെ നിത്യ ചോദിച്ചതും മാലിനി തന്റെ കൈകൾ പതിയെ താഴ്ത്തി..

നിത്യ-“എന്ത് പറ്റി..?നിങ്ങൾ രഹസ്യമായി വെച്ചത് എങ്ങനെയാണ് ഞാനറിഞ്ഞത് എന്നല്ലേ വിചാരിക്കുന്നത്..”

നിത്യ സ്റ്റേജിൽ നിൽക്കുന്ന ഒരു കുട്ടിയുടെ അടുത്തേക്ക് ചെന്നു..അവളുടെ കൈയ്യിൽ വെച്ച നിത്യയുടെ ഫോണെടുത്ത് മ മാലിനിക്ക മുന്നിൽ നിന്നു..

നിത്യ-“ദാ നോക്ക്..ഏട്ടന് ആക്സിഡന്റ് ആവാൻ വേണ്ടി നിങ്ങൾ ആ ഗുണ്ടക്ക് അയച്ച മെസ്സേജും ആക്സിഡന്റ് ആയ അന്ന് അവർ തിരിച്ചയച്ചതും..ഇത് നിങ്ങളുടെ ഫോണിൽ നിന്ന് തന്നെ കിട്ടിയതാണ്..നിങ്ങളോട് ഡിലീറ്റ് ചെയ്യാൻ മറന്ന് പോയതാവും..”

നിത്യ ഒരു പുഛത്തോടെ മാലിനിയെ നോക്കി പറഞ്ഞു..

കാർത്തി ഒരിക്കലും പ്രതീക്ഷിക്കാത്ത പലതുമായിരുന്നു അവന് ചുറ്റും നടക്കുന്നത്..താൻ ഏറെ സ്നേഹിച്ചവർ തന്നെരാണ് തന്റെ ജീവിതവും ജീവനും തകർക്കാൻ ശ്രമിച്ചത് എന്നത് അവന് ഉൾക്കൊള്ളാനായില്ല.

കാർത്തി-“അമ്മേ..എന്തിനായിരുന്നു..എല്ലാവരും കൂടി..ഞാനെന്ത് തെറ്റാ നിങ്ങളോടൊക്കെ ചെയ്തത്..?”

കാർത്തി ഇടറിയ ശബ്ദത്തിൽ അവരോട് ചോദിച്ചു..

കാർത്തി-“ഞാൻ അമ്മേടെ മോൻ തന്നെ അല്ലേ..?”

മാലിനി-“അങ്ങനെയൊന്നും പറയല്ലേ കണ്ണാ..നീ എന്റെ മോൻ തന്നെയാ..ഞാൻ നൊന്ത് പ്രസവിച്ച എന്റെ കുഞ്ഞ്..”

കാർത്തി-“പിന്നെ എന്തിനാ ഇതൊക്കെ..?”

മാലിനി-“മോന്റെ നല്ലതിന് വേണ്ടിയാ..അവള് നിന്റെ ജീവിതത്തിൽ ഉണ്ടായാൽ നീ ഒരിക്കലും സന്തോഷിക്കില്ല..അതാ ഞാൻ..നിങ്ങളെ പിരിക്കാൻ..അല്ലാതെ എന്റെ കണ്ണന്റെ മേൽ ഉരുറുമ്പ് കടിച്ചാൽ പോലും അമ്മക്ക് സഹിക്കില്ല എന്ന് നിനക്കറിയില്ലേ..അങ്ങനെ ഉള്ള നിനക്ക് എന്തെങ്കിലും പറ്റിയാ എനിക്ക് സഹിക്കുമോ..?”

കാർത്തി പുഛത്തോടെ ഒന്ന് ചിരിച്ചു..

കാർത്തി-“സന്തോഷം..എന്നിട്ടെവിടെ..?അനു..അവള് പോയതിൽ പിന്നെ ഞാനൊന്ന് സന്തോഷിച്ച് അമ്മ കണ്ടിട്ടുണ്ടോ..?അവളല്ലായിരുന്നോ എന്റെ സന്തോഷവും എന്റെ ജീവിതവും എല്ലാം..തെറ്റ് കാരൻ ഞാനാ..എല്ലാത്തിനും..നിങ്ങളെ അമിതമായി വിശ്വസിച്ചു..അവളെ ഒരിക്കൽ പോലും ഒന്ന് കേൾക്കാൻ ഞാൻ ശ്രമിച്ചില്ല..അവളുടെ വയറ്റിൽ വളരുന്ന ഞങ്ങളുടെ കുഞ്ഞിനെ പോലും ഞാൻ…”

കാർത്തി വേദനയോടെ നിലത്ത് മുട്ട് കുത്തി ഇരുന്നു തന്റെ മുടിയിൽ പിടിച്ച് വലിച്ചു..

….

കാശി നയനയോട് പോവുകയാണെന്ന് പറഞ്ഞ് തിരിച്ച് നടന്നു..കാറിലിരുന്ന കാശി സീറ്റിനൂ പിന്നിലേക്ക് തല ചെരിച്ച് കാറിന്റെ ഡോറിൽ കൈവെച്ച് അതിലേക്ക് തല ചായ്ച്ച് വെച്ച് ഇരുന്നു..

കാർത്തികിന്റെ അനഘയെ കുറിച്ചുള്ള സംസാരം കാശിയുടെ മനസ്സിൽ വല്ലാത്ത നീറ്റലുണ്ടാക്കി.അവൾ തനിക്കുള്ളതല്ല എന്ന് മനസ്സിൽ ആരോ ഇരുന്ന് പറയുന്നത് പോലെ തോന്നി..പക്ഷേ അത് അംഗീകരിക്കാൻ കഴിയാതെ കാശി തല കുടഞ്ഞു..അവന്റെ മനസ്സിലേക്ക് ഒരേ സമയം അനഘയുടെയും കുഞ്ഞാറ്റയുടെയും മുഖം കടന്ന് വന്നു..

കാശി മുഖം അമർത്തി തുടച്ച് കാർ സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് ഓടിച്ചു..

…..

നിലത്ത് മുട്ട് കുത്തി ഇരുന്ന കാർത്തികിനടുത്തേക്ക് മാലിനി ചെന്നു..

മാലിനി-“കണ്ണാ..”

കാർത്തി-“ഇനി എന്നെ അങ്ങനെ വിളിച്ച് പോവരുത്..”

മാലിനിയുടെ മുഖത്തേക്ക് നോക്കി കോപത്തോടെ കാർത്തി പറഞ്ഞു..അവന്റെ ചുവന്ന കണ്ണുകളും മുഖവും കണ്ട് അവർക്കാകെ പേടി തോന്നി..

മാലിനി-“മോനേ..അമ്മ..”

കാർത്തി-“ആരുടെ അമ്മ..എനിക്ക് ഇങ്ങനെ ഒരു അമ്മയോ സഹോദരിയോ ഇല്ല..അച്ഛൻ മാത്രം..അത് മതി എനിക്ക്..മോനേ,ഏട്ടാ എന്നും വിളിച്ച് ഇനി ആ വീടിന്റെ പടി ആരും കടക്കണ്ട..”

കാർത്തിക് അച്ഛനടുത്തേക്ക് ചെന്ന് വീൽചെയർ ഉന്തി പുറത്തേക്ക് നടന്നു..പിന്നാലെ നയനയും..രഘുറാം വംശിയോട് കണ്ണ് കാണിച്ചു..വംശി നിത്യയുടെ കൈയ്യിൽ പിടിച്ച് സ്റ്റേജിൽ നിന്നും ഇറങ്ങി..പിന്നാലെ കൃതിയും..മാലിനി അപ്പോഴും പകച്ച് സ്റ്റേജാൽ തന്നെ നിൽപ്പായിരുന്നു..ചുറ്റിലും കൂടി നിൽക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും അവരെ നോക്കി പരിഹസിക്കുന്നുണ്ടായിരുന്നു..ഒന്നിനും തിരിച്ച് പ്രതികരിക്കാൻ കഴിയാതെ മാലിനിയും..

….

ഡ്രൈവിംഗിന്റെ സമയത്തായിരുന്നു കാശിയുടെ ഫോണിലേക്ക് കോൾ വന്നത്..

അവൻ കാർ സൈഡിലേക്ക് ഒതുക്കി പോക്കറ്റിൽ നിന്നും ഫോണെടുത്തു..ഡിസ്പ്ലേയിൽ രാജീവിന്റെ പേരാ കണ്ടതും കാശി ആൻസർ ചെയ്ത് ചെവിയിലേക്ക് വെച്ചു..

കാശി-“ആ പറയെടാ..”

രാജീവ്-“എന്തായി അവിടെ.?”

കാശി-“എന്താവാൻ എല്ലാം എല്ലാവരും അറിഞ്ഞു..”

രാജീവ്-“കാർത്തിക്..?”

കാശി-“ഹ്മം..അവനും അറിഞ്ഞു..”

രാജീവ്-“അപ്പോ ഇനി..?”

കാശി-“ഇനിയിപ്പോ എന്താ..കാർത്തി ലക്ഷ്മിയെ കാണുന്നു അവർ ഒരുമിക്കുന്നു..”

രാജീവ്-“ടാ..അപ്പോ..നീ..?”

കാശി-“ഞാൻ..ഞാൻ വെറും കാവൽക്കാരൻ അല്ലായിരുന്നോ..കാർത്തിക് വരുന്നത് വരെ ലക്ഷമിയെയും കുഞ്ഞിനെയും സംരക്ഷിക്കാൻ ചുമതലപ്പെട്ട ഒരു കാവൽകാരൻ..ആ ഞാൻ ഒരിക്കലും അവളെ ആഗ്രഹിക്കാൻ പാടില്ലായിരുന്നു..ഒരിക്കലും..”

രാജീവ്-“നിനക്കവളോട് പറഞ്ഞൂടെ..?”

കാശി-“ഞാനെന്ത് പറയണമെന്നാ നീ പറയുന്നേ..അവളോട് പോവരുതെന്നോ..?അങ്ങനെ പറയാൻ എന്ത് അധികാരമാ എനിക്ക് ഉള്ളത്..?അവൾക്ക് ഞാൻ ആരാ..ആരുമല്ല..”

കുറച്ച് നേരം രണ്ട് പേരും നിശബ്ദരായിരുന്നു..

കാശി-“ഞാൻ വെക്കട്ടേ..ഫ്ലാറ്റിലെത്തിയിട്ട് വിളിക്കാം..”

രാജീവ്-“അപ്പോ നീ വീട്ടിലേക്ക് പോവുന്നില്ലേ..?”

കാശി-“ഇനിയിപ്പോ പോയിട്ടെന്തിനാ..?

ഹ്മം..ശരിയെന്നാ ഞാൻ വിളിക്കാം..”

രാജീവ്-“മ്മം..ഒക്കെ..”

രാജീവ് ഫോൺ വെച്ചതും കാശി ഫോണെടുത്ത് ഗാലറിയിൽ സേവ് ചെയ്ത അനഘയുടെ ഫോട്ടോ എടുത്തു..

കാശി അനഘയ്ക്ക് ആമ്പൽ പൂവ് പറിച്ച് കൊടുത്ത അന്ന് ശ്രേയ എടുത്ത ഫോട്ടോസ് ആയിരുന്നു അത്..

അവൻ അനഘയുടെ മുഖത്തെ പുഞ്ചിരി നോക്കി ഇമ ചിമ്മാതെ നിന്നു..

കാശി-“വയ്യ ലക്ഷ്മീ..നീ ഇല്ലാതെ എന്റെ കുഞ്ഞാറ്റ ഇല്ലാതെ എങ്ങനെയാ ഞാൻ..പറ്റുമെന്ന് തോന്നുന്നില്ല..പക്ഷേ തനിക്ക് കാർത്തികിന്റെ കൂടെയുള്ള ജീവിതമാണ് ഇഷ്ടം എങ്കിൽ തടസ്സമായിട്ട് ഞാനുണ്ടാവില്ല..ഒരിക്കലും..”

അനഘയുടെ ഫോട്ടോയിലേക്ക് നോക്കി പതിയെ കാശി പറഞ്ഞു..

പിന്നെ ഫോൺ തിരികെ പോക്കറ്റിലേക്ക് തന്നെ ഇട്ട് കാർ സ്റ്റാർട്ട് ചെയ്തു..

…..

കൊച്ചിയിൽ തിരികെ എത്തിയ കാശി ഫ്ലാറ്റിലേക്ക് പോയി കുളിച്ച് ഫ്രഷ് ആയി ഹോസ്പിറ്റലിലേക്ക് പോയി തന്റെ തിരക്കുകളിലേക്ക് തിരിഞ്ഞു..

രാത്രി വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രതീക്ഷിച്ചത് പോലെ കാർത്തിക് വിളിക്കുകയോ കാണാൻ വരികയോ ചെയ്തിട്ടില്ല എന്നതായിരുന്നു കാശി അറിഞ്ഞത്..

രണ്ട് മൂന്ന് ദിവസത്തിന് ശേഷം ഹോസ്പിറ്റലിലുള്ള സമയം കാശിയുടെ ഫോൺ റിങ് ചെയ്തു..

വിച്ചുവിന്റെ പേര് കണ്ടതും കാശി വേഗം ഫോണെടുത്തു സംസാരിച്ചു..

കാശി-“എന്താ മോളേ ഇപ്പോൾ വിളിച്ചത്..?”

വിച്ചു-“കിച്ചേട്ടാ ഇന്ന് ലച്ചുചേച്ചിയെ കാർത്തിക് ഏട്ടൻ വിളിച്ചിരുന്നു..”

ഇങ്ങനെ ഒന്ന് എപ്പോഴെങ്കിലും കേൾക്കേണ്ടി വരും എന്ന് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും പെട്ടന്ന് കേട്ടപ്പോൾ കാശിക്ക് എന്തോ മനസ്സിലൊരു നീറ്റൽ പോലെ തോന്നി..

കാശി-“ലക്ഷ്മി..അവൾ..എന്ത് പറഞ്ഞു.?”

വിച്ചു-“അത്..ഏട്ടാ..ചേച്ചി അവരുടെ കൂടെ പോവുകയാണ്..രണ്ട് ദിവസത്തിനുള്ളിൽ കാർത്തിക് ഏട്ടൻ വന്ന് കൂട്ടി കൊണ്ട് പോകും എന്നാണ് ചേച്ചി പറഞ്ഞത്..”

ഒരിക്കലും ആഗ്രഹിക്കാത്തത് കേട്ടപോലെ കാശി അവന്റെ കണ്ണുകൾ മുറുക്കെ അടച്ചു..നെഞ്ചിൽ ഒരു പാറക്കല്ല് കയറ്റി വെച്ചത് പോലെ അവന് തോന്നി..

വിച്ചു-“ഏട്ടാ..”

വിച്ചുവിന്റെ വിളിയാണ് കാശിയെ ഉണർത്തിയത്..

കാശി-“ആ..പറ മോളേ..”

അവൻ കഴിവതും സ്വരത്തിൽ സങ്കടം വരുത്താതിരിക്കാൻ ശ്രമിച്ചു..

വിച്ചു-“ആർ യു ആൾറൈറ്റ്..?”

കാശി-“ഹ്മം..”

വിച്ചു-“ഏട്ടൻ വരുന്നില്ലേ ഇങ്ങോട്ട്..?”

കാശി-“ഞാൻ കുറച്ച് തിരക്കിലാണ്..പിന്നെ വിളിക്കാം മോളേ..”

വിച്ചുവിനെ അധികം സംസാരിക്കാൻ അനുവദിക്കാതെ കാശി ഫോൺ ഡിസ്കണക്ട് ചെയ്തു..

തനിക്ക് അത്രയും പ്രിയപ്പെട്ടവർ..തന്റെ ലക്ഷ്മിയും കുഞ്ഞാറ്റയും മറ്റൊരുവന്റേതാകുന്നത് അത് ആരാണെങ്കിൽ പോലും അവന്റെ മനസ്സ് അതിനെ അംഗീകരിക്കാൻ മടിച്ചു..

തനിക്ക് അവരിൽ ഒരവകാശവും ഇല്ല എന്ന് തോന്നുമ്പോഴും അവർ തനിക്ക് മാത്രം സ്വന്തമാണെന്ന് മനസ്സ് ശാഠ്യം പിടിക്കുന്നു..വിട്ട് കൊടുക്കരുതെന്ന് ഉള്ളിൽ നിന്ന് ആരോ പറയുന്ന പോലെ..

“നീ എന്താടാ ഇവിടെ ആലോചിച്ച് നിൽക്കുന്നേ..?”

പിന്നിൽ നിന്നും സ്വരം കേട്ട കാശി തിരിഞ്ഞ് നോക്കി..അഫ്സൽ ആയിരുന്നു..

കാശി-“ആഹ് ടാ..വരുന്നു..”

അഫ്സൽ-“എന്താ ടാ..മുഖത്തിന് ഒരു സങ്കടം പോലെ..എന്തെങ്കിലും കുഴപ്പമുണ്ടോ..?”

കാശി-“ഏയ്..ഒന്നൂല്ല ടാ..നീ വന്നേ..”

കാശി അഫ്സലിനേയും കൂട്ടി നടന്നു..ഡ്യൂട്ടിക്കിടയിലും ഒഴിവ് കിട്ടുമ്പോഴെല്ലാം കാശിക്ക് അനഘയെയും കുഞ്ഞാറ്റയേയും കുറിച്ച് മാത്രമേ ചിന്തിക്കാനുണ്ടായിരുന്നുള്ളൂ..

രാത്രി ഫ്ലാറ്റിൽ എത്തിയ കാശി ഫ്രഷ് ആയി ബാൽക്കണിയിലേക്ക് ചെന്നു..

തണുത്ത കാറ്റേറ്റ് ശരീരം കുളിരുന്നുണ്ടെങ്കിലും അവന്റെ മനസ്സാകെ ചുട്ട് പഴുത്ത് കിടക്കുകയായിരുന്നു..

ഓരോന്ന് ആലോചിക്കെയാണ് ഫോൺ ബെൽ അടിഞ്ഞത്..ഭവാനിയാണെന്ന് കണ്ട കാശി വേഗം തന്നെ ഫോൺ അറ്റന്റ് ചെയ്തു..

കാശി-“അമ്മേ..”

ഭവാനി-“അങ്ങോട്ട് വിളിക്കുമ്പോ മാത്രേ ഇപ്പോ നീ അമ്മയോട് സംസാരിക്കുള്ളൂ ല്ലേ..?”

കാശി-“അല്ല അമ്മേ..തിരക്കിലായിട്ടല്ലേ..”

ഭവാനി-“എന്നോട് മിണ്ടണ്ട നീ..അമ്മയെ വിളിക്കാൻ പറ്റാതത്ര എന്ത് തിരക്കാ നിനക്ക്..അതോ അമ്മയെ വേണ്ടേ നിനക്ക്..?”

കാശി-“അങ്നൊന്നും പറയല്ലേ അമ്മേ..അമ്മയെ ഞാൻ മറക്കോ..?ഈ കാശിക്ക് അതിന് കഴിയോ..?”

ഭവാനി-“അമ്മ വെറുതേ പറഞ്ഞാ മോനേ..എനിക്കറിയില്ലേ എന്റെ കുട്ട്യേ..”

ഭവാനിയും കാശിയും കുറച്ച് നേരം സംസാരിച്ചിരുന്നു..അനഘയെ കുറിച്ച് ചോദിക്കണം എന്നുണ്ടെങ്കിലും കാശി അത് വേണ്ടെന്ന് വെച്ചു..

ഭവാനി-“മോനേ..ലച്ചു..മറ്റന്നാൾ പോവാണ്..”

കാശി-“മ്മം..വിച്ചു വിളിച്ചിരുന്നു..”

അത് പറയുമ്പോൾ കാശിയുടെ സ്വരം വല്ലാതെ നേർത്തിരുന്നു..

ഭവാനി-“നീ വരില്ലേ..?”

കാശി-“ഞാൻ..ഞാനെന്തിന് വരണം അമ്മേ..അവളും കുഞ്ഞും എന്നെ വിട്ട് പോവുന്നത് കാണാനോ..?പറ്റില്ല അമ്മേ..ഞാനവിടെ ഉണ്ടെങ്കിൽ ചിലപ്പോ അവളെ അവന്റെ കൂടെ വിട്ടില്ലെന്ന് വരാം..എന്തിനാ അവളുടെ സന്തോഷം ഞാനിയിട്ട് ഇല്ലാതാക്കുന്നത്..ഞാൻ വരുന്നില്ല..”

ഭവാനി-“കാശീ..അമ്മേടെ മോനോട് ഞാൻ പറഞ്ഞിട്ടുണ്ട്..നമുക്ക് ദൈവം വിധിച്ചതാണെങ്കിൽ എന്തൊക്കെ പ്രതിസന്ധി വന്നാലും അത് നമ്മുടെ അടുത്തേക്ക് തന്നെ വന്ന് ചേരും എന്ന്..ഇനി അത് നമുക്ക് വിധിച്ചില്ലെങ്കിൽ എങ്ങനെയൊക്കെ ശ്രമിച്ചാലും അതിന് കഴിഞ്ഞെന്ന് വരില്ല..അവള് നിനക്കുള്ളതല്ലെങ്കിൽ നീ വിട്ട് കൊടുത്തേ പറ്റു..”

കാശി-“മ്മം..”

ഭവാനി-“അത് കൊണ്ട് അമ്മേടെ മോൻ വരണം..വന്നേ പറ്റൂ..നാളെ എന്തായാലും അമ്മക്ക് നിന്നെ കാണണം..”

കാശി-“ഞാൻ വരാം അമ്മേ..”

ഫോൺ ഡിസ്കണക്ട് ചെയ്ത കാശി കുറേ നേരം ചിന്തിച്ചു..പോവാൻ തീരെ താൽപര്യം ഇല്ലാഞ്ഞിട്ട് പോലും അമ്മയുടെ ആഗ്രഹത്തിന് എതിര് നിൽക്കാൻ അവന് തോന്നിയില്ല..

….

പിറ്റേന്ന് ഉച്ചകഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി നേരെ കൈലാസത്തിലേക്ക് തിരിച്ചു..വീട്ടിലെത്തിയപ്പോഴേക്കും രാത്രി ആയിരുന്നു..ഉമ്മറത്ത് തന്നെ ഭവാനിയും വിച്ചുവും കാത്ത് നിൽക്കുന്നുണ്ടായിരുന്നു..കാശി വന്ന് കയറിയതും സേതുവും പുറത്തേക്ക് വന്നു..പക്ഷേ കാശിയുടെ കണ്ണുകൾ അനഘക്കായി തിരഞ്ഞ് കൊണ്ടിരുന്നു..വേണ്ട എന്ന് കരുതുമ്പോഴും അവളെ ഒന്നു കാണാനായി അവന് വല്ലാത്ത ആഗ്രഹം തോന്നിയിരുന്നു..

സേതു-“പടിയിൽ തന്നെ നിൽക്കാതെ അകത്തേക്ക് കയറ്..”

സേതു പറഞ്ഞതും കാശി മൂളിക്കൊണ്ട് അകത്തേക്ക് കയറി..

ഭവാനി-“നീ പോയി കുളിച്ച് വാ..ഞാൻ ഭക്ഷണം എടുത്ത് വെക്കാം..”

കാശി-“വേണ്ട അമ്മേ..ഞാൻ വരുന്ന വഴി കഴിച്ചു..”

ഭവാനി ഒന്ന് മൂളി പിന്തിരിഞ്ഞ് പോവാൻ നിന്നതും കാശി വിളിച്ചു..അവരവനെ നോക്കി..

കാശി-“കുഞ്ഞാറ്റ..?”

ഭവാനി-“നീ വരുന്നതിന് കുറച്ച് മുമ്പ് ഉറങ്ങി..ഇനിയിപ്പോ നാളെ കാണാം..”

ഭവാനി പറഞ്ഞത് കേട്ട് കാശി ഒന്ന് മൂളി മുകളിലേക്ക് സ്റ്റെപ്പ് കയറി..

രാത്രി മുഴുവൻ ഓരോന്ന് ആലോചിച്ച് കൂട്ടി ഒരുപോള കണ്ണടക്കാൻ കാശിക്ക് കഴിഞ്ഞില്ല..പുലർച്ചെ ഇപ്പഴോ ആയിരുന്നു അവൻ പിന്നെ ഒന്ന് മയങ്ങിയത്..അത് കൊണ്ട് തന്നെ എഴുന്നേറ്റപ്പോൾ ഒരുപാട് വൈകിയിരുന്നു..

താഴേക്ക് ചെന്നപ്പോഴോ ഭക്ഷണം കഴിച്ചപ്പോഴോ ഒന്നും അവിടെയെങ്ങും അവന് അനഘയെ കാണാൻ സാധിച്ചിരുന്നില്ല..

കാശി ഹാളിന് മുന്നിലൂടെ നടക്കുമ്പോഴായിരുന്നു അനഘയുടെ മുറിയിൽ നിന്നും അവളുടെയും കുഞ്ഞാറ്റയുടെയും ശബ്ദം കേട്ടത്..അവൻ പോലുമറിയാതെ കാശിയുടെ കാലുകൾ പതിയെ അവരെ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി..പക്ഷേ പെട്ടന്ന് കാശിയുടെ മനസ്സിൽ ഇന്നാണ് കാർത്തിക് വന്ന് അവരെ കൂട്ടിക്കൊണ്ട് പോവുന്നതെന്ന ഓർമ്മ വന്നത്.. അവന്റെ കാലുകൾ പിടിച്ച് കെട്ടിയത് പോലെ നിന്നു..അത് പതിയെ പിന്നിലേക്ക് ചലിച്ചു..അവനൊന്ന് തിരിഞ്ഞ് പോലും നോക്കാതെ സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി..

….

കുറച്ച് സമയം കഴിഞ്ഞതും വിച്ചു അവന്റെ അടുത്തേക്ക് കയറി വന്നു..

വിച്ചു-“കിച്ചേട്ടാ..”

കാശി-“മ്മം..”

കിടക്കുകയായിരുന്ന അവനൊന്ന് മൂളി..

വിച്ചു-“കാർത്തി ഏട്ടൻ വന്നിട്ടുണ്ട്..ലച്ചുചേച്ചി പോവുകയാണ്..ഏട്ടൻ താഴോട്ട് വരുന്നില്ലേ..?”

കാശി കണ്ണിന് കുറുകെ വെച്ച കൈ മാറ്റി അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു..

കാശി-“ഞാൻ വരാം..നീ പൊയ്ക്കോ..”

വിച്ചു പോയതും കാശി എഴുന്നേറ്റ് ജനാലക്കടുത്തേക്ക് നിന്നു..

അൽപ്പ നേരത്തിന് ശേഷം കുഞ്ഞാറ്റയേയും കൊണ്ട് റൂമിലേക്ക് വന്ന അനഘ കണ്ടത് ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുന്ന കാശിയെ ആണ്..അവൾ വന്നതൊന്നും അറിയാതെ ഏതോ ലോകത്തെന്ന പോലെയായിരുന്നു അവന്റെ നിൽപ്പ്..

അനഘ അകത്തേക്ക് കയറി കുഞ്ഞാറ്റയെ കട്ടിലിലേക്ക് കിടത്തി കാശിക്കടുത്തേക്ക് ചെന്നു..പതിയെ അവന്റെ തോളിൽ പിടിച്ചു..കാശി ഞെട്ടി തിരിഞ്ഞ് നോക്കിയതും മുന്നിൽ നിൽക്കുന്ന അനഘയെ കണ്ട് അവന്റെ കണ്ണുകൾ വിടർന്നു..അവളെ കണ്ടമാത്രയിൽ അത് വരെ അടക്കി നിർത്തിയതെല്ലാം അവനിൽ നിന്നും പുറത്ത് ചാടി..കാശി അനഘയെ തന്റെ കരവലയത്തിനുള്ളിലാക്കി ഇറുകെ പുണർന്നു..അനഘയുടെ തോളിൽ അവന്റെ മുഖം ചേർത്ത് വെച്ച്…

കാശി-“ലക്ഷ്മീ..പ്ലീസ് എന്നെ വിട്ട് പോവാതിരുന്നൂടേ..എനിക്ക്..എനിക്ക് പറ്റില്ല നിങ്ങളില്ലാതെ..ഞാനില്ലാതായിപ്പോവും..അത്രക്ക്..അത്രക്ക് ഇഷ്ടാ ലക്ഷ്മീ നിന്നെ എനിക്ക്..നീയില്ലാതെ..എന്റെ കുഞ്ഞാറ്റ ഇല്ലാതെ..ഞാൻ..ഞാനെങ്ങനെയാ ജീവിക്കുക..ശ്വാസം മുട്ടി ചത്ത് പോകും..എന്നെ വിട്ടിട്ട് പോവല്ലേ ലക്ഷ്മീ..”

കാശിയുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ അനഘയുടെ തോളിനെ നനയിക്കുന്നുണ്ടായിരുന്നു..

അനഘയുടെ കൈയ്യും അവനെ വലയം ചെയ്യാനൊരങ്ങിയപ്പോഴേക്കും ബോധം വന്നത് പോലെ കാശി അവളിൽ നിന്നും അടർന്ന് മാറി..

കാശി-“സോറി..ഞാൻ..ഞാൻ പെട്ടന്ന്..അറിയാതെ..പ്രതീക്ഷിക്കാതെ തന്നെ കണ്ടപ്പോൾ..

താൻ പൊയ്ക്കോ..ഇനിയും ഇവിടെ നിന്നാൽ ഒരുപക്ഷേ എനിക്ക് നിന്നെ വിട്ട് കൊടുക്കാൻ പറ്റി എന്ന് വരില്ല..പൊയ്ക്കോ ലക്ഷ്മീ..”

കാശി അതും പറഞ്ഞ് തിരിഞ്ഞതും അനഘയുടെ കൈ പിന്നിലൂടെ അവനെ ചുറ്റി വരിഞ്ഞതും ഒരുമിച്ചായിരുന്നു..

അനഘ-“കിച്ചേട്ടന്റെ ലക്ഷ്മിക്ക് കിച്ചേട്ടനെ വിട്ട് പോവാൻ പറ്റും എന്ന് തോന്നുന്നോ..?”

കാശിക്ക് ഒരുവേള താൻ സ്വപ്നം കാണുകയാണോ എന്ന് വരെ തോന്നിപ്പോയി…അവൻ തന്റെ അരയിലൂടെ ചുറ്റിവരിഞ്ഞ അനഘയുടെ കൈപിടിച്ച് തനിക്ക് മുന്നിലേക്കാക്കി..

കാശി-“ലക്ഷ്മീ..നീ..നീയെന്താ ഇപ്പോ പറഞ്ഞത്..?”

കാശി അനഘയുടെ മുഖം അവന്റെ കൈകളിലേക്കൊതുക്കി കൊണ്ട് ചോദിച്ചു..

അനഘ-“ഈ കാശിനാഥനെ എനിക്ക് ഇഷ്ടാണ്.”

തുടരും

Fabi

3.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “അനഘ – ഭാഗം 28”

  1. Super 😊…Now I feel relaxed…I’m in tension on the last episode what will happen in next…This was the correct choice @Fathima

  2. polichuuuuuu……..but ithu thanneya pratheekshichathu….enganeyayirickumenna samshayam matrame undayirunnulluu….nannavunnundu…go ahead…..

Leave a Reply

Don`t copy text!