Skip to content

നാഗകന്യക – Part 6

Nagakanyaka Novel

“മോളേ….

ഇതാ വെള്ളം കൊണ്ടു വന്നൂട്ടോ…

വേഗം വാ…

ശുദ്ധിയായായി പൂജാ മുറിയിൽ കേറാം വേഗം…

ഇനി അച്ഛനെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കേണ്ട…”

സാവിത്രി ഉമ്മറ പടിയിൽ നിന്നും അകത്തേക്ക് നോക്കി പറഞ്ഞു…

“മോളേ….”

സാവിത്രി ഒന്നുടെ വിളിച്ചു….

മറുപടിയില്ല….

“സരസു മോളേ…..”

സാവിത്രി ഒന്നുടെ ഉറക്കെ വിളിച്ചു…..

പിന്നേ ചുറ്റിനും നോക്കി…

ഇരുട്ടിന്റെ കനം കൂടി വന്നിരുന്നു….

“ഇവളിതെവിടെ പോയി…

ഇനി എന്നേ കാണാതെ അങ്ങോട്ട് തിരിച്ചു വന്നോ….”

സ്വയം പറഞ്ഞു സാവിത്രി തിരിഞ്ഞതും…

സാവിത്രിയുടെ മുന്നിലേക്ക് …..

അനസൂയ നടന്നു വന്നു…

“മോള് ഇതെവിടെയായിരുന്നു…”

അല്പം ദേഷ്യത്തോടെ സാവിത്രി ചോദിച്ചു…

“ഞാൻ എവിടെ പോയാലും നിങ്ങൾക്ക് ന്താ….”

അനസൂയയുടെ ചോദ്യം കേട്ട് സാവിത്രി ഞെട്ടി…

“മോളേ…”

“ഞാനോ നിങ്ങളുടെ മോളോ..

ഹ ഹ നല്ല കാര്യമായി…”

അനസൂയ പറഞ്ഞത് കേട്ട് സാവിത്രി  ഞെട്ടി..

“ഏട്ടാ..

ഏട്ടാ….

ഒന്നിങ്ങു വന്നേ….”

സാവിത്രി വിളിക്കുന്നത് കേട്ട് പൂജാമുറിയിലെ നിലവിളക്കിന് എണ്ണ പകർന്നു കൊണ്ട് പീഠത്തിൽ ഇരിക്കുകയായിരുന്ന ഹരിഹരൻ തല ചെരിച്ചൊന്നു നോക്കി…

“ഏട്ടാ..”

സാവിത്രിയുടെ ശബ്ദം കേട്ട്..

തീർത്ഥം നിറച്ച ചെറിയ പാത്രം കയ്യിലേക്ക് എടുത്തു ഹരിഹരൻ പുറത്തേക്ക് വന്നു..

“ന്താ സാവിത്രി…

ന്തിനാ ങ്ങനെ തൊണ്ട കീറി പൊളിക്കുന്നത്…”

“ഏട്ടാ ദേ മോള് പിച്ചും പേയും പറയുന്നു….”

അനസൂയയേ നോക്കി സാവിത്രി പറഞ്ഞു…

“ഞാനോ..

ഞാൻ ന്ത്‌ പിച്ചും പേയും പറഞ്ഞുന്നാ അമ്മ പറയുന്നേ…

അമ്മ വെള്ളം എടുക്കാൻ പോയത് കാത്തിരിക്കുകയായിരുന്നു ഞാനിവിടെ…

അമ്മയല്ലേ വരാൻ വൈകിയത്…”

അനസൂയ പറഞ്ഞത് കേട്ട് സാവിത്രി ഞെട്ടി…

“മോളേ…

മോളല്ലേ ഇപ്പൊ പിച്ചും പേയും പറഞ്ഞത്…

അമ്മ കേട്ടതാണ് ല്ലോ…”

“അമ്മ സ്വപ്നം കണ്ടോ…

അതോ അമ്മ വല്ലതും കണ്ടു പേടിച്ചോ…”

“മ്മ്..

മ്മ്..

മതി മതി..

രണ്ടാളും അകത്തേക്ക് കയറി വാ…”

ഹരിഹരൻ ഇരുവരെയും നോക്കി പറഞ്ഞു…

കിണ്ടിയിലെ വെള്ളം കൊണ്ട് ഇരുവരും കയ്യും,കാലും,മുഖവും കഴുകി അകത്തേക്കു കയറി..

“നിൽക്ക്…”

മുന്നോട്ട് നടന്ന ഹരിഹരൻ പെട്ടന്ന് തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞത് കേട്ട് ഇരുവരും പെട്ടന്ന് നിന്നു…

കയ്യിലുള്ള തീർത്ഥം ഹരിഹരൻ സാവിത്രിയുടെ ദേഹത്തേക്ക് തളിച്ചു..

സാവിത്രി തല കുനിച്ചു നിന്നു കൊടുത്തു..

പിന്നീട് അനസൂയയുടെ ദേഹത്തേക്ക് തളിച്ചു…

അനസൂയ ഹരിഹരന്റെ മുഖത്തേക്ക്

നോക്കി….

“കേറി വാ…

രണ്ടാളും പൂജാ മുറിയിലേക്ക്…”

മുന്നോട്ട് നടന്നു കൊണ്ട് ഹരിഹരൻ പറഞ്ഞു…

ഇരുവരും പൂജാമുറിയിലേക്ക് കയറിയതും ഹരിഹരൻ പെട്ടന്ന് വാതിൽ കൊട്ടിയടച്ചു…

************************************

“ഉറങ്ങിയോ…”

ആരോ ചോദിക്കുന്നത് കേട്ട് അനസൂയ പെട്ടന്ന് കണ്ണുകൾ തുറന്നു ചുറ്റിനും നോക്കി…

“ആരാ..

കയ്യെത്തിച്ചു ലൈറ്റ് ഇട്ടുകൊണ്ട് അനസൂയ ചോദിച്ചതും കട്ടിലിൽ ഇരിക്കുന്ന ആളെ കണ്ടു അനസൂയ ഞെട്ടി…

“ഏട്ടാ..

അയ്യോ ഇതെന്താ ഇവിടെ ഈ പാതിരാത്രിക്ക്…”

വാമദേവനെ മുറിയിൽ കണ്ടതും ചാടിയെഴുന്നേറ്റു കൊണ്ട് അനസൂയ ചോദിച്ചു…

“ശ്ശോ…

പതിയെ..

ഒച്ചയുണ്ടാക്കി എല്ലാരേം അറിയിക്കല്ലേ…”

അനസൂയയുടെ ചുണ്ടിൽ വിരൽ കൊണ്ട് തൊട്ട് വാമദേവൻ പറഞ്ഞു..

അനസൂയ ഒന്ന് പിടിഞ്ഞു…

കണ്ണുകൾ തമ്മിൽ കോർത്തു…

പെട്ടന്ന് അവൾ കണ്ണുകൾ പിൻവലിച്ചു കൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റു..

“ന്തിനാ..

ന്തിനാ…

ഈ രാത്രിയിൽ വന്നത്..

അതും എന്റെ മുറിയിൽ…”

പേടിയോടെ ചുറ്റിനും നോക്കി ശബ്ദം താഴ്ത്തി കൊണ്ട് അനസൂയ ചോദിച്ചു…

“കാണാൻ തോന്നി….

അടുത്ത് വന്നിരിക്കാൻ തോന്നി…

അതോണ്ട് വന്നതാ…”

“ശ്ശോ….

ഇത് വേണ്ടായിരുന്നു ട്ടോ…

ആരേലും കണ്ടാൽ ന്താവും…”

പേടിയോടെ അനസൂയ ചോദിച്ചു…

“ആരും കാണില്ല….

മോള് ആരെയും അറിയിക്കാതെയിരുന്നാൽ മതി…”

അനസൂയയുടെ കയ്യിൽ പിടിച്ചു വാമദേവൻ പറഞ്ഞു…

“വാ…

ഇവിടെ വന്നിരുന്നേ..”

“വേണ്ടാ…

ഞാൻ ഇവിടെ നിന്നോളാം..

എന്നേ കണ്ടില്ലേ ഇനി പൊയ്ക്കൂടേ…

ന്റെ കയ്യും കാലും വിറച്ചിട്ട് വയ്യാ ട്ടോ…

എങ്ങനെ അകത്തേക്ക് വന്നു…”

“ദാ അത് വഴി…”

തുറന്നിട്ട ജനൽ  ചൂണ്ടി കൊണ്ട് വാമദേവൻ പറഞ്ഞതും അനസൂയ ഒന്ന് ഞെട്ടി…

“ഞാൻ കുറ്റിയിട്ടിരുന്നു ലോ..

പിന്നെങ്ങനെയാ…”

“ഇല്ല പെണ്ണേ..

ഒരെണ്ണം വെറുതെ ചാരിയതെ ഉള്ളായിരുന്നു…”

“മ്മ്…

മതി..

മതി…

കണ്ടില്ലേ ഇനി വേഗം പോയേ…”

“കുറച്ചു നേരം ഞാൻ ന്റെ പെണ്ണിന്റെ കൂടെയിരിക്കട്ടെ ന്നേ..

താൻ ഇങ്ങോട്ട് വന്നേ…”

അനസൂയയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വാമദേവൻ പറഞ്ഞു..

വലിയുടെ ശക്തിയിൽ അനസൂയ വാമദേവന്റെ നെഞ്ചത്തേക്ക് വീണു..

കാച്ചിയ എണ്ണയുടെ ഗന്ധം വാമദേവന്റെ മൂക്കിലേക്ക് അരിച്ചു കയറി….

കെട്ടഴിഞ്ഞു വീണ മുടിയിഴ അവന്റെ കവിളിൽ അനുസരണയില്ലാതെ പാറി നടന്നു…

അനസൂയ മുഖമുയർത്തി അവനെ നോക്കി…

കണ്ണുകൾ പിടക്കുന്നുണ്ടായിരുന്നു…

അനസൂയയുടെ കവിളിൽ വീണു കിടന്ന മുടി പതിയെ അവൻ മാടിയൊതുക്കി പിറകിലേക്ക് ഇട്ടു…

“ഏട്ടാ…

ന്തേ ഇങ്ങനെ നോക്കുന്നേ…”

“ഇങ്ങനെ ഞാൻ ഇതുവരെയും കണ്ടിട്ടില്ലലോ….

അതുകൊണ്ട് നോക്കി പോയതാ..”

സ്ഥാനം മാറി കിടക്കുന്ന ദാവണിയുടെ നേരെ നോക്കി കൊണ്ട് വാമദേവൻ പറഞ്ഞത് കേട്ട് അനസൂയ വേഗം മാറിലേക്ക് ദാവണിയുടെ തല കേറ്റിയിട്ടു…

“അങ്ങനെ കിടക്കുന്നത് കാണാനായിരുന്നു കൂടുതൽ ഭംഗി…”

“വേണ്ടാ…

ഇങ്ങനെ കണ്ടാൽ മതി…”

“മതിയോ…”

വാമദേവൻ പതിയെ അവളുടെ ചെവിയിൽ ചോദിച്ചു…

ചുണ്ടുകൾ പതിയെ ചെവിയിൽ തൊട്ടതും അനസൂയ ഒന്ന് പിടിഞ്ഞു…

“മ്മ്…”

അവൾ മൂളി…

“പോരാ…”

അതും പറഞ്ഞു വാമദേവൻ അനസൂയയുടെ ദാവണി മാറിൽ നിന്നും പതിയെ താഴേക്ക് ഊർത്തി…

“ഏട്ടാ…”

അനസൂയ കുറുകി…

വാമദേവന്റെ കൈ അനസൂയയുടെ ആലില വയറിൽ പതിയെ വിരലോടിച്ചു..

അനസൂയ ഒന്നു പുളഞ്ഞു…

പതിയെ പതിയെ വാമദേവൻ..

അനസൂയയുടെ

മേനിയിൽ വിരലുകൾ കൊണ്ട്  ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി….

“വേണ്ടാ…

വേണ്ടാ…

എതിർപ്പിന്റെ ശബ്ദം കുറഞ്ഞു കുറഞ്ഞു വന്ന് ഒടുവിൽ നേർത്ത നിശ്വാസത്തിനു വഴി മാറുമ്പോൾ..

മേലെത്തൊടി തറവാടിന്റെ അടിത്തറ യിൽ എവിടെയോ ഒരു മൺ പുറ്റു അടർന്നു വീണു…

പട്ടികൾ കൂട്ടത്തോടെ ഓരിയിട്ട് തുടങ്ങി..

നാഗത്തറയിലെ ആൽ മരം ശക്തിയോടെ ഉലഞ്ഞു…

കടവാവലുകൾ കൂട്ടത്തോടെ ചിറകടിച്ചു മുകളിലേക്ക് ഉയർന്നു പൊങ്ങുന്നതിന്റെ ശബ്ദം തറവാടിന്റെ മതിൽ കെട്ടിൽ തട്ടി തെറിച്ചു വരുന്ന നിമിഷം…

ചുറ്റി പിണഞ്ഞു വരിഞ്ഞു മുറുകുകയായിരുന്നു വാമദേവനും….

അനസൂയയും…

ഈ സമയം കതിരൂർ മനയിലെ തിരികെട്ട മന്ത്രിക കളത്തിൽ ഇതെല്ലാം കണ്ടു ദത്തൻ പൊട്ടിച്ചിരിച്ചു…

***********************************

“മോളേ….

എണീറ്റില്ലേ ഇത്രയുമായിട്ട്….”

സാവിത്രി വിളിക്കുന്നത് കേട്ട് അനസൂയ ഞെട്ടി പിടിഞ്ഞു എഴുന്നേറ്റു…

അഴിഞ്ഞു കിടന്ന വസ്ത്രങ്ങൾ നേരയാക്കി മുടി പിറകിലേക്ക് എടുത്തു കുത്തി ചെന്നു വാതിൽ തുറന്നു…

“ന്താ പതിവില്ലാതെ ഒരുറക്കം…

ഇന്ന് വ്രതം തുടങ്ങണം ന്നു അച്ഛൻ പറഞ്ഞതല്ലേ…”

“വല്ലാത്ത തലവേദന അമ്മേ…

അമ്മ താഴേക്ക് ചെന്നോളൂ ഞാൻ ഇപ്പൊ വരാം…ട്ടോ..”

“ന്താ മോളേ ഒരു വല്ലായ്മ മുഖത്തിന്‌..”

കവിൾ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നോക്കി കൊണ്ട് സാവിത്രി ചോദിച്ചു..

“ഹേയ് ഒന്നുമില്ല ലോ…

എല്ലാം അമ്മയുടെ തോന്നലാ ട്ടോ…

അമ്മ ചെല്ല് ഞാൻ ദാ വരുന്നു…ന്നേ”

“മ്മ്..

വേഗം വന്ന് കാവിൽ വിളക്ക് വെക്കാൻ നോക്ക്..”

അതും പറഞ്ഞു സാവിത്രി തിരിഞ്ഞു നടന്നതും അനസൂയ വീണ്ടും വാതിലടച്ചു കുറ്റിയിട്ടു കട്ടിലിലേക്ക് കിടന്നു..

പിന്നെ കണ്ണുകൾ പതിയെ അടച്ചു…

രാത്രിയിലേ രംഗങ്ങൾ അവളുടെ കണ്ണുകളിൽ ഒന്നുടെ തെളിഞ്ഞു വന്നു…

തലയിണയിൽ മുഖമർത്തി കൊണ്ട് അവൾ കമഴ്ന്നു കിടന്നു…

ശരീരത്തിൽ എവിടെയോ സുഖമുള്ള നീറ്റൽ പടരുന്നത് അവൾ അറിഞ്ഞു…

“മോളേ…”

താഴെ നിന്നും സാവിത്രിയുടെ വിളി കേട്ട് രസചരട് പൊട്ടിയ ദേഷ്യത്തിൽ അനസൂയ ചാടിയെഴുന്നേറ്റ് ചവിട്ടി തുള്ളി താഴേക്ക് ചെന്നു…

“ഏട്ടാ മോൾക്ക്‌ ന്തോ മാറ്റമുണ്ട് ട്ടോ..

ഇന്നലെ സന്ധ്യ മുതൽ…”

“മ്മ്..

എനിക്കും തോന്നി അത്..

പക്ഷേ ന്താണ് ന്ന് മാത്രം മനസിലാവുന്നില്ല ലോ പെണ്ണേ…”

ഹരിഹരന്റെ മറുപടി കേട്ടിട്ടാണ് അനസൂയ അടുക്കളയിലേക്ക് വന്നത്…

“ന്താ ഭാര്യയും ഭർത്താവും കൂടി ഒരു കുശു കുശുപ്പ്…”

കേട്ടെങ്കിലും കേൾക്കാത്ത പോലെ അനസൂയ ചിരിച്ചു കൊണ്ട് ചോദിച്ചു….

“ഹേയ് ഒന്നുല്ല മോളേ…

ന്തേ മോള് എഴുന്നേറ്റു വരാൻ…

വൈകുന്നു ന്നു ചോദിക്കുവായിരുന്നു ഞാൻ അമ്മയോട്…”

“അതോ..

ഇന്നലെ ന്തോ കിടന്നിട്ട് ഉറക്കം വന്നില്ല ന്നേ…

ഓരോന്ന് ആലോചിച്ചു തിരിഞ്ഞും മറിഞ്ഞു കിടന്നു…

അതാണ് അച്ഛാ..”

“മ്മ്…

ഏഴര വെളുപ്പിന് എഴുന്നേറ്റു കുളി കഴിഞ്ഞു പൂജാമുറിയിൽ വിളക്ക് വെക്കണം ന്ന് പറഞ്ഞില്ലേ ഇന്നലെ ഞാൻ..

എന്നിട്ടെന്തേ മോളേ…

അറിയാലോ…

ഇന്നലെ ഉണ്ടായതെല്ലാം…

അതിന്റെ തുടർച്ച വളരേ വലിയ ഭാവിഷിത്താണ് വരുത്താൻ പോകുന്നത്..

മോള് ന്തായാലും ഇനി നേരം വൈകിക്കേണ്ട കുളത്തിൽ പോയി കുളിച്ചു ഈറനോടെ വന്ന് പൂജാ മുറിയിലെ വിളക്ക് കത്തിക്കാൻ നോക്കൂ…

അച്ഛൻ അപ്പോളേക്കും പൂജാമുറി വൃത്തിയാക്കിയിടാം…”

“മ്മ്…

ശരി ട്ടോ…

ഞാൻ വേഗം കുളിച്ചു വരാം…”

തിരിഞ്ഞു നടക്കുന്ന അനസൂയയേ കണ്ട് ഹരിഹരന്റെ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപെട്ടു…

“മ്മടെ മോള് എവിടെയോ പോയി സാവിത്രി…

കുളികഴിഞ്ഞു അവൾ വരും മുൻപേ പൂജമുറിയിൽ ഞാൻ വിളക്ക് വെക്കാം..

അപ്പൊ അറിയാം നമുക്ക് എല്ലാം…”

“ഏട്ടാ…

ഏട്ടൻ ന്തൊക്കെയാ ഈ പറയുന്നത്….”

“ഞാൻ പറഞ്ഞത് സത്യമാണ് പെണ്ണേ…

ഇന്നലെ പൂജാമുറിയിലെ കളത്തിൽ അല്പം തെളിച്ച കുറവ് ഉണ്ടായിരുന്നു…

നിങ്ങളേ പുറത്ത് വിട്ട് ഞാൻ അകത്തേക്ക് കയറിയപ്പോൾ…

പക്ഷേ ഞാൻ കരുതി അത് ദത്തന്റെ മായയാവും ന്ന്…..

പക്ഷേ ആ മായ നമ്മുടെ മകളിലേക്ക് അവൻ പറഞ്ഞു വിടുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല…

പൂജമുറിയിൽ ഞാൻ പൂജിച്ചു വെച്ച ഏലസ് പോലും നിങ്ങൾക്ക് കൈ മാറാൻ എനിക്ക് കഴിഞ്ഞില്ല..

എല്ലാം ഒരു ദുർനിമിത്തം പോലെ തോന്നുവാ എനിക്ക് ഇപ്പൊ…..”

“ഏട്ടൻ പറയുന്നത് കേട്ട് എനിക്ക് പേടിയാവുന്നു…

മ്മടെ മോൾക്ക്‌ ന്തേലും ആപത്തു വരുമോ ഏട്ടാ…”

“അറിയില്ല…

ഈ കറുത്ത വാവിന് മുൻപേ ഒരു ദുർമരണം ഉണ്ടാവും…

അത് ആരുടെയാണ് എന്ന് മാത്രം എനിക്ക് തെളിയുന്നില്ല…

കതിരൂർ മനയിലേയോ…

മേലേ തൊടിയിലെയോ എന്ന് അറിയാതെ പോകുന്നു…

നോക്കാം നമുക്ക്…”

അതും പറഞ്ഞു ഹരിഹരൻ പൂജമുറിയിലേക്ക് പോയി…

***********************************

കല്പടവിലേക്ക് ഇറങ്ങി അനസൂയ പതിയെ കൈകുമ്പിളിൽ വെള്ളേമെടുത്തു കോരി പിടിച്ചു….

അല്പനേരം കണ്ണടച്ച് നിന്നു….

“നാഗത്താൻമാരെ…

കാഴ്ചകൾ മറയുന്നു ലോ…

അവിവേകം ചെയ്തു ല്ലേ ഞാൻ…

നാഗത്തറയിൽ തിരി തെളിയിക്കാൻ…

പൂജാ മുറിയിലെ കളത്തിൽ കോലം വരയ്ക്കാൻ…

ഒന്നിനും ഇനി ഈ അനസൂയ ഉണ്ടാവില്ല ല്ലേ…”

കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു അനസൂയയുടെ….

“എനിക്ക് എത്രയും പെട്ടന്ന് ഏട്ടനെ കാണണം നാഗത്താൻമാരെ..

ഒരു മഞ്ഞ ചരടിൽ തീർത്ത താലി ഈ കഴുത്തിൽ അണിയിക്കാതെ ഇനി എനിക്ക് സ്വസ്ഥത ഉണ്ടാവില്ല..

ന്തേ ഞാൻ പിഴച്ചു പോയി….

ന്താ..

ന്താ നിക്ക് പറ്റിയത്…

എവിടെയോ എന്റെ ഓർമ്മകൾ നഷ്ടപെടുന്നു ലോ…”

കൈകുമ്പിളിലേ വെള്ളം വായുവിലേക്ക് ഉയർത്തി എറിഞ്ഞു കൊണ്ട് അനസൂയ സ്വയം ചോദിച്ചു….

“മൂലമന്ത്രം തെറ്റാതെ ഉരുവിടാൻ കഴിയോ മോളേ നിനക്ക്…”

ആരോ ഉള്ളിലിരുന്നു ചോദിക്കുന്നത് പോലെ തോന്നി അനസൂയക്ക്..

“കഴിയും നാഗത്താൻമാരെ…”

അനസൂയ ഉള്ളിൽ പറഞ്ഞു….

“ഇല്ല പെണ്ണേ..

നിന്നേ കൊണ്ട് ഞാൻ മൂലമന്ത്രം ചൊല്ലിക്കില്ല…

അതിനുള്ള പവിത്രത ഇനി നിന്നിലില്ല..

ഇന്നലെയുടെ യമങ്ങളിൽ എല്ലാം ഞാൻ കവർന്നെടുത്തു…

കന്യകയല്ലാതെ നിനക്കെങ്ങനെ മൂലമന്ത്രം ചൊല്ലാൻ കഴിയും…”

കതിരൂർ മനയിലെ മച്ചിൻ മുകളിലെ പൂജാമുറിയിൽ ഒറ്റ തിരിയിട്ട് കത്തിച്ച നിലവിളക്കിന് മുന്നിൽ ഇരുന്നു വാമദേവൻ പറഞ്ഞത് കേട്ട് അനസൂയ ഞെട്ടി വിറച്ചു…

കുളത്തിലെ വെള്ളം ശക്തിയായി മേല്പോട്ട് ഉയർന്നു പൊങ്ങി തിരമാല പോലെ ആഞ്ഞടിച്ചു….

“ഏട്ടാ…

നിങ്ങളോ…

നിങ്ങളാരാ…

ന്തിനാ….

എന്നോടിതൊക്ക ചെയ്തേ…”

ഉയർന്നു പൊങ്ങിയ ജലത്തിനു മീതെ വാമദേവന്റെ രൂപം കണ്ട് അനസൂയ പൊട്ടി കരഞ്ഞു കൊണ്ട് ചോദിച്ചു…

“വർഷങ്ങൾ….

വർഷങ്ങൾ നീണ്ട തപസിനൊടുവിൽ…

ഞാൻ നേടി…

കന്യകയെ പ്രാപിച്ചതോടെ…

ഞാൻ സർവ്വ ശക്തനായി…

എന്റെ അച്ഛനെക്കാൾ ശക്തൻ…

കതിരൂർ മന വാമദേവൻ…”

പൊട്ടിച്ചിരിച്ചു കൊണ്ട് വാമദേവൻ പറഞ്ഞു തീരുമാനം മുൻപേ…

കുളത്തിലെ ആഞ്ഞു വന്ന തിരയിലെ ചുഴിയിലേക്ക് അനസൂയ താഴ്ന്നു പോയി….

“നാഗത്താൻമാരെ…

കത്തോളണേ….”

അനസൂയയുടെ ശബ്ദം മാറ്റൊലി പോലെ എവിടെയോ മുഴങ്ങി….

ഈ സമയം മേലെതൊടിയിലേക്ക് ഒരു കുഞ്ഞു നാഗം പതിയെ ഇഴഞ്ഞു തുടങ്ങി…

*********************************

ഇന്ന് ഇത്രേം ഒള്ളു ട്ടോ…

 

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Nagakanyaka written by Unni K Parthan

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!