Skip to content

അനഘ – ഭാഗം 27

anagha aksharathalukal novel

“കാർത്തി..”

ഓഡിറ്റോറിയത്തിനകത്തേക്ക് കയറി വരുന്ന നയനയുടെ ഉറക്കെയുള്ള ശബ്ദം കേട്ടതും കാർത്തിയുടെ കൈ കൃതിയുടെ കഴുത്തിനടുത്തെത്തിയതും നിശ്ചലമായി..

കാർത്തി നയനയുടെ നേരെ സംശയത്തോടെ നോക്കി..

കാർത്തി-“എന്താ ചേച്ചീ..?”

നയന-“കാർത്തീ ഈ വിവാഹം നടക്കില്ല..”

നയന പറയന്നത് കേട്ട് നിന്ന മാലിനി ദേഷ്യം കൊണ്ട് വിറച്ചു..

മാലിനി-“നീയെന്താ നയന പറയുന്നത്..?”

മാലിനി നയനയുടെ നേരെ ദേഷ്യത്തോടെ വന്നെങ്കിലും അവൾ കൂസവില്ലാതെ നിന്നു.

നയന-“അമ്മക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല എന്ന് ഉണ്ടോ..?കാർത്തിയുടെ വിവാഹം നടക്കില്ല..ഞാൻ സമ്മതിക്കില്ല..”

മാലിനി-“നിന്റെ സമ്മതം അതിന് ഇവിടെ ആവശ്യമില്ല..ഞാൻ തീരുമാനിച്ചാൽ അത് നടത്തിയിരിക്കും..”

മാലിനി രോഷത്തോടെ നയനയ്ക്ക് നേരെ നോക്കി പറഞ്ഞു..നയന അത് കേട്ട് അവരെ പുഛത്തോടെ നോക്കി..

നയന-“അതേ..അതാണല്ലോ നിങ്ങൾക്ക് ശീലം..ആഗ്രഹിച്ചത് നേടാൻ ചിലപ്പോ നിങ്ങൾ എന്ത് കളിയും കളിച്ചെന്ന് വരും..”

നയനയുടെ വാക്കുകൾ കേട്ട് കാർത്തി കോപത്തോടെ എഴുന്നേറ്റു…

കാർത്തി-“ചേച്ചീ..മതിയാക്ക്..നമ്മുടെ അമ്മയെ പറ്റിയാണ് നീ പറയുന്നത്..”

നയന-“അതേ..അതെനിക്ക് നല്ല ബോധ്യം ഉണ്ട്..നിനക്ക് ഇവരെ കുറിച്ച് എന്ത് അറിയാം കാർത്തി..?നിന്റെ മുന്നിൽ സ്നേഹമുള്ള അമ്മയായിരിക്കും ഇവർ..പക്ഷേ ഇവർക്ക് മറ്റൊര മുഖം കൂടി ഉണ്ട്..അത് അറിഞ്ഞവളാണ് ഞാനും..ഇവർക്ക് മക്കളെയല്ല ആവശ്യം..ഇവരെ അനുസരിച്ച് ജീവിക്കുന്ന കളിപ്പാട്ടങ്ങളെയാണ്..ഇവരുടെ ഇഷ്ടത്തിനൊത്ത് തുള്ളുന്ന പാവയാവാൻ എന്നെ കിട്ടാതിരുന്നതിന്റെ ദേഷ്യം എന്നോട് ഇപ്പോഴും കാണിക്കാറുണ്ട്..

നീനക്കും എന്നോട് ഇഷ്ടക്കേട് ഉണ്ടായിട്ടുണ്ട്..

ശരിയാ ഞാൻ ഹരിയേട്ടനെ സ്നേഹിച്ച് വിവാഹം കഴിച്ചതാണ്..അമ്മക്ക് മാത്രമേ അതിന് എതിർപ്പ് ഉണ്ടായിരുന്നുള്ളൂ..കാരണം ഹരിയേട്ടന് നമ്മുടെയത്ര സ്വത്തോ പണമോ ഇല്ലായിരുന്നല്ലോ..പക്ഷേ അച്ഛനും അച്ഛമ്മയും സമ്മതിച്ചിട്ടാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞതും..കല്യാണം കഴിഞ്ഞ് കുട്ടികളുണ്ടാവാതെ വന്നപ്പോൾ ഒരു അമ്മ മകളോട് കാണിക്കേണ്ട പ്രവർത്തികളല്ല ഇവർ കാണിച്ചത്..പരിഹാസവുഅഅം കുത്തുവാക്കും മാത്രമേ ഇത്രയും നാൾ ഇവരുടെ നാവിൽ നിന്ന് വന്നിട്ടുള്ളൂ..അത് കൊണ്ടാണ് ഞാൻ വീട്ടിലേക്ക് വരാൻ ശ്രമിക്കാത്തതും..”

നയന പറയുന്നത് കേട്ട മാലിനി അവൾക്കടുത്തേക്ക് വന്ന് അവളുടെ കൈയിൽ ബലമായി പിടിച്ചു..

മാലിനി-“സ്റ്റോപ് ഇറ്റ് നയന..ആളുകളുടെ മുന്നിൽ വെച്ചല്ല ഇതൊന്നും സംസാരിക്കേണ്ടത്..”

നയന മാലിനിയുടെ കൈ തട്ടി മാറ്റി..

നയന-“അറിയട്ടേ..എല്ലാവരും എല്ലാം അറിയട്ടേ..അതിന് വേണ്ടി തന്നെയാ ഞാൻ വന്നതും..”

നയന കാർത്തികിനടുത്തേക്ക് നീങ്ങി..

നയന-“ഈ വിവാഹത്തിന് ഞാൻ തടസ്സം നിൽക്കില്ലായിരുന്നു..പക്ഷേ എന്റെ അച്ഛൻ വിയർപ്പൊഴുക്കി ഉണ്ടാക്കിയ RS ഗ്രൂപ്പിന്റെയും മറ്റ് സ്വത്തുക്കളും ദാ ഈ നിൽക്കുന്നവർ കൈയ്യടക്കും എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാ ഞാനെല്ലാം വന്ന് പറയാൻ തീരുമാനിച്ചത്..”

മാലിനി-“നിന്നോടാരാ നയന ഈ ഫൂളിഷ്നസ്സ് പറഞ്ഞത്..ഇവർക്കെന്തിനാ നമ്മുടെ സ്വത്തുക്കളെല്ലാം..?നമ്മളെക്കാൾ സ്വത്തും പണവും ഇവർക്കുണ്ട്..”

മാലിനിയുടെ ഗർവ്വോടെയുള്ള സംസാരം കേട്ട് നയന ഒന്ന് ചിരിച്ചു..

നയന-“അത് നിങ്ങൾക്കെങ്ങനെ അറിയാം..എല്ലാം ഇവർ തന്നെ പറഞ്ഞ് കേട്ട അറിവല്ലേ..?ഈ പുറമേ കാണുന്ന പ്രതാപം മാത്രമേ ഇവർക്കുള്ളൂ..ശരിക്കും പറഞ്ഞാ മുങ്ങി താഴുന്ന ഒരു കപ്പൽ..അവർക്ക് ഇപ്പോ ആവശ്യം നമ്മുടെ സ്വത്തുക്കളാണ്..അതിന് വേണ്ടിയാണ് ഈ വിവാഹവും..”

വംശി-“ചേച്ചീ..ഇതെല്ലാം കള്ളമാണ്..നിങ്ങളെ ആരോ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണ്..”

അത് വരെ ഒന്നും മിണ്ടാതിരുന്ന വംശി നയനയോടായി പറഞ്ഞു..

നയന തന്റെ കൈയ്യിലെ ഫോണെടുത്ത് എന്തോ ടൈപ്പ് ചെയ്തു..

നിമിഷങ്ങൾ കഴിഞ്ഞതും കാശി രഘുറാമിന്റെ പി.എ യുമായി അങ്ങോട്ട് കടന്ന് വന്നു..

കാശിയെ കണ്ടതും കാർത്തികിന്റെ മുഖം ഇരുണ്ടു..

കാർത്തി-“നീയെന്താ ഇവിടെ..?”

നയന-“കാശി ഞാൻ പറഞ്ഞിട്ട് വന്നതാണ്..”

കാശി രഘുറാമിന്റെ പി.എ യെ മുന്നിലേക്ക് കൊണ്ട് വന്ന് നിർത്തി..

അയാൾ അവർക്ക് മുന്നിൽ നിന്ന് രഘുറാമിന്റെ ബിസിനസ് തകർന്നതും ഈ വിവാഹം കഴിഞ്ഞാൽ വിശ്വനാഥന്റെ സ്വത്തുക്കൾ കൈകലാക്കാനുള്ള പ്ലാനിനെ പറ്റിയും പറഞ്ഞു..

അത് കൂടാതെ രഘുറാമും മക്കളും വിവാഹത്തിന്റെ തലേന്ന് സംഹാരിക്കുന്നതിന്റെ വീഡിയോ അവരറിയാതെ തന്നെ പി.എ തന്റെ ഫോണിൽ എടുത്തിരുന്നു..

പി.എ പറഞ്ഞതിനെ ഉറപ്പിക്കുന്ന തെളിവായിരുന്നു അവരുടെ മൂന്ന് പേരുടെയും സംസാരത്തിൽ നിന്നും ലഭിച്ചതും..

കാശി-“എന്താ രഘുറാം സർ..വിശ്വാസം വരുന്നില്ലേ..സർ ന്റെ വിശ്വസ്ഥനായ പി.എ തന്നെയാണ് തനിക്കെതിരെ നിൽക്കുന്നത്..”

വിളറിയ മുഖത്തോടെ നിൽക്കുന്ന രഘുറാമിനെ നോക്കി കാശി പറഞ്ഞു..

മാലിനി-“ഞാനിത് വിശ്വസിക്കില്ല..കണ്ണാ ഇതൊക്കെ ഇവൻ കെട്ടിചമച്ച് ഉണ്ടാക്കിയതാണ്..”

നയന-“കാർത്തി..ഇനിയെങ്കിലും ആരെങ്കിലും പറയുന്നത് കേൾക്കാതെ നിന്റെ മനസ്സ് പറയുന്നത് കേൾക്കാൻ ശ്രമിക്ക്..”

കാർത്തി കോപത്തോടെ കൃതിയുടെ നേരെ തിരിഞ്ഞു..

കാർത്തി-“ഞാനീ കണ്ടത് സത്യമാണോ..?പറയെടീ..”

കൃതിയുടെ തോളിൽ പിടിച്ചുലച്ച് കാർത്തി ചോദിച്ചു..അവന്റെ മുഖത്തെ ദേഷ്യം കണ്ടതും കൃതിയിൽ പേടി തോന്നി..

കാർത്തി-“നിന്നോടാ കൃതി ചോദിച്ചത്..?”

രഘുറാം-“കാർത്തി..”

രഘുറാം ഇടയിൽ സംസാരിക്കാൻ ശ്രമിച്ചതും കാർത്തി അത് തടഞ്ഞു..

കാർത്തി-“നീ പറയുന്നുണ്ടോ ഇല്ലയോ..?”

കൃത്-“ഞാ..ഞാൻ.ഞാനല്ല..ഡാഡി..ഡാഡിയാ എല്ലാം പ്ലാൻ ചെയ്തത്..”

കാർത്തി കൃതിയുടെ മുഖത്ത് ആഞ്ഞടിച്ചു..

കാർത്തി-“ഇത് നീയും നിന്റെ തന്തയും എന്നെ പൊട്ടനാക്കിയതിന്..”

കവിളിൽ കൈവെച്ച് താഴേക്ക് നോക്കി നിൽക്കുന്ന കൃതിയുടെ മുഖത്തേക്ക് കാർത്തി കൈയ്യിലുള്ള താലി വലിച്ചെറിഞ്ഞു..

നയന-“അവര് മാത്രമല്ല നിന്നെ പൊട്ടനാക്കിയത്..നിന്റെ അമ്മയും അനിയത്തിയും കൂടിയാണ്..”

നയന പറഞ്ഞത് കേട്ട് കാർത്തി നയനയെ സംശയത്തോടെ നോക്കി..

മാലിനി-“ഞങ്ങൾ എന്ത് ചെയ്തെന്നാ നീ പറയുന്നത്..?”

നയന-“നിങ്ങളെല്ലാവരും കൂടിയല്ലേ ഇവന്റെ ജീവിതത്തിൽ നിന്നും അനുവിനെ ഒഴിവാക്കിയത്..”

മാലിനി-“ആ പിഴച്ചവൾ അഴിഞ്ഞാടി നടന്നത് കൊണ്ടാ അവളെ എന്റെ മോന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയത്..”

കാശി-“മതി നിർത്ത്..അവളെ പറ്റി ഒരക്ഷരം മോശമായി പറഞ്ഞാൽ ഈ കാശി ആരാണെന്ന് നിങ്ങൾ അറിയും..”

മാലിനി-“കണ്ടില്ലേ..അവളെ പറ്റി പറഞ്ഞപ്പോഴേക്കും ഇവന് പൊള്ളി..”

നിത്യ-“എങ്ങനെ പൊള്ളാതിരിക്കും..അവൾ ഇവന്റെ കൂടെയും കിടന്ന് കൊടുത്തിട്ടില്ലേ..”

നിത്യ പുഛത്തോടെ പറഞ്ഞ് നിർത്തിയതേ അവൾക്ക് ഓർമ്മയുള്ളൂ..അത് വരെ ദേഷ്യം അടക്കി നിർത്തിയ കാശിക്ക് നിത്യയുടെ വാക്ക് കേട്ടപ്പോൾ നിയന്ത്രിക്കാൻ സാധിച്ചില്ല..കാശിയുടെ കൈ നിത്യയുടെ നേരെ ശക്തിയിൽ ഉയർന്ന് താണു..

അടിയുടെ ശക്തിയിൽ അവളുടെ മുഖം ഒരു വശത്തേക്ക് കോടി പോയി..

കാശി-“ഞാൻ പറഞ്ഞു..അവളെ പറ്റി അനാവശ്യമായി ആര് പറഞ്ഞാലും അത് ഞാൻ കേട്ട് നിൽക്കില്ലെന്ന്..”

കാശിയുടെ പ്രവർത്തിയിൽ എല്ലാവരും ഒന്ന് അമ്പരന്നു..

കാശി-“അവളല്ല തെറ്റ്കാരി എന്നുറപ്പുണ്ടായിട്ടും ഒരുളുപ്പും കൂടാതെ അവളെ കുറ്റപ്പെടുത്താൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു..”

മാലിനി-“തെറ്റൊന്നും ചെയ്യാതെയാണോ അവൾ നിന്റെ കൂടെ ഫ്ലാറ്റിൽ കിടന്നത് കണ്ടത്..?”

കാശി-“അതിന് കാരണക്കാർ ആരാണെന്ന് അറിഞ്ഞിട്ട് തന്നെയാ ഞാൻ വന്നത്..ഇനി നിങ്ങൾ ചോദിച്ച സ്ഥിതിക്ക് ആരാണെന്ന് കൂടെ കാണിച്ച് തരാം..”

കാശി പോക്കറ്റിലിരുന്ന ഫോണെടുത്ത് ഒരു ഫോൾഡർ ഓൺ ചെയ്ത് കാർത്തിക്ക് നേരെ നീട്ടി..

കാർത്തി ഒന്ന് സംശയിച്ച് അവന്റെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി നോക്കി..

രാഹുലിന്റെ കസിന്റെ ഫ്ലാറ്റിലെ കോറിഡോറിലുള്ള സിസിടിവി ഫൂട്ടേജ് ആയിരുന്നു അതിൽ..

അതിൽ നോക്കി നിന്ന കാർത്തിയുടെ അടുത്തേക്ക് കാശി ചെന്നു..

വീഡിയോ പ്ലേ ആയി കുറച്ച് കഴിഞ്ഞതും ആണ് കാമറയിൽ കാശിയും രാഹുലും അവരുന്നത് കണ്ടത്..രാഹുലിന്റെ തോളിൽ കൈയ്യിട്ട് അവനെ പിടിച്ച് നടക്കുകയായിരുന്നു കാശി..അവര് നേരെ ഫ്ലാറ്റിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി..കുറച്ച് സമയം കഴിഞ്ഞതും രാഹുൽ ഹോസ്പിറ്റലിലേക്ക് പോവുന്നതാണ് കണ്ടത്..ഏകദേശം പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞതും കോറിഡോറിലൂടെ ആ ഫ്ലാറ്റിനെ ലക്ഷ്യമാക്കി വരുന്നവരെ കണ്ടതും കാർത്തിയുടെ മുഖത്ത് അവിശ്വസനീയത നിറഞ്ഞു..മയങ്ങി കിടക്കുന്ന അനഘയെ തോളിലിട്ട് വംശിയും നിത്യയും കൂടെ വേറെ രണ്ട് പേരും ഉണ്ടായിരുന്നു..അവർ പതിയെ ഫ്ലാറ്റിനടുത്തെത്തി അവരുടെ കൈയ്യിലെ ചാവിയെടുത്ത് പുറമേ നിന്നും പൂട്ടിയ വാതിൽ തുറന്നു..വാതിൽ തുറന്നതും അനഘയെയും കൊണ്ട് അവർ അകത്തേക്ക് കയറി…കുറച്ച് സമയം കഴിഞ്ഞതും അവർ അനഘയെ കൂടാതെ തിരിച്ചിറങ്ങി..ഡോറ് അടച്ചിട്ട് തിരികെ പോയി..വീഡിയോ കാണെ കാർത്തിയുടെ മുഖത്തെ അവിസ്വസനീയത ദേഷ്യമായി മാറാൻ തുടങ്ങി..

കാർത്തികിന്റെ ഭാവമാറ്റം ശ്രദ്ധിച്ച നിത്യക്ക് ആകെ പേടിയായി..അവൾ ഒരു ധൈര്യത്തിന് വംശിയടെ കൈകളിൽ പിടിച്ചു..അവന്റെ മുഖത്തും ഒര ഭയത്തിന്റെ അംശം കണ്ടതും നിത്യക്ക് എന്ത് ചെയ്യണം എന്ന് അറിയാതെയായി..

കാശി കാർത്തികിനടുത്തേക്ക് നീങ്ങി നിന്ന് ഫോൺ പോസ് ചെയ്തു..

കാശി-“ഈ മുഖം ഇതിന് മുമ്പ് കണ്ട് പരിചയമുണ്ടോ..?”

അതിൽ ഒരു മുഖത്തിന് നേരെ വിരലു ചൂണ്ടി കാശി കാർത്തികിനോട് ചോദിച്ചു..

കാർത്തിക് ആ മുഖം എവിടെയോ കണ്ട് മറന്നത് പോലെ തോന്നി..കാർത്തിയുടെ മുഖത്തെ സംശയ ഭാവം കണ്ടതും കാശി വീഡിയോ ബാക്ക് ആക്കി ഫോൾഡറിലെ ഒര ഫോട്ടോ എടുത്ത് കാണിച്ചു..

അന്ന് വംശിയാണെന്ന് പറഞ്ഞ് അനഘയോട് സംസാരിച്ചവനായിരുന്നു അവരുടെ കൂടെ ഫ്ലാറ്റിലേക്ക് പോയവരിൽ ഒരാൾ..

കാർത്തിക്ക് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ബീച്ചിൽ നിന്ന് അനഘയുടെ കൂടെ എടുത്ത ഫോട്ടോസ് ആയിരുന്നു കാശി കാണിച്ച് കൊടുത്തത്..കാർത്തി ആ ഫോട്ടോസെല്ലാം നോക്കി കൊണ്ടിരിക്കുന്ന സമയം കാശി പുറത്തേക്ക് പോയി..തിരിച്ച് വരുമ്പോൾ അവന്റെ കൂടെ ആ ഫോട്ടോയിൽ കണ്ടവനും ഉണ്ടായിരുന്നു..

അവനെ കാശി കാർത്തികിന് മുന്നിൽ കൊണ്ട് നിർത്തിച്ചു..

കാശി-“ഒന്ന് രണ്ടെണ്ണം കൊടുക്കേണ്ടി വന്നു..എന്നാലും നടന്നതെല്ലാം ഇവൻ കൃത്യമായി പറഞ്ഞിട്ടുണ്ട്..എന്നോട് പറഞ്ഞ പോലെ തന്നെ ഇവർക്ക് മുന്നിലും പറഞ്ഞേക്ക്..”

അവൻ കാശിയെ ഒന്ന് നോക്കി പറഞ്ഞ് തുടങ്ങി..

“എല്ലാം വംശിയും നിത്യയും കൂടെ പ്ലാൻ ചെയ്തതാണ്..അവര് തമ്മിലുള്ള അഫയർ അറിഞ്ഞ അനഘ അതിന് സമ്മതിക്കാത്തതിന്റെ ദേഷ്യവും വാശിയും കാരണം ആണ് നിങ്ങളെ തമ്മിൽ പരിയിക്കാൻ ശ്രമിച്ചത്..അന്ന് വംശിയെ കാണണം എന്ന് അനഘ പറഞ്ഞിരുന്നു..വംശിയെ അവൾ കണ്ടിട്ടില്ലാത്തത് കൊണ്ട് ഞാനാണ് വംശിയാണെന്ന് പറഞ്ഞ് അവൾക്ക് മുന്നിൽ ചെന്നത്..അത് ഫോട്ടോ എടുത്ത് നിങ്ങൾക്ക് അയച്ച് തന്നു..

പിന്നെ നിത്യയുടെ ആത്മഹത്യാ ഭീഷണി കൊണ്ടാണ് അനഘ നിങ്ങളുടെ പ്രൊജക്ടിന്റെ ഫയൽ എനിക്ക് തന്നത്..അതും ഞങ്ങൾ ഫോട്ടോ എടുത്ത് വെച്ചിരുന്നു..

അവസാനം അനഘ എവിടെയോ പോയി വരുമ്പോൾ ഡ്രൈവറോട് പറഞ്ഞ് കാർ അധികമാരും ഇല്ലാത്ത സ്ഥലത്ത് നിർത്തിച്ച് ഡ്രൈവറോട് പോവാൻ പറഞ്ഞ നിത്യ അനഘയെ മയക്കി കിടത്തി ഫ്ലാറ്റിലേക്ക് എത്തിച്ചു..ഞാനും വംശിയും സച്ചിന്റെ ഫ്ലാറ്റിലേക്ക് കൊണ്ട് പോയി..എന്നെയും അനഘയേയും ഒരുമിച്ച് കാണിക്കാനായിരുന്നു പ്ലാൻ ചെയ്തത്..എന്നാൽ ഫ്ലാറ്റിൽ കയറിയപ്പോഴാണ് മറ്റൊരാളെ അവിടെ കണ്ടത്..ആരായും പ്രശ്നമല്ല എന്ന് തീരുമാനിച്ച് അനഘയെ ഇവന്റെ കൂടെ കിടത്തി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി..പിന്നെയാണ് നിങ്ങളെ കൂട്ടി ഡ്രൈവറും നിത്യയും ഇങ്ങോട്ട് വന്നത്..”

അവൻ പറഞ്ഞ് നിർത്തിയതും നിത്യ ആകെ വെട്ടി വിയർത്തു..കാര്യങ്ങളെല്ലാം കൈവിട്ട് പോയി എന്നവൾക്ക് ബോധ്യമായി..കാർത്തികിന്റെ പ്രതികരണം എന്താവും എന്നോർത്ത് അവൾക്കാകെ ഭയം തോന്നി..എന്ത് ചെയ്യണം എന്നറിയാതെ നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ..

ഇത് വരെ താനറിഞ്ഞതും വിശ്വസിച്ചതും ഒന്നുമല്ല സത്യങ്ങൾ എന്നറിഞ്ഞ കാർത്തിക്ക് സമനില തെറ്റും പോലെ തോന്നി..

തനിക്ക് മുന്നിൽ പൊട്ടി കരഞ്ഞ അനഘയുടെ മുഖം അവന്റെ ഓർമ്മയിലേക്ക് വന്നു..അവളുടെ കണ്ണുനീർ തന്നെ മൊത്തത്തിൽ ചുട്ടു പൊള്ളിക്കുന്നത് പോലെ അവന് അനുഭവപ്പെട്ടു..അവളോട് ചെയ്തതും പറഞ്ഞതും ഓർത്ത അവന്റെ മനസ്സ് കുറ്റബോധത്താൽ നീറി..അത് അവന്റെ കണ്ണുകളിലൂടെ കണ്ണുനീർ തുള്ളിയായി പുറത്തേക്ക് ഇറ്റി വീണു..

നയന-“കരയാൻ നിനക്ക് അർഹതയില്ല കാർത്തീ..ഒരു പെണ്ണിനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് നീ ചെയ്തത്..ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ നിനക്ക് കണ്ടുപിടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ..പക്ഷേ അതിന് ശ്രമിക്കാതെ സ്വന്തം അമ്മയുടെയും അനിയത്തിയുടെയും വാക്കുകൾ മാത്രം വിശ്വസിച്ച് നിന്റെ ഭാര്യയെ നീ പുറത്താക്കി..അതും അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ പിതൃത്വം പോലും സംശയിച്ച്..നിനക്ക് കരയാൻ പോലുമുള്ള അർഹതയില്ല..”

നയനയുടെ ഓരോ വാക്കകളും കാർത്തികിന്റെ മനസ്സിൽ വേദന അധികമാക്കി..

കാശി-“ഒരു കാര്യം കൂടെ പറയാനുണ്ട്..”

കാശി നയനക്ക് നേരെ നോക്കിയതും നയന പുറത്തേക്ക് പോയി..തിരിച്ച് വരുമ്പോൾ നയനയുടെ കൂടെയുള്ള ആളെ കണ്ട് മാലിനിയടക്കം എല്ലാവരും ഞെട്ടി..

കാർത്തി-“അച്ഛൻ..”

കാർത്തി പതിയെ പറഞ്ഞു..

നയന വീൽച്ചെയറിൽ ഉന്തി വിശ്വനാഥനെ സ്റ്റേജിന് താഴെ നിൽപിച്ചു..കാർത്തി വിശ്വനാഥന്റെ അരികിലേക്ക് ചെന്നു മുട്ട് കുത്തി ഇരുന്നു..

വിശ്വൻ-“മോ..നേ..നി..ത്യ..എ..ന്നെ..ത..ള്ളി ഇ..ട്ട.ത്”

വിശ്വനാഥന്റെ സ്വരം കാർത്തി വിശ്വാസം വരാതെ അയാളെ നോക്കി..വിശ്വൻ പിന്നെയും അത് തന്നെ ആവർത്തിച്ച് പറഞ്ഞു..അയാളുടെ വാക്കുകൾ മുറിഞ്ഞ് പോവുന്നുണ്ടായിരുന്നു..കാർത്തിയിൽ അതൊരു വലിയ നടുക്കമാണ് ഉണ്ടാക്കിയത്..അവൻ വിശ്വാസം വാരാതെ വിശ്വനാഥനെ നോക്കി..

നയന-“അച്ഛൻ പറഞ്ഞത് സത്യമാണ്..നിത്യയാണ് അച്ഛന്റെ ഈ അവസ്ഥക്ക് കാരണം..അല്ലാതെ അനു അല്ല..”

അത് കൂടെ കേട്ടതും കാർത്തി നിയന്ത്രണം വിട്ട് നിത്യക്ക് നേരെ പാഞ്ഞടുത്തു..അവളുടെ ഇരു കവിളുകളിൽ അവൻ ആഞ്ഞടിച്ച് കൊണ്ടിരുന്നു..കണ്ടു നിന്ന ആരും അത് തടയാൻ പോയില്ല..

കാർത്തി-“എന്തിനായിരുന്നു ടീ..നീ അച്ഛനെ..?”

അടി കൊണ്ട് അവസാനം തളർന്ന് വീഴാൻ തുടങ്ങിയ നിത്യയുടെ മുടിക്കുത്തിൽ പിടിച്ച് വലിച്ച് കാർത്തി ചോദിച്ചു..നിത്യ ഒന്നും മിണ്ടാതെ മൗനത്തെ കൂട്ടു പിടിച്ചു..അത് കണ്ട് നിന്ന നയന അന്ന് നടന്നതെല്ലാം കാർത്തിയോടായി പറഞ്ഞു..

മാലിനി-“എടീ ഒരുമ്പെട്ടവളേ..നീയെന്റെ വിശ്വേട്ടനെ..”

മാലിനി അവൾക്ക് നേരെ പാഞ്ഞ് വന്നു..അവരുടെ കൈ നിത്യയുടെ കവിളിൽ പതിഞ്ഞു..അടുത്ത അടിക്കായി അവളുടെ നേരെ എത്തിയതും നിത്യ അത് തട്ടി മാറ്റി..

നിത്യ-“എന്നെ തല്ലാൻ എന്ത് യോഗ്യതയാ നിങ്ങൾക്ക് ഉള്ളത്..സ്വന്തം മകനെ കാറിടിപ്പിച്ച് കൊല്ലാൻ നോക്കിയതല്ലേ നിങ്ങൾ..”

നിത്യ മാലിനിക്ക് നേരെ ചീറി..നിത്യക്ക് നേരെ ഉയർത്തിയ അവരുടെ കൈ നിശ്ചലമായി..വിളറി വെളുത്ത മുഖവുമായി മാലിനി അവളെ നോക്കി..

തുടരും

Fabi

3.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അനഘ – ഭാഗം 27”

Leave a Reply

Don`t copy text!