രാവിലെ ഉറക്കമെണീറ്റു നോക്കിയപ്പോൾ കണ്ടത് എതിർവശത്തെ വീട്ടിലെ പുതിയ താമസക്കാരെ ആണ്.കുറെ ദിവസമായി അടഞ്ഞു കിടക്കുന്ന വീടാണ്. ഇവരെപ്പോഴാണ് ഇങ്ങോട്ടു വന്നത് ?പനി പിടിച്ചു കൂടിന്റെ ഉള്ളില്നിന്നു പുറത്തേക്കിറങ്ങാൻ പറ്റാത്തത് കൊണ്ട് ഒന്നും അറിഞ്ഞിള്ള,ആരും പറഞ്ഞതും ഇല്ല .ഓരോരുത്തർക്ക് അവരവരുടെ കാര്യം.ലോകം മാറിയിരിക്കുന്നു.ഞാനും മാറണം.ഒന്ന് കറങ്ങിയിട്ടു വരാം.എല്ലാവരെയും ഒന്ന് കാണാമല്ലോ.കുറ്റത്തി പ്രാവ് പുറത്തേക്കിറങ്ങി.അതാ മറുചില്ലയിൽ കള്ള അണ്ണാൻ ഇരിക്കുന്നു.അവനെപ്പോഴും ചാട്ടമാണ്.ഓരോ കൊമ്പിലും ചാടി ചാടി കളിച്ചു നടക്കും.acorn തപ്പിയുള്ള നടപ്പാണ്.ഓക്ക് മരങ്ങൾ ധാരാളം ഉണ്ട് ഇവിടെ.അവൻ കഴിക്കട്ടെ.വലുതാവട്ടെ.കാർഡിനാളിനെ കണ്ടില്ലല്ലോ അവളും പനി പിടിച്ചു കിടക്കാണോ അതോ ഇവിടെ നിന്ന് താമസം മാറ്റിയോ.അവൾക്കെന്തോ ബുദ്ധിമുട്ടു ഉണ്ടായിരുന്നു ഇവിടത്തെ താമസം.അപ്പുറത്തെ വീട്ടിലെ വികൃതി കുട്ടി അവളെ കല്ലെറിഞ്ഞെന്നോ അങ്ങിനെ എന്തോ .അവളെയും കാണാൻ ഇല്ല.എന്തായാലും തൊട്ടടുത്തുള്ള മരത്തിൽ പോയിരുന്നു നോക്കാം,ആരാണെന്നു അറിയാമല്ലോ .മുൻപത്തെ താമസക്കാരെ അത്രയ്ക്ക് പരിചയമില്ല,അവർ എപ്പൊഴും തിരക്കിലായിരുന്നു.രണ്ടു കുട്ടികൾ ഉണ്ടായിരുന്നു.എനിക്കവരെ ഇഷ്ട്ടമായിരുന്നു.പക്ഷെ അവർ എന്നെ നോക്കാറില്ല.എപ്പോഴും കയ്യിലെന്തോ കുത്തി കൊണ്ടിരിക്കുന്നത് കാണാം .ബ്ലൂ jay ആണു പറഞ്ഞതു അത് മൊബൈൽ ഫോൺ ആണെന്ന് ,അതിൽ ഗെയിംസ് ഉണ്ടത്രേ അറ്റ്,കുട്ടികൾക്ക് അത് വലിയ ഇഷ്ട്ടമാണ്.
കുട്ടത്തി പ്രാവ് കൊമ്പിലിങ്ങനെ ഇരുന്നു.ഈ ഇരിപ്പും ഒരു രസമാണ്.ഇങ്ങനെ ഇരിക്കുമ്പോൾ പണ്ടത്തെ ഓരോ കാര്യങ്ങൾ ഓര്മ വരും.കൂട്ട് കാരുടെ ഒപ്പം കളിച്ചതും അമ്മേടെ കയ്യിലാണ് അടി വാങ്ങിയതും എല്ലാം.ഓരോന്ന് ഓർത്തിരിക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ ബാൽക്കണി ഡോർ തുറക്കുന്നത് പോലെ തോന്നി കുറ്റത്തിക്കു.തോന്നലല്ല ഡോർ തുറക്കുക തന്നെ യാണ് .ഒരു കൊച്ചു മിടുക്കി പുറത്തേക്കു വരുന്നുണ്ട് .കൂടെ ഉള്ളത് അച്ഛനാണ് എന്ന് തോന്നുന്നു.ആഹാ പിന്നിലായി ഒരു കൊച്ചു മിടുക്കനും ഉണ്ടല്ലോ,കൊച്ചു മിടുക്കിയുടെ ഏട്ടനായിരിക്കും.അവർ പുറത്തെ കാഴ്ചകൾ കാണാൻ ഇറങ്ങിയതാണ്.പുതിയ സ്ഥലമല്ലേ എല്ലാം ഒന്ന് മനസിലാക്കുവാനായിരിക്കും .എനിക്കിഷ്ടമായി ആ കുട്ടിയെ,നല്ല സന്തോഷത്തിലാണ് ,എന്തൊക്കെയോ പറയുന്നുണ്ട്.അച്ഛനും ഏട്ടനും അവൾക്കു പറഞ്ഞു കൊടുക്കുന്നുമുണ്ട് .പെട്ടെന്നാണ് അവൾ എന്നെ കണ്ടത് ,സന്തോഷത്തിൽ അച്ചനോട് വിളിച്ചു പറയുന്നത് കേട്ട്,അച്ഛാ thats a mourning dove എന്ന്.വാഴവെച്ചും കൈ വെച്ചും എന്തൊക്കെയോ കാണിക്കുണ്ട് .
പിന്നെ പറഞ്ഞതൊന്നും എനിക്ക് മനസിലാകുന്നില്ലല്ലോ.അവർ എന്താണ് സംസാരിക്കുന്നതു.എനിക്കറിയാത്ത പരിചയമില്ലാത്ത ഒരു ഭാഷയാണ്.ഈ മനുഷ്യർ എത്ര ഭാഷയെ ഉപയോഗിക്കുന്നത്.കുറെ ആളുകൾ കുറെ ഭാഷകൾ .ഞങ്ങളെ പ്പോലെ ഒരു ഭാഷ പോരെ.എന്ത് രസമായിരിക്കും .ഇവരെ പറഞ്ഞു മനസിലാക്കാൻ എനിക്ക് ഇനി അവരുടെ ഭാഷ പഠിക്കേണ്ടി വരും.അതൊക്കെ വലിയ കാര്യങ്ങൾ ആണ്.ഞാൻ വിട്ടു.ഇവരുടെ ‘അമ്മ എവിടെ പോയി.തിരക്കായിരിക്കും,ഇനിയും സമയമുണ്ടല്ലോ എല്ലാം വിശദമായി അറിയാൻ.
ആ അതാ കാർഡിനാൾ,എത്തി.കുറച്ചു തടിച്ചിട്ടുണ്ട്.കണ്ടപ്പോഴേ ഒരു ഗുഡ് മോർണിംഗ് കിട്ടി.അവൻ അങ്ങിനെ യാണ്.എനിക്കും അത് ഇഷ്ട്ടമാണ്.പിന്നെ എല്ലാവരും എത്തി.ബ്ലൂ ജയ് യും കുട്ടി കിളികളും ആകെ ഒരു ജഗപൊക കുറെ നാളായി അവരെ കാണാത്തതു കൊണ്ട് ഇപ്പൊ കണ്ടപ്പോൾ ഒരു സന്തോഷം .ഇവരുടെ കൂടെ ഇരുന്നാൽ പിന്നെ സമയം പോകുന്നതറിയില്ല.ക്ഷീണം മുഴുവൻ മാറിയിട്ടില്ല.കുറച്ചു ഭക്ഷണം കഴിക്കണം ,ഒന്നുകൂടെ വിശ്രമിക്കണം കുട്ടത്തി പറന്നു.ബാല്കണിയിൽ കുട്ടിക്കിളികൾ മാത്രമായി.
പിറ്റേന്ന് കാലത്തെത്തെണീറ്റു കുട്ടത്തി ആദ്യം ചെയ്തത് പുതിയ താമസക്കാരുടെ ബാൽക്കണിയിലേക്കു പറന്നു പോവുകയാണ്,കൂടുതൽ വിശേഷങ്ങൾ അറിയണം ,ആ കുട്ടിയെ പറ്റുമെങ്കിൽ ഒന്ന് പരിചയപ്പെടണം .വേറെ ആരും എത്തിയിട്ടില്ല .ബാൽക്കണി ഡോർ തുറന്നു കിടക്കുകയാണ് ,അകത്തേക്ക് കേറണോ,വേണ്ട അത് ശരിയല്ല .അവരുടെ അനുവാദ മില്ലാതെ കേറണ്ട .ഉള്ളിൽ നിന്നും അമ്മയുടെയും അച്ഛന്റെയും സംസാരം കേൾക്കാറുണ്ട്.കുട്ടികളെ കാണാനില്ല.കുറ്റത്തി അവിടെ കുറച്ചു നേരം നിന്നിട്ടു പറന്നു പോയി.
കുട്ടിക്കിളികളുടെ അടുത്തേക്കാണ് കുറ്റത്തി പോയത്.അവരെ കൂട്ടി ഒരിടമ്മ വരെ പോകാൻ കുറ്റത്തി കുറെ നാളായി ആലോചിക്കുന്നു.സമയക്കുറവു കൊണ്ട് ഒന്നും നടന്നില്ല.ഇന്ന് അവരേം കൂട്ടി കുറ്റത്തി പറന്നു ,കുറച്ചു ദൂരെയുള്ള ഒരു കായലിലേക്കാണ് അവർ എല്ലാവരും പറന്നത് ,കുറ്റത്തി മുൻപൊരിക്കൽ അവിടെ പോയിട്ടുണ്ട്.അവിടെ കുറെ ഭക്ഷണം ലഭിക്കും പിന്നെ കുറെ ഉണ്ട്, കുറെ അധികം മറ്റു പക്ഷികളും ഉണ്ട്.നല്ല രസമായിരുന്നു .അന്ന് കരുതിയതാണ് കുട്ടി കിളികളെയും കൊണ്ട് ഒരു ദിവസം ഇവിടെ വരണമെന്ന്.
കുട്ടിക്കിളികൾക്കു നല്ല ഇഷ്ട്ടമായി അവിടെ കളിയ്ക്കാൻ.നിറയ മനുഷ്യരും ഉണ്ട് .അവരും കളിക്കുകയാണ് ,ഭക്ഷണം കഴിക്കുന്നു മുണ്ടു.കുറെ നേരം അവിടെ കളിച്ചുകളിച്ചു കുട്ടത്തിയും കുട്ടിക്കിളുകളും .തിരിച്ചുപോന്നു.
നന്നായി ഉറങ്ങി .നല്ല ക്ഷീണ മുണ്ടായിരുന്നു.രാവിലെ ബാല്കണിയിൽ നിന്ന് ഒച്ചകേട്ടിട്ടാണ് കുറ്റത്തി എണീറ്റത്.പെൺകുട്ടിയാണ് ,ബാല്കണിയിൽ bubbles ഉണ്ടാക്കി കളിക്കുകയാണ്.ഒന്ന് ചെന്ന് നോക്കാം.കുറ്റത്തി പറന്നു ബാൽക്കണിയിൽ ഇരുന്നു.കുട്ടി തന്നെ നോക്കുന്നില്ല.ഭയങ്കര കളിയാണ്.കുറ്റത്തി കുണുങ്ങി കുണുങ്ങി കുട്ടിയുടെ അടുത്തേക്ക് ചെന്നു .അറിയാത്തപോലെ bubbles ന്റെ bottle താഴെയിട്ടു .കുട്ടി എന്തോ വിളിച്ചു പാറയുന്നുണ്ട് .അയ്യോ പ്രശ്നമാകുമോ.കുട്ടത്തിക്ക് കുറച്ചു വിഷമം തോന്നി.പക്ഷെ കുട്ടി കുട്ടത്തിയോട് എന്തോ പറഞ്ഞു.ചുണ്ടു ഇളകുന്നുണ്ട്.കുറ്റത്തിക്കു ഒന്നും മനസിലായില്ല.ദേഷ്യ പ്പെടുകയല്ല.അവളുടെ മുഖം നല്ല സന്തോഷത്തിലാണ്.അവൾ പതുക്കെ കുട്ടത്തിയുടെ അടുത്തേക്ക് വന്നു.കുറ്റത്തി കണ്ണടച്ച്.ദൈവമേ !!!!
എന്തോ ഒരു സാധനം കുട്ടത്തിയെ പോകുന്നതായി കുറ്റത്തിക്കു തോന്നി .കുറച്ചു കഴിഞ്ഞു കണ്ണ് തുറക്കാം.കുറ്റത്തി കണ്ണടച്ചിരുന്നു .തലയിൽ ആരോ തലോടുന്നതായി തോന്നി.ഇനി കണ്ണ് തുറക്കാം കുട്ടത്തി ധൈര്യം സംഭരിച്ചു കണ്ണ് തുറന്നു.കണ്ണ് നിറഞ്ഞു പോയി.ആ പെൺകുട്ടിയാണ് തന്നെ തലോടുന്നത് .കുട്ടത്തി മനസ് നിറഞ്ഞു ചിരിച്ചു .ഇത്ര സ്നേഹമുള്ള മനുഷ്യരോ!!!
അങ്ങിനെ കുട്ടത്തിയും കുട്ടിയും കൂട്ടുകാരായി .അവർക്കു വേറൊരു കൂട്ടുകാരനെയും കിട്ടി.ഒരണ്ണാനെ .Esha എന്നാണ് ആ കുട്ടിയുടെ പേരെന്ന് കുറ്റത്തിക്കു മനസിലായി.Esha അവർക്കു വേണ്ടി bird feeder വെച്ച്.അണ്ണാനും ഒരുപേരിട്ടു Mr.Hung കാരണം അവൻ ഇപ്പോഴും വിശപ്പാണത്രെ ,എത്ര peanuts ആണെന്നോ ഒരു ദിവസം കഴിക്ക.രാവിലത്തെ birdfeeder ന്റെ തിരക്ക് കഴിഞ്ഞാൽ കുറ്റത്തി അവിടെയിവിടെ ചുറ്റിനടക്കും.Esha കുട്ടി അപ്പോൾ സ്കൂളിൽ ആകും.വൈകുന്നേരം തിരിച്ചെത്തിയാൽ പിന്നെ ബാല്കണിയിൽ ഒരുത്സവമാണ്.അമ്മയും മക്കളും കൂടെ, കുട്ടത്തി അത് നോക്കിയിരിക്കും പിന്നെ സന്തോഷത്തോടെ കൂട്ടിലേക്ക് പോകും.
The End.
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission