Skip to content

💙 ഇന്ദ്രബാല 💙 72

indrabaala novel aksharathalukal

✍️💞… Ettante kanthari…💞( Avaniya)

( ദേവൻ )

 

ശബ്ദം കേട്ട് അച്ഛനും അമ്മയും വന്നെങ്കിലും ജിത്തു എന്തോ കള്ളം പറഞ്ഞു ഒതുക്കി…. കാര്യം പറയാൻ ആവിലാല്ലോ…..

 

അപ്പോഴേക്കും ശ്രീ ലച്ചുവിനോട് ചെന്ന് സംസാരിക്കുന്നതും തിരിച്ച് വന്ന് എന്നെയും കൂട്ടി മുറിയിലേക്ക് പോയി….

 

പെണ്ണിന്റെ മുഖം ഒക്കെ കരയാൻ പോകുന്നത് പോലെ ഇരിപ്പുണ്ട്…..

 

 

” എന്താ ബാലേ എന്തുപറ്റി…. ” – ദേവൻ

 

 

” അത് ഏട്ടാ ചേച്ചി എന്നോട് എന്തോ പറയാൻ ശ്രമിച്ചു….. പക്ഷേ അവൾക്ക് പറ്റുന്നില്ല….. ” – ശ്രീ

 

 

” എന്ത് അവള് നിന്നോട് മിണ്ടാൻ ശ്രമിച്ചു എന്നോ…. ” – ദേവൻ

 

 

” അതേ ദേവേട്ടാ…. അവള് എന്തൊക്കെയോ പറയാൻ വന്നു…. പക്ഷേ അവൾക്ക് ഒന്നും മിണ്ടാൻ ആവുന്നില്ല….. ” – ശ്രീ

 

 

” മ്മ്…. അവള് ഡിപ്രഷനിൽ ആയത് കൊണ്ട് ആണ് മിണ്ടാത്തത് എന്നാണ് അന്ന് ജിത്തു പറഞ്ഞത്….. ചിലപ്പോൾ….. ” – ദേവൻ

 

 

പറഞ്ഞു തീരുന്നതിനു മുമ്പേ അവളത് തടഞ്ഞിരുന്നു…..

 

 

” അല്ല ദേവേട്ടാ…. ചേച്ചിക്ക് കുഴപ്പം ഒന്നും ഉള്ളതായി എനിക് തോന്നുന്നില്ല….. അവള്…. അവള് എന്റെ കൈയിൽ പിടിച്ചപ്പോൾ…. അപ്പോള് അവള് എന്നെ നോക്കിയ ആ നോട്ടം അത് ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ട് ദേവേട്ടാ….. അവൾക്ക് മറ്റെന്തോ പ്രശ്നം ആണ് ഉള്ളത്….. ” – ശ്രീ

 

 

 

” ഇത്ര കൃത്യമായി പറയാൻ കാരണം…. ” – ദേവൻ

 

 

” നമ്മൾ ആ മുറിയിൽ ചെല്ലുമ്പോൾ ജിത്തു ഏട്ടൻ നമ്മളെ എതിർക്കുന്നത് എന്തിനാ….. ” – ശ്രീ

 

 

” അത് ചിലപ്പോൾ നീയും ആയാണ് അവള് പുറത്ത് പോയത്…. അതാവാം…. ” – ദേവൻ

 

 

 

” അല്ല ദേവേട്ടാ…. അതൊന്നുമല്ല….. അയാൾക്ക് പേടിയാണ്….. ” – ശ്രീ

 

 

” പേടിയോ പക്ഷേ എന്തിന്….. ” – ദേവൻ

 

 

” അത് എനിക് അറിയില്ല….. ആ മുറിയിൽ നമ്മൾ കയറിയാൽ അല്ലെങ്കിൽ ചേച്ചിയോട് നമ്മൾ സംസാരിച്ചാൽ നമ്മൾ പലതും അറിയുമോ എന്നൊരു ഭയം അത് നന്നായി കാണുന്നുണ്ട് അയാളുടെ കണ്ണിൽ….. ” – ശ്രീ

 

 

 

” ജിത്തുവിന്റെ സത്യം നമുക്ക് അറിയാമെന്ന് അവന് അറിയാം…. പിന്നെ എന്തിനെയാണ് അവൻ പേടിക്കുന്നത്…. ” – ദേവൻ

 

 

 

” ചിലപ്പോ ഇൗ ആക്സിഡന്റിന് പിന്നിൽ അയാള് ആണെങ്കിലോ….. ” – ശ്രീ

 

 

 

” പക്ഷേ അങ്ങനെ എങ്കിൽ അവൻ എന്തിനാ അന്ന് അത്രയും react ചെയ്തത്….. ” – ദേവൻ

 

 

 

” അത് വളരെ സിമ്പിൾ അല്ലേ ദേവേട്ടാ….. അയാളുടെ നേർക്ക് നമ്മുടെ സംശയം പോവാതെ ഇരിക്കാൻ…. ” – ശ്രീ

 

 

 

” അത് ഇതൊക്കെ ചെയ്താലും നമുക്ക് ഉണ്ടല്ലോ….. ” – ദേവൻ

 

 

 

” ദേവേട്ടാ….. നമ്മൾ ഇനിയും അറിയേണ്ട എന്തോ ഒരു കുരുക്ക്….. അത് ആണെങ്കിൽ നന്നായി മുറുകി കൊണ്ട് ഇരിക്കുകയും ഉണ്ട്…. നമ്മൾക്ക് ഇപ്പോഴും അറിയാത്ത എന്തോ ഒന്ന് ഉണ്ട്…. അതിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കാൻ ആണ് ജിത്തു ഏട്ടൻ ഇങ്ങനെ ഒക്കെ ചെയ്യുന്നത്….. എനിക് എന്തോ അങ്ങനെയാണ് തോന്നുന്നത്…. ” – ശ്രീ

 

 

 

” ബാല കുട്ടി….. നിനക്ക് വെല്ല ഐപിഎസ് എടുത്ത് കൂടായിരുന്നോ…… ” – ദേവൻ

 

 

” ഒന്നു പോ ദേവേട്ടാ കളിയാകാതെ….. അല്ല അമ്മാവന്റെ ശവധാഹത്തിന് പോകുന്നില്ലേ….. ” – ശ്രീ

 

 

” മ്മ് പോവണം…. അമ്മക്ക് കാണണം എന്ന് പറയുന്നുണ്ട്….. ഒന്നുമില്ലെങ്കിലും സ്വന്തം ചേട്ടൻ അല്ലേ…. ” – ദേവൻ

 

 

” മ്മ് ഞാനും വരട്ടെ ദേവേട്ടാ…. ” – ശ്രീ

 

 

” വേണ്ട… ആരും വരണ്ട….. പിന്നെ നീ ഒന്നു സൂക്ഷിക്കണം….. എപ്പോഴും ഗായുവിന്റെയും സൂര്യയുടെ യും കൂടെ ആയിരിക്കണം….. ഒറ്റക്ക് എങ്ങും പോവരുത്….. ” – ദേവൻ

 

 

 

” ശെരി എന്റെ കെട്ടിയോനേ…. ” – ശ്രീ

 

 

” ഡീ കുറുംബി….. “. – ദേവൻ

 

 

എന്നും വിളിച്ച് ഞാൻ അവളുടെ കവിളുകളിൽ പിടിച്ച് വലിച്ചു…..

 

 

 

” വേദനിച്ചു ദേവേട്ടാ….. ” – ശ്രീ

 

 

” അച്ചോഡാ വാവേ വേദനിച്ചോ…… ” – ദേവൻ

 

 

” മ്മ് ” എന്നും പറഞ്ഞു അവള് കുഞ്ഞു കുട്ടികളെ പോലെ ചുണ്ട് പിളർത്തി….. കണ്ടപ്പോൾ വല്ലാത്ത വാത്സല്യം തോന്നി…. ഞാൻ ഉടനെ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു….

 

 

” ഇവിടേം…. ” – ശ്രീ

 

 

എന്നും പറഞ്ഞു അവള് വയറിൽ തൊട്ട് കാണിച്ചു…..

 

 

” അച്ചേട വാവക്കും വേണോ….. ” – ദേവൻ

 

 

” മ്മ്…. ” – ശ്രീ

 

 

ഞാൻ വേഗം കുനിഞ്ഞ് അവളുടെ വയറിൽ മുഖം ചേർത്ത്….. അവിടെ ഉമ്മ കൊടുത്തു……

 

 

 

” എന്ന ഞാൻ അമ്മയുടെ കൂടെ പോയിട്ട് വരാം കേട്ടോ….. ഞാൻ അവളുമാരെ പറഞ്ഞു വിടാം….. ” – ദേവൻ

 

 

ഞാൻ വേഗം താഴേയ്ക്ക് ചെന്ന് അവരെ മുറിയിലേക്ക് വിട്ടു….. അവളെ ഒറ്റക്ക് വിട്ടിട്ട് പോവാൻ എനിക് നല്ല പേടി ഉണ്ട്…. മനസ്സിൽ ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നു….. അവളുടെ കൂടെ കുറച്ച് നേരം നിന്നപ്പോൾ തന്നെ അതൊക്കെ ആവിയായി പോയിരിക്കുന്നു…..

 

 

ഞാൻ ചെന്നപ്പോൾ അച്ഛനും അമ്മയും റെഡി ആയി വന്നിരുന്നു…..

 

 

ഞാൻ അവരുമായി വേഗം അമ്മാവന്റെ വീടിലേക്ക്‌ പോയി…..

 

 

 

____________________

 

 

 

( ശ്രീ )

 

 

ദേവേട്ടൻ പോയതും എന്റെ നാത്തൂന്മാർ 2 ഉം കൂടി മുറിയിലേക്ക് കയറി വന്നു…..

 

 

വന്ന നേരം മുതൽ 2 ഉം വാ അടച്ചിട്ട് ഇല്ല….. എന്നോട് വിശേഷം ചോദിക്കുന്നു….. കുഞ്ഞിനോട് സംസാരിക്കുന്നു…… അപ്പചിമാർ ആണെന്ന് പരിചയപ്പെടുത്തുന്നു……

 

 

എല്ലാം കൂടി ഒരു ബഹളമയം…….. ഇരുന്നു സമയം പോയത് അറിഞ്ഞില്ല……

 

 

ഇതിന് ഇടക്ക് എന്നെ കൊണ്ട് പലതും കഴിപ്പിച്ച്…. ദേവെട്ടന്റെ oder ആണത്രേ…..

 

 

ഞാൻ ഒന്നും മിണ്ടാതെ അവർ പറയുന്നത് ഒക്കെ കേട്ടു….

 

 

ശെരിക്കും അവരിൽ നിന്നുമൊക്കെ വല്ലാത്ത ഒരു പരിചരണം ആണ് ഞാൻ അനുഭവിച്ചത്…..

 

 

ഇതിനിടയിൽ അവരുടെ സംസാരത്തിൽ നിന്നും ജിത്തു ഏട്ടൻ ചേച്ചിയെ കാണാൻ ആരെയും സമ്മതിക്കുന്നില്ല എന്നൊക്കെ എനിക് മനസിലായി…..

 

 

അതൊക്കെ ഓർത്ത് ഇരുന്നപ്പോൾ ആണ് എനിക് ഒരു ഐഡിയ തോന്നിയത്…..

 

 

ഞാൻ വേഗം ഗായത്രിയോട് കാര്യം പറഞ്ഞു….. അവള് ഇച്ചിരി പേടിച്ചിട്ട്‌ ആണെങ്കിലും സമ്മതിച്ചു….

 

 

 

________________

 

 

 

( ദേവൻ )

 

 

 

ഞങ്ങൾ അമ്മാവന്റെ വീട്ടിൽ ചെന്നപ്പോൾ അവിടം പന്തൽ ഒക്കെ ഇട്ടിട്ടുണ്ട്…. അവിടെ ഇവിടെ ഒക്കെയായി കുറച്ച് ആളുകൾ നിൽപ്പുണ്ട്….

 

 

ശെരിക്കും ഒരു മരണ വീടിന്റെ മൂകത അവിടം നിറഞ്ഞിരുന്നു….

 

 

ഞങ്ങൾ വേഗം അകത്തേക്ക് ചെന്നു…..

 

Procedures ഒക്കെ കഴിഞ്ഞു ബോഡി എത്തിയിട്ട് ഇല്ല…. നിതികായെ എങ്ങും കാണുന്നില്ല…….

 

 

” മോളെ ഇവിടെങ്ങും കാണുന്നില്ലല്ലോ…… ” – അമ്മ

 

 

എന്തായാലും അമ്മക്ക് ഒരു സ്നേഹം ഉണ്ട് അവളോട്…..

 

 

സ്നേഹത്തിൽ ചിലപ്പോൾ അവളെ ഇനി വീട്ടിലോട്ടു എങ്ങാനും കൊണ്ട് വരോ….. അറിയില്ല….

 

 

 

അവളെ നോക്കിയപ്പോൾ ഒരു മുറിയിൽ കരഞ്ഞു തളർന്നു കിടപ്പുണ്ട്….. കണ്ടപ്പോൾ എന്തോ ഒരു സങ്കടം തോന്നി….. അവൾക്ക് ഞങ്ങൾ അല്ലാതെ മറ്റാരും ഇല്ല…. അയാളുടെ സ്വഭാവ ഗുണം കൊണ്ട് തന്നെ ആരുമായും ഒരു ബന്ധവും ഇല്ല……

 

 

 

അമ്മ വേഗം തന്നെ അവളുടെ അടുത്തേക്ക് ചെന്നു ഇരുന്നു…. അവളുടെ തലയിൽ തടവി കൊണ്ടിരുന്നു……

 

 

 

 

സമയം കടന്നു പോയി കൊണ്ട്ഇരുന്നു…… കുറച്ച് മണിക്കൂറുകൾക്ക് ശേഷം ഒരു ആംബുലൻസ് വീട്ട്‌ മുറ്റത്ത് വന്നു നിന്നു….

 

 

 

അതിൽ നിന്നും കുറച്ച് ആളുകൾ ഒക്കെ കൂടി ബോഡി മുറ്റത്ത് കൊണ്ടുവന്നു വെച്ചു….. അമ്മ നീതുവിനെ കൂട്ടി അങ്ങോട്ടേക്ക് വന്നു……

 

 

മഴകാർ വെച്ചിരുന്നത് കൊണ്ട് അധികം നേരം കിടത്തേണ്ട എന്ന് പറഞ്ഞു…..

 

 

നീതു ഒന്നും മിണ്ടാതെ കണ്ണുനീർ പോലും വറ്റിയ അവസ്ഥയിൽ നിസ്സഹായ ആയി നിന്നു……

 

 

പിന്നീട് എല്ലാം യാന്ത്രികമായിരുന്നു…….. പൊതു ശ്മശാനത്തിൽ ആണ് അടക്കം ചെയ്തത്……

 

 

 

അവിടുന്ന് വീട്ടിലേക്ക് പോയിട്ടും നീതു ആരോടും മിണ്ടാതെ ഒന്നും കഴിക്കാതെ ഒരു മുറിയിൽ ഒതുങ്ങി കൂടി….. അവളുടെ ഇൗ അവസ്ഥ ഞങ്ങളെ ഒക്കെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു……..

 

 

 

അവള് അവിടെ ഒറ്റക്ക് ആയത് കൊണ്ട് അമ്മ അവിടേ നിൽക്കാം എന്ന് പറഞ്ഞു … താൽപര്യം ഇല്ലായിരുന്നു എങ്കിലും അമ്മയുടെ ചോദ്യം കേട്ടപ്പോൾ നിഷേധിക്കാൻ തോന്നിയില്ല….. കൂടാതെ നീതുവിനെ കണ്ടിട്ട് പഴയത് പോലെ ഒന്നുമല്ല….. പണ്ട് മുഖത്ത് ഉണ്ടായിരുന്ന പ്രസരിപ്പും അഹങ്കാരവും ഒക്കെ പാടെ നഷ്ടം ആയിരുന്നു….. പഴയ നീതുവിന്റെ ഒരു നിഴൽ പോലെയാണ് എനിക് തോന്നിയത്……

 

 

പക്ഷേ അവള് നന്നായി എന്ന് വിശ്വസിക്കാൻ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല…… അത് പോലത്തെ ദുഷ്ടത്തരങ്ങൾ ആണല്ലോ ചെയ്ത് കൂട്ടിയിട്ട് ഉള്ളത്……

 

 

 

അമ്മയെ അവിടെ നിറുത്തി ഞാനും അച്ഛനും കൂടി തിരിച്ച് വീട്ടിലേക്ക് പോന്നു….. അമ്മയെ 2 ദിവസം കഴിഞ്ഞു കൊണ്ടുവരാം എന്ന് പറഞ്ഞു……

 

 

 

_______________

 

 

 

( ശ്രീ )

 

 

 

ഞങ്ങളുടെ പ്ലാൻ അനുസരിച്ച് ഗായത്രി ജിത്തു ഏട്ടന്റെ അടുത്തേയ്ക്ക് ചെന്നു…… അല്ല പ്ലാൻ എന്താണെന്ന് പറഞ്ഞില്ലല്ലോ….. പതിയെ പറഞ്ഞു തരാം കേട്ടോ….. അല്ലെങ്കിൽ എന്തിനാ പറയുന്നത് കണ്ട് അറിഞ്ഞോ…..

 

 

 

അവള് ചേച്ചിയുടെ മുറിയിലേക്ക് കയറിയതും ഞാനും സൂര്യയും കൂടി പുറത്ത് നിന്ന് അകത്ത് നടക്കുന്നത് നോക്കി…. പെണ്ണ് നല്ല അന്തസായി അഭിനയിക്കുന്നുണ്ട്…. ഇവളുടെ ഇൗ കഴിവ് ആരും അറിഞ്ഞില്ലേ എന്റെ ഈശ്വരാ….

 

 

*അവർ ഒളിഞ്ഞു നോക്കുകയാണ് സുഹൃത്തുകളെ…. അങ്ങനെ അവർ മാത്രം കണ്ടാൽ പോരല്ലോ…. നമുക്കും കാണണ്ടേ…. എങ്കിൽ ഫോളോ മീ… നമുക്ക് അവരെയൊക്കെ ഇടിച്ച് ഇട്ട് അകത്തേക്ക് കയറാ…. * – എന്ന് കാന്താരി🤭😁

 

 

 

” ജിത്തു ഏട്ടാ…. ” – ഗായത്രി

 

 

” എന്താ മോളെ…. ” – ജിത്തു

 

 

” അത് ഏട്ടാ എനിക് എന്തോ വയ്യായികാ പോലെ…. ” – ഗായത്രി

 

 

” അയ്യോ എന്ത് പറ്റി മോളെ…. ” – ജിത്തു

 

 

എന്നും ചോദിച്ച് ജിത്തു അവളുടെ കഴുത്തിലും നെറ്റിയിലും ഒക്കെ തൊട്ട് നോക്കി….

 

 

” പനി ഒന്നും ഇല്ലല്ലോ…. പിന്നെന്താ…. ” – ജിത്തു

 

 

” എനിക് അറിയില്ല ഏട്ടാ…. പക്ഷേ ഒട്ടും വയ്യ…. ” – ഗായത്രി

 

 

പെണ്ണ് അഭിനയിച്ച് തകർക്കുക ആണ്…. എന്റെ ദേവിയെ ഇത് കേട്ട് അയാൾ അവളും ആയി ഒന്നു ഡോക്ടറെ കാണാൻ പോണം… അപ്പോ ചേച്ചിയെ ഒറ്റക്ക് കിട്ടും…. അതാണ് പ്ലാൻ…. പക്ഷേ ഇയാള് പോകുമെന്ന് തോന്നുന്നില്ല….

 

 

” മോൾ തൽകാലം കുറച്ച് നേരം കിടക്ക്…. അമ്മയും അച്ഛനും ഒക്കെ വരുമ്പോൾ ഹോസ്പിറ്റലിലേക്ക് പോകാം…. ” – ജിത്തു

 

 

അയ്യോ ഇത് ഒരു നടക്ക് പോവില്ല അല്ലോ… ഇങ്ങേർക്ക്‌ ഒന്നു കൂടെ പൊക്കുടെ…. എന്ത് കഷ്ടമാണ് ഇത്….

 

 

” എന്ന മോൾ റൂമിൽ പോയി കിടന്നോ….. ” – ജിത്തു

 

 

ഉടനെ അവള് ഞങ്ങളെ തിരിഞ്ഞു നോക്കി…. കൈ വിട്ട് പോവുകയാണ് എന്ന് പറഞ്ഞു….

 

 

ഉടനെ സൂര്യ അവളെ നോക്കി വീഴുന്ന പോലെ കാണിച്ചു…. ഇവൾ ഇത് എന്താണാവോ കാണിക്കുന്നത്…. ഗായത്രിയെ നോക്കിയതും അവള് വെട്ടിയിട്ട്‌ ചക്ക പോലെ താഴേയ്ക്ക് വീണു….

 

 

 

” അയ്യോ ഇവൾക്ക്….. ” – ശ്രീ

 

 

” ഏടത്തി ശബ്ദം ഉണ്ടാകല്ലെ…. അവള് ചുമ്മാ അഭിനയിക്കുക ആണ്…. ” – സൂര്യ

 

 

” മ്മ്…. ” – ശ്രീ

 

 

* എന്റെ പൊന്നോ അഭിനയമോ…. ഇങ്ങനെ ഒന്നും അഭിനയിക്കല്ലേ മോളെ…. നടു ഒടിഞ്ഞാൽ ഇൗ ഞാൻ ഉത്തരവാദി അല്ല…. ഇത് സത്യം… * – കാന്താരി 😁

 

 

 

അവള് വീണതും ജിത്തു ഏട്ടൻ നന്നായി പേടിച്ചിട്ട്‌ ഉണ്ട്….

 

 

” അയ്യോ…. ഗായത്രി… മോളെ… കണ്ണ് തുറകൂ…. ” – ജിത്തു

 

 

എന്തൊക്കെ ദുഷ്ടൻ ആണെങ്കിലും അനിയത്തിയുടെ കാര്യം വന്നപ്പോൾ എന്താ സ്നേഹം എന്ന് കണ്ടില്ലേ….

 

 

അവള് വീണതിൽ പരിഭ്രാന്തി നിറഞ്ഞിട്ട്‌ ആണെന്ന് തോന്നുന്നു…. അയാള് സൂര്യയെ വിളിച്ചു…..

 

 

” സൂര്യ…. ” – ജിത്തു

 

 

അതൊരു അലർച്ച ആയിരുന്നു…. കേട്ട ഞങ്ങൾ പോലും ഞെട്ടി….

 

 

സൂര്യ വേഗം അങ്ങോട്ട് ഓടി ചെന്നു….

 

 

” എന്താ ഏട്ടാ…. ” – സൂര്യ

 

 

” കുറച്ച് വെള്ളം എടുക്കു… അവളുടെ ബോധം പോയി…. ” – ജിത്തു

 

 

അവള് വേഗം വെള്ളം എടുത്ത് കൊടുത്തു വെള്ളം തെളിച്ചിട്ട്‌ ഒന്നും ഇൗ പെണ്ണ് എഴുന്നെക്കുന്നില്ല…. ഇത് ഒരു നടക്ക് പോവുമെന്ന് തോന്നുന്നില്ല….

 

 

അപ്പോഴാണ് സൂര്യ കുനിഞ്ഞു അവളോട് എന്തോ പറഞ്ഞത്…. അവള് അപ്പോ തന്നെ എഴുന്നേറ്റ്…..

 

 

” മോളെ എങ്ങനെയുണ്ട് എന്താ പറ്റിയത് ഒകെ ആണോ…. ” – ജിത്തു

 

 

” അത് ഏട്ടാ എന്തോ പോലെ…. ” – ഗായത്രി

 

 

” വാ ഹോസ്പിറ്റലിൽ പോവാം…. ഇനിയും നിൽക്കേണ്ട… ” – ജിത്തു

 

 

” അച്ഛൻ ഒക്കെ വന്നിട്ട് പോവാം…. ” – ഗായത്രി

 

 

” വേണ്ട അതിനു വേണ്ടി കാക്കേണ്ട…. ഞാൻ അവരെ വിളിച്ചോളാം…. ” – ജിത്തു

 

 

” ഏട്ടാ ഞാനും കൂടി വരാം…. ” – സൂര്യ

 

 

 

” വേണ്ട നീ ഇവിടെ നിന്നാൽ മതി…. ശ്രീയെ ഇങ്ങോട്ട് കയറ്റരുത്… കേട്ടല്ലോ…. ” – ജിത്തു

 

 

” അതെന്താ ഏട്ടാ…. ” – സൂര്യ

 

 

” പറയുന്ന കേൾക്കടി കൂടുതൽ ചോദ്യങ്ങൾ വേണ്ട…. ” – ജിത്തു

 

 

 

” മ്മ്… ” – സൂര്യ

 

 

ആ ഒച്ചയിൽ ഞങ്ങളൊക്കെ പേടിച്ചു….

 

 

 

ജിത്തു ഏട്ടൻ ഗായത്രിയും ആയി വേഗം പുറത്തേക് പോയി…. ഞാൻ വേഗം എന്റെ മുറിയിൽ പോയി ഇരുന്നു….

 

 

 

___________________

 

 

 

 

( ദേവൻ )

 

 

 

ഞാനും അച്ഛനും കൂടി വീട്ടിലേക്ക് വരും വഴിയാണ് അച്ഛന്റെ ഫോൺ ബെൽ അടിച്ചത്….

 

 

” ഇതാരാ വിളിക്കുന്നത്…. എന്താണാവോ കാര്യം…. ” – അച്ഛൻ

 

 

 

” അയ്യോ എന്നിട്ട്… നിങ്ങള് എവിടെയാണ് ഇപ്പോ…. മോൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ…. ഞങൾ നേരെ ഹോസ്പിറ്റലിലേക്ക് വരാം….. “. – അച്ഛൻ

 

 

” അയ്യോ അവർ മാത്രേ ഉള്ളുവോ…. അങ്ങനെ ആണെങ്കിൽ ഞാൻ വീട്ടിലേക്ക് പോവാം…. ശെരി എന്ന…. വീട്ടിൽ ചെന്നിട്ട് വിളിക്കാം…. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കണം…. ” – അച്ഛൻ

 

 

 

” ആരാ അച്ഛാ വിളിച്ചത്… ” – ദേവൻ

 

 

” അത് ജിത്തു ആണ്… ” – അച്ഛൻ

 

 

” എന്താ കാര്യം…. ” – ദേവൻ

 

 

” നീ വണ്ടി വേഗം വീട്ടിലേക്ക് വിട്… അവിടെ ലക്ഷ്മിയും ശ്രീയും സൂര്യയും മാത്രേ ഉള്ളൂ…. ” – അച്ഛൻ

 

 

” ഗായത്രിയോ… ” – ദേവൻ

 

 

 

” അവൾക്ക് ഒരു തലകറക്കം…. ജിത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയിരികുക ആണ്…. ” – അച്ഛൻ

 

 

” മ്മ്… ” – ദേവൻ

 

 

ഞാൻ വണ്ടി വേഗം വീട്ടിലേക്ക് വിട്ടു….

 

 

 

___________________

 

 

 

( ശ്രീ )

 

 

 

ജിത്തു പോയതും പകുതി ആശ്വാസം…. ഇനി ലച്ചു ചേച്ചിയുടെ അടുത്ത് പോണം…. മനസ്സിൽ പലതും ഉറപ്പിച്ച് ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു….

 

 

 

” ഏടത്തി ലച്ചു ചേച്ചിയോട് പോയി സംസാരിക്കു… ഞാൻ ഇവിടെ നിൽക്കാം…. അവർ വരുക ആണെങ്കിൽ പറയാം…. ” – സൂര്യ

 

 

 

” ശെരി ഡാ…. ” – ശ്രീ

 

 

 

ഞാൻ വേഗം ചേച്ചിയുടെ അടുത്ത് പോയി ഇരുന്നു….

 

 

” ലച്ചുട്ടി…. ” – ശ്രീ

 

 

ഉടനെ അവള് എന്നെ വിഷാദ രീതിയിൽ ഒരു നോട്ടം നോക്കി…. അവള് ഇന്നലത്തേകളും കൂടുതൽ അവശ ആയിരുന്നു….

 

 

” ചേച്ചിക്ക് എന്നെ മനസ്സിലായില്ലേ…. ഞാൻ… ശ്രീക്കുട്ടി…. ” – ശ്രീ

 

 

ഉടനെ അവള് എന്റെ വയറിൽ തലോടി…. എന്നിട്ട് പതിയെ ഒന്നു ചിരിച്ചു….

 

 

” വാ… വ ” – ലച്ചു

 

 

പറയുന്നത് വ്യക്തത ഇല്ലെങ്കിലും കുഞ്ഞിനെ കുറിച്ചാണ് പറയുന്നത് എന്ന് എനിക് മനസിലായി….

എന്നിട്ട് അവള് സ്വന്തം വയറിൽ തലോടിക്കൊണ്ട് കരഞ്ഞു….

 

 

 

” ചേച്ചി….. ” എന്ന് വിളിച്ചതും അവള് എന്നെ കെട്ടിപിടിച്ച് കരഞ്ഞതും ഒന്നിച്ച് ആയിരുന്നു…..

 

 

 

ഞാനും കരുതി അവള് കരയട്ടെ എന്ന്…. അങ്ങനെ എങ്കിലും മനസ്സിൽ ഉള്ള സങ്കടം മാറട്ടെ….

 

 

കുറച്ച് നേരം കഴിഞ്ഞപ്പോൾ അവള് എന്നിൽ നിന്നും മാറി….

 

 

” സ്… ശ്രീ…. ” – ലച്ചു

 

 

” എന്താ ചേച്ചി…. ” – ശ്രീ

 

 

അവൾക്ക് എന്തൊക്കെയോ പറയണം എന്ന് ഉണ്ട് പക്ഷേ പറ്റുന്നില്ല…. സത്യത്തിൽ ഇവളുടെ പ്രശ്നം എന്താണെന്ന് അറിഞ്ഞേ മതിയാവൂ….

 

 

 

” ചേച്ചി…. അന്ന് നീ എന്താ പറയാൻ വന്നത്….. എന്തെങ്കിലും ഓർമ ഉണ്ടോ…. ” – ശ്രീ

 

 

 

” ശര…. ” – ലച്ചു

 

 

” ശരൺ ഏട്ടന്റെ ഫോൺ സർവീസ് ചെയാൻ കൊടുത്തിരുന്നു ചേച്ചി… അത് കൊണ്ട് അവന് കിട്ടിയില്ല…. നിന്റെ secret ഫോൾഡർ പാസ്‌വേഡ് എനിക് അറിയില്ല…. ” – ശ്രീ

 

 

അവള് എന്തൊക്കെയോ പറയാൻ ശ്രമിച്ചു കൊണ്ടിരുന്നു….

 

 

” നീ tensed ആകേണ്ട…. പതിയെ പറഞാൽ മതി… ഇപ്പോ പറ്റി ഇല്ലെങ്കിൽ സാരമില്ല…. ” – ശ്രീ

 

 

” അ…. അച്ച്‌…. ” – ലച്ചു

 

 

” അച്ഛന്റെ പേര് ആണോ…. ” – ശ്രീ

 

 

പെട്ടെന്നാണ് സൂര്യ മുറിയിലേക്ക് കയറി വന്നത്….

 

 

” ഏടത്തി റൂമിൽ വേഗം പോ…. ദേവെട്ടനും അമ്മാവനും വന്നിട്ട് ഉണ്ട്… ജിത്തു ഏട്ടനും ഗായുവും ഇപ്പോ വരും” – സൂര്യ

 

 

” എടാ ഒരു അഞ്ച് മിനിറ്റ്…. “. – ശ്രീ

 

 

 

” ഏടത്തി ഏട്ടൻ ഏതെങ്കിലും വഴി ഇത് അറിഞ്ഞാൽ എന്നെ കൊല്ലും പ്ലീസ്…. നമുക്ക് പിന്നെ സംസാരിക്കാം…. ” – സൂര്യ

 

 

 

” മ്മ്…. ” – ശ്രീ

 

 

” ചേച്ചി ഞാൻ പോണ്… പിന്നെ പറയാം… ഇൗ അവസ്ഥക്ക് കാരണം ആരായാലും ഞാൻ പകരം ചോദിച്ച് ഇരിക്കും ചേച്ചി…. ” – ശ്രീ

 

 

അപ്പോഴാണ് ഞാൻ ചേച്ചിയുടെ മരുന്നിന്റെ കാര്യം ഓർത്തത്…. അത് കിട്ടിയാൽ ചിലപ്പോ അറിയാൻ പറ്റും…. അത് കൊണ്ട് ഞാൻ വേഗം മരുന്നിന്റെ ഒക്കെ ഫോട്ടോ എടുത്ത് വെച്ചു….

 

 

വേഗം മുറിയിലേക്ക് പോയി….. മുറിയിൽ ചെന്നപ്പോൾ ദേവേട്ടൻ നിൽപ്പുണ്ട്….

 

 

” നീ ഇത് എവിടെ പോയത് ആയിരുന്നു…. ” – ദേവൻ

 

 

അപ്പോഴാണ് ദേവെട്ടന്റെ ഫോൺ ബെൽ അടിച്ചത്….

 

 

” ആണോ സന്തോഷ വാർത്ത ആണല്ലോ…. പറയാൻ ഉണ്ടോ അളിയാ… ഞങ്ങൾ അവിടെ ഉണ്ടാവും…. ” – ദേവൻ

 

 

” ആരാ ദേവേട്ടാ ” – ശ്രീ

 

 

 

” അച്ചായൻ ആണ്… അവരുടെ കല്യാണം തീരുമാനിച്ചു ഇൗ മാസം 29നു ആണ്…. ” – ദേവൻ

 

 

” സന്തോഷ വാർത്ത ആണല്ലോ…. ” – ശ്രീ

 

” അതേ ” – ദേവൻ

 

( തുടരും )

_________________

 

പാർട്ട് എങ്ങനെയുണ്ട് ഇഷ്ടപ്പെട്ടോ…. അപ്പോ അഭിപ്രായങ്ങൾ പറയണം പ്ലീസ്….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “💙 ഇന്ദ്രബാല 💙 72”

Leave a Reply

Don`t copy text!