Skip to content

മന്ദാരം – ഭാഗം 12

Malayalam Novel Mandharam

“വന്നോ ന്റെ കുട്ടികൾ… “

അവർ രണ്ടുപേരെയും വാത്സല്യത്തോടെ ചുംബിച്ചു..

പദ്മ ചെയുന്നത് കണ്ടു കൊണ്ട് അവൻ മുത്തശ്ശിയുടെ കാലിൽ തൊഴുതു.

“ന്റെ പദ്മ മോളേ ഈ മുത്തശ്ശിക്ക് ജീവൻ ആണ്.. ജീവന്റെ ജീവൻ.. “

മുത്തശ്ശി കട്ടിലിൽ ഇരുന്നു… ഒപ്പം അവർ ഇരുവരും..

“ന്റെ മോന്റെ ഉണ്ണിയെ കൂടി കാണണം ഈ മുത്തശ്ശിക്ക്. അതു കഴിഞ്ഞു ഞാൻ കണ്ണടയ്ക്കു… “

അവൾ പുഞ്ചിരി തൂകി..

സേതു… ഞാൻ പറഞ്ഞത് കേട്ടില്ലേ കുട്ട്യേ… “

“ഉവ്വ്….. കേട്ടു… “

“മ്മ്.. ന്റെ വാക്ക് അനുസരിക്കുവോ.. “

“ഉവ്വ്… “

അവൻ പറഞ്ഞു..

“മിടുക്കൻ…. അങ്ങനെ വേണം “

“Amme.. മതി പറഞ്ഞത്.. കുട്ടികൾക്ക് ഇത്തിരി സംഭാരം കൊടുക്കട്ടെ…. “വനജ അമ്മായി വന്നു പറഞ്ഞപ്പോൾ ആണ് മുത്തശ്ശി എഴുന്നേറ്റത്..

“മ്മ്.. ശരി ശരി… നിങ്ങൾ ചെല്ല് മക്കളെ “

രണ്ടാളും അപ്പച്ചി കൊടുത്ത് സംഭാരം മുഴുവൻ കുടിച്ചു..

അവരുട മക്കൾ ആയ മാളവികയും മിത്രയും ആയി പദ്മ കമ്പനി ആയി..

വനജ അമ്മായിടെ കൂടെ അടുക്കളയിലും അവൾ സഹായിക്കുന്നുണ്ട്..

ഇടയ്ക്ക് സേതു വന്നപ്പോൾ അവൾ കുറച്ചു റോസും തെച്ചിയും ഒക്കെ കട്ട്‌ ച്യ്ത മേടിക്കുക ആണ്..

“എന്തെ പദ്മ ഇത് എല്ലാം…. “

“നമ്മുടെ ഇല്ലത്തു വെച്ച് പിടിപ്പിക്കാൻ ആണ് ഏട്ടാ…. “

അവൾ സ്വന്തത്ര്യത്തോടെ പറഞ്ഞു..

അവനു അല്പം ദേഷ്യം വന്നു എങ്കിലും പുറമെ കാണിച്ചില്ല..

“സേതു… മോനെ ഭക്ഷണം എടുക്കാം… ഇങ്ങട് വരിക രണ്ടാളും… “

“ന്റെ അമ്മായി.. അതിന് പദ്മ ദേ ഈ ചെടിയും പറിച്ചു നടക്കുക അല്ലെ…. “

“സേതുവേട്ട ഞാൻ ഇപ്പോൾ വരാം… രണ്ട് മിനിറ്റ്… “ഒരു വാടാമല്ലിയുടെ പൂവ് പറിച്ചു കൊണ്ട് നിൽക്കുക ആണ് അവൾ.. വിത്തെടുക്കാൻ ആണ്..

സേതു അകത്തേക്ക് കയറി പോയി..

..

ഇനി സേതുവേട്ടൻ തന്നോട് അകൽച്ച കാണിച്ചാലും ശരി താൻ അതൊന്നും മൈൻഡ് ചെയ്യില്ല എന്ന് അവൾ തീരുമാനിച്ചു.

അങ്ങനെ തട്ടി കളിക്കാൻ ഉള്ളത് അല്ല തന്റെ ജീവിതം..

തന്റെ ഭർത്താവ് ആണ് സേതുവേട്ടൻ… ഇനി ഈ മനുഷ്യൻ മതി തനിക്കു എല്ലാം ആയിട്ട്..

സാറിനോട് വിളിച്ചു രണ്ട് വർത്തമാനം പറയാൻ അവൾക്ക് നാവ് വെമ്പി.

താൻ അല്പം ബോൾഡ് ആയെ പറ്റു…

അവൾ തീരുമാനിച്ചിരുന്നു..

കുറച്ചു കഴിഞ്ഞു പദ്മ കയറി വന്നത്..

“ഈ ഉച്ചക്ക് ആരെങ്കിലും ചെടി വെട്ടുമോ.. ഒക്കെ വാടി പോകും കെട്ടോ പദ്മ… “

“യ്യോ.. സേതുവേട്ട.. അങ്ങനെ പറയല്ലേ.. ഞാൻ ഒരുപാട് ആശിച്ചത് ആണ്…”

“എന്ന് കരുതി…. അതൊക്ക ഇനി നട്ടാൽ വാടി പോകു.. അതെങ്ങനെ ആണ് അനുസരണ തീരെ ഇല്ല.. “

വനജഅമ്മായി ഭക്ഷണം ഒക്കെ

മേശമേൽ നിരത്തി..

പദ്മ കൂടി വിളമ്പാൻ സഹായിച്ചു.

സേതുവിന് അവൾ എല്ലാം വിളമ്പി..

അങ്ങനെ എല്ലാവരും സന്തോഷത്തോടെ ഇരുന്നു ഭക്ഷണം കഴിച്ചു എഴുനേറ്റു..

അവിടുത്തെ മുത്തശ്ശിക്ക് ആണെങ്കിൽ പദ്മയെ പിരിയാൻ വലിയ വിഷമം ആയിരുന്നു..

“മുത്തശ്ശി… ഞങ്ങൾ ഡൽഹിയിൽ പോയിട്ട് അഞ്ചാറ് മാസം കഴിഞ്ഞു വരും.. അപ്പോൾ ഞങ്ങൾ മുത്തശ്ശിക്ക് ഒപ്പം വന്നു നിൽക്കും… ല്ലേ സേതുവേട്ട…. “

അവൾ സേതുവിനെ നോക്കി..

“മ്മ്.. നിൽക്കാം…. “അവനും സമ്മതിച്ചു..

നാല് മണി ആകാറായി അവർ അവിടെ നിന്ന് പോന്നപ്പോൾ..

ഇടയ്ക്ക് എല്ലാം അവനു കമ്പനിയിൽ നിന്ന് ഫോൺ വന്നു…

അവൻ ആകെ നിരാശൻ ആകുന്നത് അവൾ അറിഞ്ഞു..

രണ്ട് ദിവസത്തിനുള്ളിൽ പോകേണ്ടി വരും എന്ന് അവൻ ഫോൺ കട്ട്‌ ച്യ്തിട്ട പറഞ്ഞു.

“യ്യോ… അപ്പോൾ നാളെ ഇല്ലത്തു പോകേണ്ടേ…. “

“ഓഹ്.. ഞാൻ ഒന്ന് പറഞ്ഞു എന്നെ ഒള്ളു.. “

“ഞാൻ പേടിച്ചു…. നാളെ ഇല്ലത്തു പോകാൻ സന്തോഷിച്ചു ഇരിക്കുക ആയിരുന്നു… “

“പൊയ്ക്കോളൂ…. ഞാൻ എതിർത്തു പറഞ്ഞില്ലാലോ… “

“അപ്പോൾ ഏട്ടൻ വരുന്നില്ലേ…. “

അവൻ പക്ഷെ അതിന് മറുപടി പറഞ്ഞില്ല…

രാത്രിയിൽ കിടക്കാൻ നേരം സേതുവിൻറെ ഫോണിൽ സിദ്ധു വിളിച്ചു..

അവൻ ഫോൺ എടുത്തു പദ്മയ്ക്ക് കൈമാറി.

“ദ… സാർ വിളിക്കുന്നുണ്ട്… “

“അതിനു…. അതിന് എനിക്കു എന്താ.. “

“നിന്റെ വിശേഷം അറിയാൻ ആണ്….”

“എന്റെ വിശേഷം അറിയേണ്ട കാര്യം അയാൾക്ക് ഇല്ല… എനിക്കു അയാളോട് സംസാരിക്കുകയും വേണ്ട… “

അപ്പോളേക്കും ഫോൺ കട്ട്‌ ആയി..

“ഹാവു.. കട്ട്‌ ആയല്ലോ…. ആ നമ്പർ ബ്ലോക് ചെയ്ത് ഇടൂ ഏട്ടാ.. “

അപ്പോളേക്കും സിദ്ധു വീണ്ടും വിളിച്ചു.

“ടി…. മര്യാദക് നി അയാളോട് സംസാരിക്കു… “അവൻ കാൾ അറ്റൻഡ് ചെയ്ത്..

“ഹെലോ… ആ സാർ… ഞാൻ പദ്മയ്ക്ക് കൊടുക്കാം… “

അവൻ ഫോൺ അവൾക്ക് നേർക്ക് നീട്ടി..

എങ്കിലും അവൾ അതു മേടിക്കാൻ കൂട്ടാക്കിയില്ല..

അവൻ ബലമായി അവളുടെ കൈയിലേക്ക് അതു വെച്ച് കൊടുത്ത്.. എന്നിട്ട് മുറിക്കു പുറത്ത് ഇറങ്ങി.

“ഹലോ.. സാർ.. “

“പദ്മ.. ഞാൻ ഇയാളുടെ ഫോണിൽ വിളിച്ചു… റെസ്പോൺസ് കിട്ടാഞ്ഞത് കൊണ്ട് ആണ്.. “

..

“സോറി സാർ.. അതിന്റെ ആവശ്യം ഉണ്ട് എന്ന് എനിക്കു തോന്നിയില്ല… അതുകൊണ്ട് ആണ് ഞാൻ “

“പദ്മ.. താൻ എന്താണ് ഈ പറയുന്നത്… “

“സാർ… എനിക്ക് സാറിനോട് ഇഷ്ട്ടം ഉണ്ടായിരുന്നു… അത് സത്യം ആണ്.. പക്ഷെ സേതുവേട്ടനും ആയി വെളിക്കു ശേഷം ഞാൻ പുതിയൊരാൾ ആയി… enഇപ്പോൾ.. ഇപ്പോൾ എന്റെ മനസ്സിൽ ആ ചിന്ത ഒന്നും ഇല്ല… “

“പദ്മ.. സത്യം ആണോ… “

“അതേ… സത്യം…..ന്റെ നാഗത്താൻ ആണേൽ സത്യം…. എനിക്ക് എന്റെ ജീവിതത്തിൽ ഒരേ ഒരു പുരുഷൻ ഒള്ളു.. അത് എന്റെ കഴുത്തിൽ താലി ചാർത്തിയ എന്റെ സേതുവേട്ടൻ ആണ്… ഇനി സാർ എന്നെ വിളിക്കരുത്…. സാറിന് വേണ്ടി പൂജ കാത്തിരിക്കുന്നില്ലേ… നിങ്ങൾ തമ്മിൽ ചേരാൻ ആണ് ദൈവം വിധിച്ചിരിക്കുന്നത്.. അത് അങ്ങനെ നടക്കട്ടെ….. എന്നും എന്റെ പ്രാർത്ഥനയിൽ സാർ ഉണ്ടാവും…. “

“പദ്മ…. ഞാൻ.. അതു പിന്നെ…. “

“ഒന്നും പറയേണ്ട സാർ.. എല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞു…good ബൈ.. “

അവൾ ഫോൺ കട്ട്‌ ചെയ്തു..

മനസിന് ആകെ സന്തോഷം തോന്നി..

ഹോ…. സാറിനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ… സമാധാനം.. അവൾ ഓർത്തു..

സേതു വന്നപ്പോൾ അവൾ കട്ടിലിൽ കിടക്കുക ആണ്..

അവൾ അവനെ കണ്ടതും കട്ടിലിൽ നിന്ന് എഴുനേറ്റു..

“സേതുവേട്ടാ…. “

“മ്മ്…. “

“എന്നോട് ഇപ്പോളും ദേഷ്യം ആണോ… “

“നി ഇതു തന്നെ ആവർത്തിക്കേണ്ട പദ്മ…. എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല.. “…

“Ahha…അത്രയും ഒള്ളു… “

“മ്മ്…. “

“സേതുവേട്ടൻ ആണെങ്കിൽ എന്നിട്ട് എന്നോട് ഒന്ന് നേരെ ചൊവ്വേ സംസാരിക്കുന്നു പോലും ഇല്ലലോ… “

“ആരു പറഞ്ഞു…. “

“അപ്പച്ചി പറഞ്ഞു.. എനിക്ക് അങ്ങനെ തോന്നുകയും ചെയ്തു.. “

“ഓഹ് പിന്നെ…. അമ്മയ്ക്ക് വേറൊരു തൊഴിലും ഇല്ല… “…

“എന്നോട് അത്രയ്ക്ക് ദേഷ്യം ആണെങ്കിൽ ഏട്ടൻ എന്നെ നാളെ ഇല്ലത്തു നിർത്തിക്കോളൂ.. ഞാൻ ഇനി ഇങ്ങട് വരുന്നില്ല.. “..

“നി അവിടെ നിന്നോളൂ… എനിക്കു പ്രശ്നം ഇല്ല… “

“സേതുവേട്ടന് അപ്പോൾ അത്രയേ ഒള്ളു എന്നോട് ഉള്ള സ്നേഹം… “

അവൾ ആണെങ്കിൽ ആ പഴയ പദ്മ ആയത് പോലെ അവനു തോന്നി..

എന്തെങ്കിലും കാര്യം സാധിക്കാൻ പറഞ്ഞു അവൻ ചെയ്തു കൊടുത്തില്ലെങ്കിൽ അപ്പോൾ ബഹളം വെയ്ക്കും… സേതുവേട്ടന് എന്നോട് സ്നേഹം ഇല്ലെന്ന് പറഞ്ഞു kond..

“നിക്ക് ഉറങ്ങണം… നി അവിടെ കിടക്കാൻ നോക്ക്.. “

അവൾ പെട്ടന്ന് തന്നെ ബെഡിലേക്ക് കിടന്ന്..

അവളുടെ കിടപ്പ് കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു..

ഇപ്പോളും കുട്ടിത്തം വിട്ട് മാറിയിട്ടില്ല..

,പദ്മ അപ്പോൾ ചിന്തിച്ചത് മറ്റൊന്ന് ആയിരുന്നു..

സേതുവേട്ടനും ആയി ഡൽഹിയിൽ ചെന്നിട്ട് വേണം സാറിന്റെ കാര്യത്തിൽ താൻ എടുത്ത തീരുമാനം തുറന്ന് പറയാൻ… എല്ലാം തുറന്ന് പറയാൻ..

സേതുവേട്ടൻ തന്നെ അംഗീകരിക്കുമോ…

അവൾക്ക് ആ കാര്യത്തിൽ ഭയം ഉണ്ട്..

എന്നാലും തന്റെ സേതുവേട്ടൻ അല്ലാണ്ട് ആരു ആണ് തനിക്ക് ഉള്ളത് എന്ന് ഓർക്കുമ്പോൾ അവൾക്ക് ആശ്വാസം ആകും..

************

അടുത്ത ദിവസം കാലത്തു തന്നെ

പദ്മ ഉണർന്നു…

കുളി കഴിഞ്ഞു വേഗം ഇറങ്ങി..

“സേതുവേട്ട… സേതുവേട്ട… “അവൾ അവനെ കൊട്ടി വിളിച്ചു.

“എന്താണ് പദ്മ….. “

“എഴുനേൽക്കു… നേരം പുലർന്നു.. “

പാവം സേതു ആണെങ്കിൽ ചാടി എഴുന്നേറ്റു…

സമയം നോക്കിയപ്പോൾ അഞ്ചു മണി കഴിഞ്ഞതേ ഒള്ളു..

“സമയം അതിനു ഇത്രയും ആയതല്ലേ ഒള്ളു… നി എന്തിനു ആണ് ഇങ്ങനെ ബഹളം കൂട്ടുന്നത്… “

“കാലത്തെ ഇല്ലത്തു പോകണ്ടേ… മറന്നോ ഏട്ടൻ… “

“ഹോ…. ഈ പദ്മ… “

അവൻ വീണ്ടും ബെഡിലേക്ക് വീണു..

പദ്മ തെല്ലു ദേഷ്യത്തോട് മുറിയിൽ നിന്ന് ഇറങ്ങി..

അപ്പച്ചിയും അവളും കൂടി കാലത്തെ ഭക്ഷണം എല്ലാം ഉണ്ടാക്കുക ആണ്..

പൂരിയും മസാല കറിയും ആയിരുന്നു.

ഒരുപാട് ഒന്നും undakkenda…കാരണം മൂവരും കൂടെ ആണ് ഇന്ന് പദ്മയുടെ ഇല്ലത്തു പോകുന്നത്.. ഭക്ഷണം വേസ്റ്റ് ആക്കാതെ നോക്കുക ആണ് അവർ..

സേതു ആണെങ്കിൽ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞു പോകാം എന്ന് പറഞ്ഞത് ആണ്…

പദ്മ സമ്മതിച്ചില്ല..

“ഏട്ടാ… അവിടെ എല്ലാവരും കാത്തു ഇരിക്കുക ആണ്… നമ്മക്ക് നേരത്തെ പുറപ്പെടാം.. “

“എന്റെ പദ്മ… എനിക്കു ഒന്ന് രണ്ട് കാൾ വരും

.നിന്റെ ഇല്ലത്തു ആണെങ്കിൽ റേഞ്ച് കുറവും ആണ്.. “

“ഇല്ല ഏട്ടാ…. അതൊക്ക ശരിയാക്കാം “

“എങ്ങനെ

..നി ഒന്ന് മിണ്ടാതിരിക്കുക….”

“എന്നാൽ ഒരു കാര്യം ചെയാം മോനെ.. ഞാൻ ഇവിടെ നിൽക്കാം.. നി പോയിട്ട് വരൂ… “

“ഇതാണ് അമ്മയുടെ പ്രോബ്ലം… ഞാൻ പറയുന്നത് ഒന്ന് മനസിലാക്കുക… അത്രയും ഒള്ളു.. “

അവൻ ഡ്രസ്സ്‌ മാറാൻ ആയി വാഷ് റൂമിൽ കയറി

.

അവനു വേണ്ടി പദ്മ ഒരു ഷർട്ടും മുണ്ടും എടുത്ത് വേച്ചു..

അവൾ ആണെങ്കിൽ ആകെ ത്രില്ലിൽ ആണ് എന്ന് അവനു തോന്നി.

പദ്മ ഒരു സാരീ എടുത്ത് അണിഞ്ഞു..

മൂവരും കൂടി ഇല്ലത്തു എത്തിയപ്പോൾ 12മണി ആയിരുന്നു..

എല്ലാവരും അതീവ സന്തോഷത്തിൽ ആണ്..

തുടരും

(ഹായ്… സ്റ്റോറി ഇഷ്ട്ടം ആകുന്നുണ്ടോ……… …)

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!