Skip to content

💙 ഇന്ദ്രബാല 💙 68

indrabaala novel aksharathalukal

✍️💞… Ettante kanthari…💞 (Avaniya)

( ശ്രീ )

അവരുടെ സഹോദര സ്നേഹം ചുറ്റും കൂടെ നിന്നിരുന്നവരുടെ പോലും കണ്ണുകൾ നനയിച്ചു….. നിമിഷങ്ങളുടെ വ്യത്യാസത്തിൽ മാത്രം ജനിച്ച 2 പേര്…. അതും ഒരേ അമ്മയുടെ മക്കൾ പക്ഷേ എന്നിട്ടും തമ്മിൽ സഹോദരർ ആയി സ്നേഹിച്ച് തുടങ്ങിയത് വർഷങ്ങൾക്ക് ശേഷം…. വിധിയുടെ വിളയാട്ടങ്ങൾ……

അതിനേക്കാൾ എന്നെ അൽഭുധപെടുത്തിയത് ഞാനും ആയുള്ള വിവാഹം തന്നെയാണ്….. പിരിക്കാൻ ആയി 2 വഴി തിരിച്ച് വിട്ടിട്ടും…. അവരെയെല്ലാം വെറുമൊരു കോമാളി ആകി ഒന്നായവർ….💙💙💙

ഉടൻ തന്നെ ദേവെട്ടനും ആയി വീട്ടിൽ പോവണം…. മുത്തശ്ശിയോട് പറയണം…. ഇന്ദ്രൻ ഇൗ ബാലക്ക്‌ ആയി പിറന്നവൻ ആണെന്ന്💙 കർമ്മ ബന്ധം കൊണ്ട് മാത്രമല്ല….. രക്തബന്ധം കൊണ്ടും ലക്ഷ്മി അമ്മയുടെ മകൻ ആണെന്ന്…..

കൂടെ ഉള്ളത് സ്വന്തം അച്ഛനമ്മമാർ അല്ലെന്ന് അറിഞ്ഞപ്പോൾ സങ്കടം ഉണ്ടായി എങ്കിലും…. സ്വന്തം മാതാപിതക്കളെ കുറിച്ചുള്ള അറിവ് ഒരു പരിധി വരെ ദേവെട്ടനേ ആശ്വസിപ്പിച്ചു….

അത് ആ മുഖത്തെ തെളിച്ചത്തിൽ നിന്ന് വ്യക്തം ആണ്….

” എനിക് ഇത്രേ അറിയൂ…. എന്നെ ഒന്നും ചെയ്യരുത്….. ” – അമ്മാവൻ

” നിങ്ങള് പൊക്കൊ….. ഇനി ഇവിടെ നിന്ന് വെറുതെ ഞങ്ങളുടെ സമന്നില തെറ്റിക്കണ്ട…. ” – ദേവൻ

അച്ഛനും മകളും ജീവൻ തിരിച്ച് കിട്ടിയത് പോലെ ആണ് തിരിച്ച് പോയത്…. അവരുടെ പരവശം കണ്ടപ്പോൾ സത്യത്തിൽ ചിരിയും വന്നു…..

അവർ ഇറങ്ങിയതും ദേവേട്ടൻ അച്ഛന്റെയും അമ്മയുടേയും അടുത്ത് ചെന്നു…..

” എത്ര നന്ദിയും കടപ്പാടും പറഞ്ഞാലും തീരാത്ത അത്രയും ഉണ്ട് നിങ്ങളോട് 2 പേരോടും…. സ്വന്തം അല്ല എന്ന് അറിഞ്ഞിട്ട് പോലും… സ്വന്തമായി കണ്ട് സ്നേഹിച്ചിട്ടുള്ളൂ…. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി പ്രസവിച്ച കുഞ്ഞിനെ പോലും കൊല്ലുന്ന ഇൗ കാലത്ത് ഇത് പോലെ സ്വന്തമായി കണ്ട് സ്നേഹിക്കാൻ നിങ്ങളെ പോലെ നന്മ ഉള്ള മനുഷ്യർക്ക് പറ്റൂ….. നിങ്ങളുടെ അടുത്ത് എത്തി പെട്ടു എന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം….. ഇൗ ഒരു ജീവൻ പോലും നിങ്ങൾക്ക് വേണ്ടി നൽകിയിരിക്കും ഉറപ്പാണ്….. ” – ദേവൻ

പറഞ്ഞു തീരുമ്പോൾ അവിടെ നില്കുന്ന പലരുടെയും കണ്ണുകൾ നിറഞ്ഞു…..

” ഞങ്ങൾക്ക് ഇത്രയും സ്നേഹം ഉള്ളൊരു മകനെ കിട്ടിയതാണ് ഞങ്ങൾ ലഭിച്ച പുണ്യം…. വിട്ട് പോവരുത് കേട്ടോ ഇൗ അമ്മെയെയും അച്ഛനെയും ” – അമ്മ

” ഇല്ലന്നെ…. ഇൗ അമ്മകുട്ടിയെ വിട്ട് ഞാൻ എങ്ങോട്ട് പോവാൻ ആണ്…. “. – ദേവൻ

എന്ന് പറഞ്ഞപ്പോൾ അവിടം ഒരു ചിരി മുഴങ്ങി…..

” അമ്മേ എനിക് ചിറ്റെടം വരെ ഒന്നു പോണം…. ഒരുപാട് വട്ടം പോയിട്ട് ഉണ്ട്…. പക്ഷേ എന്റെ സ്വന്തം വീടായി കാണണം എനിക്….. എന്റെ അമ്മയുടെ വീട്….. ” – ദേവൻ

ശരത്തും ശരണും ഒക്കെ നല്ല സന്തോഷത്തിൽ ആയിരുന്നു….

ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി….. മുത്തശ്ശിയോട് ഒന്നും പറഞ്ഞിരുന്നില്ല…. ഒരു സർപ്രൈസ് ആയി പറയാം എന്ന് തീരുമാനിച്ചു…..

വീട്ടിൽ ചെന്ന് എല്ലാവരോടും പറഞ്ഞപ്പോൾ ആദ്യം ഞെട്ടൽ ആയിരുന്നു….. പിന്നീട് അതൊരു പൊട്ടികരചിലിലേക് വഴി മാറി….. പിന്നെ സ്നേഹ പ്രകടനങ്ങൾ….. അത് കണ്ടപ്പോൾ എനിക്കൊരു ചെറിയ കുശുമ്പ് തോന്നാതെ ഇരുന്നില്ല….. മുത്തശ്ശിയുടെ കുട്ടി ഞാൻ ആണ്….. അപ്പോ ദേവെട്ടനോട് സ്നേഹം കാണിക്കുമ്പോൾ ചെറിയ ഒരു കുശുമ്പ്…..

ഞാൻ മിണ്ടാതെ നിന്നപ്പോൾ ദേവെട്ടന്‌ കാര്യം മനസിലായി എന്ന് തോന്നുന്നു…..

” മുത്തശ്ശി ഒരു കുശുമ്പി നില്കുന്ന കണ്ട…. ഞാൻ മടിയിൽ കിടക്കുന്ന കൊണ്ടാണ്…. ” – ദേവൻ

” അതല്ലെങ്കിൽ തന്നെ അവൾക്ക് എല്ലാവരോടും പണ്ടെ കുശുമ്പ് ആണ്…. ഇത് പോലെ തന്നെ ആയിരുന്നു ലക്ഷ്മിയും… ” – മുത്തശ്ശി

2 പേരുടെയും മുഖം മാറാൻ തുടങ്ങി….. ഇനിയും ഇത് പറഞ്ഞു കൊണ്ട് ഇരുന്നാൽ ചിലപ്പോൾ നേരത്തെ ഉണ്ടായിരുന്ന കണ്ണീർ പൈപ് ഒന്നു കൂടി തുറക്കും….. അത് കൊണ്ട് ഞാൻ വേഗം വിഷയം മാറ്റി….

” അതേ എനിക് കുശുമ്പ് തന്നെയാണ്…. അങ്ങോട്ട് മാറി കിടക്കു മനുഷ്യ ” എന്നും പറഞ്ഞു ഞാൻ ദേവെട്ടനേ തള്ളി മാറ്റി……

എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും തല്ലും പിടിച്ച് അവസാനം 2 പേര് കൂടി ഒന്നിച്ച് കിടന്നു…..

ഇതേ സമയം ആ മുത്തശ്ശിയും സന്തോഷിക്കുക ആയിരുന്നു….. ഒരിക്കൽ ചെയ്ത പാപം ഒരു പരിധി വരെ കഴുകി കളയാൻ എങ്കിലും സഹായിക്കണേ എന്നൊരു പ്രാർത്ഥനയോടെ മാത്രം…….. അവർ അന്ന് മനസ്സറിഞ്ഞ് സന്തോഷിച്ചു….. 25 വർഷങ്ങൾക്ക് ശേഷം ഉള്ള ആത്മാർഥ പുഞ്ചിരി😊💙

______________________

( ദേവൻ )

വൈകിട്ടോടെ ഞങ്ങൾ 2 പേരും അവിടുന്ന് തിരിച്ചു….. വണ്ടിയിൽ ഇരിക്കുമ്പോഴാണ് ആദി ഇന്ന് പറഞ്ഞ കാര്യത്തെ കുറിച്ച് ഓർത്തത്…. ബോസ്സ് ആരായിരിക്കും അയാള്….

” എന്താ ദേവേട്ടാ ആലോചിക്കുന്നത്…. ” – ശ്രീ

” അത്…. ഇന്ന് ആദി വന്നപ്പോൾ പറഞ്ഞത് ഓർക്കുന്നുണ്ടോ…. ബോസ്സ് എന്നൊരു ആളെ കുറിച്ച്…. അത് ആരാവും…. ” – ദേവൻ

” ദേവെട്ടന്‌ ആരെയെങ്കിലും സംശയം ഉണ്ടോ…. ” – ശ്രീ

” അതിനു മുമ്പ് ഒരു കാര്യം….. വാതിൽ അടച്ച് ഇട്ടിരിക്കുന്ന നീ എന്തിനാ വാതിൽ തുറന്നത്…. ” – ദേവൻ

” അത് ഏട്ടാ…. ലച്ചു ചേച്ചി വന്നിരുന്നു…. Hot bag ചോദിച്ച്…. അത് എടുക്കാൻ പോയപ്പോൾ ആണ് ഇപ്പുറത്ത് വാതിൽ അടയുന്ന ശബ്ദം കേട്ടത്…. വന്ന് നോക്കിയപ്പോൾ ആദി ഏട്ടൻ ആയിരുന്നു….. ” – ശ്രീ

” അപ്പോഴും ഒരു സംശയം ലച്ചു ചേച്ചി എവിടെ പോയി….. ” – ദേവൻ

” അത് ഞാൻ തിരിച്ച് വന്നപ്പോൾ അവിടെ ഉണ്ടായിരുന്നില്ല….. ” – ശ്രീ

” മ്മ്…. ” – ദേവൻ

” എന്താ ദേവേട്ടാ…. ലച്ചു ചേച്ചി ആണെന്ന് ആണോ…. ” – ശ്രീ

” ഒരിക്കലും അല്ല ബാലേ….. ലച്ചു ഏട്ടത്തിയെ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ച് ആയുള്ളൂ…. ആ ഏട്ടത്തിക്ക്‌ എന്നോട് എന്തിനാ ദേഷ്യം….. ” – ദേവൻ

” അപ്പോ ആരാണ് ഏട്ടാ…. ” – ശ്രീ

” ഒരു സംശയം ആണ്…. ” – ദേവൻ

” എന്താ “. – ശ്രീ

” ഉറപ്പ് ആവട്ടെ… എന്നിട്ട് പറയാം…. ” – ദേവൻ

” അതിനു എന്ത് ചെയ്യണം…. ” – ശ്രീ

” ചോദിക്കണം….. ഏട്ടത്തിയോട് തന്നെ….. ” – ദേവൻ

” മ്മ്…. ” – ശ്രീ

ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി….. ഒരു അവസരം കാത്ത് ഇരുന്നു…. ചേച്ചിയെ കാണാൻ….. സമയം പോയി കൊണ്ട് ഇരുന്നു….. ചായ കുടിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ്…. ചേച്ചി മുകളിൽ തന്നെ ഇരുന്നു… ചായ ഞാൻ കൊണ്ടുപോയി കൊടുക്കാം എന്ന് പറഞ്ഞു…. അതുമായി മുകളിലേക്ക് പോയി…. ചേച്ചിയെ ഒറ്റക്ക് കാണണം അത് തന്നെ ഉദ്ദേശം….

വിചാരിച്ച് ഇരുന്നത് പോലെ തന്നെ ചേച്ചി കുഞ്ഞിനോട് സംസാരിച്ച് ബാൽക്കണിയില് ഇരിക്കുക ആയിരുന്നു…..

” വാവേ…. അമ്മ കാത്ത് ഇരിക്കുക ആണ് കേട്ടോ…. എന്റെ വാവക്ക്‌…. ഇവിടെ ആരൊക്കെ ഉണ്ടെന്ന് അറിയുമോ….. ” – ലച്ചു

അപ്പോഴാണ് ചേച്ചി എന്നെ കണ്ടത്…. അവൾക്ക് ഇത് ആറാം മാസം ആണ്…. നന്നായി വണ്ണം വെച്ചിട്ടുണ്ട് പെണ്ണ്…. കുഞ്ഞിന് അനക്കം വന്നു തുടങ്ങുന്നത് ഉള്ളൂ…..

ഞാൻ വേഗം ചെന്നു അവളുടെ വയറിലേക്ക് ചുണ്ടുകൾ ചേർത്തു……

” ഇത് ശ്രീയമ്മയുടെ വാവക്ക്….. ” – ശ്രീ

” ആ…. ” – ലച്ചു

” എന്താ ചേച്ചി…. വേദനിക്കുന്നുണ്ടോ….. ” – ശ്രീ

” ഇല്ല പെണ്ണെ വാവ അവളുടെ ചെറിയമ്മയെ കണ്ട സന്തോഷം പ്രകടിപ്പിച്ചത് ആണ്….. ” – ലച്ചു

” ആണോ…. ശ്രീയമ്മയുടെ വാവാക്ക്‌ സന്തോഷം ആയോ….. ” – ശ്രീ

” മ്മ്…. ശ്രീയമ്മയെ മതി…. വാവക്ക്….. ” – ലച്ചു

” മ്മ്….. ” – ശ്രീ

” എന്താ മോളെ എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ….. ” – ലച്ചു

” മ്മ് ഉണ്ട് ചേച്ചി…. ” – ശ്രീ

” എന്താ കാര്യം “. – ലച്ചു

” ചേച്ചി അന്ന് ഹോട്ട് ബാഗ് ചോദിച്ച് വന്നിട്ട് പിന്നെന്താ വാങ്ങാതെ പോയത്…. ” – ശ്രീ

” അത്… ജിത്തു ഏട്ടൻ നോക്കിയിട്ട് കണ്ടില്ല…. അപ്പോഴാണ് നിന്നോട് ചോദിക്കാൻ പറഞ്ഞത്….. പിന്നെ നീ നോക്കി കൊണ്ട് ഇരുന്നപ്പോൾ ഏട്ടൻ വന്നു വിളിച്ചു…. ബാഗ് കിട്ടി എന്ന് പറഞ്ഞു….. ഏട്ടൻ പറഞ്ഞു കൊള്ളാം. എന്ന് പറഞ്ഞ കൊണ്ട് ഞാൻ മുറിയിലേക്ക് പോയി…. അല്ല ഏട്ടൻ പറഞ്ഞില്ലേ…. ” – ലച്ചു

” ആ ചേച്ചി…. ഞാൻ പോട്ടെ….. ദേവേട്ടൻ ചായ കുടിച്ച എന്ന് അറിയില്ല….. ” – ശ്രീ

എങ്ങനെ എങ്കിലും ദേവെട്ടനേ കണ്ട മതി എന്ന ചിന്ത ആയിരുന്നു അപ്പോള്….. ജിത്തു ഏട്ടന് അതിനൊക്കെ കഴിയോ….. ചിലപ്പോ എന്റെ പൊട്ടത്തരം ആവും…..

ആലോചനകൾക്ക്‌ ഇടയിൽ ദേവെട്ടന്റെ അടുത്ത് എത്തിയത് അറിഞ്ഞില്ല…..

” ഇത് എന്ത് ആലോചിച്ച് നടക്കുക ആണ്…. “. – ദേവൻ

” ദേവേട്ടാ ഇങ്ങ് വന്നെ…. ” – ശ്രീ

എന്നും പറഞ്ഞു ഞാൻ ദേവെട്ടനേ വലിച്ച് റൂമിൽ കൊണ്ടുപോയി….

” എന്താ ബാലേ…. ” – ദേവൻ

” ദേവേട്ടാ…. ജിത്തു ഏട്ടൻ ആണ്…. അന്ന് ലച്ചുവേചിയെ പറഞ്ഞു വിട്ടത്….. ” – ശ്രീ

” അപ്പോ എന്റെ ഊഹം ശെരി ആണ്…. ജിത്തു ആയിരിക്കണം ഇതിന് പിന്നിൽ…. ഇൗ വീട്ടിൽ നിന്നോട് എനിക് ഉള്ള ഇഷ്ടം അറിയാവുന്ന ഒരേയൊരു വ്യക്തി അത് ജിത്തു ഏട്ടൻ ആണ്…. കൂടെ നിന്ന് ചതിച്ചു….. ” – ദേവൻ

” പക്ഷേ എന്തിന്…. ” – ശ്രീ

” അറിയില്ല….. നമ്മൾ അറിയേണ്ട പലതും ഉണ്ട്….. ഇനിയും….. ” – ദേവൻ

” ലച്ചു ചേച്ചിയോട് പറഞ്ഞു എന്ന് കരുതി… ജിത്തു ഏട്ടൻ ആവണം എന്ന് ഉണ്ടോ…. ” – ശ്രീ

” ഒരിക്കലും ഇല്ല പക്ഷേ…. എന്ത് കൊണ്ട് ആദി കയറിയപ്പോൾ കൃത്യം ആയി ജിത്തു വന്നു…. കയറി പോകുന്ന കണ്ടിട്ടും എന്ത് കൊണ്ട് വന്നു അന്വേഷിച്ചില്ല….. അതിനു ശേഷം മിനിമം ഒരു അഞ്ചു മിനിറ്റ് എങ്കിലും കഴിഞ്ഞാണ് അവൻ ഡോറിൽ തട്ടിയതും…. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ….. It was a well plan…. അവൻ നല്ലവൻ ആയി നിന്ന് കൊണ്ട് തന്നെ നമ്മളെ പിരികുന്ന് അതായിരുന്നു ഉദ്ദേശം….. ” – ദേവൻ

” പക്ഷേ അയാൾക്ക് എന്തിന് ആണ് ദേവെട്ടനോട് ഇത്ര ദേഷ്യം…. കൂടാതെ…. അങ്ങനെ ആണെങ്കിൽ എന്തിന് ആയിരുന്നു ഇങ്ങനെയൊരു അഭിനയം…… ” – ശ്രീ

” അറിഞ്ഞുകൂടാ പക്ഷേ ഒന്നു ഉറപ്പാണ്…. അവന് എന്നോട് തീർത്താൽ തീരാത്ത പക ഉണ്ട്…. ” – ദേവൻ

” പക്ഷേ ഇൗ പറഞ്ഞതിന് എന്താ തെളിവ്…. വെറും ഊഹാപോഹങ്ങൾ മാത്രമല്ലേ ഉള്ളൂ…. ” – ശ്രീ

” മ്മ്…. തെളിവുകൾ നമ്മളുടെ അടുത്തേയ്ക്ക് വരില്ല…. നമ്മൾ അതിനെ തേടി പോണം…. ഞാൻ ഇറങ്ങുക ആണ് അങ്ങനെ ഒരു തെളിവെടുപ്പിന്…. ” – ദേവൻ

” ഞാൻ അല്ല… നമ്മൾ ആണ് ഇറങ്ങുന്നത്…. എന്താണെങ്കിലും എന്തിന് ആണെങ്കിലും…. ഇൗ ഇന്ദ്രന്റെ കൂടെ ബാല ഉണ്ടാവും…. “. – ശ്രീ

” എന്റെ ആളിയനെയും അനിയനെയും കൂടി വിളിക്കാം…… അവരെ മാത്രം ഇപ്പോ നമുക്ക് ആശ്രയിക്കാൻ പറ്റൂ…. ” – ദേവൻ

” എന്നാല് വേഗം ആവട്ടെ…. അവരെ വിളിക്ക്…. കൂടെ അച്ചായനേയും അതുൽ ഏട്ടനെയും ആദി ഏട്ടനെയും കൂടി വിളിക്കാം…. ” ശ്രീ

” ഇതെന്താ ജാഥക്ക് പോകാനോ…. ” – ദേവൻ

” ദേവേട്ടാ…. ” – ശ്രീ

എന്നും പറഞ്ഞു ഞാൻ ചിണുങ്ങി…..

” എടി പെണ്ണെ…. ഇപ്പോ തൽകാലം അവന്മാർ മതി…. വേറേ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം പോരെ….. “. – ദേവൻ

” മ്മ് മതി….. ” – ശ്രീ

അപ്പോഴാണ് ദേവെട്ടന്റെ ഫോൺ ബെൽ അടിച്ചത്…. നോക്കിയപ്പോൾ ഋതിക് ഏട്ടൻ ആണ്…. അതുൽ ഏട്ടന്റെ ചേട്ടൻ ഓർമയുണ്ടല്ലോ അല്ലേ…..

_____________________

( ദേവൻ )

അപ്പോഴാണ് റിതിക് വിളിച്ചത്……

ഏട്ടൻ വിളി മനഃപൂർവം നിറുത്തിയത് ആണ് കേട്ടോ..അവൻ എന്റെ പ്രായം തന്നെ ആണ്….

അന്നത്തെ കേസിന്റെ ഭാഗമായി വിളിച്ചത് ആയിരുന്നു…. നേരിൽ കാണണം എന്നും പറഞ്ഞു….

ഇനി എന്താണാവോ…. ഞാൻ വേഗം അവനെ കാണാൻ ചെന്നു….. ശരണും വന്നിരുന്നു കൂടെ…. അവന്റെ കട്ട ചങ്ക് ആണല്ലോ…..

ചെന്ന് ആദ്യം കുറെ നേരം അവരുടെ സ്നേഹ പ്രകടനങ്ങൾ ആയിരുന്നു…. ഞാനും അവനെ സഹോദരൻ ആണെന്ന് ഒക്കെ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഒപ്പം റിതിക്കും ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നു…..

” അല്ല എന്താ കാണണം എന്ന് പറഞ്ഞത്….. ” – ദേവൻ

” ദേവാ… അത് ഒരു പ്രധാനപെട്ട കാര്യം പറയാൻ ആണ്…. ” – ഋതിക്ക്‌

” എന്താ കാര്യം ” – ദേവൻ

” അന്ന് നിങ്ങളുടെ വീട്ടിൽ ആരോ കയറിയെന്ന് പറഞ്ഞില്ലേ…. നിതികയെ ആക്രമിച്ചത് കള്ളൻ ആണെന്ന് അല്ലേ അന്ന് പറഞ്ഞത്…. പക്ഷേ അത് അങ്ങനെ ആവാൻ സാധ്യത ഇല്ല….. ” – ഋതിക്ക്‌

” എന്ത് കൊണ്ട്….. ” – ദേവൻ

” ഒരു കള്ളന് വീട്ടിലെ ഹിഡൻ ക്യാമറ എങ്ങനെ അറിയാൻ ആണ്….. നിങ്ങളുടെ വീടിലെ ആ ഹിഡൻ ക്യാമറ ഫൂട്ടേജ് എടുത്തത് ആണ് പക്ഷേ അതിൽ പോലും അയാളുടെ ഒരു ഒരു നിഴൽ പോലും പതിഞ്ഞിട്ടില്ല….. നേരെ മറിച്ച് ശ്രീബാലയെ തട്ടി കൊണ്ട് പോയവൻ അതിൽ പതിഞ്ഞിരുന്നു….. അതിനർത്ഥം അവന് അത് അറിയില്ല….. ” – ഋതിക്ക്‌

” ശെരിയാണ്….. ഹിഡൻ ക്യാമിനെ കുറിച്ച് വീടിലുള്ളവർക്ക്‌ പോലെ ശേരിക്ക് അറിയില്ല….. പിന്നെ….. പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് പോലും കാണില്ല…. ” – ദേവൻ

” യെസ് അതാണ് ഞാൻ പറഞ്ഞത്…. അങ്ങനെ ഉള്ളപ്പോൾ അതിനെ കുറിച്ച് അറിയാവുന്ന ആരുടെയോ തന്നെ കൊട്ടേഷൻ അതാണ് ഇത്…. ” – ഋതിക്ക്‌

പെട്ടെന്ന് എന്റെ ഉള്ളിലൂടെ കടന്നു പോയത് ജിത്തുവിന്റെ മുഖം തന്നെ ആയിരുന്നു….. ആ ക്യാമറ വീട്ടിൽ ഉള്ളത് അറിയാവുന്ന 2 പേര് ഞാനും ജിത്തു ഏട്ടനും ആണ്…..

” ദേവാ സൂക്ഷിക്കണം….. അത് ആരായാലും…. നിസാരൻ അല്ല…. ” – ഋതിക്ക്‌

” മ്മ്….. ” – ദേവൻ

” എങ്കിൽ ശെരി ഞാൻ പോണ്….. എനിക് ഒരു കേസ് ഉണ്ട്…. ” – ഋതിക്ക്‌

” ശെരി ഡാ…. പിന്നെ കാണാം….. “. – ശരൺ

ഉടനെ ഋതിക്ക്‌ പോയി…..

” ദേവാ…. നമുക്ക് എങ്ങോട്ട് എങ്കിലും പോവാം… ഒരിടത്ത്…. സ്വസ്ഥം ആയി ഇരുന്നു സംസാരിക്കണം….. ” – ശരൺ

ഞാൻ വണ്ടി വേഗം ബീച്ചിലേക്ക് വിട്ടു….. അങ്ങനെ വലിയ തിരക്ക് ഉണ്ടായിരുന്നില്ല…..

” എന്താ ശരൺ…. എന്താ പറയാൻ ഉള്ളത്…. ” – ദേവൻ

” ദേവാ….. ആരാ…. അത്…. നിന്റെ വീട്ടിൽ ഉള്ള…. നിങ്ങളുടെ ശത്രു…. ” – ശരൺ

” അത് ശരൺ എനിക്…. ” – ദേവൻ

” അറിയില്ല എന്ന കള്ളം ആണെങ്കിൽ പറയണ്ട….. നിന്റെ മുഖം പറയുന്നുണ്ട് നിനക്ക് അറിയാം എന്ന്…. എന്നെ വിശ്വാസം ആണെങ്കിൽ പറയാം…. ” – ശരൺ

” എനിക് ഒരു വിശ്വാസകുറവും ഇല്ല…. ആരാണെന്ന് ഉറപ്പ് ഇല്ല…. പക്ഷേ ഒരാളെ സംശയം ഉണ്ട്….. ഇപ്പോ കിട്ടിയിരിക്കുന്ന തെളിവുകൾ ഒക്കെ അതിനു അനുകൂലം ആണ്….. ” – ദേവൻ

” ആരാണ്…. ജിത്തു ആണോ…. ” – ശരൺ

” അതേ… നിനക്ക് എങ്ങനെ മനസിലായി….. ” – ദേവൻ

” അത് എനിക് എന്നല്ല ദെ ഇൗ വായിച്ച് കൊണ്ട് ഇരിക്കുന്ന പലർക്കും അറിയാം…. അറിയാത്തത് ആയി നിങ്ങള് മാത്രേ ഉണ്ടായോളു…. ” – ശരൺ

ഞാൻ പതിയെ ഒന്നു ചിരിച്ചു…..

” ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ….. ” – ദേവൻ

” എന്താടാ….. ” – ശരൺ

” നിനക്ക് ഇഷ്ടമുള്ള ആ പെൺകുട്ടി…. ” – ദേവൻ

പറഞ്ഞു തീരുന്നതിനു മുമ്പ് അവൻ ഇടയിൽ കയറി…..

” വേണ്ട ദേവാ…. ആ കാര്യം നമുക്ക് ഇവിടെ വെച്ച് നിർത്താം…. നടകാത്ത ഒരു കാര്യം വീണ്ടും വീണ്ടും പറയേണ്ടത് ഇല്ലാലോ….. ” – ശരൺ

” ലക്ഷ്മി അല്ലേ….. ” – ദേവൻ

ഉടൻ അവൻ എന്നെ അതിശയിച്ചു നോക്കി…..

” എങ്ങനെ മനസ്സിലായി എന്ന സ്ഥിരം ക്ലീഷെ ചോദ്യം വേണ്ട….. ഇതും ഇവർക്ക് എല്ലാവർക്കും അറിയാം…… “. – ദേവൻ

” മ്മ്….. ” – ശരൺ

” എന്ന വാ പോവാം….. ” – ദേവൻ

ഞങ്ങൾ ബൈക്കിന്റെ അങ്ങോട്ട് നടന്നു…..

” അല്ല ദേവാ…. ഇൗ സസ്പെൻസ് ഒക്കെ നേരത്തെ പൊളിഞ്ഞ സ്ഥിതിക്ക്….. ഇനിയും ഇൗ കാന്താരി എന്തെങ്കിലും ഒപ്പികുമോ….. ” – ശരൺ

” സാധ്യത ഇല്ലാതെ ഇല്ല….. അവളായത് കൊണ്ട് ഒപ്പിച്ചിരിക്കും… ” – ദേവൻ

” രണ്ടുപേരും അവരവരുടെ കാര്യം അന്വേഷിച്ച് പോയിക്കോ….. അല്ലെങ്കിൽ അപാര ട്വിസ്റ്റ് ഇട്ട് ഞാൻ അങ്ങ് തട്ടി കളയും….. ” – കാന്താരി

” അയ്യോ വേണ്ടായേ…. ” – അവർ ഒന്നിച്ച് പറഞ്ഞു…..

” അന്ത ഭയം ഇറുകുട്ടും….. ” – കാന്താരി

_______________________________

( ശ്രീ )

ആഴ്ചകൾ വീണ്ടും കടന്നു പോയി….. ഇതിനിടയിൽ ദേവേട്ടന്റെ കോഴ്സ് കഴിഞ്ഞിരുന്നു….. ഞങ്ങൾക്ക് രണ്ടാം വർഷം ആരംഭിച്ചിരുന്നു…..

ആദി ഏട്ടൻ നന്നായതോടെ സിദ്ധാർത്ഥും ആയുള്ള പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർത്തു…. നിതിക ഞങ്ങളുടെ കോളജിൽ നിന്നും മാറി….

ദേവേട്ടൻ കോളജിൽ നിന്നും പോയി എന്ന ഒരു സങ്കടം ഒഴിച്ചാൽ ബാകി എല്ലാം നന്നായി നടന്നു…..

കോഴ്സ് കഴിഞ്ഞു ക്യാംപസ് സെലക്ഷനിലൂടെ തന്നെ അച്ചായന് ജോലി കിട്ടി….. ഇപ്പൊ ട്രെയിനിംഗ് നടക്കുക ആണ്…. ഉടനെ തന്നെ ഒഫീഷ്യൽ ജോയിനിങ് ഉണ്ടാവും എന്ന് കേട്ടു…..

ദേവേട്ടൻ ബിസിനസ് നോക്കി നടത്താൻ തുടങ്ങി…..

 (ഇത് കഴിഞ്ഞ കുറച്ച് നാളുകൾ ആയി നടന്നത് ആണ് കേട്ടോ….. കൊറേ നാളായില്ലെ ഇതൊക്കെ പറഞ്ഞിട്ട്….. )

ഇന്ന് കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് പോയി…… ഭക്ഷണം ഒക്കെ കഴിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് ലച്ചു ചേച്ചി പെട്ടെന്ന് ഇറങ്ങി വന്നത്…..

” ചേച്ചി സൂക്ഷിച്ച്…. വാവ ഉള്ളത് അല്ലേ…. ” – ശ്രീ

” മോളെ…. എനിക് ഒരു കാര്യം പറയാൻ ഉണ്ട്….. ” – ലച്ചു

” എന്താ കാര്യം പറ….. ” – ശ്രീ

ചേച്ചിയുടെ മുഖത്ത് ആകെ ഭീതി പടർന്നിരുന്നു….. ചേച്ചി സ്റ്റെപ്പിൻെറ മുകളിലേക്ക് ഇടക്ക് ഇടക്ക് നോക്കുന്നുണ്ട്…..

” എന്താ ചേച്ചി….. ചേച്ചി എന്താ ഇങ്ങനെ പേടിക്കുന്നത്….. വാവ ഉണ്ട്…. ടെൻഷൻ അടിക്കല്ലെ….. ” – ശ്രീ

ഞാൻ ചേച്ചിയെ സമാധാനിപ്പിച്ച് കൊണ്ടിരുന്നു…..

” ഇവിടെ വേണ്ട…. പുറത്ത് പോവാം…. Please വേഗം വാ….. മോളെ….. വേഗം…. ” – ലച്ചു

ഞാൻ ചായ പോലും കുടിച്ച് തീർക്കാതെ പെട്ടെന്ന് കാറിന്റെ കീ എടുത്ത് ചേച്ചിയെ കൂട്ടി പുറത്തേക് പോയി…..

വണ്ടി പതിയെ ആണ് ഓടിച്ചത്….. ചേച്ചി എന്തൊക്കെയോ ഫോണിൽ ചെയ്യുന്നുണ്ട്….. ശെരിക്കും പേടിച്ചിട്ട്‌ ഉണ്ട് അത് ഉറപ്പാണ്….. വിയർപ്പ് തുള്ളികൾ ഒക്കെ തുടച്ച് കൊണ്ടിരുന്നു…..

കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ മാറ്റി വെച്ച് സീറ്റിലേക്ക് ചാരി ഇരുന്നു…..

” എന്താ ചേച്ചി എന്തുപറ്റി….. ” – ശ്രീ

” അത് മോളെ ഞാൻ മുകളിൽ പോയപ്പോൾ അവിടെ ഒരു കാര്യം കണ്ടു…. ആരെയും വിശ്വസിക്കരുത് മോളെ…. എല്ലാവരും ചതിയൻമാർ ആണ്…… ” – ലച്ചു

ചേച്ചി ജിത്തു ഏട്ടനെ കുറിച്ച് അറിഞ്ഞോ അതാണോ കാര്യം…..

” എന്താ ചേച്ചി കാര്യം പറ….. ” – ശ്രീ

” അത് ജിത്തു ഏട്ടനും….. മോളെ സൂക്ഷിച്ച് വണ്ടി വരുന്നു….. ” – ലച്ചു

അതൊരു അലർച്ച ആയിരുന്നു…..

മുന്നിലേക്ക് നോക്കിയപ്പോൾ സ്പീഡിൽ വരുന്ന ഒരു ലോറി….. Wrong side കേറി വരുക ആണ്…..

ഞാൻ കാർ വെട്ടിച്ചതും ലോറി ഞങ്ങളുടെ കാറിൽ ഇടിച്ചതും ഒന്നിച്ച് ആയിരുന്നു……

എന്റെ ചെവിയിൽ മുഴങ്ങിയത് ഒരേയൊരു വിളിയാണ്….. ബാലേ💙

എന്റെ നാവിൽ ഉതിർന്നത് ഒരു വാക്ക് ആണ്….. ഇന്ദ്രെട്ടാ💙

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!