തനിക്ക് മുന്നിൽ ഒരു കൂസലും ഇല്ലാതെ നിൽക്കുന്ന രാഹുലിനെ കണ്ടൂ അഭിക്കു ദേഷ്യം വന്നു അവൻ പോലും അറിയാതെ അതു മുഖത്തേക്കും പിന്നെ കയ്യിലേക്ക് ഇരച്ചു കയറി… കൈ ചുരുട്ടി മുന്നോട്ട് വന്ന അഭിയെ സൂര്യ തടഞ്ഞു…
അവനെ വിട് സൂര്യ അവൻ വന്നു എന്നെ തല്ലുകയോ കൊല്ലുകയോ ചെയ്യട്ടെ…
സൂര്യയെ തള്ളി മാറ്റി രാഹുലിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച അഭി യെ സൂര്യ പേടിയോടെ നോക്കി…
നിന്നെ തല്ലാനും കൊല്ലാനും ഒന്നും അല്ല പച്ചക്ക് കത്തിക്കും ഞാൻ ഇപ്പൊ നി കൊല്ലാൻ നോക്കിയത് എന്റെ ജീവനെ ആണ്…
നി എന്നെ എന്തു വേണേൽ ചെയ്തോ പക്ഷേ ഒന്നുണ്ട് നിന്റെ പ്രാണൻ ലക്ഷ്മി അവളെ പിന്നെ. നിനക്ക് ഒരിക്കലും കിട്ടില്ല… എനിക്കറിയാം അഭിരാം നിന്റെ ആദ്യത്തെ പ്രണയം ലക്ഷ്മി ആണ് എന്നു.. അതു നിരസച്ചിച്ചപ്പോ ഉണ്ടായ ദേഷ്യത്തിൽ നീയും എന്തൊക്കെയോ പറഞ്ഞു… പക്ഷേ ഒരിക്കലും നിനക്ക് അവളെ കിട്ടില്ല .. കിട്ടാൻ ഞാൻ സമ്മതിക്കില്ല…
കിട്ടും ഈ അഭിരമിന്റെ പെണ്ണാണ് ലക്ഷ്മി … നിനക്ക്. എന്തായിരുന്നു അവൾക്ക് പകരം വേണ്ടത് എന്ത് ചോദിച്ചാലും ഞാൻ തന്നേനെ…
എനിക്കറിയാം അഭിരാം നി എന്തും തരും നിന്റെ ജീവൻ പോലും .. നി ഇപ്പൊ എന്റെ ഷർട്ടിൽ നിന്നു കൈ എടുക്കു.. നിന്റെ ഇടി കൊണ്ട് ഞാൻ. എങ്ങാനും ചത്തു പോയാൽ പിന്നെ ലക്ഷ്മി നിനക്ക് കിട്ടകനി ആവും… ഇപ്പോളും ബോൾ എന്റെ കോർട്ടിൽ ആണ് …
ശരിയാണ് ഇവന് എന്തേലും പറ്റി പോയാൽ ലക്ഷ്മി പിന്നെ.. പേടിയോടെ അഭി അവനിൽ നിന്ന് അകന്നു മാറി…
കണ്ടോ സൂര്യ പാവം ലക്ഷ്മിയെ കിട്ടില്ല എന്നു പറഞ്ഞപ്പോ അഭിരാം നന്നായി. പേടിച്ചു… നിന്നെ പോലെ കുറെ പൊട്ടൻമാർ ഉണ്ട് ശക്തിയും ബുദ്ധിയും ഉണ്ടെങ്കിലും സ്വന്തം പെണ്ണ് എന്നു കേട്ടാൽ മുക്കും കുത്തി വീഴും. സ്നേഹിക്കുന്ന പെണ്ണിനെ വേണ്ടി ചങ്ക് പറിച്ചു കൊടുക്കുന്നവൻ…
അതെട ഈ അഭിരാം അവളെ ചങ്ക് പറിച്ചു തന്നെ ആണ് സ്നേഹിക്കുന്നത് … അല്ലാതെ നിന്നെ പോലെ കാശിനു വേണ്ടി ആണും പെണ്ണും കെട്ട കളികൾ ചെയ്യില്ല… നിനക്ക് അവൾക്ക് പകരം. എന്തായിരുന്നു വേണ്ടത് ഞാൻ തരുമായിരുന്നു… എനിക്കുള്ളത് മുഴുവൻ…
എനിക്കറിയാം പക്ഷേ ഞാൻ അങ്ങനെ അവളെ നിനക്ക് വിട്ടു തന്നാൽ അവള് നിന്നെ സ്നേഹിച്ചാലോ പിന്നെ നിന്റെ നല്ല ഭാര്യ ആയി പിന്നെ നിന്റെ മക്കളുടെ അമ്മ ആയി അതൊന്നും എനിക്ക് സഹിക്കാൻ പറ്റില്ല അഭിരാം… നിന്റെ എന്നല്ല ഒരാളുടെയും ഭാര്യ ആവില്ല ലക്ഷ്മി…
എന്തിന് രാഹുൽ എന്തിന് വേണ്ടി നിന്നെ ഇത്രയും സ്നേഹിക്കുന്ന അവളെ…
ആർക്കാ അവളോട് സ്നേഹം എനിക്കോ എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും വെറുക്കുന്ന പെണ്ണ് അവള് ആണ്… അവളുടെ മുടിഞ്ഞ സൗന്ദര്യം ഏതു ഒരാണും കൊതിക്കുന്ന അവളുടെ ശരീരം ഇതൊക്കെ കൊണ്ട് എനിക്ക് നഷ്ടം ആയത് അമ്മയുടെ ഗഭപാത്രത്തിൽ പോലും എനിക്ക് ഒപ്പം ഉണ്ടായിരുന്ന എന്റെ കുടേപിറപ്പിനെ ആണ്… അവള് കാരണം അവളെ കണ്ട് മോഹിച്ചു അവർ എന്റെ അമ്മൂ .. അവളു അനുഭവിച്ച മരണ വേദന ലക്ഷ്മി കാരണം ആണ്.. … നിന്റെ ഒപ്പം എന്നല്ല ഒരാണിന്റെ ഒപ്പവും അവളെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല… എന്റെ അമ്മുവിന് ഇല്ലാത്ത കുടുംബജീവിതം അവൾക്കും വേണ്ട… അതിനു വേണ്ടി അവളുടെ മുന്നിൽ എത്ര പൊട്ടൻ കളിക്കാനും ഞാൻ തയ്യാർ ആണ്… അവള് എന്ന പെണ്ണ് എന്റെ കൽകീഴിൽ ഉണ്ടാവണം എനിക്ക് ചവുട്ടി മെതിക്കൻ…
പിന്നെ അവള് എന്ന പെണ്ണിനോട് ആകെ തോന്നിയ വികാരം കാമം ആണ് .. പക്ഷേ ഇത് വരെ ഒരവസരം. ഒത്തു വന്നില്ല.. പിന്നെ ബലപ്രയോഗം ചിലപ്പോൾ അതിൽ മനം നൊന്ത് അവള് മരിച്ചാൽ പിന്നെ തീർന്നു അങ്ങനെ. ഒരു മരണം എന്നിൽ നിന്നു അവൾക്ക് രക്ഷപ്പെഡൽ ആണ് . എൻ്റെ കാൽക്കീഴിൽ ഉണ്ടാവണം അവള്… ലക്ഷ്മി വിശ്വനാഥൻ മാത്രം ആയി നിന്റെ എന്നല്ല ഒരാണിന്റെയും താലി അവളുടെ കഴുത്തിൽ വീഴില്ല…
പകയോടെ മുന്നിൽ ഇരുന്ന രാഹുലിനെ അഭി അമ്പരപ്പോടെ നോക്കി ..
രാഹുൽ പ്ലീസ് അവള് ഒരു തെറ്റും ചെയ്തു കാണില്ല .. അതിന്റെ പേരിൽ ഒരു പക എനിക്ക് നിന്റെ വേദന അറിയാം ഞാനും ഒരു സഹോദരൻ ആണ്.. പ്ലീസ് അവളു ജീവിച്ചൊട്ടെ…
ഓഹോ അഭിരാം. വർമ്മക്ക് താഴാൻ ഓകെ അറിയാം .. പക്ഷേ. സോറി. അഭിരാം നി അവളെ അങ്ങ് മറക്ക്… ഈ ജന്മത്ത് ലക്ഷ്മിയുടെ വിധി ഇതാണ് ജീവിതം മുഴുവൻ കന്യക ആയി ജീവിച്ചു തീർക്കട്ടെ അവളുടെ ജീവിതം….
രാഹുൽ ഇപ്പോളും ഞാൻ നിന്നോട് ക്ഷമിക്കുന്നു.. കാരണം നിന്റെ നഷ്ടം വലുത് ആണ് എന്നു വെച്ചു എന്റെ പെണ്ണിനെ നിന്റെ മുന്നിൽ ഞാൻ ഇട്ടു തരില്ല നിനക്ക് പക തീർക്കാൻ… ഇപ്പൊൾ തന്നെ ഞാൻ അവളോട് പറയും ആട്ടിൻ തോലു ഇട്ട നി എന്ന ചെന്നായയുടെ മുഖം മൂടി…
വിശ്വസിക്കില്ല അഭിരാം ലക്ഷ്മി അവള് ഏറ്റവും കൂടുതൽ വെറുക്കുന്ന പുരുഷൻ നീയാണ്.. എന്നോട് ഉള്ളത് ഒരു കാമുകന്റെ സ്നേഹം മാത്രം അല്ല അവൾക്ക് വേണ്ടി ഇര ആയ കൂട്ടുകാരിയുടെ. സഹോദരനോട് ഉള്ള കടപ്പാട് ആണ്… ആ എന്നെ കൊല്ലും എന്ന നിന്റെ ഭീഷണി അവള് എങ്ങനെ നിന്നെ സ്നേഹിക്കും.
രാഹുൽ .പറഞ്ഞത് കേട്ടു അഭി തരിച്ചു നിന്നു…
മയങ്ങി എണീറ്റ ലക്ഷ്മി കട്ടിലിനും ചുറ്റും നോക്കി.. അഭിരാം ഇവിടെ ഇല്ലന്ന് തോന്നുന്നു.
ഇതാണ് രാഹുലിനെ തിരക്കി ഇറങ്ങാൻ പറ്റിയ അവസരം എവിടെ പോയി അവനെ തപ്പും.. ഏതേലും ഹോസ്പിറ്റൽ ആകുമോ .. അതോ അവൻ ജീവനോടെ പോലും കാണില്ലേ.. താൻ കാരണം വീണ്ടും ആ അമ്മക്ക് ഒരു നഷ്ടം കൂടി. . പുറത്തേക്ക് പോവാൻ മുന്നോട്ട് ആഞ ലക്ഷ്മിക്ക് മുന്നിൽ സഞ്ജു വന്നു…
എവിടെ പോകുന്നു ലക്ഷ്മി…
സഞ്ജീവ് മുന്നിൽ നിന്ന് മാറ് എനിക്ക് പോണം…
പോവണ്ട എന്ന് പറഞ്ഞില്ലല്ലോ . അഭി ഇവിടെ ഇല്ല അവൻ വന്നിട്ട് എവിടെ ആണന്നു വെച്ച് പോയിക്കോ…
അവന്റെ അനുവാദം വാങ്ങി ഓരോന്ന് ചെയ്യാൻ അവൻ എന്റെ ആര? പിന്നെ ഇപ്പൊ അഭിരാം ഇവിടെ ഇല്ലാന്ന് മനസിൽ ആയി.. എവിടെ പോയതാ കൊന്നവനെ കുഴിച്ചു മുടനോ അതോ ചത്തില്ല എങ്കിൽ കൊല്ലനോ..
ലക്ഷ്മി വിചാരിക്കുന്ന പോലെ ഒരാള് അല്ല അഭിരാം.. അവൻ രാഹുലിനെ ഒന്നും ചെയ്തിട്ടില്ല. ഈ ആക്സിഡന്റ് ആയി അവന് ഒരു ബന്ധവും ഇല്ല..
മതി സഞ്ജീവ് എനിക്ക് ഒന്നും കേൾക്കണ്ട .. പ്രത്യേകിച്ച് അഭീരമിനെ പറ്റി… കാശിന്റെ അഹങ്കാരത്തിൽ മറ്റുള്ളവരുടെ സ്വപ്നങ്ങൾ ചവിട്ടി അരക്കുന്ന ഒരു നീചൻ.. അതും അല്ലെങ്കിൽ തനിക്ക് വേണം എന്ന് തോന്നുന്നത് അതിന്റെ ഇഷ്ടം പോലും നോക്കാതെ സ്വന്തം അക്കാൻ നടക്കുന്ന ഒരു സ്വാർത്ഥൻ അതാണ് നിങ്ങളുടെ അഭി എന്ന അഭിരാം വർമ്മ…
ലക്ഷ്മി അവൻ തന്നേ ഒത്തിരി സ്നേഹിക്കുന്നുണ്ട് … പ്ലീസ് അവൻ്റെ സ്നേഹം ഒന്ന് മനസിൽ ആക്കണം…
പ്ലീസ് സഞ്ജീവ് നമ്മൾ തമ്മിൽ ഒരു മുൻപരിചയവും ശത്രുതയും ഇല്ല .. പക്ഷേ ഇനിയും ഈ സംസാരം തുടർന്നാൽ എനിക്ക് മുഖം കറുത്ത് എന്തേലും പറയേണ്ടി വരും..
സോറി ലക്ഷ്മി .. താൻ ഒരു 2 മണിക്കൂർ വെയിറ്റ് ചെയ്യൂ ഡോക്ടർ ഡിസ്ചാർജ് പറയുമ്പോ വീട്ടിൽ പോവല്ലോ.. അപ്പോ അഭിയും വരും… എന്നെ ഒരു നല്ല ഫ്രണ്ട് ആയി കണ്ടൂ പ്ലീസ് ഇത് ഒരു റിക്വസ്റ്റ് ആണ്..
അഭിരാം വന്നാലും ഇല്ലേലും ഡിസ്ചാർജ് ആയാൽ ഞാൻ പോകും.. ഇപ്പൊ സഞ്ജീവ് പറഞ്ഞ കൊണ്ട് മാത്രം ഞാൻ വെയിറ്റ് ചെയ്യാം…
എങ്കിൽ റെസ്റ്റ് എടുത്തോ ഞാൻ വെളിയിൽ കാണും.. അവശ്യം എന്തേലും ഉണ്ടേൽ വിളിച്ചാൽ മതി…
കട്ടിലിൽ ചെന്നിരുന്നു ലക്ഷ്മി തൻ്റെ കണ്ണുകൾ ഇറുക്കി അടച്ചു… ആരൊക്കെയോ ചേർന്ന് പിച്ചി ചിന്തിയ തൻ്റെ സഹോദരിയെ മടിയിൽ വെച്ചു ചുറ്റും നോക്കുന്ന ആ 15 കാരൻ മനസിൽ വന്നു .. തനിക്ക് അവനോടു തോന്നിയ വികാരം എന്താണ് പ്രണയമോ അതോ തൻ അറിഞ്ഞ് അല്ല എങ്കിൽ പോലും തനിക്ക് വേണ്ടി ഇര ആയ കൂട്ടുകാരിയുടെ സഹോദരനോടുള്ള കടപ്പ ഡോ.. അറിയില്ല അവന് ഒരു നല്ല കൂട്ടുകാരി ആവണം എന്നെ താൻ കരുതിയുള്ളൂ.. തനിക്ക് വേണ്ടി മരണവേദന അനുഭവിച്ച ആ മുഖം തനിക്ക് എന്നും ഒരു കുറ്റബോധം ആണ് . അത് കൂടി കൊണ്ടാവും പലരോടും നിരസിച്ച പ്രണയം അവൻ വെച്ച് നീട്ടിയപ്പൾ താൻ സ്വീകരിച്ചത് ..
അവൻ്റെ ജീവന് തൻ്റെ ജീവനേക്കാൾ വില ഉണ്ട്… ആ ജീവൻ മുന്നിൽ നിർത്തി ഓരോ നിമിഷവും അഭിരാം തന്നോട് വില പറയുമ്പോൾ അവനോടു തോന്നുന്ന ദേഷ്യം പോലെ വേറെ ഒരാളോടും തോന്നിയിട്ടില്ല… ലക്ഷ്മി അടഞ്ഞ കണ്ണ് വീണ്ടും മുറുക്കി അടച്ചു …
തൻ്റെ മുന്നിൽ പകയോടെ ഇരിക്കുന്ന രാഹുലിനെ അഭി അമ്പരപ്പോടെ നോക്കി..
പറ അഭിരാം നി ഇതെല്ലാം വിട്ടു നിന്റെ കാര്യം നോക്കുവല്ലെ… നിനക്ക് എത്ര നല്ല പെണ്ണിനെ കിട്ടും എങ്ങും പോവണ്ട നിന്റെ മുന്നിൽ തന്നെ ഉണ്ടല്ലോ സൂര്യ അവൾക്ക് നി എന്ന് വെച്ച ജീവന…
രാഹുൽ നി എന്നെ ഓരോ നിമിഷവും അതിശയിപ്പിക്കുന്നു.. ആദ്യം കണ്ടപ്പോ ഒരു പാവം പിന്നീട് ഒരു ഫ്ലാഷ് ബാക്ക് കൊണ്ട് ഒരു മാസ്സ് വില്ലൻ പക്ഷേ ഇപ്പോഴത്തെ ഈ രോൾ തീരെ മോശം കേട്ടോ മാമ്മ അതും ഇവൾക്ക് വേണ്ടി…
പുച്ഛത്തോടെ അഭിരാം സൂര്യയുടെ മുഖത്തേക്ക് നോക്കി…
എന്താടാ എനിക്ക് ഒരു കുറവ് നിന്റെ മറ്റവൾടെ അത്ര സൗന്ദര്യം ഇല്ലാന്ന് ഉള്ളൂ ബാക്കി എല്ലാം കൊണ്ട് ഞാൻ അവൾക്ക് മുകളിൽ ആണ് .. പറ അഭിരാം എന്താ എനിക്ക് കുറവന്ന്..
അഭി തൻ്റെ കൈ വീശി അടിച്ച അടിയിൽ സൂര്യ തരിച്ചു നിന്ന്..
ഇപ്പൊ മനസിൽ ആയോ എന്താ നിനക്ക് കുറവന്ന്… ഇത് നി എന്നോട് ഇത്രയും പറഞ്ഞ ദേഷ്യം കൊണ്ടല്ല കേട്ടല്ലോ .. ഇനി ഒരു തവണ അഭിരമിന്റെ പെണ്ണിനെ കൊല്ലണം എന്ന ചിന്ത നിനക്ക് വന്നാൽ ഇത് വരെ കണ്ട ഞാൻ ആവില്ല… പിന്നെ നിന്റെ ഓകെ ഒരു വിരപ്പൻ ഗിരി ഉണ്ടല്ലോ അപ്പുറത്തെ ഹോസ്പിറ്റലിൽ കിടപ്പുണ്ട്… പേടിക്കണ്ട അവൻ ചത്തില്ല . ഉടനെ എണീറ്റു നടക്കാൻ ചാൻസ് കുറവാ പാവം അവനെ കുടി ഒന്നു പരിഗണിക്കണം…
പിന്നെ രാഹുൽ നിന്നെ ഞാൻ ഒന്നും ചെയ്യുന്നില്ല.. കാരണം എന്റെ ഒരടിയിൽ നി. നന്നാവില്ല .. നമ്മുക്ക് തമ്മിൽ ഒന്നൂടെ ഒന്ന് കാണണം പക്ഷേ ഇപ്പൊൾ അല്ല .. ലക്ഷ്മി Mrs. ലക്ഷ്മി അഭിരാം ആയി കഴിഞ്ഞു. അപ്പോ ഹീറോയുടെ മാസ്സ് ഡയലോഗ് തീർന്നു. ഞാൻ പോട്ടെ…
അങ്ങനെ ഹീറോ മാസ്സ് ഡയലോഗ് അടിച്ചു പോവാതെ വില്ലന് പറയാൻ ഉള്ളത് കേൾക്കൂ.. ലക്ഷ്മി എന്നും ലക്ഷ്മി വിശ്വനാഥൻ ആയിരിക്കും അവൾടെ കഴുത്തിൽ ആരുടെയും ഒരു താലി വിഴാൻ ഞാൻ സമ്മതിക്കില്ല.. പ്രത്യേകിച്ച് നിന്റെ…
അങ്ങനെ നി വാശി പിടിക്കാതെ.. ആ കഴുത്തിൽ ഒരു താലി വീണാൽ അത് അഭിറമിന്റെ ആവും.. ഇനി അഥവാ നി ആയിട്ട് അത് മുടക്കിയാലും വീഴും കഴുത്തിൽ പക്ഷേ താലി ആവില്ല … നിന്നെ കൊല്ലാൻ ഉള്ള കാലന്റെ കുരുക്ക് … അപ്പോ ഡയലോഗ് തീർന്നു ഞാൻ പോട്ടെ …
അഭിരാം പോകുന്ന നോക്കി പകയോടെ സൂര്യ നിന്നു അതിലും പകയില് രാഹുലും..
ഹോസ്പിറ്റലിലേക്ക് കേറി വന്ന അഭിയേ കണ്ടൂ സഞ്ജു ഒന്ന് അമ്പരന്നു…
ആഹാ അന്യൻ ആയി പോയ നി റെമോ ആയി തിരിച്ചു വന്നല്ലോ.. അടിച്ചു നനച്ചു കുളിച്ചു.. പുതിയ കോട്ട് സൂട്ട് പുതിയ വണ്ടി.. ഡിസ്ചാർജ് ചെയ്തു വീട്ടിൽ അക്കാൻ അല്ലേ പോണത് അല്ലെതെ ബിസിനെസ്സ് മീറ്റിംഗ് ഒന്നും ഇല്ലാലോ…
അതോ സഞ്ജു ഫസ്റ്റ് ഇംപ്രഷൻ ഇസ് ബെസ്റ്റ് റ്റ് ഇംപ്രഷൻ എന്നല്ലേ.. ഒറ്റ നോട്ടം നോക്കുമ്പോൾ തന്നെ അങ്ങ് ഇഷ്ടം ആവണം…
ആർക്കു?
ലക്ഷ്മിയുടെ ചെറിയ അമ്മക്..
നി അവരെ ആണോ കെട്ടാൻ പോണത്.. നല്ല സെലക്ഷൻ നി ദേഷ്യം വന്ന ഇംഗ്ലീഷിൽ തെറി പറയും അവർ മലയാളത്തിലും നല്ല ജോഡി ആവും… അതൊക്കെ പോട്ടെ പോയ കാര്യം എന്തായി…
പോടാ ചളി അടിക്കാതെ.. പോയിട്ട് നടന്നത് വീട്ടിൽ ചെന്ന് പറയാം ഞാൻ കളി ഒന്ന് മാറ്റി പിടിക്കുവ സഞ്ജു..
എന്ത് കളി നി എന്താ ഈ പറയുന്നത്?..
അതൊക്കെ ഉണ്ട് നി കണ്ടോ .. ഇപ്പൊ ഞാൻ എന്റെ സ്വീറ്റ് ഹാർട്ടിനെ ഒന്ന് കാണട്ടെ..
വേഗം ചെല്ല്..
നി വരുന്നില്ലേ സഞ്ജു?…
അയ്യോ ഇല്ല രണ്ടും കൂടിയാൽ ചന്ത ആണ് തനി ചന്ത. പോയിട്ട് വാ ..
അഭി ചെന്നപ്പോൾ ലക്ഷ്മി ജനലിൽ കുടി പുറത്തേക്ക് നോക്കി നിൽക്കുന്നത് ആണ് കണ്ടത്…
ലക്ഷ്മി….
അവന്റെ വിളിയിൽ അവള് തിരിഞ്ഞു നോക്കി.. അഭിയേ കണ്ടൂ ദേഷ്യം കൊണ്ടവൾടെ മുഖം ചുവന്നു…
ലക്ഷ്മി…
അഭിയുടെ വിളിയിൽ ലക്ഷ്മി തിരിഞ്ഞു നിന്നു…
എന്താണ് അഭിരാം . . പോയ ഡിൽ നടക്കാത്ത കൊണ്ട് സങ്കടം ഉണ്ടോ?
എന്ത് ഡീൽ ? എന്താ തല അടിച്ചു വീണപ്പോൾ ഉണ്ടായിരുന്ന ബോധം പോയോ?…
നാണം അവുനില്ലേ അഭിരാം ഇങ്ങനെ തരം താഴാൻ … വീണ്ടും വീണ്ടും അവൻ്റെ മുന്നിൽ ചെന്ന് എനിക്ക് വില പറയാൻ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു…
അവൻ സ്നേഹിച്ചത് എന്നെ ആണ് അല്ലാതെ പണത്തിനെ അല്ല…
ഓ അതാണ് കാര്യം രാഹുൽ വിളിച്ച് അല്ലേ .. പറ ബാക്കി കുടി കേൾക്കട്ടെ.. നരകം ഓകെ ഇത്ര ഹൈ ടെക് ആയത് ഞാൻ അറിഞ്ഞില്ല .. ഇത്രയും നേരം ഞാൻ അവനെ കൊന്നു എന്നല്ലേ നി പറഞ്ഞെ…
എനിക്ക് നിന്നോട് ഒന്നും പറയാൻ ഇല്ല.. ഞാൻ മനുഷ്യരോട് മാത്രമേ സംസാരിക്കു.. സഹജീവിയോട് പോലും കരുണ ഇല്ലാത്ത മൃഗങ്ങളോട് സംസാരിക്കാറില്ല… ചോരയിൽ കുളിച്ചു അവൻ കിടന്നപ്പോൾ നിങ്ങൾക്ക് എങ്ങനെ തോന്നി അവിടെ ഉപേക്ഷിക്കാൻ … ശത്രു . ആണെങ്കിലും ഒരു മാനുഷിക പരിഗണന വേണ്ടേ…
പിന്നെ ഇപ്പൊ ഹോസ്പിറ്റലിൽ പോയി അവനെ കണ്ട് നിങൾ വെച്ച ഡീൽ ഇല്ലെ.. അതിനു ഉത്തരം ഞാൻ തരാം എനിക്ക് നിങ്ങളെ കല്യാണം കഴിക്കാൻ ഇഷ്ടം ഇല്ല…
എന്ത് ഡീൽ. ഏത് ഹോസ്പിറ്റൽ നി എന്താ ഈ പറയുന്നത് ഞാൻ രാഹുലിനെ കണ്ടൂ എന്നുള്ളത് സത്യം ആണ് .. അത് പക്ഷേ ഹോസ്പിറ്റലിൽ വെച്ചല്ല സൂര്യ…
മതി നിർത്തു അഭിരാം തനിക്ക് കാശ് കൂടുതൽ ഉണ്ടെങ്കിൽ ആരേലും പാവപ്പെട്ടവർക്ക് കൊടുക്ക് … അല്ലാതെ കണ്ടവൻ പ്രേമിച്ച പെണ്ണിനെ വില പറയല്ലേ
വേണ്ടത്… മരിച്ചാലും നരകത്തിൽ പോകുന്നത് രാഹുൽ ആവില്ല നിങൾ ആവും…
നിർത്തു ലക്ഷ്മി നിന്നെ ഒന്ന് തല്ലി പോയതിൽ എനിക്ക് ഒത്തിരി സങ്കടം ഉണ്ട് … പിന്നെ നി ചില്ല് കൂട്ടിൽ എടുത്ത് വെച്ചിരിക്കുന്ന നിന്റെ പുണ്യാളൻ ഉണ്ടല്ലോ രാഹുൽ .. എന്നെങ്കിലും ഒരു ദിവസം ഞാൻ . അവന്റെ നന്മ മരത്തിന്റെ കിരീടം ഊരി വെപ്പിച്ചു.. ഒരു മുൾക്കിരീടം ഞാൻ വേപ്പിക്കുന്നുണ്ട്… എന്നിട്ടാവാം നിനക്ക് ഉള്ള മറുപടി.. ഡിസ്ചാർജ് ആയി വീട്ടിൽ പോവാൻ ഒരുങ്ങു.. ഞാൻ ബില്ല് അടച്ചു വരാം…
അഭിരാം എനിക്ക് വേണ്ടി ഇവിടെ എത്ര രൂപ ആയാലും അതെല്ലാം നിങൾ ഒരു ബുക്കിൽ കുറിച്ച് ഇട്ടോ ഞാൻ അത് തിരിച്ചു തരും..
ആയിക്കോട്ടെ ബുക്ക് ഒന്നും കൊണ്ട് നടക്കാറില്ല ഒരെണ്ണം വാങ്ങണം . തിരിച്ചു തരുമ്പോ അതിന്റെ വില കുടി തരണേ.. ഇനിയും ഇവിടെ നിന്നാൽ എൻ്റെ കയ്യും നിന്റെ കവിൾ കുടി കുട്ടി മുട്ടും…
മുറിയിൽ നിന്ന് ഇറങ്ങി പോയ അഭിയേ നോക്കി ലക്ഷ്മി നിന്നു .. ശരിയാ ഞാൻ എന്തിനാ വെറുതെ കാലന്റെ തല്ല് വാങ്ങുന്നത് കിട്ടിയതിന്റെ വേദന പോലും പോയില്ല. എരിവ് വലിച്ചു അവള് കവിളിൽ തലോടി.. എന്തൊക്കെ ആയാലും രാഹുൽ. അവന് ഒന്നും പറ്റിയ്യില്ലല്ലോ അത് ഭാഗ്യം ഇത്ര നേരം എന്ത് ടെൻഷൻ ആയിരുന്നു അവൻ്റെ സൗണ്ട് കേട്ടപ്പോൾ ആണ് സമാധാനം ആയത്… പക്ഷേ വീട്ടിൽ ചെല്ലുമ്പോ ചെറിയമ്മയുടെ വക ഇന്ന് നല്ലത് കിട്ടും… ലക്ഷ്മി ഓരോന്ന് ഓർത്തു നിന്നപ്പോൾ അഭി തിരിച്ചു വന്നു… അവർ ഹോസ്പിറ്റൽ വെളിയിൽ വന്നപ്പോ അഭി പറഞ്ഞു…
വാ ലക്ഷ്മി ഞാൻ വീട്ടിൽ കൊണ്ടാക്കാം…
വേണ്ട അഭിരാം ഞാൻ ഒരു ഓട്ടോ പിടിച്ചു പോക്കോള0 ….
നി ഒരു ഓട്ടോ പിടിച്ച ഇങ്ങനെ ആയത് .. നിനക്ക് ഇനിയും മതി ആയില്ലേ .. ഇത്ര ആയി ഇനി ഞാൻ കോണ്ടക്കം… ബിൽ അടച്ച പൈസ തരുമ്പോൾ വണ്ടി കൂലി കുടി തന്ന മതി…
ലക്ഷ്മി ഒരു വാശി വേണ്ട അഭി കൊണ്ട് വിടും കേറ്…
കാറിന്റെ ഫ്രണ്ട് ഡോര് തുറന്നു സഞ്ജു പറഞ്ഞു…
ഞാൻ ഒറ്റക്കോ നി എവിടെ പോണ്…
അത് അഭി സത്യം പറയാലോ എനിക്ക് ഇവരുടെ ചെറിയമ്മയുടെ വായിൽ നിന്ന് കേൾക്കാൻ വയ്യ.. ഒന്ന് ഞാൻ കേട്ടില്ലേ ഇനി നിന്റെ ചാൻസ് രണ്ടു പഞ്ഞിയും മേടിച്ചു ചെവി വെച്ചോ…
നി വരുന്നില്ല എന്ന് ഉറപ്പു ആണോ .. എങ്കിൽ നിർബന്ധിക്കുന്നില്ല. ഒരു അര മണിക്കൂർ കഴിഞ്ഞ് ഞാൻ വിളിക്കാം എനിക്ക് നിന്നോട് ഒരു കുറച്ചു സംസാരിക്കാൻ ഉണ്ട്…
സഞ്ജീവ് ഞാൻ പുറകിൽ ഇരുന്നോളം…
സഞ്ജു ഞാൻ ആരുടെയും ഡ്രൈവർ അല്ല..
ലക്ഷ്മി ഇനി ഒരു വഴക്ക് വേണ്ട കേ റു പ്ലീസ്….
സഞ്ജു പറഞ്ഞ കൊണ്ട് എതിര് പറയാതെ ലക്ഷ്മി കേറി… ഡ്രൈവ് ചെയ്യുമ്പോൾ അഭി ഹാപ്പി ആയിരുന്നു തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്റെ തൊട്ടു അടുത്ത്..
നല്ല ഒരു റൊമാൻറിക് സോങ്ങ് വെച്ചാലോ .. ഏയ് വേണ്ട ഇനി അത് ഇഷ്ടം ആയില്ലെങ്കിൽ ഈ പിശാച് കാറിൽ നിന്ന് ചാടിയാൽ പണി ആവും… തൊട്ടു അടുത്ത് ഉണ്ടായിട്ടു എങ്ങനെ മിണ്ടാതെ ഇരിക്കും അടിച്ചത് വേദന ഉണ്ടൊന്ന് ചോദിച്ചാലോ…
ലക്ഷ്മി നിനക്ക് നല്ല വേദന ഉണ്ടോ ഞാൻ അന്നേരത്തേ ദേഷ്യം അടിച്ചു പോയതാ സോറി..
പിന്നെ വേദന ഉണ്ടോ എന്ന് .. ഇരുമ്പുലക്ക പോലെ ഉള്ള കൈ വെച്ചാൽ അടിച്ചാൽ പിന്നെ സുഖം ആണല്ലോ കാലൻ… ലക്ഷ്മി സ്വയം പിറുപിറുത്തു…
ലക്ഷ്മി എന്തേലും പറഞ്ഞോ?
വേദന എടുക്കാതെ ഇരിക്കാൻ ഞാൻ തന്നെ പോലെ ഒരു മൃഗം അല്ല മനുഷ്യൻ ആണ്..
അഭി എന്തോ പറയാൻ വാ തുറന്നതും ലക്ഷ്മി ഇടക്ക് കേറി പറഞ്ഞു…
അഭിരാം ഇനി എന്തേലും എന്നോട് മിണ്ടാൻ വന്ന ഇവിടെ ഞാൻ ഇറങ്ങും… വേണോ?
ഇമ്മാതിരി ഒന്നിനെ പ്രേമിച്ച എൻ്റെ ഒരു അവസ്ഥ ഏത് നേരത്ത് ആണോ എനിക്ക്.
അവളോട് ഉള്ള ദേഷ്യം മുഴുവൻ സ്റിയങ്ങിൽ തീർത്തു അഭി ഡ്രൈവ് ചെയ്തു….
കാർ മുറ്റത്ത് എത്തിയ സൗണ്ട് കേട്ട് ലക്ഷ്മിയുടെ ചെറിയമ്മ അങ്ങോട്ട് വന്നു. ഒപ്പം നിത്യയും…
തന്നെ കടിച്ചു തിന്നാൻ ദേഷ്യം ആയി നിൽക്കുന്ന ചെറിയമ്മയെ ലക്ഷ്മി ദയനീയം ആയി നോക്കി …..
ചേച്ചി എങ്ങനെ ഉണ്ട് ഇപ്പൊ എന്ന് ചോദിച്ചു നിത്യ ഇറങ്ങി വന്നു… കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടൂ അവൾടെ കണ്ണ് തള്ളി വന്നു…
അഭിരാം വർമ്മ അല്ലേ. വർമ്മ അസോസിയേറ്റ് MD…
അതേ… ലക്ഷ്മിയുടെ…
അനിയത്തി ആണ് കഴിഞ്ഞ മാസത്തെ ബിസിനെസ്സ് ടുഡേ യില് സാറിന്റെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നില്ലേ.. പിന്നെ സാറിന്റെ ആയിരുന്നല്ലോ കവർ പേജും… സാർ ആണോ ചേച്ചിയെ രക്ഷിച്ചത്…
അതെ ഞാൻ ആണ് മോൾടെ ചേച്ചിയെ രക്ഷിച്ചത്… മോള് പഠിക്കുവാ…
അതേ BBA ലാസ്റ്റ് ഈയർ ബിസിനെസ്സ് സബ്ജക്റ്റ് വരുമ്പോ സാറിന്റെ പെരാവും ആദ്യം എല്ലാവരും പറയുക പിന്നെ അറിയാൻ ഉള്ള ഒരു ക്യൂരിയോസിറ്റി കൊണ്ട് ചോദിക്കുവാ… ആ ഇന്റർവ്യൂ പറഞ്ഞ ആ പ്രണയിനി ആര… വല്ല ഹീറോയിൻ ആണോ…
നിത്യേ ദേഷ്യത്തിൽ നോക്കി ലക്ഷ്മി അകത്തോട്ടു പോയി….
സോറി സാർ ഞാൻ അറിയാതെ ചോദിച്ചു പോയതാ.. ഏതോ ഹീറോയിൻ ആവും എന്ന ഫ്രണ്ട്സ് പറഞ്ഞത് ആരാണ് എന്ന് അറിഞ്ഞ അവർഡെ മുന്നിൽ എനിക്ക് സ്റ്റാർ അവല്ലോ അതാ ഞാൻ… സോറി…
എന്തിനാ സോറി നിത്യ ചോദിച്ചതിന് ആൻസർ പോരെ… മോൾടെ പ്രിയപ്പെട്ട ചേച്ചിയാണ് എൻ്റെ ആ പ്രണയിനി.. അവളെ ആണ് ഞാൻ മറ്റു എന്തിനേക്കളും സ്നേഹിക്കുന്നത്….
ചേച്ചിയോ?
തലയിൽ നിന്ന് പറന്ന കിളിയേ നോക്കി നിത്യ തരിച്ചു നിന്നു….
കവിളും പൊത്തി വേരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സൂര്യയെ രാഹുൽ ദേഷ്യത്തിൽ നോക്കി…
എന്റെ മോളേ നി ഇവിടെ വന്നിരിക്കു നമ്മുക്ക് സമാധാനം ഉണ്ടാക്കാം…
ഡാഡി മിണ്ടരുത് അവൻ എന്നെ തല്ലിയത് കണ്ടൂ. നിന്നില്ലേ.. ഒന്ന് പ്രതികരിച്ചു പോലും ഇല്ല.. തിരിച്ചു അവന് ഒന്ന് കൊടുത്തുടർന്നോ?
അതു മോളേ കുത്താൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് എന്ത് കാര്യം ഇടപെട്ടിരുന്നു എങ്കിൽ എനിക്കും കിട്ടിയേനെ അവൻ എൻ്റെ പ്രായം പോലും നോക്കില്ല..
ഇവൻ. ഒറ്റ ഒരുത്തൻ ആണ് മുഴുവൻ കുളം ആക്കിയത് ഇവനോട്. ഞാൻ ഒരു നൂറു തവണ. പറഞ്ഞു അപ്പുറത്ത്. അഭിരാം ആണ് സൂക്ഷിക്കണം എന്ന് അപ്പോ അവന് ഒവർ കോൺഫിഡൻസ് നിനക്ക് എന്തറിയാം അഭിരമിനെ പറ്റി …
വേറെ ഒരുത്തൻ ഉണ്ട് വീരപ്പൻ ഗിരി അവൻ പുലി ആണ് കടുവ ആണ്.. ഇപ്പൊ കയ്യും കാലും ഒടിഞ്ഞു കെട്ടി തൂക്കി ഹോസ്പിറ്റലിൽ ഉണ്ട്… അവന്റെ കുടുബത്തിന്റ് നേര് കൊണ്ട് തട്ടി പോയില്ല ..
ഒപ്പം കൊണ്ട് നടക്കുന്ന ഒരുത്തിയെ പോലും തക്കം പാത്തു കോല്ലാൻ പറ്റാത്ത ഒരു കിഴങ്ങൻ ഇവനെ ഓകെ കുട്ടി ഒരൊന്നിന് ഇറങ്ങിയ എന്നെ പറഞ്ഞ മതി…
തൻ്റെ നേരെ കയർക്കുന്ന സൂര്യയെ കണ്ടൂ രാഹുലിന് ദേഷ്യം. വന്നു…
മതി നിന്റെ പ്രസംഗം ലക്ഷ്മിയെ കൊന്നു തരാം എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല.. അഭിരമിൽ നിന്ന് അകറ്റാം എന്നെ പറഞ്ഞുള്ളൂ.. അങ്ങനെ കൊന്നു തള്ളാൻ ആയിരുന്നു എങ്കിൽ എന്നെ ആകാമായിരുന്നു… എവിടെയോ ഒന്നു പാളി അതാണ് അഭിരാം എന്നെ മനസിൽ ആക്കിയത്… എങ്കിലും എങ്ങനെ ആവും ഞാൻ ഇതിൽ ഉണ്ടന്ന് അവൻ അറിയുക ?
ഞാൻ നിന്നോട് നേരെത്തെ പറഞ്ഞിട്ടില്ലേ അവനെ പറ്റി ശക്തിയും ബുദ്ധിയും..
മതി ഒരു ശക്തിയും ബുദ്ധിയും എപ്പോ കണ്ടാലും ഒരു മുടിഞ്ഞ വർണ്ണന .. ഒരിക്കലും കിട്ടാൻ സാധ്യത ഇല്ലാത്ത അവനെ നോക്കി എന്തിനാ ഇങ്ങനെ വെള്ളം ഇറക്കുന്നെ.. ഉണ്ടായിരുന്ന പ്രതീക്ഷ അവന്റെ അച്ഛൻ ആയിരുന്നു അതും പോയി… ഞാൻ ഇപ്പൊ ചിന്തിക്കുന്നത് അഭി രമിന് എങ്ങനെ ഒരു പണി കൊടുക്കാം എന്നാണ്..
ആഹാ കൊള്ളാലോ നല്ല ബുദ്ധി എങ്ങനെ ഉള്ള പണിയാ ഉദ്ദേശിക്കുന്ന .. ഇപ്പൊ തന്നെ ഇത്രയും ചെയ്ത നിന്നെ അവൻ വെറുതെ വിട്ടിട്ടുണ്ടെകിൽ അതിനു പുറകിൽ എന്തോ നല്ല പ്ലാൻ ഉണ്ട്.. കടൽ പുറകോട്ട് വലിയുന്നത് പെടിച്ചിട്ടല്ല മുന്നോട്ട് ശക്തിയിൽ കുതിക്കാൻ ആണ്…
സൂര്യ ഞാൻ മനസിൽ ആക്കിയത് വെച്ചു അഭിറമിനു ശരീരത്തിലും ഉറപ്പു അവന്റെ മനസ്സിന് ആണ്.. അവിടെ വേണം അവന് നോവൻ.. നടു റോഡിൽ ഒരു ഭ്രാന്തനെ പോലെ ചുറ്റും നടന്നത് അറിയാതെ ഇരുന്ന ഇരിപ്പ് ഇല്ലെ അന്ന് ഞാൻ മനസിൽ അക്കി അവന്റെ ബലഹീനത…
അവന് വേദനിക്കണം എങ്കിൽ അവനെ അല്ല അവന്റെ പ്രിയപ്പെട്ടവരുടെ വേണം ചോര ഒഴുകാൻ… ലക്ഷ്മി അവളെ എനിക്ക് വേണം ജീവനോടെ അത് കൊണ്ട് ഇത്തവണ എൻ്റെ ടർജേറ്റ് വേറേയ….
നി അവന്റെ അമ്മയെ ആണോ ഉദേശിക്കുന്നത് അതോ പെങ്ങളോ?..
സൂര്യ ഒരണിന് അച്ഛനും അമ്മയും അനിയത്തിയും കാമുകിയും മാത്രം അല്ല പ്രിയപ്പെട്ടവ.. സ്വന്തം ചങ്കിൽ നിന്ന് ചോര പൊടിഞ്ഞു എങ്കിലും അതൊരു വേദന അല്ലേ,?…
രാഹുൽ നി ഉദ്ദേശിക്കുന്നത്….
അതേ സൂര്യ അവനെ തന്നേ അഭിരാമിന്റെ നിഴൽ അല്ല അതിലും വിശ്വസ്തൻ സഞ്ജീവ് മഹാദേവൻ…
പക്ഷേ രാഹുൽ അവർ തമ്മിൽ വെറും ഒരു ഫ്രണ്ട്ഷിപ്പ് അല്ല .. സഞ്ജീവ് ഇല്ലാതെ അഭിയെ കാണുന്നത് തന്നെ അപൂർവ്വം ആണ്…
എനിക്ക് അറിയാം അവർ തമ്മിലെ ബന്ധം … ചോരയിൽ കുളിച്ചു ലക്ഷ്മി കിടന്നപ്പോ പതറിയ പോയ അഭിരാം .. ആശ്രയം കണ്ടത് സഞ്ജീവിന്റെ കയ്യില… അന്നേരം അവന്റെ ഒറ്റ ചേർത്ത് നിർത്ത ലിൽ അഭിറമിൽ ആർജിച്ച ധൈര്യം ഞാൻ നേരിൽ കണ്ടതാണ്….
എങ്കിലും ഒന്നൂടെ ആലോചിച്ചു പോരെ രാഹുൽ…
നിനക്ക് ഒരു കഥ അറിയാമോ സൂര്യ. പണ്ട് മഹാഭാരത യുദ്ധത്തിൽ തൻ്റെ സഹോദരൻ ആണ് കർണ്ണൻ എന്നറിഞ്ഞപ്പോൾ വില്ലാളി വീരൻ ആയ അർജ്ജുനന് കർണ്ണനെ കൊല്ലാൻ സാധിച്ചില്ല… അപ്പോൽ അർജ്ജുനന് ധൈര്യം കൊടുത്തു കൂടെ നിന്നത് കൃഷ്ണൻ ആണ്… നി ഒന്ന് ചിന്തിച്ചു നോക്കിയേ കൃഷ്ണൻ അന്ന് അങ്ങനെ ചെയ്തില്ല എങ്കിൽ കർണ്ണൻ മരിച്ചില്ല എങ്കിൽ ചരിത്രം മാറി പോയേനെ. ഒരു പക്ഷെ ജയിക്കുക കൗരവർ ആവും…
അർജ്ജുനന് കൃഷ്ണൻ എങ്ങനെ ആണോ അത് പോലെ ആണ് അഭിരമിനു സഞ്ജീവ്, ഇനി അഭിരമിന്റേ തകർച്ചയുടെ തുടക്കം ആണ്.. അവിടെ ധൈര്യം പകരാൻ സഞ്ജീവ് വേണ്ട… ആദ്യം സഞ്ജീവ് പിന്നെ ലക്ഷ്മി സ്വന്തം ചങ്കും ചങ്ക് ചങ്ക് ഇടുപ്പും നഷ്ടം ആയാൽ അവിടെ തീരും അഭിരാം വർമ്മ..
കത്തുന്ന പകയിൽ ഇരിക്കുന്ന രാഹുലിനെ സൂര്യ പേടിയോടെ നോക്കി…
കട്ടിലിൽ കണ്ണടച്ച് ചാരി ഇരിക്കുന്ന അഭിയെ കണ്ടാണ് സഞ്ജു റൂമിൽ വന്നത്…
ഇരുന്നു ഉറങ്ങി താഴെ വീഴുവോ … ഉറക്കം വരുന്നേ കിടന്നു ഉറങ്ങട….
ഹ സഞ്ജു ഞാൻ ഉറങ്ങി ഒന്നും ഇല്ല .. ഞാൻ ലക്ഷ്മിയെ പറ്റി ഓർത്ത് ഇരുന്ന് പോയതാ ഹോസ്പിറ്റൽ ആയിരുന്നു എങ്കിൽ അവള് ഒപ്പം ഉണ്ടായിരുന്നില്ലേ .. പോയപ്പോ ഒരു സങ്കടം…. അതൊക്കെ പോട്ടെ ഇതാണോ നിന്റെ അര മണിക്കൂർ .. നി എവിടെ പോയിരുന്നു ഇത്ര നേരം…
നിന്റെ പ്രേമം മാത്രം പുത്താൽ പോരല്ലോ .. എന്റെയും ഇടക്ക് പൂക്കണം .. ആകെ ടെൻഷൻ ആയിരുന്നില്ലേ അത് കൊണ്ട് അവളോട് നല്ല പോലെ സംസാരിക്കാനും പറ്റാറില്ല.. അപ്പോ കോളജിൽ ഒന്ന് പോയി കണ്ടൂ ദർശനെ പുണ്യം സ്പർശനേ പാപം എന്നല്ലേ നിന്റെ ഓർഡർ അത് കൊണ്ട് പോയി കണ്ട് അങ്ങ് സായൂജ്യം അടഞ്ഞു…
ഒത്തിരി ഡയലോഗ് അടിച്ചാൽ ദർശനം പോലും ഞാൻ വേണ്ടന്നു വെക്കും എന്താ വേണോ?
ഡാ കാല ചതിക്കല്ലേ നിനക്ക് ശാപം കിട്ടും നോക്കിക്കോ ലക്ഷ്മിയെ എങ്ങാനും കെട്ടിയ ഇതേ അവസ്ഥ ആവും നിനക്കും അപ്പോലെ എൻ്റെ വേദന നി അറിയൂ…
എന്റെ സഞ്ജു നിന്റെ നാക്ക് ഇങ്ങ് കാട്ടിയെ … കരി നാക്ക് ആണോ എന്ന് നോക്കട്ടെ.. ഇമ്മാതിരി പ്രാക്ക്… അത് പോട്ടെ നി. അവളോട് നമ്മൾ രണ്ടാളും ഹോസ്പിറ്റൽ ആയിരുന്നു എന്ന് പറഞ്ഞോ…
ഇല്ല എന്താ. ഫോൺ എടുക്കാത്തെ അഭി ഏട്ടൻ രാത്രി വരഞ്ഞെ എന്താ എന്നൊക്കെ ചോദിച്ചു.. ഒരു ക്രോസ് വിസ്താരം ആയിരുന്നു..
നി എന്ത് പറഞ്ഞു?…
ഞാൻ പറഞ്ഞു എനിക്ക് അറിയില്ല എന്ന്.. ഉടൻ അവള് പറയ എന്തിനാ. കള്ളം പറയുന്ന ബോബനും മോളിയിലും ഉള്ള പട്ടിയെ പോലെ അഭി ഏട്ടൻ എവിടെ പോയാലും പുറകെ അല്ലേ നിങൾ എന്ന്…
അതവൾ സത്യം അല്ലേ പറഞ്ഞെ…
എന്ത് ഞാൻ പട്ടി ആണ് എന്നോ…
അയ്യോ അതല്ല സഞ്ജു ഞാൻ എവിടെ പോയി എന്ന് നിനക്ക് അറിയണ്ട് ഇരിക്കോ .. നി എന്തിനാ അറിയില്ല എന്ന് പറഞ്ഞെ…
അതൊക്കെ പോട്ടെ രാഹുൽ വിഷയം എന്തായി എവിടന്ന് കിട്ടി അവനെ…
രാഹുലിനെ കണ്ടതും അവൻ പറഞ്ഞതും ആയ എല്ലാം അഭി അവനോടു പറഞ്ഞു.. കേട്ടത് വിശ്വസിക്കാൻ ആവതേ സഞ്ജു തരിച്ചു നിന്നു…
എന്റെ അഭി അവന് ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഇതൊക്കെ ആയിട്ടും നി അവനെ വെറുതെ വിട്ടോ…
നിനക്ക് അറിയില്ലേ സഞ്ജു ഞാൻ എന്റെ ശത്രുക്കളെ വെറുതെ വിടില്ല എന്ന്.. പിന്നെ എന്റെ ജീവൻ കയ്യിൽ ഉള്ള അവനെ ഞാൻ വെറുതെ വിടുമോ… പക്ഷേ അതിന് മുന്നേ എനിക്ക് ലക്ഷ്മിയെ സേഫ് ആക്കണം…
എങ്ങനെ എന്താ നി ഉദ്ദേശിക്കുന്ന?..
അവള് ഇവിടെ ഉണ്ടാവണം എന്റെ വീട്ടിൽ എൻ്റെ കൺമുന്നിൽ .. ലക്ഷ്മി എൻ്റെ ഭാര്യ എന്ന് അവുന്നോ അന്ന് തൊട്ട് രാഹുലിന് ഉള്ള പണിയാ.. എട്ടിന്റെ പണി…
കല്യാണം ഉടൻ എങ്ങനെ?
എങ്ങനെയും എത്രയും പെട്ടന്ന്.. എന്നിട്ട് വേണം സഞ്ജു ആ രാഹുലിനെ…
ദേഷ്യത്തിൽ അഭി അവന്റെ കൈ ചുരുട്ടി…
തുടരും….
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission