Skip to content

പനിമലർ

malar story

പനിമലർ
രചന :നവനീത് 🌹🌹🌹🌹🌹🌹
@@@@@@@@@@@@@@@@@@@@@@

കാലമെത്ര മാറുമ്പോഴും… വികസനങ്ങൾ മാറി മാറി വരുമ്പോഴും എന്റെ മനസ്സിൽ ഓടി എത്തുന്നത് അവളുടെ മുഖമായിരുന്നു..

എന്റെ പനിമലരിന്റെ ……. എന്റെ….. മാളൂട്ടിയുടെ…. പക്ഷെ ഇന്ന് അവൾ എന്റെ കൂടെയില്ല… കാലം എന്റെ മാളൂനെ മായിച്ചു കളഞ്ഞു…….. എന്നെന്നേക്കുമായി…

.ആ ഓർമകളിലേക്ക്……

……………ഒരു ദീപാവലി നാളിൽ………………..

മൺചിരാതുകളുടെ മിന്നുന്ന പ്രഭ തൂകുമ്പോൾ… പൂത്തിരി നാളങ്ങൾ മിന്നി തെളിയുമ്പോൾ….

ആൾത്തിരക്കുകൾക്കിടയിൽ … കൈയിൽ ചെറിയ പൂത്തിരി പിടിച്ചു കൂട്ടുകാരികളുടെ മുഖത്തു നോക്കുന്ന ഒരു പാവം പെൺകുട്ടി..

സ്വർണ തേജസാർന്ന മുഖം… ദീപനാളങ്ങൾ പ്രകാശിക്കുമ്പോൾ പോലും തിളങ്ങി നിന്നു.

അവിടെ എത്തിയ… ഞാൻ അവൾക്ക് നേരെ ചെന്നു…. ഞാൻ അരുൺ….. ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പം അവളുടെ മുഖവും എന്റെ ക്യാമറയിൽ ഞാൻ ഒപ്പിയെടുത്തു…

നാണമാർന്ന ആ മുഖം എന്റെ നേരെ നോക്കി.. പിന്നെ വീണ്ടും നാണിച്ചു തലതാഴ്ത്തി… അപ്പോഴെല്ലാം ഞാൻ ഒന്ന് ശ്രദ്ധിച്ചു… അവളുടെ കണ്ണുകളിലെ പ്രത്ത്യേക തിളക്കം…..

“എന്താ പേര്.. …??

ഉള്ളിൽ പിടിച്ചു നിർത്തിയ എന്റെ സ്വരം അവളോട് ചോദിച്ചു…

പക്ഷെ ഒന്നുമേ അവൾ പറഞ്ഞിരുന്നില്ല.. എന്തൊക്കെയോ ആംഗ്യം കാണിച്ചു കൊണ്ടിരുന്നു…

പിന്നെ അകത്തേയ്ക്ക് ഓടി കയറി…അതിന് ശേഷം അവൾ പുറത്തേക്ക് വന്നില്ല…

അവിടാകെ അവളെ തേടുകയാണ് എന്റെ കണ്ണുകൾ…

അവൾ എവിടെ????

പക്ഷെ മൗനം മാത്രമായിരുന്നു അവിടമാകെ നിറഞ്ഞത്… ആഘോഷം ഉടൻ തന്നെ കഴിഞ്ഞു
.എല്ലായിടത്തും വിജനത മാത്രം…

..അങ്ങനെ…. കാത്തിരിപ്പിന്റെ വിരാമം അറിയിച്ചു കൊണ്ട് പെട്ടന്ന് ഒരു പെൺകുട്ടി പുറത്തേയ്ക്ക് ഇറങ്ങി വന്നു…

അക്ഷമയോടെ മൺചിരാതുകളുടെ അടുത്തിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി അവൾ ചോദിച്ചു…..

“ആരാ??

ആ ചോദ്യം… അത് വരെയുള്ള എന്റെ സന്തോഷം മായിച്ചു കളഞ്ഞു…

“ആരാണ്…. ഇവിടെ എന്താ ഇരിക്കുന്നത്..

മുന്നിലെത്തിയ പെൺകുട്ടിയുടെ ചോദ്യം ഒന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല… കാരണം എന്റെ മനസ്സിൽ അകത്തേയ്ക്ക് ഓടി പോയ ആ സുന്ദരിയുടെ മുഖമാണ്…

ഒടുവിൽ അവൾ അകത്തേയ്ക്ക് പോയി.. വാതിൽ അടച്ചു….

അപ്പോഴും എന്റെ സുന്ദരികുട്ടിയെ കാത്തിരുന്നു ഞാൻ…..

അതിനൊപ്പം സമയം അതിവേഗം പൊയ്ക്കൊണ്ടിരുന്നു….. ആ കാത്തിരുപ്പ് നിദ്രയിലേക്ക് എന്നെ കൊണ്ട് പോയി.
……………………………………………………………………….

അരുണ രശ്മികൾ മുഖത്തേക്ക് പ്രകാശിക്കുമ്പോൾ ഞാൻ മെല്ലെ കണ്ണുകൾ തുറന്നു….

ചുറ്റും നോക്കി…… അണഞ്ഞു പോയ ദീപങ്ങൾക്കിടയിലാണ്… ഞാൻ….

ഒന്നെഴുന്നേറ്റ ശേഷം….. എന്റെ കണ്ണുകൾ ആ വീടിന്റെ നേരെ പോയി….

വാതിൽ അടഞ്ഞു തന്നെ കിടക്കുന്നു.. ആരുമില്ല എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ…

ഒടുവിൽ ഞാൻ അവിടെ നിന്ന് കടന്നു പോയി.. അപ്പോഴും എന്റെ അലക്ഷ്യമായ കണ്ണുകൾ അവളെ തന്നെ തേടി….

……അന്ന് ഒരു ഉച്ച സമയം….

ഞാൻ ഒരു ഹോട്ടൽ മാനേജരാണ്… നഗരത്തിന്റെ അടുത്തുള്ള ഒരു പുതിയ ഹോട്ടലിൽ ആണ് എന്റെ വർക്ക്‌… പുതുതായി ആരംഭിച്ചിട്ട് കുറച്ചു നാളുകൾ ആയതേ ഉള്ളു..

ജോലി തിരക്കുകൾക്കിടയിൽ കിട്ടിയ ഇത്തിരി ഇടവേളയിൽ എന്റെ ബൈക്കിൽ ഞാൻ അവളുടെ വീടിന്റെ അടുത്ത് പോയി…

വാതിൽ തുറന്നു കിടക്കുന്നു.. പക്ഷെ പുറത്തെങ്ങും ആരുമില്ല എന്ന തോന്നൽ.

കുറച്ചു നേരം ബൈക്കിൽ നിന്നിറങ്ങി ഞാൻ വെയിറ്റ് ചെയ്തു….

പക്ഷെ എന്റെ സമയം പോയത് മാത്രം മിച്ചം.. ആരും അത്ര നേരം പുറത്തേക്ക് വന്നില്ല… എന്റെ സുന്ദരിക്കുട്ടി പോലും….

നിരാശനായി ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു
.മുന്നോട്ടു പോയി… ഇടയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്റെ കണ്ണുകൾ ആനന്ദത്താൽ വിടർന്നു…

വീടിന്റെ മുകളിൽ തുറന്നിട്ട ജാലകത്തിലൂടെ എന്നെ നോക്കി കൈ വീശി കാണിക്കുന്ന എന്റെ സുന്ദരി…

ബൈക്ക് നിർത്തി ഞാൻ പെട്ടന്ന് ഇറങ്ങി.. അവളെ നോക്കി… നേരത്തെ കണ്ട പുച്ഛമോന്നും അവൾക്കില്ല.. പുഞ്ചിരിയോടെ എന്നെ നോക്കുന്നു…

ഇതിനപ്പുറം എനിക്ക് എന്ത് സന്തോഷം .. സമയം പോകുന്നത് പോലും മറന്ന് കൊണ്ട് ഞാൻ അവൾക്കരികിലേക്ക് ഓടി എത്തി..

എന്നാൽ ഗേറ്റിന്റെ പുറത്തു വരെ മാത്രമേ എനിക്ക് വരാൻ സാധിച്ചുള്ളൂ…

പിന്നെ നോക്കുമ്പോൾ അവളെ കാണാനില്ല.. അവൾ അടുത്തേയ്ക്ക് വരും എന്ന പ്രതീക്ഷയിൽ അവിടെ ഞാൻ നിന്നു…

പക്ഷെ…….അവൾ വന്നില്ല….. വീണ്ടും ഞാൻ പ്രതീക്ഷിച്ചിട്ടും അവൾ വന്നില്ല…

സങ്കടവും ദേഷ്യവും കലർന്ന എന്റെ മനസ് അസ്വസ്ഥമായി… ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ഞാൻ വീണ്ടും മുന്നോട്ടു പോയി…
……………………………………………………………………….

അങ്ങനെ……ഒരുപാട് നാളുകൾക്കു ശേഷം…

ബൈക്കിൽ ഞാൻ യാത്ര ചെയ്തുകൊണ്ടിരിക്കവേ…. മിററിലൂടെ ഞാൻ ആ കാഴ്ച കാണാൻ ഇടയായി…

എന്റെ സുന്ദരിക്കുട്ടിയും ഒരു കൂട്ടുകാരിയും കൈ കോർത്തു വരുന്നു…

ഒളിച്ചിരുന്ന എന്റെ പ്രണയം മനസിലേക്ക് ഓടി എത്തി….

ബൈക്ക് അവർക്ക് നേരെ അടുപ്പിച്ചു കൊണ്ട് ഞാൻ നോക്കി…

എന്നെ പെട്ടന്ന് കണ്ട പരിഭ്രാന്തി ഇരുവരുടെയും മുഖത്തു പ്രതിഫലിച്ചു… ഞാൻ മെല്ലെ അവരെ നോക്കി പുഞ്ചിരി തൂകി..

അപ്പോഴും അവർ എന്നെ തന്നെ നോക്കി നിന്നു…

“ആരാ നിങ്ങൾ???

ഉടൻ ആ പെൺകുട്ടി എന്നോട് ചോദിച്ചു… അന്ന് ആവർത്തിച്ച അതെ ചോദ്യം…

അതിന് പുഞ്ചിരിയിലൂടെ വീണ്ടും ഞാൻ മറുപടി കൊടുത്തു…

പക്ഷെ അവൾ എന്നെ വിടാൻ ഭാവം ഇല്ലാത്ത രീതിയിൽ നോക്കി… വീണ്ടും ചോദിച്ചു… അതെ ചോദ്യം….

ഒടുവിൽ അവരുടെ മുന്നിൽ…. ഞാൻ എന്റെ ആഗ്രഹം വിളിച്ചു പറഞ്ഞു….

“എനിക്ക് ഈ സുന്ദരികുട്ടിയെ ഇഷ്ടമാ… അവളെ കണ്ട നാൾ മുതൽക്കേ എന്തോ.. മനസ്സിൽ ഒരു അനുരാഗം…. ഇവളെ എനിക്ക് തരുമോ…

എന്റെ ചോദ്യം കേട്ട പെൺകുട്ടി ഒരു നിമിഷം ഞെട്ടി പോയ പോലെ… ഞാൻ വിചാരിച്ചു എന്റെ സുന്ദരികുട്ടി ഇത് കേട്ട് എന്നെ നോക്കി പുഞ്ചിരിക്കുമെന്ന്… പക്ഷെ അവൾ ഒന്നും മനസിലാകാത്ത രീതിയിൽ കൂട്ടുകാരിയെ നോക്കി …

ഒരു നിമിഷം നിശബ്ദമായി നിന്ന ആ പെൺകുട്ടി എന്നോട് പറഞ്ഞു….

“ചേട്ടാ… ചേട്ടൻ ആരാണെന്ന് എനിക്കറിയില്ല.. എന്നാലും പറയുവാ…ഇവളെ മോഹിക്കരുത്.. ദയവു ചെയ്ത്…. കാരണം…….. ഇവൾക്ക് സംസാരിക്കാനോ കേൾക്കുവാനോ സാധിക്കില്ല…

ആ ഒരു നിമിഷം…………… ആ വാക്കുകൾ… എന്റെ മനസ്സിൽ അഗ്നി പോലെ ആളി പടർന്നു… ആ അഗ്നിയിൽ ഞാൻ എരിയാൻ തുടങ്ങി ..

മെല്ലെ എന്റെ മുഖം സുന്ദരിയിലേക്ക് നീങ്ങി.. ചെറിയ രീതിയിൽ ചിരിയോടെ എന്നെ അവൾ നോക്കുന്നുണ്ട് ….

എന്റെ കണ്ണുകൾ നിറഞ്ഞു… കണ്ണീർ തുള്ളികൾ ധാര ധാരയായി കൊഴിഞ്ഞു….

എന്നിലുണ്ടായ അപ്രിതിക്ഷമായ മാറ്റം കണ്ടു എന്റെ സുന്ദരിയും ആ പെൺകുട്ടിയും അമ്പരന്നു…

പിന്നെ ഒന്നും ഉരിയാടാതെ… എന്നെ കടന്ന് അവർ പോയി……..

എനിക്ക് നിലത്തു നില്കാൻ സാധിക്കുന്നില്ല.. തല കറങ്ങുന്ന പോലെ… എന്റെ ശരീരം തളരുന്നത് പോലെ…….. ഞാൻ ബൈക്കിൽ മുറുകെ പിടിച്ചു…..

മുഖം പൊത്തി പൊട്ടി കരഞ്ഞു…. വിജനമായ ആ പാതയിൽ….. എന്റെ തേങ്ങി കരച്ചിൽ മുഴുകി…..

മനസ്സിൽ അവളെ എന്തൊക്കെ ഞാൻ പറഞ്ഞു.. ഒന്ന് ജാലകത്തിലൂടെ നോക്കുമ്പോൾ പെട്ടന്ന് കാണാതെ പോയപ്പോൾ….. പക്ഷെ എനിക്കറിയില്ലായിരുന്നു…. എന്റെ സുന്ദരി…. ഉരിയാടാൻ കഴിയാത്ത ………. അവിടെ എന്റെ വാക്കുകൾ വീണ്ടും മുറിയാൻ തുടങ്ങി….

കണ്ണീര് കൈലേസിൽ തുടച്ചു കൊണ്ട്… ഞാൻ ഇളം കാറ്റിലേക്ക് എന്റെ മുഖം തുടച്ചു.. എന്നാൽ മനസ്സിൽ ആ ദുഃഖം എങ്ങനെ തുടച്ചു മാറ്റാൻ പറ്റും….. എനിക്കറിയില്ല…….

ബൈക്കിൽ ഞാൻ അവിടെ നിന്നും കടന്ന് പോയി……
……………………………………………………………………….

വീട്ടിൽ എത്തുമ്പോഴും….. മുഖത്തെ സങ്കടം മാറിയിരുന്നില്ല…. ജീവിതത്തിൽ ഒരു പെൺകുട്ടിയോടും എനിക്ക് പ്രണയം തോന്നിയിട്ടില്ല…. എന്നാൽ എന്റെ സുന്ദരി…..അവളിൽ ഞാൻ പ്രണയത്തിന്റെ വിത്തുകൾ പാകിയിരുന്നു… പക്ഷെ…. അത് മുളച്ചു വന്നാലും…. പ്രണയ മരമായി ഞങ്ങൾ മാറുകയില്ല……….

വീടിന്റെ ചുമരിൽ ചാരി ഇരുന്നു കൊണ്ട് ഞാൻ.. ക്യാമറ എടുത്തു.. അതിൽ സുന്ദരിയുടെ മുഖം സൂക്ഷിച്ചു നോക്കി …..അപ്പോൾ ഒഴുകി ഇറങ്ങിയ എന്റെ.കണ്ണുകൾ തുടച്ചു….

കൈകൾ മുറുകെ പിടിച്ചു ….. കണ്ണുകൾ അടച്ചു കൊണ്ട് ഞാൻ ഓർത്തു…..

ജീവിതത്തിൽ ആദ്യമായി എനിക്ക് ഇഷ്ടമായ പെൺകുട്ടി….. അവൾക്ക് ഉരിയാടാനോ.. കേൾക്കാനോ കഴിയുന്നില്ല…. എന്തിന് ഞാൻ എന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടിയ്ക്ക് ഇട കൊടുക്കണം… ഇല്ല.. ഒരിക്കലുമില്ല…. വീട്ടുകാർ എനിക്കായ് കൊണ്ട് വരുന്ന കല്യണ ആലോചനകൾ ഞാൻ സമ്മതിക്കില്ല… എനിക്ക് എന്റെ സുന്ദരിക്കുട്ടി തന്നെ വേണം…..

ഓർമ്മകളിലൂടെ യാത്രയായ ഞാൻ ഒടുവിൽ ഉറങ്ങി പോയി………

“മോനെ????

ആരോ എന്നെ വിളിക്കുമ്പോഴാണ് ഞാൻ കണ്ണുകൾ തുറന്നത്….

എന്റെ അമ്മയാണ്…. കണ്ണുകൾ ചിമ്മി ഞാൻ എഴുന്നേറ്റു…

“നിനക്കെന്താ സുഖമില്ലേ….. നല്ല ക്ഷീണം ഉണ്ടല്ലോ മുഖത്തു… എന്ത് പറ്റി…

ഞാൻ ഒന്നും പറഞ്ഞില്ല…. അമ്മയെ തന്നെ നോക്കി ഇരുന്നു…

“അരുണേ… ഞാൻ ചോദിച്ചതൊന്നും നീ കേൾക്കുന്നില്ലേ…

ഒന്ന് ഉണർന്നു കൊണ്ട് ഞാൻ അമ്മയെ നോക്കി പറഞ്ഞു…

“ഒന്നുമില്ല അമ്മേ… ജോലിയുടെ ക്ഷീണം… ഇന്ന് നേരത്തെ ഇങ് പോന്നു..

അമ്മ എന്റെ നെറ്റിയിൽ തൊട്ട് നോക്കി.. ചെറിയ പനി പോലെ..

“ചൂടുണ്ടല്ലോ…..വാ ഹോസ്പിറ്റലിൽ പോകാം……

ഞാൻ ഒന്നുകൂടി എഴുന്നേറ്റു… പിന്നെ എന്റെ തല അമ്മയുടെ മടിയിൽ വച്ച് കിടന്നു… എന്നിട്ട് പറഞ്ഞു

“സാരമില്ല… ഹോസ്പിറ്റലിൽ ഒന്നും പോകണ്ട.. ഒന്നു ഫ്രഷ് ആയി കഴിഞ്ഞു വരുമ്പോൾ മാറിക്കോളും…

എന്നാൽ അമ്മ അത് സമ്മതിക്കാതെ പറഞ്ഞു….

“വേണ്ട വേണ്ട…. ഇപ്പൊ കുളിയൊന്നും വേണ്ട.. ഞാൻ പോയി ഇച്ചിരി തുണി നനച്ചു കൊണ്ട് വരാം… പനി മാറിക്കോളും….

അത് പറഞ്ഞു അമ്മ തുണി നനയ്ക്കാൻ പോയി.. ഞാൻ വീണ്ടും എഴുന്നേറ്റു… തലയിണയിലേക്ക് ചാരി കിടന്നു….

എന്റെ മനസ്സിൽ… സുന്ദരിയുടെ ഓർമയാണ് ഇപ്പോഴും ….. എങ്ങനെ എങ്കിലും അമ്മയോട് പറയണമെന്ന് ആഗ്രഹമുണ്ട്… പക്ഷെ അമ്മ അത് മനസിലാക്കുമോ??

തുണി നനച്ചു കൊണ്ട് വന്ന അമ്മ നെറ്റിയിൽ വിരിച്ചു ….. അപ്പോൾ എന്റെ മുഖത്തെ സങ്കടം ഒഴുകി പോയി… എന്നാൽ മനസിലെ സങ്കടം എങ്ങനെ മായ്ക്കും…..

എന്റെ അടുത്ത് കിടന്നു കൊണ്ട് അമ്മ ചോദിച്ചു..

“പെട്ടന്ന് മാറിക്കോളും.. അമ്മ അടുത്തിരിക്കാം… നീ ഉറങ്ങിക്കോ

…എന്റെ മനസ് ഉണർന്നു…. കണ്ണുകൾ അമ്മയിലേക്ക് തിരിഞ്ഞു…

“അമ്മേ…. എനിക്കൊരു… കാര്യം…

പക്ഷെ അത് പറയാൻ അമ്മ അനുവദിച്ചില്ല

“വേണ്ട ഒന്നും പറയണ്ട… അനങ്ങാതെ കിടക്ക്..പനിയൊക്കെ മാറിയിട്ട് പറഞ്ഞാൽ മതി..

ഞാൻ ചെറിയ ചിരിയോടെ അമ്മയുടെ കൈകളിൽ പിടിച്ചു കൊണ്ട് ഉറങ്ങി… എന്റെ നെറുകയിൽ തലോടി അമ്മയും ഇരുന്നു….
……………………………………………………………………….

അങ്ങനെ വൈകുന്നേരം… ആയപ്പോൾ.. ഞാൻ ഉണർന്നു .. പനി ഒക്കെ മാറി…. എന്നാലും മനസിലെ ചൂടിന്റെ ശക്തി കൂടി കൂടി വന്നു..

പുറത്തേക്ക് ഞാൻ ഇറങ്ങുമ്പോൾ അമ്മ എന്റെ പിന്നാലെ വന്നിരുന്നു…

“മോനെ… നീ എങ്ങോട്ടാ??

ഞാൻ അമ്മയെ നോക്കി

“ഒന്ന് ടൗണിൽ പോയിട്ടു വരാം…

ശേഷം ഷൂസ് കെട്ടുമ്പോൾ അമ്മ എന്റെ നെറ്റിയിൽ തൊട്ട് നോക്കി

“പനി മാറിയല്ലോ… എന്ന് വച്ച്… അധികം തണുപ്പ് കൊള്ളേണ്ട… പെട്ടന്ന് ഇങ് വന്നോണം.. മഴ വരുന്നു…

ഞാൻ തല കുലുക്കി…… പിന്നെ ബൈക്ക് ഓടിച്ചു പുറത്തേക്ക് പോയി…….

….. എന്റെ ലക്ഷ്യം…. സുന്ദരികുട്ടിയെ കാണുക എന്നത് മാത്രമാണ്…. ഞാൻ അവളുടെ വീടിന്റെ അടുത്തേക്കാണ് പോകുന്നത്….

വീടിന്റെ ഗേറ്റിന്റെ അടുത്ത് കുറച്ചു പെൺകുട്ടികൾ നില്കുന്നത് ഞാൻ ശ്രദ്ധിച്ചു… എന്നെ കണ്ടതും അവർ സൂക്ഷിച്ചു നോക്കി..

“എന്താ ചേട്ടാ???

പെട്ടന്ന് അവരിൽ ഒരാൾ എന്നോട് ചോദിച്ചു.. അത് എന്റെ സുന്ദരിയുടെ കൂടെ അന്ന് കണ്ട ആ പെൺകുട്ടി ആണ്..

എന്നാൽ എനിക്കൊന്നും അവരോട് പറയാൻ സാധിക്കുന്നില്ല… ഞാൻ അസ്വസ്ഥനായി പോയി..

ഒടുവിൽ ഞാൻ പറഞ്ഞു

“എന്റെ സുന്ദരിക്കുട്ടി എവിടെ???

ഒന്നും മനസിലാകാത്ത പോലെ പെൺകുട്ടി എന്റെ മുഖത്തേക്ക് നോക്കി… പിന്നെ കൂട്ടുകാരെയും

“സുന്ദരികുട്ടിയോ….. അതാരാ…

എനിക്ക് പേര് അറിയില്ല…. അതറിയാൻ ഞാൻ ശ്രമിച്ചു

“കുട്ടിയുടെ കൂടെ അന്ന് ഞാൻ കണ്ട പെൺകുട്ടി..

ആ പെൺകുട്ടി വീടിന്റെ മുകളിലേക്ക് നോക്കി.. ശേഷം എന്നോട് പറഞ്ഞു…

“അവളുടെ പേര് സുന്ദരിക്കുട്ടി എന്നല്ല.. മാളവിക.. ഞങ്ങളുടെ മാളൂട്ടി…

എന്റെ വിടർന്ന കണ്ണുകൾ ആ വീട്ടിലേക്ക് പോയി…

“ചേട്ടാ… ഞാൻ അന്ന് പറഞ്ഞതല്ലേ… അവളുടെ പിന്നാലെ ചേട്ടൻ പോകരുത് എന്ന്.. എന്നിട്ട് .. വീണ്ടും…

ഇപ്പൊ എനിക്ക് നല്ല ധൈര്യം പോലെ.. ഞാൻ ഉറക്കെ പറഞ്ഞു .

“മോളെ… ജീവിതത്തിൽ ഇന്നോളം ഒരു പെൺകുട്ടിയേയും ഞാൻ ഇത്രയ്ക്ക് സ്നേഹിച്ചിട്ടില്ല… ഒരു പെൺകുട്ടിയ്ക്കും വാക്കു കൊടുത്തിട്ടില്ല.. ആദ്യമായി കണ്ടത്… മാളുവിനെ ആണ്…. നീ പറഞ്ഞിരുന്നു എന്നോട്… അവൾക്ക് സംസാരിക്കാൻ കഴിയില്ല… കേൾക്കുവാൻ കഴിയില്ലെന്ന്…. എന്നാൽ ഇന്ന് ഞാൻ നിന്നോടും നിന്റെ കൂട്ടുകാരോടും പറയുന്നു…. എനിക്ക് എന്റെ മാളൂട്ടി മതി… എനിക്ക് അവളെ ഇഷ്ടമാണ്….

തുറന്നടിച്ച പോലെ ഉള്ള എന്റെ മറുപടി പെൺകുട്ടിയുടെ മുഖത്തു സങ്കടം ഉളവാക്കി………

ഞാൻ ആ പെൺകുട്ടിയെ നോക്കി.. എന്റെ സുന്ദരിക്കുട്ടി…. അവൾ എവിടെ???

അന്നും അവളെ കാണാതെ ഞാൻ തിരിച്ചു പോയി…
……………………………………………………………………..
അങ്ങനെ കുറച്ചു മാസങ്ങൾക്ക് ശേഷം

എനിക്ക് വിദേശത്തു ഒരു നല്ല ജോലി ശരിയായി..

അതിന്റ തിരക്കിലായത് കൊണ്ട് അവളെ കാണാൻ സാധിച്ചില്ല…

പക്ഷെ പോകുന്നതിന്റെ തലേ ദിവസം… എങ്ങനെയെങ്കിലും അവളെ കാണാൻ കൊതിച്ചു കൊണ്ട് ഞാൻ ആ വീട്ടിലേക്ക് ചെന്നു..

എന്നത്തേ പോലെ അന്നും ആ വീട് അനാഥമായി കിടന്നു… ആരുമില്ലെന്ന് തോന്നിക്കുന്ന രീതിയിൽ..

മുറ്റത്തേക്ക് ആ പെൺകുട്ടികൾ ഇറങ്ങി വരുമൊന്നു നോക്കി നിന്ന ഞാൻ ജാലകത്തിന്റെ അടുത്ത് നോക്കി..

കർട്ടന്റെ ഉള്ളിൽ പെൺകുട്ടികളുടെ നിഴൽ കണ്ടു… ഇവിടെ ആളുണ്ടെന്ന് എനിക്ക് മനസിലായി…

പക്ഷെ ഇവർ ഒന്ന് എന്നെ നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി…

എന്നാൽ അന്ന് എന്നെ അത്ഭുതപ്പെടുത്തിയ കാര്യം…. സ്വപ്നമാണോന്ന് പോലും തോന്നിയിക്കുന്ന രീതിയിൽ ആ പെൺകുട്ടി എന്റെ അടുത്തേക്ക് ഓടി എത്തുന്ന പോലെ

എന്റെ സുന്ദരിക്കുട്ടി……. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല.. നിറഞ്ഞ കണ്ണുകളാൽ അവളെ ഞാൻ ചേർത്ത് പിടിച്ചു

മുമ്പുണ്ടായിരുന്ന ഭാവമൊന്നും അവൾക്കില്ല..പുഞ്ചിരിച്ചു കൊണ്ട് എന്നെ ചേർത്ത് പിടിച്ചു അവളും

കാണുന്നത് സ്വപ്നം ആണോന്ന് എന്റെ മനസ്സിൽ സംശയം ഉദിക്കാൻ തുടങ്ങി

അവൾ കൈയിൽ പിടിച്ച പേപ്പർ ഞാൻ ശ്രദ്ധിച്ചു.. ആ വെള്ള പേപ്പർ എന്റെ കൈയിൽ തന്നിട്ട് എന്നെ സ്നേഹത്തോടെ നോക്കി

ഞാൻ അത് തുറന്നു……. “love you”എന്ന് എഴുതിയിരിക്കുന്നു……

എന്റെ കണ്ണുകളിൽ അപ്പോഴും ഈറൻ അണിഞ്ഞിരുന്നു… ഉരിയാടാൻ പറ്റില്ലെങ്കിലും..തന്റെ മനസിലുള്ള ആഗ്രഹം അവൾ പറഞ്ഞിരിക്കുന്നു… ഒരു കൊച്ചു കടലാസ്സിലൂടെ….

അതിന് മറുപടിയായി നിറയാർന്നൊരു പുഞ്ചിരിയും അവൾ സമ്മാനിച്ചു… അവൾക്ക് പിന്നാലെ കൂട്ടുകാരികളും എത്തിയിരുന്നു…

ഒടുവിൽ അവരോട് ഞാൻ പറഞ്ഞു…. എനിക്ക് ഒരു ജോലി ശരിയായി… ഞാൻ നാളെ പോകുവാണ്…

ഞാൻ ആ പറഞ്ഞത് കേട്ടപ്പോ പെൺകുട്ടിയുടെ മുഖം സങ്കടത്തിലേക്ക് വഴുതി വീണു….. അവൾ സുന്ദരികുട്ടിയ്ക്ക് ആംഗ്യത്തിലൂടെ ഞാൻ പറഞ്ഞത് മനസിലാക്കി കൊടുത്തു

അത് കേട്ട എന്റെ സുന്ദരികുട്ടിയുടെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ മനസിലാക്കി… അവൾ എന്റെ നേരെ അടുത്ത്.. എന്റെ കൈകൾ ചേർത്ത് പിടിച്ചു… ആംഗ്യത്തിലൂടെ എന്തൊക്കെയോ എന്നോട് പറഞ്ഞു…

അത് കൂട്ടുകാരിയായ പെൺകുട്ടി എനിക്ക് മനസിലാക്കി തന്നിരുന്നു..

“നിങ്ങളെ എനിക്കിഷ്ടമാണ്… ജീവിതത്തിൽ ഒരാൾ പോലും എന്നെ കാണാൻ… എന്നെ തേടി ഇങ്ങനെ വന്നിട്ടില്ല.. ആദ്യമായി ഞാൻ കണ്ടതും.. സ്നേഹിച്ചതും നിങ്ങളെയാണ്… പക്ഷെ എനിക്ക് മനസിലായി ….. സംസാരിക്കാനും കേൾക്കാനും കഴിവില്ലാത്ത ഇവൾക്ക് എന്നും കൈപിടിച്ച് നടക്കാൻ ഈ ലോകത്ത് ഒരാളുണ്ടെന്ന്…

ഞാൻ അവളുടെ നെറുകയിൽ മുത്തം വച്ചു.. ശേഷം എന്റെ സുന്ദരികുട്ടിയെ പുണർന്നു.

ഞാൻ പോകാൻ നേരം ഇങ്ങനെ അവൾ പറഞ്ഞിരുന്നു…. “അടുത്ത ദിവസം എന്റെ ഓപ്പറേഷനാണ്… അതിലൂടെ എനിക്ക് കേൾവി ശക്തി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു…. ബാംഗ്ളൂരിലാണ് ഓപ്പറേഷൻ… പറ്റുമെങ്കിൽ എന്നെ കാണാൻ വരണം..”

ഉറപ്പ് കൊടുത്തു… ഞാൻ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു… പിന്നെ എന്റെ കണ്ണുകൾ തുടച്ചു… ബൈക്കിൽ വീട്ടിലേക്ക് പോയി
……………………………………………………………………….

അങ്ങനെ പോകുന്നതിന്റെ രാവിലെ ഞാൻ അവളെ കാണാൻ പോകണമെന്ന് ആഗ്രഹിച്ചു… എന്നാൽ എന്റെ കൂട്ടുകാർ പറഞ്ഞു ആ വീട് പൂട്ടിയിരിക്കുവാണെന്ന്…

അവളുടെ ഓപ്പറേഷൻ അടുത്ത് കാണും… പാവം എന്നെ കാണണമെന്ന് അവളും ആഗ്രഹിച്ചിട്ടുണ്ടാകും…

മനസ്സിൽ സ്വയം ആശ്വസിച്ചു കൊണ്ട് ഞാൻ എയർപോർട്ടിലേക്ക് പോയി

കുറച്ചു സമയത്തിന് ശേഷം ഫ്ലൈറ്റ് വന്നു. എല്ലാവരും എന്നെ യാത്രയാക്കി… അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ സുന്ദരികുട്ടിയെ ഓർത്തു….

എന്റെ കണ്ണുകൾ നിറഞ്ഞത് കണ്ട് അമ്മ എന്നെയും ചേർത്ത് പിടിച്ചിരുന്നു.. പക്ഷെ എന്റെ കണ്ണുനീർ സുന്ദരിക്കുട്ടിയ്ക്ക് വേണ്ടിയായിരുന്നു..

അങ്ങനെ ഞാൻ പുതിയ ഒരു സ്ഥലത്തേക്ക് യാത്രയായി…..
……………………………………………………………………….
അങ്ങനെ കുറെ മാസങ്ങൾ കഴിഞ്ഞു….

ജോലിയുടെ സ്‌ട്രെസ് കുറച്ചു കൂടുതൽ ആയത് കൊണ്ട് എനിക്ക് ലീവൊന്നും… കിട്ടിയില്ല.. എങ്കിലും അക്കൊല്ലത്തെ ദീപാവലിയ്ക്കെങ്കിലും നാട്ടിൽ പോകാൻ ഞാൻ ആഗ്രഹിച്ചു…

ബാംഗ്ലൂരിൽ പോയി സുന്ദരികുട്ടിയെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും എനിക്ക് അതിന് സാധിച്ചില്ല..

എന്നിരുന്നാലും… ജോലി ചെയുമ്പോൾ എന്റെ സുന്ദരിക്കുട്ടിയുടെ മുഖം എന്റെ മനസ്സിൽ ഉണ്ടായിരുന്നതിനാൽ ഞാൻ ഒന്ന് തീരുമാനിച്ചു….

എത്ര വൈകിയാലും…. അവളെ ബാംഗ്ലൂരിൽ പോയി കാണുമെന്ന്…

അങ്ങനെ അങ്ങനെ……. നാട്ടിലേക്കുള്ള എന്റെ വിസ ശരിയായി…. രണ്ടു ദിവസത്തിനു ശേഷം നാട്ടിലേക്ക് പോകും… അതിന് മുമ്പ് എന്റെ സുന്ദരികുട്ടിയ്ക്ക് എന്തെങ്കിലും വാങ്ങണം എന്ന് ഞാൻ ആഗ്രഹിച്ചു…

ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു അവൾക്ക് കേൾവി ഒക്കെ തിരിച്ചു കിട്ടികാണുമല്ലോ.. അതായിരുന്നു എന്റെ ആഗ്രഹവും..

കേൾവി ശക്തി ഇല്ലാത്തവർക്ക് വേണ്ടിയുള്ള ഒരു ചെറിയ ഉപകരണം ഉണ്ട്…. എന്റെ സുന്ദരികുട്ടിയ്ക്ക് അത് നേരത്തെ ഞാൻ ഓർഡർ ചെയ്തിരുന്നു.. അത് മതി…എന്റെ മാളൂട്ടിയ്ക്ക് സന്തോഷിക്കാൻ… പക്ഷെ അവൾ ഒന്ന് ഉരിയാടിയിരുന്നു എങ്കിൽ………..

എന്തോ ആ ഒരു ചിന്ത എന്റെ കണ്ണുകൾ നിറയിച്ചു…

എന്തായാലും അവളെ കാണുവാൻ പോകുന്ന ആ സന്തോഷത്തിൽ ഞാൻ ഇരുന്നു.. അങ്ങനെ ആ ദീപാവലി ദിവസം രാവിലെ ഞാൻ നാട്ടിലെത്തി…

വീട്ടിൽ എല്ലാവരെയും കണ്ട ശേഷം എന്റെ ലക്ഷ്യം സുന്ദരിക്കുട്ടിയുടെ വീടായിരുന്നു… അതിവേഗം ഞാൻ ആ വീട്ടിലേക്ക് എത്തിച്ചേർന്നു..

വീടിന്റെ വഴിയിൽ എത്തിയതും… പതിവില്ലാതെ ഒരുപാട് ആളുകൾ പോകുന്നു… ആ വീടിന്റെ അടുത്ത് ഒരുപാട് ആളുകൾ

ഒന്നും മനസിലാകാതെ ഞാൻ വീടിന്റെ അകത്തേയ്ക്ക് നോക്കി… മുറ്റത്തൊരു വലിയ പന്തൽ….

ഞാൻ അകത്തേയ്ക്ക് പ്രവേശിച്ചു… കൂടി നിന്ന ആളുകൾ പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുന്നു…. പതിവില്ലാതെ ഒരു അതിഥിയെ കണ്ടതുകൊണ്ടാവണം എല്ലാവരുടെയും ശ്രദ്ധ എന്റെ നേർക്ക് എത്തി.. പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ ഞാൻ മുന്നോട്ടു എത്തി..

എന്നെ കണ്ടതും…. ആ പെൺകുട്ടികൾ ഓടി വന്നു.. അവരെ കണ്ട ഞാൻ… എന്റെ സുന്ദരികുട്ടിയെ അന്വേഷിച്ചു…

ഒന്നും പറയാതെ അവർ തല താഴ്ത്തി നിന്നു.. ആ സമയം ഞാൻ ഒന്നു ശ്രദ്ധിച്ചിരുന്നു… രാത്രിയിൽ കൊളുത്താൻ നിർത്തി വച്ചിരിക്കുന്ന മൺചിരാതുകൾ…

ഞാൻ അവിടേയ്ക്ക് പോയി… അതിനെ ചുറ്റി നടന്നു… അപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്.. ആ കാഴ്ചയായിരുന്നു…

അന്ന് മൺചിരാതിന്റെ പ്രഭ തൂകി നിന്ന മനോഹരമായ ആ കാഴ്ച.. അതിന്റ ഇടയിലൂടെ ഞാൻ കണ്ട മുഖവും…

ഉടൻ ഞാൻ നോക്കുമ്പോൾ ആ മുഖം കണ്ടു.. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.. മനസ്സിൽ പാട്ടുപാവാട അണിഞ്ഞ എന്റെ സുന്ദരിക്കുട്ടിയായിരുന്നു അത്ര നേരം എന്റെ ഓർമയിൽ…

അവൾക്ക് അടുത്തേക്ക് നീങ്ങിയ ഞാൻ.. നോക്കുമ്പോൾ….. തൂശനിലയിൽ വെള്ളപുതച്ചു കൊണ്ട് അവൾ ഉറങ്ങുന്നു…

മുട്ടുകുത്തി ഇരുന്നു കൊണ്ട് ഞാൻ നോക്കി.. അടുത്ത് കത്തിച്ചു വച്ച വിളക്ക്… അതിനൊപ്പം ചന്ദനത്തിരി… മറ്റൊരു തൂശനിലയിൽ കുറച്ചു പുഷ്പം..

എല്ലാത്തിനും നടുക്ക് കണ്ണടച്ച് കൊണ്ട് ഉറങ്ങുന്ന എന്റെ സുന്ദരികുട്ടിയും… തകർന്ന് പോയി ഞാൻ……. ആ ഒരു നിമിഷം…… നിശ്ചലമായ പോലെ മധ്യത്തിൽ ഞാൻ ഇരുന്നു… ഞാൻ ചുറ്റും നോക്കി… എല്ലാവരുടെയും കണ്ണുകൾ… ഒരു അപരിചിതനിലേക്കാണ്.. പക്ഷെ എന്നെ അറിയാവുന്നത് ആ പെൺകുട്ടികൾക്ക് മാത്രമാണ്..

എന്റെ മനസിലെ സങ്കടം .. അണപൊട്ടി.. അത് ഒരു പൊട്ടിക്കരച്ചിലായി പടർന്നു… എല്ലാം കണ്ട പെൺകുട്ടികൾ എന്റെ അടുത്ത് വന്നു….. അവരും കരയുന്നുണ്ടായിരുന്നു…..എന്നെ കുറച്ചു മാറ്റി നിർത്തി അവർ എല്ലാം പറഞ്ഞു……

“ഇത് ഒരു വീടല്ല. ആരോരുമില്ലാത്തവർക്കുള്ള അനാഥാലയമാണ്.എന്നാലും വീട് പോലെ തോന്നിക്കുന്നു…മാളവിക എന്ന മാളൂട്ടി ഇവിടുത്തെ ജീവനായിരുന്നു.. നല്ല പോലെ ചിത്രങ്ങൾ വരയ്ക്കുന്ന… അവൾക്ക് .കേൾക്കുവാനും ഒന്ന് ഉരിയാടാനും സാധിക്കണേ എന്ന് പ്രാര്ഥിക്കാത്ത ഒരു നിമിഷം പോലും ഇല്ല. ബാംഗ്ലൂരിൽ ചികിത്സയ്ക്ക് കൊണ്ട് പോകും വഴി… പെട്ടന്ന് ഉണ്ടായ ഒരു ആക്‌സിഡന്റിൽ അവൾക്ക് ഗുരുതര പരിക്കേറ്റു..കൂടെ ഉണ്ടായിരുന്ന ഇവിടുത്തെ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു.. പക്ഷെ ഹോസ്പിറ്റലിൽ എത്തിച് മണിക്കൂറുകൾക്ക് ശേഷം അവൾ പോയി……

അത്രയും ആ പെൺകുട്ടികൾ പറയുമ്പോൾ കരയുന്നുണ്ടായിരുന്നു……. അതിനൊപ്പം എന്റെ ഓർമ്മകൾ ഒരു വാർത്തയിലേക്ക് പോയി

“ബാംഗ്ലൂരിൽ മലയാളികൾ അടങ്ങുന്ന കുടുംബം അപകടത്തിൽ പെട്ടു.. കൂടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടി ഗുരുതര പരിക്കേറ്റ് ഹോസ്പിറ്റലിൽ ആണ്.. ”

എന്റെ മനസ്സിൽ വലിയ ഞെട്ടൽ ഉണ്ടായി… അന്ന് ജോലിക്കിടയിൽ കേട്ട ആ വാർത്തയിൽ….. ഞാൻ അറിഞ്ഞിരുന്നില്ല….. അത്… ആ പെൺകുട്ടി.. എന്റെ മാളൂട്ടിയാണെന്ന്..

ഞെട്ടി ഉണർന്ന ഞാൻ അലറി കരഞ്ഞു… അപ്പോഴേക്കും ഒരുപാട് പേര് എന്നെ ആശ്വസിപ്പിക്കുവാൻ തുടങ്ങി… ഒരുപക്ഷെ അവരും മനസിലാക്കി കാണാം….ആ പെൺകുട്ടിയോടുള്ള എന്റെ സ്നേഹം…

കരച്ചിൽ അടക്കാൻ ഞാൻ ശ്രമിച്ചു എന്റെ സുന്ദരികുട്ടിയ്ക്ക് വേണ്ടി… ഒരിക്കലും ഞാൻ അവളെയോർത്തു സങ്കടപെടരുതെന്ന് അവൾ പറഞ്ഞിരുന്നുവെന്ന് ആ കൂട്ടുകാരികൾ പറഞ്ഞിരുന്നു…

ഞാൻ എന്റെ ബാഗിൽ നിന്ന് മാളൂട്ടിയ്ക്ക് മേടിച്ച ആ ഉപകരണം എടുത്തു.. അവളുടെ മുന്നിൽ ഇരുന്നു കൊണ്ട്…. കാതിലേക്ക് ചേർത്ത് വച്ചു കൊണ്ട് പറഞ്ഞു……… “love you malooty”……

അപ്പോൾ വീശിയടിച്ച ഇളം കാറ്റിൽ എന്റെ കവിളിൽ ആരോ തഴുകിയ പോലെ… അത് എന്റെ മാളൂട്ടിയുടെ കരങ്ങൾ പോലെ………
…………………………………………………… ….. …. ……

അങ്ങനെ പോകാൻ ഇറങ്ങിയ എന്റെ കൈയിൽ ഒരു പെൺകുട്ടി പിടിച്ചു കൊണ്ട് പറഞ്ഞു..

“ഇത് വാങ്ങണം… നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ മാളൂട്ടി വരച്ചതാ..

ഞാൻ അത് കൈയിൽ എടുത്തു.. അതിന്റ സ്വർണ്ണ നിറമാർന്ന പേപ്പറുകൾ എടുത്തു മാറ്റിയ ശേഷം നോക്കി…

അത് ഞാനായിരുന്നു.. എന്റെ മുഖമായിരുന്നു…… അതിന് താഴെ ഇങ്ങനെ എഴുതിയിരുന്നു….. “മാളൂട്ടി 🌹🌹🌹

മാറോട് ആ ചിത്രം ചേർത്ത് കൊണ്ട് ഞാൻ മടങ്ങി …. അവസാനമായി എന്റെ സുന്ദരികുട്ടിയുടെ മുഖം നോക്കി കൊണ്ട്…
……………………………………………………………………….
ഇന്ന് കാലങ്ങൾ ഒരുപാട് പിന്നിട്ടു…

ജീവിതം തന്നെ മാറി മറിഞ്ഞു… ഞാൻ ലണ്ടനിൽ ഒരു വലിയ ഹോട്ടൽ ആരംഭിച്ചു.. നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോഴും…. അവിടെ തൂക്കി ഇട്ടിരിക്കുന്ന ഒരു ചിത്രത്തിൽ ഒന്ന് അന്ന് എനിക്ക് എന്റെ സുന്ദരിക്കുട്ടി തന്ന ചിത്രമായിരുന്നു… കാലം മാറിയാലും ഒരിക്കലും മായാത്ത എന്റെ പനിമലരാണവൾ…..

അവൾക്ക് കൈ പിടിച്ചു നടക്കാൻ ഒരാളുണ്ടെന്ന് അവൾ മനസിലാക്കിയ ആ ചിത്രം…… ഹൃദയം കൊണ്ടവളെഴുതിയ ചിത്രം

(അവസാനിച്ചു )

5/5 - (227 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!