അഭിയുടെ ഷർട്ടിൽ കൈ മുറുക്കുന്തൊരും ലക്ഷ്മിയുടെ ട്രിപ്പ് ഇട്ട കയിൽ നിന്ന് ചോര വന്നു കൊണ്ടിരുന്നു…
ലക്ഷ്മി പ്ലീസ് നി ഒന്ന് അടങ്ങി നില്ക്കു നിന്റെ കയ്യിൽ നിന്ന് ചോര വരുന്നു. ഇപ്പൊ നി റെസ്റ്റ് എടുക്കേണ്ട സമയം ആണ്.. ഞാൻ പറയുന്ന ഒന്ന് കേൾക്കൂ…
എനിക്ക് വേറെ ഒന്നും അറിയണ്ട എൻ്റെ രാഹുൽ എവിടെ ? അവനെ നിങൾ എന്താ ചെയ്തേ. അവൻ ജീവനോടെ ഉണ്ടോ,.
സത്യം ആയിട്ടും എനിക്ക് അറിയില്ല ആക്സിഡന്റ് നടന്ന അവിടെ നീയേ ഉണ്ടർന്നുള്ളു … രാഹുൽ എവിടെ എന്ന് നോക്കാൻ പറ്റിയ ഒരു മാനസിക അവസ്ഥ ആയിരുന്നില്ല എനിക്ക്… നീന്നെ പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ….
നി എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് അല്ലേ ഞാൻ റോഡിൽ കിടന്നു മരിച്ചെനെ .. അതായിരുന്നു നല്ലത് എന്നെ രക്ഷിക്കൻ നി എൻ്റെ ആര.. എനിക്ക് അറിയാം നി ആണ് രാഹുലിനെ കൊല്ലാൻ നോക്കിയത്..
ലക്ഷ്മി നി ഇപ്പൊ റെസ്റ്റ് എടുക്കു ഇതൊക്കെ നമ്മുക്ക് പിന്നെ സംസാരിക്കാം.. പോയി കിടക്കു പ്ലീസ്….
തന്നിൽ ഉള്ള പിടി വിടുവിച്ച് കിടത്താൻ ആയി അഭി ശ്രമിച്ചിട്ടും അവള് കിടക്കാൻ തയ്യാർ ആയില്ല…
മാറ് അഭിരാം എനിക്ക് പോണം ..
എങ്ങോട്ട് പോണം ഇത് ഐസിയു ആണ് ഇവിടെ കിടന്നു ബഹളം ഉണ്ടാക്കാൻ പറ്റില്ല… ഡോക്ടർ എപ്പോ ഡിസ്ചാർജ് ഇടുന്നോ അല്ലാതെ എങ്ങും പോവാൻ ഞാൻ നിന്നെ സമ്മതിക്കില്ല പോയി കിടക്കു…..
ഞാൻ പോണോ പോവേണ്ടെയോ എന്ന് തീരുമാനിക്കാൻ നി ആര,? ജീവൻ രക്ഷിച്ച ആളു എന്ന അധികാരം ആണോ നിങൾ കാണിക്കുന്നത്. എനിക്ക് നിന്റെ ഔദാര്യം ഒന്നും വേണ്ട … ആക്സിഡന്റ് പറ്റി ഒരാള് വഴിയിൽ കിടന്ന ആരേലും ഹോസ്പിറ്റലിൽ കൊണ്ട് വന്നെന്നെ അല്ലേ ചത്തോട്ടെ എന്ന് വിചാരിക്കണം… ഞാൻ ചത്താലും ജീവിച്ചാലും നിനക്ക് എന്താ? എനിക്ക് പോലും ജീവിക്കണം എന്നില്ല…
പറഞ്ഞു തീർന്നതും അഭിയുടെ കൈ ലക്ഷ്മിയുടെ കവിളി പതിഞ്ഞു…..
പെട്ടന്ന് ഉള്ള അടിയിൽ അവള് ചെന്ന് ബെഡിൽ വീണു…. ദേഷ്യത്തോടെ അതിൽ ഉപരി വേദനയോടെ കവിളിൽ പൊത്തി പിടിച്ചു കൊണ്ട് അവള് അവനെ നോക്കി…..
നിർത്തു നിന്റെ അഹങ്കാരം .. നിന്നെ ഒരുത്തിയെ മാത്രം ഒന്നും അല്ല ദൈവം പെണ്ണ് ആയിട്ട് പടച്ചു വിട്ടത് …. പിന്നെ ഞാൻ നിന്നെ ഒത്തിരി സ്നേഹിച്ചു പോയി അല്ലാണ്ട് വേറെ ഒരുത്തിയ കിട്ടാതെ കൊണ്ട് ഒന്നും അല്ല പട്ടിയെ പോലെ നിന്റെ പുറകെ നടക്കുന്നത്….
ഹോസ്പിറ്റലിൽ നിന്നെ കൊണ്ട് വന്നിട്ട് ഉണ്ടെങ്കിൽ ഡിസ്ചാർജ് ആവുന്ന വരെ നി ഇവിടെ കാണും…. അതിനു മുന്നേ എങ്ങാനും പോവാൻ നോക്കിയാൽ ..
പിന്നെ നിന്റെ ജീവന് നിനക്കും നിന്റെ വീട്ടുകാർക്കും വേണ്ടയിരിക്കും… പക്ഷേ എനിക്ക് നിന്നെയും വേണം നിന്റെ ജീവനും വേണം. അപ്പോ മോള് റെസ്റ്റ് എടുക്കു 2 മണിക്കൂറ് കഴിയുമ്പോ വാർഡിലേക്ക് മറ്റും..
അടി കൊണ്ട കവിള് പൊത്തി പിടിച്ചു ലക്ഷ്മി ഇരുന്നു … ഉലക്ക കൊണ്ട് തലക്ക് അടിച്ച പോലെ പെരുപ്പ്…
ഇൗ കാലന്റെ കൈ എന്താ ഇരുമ്പ് ആണോ… ടേബിളിൽ കണ്ട തൻ്റെ ഫോൺ എടുത്ത് അവള് രാഹുലിനെ വിളിച്ചു പക്ഷേ നമ്പർ സ്റ്റിച്ച് ഓഫ് ആയിരുന്നു…..
എങ്കിലും എന്തിനട അഭി ലക്ഷ്മിയെ തല്ലിയത് ..
സഞ്ജു പറ്റി പോയി വേണം എന്ന് കരുതി അല്ല … നിനക്ക് അറിയില്ലേ ഞാൻ ആമിയെ പോലും തല്ലാരില്ല… അവള് മരിച്ചാൽ എനിക്ക് എന്താ നി ആര എന്നൊക്കെ ചോദിക്കുന്ന കേട്ടപ്പോ സങ്കടവും ദേഷ്യവും കൊണ്ട് പറ്റി പോയതാ….
നിനക്ക് അറിയില്ലേ ഞാൻ അനുഭവിച്ച ടെൻഷൻ… ബോധം തെളിഞ്ഞപ്പോൾ കാണാൻ ഓടി ചെന്ന എന്നെക്കാൾ അവൾക്ക് അവശ്യം രാഹുലിനെ കാണാൻ ആയിരുന്നു… എല്ലാം കുടി എൻ്റെ കൺട്രോൾ പോയി….
അതൊക്കെ പോട്ടെ അഭി രാഹുൽ എവിടെ? ആക്സിഡന്റ് നടന്നപ്പോൾ രാഹുൽ ഉണ്ടായിരുന്നു…പിന്നെ അവൻ എങ്ങോട്ട് പോയി…. വണ്ടിടെ അവസ്ഥ വെച്ച് നോക്കിയാൽ ഡ്രൈവരിന് സീരിയസ് അവണ്ടെ അണ് പക്ഷേ അവൻ ?
എവിടെയോ എന്തോ കളി നടനിട്ടുണ്ട് സഞ്ജു .. ഈ ആക്സിഡന്റ് പോലും ആരുടെയോ പ്ലാൻ ആണ്…
ആരെ ആണ് അഭി നിനക്ക് ഡോട്ട്? ….
ഒന്നുകിൽ ഡാഡി അല്ലെങ്കിൽ സൂര്യ അല്ലേ അവർ രണ്ടാളും ചേർന്ന്… ഇപ്പൊ ഈ ആക്സിഡൻറ് ക്രെഡിറ്റ് തന്നെ എൻ്റെ അക്കൗണ്ടിൽ ആണ്…. ഇനി രാഹുലിന്റെ മരണം കുടി അവുനതിന് മുന്നേ കണ്ടൂ പിടിക്കണം… ശത്രുവിനെയും ഒപ്പം തന്നെ രാഹുലിനെയും……
അഭി ഫോണിൽ തുടരെ ആരെയോ വിളിക്കുന്ന കണ്ടാണ് സഞ്ജു അങ്ങോട്ട് ചെന്നത്…..
എന്താടാ അഭി ആരെ ആണ് നി വിളിക്കുന്നത് കുറെ നേരം ആയില്ലേ ഫോണും കുത്തിപിടിച്ച് ഇരിക്കുന്നു…..
സഞ്ജു ഞാൻ രാഹുലിന്റെ നമ്പർ ട്രൈ ചേയ്യുവ.. വിളിച്ചപ്പോ ബെൽ ഉണ്ടായിരുന്നു… ഇപ്പൊ സ്വിച്ചോഫ്..
നി എന്തിനാ അഭി അവനെ ഓർത്തു. ടെൻഷൻ അടിക്കുന്നെ.. ലക്ഷ്മി സേഫ് അല്ലേ നമ്മൾ അത് നോക്കിയ പോരെ…,
എന്റെ സഞ്ജു നി എന്താ ഈ പറയുന്നത്… അവന് എന്ത് പറ്റി എന്ന് പോലും നമ്മുക്ക് അറിയില്ല… നി ഒന്ന് ചിന്തിച്ചു നോക്കിയേ രാഹുൽ ആക്സിഡന്റ് സ്ഥലത്ത് ഉണ്ടായിരുന്നു പക്ഷെ നമ്മൾ കണ്ടില്ല… എങ്കിൽ പോലും ലക്ഷ്മിയെ ഹോസ്പിറ്റലിൽ കൊണ്ട് പോന്നപ്പോ രാഹുലിനെ പറ്റി അവിടെ കുടി നിന്നവർ പറയില്ലേ.. അതിനർത്ഥം അവൻ അവിടെ ഉണ്ടായിരുന്നില്ല പിന്നെ അവൻ എവിടെ പോയി?
നി എന്തിനാ അഭി അത് ചിന്തിക്കുന്നത് … നി ആരെയും ഒന്നും ചെയ്തിട്ടില്ല ഇനി രാഹുലിന് എന്ത് പറ്റിയാലും അതവന്റെ വിധി.. നിനക്കും ലക്ഷ്മിക്കും ഇടയിൽ ഉണ്ടായിരുന്ന തടസം രാഹുൽ ആയിരുന്നു. എങ്ങനെയും ആ തടസം മാറ്റണം എന്ന് നി ചിന്തിച്ചത് അല്ലേ. ഇപ്പൊ നി ഒന്നും ചെയ്യാതെ അവൻ മാറി. ഇനി അവൻ ചത്താലും ജീവിച്ചാലും നിനക്ക് എന്താ?
എന്റെ സഞ്ജു നി വീണ്ടും വീണ്ടും വിഡ്ഢി ത്തരം വിളിച്ചു പറയാതെ.. രാഹുലിന് എന്തേലും പറ്റിയാൽ അകത്ത് കിടക്കുന്നവൾ ജീവനോടെ ഇരിക്കുന്ന നി കരുതുന്നത്…
അല്ലെങ്കിൽ തന്നെ രാഹുലിനെ കൊല്ലണം എന്നൊന്നും ഞാൻ കരുതിയില്ല.. അവനെ മുന്നിൽ നിർത്തി ലക്ഷ്മിയെ ഒന്ന് ഭയപെടുത്തുക അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ. ഇതിപ്പോ ഞാൻ ചെയ്യാതെ തന്നെ ആക്സിഡന്റും രാഹുലിന്റെ മിസ്സിങ്ങും എൻ്റെ തലയിൽ ആണ്…
നിനക്ക് എന്താ അഭി പോലീസ് കേസ് ആവുന്നു പേടി ഉണ്ടോ? രാഹുലിന്റെ മിസ്സിങ് എങ്ങനും കേസ് ആയാൽ ലക്ഷ്മി ആദ്യം നിന്റെ പേരെ പറയൂ. അതിനു ഒരു സംശയം ഇല്ല..
പോലീസ് , കേസ് , കോടതി , അതൊക്കെ പിന്നെ അല്ലേ.. രാഹുൽ മരിച്ച അല്ലെങ്കിൽ അവന് എന്തേലും പറ്റിയാൽ ലക്ഷ്മിയുടെ മുന്നിൽ ആണ് ഞാൻ കുറ്റകാരൻ ആവുക. ഇപ്പൊ എനിക്ക് തോന്നുന്നു സഞ്ജു ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന്. ആദ്യം തന്നെ ലക്ഷ്മി എൻ്റെ സ്നേഹം നിരസിചപ്പോ ഞാൻ പിന്മാറണം ആയിരുന്നു.. അന്നൊക്കെ എന്നെങ്കിലും അവള് എന്നെ സ്നേഹിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു എന്നാൽ ഇപ്പൊ. ഇന്ന് തന്നെ ഞാൻ അടിചപ്പോ അവൾക്ക് ഒത്തിരി വേദനിച്ചു കാണില്ലേ സഞ്ജു…
എയ് വേദനയോ ഒരിക്കലും ഇല്ല അഭി. നിനക്ക് ഒട്ടും ആരോഗ്യം ഇല്ലാത്ത കൊണ്ട് അടിച്ചപ്പോൾ വേദനിച്ചു കാണില്ല… ഒരു ചെറിയ തരിപ്പ് കാണും.. പല്ല് പോയോ എന്ന് നേരിൽ കണ്ടാലേ അറിയാൻ പറ്റൂ…
സഞ്ജു ഈ സമയത്ത് ഊള കോമഡി പറയല്ലേ.. മനുഷ്യൻ ആകെ വട്ട് പിടിച്ചു ആണ് നിൽക്കുന്നത്. ഒരുത്തൻ ചത്തൊ അതോ ജീവനോടെ ഉണ്ടോന്ന് പോലും അറിയില്ല.. വേറെ ഒരുത്തി ആണേൽ അവനെ കണ്ടില്ലേ ഐസിയുവിൽ നിന്ന് നേരെ മോർച്ചറിക് പോവുന്ന മട്ടിൽ ആണ് നില്പ്. അവൾക്ക് ആ അടി അവശ്യം ആയിരുന്നു എങ്കിലും പാവം…
അത് വിട് അഭി നിനക്ക് കിട്ടിയത് നി തിരിച്ചു കൊടുത്തു അങ്ങനെ വിചാരിച്ച മതി.. ഇനി മുന്നോട്ട് അത് ചിന്തിക്കൂ .. രാഹുലിനെ കണ്ടൂ പിടിക്കണം പക്ഷേ എങ്ങനെ എവിടന്ന് തുടങ്ങും…
സഞ്ജു രാഹുൽ എന്തോ അപകടത്തിൽ ആണ് അതുറപ്പ്… അല്ലെങ്കിൽ ഇത്രയും നേരം ആയിട്ടും ലക്ഷ്മിയെ തിരക്കി വരില്ലേ.. അല്ലെങ്കിൽ ഫോൺ എങ്കിലും വിളിക്കും. നി ഇപ്പൊ അവന്റെ വീട്ടിലും ആക്സിഡന്റ് നടന്ന അവിടെയും ഓട്ടോ സ്റ്റാൻഡിൽ ഓകെ ഒന്ന് തിരക്ക് മിസ്സിംഗ് ആണ് എന്ന് ആരോടും പറയണ്ട .. അങ്ങനെ പറഞ്ഞ ചിലപ്പോ നമ്മുക്ക് തന്നെ അത് പാര ആവും… ലക്ഷ്മിയെ ഒറ്റക്ക് ആക്കി നമ്മൾ രണ്ടാളും ഇവിടെന്നു പോണത് സേഫ് അല്ല. അല്ലെങ്കിൽ ഞാൻ നിന്റെ ഒപ്പം വന്നേനെ… ഞാൻ രാഹുലിന്റെ നമ്പർ ഒന്ന് ട്രസ് ചെയ്യാൻ നോക്കാം അവനെ കണ്ടൂ പിടിക്കണ്ടത് എൻ്റെ അവശ്യം ആണ് എങ്കിൽ നി പോയിട്ട് വാ.. ഞാൻ ഡോക്ടറെ ഒന്ന് കാണട്ടെ…
ലക്ഷ്മി ഫോണിൽ തുടരെ തുടരെ വിളിച്ചിട്ടും രാഹുൽ ഫോൺ എടുത്തില്ല.. അവന് എന്ത് പറ്റി കാണും. അഭിരാം പുറത്ത് ഉള്ള കൊണ്ട് ഇറങ്ങി പോവാനും പറ്റില്ല… അടിച്ച അടിയുടെ വേദന ഇപ്പോളും കവിളിൽ ഉണ്ട്. കവിള് തടവി രാഹുലിനെ പറ്റി ചിന്തിച്ചു ലക്ഷ്മി കിടന്നു…
രാഹുലിനെ ഒത്തിരി വിളിച്ചിട്ടും ഫോൺ എടുക്കാത്ത കൊണ്ട് നിത്യയെ വിളിച്ചു നോക്കാൻ ലക്ഷ്മി തീരുമാനിച്ചു… ഇനി അവൻ തന്നെ തിരക്കി വീട്ടിൽ ചെന്നിട്ട് ഉണ്ടെങ്കിലോ.. തനിക്ക് എന്ത് പറ്റി എന്നറിയാതെ പാവം രാഹുൽ പേടിക്കും…
ഏതോ വണ്ടി ഓട്ടോയിൽ വന്നിടിച്ച് തെറിച്ചു വീണു ബോധം പോയതെ ഓർമ്മ ഉള്ളൂ… പിന്നെ ഇടക്ക് ആരുടെയോ വിളി കേട്ട് കണ്ണ് തുറന്നപ്പോ കണ്ടത് കരഞ്ഞു കലങ്ങിയ കണ്ണുമായി തന്നെ നോക്കുന്ന അഭിരാമിനെ ആണ്… പക്ഷേ രാഹുൽ അവന് എന്ത് പറ്റി ആരോട് ഒന്ന് ചോദിക്കും…. അവള് ഫോൺ എടുത്തു നിത്യായെ വിളിച്ചു .. 2 റിങ്ങിൽ തന്നെ അവള് കോൾ എടുത്തു…
ചേച്ചി ഇപ്പൊ എങ്ങനെ ഉണ്ട്?
കുറവുണ്ട് മോളേ തലക്ക് ഒരു മുറിവ് അത്രേ ഉള്ളൂ .. ഇപ്പൊ വാർഡിൽ ആണ്…
അമ്മ സമ്മതിക്കില്ല ചേച്ചി ഇല്ലേൽ ഞാൻ വന്നെന്നെ…
വേണ്ട മോളേ നാളെ ചിലപ്പോൾ ഡിസ്ചാർജ് ആവും… പിന്നെ അങ്ങോട്ട് അല്ലേ വരുന്നേ.. മോളേ രാഹുൽ അവിടെ ചേച്ചിയെ തിരക്കി വന്നോ…
ഇല്ലല്ലോ ചേച്ചി വരാൻ താമസിക്കുന്നത് കണ്ടൂ നിങൾ രണ്ടാളും നാട് വിട്ടന്ന് പറഞ്ഞു അമ്മ ഇവിടെ അച്ചനോട് വഴക്ക് ആയിരുന്നു… അപ്പോളാണ് ചേച്ചി ഹോസ്പിറ്റൽ ആണന്നു പറഞ്ഞു ഫോൺ വന്നത് ഒരു ചേട്ടൻ ആണന്നു തോന്നുന്നു വിളിച്ചത്… പാവം അമ്മയുടെ വായിൽ നിന്ന് നല്ല പോലെ കേട്ടു.. ആരായിരുന്നു ചേച്ചി അത് ഹോസ്പിറ്റൽ കൊണ്ട് വന്ന ആരെങ്കിലും ആവും ആരാണ് എങ്കിലും ഒന്ന് സോറി പറഞ്ഞെക്ക്. അമ്മയുടെ വായിൽ നിന്ന് നല്ല പോലെ ചീത്ത കേട്ടു…
ശരി മോളേ രാഹുൽ എങ്ങാനും ചേച്ചിയെ അന്വേഷിച്ചു വന്നാൽ വിളിക്കാൻ പറ….
ലക്ഷ്മി ഫോൺ കട്ട് ആക്കി ടേബിളിൽ വെച്ചതും അഭിയും സഞ്ജുവും അങ്ങോട്ട് വന്നു…
അഭിരാം സോറി…..
എന്തിന്? ….
ഞാൻ ഹോസ്പിറ്റൽ ആണന്നു പറയാൻ വിളിച്ചപ്പോ ചെറിയമ്മ മോശം ആയി എന്തൊക്കെയോ പറഞ്ഞില്ലേ… അതിനു സോറി പുള്ളിക്കാരി ഒരു പ്രത്യേക ടൈപ്പ് ആണ്….
സഹോദരി തൻ്റെ ചെറിയമ്മയുടെ വായിൽ നിന്ന് അത്ര മനോഹരം ആയ തെറി കേൾക്കാൻ ഭാഗ്യം ഉണ്ടായത് അവന് ആയിരുന്നില്ല… എനിക്ക് ആയിരുന്നു കാര്യം പറഞ്ഞു പെട്ടന്ന് ഫോൺ വെച്ചത് കൊണ്ട് എന്റെ ചെവി അടിച്ചു പോയില്ല… വല്ലാത്ത ഒരു ഐറ്റം തന്നെ എങ്ങനെ സഹിക്കുന്നു…
സോറി …. പേര്?
സഞ്ജീവ് ഇഷ്ടം ഉണ്ടേൽ സഞ്ജു എന്ന് വിളിക്കാം . ചെറിയമ്മ വിളിച്ച പോലെ തെറി മാത്രം വിളിക്കരുത് എന്നെ ഉള്ളൂ…
സോറി സഞ്ജീവ് ചെറിയമ്മയുടെ സ്വഭാവം അങ്ങനെ ആണ് സോറി…
പെട്ടന്ന് ഫോൺ വന്നതും ഫോണും ആയി സഞ്ജു വെളിയിൽ ഇറങ്ങി… അപ്പോളാണ് ലക്ഷ്മി അഭിയെ ശ്രദ്ധിച്ചത് …. ഇട്ടിരിക്കുന്ന ഷർട്ട് മുഴുവൻ ചോരയും അഴുക്കും ഇത്ര നാളും കണ്ടിരുന്ന ഒരു ഭാവം ആയിരുന്നില്ല ആ മുഖത്ത്…
അഭിരാം ….
എന്താ എന്തേലും അവശ്യം ഉണ്ടോ…
അതല്ല അഭിരാം വേണേൽ വീട്ടിൽ പോയി ഡ്രസ്സ് ഓകെ മറിക്കോ … എനിക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല…
ഞാൻ പോയിട്ട് വേണോ നിനക്ക് രാഹുലിനെ തിരക്കി ഇറങ്ങാൻ… ഒന്നിനെ പോലും കണ്ടൂ പിടിക്കാൻ പറ്റുന്നില്ല പിന്നെയാ.. ഇനി നിന്നെയും കൂടി തിരക്കി നടക്കാൻ എനിക്ക് വയ്യ… നാളെ എന്തായാലും ഡിസ്ചാർജ് ആവും വീട്ടിൽ പോയിട്ട് നി എന്ത് വേണേലും ആയിക്കോ….
അതിനു അവനെ കൊല്ലാൻ കൊട്ടേഷൻ കൊടുക്കാൻ നിങ്ങളോട് ആരേലും പറഞ്ഞോ.. ഇതിന് എല്ലാത്തിനും കാരണം നി ഒറ്റ ഒരുത്തൻ ആണ്…
നിനക്ക് കുറച്ചു മുന്നേ കിട്ടിയ അടി പോരന്ന് ഉണ്ടോ? ഇല്ലാത്ത ഓരോന്ന് ഉണ്ടാക്കി പറഞ്ഞു വീണ്ടും വാങ്ങല്ലെ…
നേരത്തെ നിന്റെ അടി കൊണ്ടന്ന് വെച്ച് നിനക്ക് തൊന്നുമ്പോ തോന്നുമ്പോ എന്നെ തല്ലാൻ നി ആര എൻ്റെ കെട്ടിയവനോ…
കെട്ടിയവൻ അല്ലടി കെട്ടാൻ പോണവൻ എന്താ നിനക്ക് സംശയം ഉണ്ടോ..
ലക്ഷ്മി എന്തോ പറയാൻ ആയി വാ തുറന്നതും സഞ്ജു അങ്ങോട്ടേക്ക് വന്നു…
എന്റെ അഭി ഇതെന്ത് ചന്ത ആണോ ഇതൊരു ഹോസ്പിറ്റൽ ആണ് … രണ്ടും കൊള്ളാം…
നി ഇങ്ങോട്ട് വന്നെ ഒരു കാര്യം പറയട്ടെ..
എന്താടാ സഞ്ജു….
അഭി ഇപ്പൊ സൈബർ സെല്ലിന് ആണ് വിളിച്ചത് രാഹുലിന്റെ നമ്പർ ട്രേസ് ചെയ്തുന്നു…
എവിടെ ഉണ്ട് വീട്ടിൽ വല്ലതും ആണോ…
പിന്നെ വീട്ടിൽ ഇപ്പൊ അവിടെ മുഴുവൻ തിരക്കി ഒരു പരുവം ആയി ആണ് ഞാൻ തിരിച്ചു വന്നത് അവിടെങ്ങും അല്ല … ഇത് ബീച്ച് റോഡ് ആണ് കാണിക്കുന്നത് എന്ന പറഞ്ഞെ…
ബീച്ച് റോഡ് അങ്ങനെ എങ്കിൽ 2 ചാൻസ് ഉണ്ട് സഞ്ജു…
എന്താടാ അഭി….
ബീച്ചിന്റെ കുറച്ചു മാറി ഒരു ഹോസ്പിറ്റൽ ഉണ്ട് ചിലപ്പോ രാഹുൽ അവിടെ ആവും.. അതും അല്ലെങ്കിൽ സൂര്യയുടെ ഓകെ ബീച്ച് റിസോർട്ട് അവിടെ ആണ്… രാഹുൽ അവരുടെ കയ്യിൽ ആണെങ്കിൽ അത് അപകടം ആണ് ഇപ്പൊ അവന് എന്ത് പറ്റി എങ്കിലും അത് എന്റെ തലയിൽ ആവും..
നി ഇവിടെ ഉണ്ടാവണം സഞ്ജു ലക്ഷ്മിയുടെ അടുത്ത്.. ഞാൻ പോയി അവിടെ ഓകെ തിരക്കിട്ട് വരാം ….
അഭി നി ഒറ്റക്ക്….
നി എന്തിനാ പേടിക്കുന്നത് എനിക്ക് ഇടുന്ന ഒരു കുടുക്ക് അത്രയേ ഉള്ളൂ രാഹുൽ… ചിലപ്പോൾ അവൻ. ഹോസ്പിറ്റൽ ആവും.. അല്ലെങ്കിൽ ഞാൻ ചെല്ലാൻ ലേറ്റ് ആവുന്ന ഓരോ നിമിഷവും അവന്റെ ജീവൻ ആപത്താണ്. അപ്പോ പോയിട്ട് വരാം…
അഭി പോകുന്നത് നോക്കി പേടിയോടെ സഞ്ജു നിന്നു…..
ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയതും അഭിയുടെ ഫോൺ ബെൽ അടിച്ചു.. സഞ്ജു ആയിരുന്നു രാഹുലിനെ തിരക്കി ഇറങ്ങി കഴിഞ്ഞു ഒരു 100 തവണ വിളിച്ചു കാണും…
ഹ സഞ്ജു പറ…
നി ഹോസ്പിറ്റൽ നോക്കിയോ രാഹുൽ അവിടെ ഉണ്ടോ?
ഇല്ല സഞ്ജു ഒരു ആക്സിഡന്റ് കേസ് പോലും ഇവിടെ വന്നിട്ടില്ല.. എല്ലായിടത്തും ഞാൻ നോക്കി.. നമ്മുടെ കണക്ക് കുട്ടൽ പോലെ തന്നെ രാഹുൽ സൂര്യയുടെ കസ്റ്റഡിയിൽ ആണ്…
. അപ്പോ എന്ത് ചെയ്യും .. എന്താ നിന്റെ പ്ലാൻ ..
പ്രത്യേകിച്ച് ഒന്നും ഇല്ല സഞ്ജു. ഇപ്പൊ റിസോർട്ടിൽ ഉണ്ടെങ്കിൽ അവളെ ഒന്ന് കേറി കാണും .. അല്ലേ അവള് എവിടെ ഉണ്ടോ അങ്ങോട്ട് പോയി കാണും.. എങ്ങനെ എങ്കിലും രാഹുലിനെ ജീവനോടെ വേണം…
പക്ഷേ അഭി ഇനി ഇതിന് പുറകിൽ അവർ ആണെങ്കിൽ തന്നെ അവർ സമ്മതിക്കും എന്ന നിന്റെ വിചാരം .. നി ഇത്ര മണ്ടൻ ആണോ…
എനിക്ക് അറിയാം സഞ്ജു അവർ ആവും ഇതിന് പുറകിൽ പിന്നെ അവരെ കാണുന്നതിന് വേറെ ഒരു ലക്ഷ്യം കുടി ഉണ്ട്. എനിക്ക് അറിയണം എൻ്റെ ലച്ചുവിനെ കൊല്ലാൻ നോക്കിയതിനു പുറകിൽ ഡാഡി ഉണ്ടോന്നു…
പക്ഷേ എനിക്ക് എന്തോ പേടി തോന്നുന്നു അഭി .. നി ഒറ്റക്ക് നി അവിടെ നില്ക്കു ഞാൻ അങ്ങോട്ട് വരാം..
വേണ്ട സഞ്ജു നി അവിടെ അവൾക്ക് ഒപ്പം ഉണ്ടാവണം.. ഈ ആക്സിഡന്റ് ആകെ പാളിയത് കൊണ്ട് ലച്ചുന്‍റെ ജീവൻ കൂടുതൽ ആപത്ത് ആണ്… ഇങ്ങനെ ഒരാവശ്യം ആയി പോയി അല്ലേൽ ഞാൻ അവൾക്ക് അരികിൽ നിന്ന് മറില്ലർന്നു…
. അത് നി പേടിക്കണ്ട ലക്ഷ്മിക്ക് ഒപ്പം ഞാൻ ഇവിടെ കാണും ..
എങ്കിൽ ഓകെ ബാക്കി നേരിൽ ഞാൻ വെക്കുന്നു സഞ്ജു…
ഫോൺ വെച്ചു അഭി നേരെ റിസോർട്ടിലെ എൻക്വേറി യിലേക്ക് നടന്നു…
അവിടെ വരുന്നവരെ കാത്തു നിന്ന സുന്ദരിയായ യുവതി അഭിയെ കണ്ടതും വല്ലാത്ത ഒരു ഭാവത്തിൽ അവനെ നോക്കി…
എനിക്ക് സൂര്യ രാമചന്ദ്രനെ ഒന്ന് കാണണം .. ഇവിടെ ഉണ്ടോ..
മാഡം ഉണ്ട് പക്ഷെ കാണാൻ ബുദ്ധിമുട്ടു ആയിരിക്കും .. വിസിട്ടേഴ്സ് ഒന്നും വേണ്ട എന്ന പറഞ്ഞത്… ആരാണ് എന്ന് പറഞ്ഞാല് ഞാൻ പറയാം..
വേണ്ട നേരിൽ കാണണ്ട കാര്യം ആണ്.. ഞാൻ പോയി നേരിൽ കണ്ടോളാം.. എവിടാ റൂം..
അത് പറ്റില്ല സാർ വിളിച്ചു പറയാതെ അങ്ങോട്ട് ചെന്നാൽ അത് മതി എന്റെ ജോലി തെറിക്കും…
പേടിക്കണ്ട ഞാനും സൂര്യയും നല്ല ക്ലോസ് ആണ് റൂം ഏത എന്ന് പറഞ്ഞ മതി…
മുകളിൽ VIP റൂമിൽ റൂം നമ്പർ 141…
VIP റൂം അപ്പോ കൂടെ ആരോ ഒരു VIP ഉണ്ടല്ലോ. അപ്പോ താങ്ക്സ് ഞാൻ പോയി കാണട്ടെ…
സർ ഇവിടെ ഒത്തിരി ഗസ്റ്റ് വരുന്നത് ആണ് .. ഇത് പോലെ ഡ്രസ്സ് ഇട്ടു അത് ഞങ്ങൾടെ ഇമേജിനെ ബാധിക്കും…
എന്റെ ഡ്രസിന് എന്താ കുഴപ്പം.. ഇവിടെ വരുന്ന ആണുങ്ങൾ ജീൻസും ഷർട്ടും അല്ലാതെ സാരി ഉടുതിട്ട് ആണ് വരുന്നേ..
അതല്ല ഡ്രസിൽ മുഴുവൻ ചോരയും അഴുക്കും.. ഇത് പോലെ ഡ്രെസ്സും ഇട്ടു VIP സുട്ടിൽ അത് ….
ഞാൻ ഇവിടെ സുഖവാസത്തിനു വന്നത് അല്ല .. വെറും 5 അല്ലെങ്കിൽ. 10 മിനിട്ട് അത് കഴിഞ്ഞ് തിരിച്ച് പോകും.. ഇൻഫർമേഷൻ തന്നതിന് താങ്ക്സ്…
സാർ വിസിറ്റർസ് ലിസ്റ്റിലേക്ക് പേര് ചേർക്കണം. നെയിം ഒന്ന് പറഞാൽ..
അഭിരാം വർമ്മ…
സാർ വർമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസ് MD അഭിരാം വർമ്മ?
അതേ ഇനി ബാക്കി ഒന്നും ഇല്ലല്ലോ ഞാൻ പോട്ടെ…
തുടരെ ഉള്ള മുട്ട് കേട്ട് ഡോര് ഓപ്പൺ ചെയ്ത സൂര്യ അഭിയേ കണ്ടൂ ആദ്യം ഒന്ന് പകച്ചു.. അവനെ അടിമുടി നോക്കിയ അവള് പൊട്ടി ചിരിച്ചു പോയി…
എന്താടി ഇത്ര ചിരിക്കാൻ ..
തികട്ടി വന്ന ദേഷ്യം കടിച്ചു പിടിച്ചു അഭി ചോദിച്ചു…
ഞാൻ നിന്റെ കോലം കണ്ടൂ ചിരിച്ചത .. മീഡിയ പാടി നടക്കുന്ന ബിസിനെസ്സ് സാമ്രാജ്യത്തിൽ കിരീടം വെക്കാത്ത യുവ ബിസിനെസ്സ് മാൻ അതിൽ ഉപരി നിർത്തി കൊണ്ട് പുകഴ്ത്തല്ല കേട്ടോ നിന്നെ പോലെ ഒരു മൊതലിനെ ആര ആഗ്രഹിക്കാത്തെ. അത്ര ജെൻറിൽമാൻ ലുക്ക് ..പക്ഷേ ഇപ്പോളത്തെ നിന്റെ കോലം കണ്ട പെറ്റമ്മ പോലും സഹികില്ലട… ഒറ്റ നോട്ടത്തിൽ സെൽ വിട്ടു ഇറങ്ങിയ ഭ്രാന്തൻ ആണന്നെ പറയൂ…
ഡീ.. എന്ന് ദേഷ്യത്തിൽ വിളിച്ചു മുന്നോട്ട് വന്ന അഭിയെ രാമചന്ദ്രൻ തടഞ്ഞു…
അത് വിട് അഭിരാം അവള് ഒരു തമാശ പറഞ്ഞത് അല്ലേ… അഭി കേറി ഇരിക്ക് അഭിക്ക് എന്താ കുടിക്കാൻ വേണ്ടത്.. ചായ or ടീ അതും അല്ലെങ്കിൽ നമ്മുക്ക് ഒരു ചിയർസ് പറഞ്ഞാലോ…
എന്റെ പൊന്നു ഡാഡി എന്ത് അറിഞ്ഞ ഇൗ പറയുന്നത്. . സ്മോകിങ് ഡ്രിങ്കിങ് അങ്ങനെ ഉള്ള ദുശ്ശീലങ്ങൾ ഒന്നും അഭിക്ക് ഇല്ലന്നെ.. പിന്നെ ആകെ ഉള്ള ഒരു വീക്ക്നെസ് ലക്ഷ്മി ആണ്… അവൾക്ക് ആണേൽ ഇവനെ ഇഷ്ടവും ഇല്ല..
സൂര്യ ഞാൻ വന്നത് ആ ആക്സിഡന്റ് നിങ്ങളുടെ പ്ലാൻ ആണെന്നും അറിഞ്ഞു കൊണ്ട് തന്നെ ആണ് .. പക്ഷേ എനിക്ക് ഇപ്പൊ വേണ്ടത് നിന്നെയോ നിന്റെ ഡഡിയെയോ അല്ല അവനെ ആണ്.. നിങ്ങളുടെ പുതിയ ക്രൈം പാർട്ണരിനെ രാഹുൽ. ഇറക്കി വിടവനെ…
അഭിരാം പിടിച്ചു വെക്കാൻ രാഹുൽ ഞങ്ങൾടെ ശത്രു അല്ല മിത്രം ആണ്. എന്തായാലും നി കാണാൻ വന്നത് അല്ലേ കാണാതെ പോവുന്നത് മോശം അല്ലേ…
രാഹുൽ ഇങ്ങ് വാ എന്ന് സൂര്യ അകത്തെ റൂമിലേക്ക് നോക്കി വിളിച്ചതും ഒരു ചിരിയോടെ അവൻ ഇറങ്ങി വന്നു…
ഒരു കൂസലും സങ്കടവും കുറ്റബോധവും ഇല്ലാതെ ചിരിച്ചോണ്ട് തൻ്റെ മുന്നിൽ നിന്ന രാഹുലിനെ കണ്ടൂ ദേഷ്യത്തിൽ അഭിരാം അവൻ്റെ പല്ല് കടിച്ചു..
തുടരും…..
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Lakshmi written by Aswathy Umesh
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
writing is good
Waiting for further