അനഘ നേരെ കാശിയുടെ അടുത്തേക്ക് നടന്നു..അവന്റെ അടുത്തെത്തിയതും കുഞ്ഞാറ്റയെ അവന്റെ കൈയ്യിൽ നിന്നും വാങ്ങി തന്റെ നെഞ്ചോട് ചേർത്തു..
അനഘയുടെ പെട്ടന്നുള്ള നീക്കമായതിനാൽ കാശി ഒന്ന് ഞെട്ടി..
അനഘയുടെ ചുവന്ന മുഖം കണ്ടതും കാശി ആകെ വിളറി…
അനഘ-“എന്താ നിങ്ങളുടെ ഉദ്ധേശം..?”
അനഘ ചോദിച്ചത് കാശിക്ക് വ്യക്തമായില്ല..
കാശി-“എന്ത്..?”
അനഘ-“എന്റെ കുഞ്ഞിനോട് കാണിക്കുന്ന ഈ സ്നേഹം..അതിന് പിന്നിലുള്ള ഉദ്ധേശം എന്താണ് എന്ന്..?”
കാശി-“ലക്ഷ്മീ…ഞാൻ…”
കാശി എന്തോ പറയാൻ വന്നതും അനഘ കൈയുയർത്തി തടഞ്ഞു..
അനഘ-“എന്നോട് അടുക്കാനും എന്റെ സ്നേഹത്തിനും വേണ്ടിയാണ് ഈ അഭിനയവും കാട്ടിക്കൂട്ടലുമെങ്കിൽ വേണ്ട..
എനിക്കത് ഇഷ്ടമല്ല..”
കാശിയുടെ മുഖത്ത് നോക്കി രൂക്ഷമായി പറഞ്ഞ് അനഘ കുഞ്ഞിനെയും കൊണ്ട് റൂമിന് പുറത്തേക്ക് പോയി..
അപ്പോഴും അനഘയുടെ വാക്കുകളിൽ ഞെട്ടി നിൽക്കുകയായിരുന്നു കാശി..അവൻ പതിയെ ബെഡ്ഡിലേക്കിരുന്ന് തലയിൽ രണ്ട് കൈ കൊണ്ടും ഊന്നി..
അവന്റെ കണ്ണുകൾ പതിയെ നിറഞ്ഞ് വന്നു..
അവൻ ആ കണ്ണുനീരിനെ പുറത്ത് വീടാൻ അനുവദിക്കാതെ പിടിച്ച് നിർത്തി..
ഇനിയും അവിടെ നിന്നാൽ മനസ്സ് കൈവിട്ട് പോവും എന്ന് തോന്നിയത് കൊണ്ട് ആരോടും പറയാതെ കാറെടുത്ത് പുറത്തേക്ക് പോയി..
രാത്രി ഏറെ വൈകിയ ശേഷമാണ് പിന്നെ കാശി വീട്ടിലേക്ക് വന്നത്..
അവനെ കാത്ത് ആവലാതിയോടെ സേതുവും ഭവാനിയും ഉമ്മറത്ത് നിന്നിരുന്നു..
സേതു-“എവിടെ പോയി കിടക്കുകയായിരുന്നു നീ..?
എത്ര തവണ ഫോണിൽ വിളിച്ചു..നീയെന്തിനാ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചത്..?ആരോടും പറയാതെ നീ എങ്ങോട്ട് പോയതാ..?”
കാശി കയറിയതും സേതു ദേഷ്യത്തോടെ ഓരോന്ന ചോദിക്കുന്നുണ്ടായിരുന്നു..
എന്നാൽ ഒന്നിനും കാശി മറുപടി കൊടുത്തില്ല..
അവരെ ഒന്ന് നോക്കി സ്റ്റെയർ കയറി മുകളിലേക്ക് പോയി..
കാശിയുടെ മുഖം കണ്ട് അവനെന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായ സേതു ഭവാനിയോട് അവനടുത്തേക്ക് ചെല്ലാൻ പറഞ്ഞു..
ഭവാനി ചെന്ന് നോക്കുമ്പോൾ കാശി ബാൽക്കണിയിലായിരുന്നു..
ഭവാനി-“കാശീ..”
അവർ അവന് അടുത്തേക്ക് ചെന്ന് വിളിച്ചു..
കാശി തിരിഞ്ഞ് നോക്കിയതും ഭവാനിയെ കണ്ട് അവനൊരു വാടിയ പുഞ്ചിരി നൽകി..
ഭവാനി-“എന്താടാ..?എന്ത് പറ്റി മോന്..?”
കാശി-“ഒന്നൂല്ല അമ്മേ..?”
ഭവാനി-“അമ്മയോട് എന്തിനാ ടാ കള്ളം പറയുന്നേ..?”
കാശി ഭവാനിയെ പുണർന്ന് തോളിൽ തലവെച്ച് കിടന്നു..
ഭവാനി-“അമ്മയോട് പറ മോനേ…?എന്താ എന്റെ കുട്ടീടെ സങ്കടം..?”
ഭവാനി കാശിയുടെ മുടിയിൽ തലോടി ചോദിച്ചു..
കാശി-“ഞാൻ കുഞ്ഞാറ്റയോട് കാണിക്കുന്ന സ്നേഹം അഭിനയമായിട്ട് തോന്നുന്നുണ്ടോ അമ്മക്ക്..?”
ഭവാനി കാശിയെ മുഖമുയർത്തി നോക്കി..
ഭവാനി-“എന്ത് പറ്റി ഇപ്പോ ഇങ്ങനെയൊക്കെ ചോദിക്കാൻ..?”
കാശി-“ലക്ഷ്മി…അവളെന്നോട് പറഞ്ഞു..ഞാൻ കാണിക്കുന്നത് വെറും അഭിനയമാണ് എന്ന്..
അതും ലക്ഷ്മിക്ക് എന്നെ ഇഷ്ടമാവാൻ വേണ്ടി..
അമ്മക്ക് തോന്നുന്നോ അങ്ങനെ..?
ശരിയാണ്..ഞാൻ കുഞ്ഞാറ്റയുടെ അച്ഛനല്ല..
പക്ഷേ അമ്മക്കറിയോ ലക്ഷ്മിയെ ഞാനിഷ്ടപ്പെട്ടത് മുതൽ..അവളെന്റേതാണെന്ന് മനസ്സിൽ ഉറപ്പിച്ച അന്ന് മതൽ അവളുടെ വയറ്റിലുള്ള കുഞ്ഞും എന്റെതാണ്..അങ്ങനെയേ ഞാൻ കണ്ടിട്ടുള്ളൂ..ലക്ഷ്മി കുഞ്ഞാറ്റയെ പ്രസവിക്കുമ്പോൾ അവളനുഭവിച്ച അതേ വേദന ഞാനും ലേബർ റൂമിന് പുറത്ത് നിന്ന് അനുഭവിച്ചിട്ടുണ്ട്…
ആ കുഞ്ഞ് മുഖം കണ്ട നിമിഷം മുതൽ എന്നിൽ അവൾക്കായി ഒരച്ഛന്റെ സ്നേഹവും വാത്സല്യവും കരുതലും നിറഞ്ഞിട്ടുണ്ട്…
കേൾക്കുന്നവർക്ക് ഒരു പക്ഷേ അതൊന്നും ഉൾക്കൊള്ളാൻ കഴിയില്ലായിരിക്കാം..
ലക്ഷമി പോലും അത് കൊണ്ടാവും അങ്ങനെയൊക്കെ പറഞ്ഞത്..
അവളെയും എന്റെ കുഞ്ഞാറ്റയേയും എനിക്ക് ജീവനാണ് എന്ന് എങ്ങനെയാ ലക്ഷ്മിയെ പറഞ്ഞ് വിശ്വസിപ്പിക്കേണ്ടത്..
അറിയില്ല അമ്മേ എനിക്ക്..”
സംസാരിക്കുമ്പോൾ പലപ്പോഴായി അവന്റെ ശബ്ദം ഇടറിയിരുന്നു..
ഭവാനി-“അമ്മ ഒന്ന് ലച്ചൂനോട് സംസാരിക്കട്ടേ..?”
കാശി-“വേണ്ട അമ്മേ..അവൾക്കത് ചിലപ്പോ ഇഷ്ടപ്പെട്ടെന്ന് വരില്ല..”
ഭവാനി-“എന്നാലും അമ്മ ഒന്ന് സംസാരിച്ച് നോക്കാം..”
കാശി-“അമ്മ എന്ത് സംസാരിക്കാനാ..
ഒരാളെ പറഞ്ഞ് ഇഷ്ടപ്പെടുത്താൻ പറ്റുമോ..?
അങ്ങനെ ചെയ്താൽ അവളെന്നെ ഉള്ളറിഞ്ഞ് സ്നേഹിക്കുമോ..?ഒരിക്കലുമില്ല..അവള് പറഞ്ഞ വാക്കുകൾ എന്നെ വേദനിപ്പിച്ചു എന്നുള്ളത് ശരിയാ..പക്ഷേ ഇപ്പോഴും അവളോടുള്ള എന്റെ പ്രണയം ഒരു തരി പോലും കുറഞ്ഞിട്ടില്ല..കൂടിയിട്ടേ ഉള്ളൂ..
എന്നെങ്കിലും അവൾക്ക് എന്നെ മനസ്സിലാകും..ആ നിമിഷത്തിനായി കാത്തിരുന്നോളാം ഞാൻ..അത്രക്ക് സ്നേഹിച്ച് പോയി..”
കാശി ഭവാനിയുടെ മടിയിലേക്ക് തല വെച്ച് കിടന്നു..
ഇവരുടെ സംസാരമെല്ലാം ശ്രവിച്ച അനഘ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ മെല്ലെ തുടച്ച് താഴേക്ക് പോയി..
കുറേ നേരം കാശി ഒന്നും മിണ്ടാതെ ഭവാനിയുടെ മടിയിൽ കിടന്നു…
ഭവാനി-“അമ്മ ഭക്ഷണം വിളമ്പട്ടേ..?”
നിശബ്ദത മുറിച്ച് ഭവാനി ചോദിച്ചു..
കാശി-“വേണ്ട അമ്മേ..വിശപ്പില്ല..”
ഭവാനി-“ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ നീ..?”
കാശി മറുപടിയൊന്നും കൊടുക്കാതെ ഭവാനിയുടെ കൈ തന്റെ കവിളിനടിയിലേക്ക് വെച്ച് കിടന്നു..
ഭവാനി കുറച്ച് സമയം കൂടെ കാശിയുടെ അടുത്ത് ചെലവഴിച്ച ശേഷം താഴേക്ക് ചെന്നു..അനഘയുടെ റൂമിന് മുന്നിലെത്തിയൈഉം അവരൊന്ന് സംശയിച്ച് നിന്നു..പിന്നെ ആ റൂമിനടത്തേക്ക് നടന്നു..
ഭവാനി ചെല്ലുമ്പോൾ അനഘ കുഞ്ഞാറ്റയ്ക്ക് പാല് കൊടുത്ത് ഉറക്കാനുളള ശ്രമത്തിലായിരുന്നു..
ഭവാനിയെ കണ്ട് അവളൊന്ന് പുഞ്ചിരിച്ചു..
ഭവാനി-“ഉറങ്ങില്ലായിരുന്നോ മോള്..?”
അനഘ-“ഇല്ല അമ്മേ..ഇവള് ഉറക്കിയാലല്ലേ ഉറങ്ങാൻ പറ്റൂ..”
ഭവാനി-“ഇങ്ങ് താ..ഞാനെടുക്കാം.”
ഭവാനി കുഞ്ഞിനെ തന്റെ കൈയ്യിലേക്ക് വാങ്ങി..അൽപ്പ സമയം കഴിഞ്ഞതും അവൾ ഉറങ്ങാൻ തുടങ്ങി..
ഭവാനി-“മോളേ..അമ്മക്കൊരു കാര്യം പറയാനുണ്ട്..”
ഭവാനി തുടക്കമിട്ടതും അനഘക്ക് കാശിയുടെ കാര്യമാവും പറയാനുണ്ടാവുക എന്ന് മനസ്സിലായി..
ഭവാനി-“നിങ്ങൾ തമ്മിലുള്ള പ്രശ്നത്തെ പറ്റി കാശി പറഞ്ഞിരുന്നു..അതും ഞാൻ ഒരുപാട് നിർബന്ധിച്ച ശേഷമാണ് അവൻ പറയാൻ കൂട്ടാക്കിയത്..
മോൾക്ക് അവന്റെ ഇഷ്ടം ഒരുപക്ഷേ ഇപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല..
അതിന് ഒരിക്കലും അമ്മ മോളെ കുറ്റപ്പെടുത്തില്ല..
ചിലപ്പോൾ മോൾക്ക് പഴയ ജീവിതത്തിന്റെ ഓർമ്മയും ഇനിയും അങ്ങനെ തന്നെ ആയാലോ എന്നുള്ള ഭയവും കാണും..
പക്ഷേ മോളേ ജീവിതം എപ്പോഴും കൈപ്പ് മാത്രം നിറഞ്ഞതായിരിക്കില്ല..
അമ്മക്ക് ഉറപ്പുണ്ട് മോളെയും കുഞ്ഞാറ്റയേയും കാശി പൊന്നു പോലെ നോക്കും എന്ന്..
മോള് ഒന്ന് ശരിക്കും ആലോചിച്ച് നോക്ക്..
അമ്മ ഒന്നിനും മോളെ നിർബന്ധിക്കില്ല..
അവനെ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഒരിക്കലും മോൾക്ക് ഒരു ശല്യമായി അവൻ വരില്ല..അതോർത്ത് മോള് പേടിക്കണ്ട..”
അനഘയെ ഒന്ന് നോക്കി പുഞ്ചിരിച്ച് കുഞ്ഞിനെ ബെഡിലേക്ക് കിടത്തി ഭവാനി തിരികെ പോയി..
…..
പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ച് കാശി തിരിച്ച് പോവാനായി ഒരുങ്ങി..ഡ്രസ്സ് ചെയിഞ്ച് ചെയ്ത താഴേക്കിറങ്ങിയ കാശി അനഘയുടെ റൂമിനടുത്തേക്ക് ചെന്നു..അടച്ചിട്ട വാതിൽ പതിയെ ഒന്ന് കൊട്ടി…കുഞ്ഞാറ്റക്ക് പാല് കൊടുക്കുകയായിരുന്ന അനഘ കുഞ്ഞിനെ തിരികെ കിടത്തി ഡോറ് തുറന്നു..മുന്നിൽ നിൽക്കുന്ന കാശിയെ കണ്ടതും അനഘ ഒന്ന് സംശയിച്ചു..
കാശി-“ഞാൻ തിരിച്ച് പോവുകയാണ്..പോവുന്നതിന് മുമ്പ് ഞാൻ മോളെ ഒന്ന് കണ്ടോട്ടേ..?”
അനഘ ഒരു നിമിഷം എന്തോ ചിന്തിച്ച് കാശിക്ക് അകത്തേക്ക് കയറാനായി വഴി ഒഴിഞ്ഞ് കൊടുത്തു..
കാശി ബെഡിലേക്ക് ഇരുന്ന് കുഞ്ഞാറ്റയുടെ കൈകൾക്കുള്ളിൽ തന്റെ വിരലു വെച്ചു..
കാശി-“കുഞ്ഞാറ്റേ…”
അവന്റെ വിളി കേട്ട് അവൾ ചിരിച്ചു..അവനുള്ള മറുപടിയെന്നോണം കുഞ്ഞാറ്റ അവളെ കൊണ്ട് കഴിയുന്ന വിധത്തിൽ ശബ്ദങ്ങളുണ്ടാക്കി…കാശി അത് കേട്ട് മനസ്സറിഞ്ഞ് ചിരിച്ച് അവളുടെ നെറ്റിയിൽ പതിയെ ഒന്ന് മുത്തി..
കാശി-“അച്ഛേടെ മുത്ത് കളിക്കായിരുന്നോ..? അച്ഛ ഇന്ന് പോവാട്ടോ..കുറേ കഴിഞ്ഞിട്ടേ ഇനി അച്ഛ തിരിച്ച് വരൂ…
എന്റെ കുഞ്ഞൂസിനെ ഒത്തിരി മിസ്സ് ചെയ്യും..അച്ഛയെ മറന്ന് പോവല്ലേ വാവേ..”
കുഞ്ഞാറ്റയുടെ നെറ്റിയിൽ ഒന്നൂടെ ചുംബിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞാറ്റ അവന്റെ കൈവിരൽ വിടാതെ പിടിച്ചിരുന്നു..അവനോട് അവളുടെതായ ഭാഷയിൽ എന്തെല്ലാമോ സംസാരിക്കുകതായിരുന്നു അവൾ..
അവരുടെ രണ്ട് പേരെയും കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു അനഘ..
കാശി പതിയെ അവന്റെ വിരൽ അവളുടെ കുഞ്ഞി കൈകളിൽ നിന്നും മോചിപ്പിച്ച് കുഞ്ഞാറ്റയുടെ കാലുകളിൽ അമർത്തി മുത്തി തിരിഞ്ഞ് പുറത്തേക്ക് പോവാനൊരുങ്ങി..
വാതിൽക്കൽ തന്നെ നോക്കി നിൽക്കുന്ന അനഘയ്ക്കടുത്തേക്ക് അവൻ ചെന്നു..
കാശി-“കഞ്ഞാറ്റയുടെ അച്ഛനല്ല എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ പല പ്രാവശ്യം ശ്രമിച്ചതാണ്..കഴിയുന്നില്ല..മനസ്സിൽ അവളുടെ അച്ഛനായി കഴിഞ്ഞു പോയി..ഇനി അത് മാറ്റാൻ ഒരിക്കലും സാധിക്കില്ല..
അതിനി തനിക്ക് ഇഷ്ടമല്ലെങ്കിൽ പോലും..
പോവട്ടേ..”
അനഘയെ ഒന്ന് നോക്കി വീട്ടിലുള്ള എല്ലാവരോടും പറഞ്ഞ് അവൻ കൊച്ചിയിലേക്ക് തിരികെ പോയി..
ഒരു മാസത്തോളം കാശി വീട്ടിലേക്ക് പോയില്ല..ഭവാനി അവനെ ഫോൺ വിളിക്കുന്നതിനിടയിൽ പലപ്പോഴായി വരാൻ പറയാറുണ്ടെങ്കിലും എന്തെങ്കിലും ഒഴിവു കിഴിവ് പറഞ്ഞ് കാശി വരാതിരിക്കും..ഇടക്ക് വിച്ചുവിനെ വീഡിയോ കോൾ ചെയ്ത് ഭവാനിയോടും സേതുവിനോടും സംസാരിക്കാറുണ്ടായിരുന്നു..അവൻ വീഡിയോ കോൾ ചെയ്യുമ്പോൾ എപ്പോഴും ഭവാനിയുടെ കൂടെ കുഞ്ഞാറ്റയും ഉണ്ടാവാറുണ്ട്…
അപ്പോഴൊന്നും അനഘയെ ആ പരിസരത്ത് ഒന്നും അവൻ കാണാറില്ലായിരുന്നു..എന്നാൽ വിച്ചു അവൻ വിളിക്കുന്ന സമയത്ത് അനഘ അറിയാതെ അവളെ കാണിച്ച് കൊടുക്കാറായിരുന്നു പതിവ്…അതിനിടയിൽ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം കഴിഞ്ഞു..സേതുവും വിച്ചുവും അഭിയുടെയും സതീഷന്റെയും കൂടെ ഉദ്ഘാടനത്തിന് പോയിരുന്നു..ദൂരക്കൂടുതലും അനഘ തനിച്ചാവുമെന്നത് കാരണം ഭവാനി പോയില്ല..വിച്ചു അനഘയുടെ ഫോണിൽ വീഡിയോ കോൾ ചെയ്ത് അന്നത്തെ പരിപാടികൾ കാണിച്ച് കൊടുത്തതായിരുന്നു..
ഒരു ദിവസം കാശിയുടെ ഫോണിലേക്ക് ഒരു അൺനോൺ നമ്പറിൽ നിന്നും കോൾ വന്നു…ഡ്യൂട്ടിയിലായിരുന്ന സമയമായിരുന്നതിനാൽ കാശിക്ക് കോൾ അറ്റന്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല..
അവനൊന്ന് ഫ്രീ ആയ ശേഷം ആ നമ്പറിലേക്ക് തിരിച്ച് വിളിച്ചു..
രണ്ട് മൂന്ന് തവണ റിങ് ചെയ്ത ശേഷമാണ് ഫോൺ കണക്ട് ആയത്..
ഒരു പെൺ സ്വരം ആയിരുന്നു മറുഭാഗത്ത് നിന്നും കാശി കേട്ടത്..
കാശി-“ഹലോ.”
“കാശിനാഥൻ അല്ലേ..?”
കാശി-“അതേ..ആരാണ്..?മനസ്സിലായില്ല..”
“ഞാൻ നയന..കാർത്തികിന്റെ സിസ്റ്റർ ആണ്..”
കാശി-“കാർത്തിക്.?”
“അനു..സോറി അനഘയുടെ എക്സ് ഹസ്ബന്റ് കാർത്തിക്..ഞാൻ അവന്റെ ചേച്ചി ആണ്..”
കാശി-“ഓ..യെസ്..പറയൂ..”
നയന-“എനിക്ക് അനഘയുടെ നമ്പർ വേണ്ടിയിരുന്നു..ഒരു അത്യാവശ്യ കാര്യം പറയാൻ വേണ്ടി ആണ്..”
കാശി നയനക്ക് എന്ത് മറുപടി കൊടുക്കണം എന്ന് അറിയാതെ നിന്നു…
നയന-“ഹലോ..കേൾക്കുന്നുണ്ടോ..?”
കാശി-“ആഹ്..എന്തിനായിരുന്നു നമ്പർ..?”
നയന-“അത്..കുറച്ച് സീരിയസ് മാറ്റർ ആണ്..അവളുടെ പഴയ നമ്പറിലേക്ക് വിളിച്ചിരുന്നു..അത് നിലവിലില്ല എന്നാണ് പറയുന്നത്..അതാണ് നിങ്ങളുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചത്..ഒന്ന് തരുമോ..?പ്ലീസ്..”
നയനയുടെ സ്വരത്തിലെ അപേക്ഷ കാരണം കാശിക്ക് നമ്പർ കൊടുക്കാതിരിക്കാനായില്ല..അവൻ അനഘയുടെ നമ്പർ പറഞ്ഞ് കൊടുത്തു..നയന ഒരു താങ്ക്സ് പറഞ്ഞ് ഫോൺ വെച്ചു..കാശി അവൾ വെച്ചതിന് ശേഷവും ഹോസ്പിറ്റലിലെ ജനലിന് പുറത്തേക്ക് നോക്കി നിന്നു..
നയന അനഘയെ വിളിക്കേണ്ട ആവശ്യമെന്താണെന്ന ചോദ്യം കാശിയുടെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു..
നെഴ്സ് വന്ന് വിളിച്ചതും അവൻ ചിന്തകളെല്ലാം മാറ്റിവെച്ച് ഫോൺ വൈബ്രേറ്റ് മോഡിലാക്കി പോക്കറ്റിലേക്ക് വെച്ച് തിരക്കുകളിലേക്ക് മടങ്ങി..
…
കുഞ്ഞാറ്റയ്ക്ക് പാല് കൊടുത്ത് അവളെ ഉറക്കാനുള്ള ശ്രമത്തിലായിരുന്നു അനഘ..കുഞ്ഞ് ഉറങ്ങി കഴിഞ്ഞതും അനഘ അവളെ ബെഡിലേക്ക് കിടത്തി കൂടെ അവളും കിടന്നു..
രാത്രി ഒരു പോള കണ്ണടക്കാൻ കുഞ്ഞാറ്റ സമ്മതിക്കില്ല..അത് കാരണം അനഘക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു..കുഞ്ഞിന്റെ കൂടെ അവളും ഒന്ന് മയങ്ങാൻ കിടന്നു..കണ്ണുകളടഞ്ഞ് വന്നതുമായിരുന്നു ഫോൺ റിങ് ചെയ്തത്..അനഘ ബെഡിൽ നിന്ന് എഴുന്നേറ്റ് ഫോണെടുത്ത് നോക്കി..
പരിചയമില്ലാത്ത നമ്പറായത് കാരണം അവൾ ഫോണെടുത്തില്ല..മുഴുവൻ റിങ് ചെയ്ത് കട്ട് ആയെങ്കിലും രണ്ടാമതും അതേ നമ്പറിൽ തന്നെ കോൾ വന്നത് കൊണ്ട് അനഘ ഫോൺ എടുത്ത് ആൻസർ ബട്ടൺ അമർത്തി ചെവിയിലേക്ക് വെച്ചു..
നയന-“ഹലോ..അനൂ..”
അനഘ-“ഹലോ..ആരാ..?”
നയന-“അനൂ..മോളേ..ഞാനാ നയന..”
അനഘ ഒരു നിമിഷം വിശ്വാസം വരാതെ നിന്നു..
അനഘ-“നയനേച്ചീ..”
നയന-“ആ മോളേ..നിനക്ക് സുഖമല്ലേ..?ഡെലിവറി കഴിഞ്ഞു അല്ലേ..?”
അനഘ-“സുഖാണ് ചേച്ചീ..കഴിഞ്ഞു..മോളാണ്..ചേച്ചിക്ക് സുഖമല്ലേ..?”
നയന-“മ്മം..മോളേ..ചേച്ചി ഒരു കാര്യം പറയാനാണ് വിളിച്ചത്..”
നയന പറഞ്ഞ കാര്യങ്ങൾ കേട്ട് അനഘ ഞെട്ടി…
നയന-“ഹരിയേട്ടൻ നാട്ടിലില്ല..എനിക്ക് ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല..മോൾക്കേ ഇനി എന്തെങ്കിലും ചെയ്യാൻ കഴിയൂ..”
അനഘ-“ചേച്ചീ..ഞാൻ..എങ്ങനെ..?”
നയന-“കാശിനാഥൻ..അവനോട് ഒന്ന് പറഞ്ഞ് നോക്ക്..മോള് പറഞ്ഞാ ഒരുപക്ഷേ അവൻ കേൾക്കും..”
നയന ഫോൺ കട്ട് ചെയ്തതും അനഘ എന്ത് ചെയ്യും എന്ന് ആലോചിച്ച് നിന്നു..ഒടുവിൽ എന്തോ തീരുമാനിച്ചത് പോലെ കാശിയുടെ നമ്പറെടുത്ത് കാൾ ബട്ടൺ അമർത്തി..
……
കാശി ഹോസ്പിറ്റലിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി..തിരക്കിനിടയിൽ പെട്ട് നയന വിളിച്ച കാര്യം അവൻ മറന്നു പോയിരുന്നു..സ്റ്റെപ്പിറങ്ങി മുന്നോട്ട് നോക്കുമ്പോഴാണ് തന്നെ കാത്ത് പുഞ്ചിരിയോടെ നിൽക്കുന്ന രാജീവിനെ കണ്ടത്..കാശി സന്തോഷത്തോട് കൂടി രാജീവിനടുത്തേക്ക് ചെന്ന് അവനെ ആശ്ലേഷിച്ചു..
കാശി-“നീ എന്താ ടാ ഒരു മുന്നറിയിപ്പും ഇല്ലാതെ..?”
രാജീവ്-“ഇങ്ങോട്ട് വരേണ്ട ഒരാവശ്യം ഉണ്ടായിരുന്നു..കൂട്ടത്തിൽ നിന്നെ ഒന്ന് വന്ന് കാണാമെന്നും കരുതി..”
കാശി-“എന്നാ വാ..നമുക്കൊരു എന്തെങ്കിലും കുടിക്കാം..”
അവർ അടുത്തുള്ള ഒര കോഫീ ഷോപ്പിലേക്ക് ചെന്നു..കോഫിക്ക് ഓർഡർ ചെയ്ത് ഇരുന്നപ്പോഴാണ് കാശിയുടെ ഫോണിലേക്ക് അനഘയുടെ കോൾ വന്നത്..
പോക്കറ്റിൽ കിടന്ന ഫോൺ വൈബ്രേറ്റ് ചെയ്തപ്പോഴാണ് കാശി എടുത്ത് നോക്കിയത്..ഡിസ്പ്ലേയിൽ അനഘയുടെ പേര് കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു..കാശി ആവേശത്തോടെ ഫോൺ അറ്റന്റ് ചെയ്ത് ചെവിയിലേക്ക് വെച്ചു..
അനഘ-“ഹലോ..”
ചാശി-“ആ..പറ ലക്ഷ്മീ..”
കാശിയുടെ സ്വരത്തിലെ സന്തോഷം അനഘ തിരിച്ചറിഞ്ഞു..എങ്കിലും അവളത് ശ്രദ്ധിക്കാതെ കാശിയോട് സംസാരിച്ച് തുടങ്ങി..അനഘ പറയുന്നത് കേട്ട കാശിയുടെ മുഖം പതിയെ വാടാൻ തുടങ്ങി…
അനഘ-“എന്നെ ഹെൽപ്പ് ചെയ്യണം..നാല് ദിവസം കൂടി കഴിഞ്ഞാൽ കണ്ണേട്ടന്റെ വിവാഹമാണ്..ആ വിവാഹം നടക്കരുത്..അത് മുടക്കി തരണം..കണ്ണട്ടൻ എല്ലാ സത്യങ്ങളും അറിയണം..”
അനഘ പറഞ്ഞ് നിർത്തി..കാശി കുറച്ച് സമയം ഒന്നും മിണ്ടിയില്ല..
അനഘ-“ഹലോ..എന്താ ഒന്നും മിണ്ടാത്തത്..?”
കാശി നിശബ്ദനായത് മനസ്സിലാക്കി അനഘ ചോദിച്ചു..
കാശി-“താനെന്നോട് ആവശ്യപ്പെട്ടതല്ലേ..ചെയ്ത് തന്നിരിക്കും..ഉറപ്പ്..”
കാശി പതിഞ്ണ ശബ്ദത്തിൽ മറുപടി കൊടുത്തു..അനഘ ഒന്ന് മൂളി ഫോൺ കട്ട് ചെയ്തു..
കാശി ഫോൺ ടേബിളിൽ വെച്ച് കണ്ണുകളടച്ച് ദീർഘമായി നിശ്വസിച്ചു..
രാജീവ്-“എന്ത് പറ്റി എടാ..?ലച്ചു എന്തിനാ വിളിച്ചത്..?നിന്റെ മുഖമെന്താ വാടി ഇരിക്കുന്നത്..?”
രാജീവിന്റെ ചോദ്യം കേട്ട് കാശി അവനെ ഒന്ന് നോക്കി അനഘ പറഞ്ഞ വിവരങ്ങളെല്ലാം പറഞ്ഞ് കൊടുത്തു..
രാജീവ്-“അപ്പോ നീ കാർത്തികിനോട് എല്ലാംപറയാൻ പോവുകയാണോ..?അങ്ങനെ ചെയ്താൽ അവൻ ലച്ചുവിന്റെ അടുത്തേക്ക് വീണ്ടും വന്നാൽ അവള് അവന്റെ കൂടെ പോയാലോ..?”
കാശി-“പോയാൽ..പോയാൽ അവര് ഒരുമിച്ച് ജീവിക്കും..”
രാജീവ്-“അപ്പോ നീയോ..?നിന്റെ ഇഷ്ടമോ..?”
രാജീവിന്റെ ചോദ്യം കേട്ട് കാശി ഒന്ന് ചിരിച്ചു..അത് കണ്ടതും രാജീവിന് ദേഷ്യം ഇരച്ച് കയറി..
രാജീവ്-“ടാ കോപ്പേ..മതിയാക്കിക്കോ..നിനക്ക് അവളില്ലാതെ പറ്റില്ല എന്ന് എനിക്കറിയാം..ഉള്ളിൽ വേദനിച്ച് പുറമേ നിന്റെ ഈ മറ്റേടത്തെ ചിരി ചിരിച്ചാലുണ്ടല്ലോ അടിച്ച് നിന്റെ എല്ലൊടിക്കും പന്നീ..”
കാശി-“പിന്നെ ഞാനെന്താ ടാ ചെയ്യേണ്ടേ..?നീ തന്നെ പറഞ്ഞ് താ..എന്റെ പ്രണയം ഞാൻ അവൾക്ക് മുന്നിൽ തുറന്ന് കാണിച്ചതാണ്..അവൾക്കത് മനസ്സിലാക്കാൻ പറ്റുന്നില്ലെങ്കിൽ എനിക്കെന്ത് ചെയ്യാനാ കഴിയുക..അവളുടെ സമ്മതത്തിന് പോലും കാത്ത് നിൽക്കാതെ ബലമായി അവളെ താലി കെട്ടി സ്വന്തമാക്കണ്ടീരുന്നോ..?അങ്ങനെ ചെയ്യാനാണെങ്കിൽ എന്നേ ആവാമായിരുന്നു..
നിനക്കറിയോ ഞാനെന്നും കാണുന്നൊരു സ്വപ്നം ഉണ്ട്..
അമ്പലത്തിന്റെ നടയിൽ ഞാനണിയിക്കുന്ന താലിക്കായി സന്തോഷത്തോടെ അതിലപരി പ്രണയത്തോടെ തല കുനിച്ച് തരുന്ന ലക്ഷ്മിയെ..
അവളുടെ പൂർണ്ണ സമ്മതത്തോട് കൂടി ആ താലി അവളുടെ കഴുത്തിലണിയിക്കണം..
ഞാനോ എന്റെ പ്രണയമോ ഒരിക്കലും അവൾക്കൊരു ഭാരമായി തോന്നിയാൽ ഞാൻ തോറ്റ് പോവും ടാ..അത് കൊണ്ടാ..”
കാശിയുടെ സ്വരം ചിരമ്പിച്ചിരുന്നു..രാജീവ് ഈ ഒരു അവസ്ഥയിൽ അത് വരെ കാശിയെ കണ്ടിരുന്നില്ല..അവനൊന്നു റിലാക്സ് ആവുന്നത് വരെ രാജീവ് അവന്റെ കൈയ്യിൽ തട്ടിക്കൊണ്ടിരുന്നു..
കാശി-“കാർത്തികിന്റെ കൂടെ ജീവിച്ചാലാണ് അവൾക്ക് സന്തോഷം കിട്ടുക എങ്കിൽ അത് ഞാനില്ലാതെ ആക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്..എവിടെ ആയാലും അവളും മോളും സന്തോഷമായി കഴിഞ്ഞാൽ മതി എനിക്ക്..”
രാജീവ്-“അപ്പോ നീയോ..?നിന്റെ സന്തോഷമോ..?അവളും കുഞ്ഞും ഇല്ലാതെ നിനക്ക് ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നോ..?”
കാശി-“ഇല്ല..ലക്ഷ്മിയും കുഞ്ഞാറ്റയും ഇല്ലാതെ എനിക്ക്…എനിക്ക് അവരില്ലാതെ പറ്റില്ല..പക്ഷേ അവൾക്ക് എന്നെ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ എനിക്ക് എന്ത് ചെയ്യാനാവും..?”
രാജീവ്-“ഓഹ്..അപ്പോ നീ വല്യ ത്യാഗി ആവാൻ പോവുകയാണ്..”
കാശി-“പ്രണയത്തിന്റെ മറ്റൊര വശം ത്യാഗം തന്നെയാണ് ടാ..”
രാജീവ്-“ഹ്മം.നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..
അല്ല..ഇനി എന്ത് ചെയ്യാനാ നീ ഉദ്ധേശിക്കുന്നത്..?”
കാശി-“കാർത്തികിന്റെ വിവാഹം..അത് നടക്കരുത്..”
……
ഇന്നാണ് കാർത്തികിന്റെയും നിത്യയുടെയും വിവാഹം..നഗരത്തിലെ വലിയ ഔഡിറ്റോറിയം ആയിരുന്നു കല്യാണത്തിനായി ബുക്കാ ചെയ്തത്..
ആദ്യം നിത്യയുടെയും വംശിയുടെയും വിവാഹമായിരുന്നു..പിന്നെയാണ് കാർത്തികിന്റെയും കൃതിയുടെയും…
കല്യാണത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു വന്നത്..ഈവനിംങ് ഗ്രാന്റ് പാർട്ടി വെച്ചിട്ടുണ്ടായിരുന്നു..അതിലേക്കാണ് ബാക്കിയുള്ളവരെ ക്ഷണിച്ചത്..
അലങ്കരിച്ച സ്റ്റേജിൽ സർവാഭരണ വിഭൂഷയായി നിത്യ ഇരുന്നു..തൊട്ടടുത്തായി വംശിയും..
“ഇനി താലി കെട്ടിക്കോളൂ..”
പൂജാരി പറഞ്ഞതും വംശി നിത്യയുടെ കഴുത്തിൽ താലി കെട്ടി..
മാലിനിക്ക് ലോകം പിടിച്ചടക്കിയ സന്തോഷം തോന്നി..
താലി കെട്ടി കഴിഞ്ഞതും അവർ ഇരുവരും പരസ്പരം മാലയിട്ടു..
ഇതേ സമയമായിരുന്നു കാശിയുടെ കാർ ഔഡിറ്റോറിയത്തിലേക്ക് വന്ന് നിന്നത്..
നിത്യയുടെത് കഴിഞ്ഞതും കാർത്തികിന്റെ ഊഴമായിരുന്നു..ചുവന്ന പട്ടുസാരിയിൽ തിളങ്ങി കൃതി കാർത്തികിനടുത്ത് വന്നിരുന്നു..
കാർത്തിക് അവളെ നോക്കി ഒന്ന് ചിരിച്ചു..
പൂജാരി കൊടുത്ത താലി വാങ്ങി കാർത്തിക് കൃതിയുടെ കഴുത്തിലേക്ക് കെട്ടാനായി ഒരുങ്ങി..
തുടരും
Fabi
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Anagha written by Fabi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Tension adichit vayya… nallaoru ending pratheekshikunnu
Yes Anaka and kunjatta deserves Kaashi and not Karthik… @Fathima pls don’t disappoint the authors…Thanks in advance ,😊