Skip to content

💙 ഇന്ദ്രബാല 💙 67

indrabaala novel aksharathalukal

✍️💞… Ettante kanthari…💞 (Avaniya)

 

” പിന്നെന്തിനാ നിങ്ങള് എന്നെ നോക്കിയത്…. ഇങ്ങനെ ഒരു കോമാളി ആകാനോ…. അപ്പോ ഞാൻ….. ഞാൻ വെറുമൊരു അനാദൻ ആണല്ലേ….. ആരും ആരുമില്ല എനിക്…… ” – ദേവൻ

 

” അല്ല മോനേ അങ്ങനെ ഒന്നുമല്ല….. നീ എന്റെ മകനാണ്…. ഞാൻ പ്രസവിച്ചില്ല എന്നെ ഉള്ളൂ….. ഒരിക്കലും വേർതിരിച്ച് കണ്ടിട്ടില്ല….. ” – അമ്മ

 

അമ്മ കരഞ്ഞു കൊണ്ട് എന്നെ വട്ടം ചുറ്റി പിടിച്ചാണ് പറഞ്ഞത്….. പക്ഷേ ഒന്നും ഉൾകൊള്ളാൻ പറ്റിയ മാനസികാവസ്ഥ ആയിരുന്നില്ല എന്റേത്…..

 

 

ഞാൻ വേഗം ആ കൈ തട്ടി മാറ്റി മുറിയിലേക്ക് പോയി…… എനിക് എന്ത് കൊണ്ടോ ഒന്നും ഉൾകൊള്ളാൻ പറ്റുന്നില്ല….. എല്ലാവരും ഉണ്ടായിട്ട് പെട്ടെന്ന് ഒരു നിമിഷം ആരുമില്ലാതെ ആവുമ്പോൾ…. അറിയില്ല…… ഒന്നും….. കണ്ണുനീർ തുള്ളികൾ ആയി താഴേയ്ക്ക് പതിച്ച് കൊണ്ടിരുന്നു…..

 

 

 

___________________

 

 

 

( ശ്രീ )

 

 

ദേവേട്ടന്റെ അവസ്ഥ കുറച്ച് ഒന്നുമല്ല ഞങ്ങളെ എല്ലാവരെയും വിഷമിപിച്ചത്….. പാവം തകർന്നു പോയി….. അമ്മ ഭയങ്കര കരച്ചിൽ ആണ്……

 

 

” ശ്രീയെട്ട എന്റെ മോൻ…. അവൻ…. ” – അമ്മ

 

 

” താൻ വിഷമിക്കണ്ട ഡോ…. അവന് മനസ്സിലാവും…. നമ്മളെ…. എന്നായാലും അവൻ അറിയേണ്ടത് അല്ലേ ഒക്കെയും…… ” – അച്ഛൻ

 

 

അച്ഛന് സങ്കടം ഉണ്ടെങ്കിലും വിദഗ്ധമായി അച്ഛനത് ഒളിപ്പിച്ച് അമ്മയെ സമാധാനിപ്പിച്ച് കൊണ്ടിരുന്നു……

 

 

ഇപ്പോ എന്റെ ആവശ്യം ദേവെട്ടന്‌ ആണ്….. ദേവേട്ടൻ ശെരിക്കും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരിക്കും……

 

 

ഞാൻ വേഗം മുകളിലേക്ക് ചെന്നു….. മുറിയിൽ എങ്ങും ഏട്ടനെ കാണുന്നില്ല…..

 

അപ്പോഴാണ് ബാൽക്കണിയിൽ നില്കുന്ന ഏട്ടനെ കണ്ടത്…. കൈയിൽ ആണെങ്കിൽ ഒരു സിഗററ്റ് ഉണ്ട്….. അപ്പോ ഇൗ ശീലവും ഉണ്ടോ എന്റെ ദേവിയെ…..

 

 

ഒരു കൈ റൈലിങ്ങിൽ താങ്ങി മറു കൈ കൊണ്ട് പുക വലിച്ച് വിടുന്നുണ്ട്…. ഞാൻ വേഗം ചെന്നു എന്റെ കൈ ദേവേട്ടന്റെ കൈകളുടെ മുകളിൽ വെച്ചു…..

 

 

അപ്പോഴാണ് എന്നെ കണ്ടത്….. ശെരിയ ദേവേട്ടൻ മറ്റേതോ ലോകത്ത് ആണ്…..

 

 

” ദേവേട്ടാ….. ” – ശ്രീ

 

 

” മ്മ്‌….. ” – ദേവൻ

 

 

കണ്ണുനീർ ഒഴുകിയതിന്റെ പാട് കാണാം…. പക്ഷേ എന്റെ മുന്നിൽ ഒളിപ്പികുക ആണ്…. അല്ലെങ്കിലും അങ്ങനെ ആണല്ലോ ചെറുപ്പം മുതൽ നമ്മളോട് പറഞ്ഞു തരുന്നത്…. ആൺകുട്ടികൾ കരയാൻ പാടില്ല….. അത് ഓർത്തപ്പോൾ എന്തോ ഉള്ളിൽ ഒരു പുച്ഛചിരി ഉണ്ടായി…..

 

 

” എന്തിനാ ഇങ്ങനെ സങ്കടം ഉള്ളിൽ ഒതുക്കി നില്കുന്നത്….. ഒന്നു പൊട്ടി കരഞ്ഞു കൂടെ…… ” – ശ്രീ

 

 

” ബാലേ…. ഞാൻ….. ” – ദേവൻ

 

 

ഞാൻ തിരിച്ച് ഒന്നും പറയാതെ ദേവെട്ടനേ അങ്ങ് കെട്ടിപിടിച്ചു…..

ഞാൻ കേട്ടിട്ടുണ്ട്….. Sometimes a deep hug can heal the pains…… അങ്ങനെ പോകില്ല എന്ന് അറിയാം…. പക്ഷേ എന്നാലും ദേവേട്ടന്റെ മുഖം കണ്ടിട്ട് മറ്റൊന്നും ചെയ്യാൻ തോന്നിയില്ല….. തോളിൽ നനവ് പടർന്നപ്പോൾ മനസിലായി ആ നിന്ന നില്പിൽ കരയുക ആണെന്ന്….. ഒരു ഏങ്ങലിൽ തുടങ്ങിയത് അധികം വൈകാതെ തന്നെ ഒരു പൊട്ടികരച്ചിൽ ആയി മാറി…..

 

 

എന്നിട്ട് പെട്ടെന്ന് എന്നിൽ നിന്നും അടർന്നു മാറി…..

ദേവേട്ടന്റെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ എന്ത് കൊണ്ടോ ഹൃദയം പൊടിയുന്നത് പോലെയാണ് തോന്നുന്നത്…. തോളിൽ നിന്ന് അടർന്നു മാറിയെങ്കിലും എന്റെ കൈകളിൽ വിടാതെ പിടിച്ചിരുന്നു…..

 

 

” ബാലേ…. അവർ… അവരെല്ലാം പറയുന്ന കേട്ടില്ലേ…. ഞാൻ അവരുടെ ആരുമല്ല എന്ന്….. എനിക്…. എനിക് ആരുമില്ല ബാലേ….. ഞാൻ…. ഞാനൊരു അനാഥൻ…. ” – ദേവൻ

 

 

വാക്കുകൾ പൂർത്തി ആകുന്നതിന് മുമ്പ് ഞാൻ ആ വായ മൂടിയിരുന്നു…..

 

 

” എന്റെ ദേവേട്ടൻ എങ്ങനെ ആണ് അനാഥൻ ആവുന്നത്….. അപ്പോ പിന്നെ ഞാൻ ആരാ….. പിന്നെ ഒരു കുഞ്ഞും അനാഥനായി ജനിക്കുന്നില്ല ദേവേട്ടാ….. സാഹാചാര്യങ്ങൾ ആണ് അവരെ അനാഥർ ആകുന്നത്….. ഒരു അച്ഛനും അമ്മയും ഉണ്ടാവും എന്റെ ദേവെട്ടനും….. ” – ശ്രീ

 

 

 

” പക്ഷേ ബാലേ…. ഇൗ വീട്…. കുടുംബം ഒന്നും…. ഒന്നും എന്റെ സ്വന്തം അല്ല….. എനിക് ഇവർ ആരുമില്ലാതെ പറ്റില്ല ബാലേ….. ഗായത്രികുട്ടി അവള് എന്റെ ഇൗ കൈയിൽ ആണ് വളർന്നത്…. അവള് ആദ്യമായി ഏട്ടാ എന്ന് വിളിച്ചതും എന്നെയാണ്….. ആ അവളും എന്റെ ആരും അല്ലല്ലെ…… ” – ദേവൻ

 

 

കരച്ചിലിന്റെ ഇടയിൽ പല വാക്കുകളും മുറിഞ്ഞു പോകുന്നുണ്ട് എങ്കിലും….. ഉള്ളിൽ ഉള്ള വേദന വാക്കുകളിൽ സ്പഷ്ടം ആയിരുന്നു…. താൻ ഒരു അനാഥൻ ആണ് എന്നതിനേക്കാൾ ഇവിടെ ഉളളവർ തന്റെ ആരുമല്ല എന്ന് അറിഞ്ഞത് കൊണ്ടാണ്……

അല്ലെങ്കിലും ആർക്കും അതൊന്നും സഹികില്ലല്ലോ…..

 

 

” നിനക്ക് അറിയോ….. എന്റെ അമ്മ….. അല്ല അത് എന്റെ അമ്മ അല്ലല്ലോ അല്ലേ….. ഇൗ വീട്ടിലെ മറ്റ് മക്കളെകാളും ഒക്കെ സ്നേഹിച്ചത് എന്നെ ആയിരുന്നു….. അതും ചിലപ്പോൾ ഞാൻ സ്വന്തം അല്ല എന്ന സഹതാപം കൊണ്ടാവും അല്ലേ….. “. – ദേവൻ

 

 

 

” അങ്ങനെ ഒന്നുമല്ല ദേവേട്ടാ…. ഇവരൊക്കെ ദേവെട്ടന്റെ സ്വന്തം തന്നെയാണ്….. വേണ്ടാത്തത് ഒന്നും ചിന്തിക്കേണ്ട ഏട്ടാ….. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ ഏട്ടനെ വീണ്ടും എന്നിലേക്ക് അടുപ്പിച്ചു….. കുഞ്ഞു കുട്ടികളെ പോലെ പതം പറഞ്ഞു കരയുന്ന ദേവെട്ടനേ കണ്ടപ്പോൾ എന്നിലെ മാതൃവാത്സല്യം ഉണർന്നു…..

 

 

 

” കരയല്ലേ ദേവേട്ടാ…. ഇത്രയും നാളും ഇവരുടെ കൂടെ ഒക്കെ ജീവിക്കാൻ ആയില്ലേ…. എന്നും ഇവരൊക്കെ ഏട്ടന്റെ സ്വന്തം തന്നെ ആണ്…. പിന്നെ ഞാൻ ഏട്ടന്റെ മാത്രമാണ്…. അപ്പോ എന്റെ ഏട്ടൻ ഒറ്റക്ക് ആവില്ല കേട്ടോ….. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ ഉയർന്നു പൊങ്ങി ഏട്ടന്റെ നെറ്റിയിൽ ഉമ്മ വെച്ചു…..

 

 

 

” വാ താഴേയ്ക്ക് പോവാം….. ” – ശ്രീ

 

 

 

” അതേ വാ…. എനിക് അറിയണം…. എങ്ങനെ ഞാൻ ഇവിടെ എത്തി എന്ന്….. എല്ലാം…. എല്ലാം അറിയണം….. ” – ദേവൻ

 

 

” അറിയാം…. അല്ല എല്ലാം അറിയണം….. പക്ഷേ ഒരു കാര്യത്തിൽ എനിക് ഉറപ്പ് തരണം…. എന്തൊക്കെ ഉണ്ടായാലും എന്റെ ദേവേട്ടൻ തളരരുത്….. ആരുമില്ല എന്ന തോന്നലും ഉണ്ടാവരുത്….. ഞാൻ ഉണ്ട്…. എന്തിനും….. “. – ശ്രീ

 

 

” ഇല്ല എന്റെ ബാലേ…. വാ….. ” – ദേവൻ

 

 

 

ഞങ്ങൾ വേഗം താഴേയ്ക്ക് ചെന്നു……

 

 

 

______________

 

 

 

( നീതു )

 

 

 

ഇന്നത്തോടെ തീർന്നാനെ എല്ലാം…. തക്ക സമയം അച്ഛൻ വന്നു അങ്ങനെ പറഞ്ഞത് കൊണ്ട് എല്ലാവരും ഒന്നു അടങ്ങി നില്കുന്നത്….. പക്ഷേ എപ്പോ വേണമെങ്കിലും ഇൗ ശാന്തത മാറാം…..

 

 

 

അപ്പോഴാണ് പെട്ടെന്ന് ആരോ എന്നെ വലിച്ച് കൊണ്ട് പോയത്…… അടുക്കളയുടെ അപ്പുറത്ത് ഉള്ള ഭാഗത്തേയ്ക്ക് ആണ് പോയത്….. അവിടെ ചെന്ന് നിന്നതും എന്റെ മുഖത്ത് ശക്തിയായി ഒരു അടി വീണു…..

 

 

 

” ഇൗ പ്ലാനും നീ ഫ്ലോപ്പ് ആകി….. അല്ല നിന്റെ കൂടെ ഉണ്ടായിരുന്നവൻ…… ഞാൻ ചോദിച്ചത് അല്ലേ നിന്നോട് അവനെ വിശ്വസിക്കാമോ എന്ന്…. അപ്പോ എല്ലാം ഒകെ….. പൂട്ടി വെച്ചിരുന്ന അവളുടെ മുറി തുറക്കാൻ വരെ ഞാൻ സഹായിച്ചു…. എന്നിട്ടും ഇത് ഇങ്ങനെ ആകി…. ഇതും അവരുടെ വിശ്വാസം കൂട്ടാൻ മാത്രം സഹായിച്ചു…… ”

 

 

 

” അത്…. ഞാൻ എല്ലാം നോക്കി ചെയ്തത് ആണ്…. പിന്നെ അവന്റെ മനസ്സ് പെട്ടെന്ന് മാറുമെന്ന് നമ്മൾ അറിഞ്ഞില്ലല്ലോ….. ” – നീതു

 

 

 

” അവൻ മാറിയ സ്ഥിതിക്ക് നമ്മൾ നന്നായി സൂക്ഷിക്കണം….. ഭാഗ്യത്തിന് അവന് എന്നെ കുറിച്ച് ഒന്നും അറിയില്ല….. അങ്ങനെ തന്നെ നിൽക്കട്ടെ…. അതാ നല്ലത്…. അധിക നേരം ഇങ്ങനെ നിൽക്കണ്ട….. വാ അപ്പുറത്തേക്ക് പോകാം…. ആർക്കും സംശയം ഉണ്ടാക്കേണ്ട….. പിന്നെ പഴയ പോലെ ചതിക്കാൻ എന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ കൊന്നു കളയും ഞാൻ…. തന്തയെയും മോളെയും…… ”

 

 

 

” മ്മ്‌ ” എന്നും പറഞ്ഞു ഞാൻ അകത്തേക്ക് ചെന്നു……

 

 

 

 

__________________

 

 

 

( ദേവൻ )

 

 

 

താഴേയ്ക്ക് ചെന്നപ്പോൾ എല്ലാവരും ഓരോ മൂലയിൽ ഇരിപ്പുണ്ട്…. എന്നെ കണ്ടതും അമ്മ ഓടി വന്നു…..

 

 

 

” മോനെ ഇൗ അമ്മയെ വിട്ട് പോവല്ലേ….. എനിക് അത് സഹിക്കാൻ പറ്റില്ല….. എങ്ങോട്ട് പൊവാണെങ്കിലും ഇൗ അമ്മയെയും കൊണ്ട് പോകണം…… ” – അമ്മ

 

 

അമ്മ ഭയങ്കര കരച്ചിൽ ആണ്…..

 

 

 

” അമ്മ കരയല്ലേ ഞാൻ എങ്ങും പോകുന്നില്ല…. പക്ഷേ അതിന് മുമ്പ് എനിക് അറിയണം….. എല്ലാം…. ഞാൻ എങ്ങനെ ഇവിടെ എത്തി… ആരാണ് എന്റെ മാതാപിതാക്കൾ….. അങ്ങനെ എല്ലാം….. ” – ദേവൻ

 

 

 

” പറയാം ഞങ്ങൾ എല്ലാം പറയാം….. പക്ഷേ അതിന് മുമ്പ് നീ ഞങ്ങൾക്ക് ഒരു വാക്ക് തരണം…. ഒരിക്കലും നീ ഞങ്ങളെ വിട്ട് പോവില്ല എന്ന്….. ” – അച്ഛൻ

 

 

” ഉറപ്പ്….. ഞാൻ ആരെയും വിട്ട് പോവില്ല….. പക്ഷേ എനിക് എല്ലാം അറിയണം….. ” – ദേവൻ

 

 

 

” വിവാഹം കഴിഞ്ഞു 4 വർഷങ്ങൾക്ക് ശേഷം…. ഒരുപാട് വഴിപാടും ട്രീറ്റ്മെന്റ് ഉം ഒക്കെ കഴിഞ്ഞാണ് ഞങ്ങൾക്ക് ജിത്തു ഉണ്ടാകുന്നത്….. അത് കൊണ്ട് കുട്ടികളുടെ മഹത്വം ഞങ്ങൾക്ക് നന്നായി തന്നെ അറിയാം…. ജിത്തുവിന് 3 മാസം പ്രായമുള്ളപ്പോൾ ആണ് ഒരു ദിവസം രാത്രി ഇവളുടെ സഹോദരൻ അതായത് ഇൗ നില്കുന്ന രാജശേഖർ ഒരു കുഞ്ഞുമായി കയറി വന്നത്….. ആദ്യം ഒരു അമ്പരപ്പ് ആയിരുന്നു…. അപ്പോഴാണ് ഇയാള് പണത്തിനു വേണ്ടി ആ കുഞ്ഞിനെ കൊല്ലാൻ പോവുക ആണെന്ന് അറിഞ്ഞത്….. പോലീസിനെ കണ്ടപ്പോൾ ഇങ്ങോട്ട് ഓടി കയറി വന്നതാണ് എന്ന് പറഞ്ഞു….. ആ കുഞ്ഞിനെ കണ്ടപ്പോൾ എന്ത് കൊണ്ടോ ഞങ്ങൾക്ക് ഞങ്ങളുടെ ജിത്തുവിനേ പോലെയാണ് തോന്നിയത്……. ” – അച്ഛൻ

 

 

 

” വന്നപ്പോൾ ആ കുഞ്ഞു ഭയങ്കര കരച്ചിൽ ആയിരുന്നു….. ഞാൻ എടുത്തതും അവൻ കരച്ചിൽ നിറുത്തി….. വല്ലാത്ത ഓമനത്തം ആയിരുന്നു ആ കുഞ്ഞിന്….. ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം ആയിരുന്നു ഉള്ളൂ….. അവന് വിശകുന്നുണ്ട് എന്ന് എനിക് മനസിലായി….. എന്ത് കൊണ്ടോ ഞാനും ഒരു അമ്മ അല്ലേ…. ഞാൻ അവന് എന്റെ പാൽ നൽകി….. കൊല്ലാൻ പോവുക ആണെന്ന് അറിഞ്ഞപ്പോൾ എന്തോ സഹിച്ചില്ല….. ഏട്ടന്റെ കൈയും കാലും പിടിച്ച് ആ കുഞ്ഞിനെ ഞങ്ങൾ വളർത്താം എന്ന് പറഞ്ഞു….. ആദ്യം ഒന്നും സമ്മതിച്ചില്ല എങ്കിലും പിന്നീട് ആ കുഞ്ഞിനെ കൊണ്ട് ഒരു ശല്യവും ഉണ്ടാവില്ല എന്ന് ഉറപ്പ് കൊടുത്തപ്പോൾ ആണ്… അതിനു സമ്മതം കിട്ടിയത്….. അന്ന് മുതൽ നീ എന്റെ മകൻ ആണ്…. ഞാൻ പാലൂട്ടി വളർത്തിയ എന്റെ മകൻ….. നിന്റെ അച്ചനെയോ അമ്മയെയോ ആരെയും ഞങ്ങൾക്ക് അറിയില്ല….. അറിയാൻ ശ്രമിച്ചിട്ട് ഇല്ല….. കാരണം നീ ഞങ്ങളുടെ മകനാണ്….. ” – അമ്മ

 

 

 

” അതേ നിന്നെ ഞങ്ങൾ ഞങ്ങളുടെ മകനായാണ് കണ്ടതും സ്നേഹിച്ചതും അത് കൊണ്ട് തന്നെയാണ് ഇത് വരെ ആയിട്ടും ഞങ്ങളുടെ മക്കളോട് പോലും ഇൗ സത്യം പറയാത്തത്….. അവർക്ക് 2 പേർക്കും ഇവൻ സ്വന്തം സഹോദരനാണ്….. ” – അച്ഛൻ

 

 

” ഇൗ സത്യം അറിയാവുന്ന 3 പേര് ഞാനും ശ്രീയെട്ടനും രാജേട്ടനുമാണ്….. മറ്റാർക്കും അതൊന്നും അറിയില്ല….. ” – അമ്മ

 

 

എല്ലാവരും നിശബ്ദമായി കേട്ട് കൊണ്ട് നിന്നു….. ദേവെട്ടൻ തല താഴ്ത്തി ആണ് നില്കുന്നത്….. തന്റെ കണ്ണുകൾ നിറയുന്നത് മറ്റാരും കാണാതെ ഇരിക്കാൻ ആണത് എന്ന് ഉറപ്പാണ്…. പാവം ഒന്നും താങ്ങാൻ ആവുന്നില്ല…..

 

 

” ഏട്ടാ….. ” – ഗായത്രി

 

 

എന്നും വിളിച്ച് അവള് വന്നു ദേവെട്ടനേ കെട്ടിപ്പിടിച്ചു….. അപ്പോഴേക്കും ജിത്തു ഏട്ടനും അവരുടെ അടുത്തേയ്ക്ക് ചെന്നു…..

 

 

” പോവല്ലേ ദേവേട്ടാ….. ഞങ്ങളെ വിട്ട് പോവല്ലേ….. എന്റെ ഏട്ടൻ ആണ്…. ” – ഗായത്രി

 

 

 

എന്നും പറഞ്ഞു ഗായത്രി നല്ല കരച്ചിൽ ആണ്…..

 

 

” ഞങ്ങളെ ഒന്നും വിട്ട് പോവല്ലേട….. നടുകഷ്ണം ആയി നീ ഇല്ലാതെ ഞങ്ങൾ എങ്ങനെ ആണ് ഡാ…… “. – ജിത്തു

 

 

എന്നും പറഞ്ഞു അവർ മൂന്നും കൂടി കെട്ടിപ്പിടിച്ചു…..

 

 

പക്ഷേ ഇതിന് ഇടയിൽ ഇതൊക്കെ ദേഷ്യത്തോടെ മാത്രം കാണുന്ന ഒന്നു രണ്ടു പേരെ ആരും കണ്ടില്ല….. അല്ല ആരും ശ്രദ്ധിച്ചില്ല……

 

 

അപ്പോഴാണ് ശരത്തും ശരൺ ഏട്ടനും വന്നത്……

ഞാൻ വിളിച്ചിട്ട് വന്നതാണ്….

 

 

” ശ്രീക്കുട്ടി…. നീ എന്താ വിളിച്ചത്…..” – ശരൺ

 

 

 

” നിങ്ങള് വന്നെ ഉള്ളോ…… ” – ശ്രീ

 

 

” കൊറേ നേരമായി ഞങൾ വന്നിട്ട്…. ഇവിടെ വന്നപ്പോൾ ഏട്ടന് ഒരു ഫോൺ വന്നു…. അത് കഴിഞ്ഞ് വന്നപ്പോൾ ഇവിടെ എന്തോ വലിയ ചർച്ചയും തുടങ്ങി….. അത് കൊണ്ടാണ് പിന്നെ ഞങൾ അകത്തേക്ക് കയറാതേ ഇരുന്നത്.. ” – ശരത്

 

 

” മ്മ്‌ സാരമില്ല…… ” – ശ്രീ

 

 

” ഇവർ എന്തിനാ മോളെ വന്നത്….. ” – അച്ഛൻ

 

 

അച്ഛന്റെ മാത്രമല്ല എല്ലാവരുടെയും മുഖത്ത് ഇൗ സംശയം കാണുന്നുണ്ട്…..

 

 

” ഒരു ആവശ്യം ഉണ്ട് അച്ച…… വലിയ ഒരു ആവശ്യം…… ” – ശ്രീ

 

 

 

” ദാ നീ ചോദിച്ച ഫൈൽ…… ഇത് എന്തിനാ ഇപ്പോ….. ” – ശരത്

 

 

” എനിക് അല്ല അത് ദെ അവിടെ ഇരിക്കുന്ന ആ അച്ഛനും മകൾക്കും അത് അങ്ങ് കൊടുത്തേക്ക്…… “. – ശ്രീ

 

 

നിതികയെയും അച്ഛന്റെയും നേർക് ചൂണ്ടിയാണ് ഞാൻ അത് പറഞ്ഞത്….. എല്ലാവരും എന്താണ് എന്നുള്ള അർത്ഥത്തിൽ നോക്കുന്നുണ്ട്…… അത് കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…… എല്ലാത്തിനെയും ചുട്ട്‌ എരിക്കാൻ തക്ക അഗ്നി ഉണ്ടായിരുന്നു….. ആ പുഞ്ചിരിയിൽ……

 

 

 

” എന്താ ഇത്….. ” അതൊരു അട്ടഹാസം ആയിരുന്നു….. അമ്മാവന്റെ വക…… എങ്ങനെ ഒച്ച വരാതെ ഇരിക്കും അങ്ങനത്തെ ഒരു പണി അല്ലേ കൈയിൽ ഇരിക്കുന്നത്….. എനിക് അല്ലാതെ മറ്റാർക്കും അത് എന്താണെന്ന് അറിയില്ല…..

 

 

 

” എന്ത് nonsense ആണ് ഇൗ എഴുതി വെച്ചിരിക്കുന്നത്…… ” – അമ്മാവൻ

 

 

അമ്മാവൻ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു……

 

 

 

” Heat ആവലെ അമ്മാവാ……. പിന്നെ ഇത്രേം ഇമ്പോർട്ടന്റ്‌ ഫൈൽ നോൺസൻസ് ആണെന്നോ…… ” – ശ്രീ

 

 

 

ഞാൻ വളരെ സമാധാനം ആയാണ് പറഞ്ഞത്……

 

 

 

” എന്താണ് ബാലേ എന്താ കാര്യം…… ” – ദേവൻ

 

 

 

ഇൗ നടന്ന സംഭവം ഒരു പരുതി വരെ ഏട്ടനെ നേരത്തെ നടന്നത് ഒക്കെ മറക്കാൻ സഹായിച്ചു……

 

 

 

 

” ഏയ് ഒന്നുമില്ല ദേവേട്ടാ…… അമ്മാവനും മകൾക്കും എന്റെ വക ഒരു ചെറിയ സമ്മാനം…… ഇത്രയും നാളും എനികിട്ട് പണിതത് അല്ലേ……. ഇനി ശെരിക്കും ഉള്ള പണി അങ്ങോട്ട് കൊടുക്കുന്നു…… അതിന്റെ ആദ്യ പടി അതാണ് ആ കടലാസിൽ…… ” – ശ്രീ

 

 

 

എന്റെ വാക്ക് കേട്ട് നീതുവും അച്ഛനോട് ചോദിക്കുന്നുണ്ട്……

 

 

 

” അച്ഛാ എന്താ കാര്യം എന്താ ആ പേപ്പറിൽ……… ” – നിതിക

 

 

 

” അത് മോളെ…… നമ്മുടെ കമ്പനി…….. ” – അമ്മാവൻ

 

 

 

” എന്ത് അച്ഛാ എന്താ കമ്പനിക്ക്……. ” – നിതിക

 

 

 

” അങ്ങനെ ചോദിക്ക് എന്റെ നിതിക കുട്ടി……. കമ്പനിക്ക് എന്താ പറ്റിയത് എന്ന്…… ” – ശ്രീ

 

 

 

” ഡീ നീ എന്താ ചെയ്തത്…… ” – നിതിക

 

 

 

എന്നും ചോദിച്ച് അവള് എനിക് നേരെ കൈ ഉയർത്തി….. എന്നെ അടിക്കാൻ വന്നു…….

 

 

 

” അയ്യോ മോളെ ചൂടാവല്ലെ…… ഇനി എന്തൊക്കെ കേൾക്കാൻ കിടക്കുന്നു…… പിന്നെ ഇങ്ങനെ അടിക്കാൻ ഒക്കെ വരാവോ…… ഒന്നുമില്ലെങ്കിലും ഇത്രയും നാളും അന്നം തന്നിരുന്ന കൈ അല്ലേ…… ” – ശ്രീ

 

 

 

” ബാലേ നീ വളഞ്ഞു മൂക്ക് പിടിക്കല്ലെ കാര്യം തെളിച്ച് പറ…… ” – ദേവൻ

 

 

 

” ദേവേട്ടാ….. RS industries എന്ന് കേട്ടിട്ടുണ്ടോ…… രാജശേഖർ എന്ന നിങ്ങളുടെ അമ്മാവന്റെ കമ്പനി……… അത് ഒരു subsidiary company ആണ്….. അതിനു ഒരു parent company ഉണ്ട്…… പറഞാൽ അറിയും…… ” – ശ്രീ

 

 

 

” ഏതാണ്……. ” – ദേവൻ

 

 

 

 

” ചിറ്റെടം industries…… എന്റെ കമ്പനി……. അപ്പോ മാതാപിതാക്കൾ മക്കളെ ഉപേക്ഷിക്കില്ലെ……. അത് പോലെ ഞാൻ ഇവരെ അങ്ങ് ഉപേക്ഷിച്ചു……. അപ്പോ ഒരുപാട് shares ഉണ്ടായിരുന്നു അവിടെ അതൊക്കെ ഇങ്ങ് തിരിച്ച് എടുത്തു……. അതായത് ഒരു 80% shares…… അപ്പോ എന്താണെന്ന് വെച്ചാൽ ആ കമ്പനി അങ്ങ് പൂട്ടേണ്ടി വരും……. ” – ശ്രീ

 

 

 

ഞാൻ പറയുന്ന കേട്ടിട്ട് ദേവേട്ടൻ അടക്കം എല്ലാവരും കണ്ണും മിഴിച്ച് നിൽപ്പുണ്ട്……

 

 

 

” എടി നീ നോക്കി വെച്ചോ……. ഇതിനൊക്കെ കണക്ക് പറയിക്കും ഞാൻ……. ” – അമ്മാവൻ

 

 

 

 

” അമ്മാവോ……. പറഞ്ഞു തീർന്നിടടില്ല…..എന്റെ വലിയച്ചനെ കണ്ടിട്ട് ആണ് നിങ്ങളുടെ ഇൗ തിളപ്പ്‌ എങ്കിൽ…… ഒന്നു കൂടി കേട്ടോ…… അയാളുടെ എല്ലാ അക്കൗണ്ട്സും ഫ്രീസ് ചെയ്തു…… നിങ്ങള് shares തിരിച്ച് തന്നില്ല എന്ന് ഉണ്ടെങ്കിൽ…… Legally move ചെയും അകത്ത് പോവും…… കണക്ക് എന്നെ കൊണ്ട് പറയിക്കുന്നതിന് മുമ്പ് തെണ്ടാതെ എങ്ങനെ ജീവിക്കാം എന്ന് ഓർക്ക്‌…… ” – ശ്രീ

 

 

 

 

 

” പെങ്ങളെ ഇവൾ പറയുന്ന കേട്ടില്ലേ…… എന്റെ……. ” – അമ്മാവൻ

 

 

 

 

” ഏട്ടാ എനിക് ഒന്നേ പറയാൻ ഉള്ളൂ….. അച്ഛനും മോളും ഇപ്പോ ഇറങ്ങണം……. നിങ്ങളുടെ ഭീഷണി കുറച്ച് നേരം മുമ്പ് പൊളിഞ്ഞു….. അത് കൊണ്ട് ഇനി അധികം സംസാരം വേണ്ട…….. ” – അമ്മ

 

 

 

 

അമ്മയുടെ മറുപടി കുറച്ച് ഒന്നുമല്ല ഞങ്ങളെ സന്തോഷിപ്പിചത്……… കൂടാതെ അതൊരു ഉറപ്പ് ആയിരുന്നു……. ഞങ്ങൾ അവിടുന്ന് ഇറങ്ങേണ്ടവർ അല്ല എന്ന് അമ്മ പറയാതെ പറഞ്ഞു……….

 

 

 

അവർ ഇറങ്ങാൻ പോയപ്പോൾ ആണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്……. ദേവെട്ടന്റെ അച്ഛനെയും അമ്മയെയും അറിയുമായിരിക്കണം ഇവർക്ക്…. എത്രയൊക്കെ ആയാലും ദേവെട്ടന്‌ സ്വന്തം മാതാപിതാക്കളെ അറിയാൻ ആഗ്രഹം ഉണ്ടാവും…..

 

 

” പോകാൻ വരട്ടെ അതിനു മുമ്പ് മറ്റൊരു കാര്യം കൂടി അറിയണം….. ” – ശ്രീ

 

 

” എന്താ മോളെ…. ” – അമ്മ

 

 

” അമ്മേ… അച്ഛാ…. നിങ്ങളെ വെറുത്ത കൊണ്ടോ അല്ലെങ്കിൽ നിങ്ങളെ വിട്ട് പോവാനോ അല്ല…. പക്ഷേ ദേവെട്ടന്‌ തന്റെ സ്വന്തം മാതാപിതാക്കളെ അറിയണം എന്ന് ഉണ്ടാവും…. അത് ഒരാൾക്കേ അറിയാൻ വഴി ഉള്ളൂ…. ഇൗ നില്കുന്ന അമ്മാവന്…. അപ്പോ അത് കൂടി പറഞ്ഞിട്ട് പോയാ മതി….. ” – ശ്രീ

 

 

” ശെരിയാണ്…. ഞാൻ ഒരിക്കലും നിങ്ങളെ വിട്ട് പോവില്ല…. പക്ഷേ ഒരിക്കൽ എങ്കിലും അവർ ആരാണെന്ന് അറിയാൻ ഒരു ആഗ്രഹം….. ” – ദേവൻ

 

 

” അപ്പോ പറ അമ്മാവോ….. ആരാ നിങ്ങളെ ഇത് ഏൽപ്പിച്ചത്….. ” – ശ്രീ

 

 

 

” എനിക് ഇവനെ റോഡിൽ നിന്ന് കിട്ടിയത് ആണ്…. അല്ലാതെ എനിക് ഒന്നും അറിയില്ല…… ” – അമ്മാവൻ

 

 

” റോഡിൽ നിന്ന് കിട്ടിയ കുട്ടികളെ ഒക്കെ കൊല്ലുകയാണോ അമ്മാവാ നിങ്ങളുടെ പണി…… ” – ശ്രീ

 

 

” അത് ഞാൻ വെറുതെ പറഞ്ഞതാ….. ” – അമ്മാവൻ

 

 

” ഏത് റോഡിൽ നിന്ന് കിട്ടി എന്ന് പറഞ്ഞത് അല്ലേ…. മനസിലായി…. ” – ശ്രീ

 

 

” അല്ല കൊല്ലാൻ പോവുക ആണെന്ന്…. ” – അമ്മാവൻ

 

 

” അമ്മാവാ വീണിടത്ത് കിടന്നു ഉരുളരുത്…. മുന്നിൽ നിൽക്കുന്ന ശ്രീക്കുട്ടി ആണ്…. ഓരോ വാക്കും അവിടെ റെക്കോർഡെഡ് ആണ്…. വെറുതെ അവളെ കൊണ്ട് കൂടുതൽ സംസാരിപ്പിക്കരുത്….. ” – ശരത്ത്

 

 

” ശരത്തെ വെറുതെ പേടിപ്പിക്കല്ലെ അമ്മാവൻ പറയും…. അല്ലേ അമ്മാവാ…. അല്ലെങ്കിൽ അമ്മാവൻ അഴി എണ്ണാൻ തയാറായി ഇരുന്നോ… ” – ശ്രീ

 

 

 

” നീ എന്താ എന്നെ പേടിപികുക ആണോ ജയിലിന്റെ കാര്യം പറഞ്ഞു…. ഞാൻ അതല്ല അതിനു അപ്പുറവും കണ്ടതാണ്…. അതും ഇങ്ങനെ ഒന്നു പറഞ്ഞു ഒരു തെളിവും ഇല്ലാതെ…. “. – അമ്മാവൻ

 

 

” അയ്യോ പൊന്നു അമ്മാവാ പുച്ചിക്കല്ലെ….. പിന്നെ ഇൗ പേരും പറഞ്ഞു ചെന്നാൽ അവർ അടിച്ച് ഓടിക്കും എന്ന് എനിക് അറിയാം…. പക്ഷേ എന്നെ കൊല്ലാൻ നോക്കി എന്നൊരു കേസിന്റെ പുറത്ത് കുറച്ച് നാൾ അകത്ത് കിടന്നത് അല്ലേ…. അപ്പോ ഒന്നുകൂടി അത് ഒന്നു സ്ട്രോങ്ങ് ആകി ഞാൻ കൊടുത്താലോ….. ജാമ്യം പോലും കിട്ടാതെ അകത്ത് കിടക്കും…. അത് വേണോ അമ്മാവാ…. വേഗം പറയുന്നത് അല്ലേ നല്ലത്…. ” – ശ്രീ

 

 

” അമ്മാവാ നിങ്ങള് ആയി പറഞ്ഞ അധികം കേട് പാടുകൾ ഇല്ലാതെ തിരിച്ച് പോവാം…. അതല്ല ഞങ്ങൾ ആയാണ് പറയിപ്പിക്കുന്നത് എങ്കിൽ വന്നപോലെ തിരിച്ച് പോകാം എന്ന് വിചാരിക്കണ്ട….. “. – ദേവൻ

 

 

” എന്താ നീ എന്നെ അങ്ങോട്ട് ഉണ്ടാക്കോ… ഡാ ചെക്കാ അധികം വിളച്ചിൽ എടുകല്ലേ…… ഇതല്ല ഇതിന് അപ്പുറവും കണ്ടവനാണ് ഇൗ രാജശേഖരൻ…. “. – അമ്മാവൻ

 

 

______________________

 

 

 

( ദേവൻ )

 

 

അയാളുടെ വർത്തമാനം കേട്ടിട്ട് അപ്പോ തന്നെ ഒന്നു കൊടുക്കാൻ ആണ് തോന്നിയത്…. ഇയാൾക്ക് മാത്രേ എന്തെങ്കിലും അറിയാൻ കഴിയൂ….

കൈ വെക്കാതെ നില്കുന്നത് എന്നെ ഇത്രയും നാളും സ്വന്തം മകൻ ആയി സ്നേഹിച്ച അമ്മയുടെ ചേട്ടൻ ആയത് കൊണ്ട് മാത്രമാണ്…. പക്ഷേ മിക്യവാറും ഇയാള് എന്റെ ക്ഷമ നശിപ്പിക്കും….. ഉറപ്പാണ്…..

 

 

” നിങ്ങളോട് മര്യാദ ഉള്ള ഭാഷയിൽ പറയുകയാണ് മാര്യാധിക്ക്‌ പറഞ്ഞോ…. അതല്ല എന്നുണ്ടെങ്കിൽ ഞാൻ എന്ത് ചെയ്യും എന്നതിന് ഒരു ഉറപ്പും ഇല്ല….. ” – ദേവൻ

 

 

” തരത്തിൽ പോയി കളിക്ക് ദേവാ…. എന്നോട് മുട്ടാൻ നിൽക്കണ്ട…. തോറ്റ് പോവും നീ…. ” – അമ്മാവൻ

 

 

ഇത്രയൊക്കെ ആയിട്ടും അയാളുടെ അഹങ്കാരം കണ്ടില്ലേ…. അത് കാണുമ്പോൾ ആണ് എനിക് ഉള്ള ദേഷ്യം കൂടുന്നത്…. ഞാൻ വേഗം അമ്മയുടെ അടുത്തേക്ക് ചെന്നു….

 

 

” അമ്മേ എനിക് അറിയണം…. എന്നെ പ്രസവിച്ചത് ആരാണെന്ന്…. എന്തിന് എന്നെ ഉപേക്ഷിച്ച് എന്ന്…. എല്ലാം എനിക് അറിയണം…. പക്ഷേ അമ്മയുടെ സഹോദരൻ എന്ന സ്ഥാനം ഞാൻ ഇയാൾക്ക് കൊടുത്തിട്ട് ഉണ്ട്… അത് കൊണ്ടാ ഇത് പോലെ ചോദിക്കുന്നത്….. അമ്മയുടെ സമ്മതം വേണം എനിക്….. ” – ദേവൻ

 

 

” ഇപ്പോ നിന്റെ മാതാപിതാക്കളെ അറിയുക എന്നത് എന്റെ കൂടെ ആവശ്യം ആണ്…. നീ ചോദിച്ചോ ദേവാ…. എന്റെ മനസ്സിൽ ഒരൊറ്റ കാര്യത്തിൽ മാത്രമേ ഇയാളോട് കടപ്പാട് ഉള്ളൂ… അത് നിന്നെ ഞങ്ങൾക്ക് തന്നു എന്നത് മാത്രമാണ്…. അത് കൊണ്ട്…. അറിയണം…. എല്ലാം…. മര്യാദ ഉള്ള ഭാഷ നടപ്പാവില്ല എന്നാണെങ്കിൽ അങ്ങനെ…. എന്റെ സഹോദരൻ ആണെന്ന ഒരു ദാക്ഷണ്യവും വേണ്ട….. ” – അമ്മ

 

 

അമ്മയുടെ വാക്കുകൾ കുറച്ച് ഒന്നുമല്ല എന്നിൽ ഉത്സാഹം നിറച്ചത്….. വല്ലാത്തൊരു ഊർജ്ജം എന്നിൽ വന്നു നിറഞ്ഞത് പോലെ…..

 

 

ഞാൻ വേഗം അയാളുടെ അടുത്തേക്ക് ചെന്നു….

 

 

” എനിക് അമ്മയിൽ നിന്ന് അനുവാദം കിട്ടി കഴിഞ്ഞു…. ഞാൻ എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല…. പറയ്… “. – ദേവൻ

 

 

” മോനെ പേടിപ്പിക്കല്ലേ…… ” – അമ്മാവൻ

 

 

പറഞ്ഞു തീർന്നതും ഫ്രൂട്‌സിൽ ഇരുന്നിരുന്നു കത്തി എടുത്ത് അവന്റെ കഴുത്തിന് കീഴിൽ വെച്ചതും ഒന്നിച്ച് ആയിരുന്നു…..

 

 

 

” പറയടോ…. കൊറേ നേരം ആയി….. ഇൗ കത്തി കഴുത്തിൽ കയറേണ്ട എങ്കിൽ പറയടോ…… ” – ദേവൻ

 

 

” പറയാം…. പറയാം….. എന്നെ കൊല്ലരുത്…. ഞാൻ പറയാം…. “. – അമ്മാവൻ

 

 

 

” എന്ന പറയൂ…. ആരാ എന്റെ മാതാപിതാക്കൾ…. ” – ദേവൻ

 

 

 

” അത് 2 പേരെയും എനിക് അറിയില്ല…. നീ ചിറ്റെടത് ദേവകി അമ്മയുടെ കൊച്ചുമകൻ ആണ്…. അവരുടെ മകൾ ലക്ഷ്മിയുടെ മകൻ….. നിന്റെ അച്ഛനെ എനിക് അറിയില്ല…. നിതികയുടെ അമ്മ ഡോക്ടർ ആയിരുന്നു…. അവളാണ് നിന്റെ അമ്മയുടെ പ്രസവം നോക്കിയത്…. അങ്ങനെയാണ് ഒരു ദിവസം ചിറ്റെടത്ത് കൃഷ്ണ മേനോൻ എന്നെ വന്നു കണ്ടത്…. അയാളുടെ ആവശ്യം ലക്ഷ്മിക്ക് ഉണ്ടാകുന്ന കുഞ്ഞിനെ കൊല്ലുക എന്നതായിരുന്നു….. ആദ്യം സമ്മതിച്ചില്ല പിന്നെ അയാള് ഞങ്ങൾക്ക് നേരെ നീട്ടിയ പ്രതിഫലം അത്രക്ക് വലുത് ആയിരുന്നു… അത് കൊണ്ട് ഞങ്ങൾ സമ്മതിച്ചു….. ” – അമ്മാവൻ

 

 

 

” എന്നിട്ട്…. ഞാൻ എങ്ങനെ ഇവിടെ എത്തി….. ” – ദേവൻ

 

 

 

” വിചാരിച്ചതിലും നേരത്തെ ലക്ഷ്മിയുടെ പ്രസവം നടന്നു…. പക്ഷേ ഞങ്ങൾ കരുതിയ പോലെ കുഞ്ഞിനെ അവിടെ വെച്ച് കൊല്ലാൻ പറ്റിയില്ല…. കൂടാതെ ഒന്നല്ലയിരുന്ന് 2 മക്കൾ ഉണ്ടായിരുന്നു…. പക്ഷേ എന്റെ ഭാര്യ ഞങ്ങളോട് അത് പറഞ്ഞില്ല…. അവൾക്ക് ഇതിനോട് സമ്മതം അല്ലായിരുന്നു… പിന്നെ ഭീഷണിയുടെ മുന്നിലാണ് അവള് സമ്മതിച്ചത്….. ഒരു കുഞ്ഞു ജനിച്ച വിവരം മാത്രമേ അവള് ഞങ്ങളെ അറിയിച്ച് ഉള്ളൂ…. ആ കുഞ്ഞിനെ അവൾക്ക് കൊല്ലാൻ കഴിയില്ല എന്നും പറഞ്ഞു…. അത് കൊണ്ട് ആ കുഞ്ഞുമായി ഞാൻ പുറത്ത് കടന്നു…. പക്ഷേ എന്നെ കണ്ട പോലീസുകാർ എന്റെ പുറകിൽ വന്നു…. അപ്പോഴാണ് ഇങ്ങോട്ട് ഞാൻ ഓടി കയറിയത്…. ബാകി ഉള്ള കാര്യങ്ങള് ആണ് ഇവർ പറഞ്ഞത്….. ” – അമ്മാവൻ

 

 

എല്ലാം ഒരു നടുകത്തോടെ ആണ് ഞാൻ കേട്ടത്…. അപ്പോള് എന്റെ വീടാണ് ചിറ്റെടം….. എന്റെ മുറപ്പെണ്ണ് തന്നെയാണ് ശ്രീബാല…..

 

 

 

” ഇത്രേ എനിക് അറിയൂ….. ഇനിയെങ്കിലും എന്നെ കൊല്ലരുത്….. ” – അമ്മാവൻ

 

 

” ദേവാ….. ” – ശരൺ

 

 

അപ്പോഴാണ് അവിടെ നില്കുന്ന ശരണിനെ കുറിച്ച് ഞാൻ ഓർത്തത്…. എന്റെ സഹോദരൻ…. എന്റെ അനിയൻ…. എന്റെ ചോര…. എന്റെ ഒരേയൊരു രക്തബന്ധം…..

 

 

 

ഉടനെ അവൻ എന്നെ വന്നു കെട്ടിപ്പിടിച്ചു….. എന്നെ ഉമ്മ വെച്ചു…..

 

 

 

” ദേവാ… നീ…. നീ എന്റെ ചേട്ടനാണ് ദേവാ…. നമ്മൾ സഹോദരങ്ങൾ ആണ് ഡാ…. ” – ശരൺ

 

 

” അതേ…. ” – ദേവൻ

 

 

 

” കൊല്ലണം ദേവാ നമുക്ക് അവരെ ഓരോരുത്തരെയും….. നമ്മളെ ഇങ്ങനെ അനാഥം ആകിയ എല്ലാവരെയും കൊല്ലണം നമുക്ക്…. ” – ശരൺ

 

 

ഞാൻ അവനെ തട്ടി ആശ്വസിപ്പിച്ച് കൊണ്ടിരുന്നു…..

 

 

പാവം എന്നെക്കാൾ അധികം അനുഭവിച്ചിട്ട്‌ ഉണ്ട് അവൻ…. എനിക് സ്വന്തം അല്ലായിരുന്നു എങ്കിൽ കൂടി ഇവർ ഒക്കെ എന്നെ സ്വന്തമായി കണ്ടൂ…. പക്ഷേ അവനോ അവന്റെ വലിയചൻ ആയിട്ട് പോലും ദ്രോഹിച്ചു…..

 

 

പൊറുകില്ല ദേവൻ ഒരാളോടും….. അന്നേരം അവന്റെ ഉള്ളിൽ എരിഞ്ഞത് പക ആയിരുന്നു…. കൊടും പക….

 

 

പക്ഷേ അതേ സമയം ഇതൊക്കെ കേട്ട് ചിരിച്ചിരുന്ന ഒരു മുഖത്ത് കൂടി പക എരിഞ്ഞത് മറ്റാരും കണ്ടില്ല….. സ്വന്ത ബന്ധങ്ങൾ നഷ്ടമായ ഒരുവന്റെ പക…..

 

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!