Skip to content

ഒരു മാനിക്വിൻ കഥ 7 – മാനിക്കിനുകളുടെ രോഷം

Oru Maniquin Kadha

ഒരു മാനിക്വിൻ കഥ

7 – മാനിക്കിനുകളുടെ രോഷം

ഓർത്തോർത്തു ഇരുന്നപ്പോൾ, കോഴികൾ കൂവാനും, വഴിയിൽ വണ്ടികൾ തിരക്കിടാനും തുടങ്ങി. ഒരിക്കൽ കൂടി ആ പെൺകുട്ടികളെ നോക്കി വീട്ടിലേക്ക് തിരിച്ചു പോയി. തനിക്ക് മാനസികരോഗമാണോ എന്ന് അയാൾ ആശങ്കപ്പെട്ടു.അടഞ്ഞു പോയ ഇടത്തെ ചെവിയിലൂടെ സ്ത്രീകളുടെ ഹിന്ദി സംഭാഷണങ്ങൾ കേൾക്കുന്ന അപൂർവ രോഗത്തിന്റെ പിടിയിൽ താൻ പെട്ടു എന്നോർത്ത് അയാൾ വിഷമിച്ചു.

“”എന്താ സുഖമില്ലേ ? ” ജാനകി പലവട്ടം ചോദിച്ചു.

സുകു ഒഴിഞ്ഞു മാറി

“ഒന്നുമില്ല ജാനു.. നിനക്ക് വെറുതെ തോന്നുന്നതാണ്”

അന്ന് രാത്രി, സുഗുണൻ പുകവലിക്കാൻ ഇറങ്ങിയപ്പോൾ സുകു ചോദിച്ചു

“സുഗുണാ .. ഈ ബൊമ്മകളെ എവിടെ നിന്നാണ് വാങ്ങിച്ചത്? ഈ പെൺകുട്ടികൾക്ക് എന്തൊരു സൗന്ദര്യം ?”

“ശരിയാണ്.. നല്ല സൗന്ദര്യമുള്ളവർ… നല്ല ഉയരവുമുണ്ട്

” ആ രണ്ടു കറുത്തവർക്ക് ഇന്ത്യക്കാരുടെ കറുപ്പേ അല്ല.. എന്നാലും എന്തൊരു ഒറിജിനാലിറ്റി !!

” ഇത് ഫൈബർ ഗ്ലാസിൽ ഉണ്ടാക്കിയതാണ്. ഡൽഹിയിലെ ഒക്ലൻഡിൽ നിന്നും വരുത്തിയതാണ്. ഈ അഞ്ചു സുന്ദരികൾക്ക് വില അമ്പതിനായിരം രൂപയായി.”

“ഓക്ലാൻഡ് .. ഡൽഹി…. “

“ഒക്കെ ഫൈബർഗ്ലാസ്സും പ്ലാസ്റ്റിക്കുമാണ്.. ഏതായാലും അമ്മാവൻ ഇത് മേടിച്ചു വച്ചതു കടക്കു നല്ല ഷോ ആയി.. ഈ പ്രതിമകളുടെ ഇഗ്ലീഷ് പേരാണ് മാനിക്വീൻ..”

മാനിക്വീനുകളെ നോക്കി, സുകു മനസ്സിൽ പറഞ്ഞു “ഞാനിവരെ അങ്ങിനെ വിളിക്കില്ല; പകരം മാൻകുട്ടികൾ എന്ന് വിളിച്ചാലോ?”

സുഗുണൻ അകത്തേക്ക് കയറി പോയി. സുകു കടയുടെ മുന്നിലൂടെ നടന്നു അകത്തേക്ക് നോക്കി

കൗണ്ടറിൽ അമ്മിണിയും ചിന്നമ്മയും തമ്മിൽ എന്തോ പറഞ്ഞു നിൽക്കുന്നു. ഷേർളി ഡിസ്പ്ലേ ഷെൽഫ് അടുക്കിവക്കുന്നു. സുഗുണൻ എന്തൊക്കെയോ ജോലികൾ കൊടുക്കുന്നുണ്ട് . ജെസ്സി സ്റ്റോർ റൂമിലേക്ക് ഒരു ചെറിയ കെട്ടുമായി പോകുന്നു. എല്ലാവര്ക്കും എന്തെങ്കിലുമൊക്കെ എപ്പോഴും പണിയുണ്ട്.

നാട്ടിലെ കടകളിൽ പെൺകുട്ടികൾക്കു ഇരിക്കാൻ അനുവാദമില്ല. ഭക്ഷണം കൗണ്ടറിനു പിറകിൽ ഒളിച്ചിരുന്നു കഴിക്കും

വിപ്ലവകാരികളുടെ കേരളത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ കേരളത്തിന് പുറത്തു എന്താവും സ്ഥിതി?. അസംഘടിത മേഖല തൊഴിലാളി യൂണിയൻ എട്ടുവർഷം കേസ് നടത്തി 2018 -ൽ വിധി സമ്പാദിച്ചതൊന്നും നാട്ടിലെ കടക്കാര് അറിഞ്ഞതായി ഭാവിക്കാറില്ല . അവരെ ഓര്മപ്പെടുത്താൻ തൊഴിലാളി പ്രസ്ഥാനങ്ങളുമില്ല.

പീതാംബരൻ ഗൾഫ് പ്രവാസി ആയതുകൊണ്ട് അയാൾക്കു കോടതി വിധിയൊന്നും ആവശ്യമായിരുന്നില്ല. തിരക്കില്ലെങ്കിൽ ജോലിക്കാർക്ക് ഇരിക്കാൻ അനുവാദമുണ്ട്. പിന്നാമ്പുറത്തു അവനവന്റെ സാധനങ്ങൾ വെക്കാനും ഇരുന്നു ഭക്ഷണം കഴിക്കാനും സ്ഥലമുണ്ട്. എല്ലാവരും ഒരുമിച്ചു പോകരുതെന്നു മാത്രം.

അന്ന് കാറ്റു കൊള്ളാനിറങ്ങിയ പീതാംബരൻ ക്ഷീണിതനായിരുന്നു.ഒരു തോൽവിയുടെ നിരാശ മുഴുവൻ നിഴൽ കെട്ടി നിൽക്കുന്ന മുഖം കണ്ടു സുകു ചോദിച്ചു.

“എന്താ ചേട്ടാ.. സുഖമില്ലേ?”

പീതാംബരൻ പതിയെ പറഞ്ഞു.

“ഗൾഫിൽ കുറെ കഷ്ടപ്പെട്ടതാ.. എങ്ങിനെയെങ്കിലും കുടുംബമായി ജീവിക്കാനുള്ള കൊതികൊണ്ടാണ് ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടത്.. ഇപ്പോൾ ഇതൊക്കെ ചെയ്തത് മണ്ടത്തരമായോ എന്നൊരു ചിന്ത.. കാണുമ്പോൾ നല്ല ഷോപ്പ് .. ആളുകൾ കയറുന്നു .. കച്ചവടങ്ങൾ നടക്കുന്നു.. പുറത്തു നില്കുന്നവർക്കു അകത്തെ ദാരിദ്ര്യം അറിയുമോ? ബാങ്കിലെ കടവും, വാടകയും, ശമ്പളവും മാറ്റി മാറ്റി വെക്കുമ്പോൾ കിട്ടുന്നത് തികയുന്നില്ല സുകു.. ഈ മാസത്തെ കരണ്ടു ബില്ല് ഒമ്പതിനായിരം.. വിശ്വസിക്കുമോ?”

“എ സി മൂന്നോ നാലോ പ്രവർത്തിക്കുന്നില്ലേ ..ബില്ലൊക്കെ ഇത്രേം ആവും..കച്ചോടമൊക്കെ ഉണ്ടെങ്കിൽ കുഴപ്പമില്ല ചേട്ടാ..”

‘കച്ചവടം ഇല്ലാത്തതുതന്നെ പ്രശനം… ഇന്ന് കടയിൽ എത്ര പേര് കയറി.. എത്ര സാധനങ്ങൾ വലിച്ചു കൗണ്ടറിലിട്ടു… വിശ്വസിക്കുമോ ..ആയിരം രൂപക്കുള്ള കച്ചവടം ഇതു വരെ നടന്നിട്ടില്ല.. ആരോട് പറയാനാണ്.. തുറന്നിട്ട് ഇതുപോലൊരു ദിവസം ഉണ്ടായിട്ടില്ല..”

“സുഗുണൻ എങ്ങിനെയാ? ഒരു സഹായമല്ലേ?”

“അതെ.. മിടുക്കനാ .. ചിരിച്ചും കളിച്ചുമൊക്കെ കച്ചവടം നടത്താൻ മിടുക്കുണ്ട്.. പക്ഷെ മനസ്സിവിടെയല്ല..അവന്റെ അമ്മയും അച്ഛനും കൂടി ഉന്തിത്തള്ളി ഇങ്ങോട്ടു വിട്ടതാണ്.. ഇനിയും പക്വത വരാനുണ്ട്..ഇവർക്കൊക്കെ ജീവിതം ഇനിയെത്ര മുന്നോട്ട് കിടക്കുന്നു.”

മണി പത്തായത് എത്ര പെട്ടെന്നാണ്; കടയുടെ ഷട്ടർ അടച്ചു.

ബൈക്ക് തിരിയുന്നതിനു മുൻപ് പീതാംബരൻ വിളിച്ചു പറഞ്ഞു.

“സുകുവേ.. പോകുവാ… നമ്മടെ കടേം കൂടി നോക്കിയേക്കണേ..”

ഉറപ്പായും..

സുകു കൈ ഉയർത്തി വീശി അവരെ യാത്രയാക്കുമ്പോൾ മനസ്സിൽ പറഞ്ഞു.

പാതിരാത്രി കഴിഞ്ഞു വഴി ഉറങ്ങിത്തുടങ്ങിയപ്പോൾ അയാൾ തന്റെ പ്രിയപ്പെട്ട മാർബിൾ തിട്ടിൽ ഇരുപ്പുറപ്പിച്ചു.

കണ്ണുകളടച്ചു മനസ്സിൽ പറഞ്ഞു

“മഹാരാജാ സുകു..”

കുറേനേരം ഇരുന്നെങ്കിലും ഒന്നും കേട്ടില്ല.. ഇടത്തെ ചെവിയിലെ മൂളൽ അങ്ങിനെത്തന്നെയുണ്ട്.

വലത്തേ ചെവിയിൽ ശബ്ദത്തിന്റെ ഓളങ്ങൾ സമ്മാനിച്ച് വഴിയിലൂടെ ഒരു ബൈക്ക് ഓടിപ്പോയി.

ദൂരെ രണ്ടു പട്ടികളുടെ മത്സരിച്ചുള്ള കുര..

ഇടത്തെ ചെവിയിലെ മൂളലിനുള്ളിൽ ഒരു ചെറിയ ശബ്ദം അയാൾക്കു കേട്ടെന്നു തോന്നി. സുകു നിഛലനായി കാത് കൂർപ്പിച്ചിരുന്നു.

ഇപ്പോൾ ചെറിയ ചിരികൾ മാത്രം..

“യെ ക്യോ൦ ബൈഠാഹേ ഹമാരെ സാംനെ?..”

ഇയ്യാളെന്തിനാ ഇവിടെ ഇരിക്കുന്നത് ?

“ബൈഠനെ ദോ .. ഹമാര ക്യാ തക്ലിഫ് ഹേ ..”

അയാൾ ഇരിക്കട്ടെ .. നിനക്കെന്താ പ്രശനം ?

ഇടത്തെ കത്തിൽ എന്തൊക്കെയോ മുഴങ്ങുന്നുണ്ട്; ശബ്ദങ്ങൾ വ്യക്തമല്ല

സ്ത്രീകളുടെ ചിരി ഉയരുന്നു

ATM ൽ ഒരാൾ വന്നു കയറിയതു കണ്ടു സുകു അങ്ങോട്ടേക്ക് പോയി.

സമയം മൂന്നു മണി. അമൃത മുഹൂർത്തവും കഴിഞ്ഞു രാത്രി വിഷ്ണു മുഹൂർത്തത്തിലൂടെ ഒഴുകിയിറങ്ങുകയാണ്

ഇടത്തെ ചെവിയിലെ വിറയലുമായി അയാൾ മാർബിൾ തിട്ടിൽ മനസ്സൂന്നി കണ്ണടച്ചിരുന്നു.

“ഈ മനുഷ്യൻ ഒരു മണ്ടനാണ് ..”

“അതെന്താ ?”

“ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഇയാളിവിടെയിരുന്ന് എന്ത് ചെയ്യുകയാണ് ? ഇയാളുടെ ഭാര്യയെയും കുട്ടികളെയും തനിയെ വിട്ടിട്ടു ഇയാൾ ഇവിടെ ഇരുന്നു മയങ്ങുന്നു..”

“അതയാളുടെ ജോലിയെല്ലേ.. പതിയെ പറയൂ.. അയാൾ കേട്ടാലോ..”

“കോയ് ബാത് നയി .. ഈ മല്ലുവിന് ഹിന്ദി അറിയില്ലല്ലോ?”

“അങ്ങിനെ പറയാൻ പറ്റില്ല.. ബംഗാളികൾ വന്നതിനുശേഷം ഇവിടൊക്കെ ഹിന്ദി പറയുന്നുണ്ട്..”

വീണ്ടും മുഴക്കങ്ങളിൽ കാതു നിറഞ്ഞു ഒന്നും കേൾക്കാതെയായി. സുകു അനങ്ങിയില്ല

സമയം നാലു മണി. ബ്രഹ്മ മുഹൂർത്തം ആയിട്ടില്ല

ഇടത്തെ കാതിലെ മൂളലിലേക്കു വീണ്ടും ചെറു ശബ്ദങ്ങൾ കടന്നു വരുന്നു.

“കൽ മേം ബതായ ധാ നാ .. യാദേ ?

“യെ ലോകോങ്കോ ഹം സബത് സികയെങ്കെ..”

“ഇന്നലെ ഞാൻ പറഞ്ഞില്ലേ ഇവർക്കിട്ടു നല്ല പണികൊടുക്കുമെന്ന് ..

ഇന്നെത്ര പേര് കടയിൽ വന്നു.. പക്ഷെ കച്ചവടം നമ്മൾ മുടക്കും..”

സുകുവിന് തിരിഞ്ഞു നോക്കാതിരിക്കാൻ ഒരുപാടു ശ്രമിക്കേണ്ടിവന്നു.

“നീ ഇതെങ്ങിനെ പറ്റിച്ചു?”

“ഒക്കെ നമ്മുടെ കണ്ണുകളിലാണ്..”

“അതെങ്ങിനെ?”

“കണ്ണുകളിലാണ് എല്ലാം. ഉള്ളിലെ കലിപ്പുകളൊക്കെ നമ്മുടെ കണ്ണുകളിലേക്ക് ആവാഹിച്ചെടുക്കണം. നമ്മുടെ രോഷം, നമ്മുടെ അപമാനം, നമ്മുടെ നിസ്സഹായാവസ്ഥ ഒക്കെ നമ്മുടെ കണ്ണുകളിൽ ഏരിയണം

“അവരുടെ പുരികങ്ങൾക്കു നടുവിലേക്ക് നമ്മുടെ കണ്ണുകളിലെ ചൂടിറക്കണം..

അവർ തിരിഞ്ഞു നിന്നാൽ തലയുടെ പിൻഭാഗത്തേക്കു നോക്കുക. അവര് പോലും അറിയാതെ നമ്മൾ ഒരു ചുളുചുളുക്കുന്ന വേദനയായി അവരുടെ തലക്കുള്ളിൽ ഇറങ്ങും. തലക്കുള്ളിൽ ചൂടുകൂടും . നെഞ്ചിടിപ്പു കൂടും.. പിന്നെ വിലപേശൽ നിർത്തി അവർ സ്ഥലം വിടും..”

“അതെ.. നമ്മെ അപമാനിക്കുന്നോർക്ക് ഇതൊക്കെ തന്നെ ശിക്ഷ ..”

“ഡേർട്ടി പാരാഫിലിയ …..”

“പെർവേർട്ട്..”

ഒന്നുണർന്നു കണ്ണുതുറക്കുമ്പോൾ ആകാശം വെള്ളകീറാൻ തുടങ്ങിയിരുന്നു

(തുടരും)

 

എബി ചാക്സ്

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Maniquin Kadha written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!