Skip to content

നിൻ നിഴലായ് – ഭാഗം 13

nin-nizhalayi-novel

പെട്ടന്ന്   പിന്നിൽ   നിന്നും   ഒരു   കൈ   ശ്രദ്ധയുടെ   മുടിയിൽ   കുത്തിപ്പിടിച്ചു.  ഒരു   ഞെട്ടലോടെ   അവൾ   തിരിയുമ്പോൾ   പിന്നിൽ   അഭിജിത്ത്   നിന്നിരുന്നു.   ചുവന്നുകലങ്ങിയ   ആ   മിഴികളിലെ   ഭാവം    നൊമ്പരമാണോ   ദേഷ്യമാണോ   എന്ന്   തിരിച്ചറിയാൻ   കഴിയാതെ     അവളുടെ   മുഖം   വിളറി   വെളുത്തു. 

”  അവളെ   വിടെഡീ  ….. “

ദേഷ്യമടക്കി   ഒരു   മുരൾച്ചപോലെ   അവൻ   പറഞ്ഞു.  ആ   ശബ്ദം   കേട്ട്   ജാനകി   മിഴികൾ   വലിച്ചുതുറന്നു. 

”  അഭിയേട്ടാ…..  “

മുന്നിൽ   നിൽക്കുന്ന   അവനെക്കണ്ട്   നിറമിഴികൾക്കിടയിലും   ഹൃദയം   തകരുന്ന   പുഞ്ചിരിയോടെ   അവൾ    വിളിച്ചു. 

”  അഭിയേട്ടാ… ഇവൾ  …. “

പെട്ടന്ന്   ജാനകിയുടെ   കഴുത്തിൽ   നിന്നും   പിടിവിട്ടുകൊണ്ട്   എന്തോ   പറയാനാഞ്ഞു   ശ്രദ്ധ.

”  ഠപ്പേ….  “

കൈ   വീശിയൊരടിയായിരുന്നു   അവന്റെ   മറുപടി.  വീണ്ടും   വീണ്ടും   അവളുടെ  ഇരുകവിളിലുമായി   അവന്റെ   കൈ   പതിഞ്ഞുകൊണ്ടിരുന്നു. 

”  അഭിയേട്ടാ    ഞാനൊന്ന്   പറയട്ടെ….  “

അവന്റെ   കൈകളിൽ   കടന്ന്   പിടിച്ചുകൊണ്ട്    അവൾ   ചോദിച്ചു.  

”  നീ   പറഞ്ഞിടത്തോളം   മതിയെഡീ.  ഇവളോട്   നീ   പറഞ്ഞതിനപ്പുറമൊന്നും   എനിക്കിനി    കേൾക്കെണ്ടെടി.  “

അവളുടെ   കഴുത്തിൽ   കുത്തിപ്പിടിച്ച്   ഭിത്തിയിൽ   ചേർത്തുകൊണ്ടാണ്   അവനത്   പറഞ്ഞത്.  ശ്രദ്ധയുടെ   മിഴികൾ   പുറത്തേക്ക്   തുറിച്ചുവന്നു.  അവന്റെ   കയ്യിൽ   കിടന്ന്   അവൾ   ജീവശ്വാസത്തിനായി   പിടഞ്ഞു.

”  നിന്നെ   ഞാനെന്റെ   ജീവനേക്കാളേറെ   സ്നേഹിച്ചതല്ലേഡീ….   നിനക്ക്   വേണ്ടി   എന്തുമുപേക്ഷിക്കാൻ   ഞാൻ   തയ്യാറായിരുന്നില്ലേഡീ….  എന്റെ   നിസ്സഹായതകൊണ്ട്    നിന്നെയെനിക്ക്   ഉപേക്ഷിക്കേണ്ടി   വന്നു .  പക്ഷേ   അപ്പോഴും    എല്ലാമറിഞ്ഞിട്ടും   എനിക്ക്   മുന്നിൽ   കഴുത്ത്   നീട്ടിത്തന്നവളെ    നിനക്ക്   വേണ്ടി     തറയിലിട്ട്   ചവിട്ടിയരക്കുകയായിരുന്നില്ലേഡീ   ഞാൻ  ….  “

അവളുടെ   മുഖത്ത്   നോക്കി   ഓരോ   ചോദ്യം   ചോദിക്കുമ്പോഴും   നെഞ്ച്   പൊട്ടുന്ന   വേദന   കടിച്ചമർത്തുകയായിരുന്നു   അവൻ. 

”  നിനക്കെന്ത്     പ്രതികാരമാടി   എന്റച്ഛനോടുള്ളത്  ???   അതിനും   നിന്നെ   നെഞ്ചിൽ   കൊണ്ടുനടന്ന   എന്നേത്തന്നെ   ഉപയോഗിക്കുകയായിരുന്നല്ലേഡീ   നീ  ???  “

”  അതേഡാ   ഇനിയെനിക്കൊന്നും   മറയ്ക്കാനില്ല    നീ   കേട്ടതൊക്കെ   ശരിയാ   നിന്റച്ഛൻ   അഡ്വക്കേറ്റ്   ബാലചന്ദ്രമേനോൻ   തന്നെയായിരുന്നു   എന്റെ   ലക്ഷ്യം.  അയാൾക്ക്  നേരെയുള്ള       വെറുമൊരായുധം   മാത്രമായിരുന്നു   അയാളുടെ   മകനായ   നീയെനിക്ക്.   അയാളോടുള്ള   എന്റെ   പകയുടെ   കാരണം   നിനക്കറിയണ്ടേ ???   നിന്റച്ഛൻ   അഡ്വക്കേറ്റ്   ബാലചന്ദ്രമേനോൻ   വാദിച്ച   ഒരു   സമീരാ   റേപ്പ്   കേസ്  നീയൊർക്കുന്നോ ???  അന്നയാൾ  സമീരയ്ക്ക്   നീതി   വാങ്ങിക്കൊടുത്തപ്പോൾ   ശിക്ഷിക്കപ്പെട്ടത്   എന്റെ   ഏട്ടനാണ്.  അബോധാവസ്തയിൽ   സംഭവിച്ച   ഒരു   കയ്യബദ്ധം  അതിനെന്ത്‌   പരിഹാരം   ചെയ്യാനും   ഞങ്ങളൊരുക്കമായിരുന്നു.  പക്ഷേ   നിന്റച്ഛൻ  അതൂതി   വീർപ്പിച്ച്   ഞങ്ങടെ   കുടുംബത്തിന്റെ   അടിവേരുവരെ   തോണ്ടി.  എനിക്കും   അമ്മയ്ക്കും   അച്ഛനെയും   ഏട്ടനെയും   ഒരുമിച്ച്   നഷ്ടപ്പെട്ടു.  ഏട്ടന്റെ   വിധിയറിഞ്ഞ്   ചങ്കുപൊട്ടിയാ   എന്റച്ഛൻ   മരിച്ചത്.  ഇത്രയൊന്നും   പോരേ   എനിക്ക്   നിന്റെ   തന്തയോട്   പക   തോന്നാൻ.   പക്ഷേ   എന്റെ   പ്രതീക്ഷകളൊക്കെ   തകർന്നത്   ഇവൾ   ശ്രീമംഗലമെന്ന   നിന്റെ   വീട്ടിൽ   കാലുകുത്തിയതോടെയാണ്.  പിന്നീട്   എന്റെ   എല്ലാപ്രതീക്ഷകളെയും    തെറ്റിച്ചുകൊണ്ട്   ഇവൾ   നിന്റെ   ഭാര്യയുമായി   അതോടെ   ഞാൻ    വീണ്ടും   തോറ്റു.  പക്ഷേ    അവിടെയും   തോൽവി   സമ്മതിക്കാൻ   എന്റെ   മനസ്സെന്നെയനുവധിച്ചില്ല.  ഇവളുടെ   താലിയറുക്കുമെന്ന്   ഞാൻ   ശപദമെടുത്തു.  പക്ഷേ   അവിടെയും   എന്റെ   വിജയത്തിന്   മേൽ   ആണിയടിച്ചുകൊണ്ട്   നീയിവളേ   സ്വന്തമാക്കി.  ഇവളുടെ   ഈ   ശരീരത്തിന്   മുന്നിൽ   നിനക്ക്   ഞാനൊന്നുമല്ലാതായി.  അതുകൊണ്ടാണ്   എന്റെ   വഴിയിലെന്നും   തടസ്സമായിരുന്ന   ഇവൾ   തീരണമെന്ന്   ഞാൻ   തീരുമാനിച്ചത്.  “

പറഞ്ഞുനിർത്തുമ്പോൾ   അവൾ   വല്ലാതെ   കിതച്ചു.  എല്ലാം   കേട്ടുനിന്ന   അഭിയവളെ   വെറും   പുച്ഛത്തോടെ   നോക്കി.

”  നിനക്ക്   നാണമുണ്ടോഡി   ചൂലേ  ????   ഏട്ടൻ   തൊട്ടിത്തരം   കാണിച്ച്   ജയിലിൽ   പോയതിന്   പ്രതികാരം   ചെയ്യാൻ   നടക്കുന്നു.  നീയുമൊരു   പെണ്ണല്ലേഡീ   ഒരിക്കലെങ്കിലും   നിന്റെ   ഏട്ടൻ   ചവിട്ടിയരച്ചുകളഞ്ഞ   ആ   പെൺകുട്ടിയെ   കുറിച്ച്   നീയോർത്തോ  ???  എന്റച്ഛൻ   ചെയ്തതിൽ   എനിക്കൊരു   കുറ്റബോധവുമില്ല   കാരണം   എനിക്കുമുണ്ടൊരു   പെങ്ങൾ .  അവളുടെ   നേരെയാണ്   നിന്റെ  ചേട്ടനെപ്പോലെയുള്ള   പുഴുത്ത   പട്ടികളുടെ   കണ്ണുകൾ   നീണ്ടിരുന്നുവെങ്കിൽ    കൊത്തിയരിഞ്ഞേനെ   അഭിജിത്ത്.  അതുപോലെ   ഒരു   കൂടപ്പിറപ്പ്   ആ   പാവം   പെൺകുട്ടിക്കില്ലാതെ   പോയി.  അത്കൊണ്ടാണ്   ആ  കുടുംബത്തെ   നിന്റെയൊക്കെ     ഭീഷണിക്ക്   വഴങ്ങാനനുവധിക്കാതെ    എന്റച്ഛൻ   മുന്നിൽ   നിന്ന്    പോരാടിയത്.  “

അവൻ   പറഞ്ഞതെല്ലാം   കേട്ട്    അവനെത്തന്നെ   നോക്കി   നിൽക്കുകയായിരുന്നു   അപ്പോൾ   ശ്രദ്ധ.

”  ഇപ്പൊ   പോലിസിനെ   വിളിച്ച്   നിന്നെയവർക്കെറിഞ്ഞ്   കൊടുക്കേണ്ടതാണ്.  പക്ഷേ   ഞാനത്   ചെയ്യാത്തതെന്താണെന്നറിയാമോ   ഇന്നിവിടെയൊരു   മംഗളകർമം   നടന്നുകൊണ്ടിരിക്കുകയാണ്.  എന്റെ    അനിയത്തിയുടെ   ജീവിതത്തിലെ   ഏറ്റവും   പ്രധാനപ്പെട്ട   ഒരു   ദിവസമാണിന്ന്.  അതലങ്കോലമാക്കാൻ   ഞാനാരെയും   അനുവദിക്കില്ല.  പിന്നെ…. കുറച്ച്   മുൻപ്   വരെ   ഞാൻ… നിന്നെ    സ്നേഹിച്ചും   പോയതുകൊണ്ട്   മാത്രം   അതുകൊണ്ട്   മാത്രം   നീ   പൊക്കോ.  ഇനി   നിന്റെ   നിഴലുപോലും     ഈ   പടിക്കകത്ത്   കാണരുത്.  “

അവസാനവാചകങ്ങൾ   പറയുമ്പോൾ   അവന്റെ   തൊണ്ടയിടറിയിരുന്നു.   അവൻ  പറഞ്ഞത്   കേട്ട്   ശ്രദ്ധ   പതിയെ   തിരിഞ്ഞുനടക്കാനൊരുങ്ങി.

”  ജാനീ….  “

അപ്പോഴും   ഭിത്തിയിൽ   ചാരിയിരുന്ന്   ചുമച്ചുകൊണ്ടിരുന്ന   ജാനകിയെ   താങ്ങിപ്പിടിച്ചെണീപ്പിച്ചുകൊണ്ട്   അവൻ    വിളിച്ചു. 

”  അഭിയേട്ടാ…..  “

”  വാ   എണീക്ക്….   “

അവനവളെ   പതിയെ   എണീപ്പിച്ചു.  ഒരു   തളർച്ചയോടെ   ജാനകിയവന്റെ   മാറിലേക്ക്   തല   ചായ്ച്ചു. 

”  ഒന്ന്   നിന്നേ….  “

അവളെയും   ചേർത്ത്   പിടിച്ചുകൊണ്ട്   താഴേക്ക്   പോകാൻ   തുടങ്ങിയ   ശ്രദ്ധയെ   നോക്കി   അവൻ   വിളിച്ചു.  അവന്റെ   വിളി   കേട്ട്   അവൻ   തിരിഞ്ഞുനിന്നു. 

”  ഇവൾ   എന്റെ   പെണ്ണാണ്   ഞാൻ   താലി   കെട്ടിയ  എന്റെ   പെണ്ണ്.  ഇനിയിവളുടെ   നേരെ   നിന്റെയൊരു   നോട്ടമെങ്കിലും   നീണ്ടാൽ   പിന്നെ   ഈ   ദയ   എന്നിൽ   നിന്നും   നീ   പ്രതീക്ഷിക്കരുത്.  വച്ചേക്കില്ല   നിന്നെ   ഞാൻ .   ശ്രീമംഗലത്ത്   അഭിജിത്താ   പറയുന്നത്.  “

ജാനകിയെ   ഒന്നുകൂടി   തന്നോട്   ചേർത്ത്   പിടിച്ചുകൊണ്ട്   അവനത്   പറയുമ്പോൾ   ആ   മുഖത്ത്   തന്നെയായിരുന്നു   അവളുടെ   മിഴികൾ.   ആ   മിഴികൾ   സന്തോഷം   കൊണ്ട്   നിറഞ്ഞൊഴുകി.  പിന്നീടൊന്നും   പറയാനില്ലാതെ   ശ്രദ്ധ   താഴേക്ക്   നടന്നു. 

”  സോറിഡീ…. ഞാൻ   നിന്നെയൊരുപാട്…. “

ജാനകിയെ   തന്റെ   നേരെ   നിർത്തി   ആ   മുഖം   കൈക്കുമ്പിളിലെടുത്തുകൊണ്ട്   അഭി   പറഞ്ഞു.  പെട്ടന്ന്   അവൾ   കയ്യുയർത്തി   അവന്റെ   വായപൊത്തി.

”  ഇല്ല   അഭിയേട്ടനൊരു   തെറ്റും   ചെയ്തിട്ടില്ല.  എന്റഭിയേട്ടനോടെനിക്കൊരു   ദേഷ്യവുമില്ല.  പകരം   ഇഷ്ടം   കൂടിയിട്ടേയുള്ളൂ.  “

അവൾ   പറയുമ്പോൾ   അഭിയുടെ   കണ്ണുകളും   ആർദ്രമായി. 

”  എങ്ങനാടി   നിനക്കെന്നെയിങ്ങനെ   സ്നേഹിക്കാൻ   കഴിയുന്നത്  ???  “

അവളുടെ   അരക്കെട്ടിൽ   ചുറ്റിപ്പിടിച്ച്   തലയിൽ   തലോടിക്കൊണ്ട്   അവൻ   ചോദിച്ചു.  അതിനൊരു   പുഞ്ചിരി   മാത്രമായിരുന്നു   ജാനകിയുടെ   മറുപടി. 

”  ക്ഷമിച്ചേക്കെഡീ   പെണ്ണേ….  “

അവളെ   ചുറ്റിപ്പിടിച്ച്   ആ   കരിയെഴുതിയ   മിഴികളിലും   നെറുകയിലെ   സിന്ദൂരച്ചുവപ്പിലും   അവൻ   അമർത്തി   ചുംബിച്ചു. 

”  മോളേ   ജാനീ…. “

  ശ്രീജയുടെ   വിളികേട്ട്     അവർ   പരസ്പരം   അകന്ന്   മാറി.

”  ആഹാ   നിങ്ങള്   രണ്ടാളും   കൂടി   ഇവിടെ   വന്ന്   നിൽക്കുവായിരുന്നോ ???   പെട്ടന്ന്   താഴേക്ക്   വാ   അവരൊക്കെ   ഇറങ്ങാൻ   തുടങ്ങുവാ   “

ധൃതിയിൽ   അങ്ങോട്ട്   വന്നുകൊണ്ട്   ശ്രീജ   പറഞ്ഞു.

”  ദാ   വരുന്നമ്മേ … “

അവരെ   നോക്കി   ചിരിയോടെ   അഭി   പറഞ്ഞു.  പിന്നെ   ജാനകിയുടെ   കയ്യും   പിടിച്ച്   താഴേക്ക്   ചെന്നു.  ചെറുക്കൻ   വീട്ടുകാരൊക്കെ   പോയതിന്   പിന്നാലെ  തന്നെ   അഥിതികളും   പിരിഞ്ഞുപോയിരുന്നു.  ജാനകിയുടെ   മുത്തശ്ശി   തനിച്ചായത്   കൊണ്ട്  കുറച്ച്   കഴിഞ്ഞപ്പോഴേക്കും    മഹാദേവനും   സിന്ധുവും   പോകാനിറങ്ങി.

”  പോട്ടെ   മോളേ…  “

കാറിൽ   കയറാൻ   നേരം   ജാനകിയെ   ചേർത്ത്പിടിച്ച്   കവിളിൽ    ഉമ്മ

  വച്ചുകൊണ്ട്   സിന്ധു   പറഞ്ഞു.   ചിരിയോടെ   അവളും   കൈ   വീശിക്കാണിച്ചു. 

ശ്രീമംഗലത്തെല്ലാവരും   വളരെ   സന്തോഷത്തിലായിരുന്നു.  പ്രത്യേകിച്ച്   അപർണയും   ജാനകിയും.

”  അച്ഛാ….  “

രാത്രി   അത്താഴമൊക്കെ   കഴിഞ്ഞ്    സിറ്റ്ഔട്ടിലിരിക്കുകയായിരുന്ന     മേനോന്റെ   അരികിലേക്ക്   വന്നുകൊണ്ട്   അഭി   വിളിച്ചു.

”  ആഹ്    നീയിതുവരെ   കിടന്നില്ലേ  ???  “

കണ്ണാട   തുടച്ച്   മുഖത്തേക്ക്   വച്ച്   അവനെ   നോക്കി   അയാൾ   ചോദിച്ചു. 

”  ഇല്ല…. “

”  നിനക്കെന്നോടെന്തെങ്കിലും   പറയാനുണ്ടോ  ???  “

”  അതച്ഛാ…. സോറി….”

അവൻ   പറഞ്ഞത്   കേട്ട്   മേനോനൊന്നമ്പരന്നു.  

”  എന്താ   എന്തുപറ്റി  നിനക്ക്  ???. “

”  അതച്ഛാ… അന്നച്ഛൻ   ശ്രദ്ധയെപ്പറ്റി   പറഞ്ഞപ്പോൾ   ഞാനതൊന്നും   വിശ്വസിച്ചില്ല.  പക്ഷേ   ഇന്ന്….  “

”  ഇന്നെന്തുപറ്റി  ???  “

അഭിയേ   നോക്കി   ഗൗരവത്തോടെ    മേനോൻ   ചോദിച്ചു.  അവനിൽ   നിന്നും    നടന്നകാര്യങ്ങളൊക്കെ    അറിയുമ്പോൾ    നിശബ്ദമായിരിക്കുകയായിരുന്നു   മേനോൻ.  

”  സാരമില്ലഭീ… നിന്നെ   ഞാൻ   കുറ്റം   പറയുന്നില്ല.   ആരേലും   എന്തെങ്കിലും    പറയുന്നത്   കേട്ട്   സ്നേഹിച്ച   പെണ്ണിനെ   തള്ളിപ്പറയുന്നവനെ   ആണെന്ന്   പറയാൻ   കഴിയില്ല.  ആ   കാര്യത്തിൽ   എന്റെ   മകനെയോർത്ത്   എനിക്കഭിമാനമുണ്ട്.  നീയൊരു   ആണാണ്.  പക്ഷേ    സ്നേഹിച്ചവളെ   മനസ്സിലാക്കുന്ന   കാര്യത്തിൽ   നീ   പരാജയപ്പെട്ടുപോയി.  അതൊരിക്കലും     നിന്റെ   കുറവല്ല   മറിച്ച്   നിന്റെ   മനസ്സിന്റെ   നന്മയാണ്.  “

അവന്റെ   തോളിൽ   തട്ടി   പുഞ്ചിരിയോടെ   അയാൾ   പറഞ്ഞു.   അഭിയും   പതിയെയൊന്ന്   പുഞ്ചിരിച്ചു. 

”  അഭീ… ഇനിയെങ്കിലും   ജാനകിയെ   നീ   വിഷമിപ്പിക്കരുത്.  നിനക്കവളെ   ഇഷ്ടമല്ലെന്നറിഞ്ഞിട്ടും  ,   നിന്റെ   മനസ്സിൽ   മറ്റൊരാളുണ്ടെന്നറിഞ്ഞിട്ടും   നിന്റെ   താലി   ഏറ്റുവാങ്ങിയവളാണവൾ.   എന്നെങ്കിലുമൊരിക്കൽ   നീയവളെ   സ്നേഹിക്കുമെന്ന   പ്രതീക്ഷയിൽ   കഴിയുന്ന   ആ  പാവത്തിനെ   ഇനിയും   എന്റെ   മോൻ   വിഷമിപ്പിക്കരുത്.  മുക്കുപണ്ടത്തെയോർത്ത്   കയ്യിലുള്ള   വൈഡൂര്യത്തെ   ഇനിയുമെന്റെ   മോൻ   കാണാതെ   പോകരുത്.  “

അവന്റെ   കയ്യിൽ   പിടിച്ചുകൊണ്ട്   അയാൾ   പറഞ്ഞു.  അയാൾ   പറഞ്ഞതെല്ലാം   മൂളിക്കേട്ട്   അവൻ    പതിയെ   അകത്തേക്ക്   നടന്നു.  അവൻ   മുറിയിലെത്തുമ്പോൾ   ജാനകി    ജനലിനരികിൽ     ആകാശം   നോക്കി   നിൽക്കുകയായിരുന്നു.  

”  എന്താടോ   ഒരാലോചന  ???. “

ബെഡിലേക്ക്   വന്നിരുന്നുകൊണ്ട്   അവളെ   നോക്കി   അഭി   ചോദിച്ചു.

”  ഒന്നുല്ലഭിയേട്ടാ…. “

അവൾ   പതിയെപ്പറഞ്ഞു.   പിന്നെ   പതിയെ   പിന്തിരിഞ്ഞ്   വന്ന്   കിടക്കയുടെ   താഴ്ഭാഗത്തായി   ഇരുന്നു. 

”  എന്താടോ   ഭാര്യേ   താനെന്റെയടുത്തിരിക്കൂലേ  ???   “

അവളുടെ   കണ്ണിലേക്ക്   നോക്കി   അഭി   ചോദിച്ചു.

”  അങ്ങനെയൊരു   പതിവ്   നമുക്കിടയിലിതുവരെ   ഉണ്ടായിരുന്നില്ലല്ലോ   അഭിയേട്ടാ.  “

”  എന്നാൽ   ഇന്നുമുതൽ   പതിവുകളൊക്കെ   ഞാനങ്ങ്   തെറ്റിക്കാൻ   പോകുവാ.  “

പറഞ്ഞതും   അവൻ   തിരിഞ്ഞവളുടെ   മടിയിലേക്ക്   കിടന്നതും   ഒരുമിച്ചായിരുന്നു.  ആദ്യത്തെ   ഒരമ്പരപ്പിന്   ശേഷം   പതിയെ    അവളുടെ   ചുണ്ടുകളിലൊരു   പുഞ്ചിരി   വിരിഞ്ഞു.  

”  എന്താഡീ   മണ്ടൂസേ   നോക്കുന്നേ  ???  “

അവളെ   നോക്കി   ഒരു   കുസൃതിച്ചിരിയോടെ   അഭി   ചോദിച്ചു. 

”  അല്ല   പെട്ടെന്നിതെന്ത്‌   പറ്റിയെന്നാലോചിക്കുവായിരുന്നു.  “

”  പെട്ടന്നല്ലെഡീ   പെണ്ണേ…. കുറേ   മുന്നേ   തന്നെ   കൃത്യമായി   പറഞ്ഞാൽ   ആ   ദിവസത്തിന്   ശേഷം   ഞാൻ   പോലുമറിയാതെ     നിന്നെ   ഞാൻ   സ്നേഹിച്ചുതുടങ്ങിയിരുന്നു.  പക്ഷേ     നിന്നോടാ   സ്നേഹം     പ്രകടിപ്പിക്കാതിരുന്നത്    ശ്രദ്ധയോട്   ചെയ്യുന്നത്    തെറ്റാണെന്നുള്ള    കുറ്റബോധം   ഉള്ളിലുണ്ടായിരുന്നത്   കൊണ്ടാണ്.   “

അപ്പോഴുമൊരു    പുഞ്ചിരിയോടെ   അവന്റെ    മുടിയിഴകളിലൂടെ    വിരലോടിച്ചുകൊണ്ടിരിക്കുകയായിരുന്നു     ജാനകി. 

”  അപ്പൊ   ഇപ്പോ   ആ   കുറ്റബോധമില്ലേ  ???  “

അവൾ   പതിയെ   ചോദിച്ചു.

”  ഉണ്ട് …  അതുപക്ഷേ   അവളെയോർത്തല്ല.  എത്ര   ചവിട്ടിത്തേച്ചിട്ടും   എന്നെ   വെറുക്കാതിരുന്ന ,    ഞാൻ   തിരിച്ചറിയാതെ   പോയ   എന്റെയീ   പെണ്ണിനേയോർത്ത്.  “

പിന്നിലൂടെ   കയ്യിട്ട്   അവളുടെ   അരക്കെട്ടിൽ   ചുറ്റിപിടിച്ചുകൊണ്ട്   അവൻ   പറഞ്ഞു. 

”  അപ്പോ   ശ്രദ്ധയോടിപ്പോ   ഒട്ടും   സ്നേഹമില്ലേ  ???  “

”   അവളെ   ഞാനെന്റെ   ജീവനേക്കാളേറെ   സ്നേഹിച്ചിരുന്നു.  പക്ഷേ   ഞാനവൾക്ക്   വെറുമൊരു   തുറുപ്പുചീട്ട്   മാത്രമായിരുന്നു.  ” 

അവൻ   വേദനയോടെ   പറഞ്ഞു.  അതുകേട്ട്    ജാനകിയുടെ   മുഖം   വല്ലാതെയായി.

”  പോട്ടഭിയേട്ടാ   അതൊക്കെ   മറന്നുകള   ഇപ്പോഴെല്ലാം   കലങ്ങിത്തെളിഞ്ഞല്ലോ.  “

അവന്റെ   നെറ്റിയിൽ   തലോടിക്കോണ്ട്   ജാനകി   പറഞ്ഞു.

”  വേറൊരുത്തിയെ    മനസ്സിലിട്ടോണ്ട്   നടക്കുകയാണെന്നറിഞ്ഞിട്ടും   എന്തുകണ്ടിട്ടാഡീ   പെണ്ണേ   ഈ   താലിക്ക്   മുന്നിൽ   തല   കുനിച്ചുതന്നത്  ???  “

ജാനകിയുടെ   മാറിൽ   ചേർന്നുകിടക്കുന്ന   താലിമാലയിൽ   പിടിച്ചുകൊണ്ട്    അഭി   പതിയെ   ചോദിച്ചു.  അതുകേട്ട്   ജാനകി   പതിയെ   ഒന്ന്    ചിരിച്ചു.

”  പതിനഞ്ചാം   വയസ്   മുതൽ   ഞാൻ . നെഞ്ചോട്   ചേർത്ത്   താലോലിച്ചിരുന്ന  ,  

ഒരിക്കലും   കിട്ടില്ലെന്ന്‌   കരുതിയ     ജീവിതം   കൈവെള്ളയിലേക്ക്    കിട്ടുമ്പോൾ   തട്ടിത്തെറിപ്പിക്കാൻ    എനിക്കെങ്ങനെ   കഴിയും   അഭിയേട്ടാ  ???   “

അത്   പറയുമ്പോൾ   ജാനകിയുടെ    മിഴികൾ    നിറഞ്ഞിരുന്നു.  അവളുടെ   ആ   വാക്കുകൾ   അത്ഭുതത്തോടെയാണ്   അഭി   കേട്ടത്.  അതവനൊരു   പുതിയ   അറിവായിരുന്നു.    അവളോടെന്ത്‌   പറയണമെന്നറിയാതെ   അവനൽപ്പനേരം   മൗനമായിക്കിടുന്നു.

”  എന്തുപറ്റി   പെട്ടന്ന്   വോൾട്ടേജങ്ങ്   കുറഞ്ഞല്ലോ  ???  “

അവന്റെ   മൂക്കിൽ   പിടിച്ചുവലിച്ചുകൊണ്ട്    അവൾ   ചോദിച്ചു.  

”  ഒന്നുല്ലഡീ….. “

പറഞ്ഞുകൊണ്ട്    അവൻ    തല   തിരിച്ചവളുടെ   വയറിലേക്ക്   മുഖം   പൂഴ്ത്തി.

പൊട്ടിച്ചിരിച്ചുകൊണ്ട്    അവളവനെ   തട്ടി   മാറ്റി.

”  ഇവിടെ   വാടീ    മത്തങ്ങാക്കണ്ണീ…. “

പെട്ടന്നവളെ   കെട്ടിപിടിച്ചുകൊണ്ട്   അവൻ   ബെഡിലേക്ക്   മറിഞ്ഞു. 

”  വീണ്ടുമെതെന്തിനുള്ള    പുറപ്പാടാ  ???  “

ഒരു   കള്ളച്ചിരിയോടെ  അവൾ   ചോദിച്ചു. 

”  നീയിതെന്തോന്ന്   ഭാര്യയാഡീ????   മനസ്സുകൊണ്ടും    നമ്മളൊന്നായ   ദിവസമല്ലേ   ഇന്ന് .  ഇനിയെനിക്ക്   ഒരു   ബന്ധനങ്ങളുമില്ലാതെ   എന്റെയീ   കാന്താരിപ്പെണ്ണിനെ    സ്നേഹിക്കണം   എന്റേത്   മാത്രമായി…”

നെറ്റിയിലേക്ക്   വീണുകിടന്ന   അവളുടെ   മുടിയിഴകളൊതുക്കി   അവനാ   നെറ്റിയിൽ   ചുംബിച്ചു.  ജാനകിയുടെ    കവിൾത്തടങ്ങൾ   തുടുത്തു.  മിഴികൾ   കൂമ്പിയടഞ്ഞു.  അവന്റെ   ചുണ്ടുകളും   വിരലുകളും   അവളുടെ   ശരീരത്തിലൂടൊഴുകി   നടന്നു.   തുറന്നിട്ട   ജാലകത്തിലൂടെ   നിലാവെളിച്ചം    അകത്തേക്കരിച്ച്    വന്നു.    ആകാശത്തിൽ    നിന്നുമൊരുതാരകം   നാണിച്ച്    കണ്ണുചിമ്മി. 

തുടരും….

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗസ്ത്യ

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!