Skip to content

💙 ഇന്ദ്രബാല 💙 59

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

” ദേവേട്ടാ…. ഇനി ഇവിടെ നിൽക്കണ്ട…. നമുക്ക് പോവാം…. വെറുത്ത് പോയി…. പോവാം ദേവേട്ടാ…. പ്ലീസ്…. ” – സൂര്യ

 

എനിക് കരച്ചിൽ അടക്കാൻ ആകുന്നില്ലയിരുന്ന്…..

 

” ഇവിടുത്തെ കാര്യങ്ങള് ഒക്കെ ഞാൻ സെറ്റ് ചെയ്ത് ഇട്ടേക്കാം….. ഗൂഢാലോചന കഴിയുമ്പോൾ പതിയെ വന്നാൽ മതി…. ബാകി വീട്ടിൽ ചെന്നിട്ട് തരാം 2 പേർക്കും….. ” – ദേവൻ

 

ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി……

 

 

_______________

 

 

( ദേവൻ )

 

 

വഴിയിൽ ഉടനീളം സൂര്യ മൗനമായിരുന്നു…. വീട്ടിൽ എത്തിയിട്ടും അവള് ആരോടും സംസാരിച്ചില്ല……. മുറിയിൽ കയറി വാതിൽ അടച്ചു…. ആരും പറഞ്ഞിട്ട് പോലും വാതിൽ തുറന്നില്ല…..

 

 

ഞാൻ കാര്യങ്ങള് ഒക്കെ എല്ലാവരോടും തുറന്നു പറഞ്ഞു….. അത് അറിഞ്ഞ എല്ലാവർക്കും അവരോട് 2 പേരോടും ദേഷ്യവും അമർഷവും തോന്നി…..

 

 

സൂര്യയുടെ കാര്യം ഓർത്തപ്പോൾ ഭയങ്കര വിഷമം തോന്നി…. പാവം കേട്ടത് ഒക്കെ അതിനെ ഒരുപാട് തളർത്തിയിട്ട്‌ ഉണ്ട്…..

 

 

” ഇനി ഒരു നിമിഷം പോലും അവരെ ഇവിടെ നിറുത്താൻ പാടില്ല….. വന്ന ഉടനെ ഇറങ്ങാൻ പറയണം….. ” – ശ്രീധരൻ

 

 

” അതേ…. ഇത്രയൊക്കെ ചെയ്ത അവരെ ഇനി ഇവിടെ വേണ്ട….. ” – ദേവൻ

 

 

അത് എല്ലാവരുടെയും ഒരു പൊതുവായ തീരുമാനം ആയിരുന്നു…..

 

 

നീതു ചേട്ടന്റെ മകൾ ആണല്ലോ എന്നൊരു sentiments പോലും അമ്മക്ക് കൂടി ഉണ്ടായില്ല….. അത്രമേൽ അവളെ എല്ലാവരും വെറുത്തിരുന്നു…..

 

 

സൂര്യ മുറിയിൽ നിന്ന് ഇറങ്ങുന്നതും ഇല്ല ആരും വിളിച്ചിട്ട് പുറത്തേക്കും വരുന്നില്ല….. ഗായത്രി ചെന്നപ്പോൾ കുറച്ച് നേരം ഒറ്റക്ക് ഇരിക്കണം എന്ന് മാത്രം പറഞ്ഞു…..

 

 

ഞങ്ങളും കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല…..

 

 

 

_________________

 

 

( ശ്രീ )

 

 

സൂര്യയുടെ അവസ്ഥ കണ്ടിട്ട് സങ്കടം വന്നു…. അവർ പറഞ്ഞത് ഒക്കെ കേട്ടിട്ട് കൈകാലുകൾ തളരുന്ന പോലെയാണ് തോന്നിയത്….. എന്നോട് ഇങ്ങനെ ഒക്കെ ചെയാൻ മാത്രം ഞാൻ ഇവരോട് ഒക്കെ എന്ത് തെറ്റ് ചെയ്തു…..

 

 

അപ്പചിക്ക് എന്നോട് ദേഷ്യം ഉണ്ടെന്ന് എനിക് അറിയാം…. പക്ഷേ അത് ഇത്രേം ആഴത്തിൽ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല…..

 

 

വീട് മുഴുവൻ നിശ്ശബ്ദത നിറഞ്ഞു നിന്നു…..

 

ആരും തമ്മിൽ ഒന്നും മിണ്ടുന്നില്ല…. ദേവേട്ടൻ നല്ല ദേഷ്യത്തിൽ ആണ്…. മുഖം കണ്ടാൽ അറിയാം….

 

ഇതിനിടയിലേക് ആണ് നീതുവും അപ്പചിയും കയറി വന്നത്….. അവരെ കണ്ടതും എല്ലാവരുടെയും മുഖത്ത് ദേഷ്യം ഇരച്ചു കയറി…..

 

 

വന്നതും നീതു മാലൂ അമ്മയുടെ അടുത്തേക്ക് ചെന്നു….

 

” അപ്പചി… ” – നീതു

 

 

അതിനുള്ള മറുപടി മുഖമടിച്ച് ഒരു അടി ആയിരുന്നു…..

 

 

” വിഷപാമ്പിനെ പോലെ പാൽ തന്ന കൈക്ക്‌ തന്നെ തിരിച്ച് കൊത്തി അല്ലേ ഡീ ….. ” – മാലതി

 

 

” അപ്പചി…. എനിക് ഒരു അബദ്ധം പറ്റി പോയി…. സോറി….. ഈ ഒരു വട്ടം കൂടി എനിക് മാപ്പ് തരണം….  ” – നീതു

 

 

” ഇത് പോലെയുള്ള നിന്റെ വർത്തമാനം കേട്ട് ഒരിക്കൽ ആ പെണ്ണ് നിന്നോട് ക്ഷമിചത് അല്ലേ….. എന്നിട്ട്… നീ അവളോട് എന്താ തിരിച്ച് ചെയ്തത്…. ” – മാലതി

 

 

” അപ്പചി എനിക് ഒരു അബദ്ധം…. ” – നീതു

 

 

” മിണ്ടി പോവരുത് അവളുടെ അബദ്ധം…. ഇനി ഒരു നിമിഷം പോലും നീ ഇവിടെ ഉണ്ടാവരുത്…. ഇറങ്ങണം ഇപ്പോ ഈ നിമിഷം…..    ” – അപ്പചി

 

 

 

” അപ്പചി ഞാൻ എങ്ങോട്ട് പോവാൻ ആണ്…. ഇൗ ഒരു വട്ടം കൂടി എന്നോട് ക്ഷമിക്കണം ” – നീതു

 

 

 

” ഇല്ല ക്ഷമ എന്നൊന്ന് ഇനി നീ അർഹിക്കുന്നില്ല…. ഇനി നിന്നോട് ശ്രീ ക്ഷമിചാൽ പോലും ഞാൻ ക്ഷമിക്കില്ല….. ഞാൻ എന്നല്ല ഇവിടെ ഉളളവർ ആരും ക്ഷമിക്കില്ല…. ” – മാലതി

 

 

 

” അപ്പചി….. ” – നീതു

 

 

അമ്മ അവളെ ശ്രദ്ധിക്കാതെ ഗായത്രിക്ക് നേരെ തിരിഞ്ഞു…..

 

 

” മോളെ ഗായു….. ഇവളുടെ ബാഗ് എന്തേ….. ” – മാലതി

 

 

” ദാ അമ്മേ….. ” – ഗായത്രി

 

 

ഉടനെ അമ്മ നീതുവിന്റെ ബാഗ് വാങ്ങി പുറത്തേക് എറിഞ്ഞു…..

 

 

” ഇറങ്ങി പോ…. ഇനി ഇൗ പടിക്ക് അകത്തേക്ക് നീ കയറരുത്…. ഇപ്പോ ഈ അകത്ത് നിൽക്കുന്നതിന് തന്നെ ഇവിടം മുഴുവൻ ചാണക വെള്ളം തളിച്ച് ശുദ്ധീകരണം നടത്തണം….. “. – മാലതി

 

 

 

” അപ്പചി പ്ലീസ് ഒരു പ്രാവശ്യം കൂടി….. “. – നീതു

 

 

 

” നീ ചെയ്ത ചതിക്ക് ഇങ്ങനെ അല്ല നിന്നെ പറഞ്ഞു വിടേണ്ടത്….. കൈയും കാലും തല്ലി ഒടിക്കണം…. പക്ഷേ അത് ചെയ്യാത്തത്…. നീയല്ല ഞങ്ങൾ…. ഇറങ്ങടി…. ” – മാലതി

 

 

 

” ദേവേട്ടാ… ഒന്നു പറ….. ” – നീതു

 

 

” അമ്മ ആയത് കൊണ്ട് ആണ് ഇത്ര മര്യാദയോടെ പറഞ്ഞത്….. ഞാൻ ഇടപെട്ടാൽ നീ 2 കാലോടെ ഇവിടുന്നു പോവില്ല…. ആംബുലൻസിൽ ആവും….. “. – ദേവൻ

 

 

 

” ശ്രീ ഒരു വട്ടം കൂടി എന്നോട്…… ” – നീതു

 

 

ഞാൻ തിരിച്ച് പറയുന്നതിന് മുമ്പ് ഗായത്രി മറുപടി പറഞ്ഞിരുന്നു….

 

 

” ചൂൽ കൊണ്ട് അടിച്ച് ഇറക്കേണ്ട എന്ന് ഉണ്ടെങ്കിൽ  ഇറങ്ങി പോ….. ” – ഗായത്രി

 

 

എന്നും പറഞ്ഞു അവളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു…..

 

 

അടുത്ത ഊഴം ആമിയുഡേത് ആയിരുന്നു…..

 

 

” ആധിയെ വിളിച്ച് ഇന്ന് തന്നെ ഇവിടുന്നു ഇറങ്ങണം….. ഇനി ഒരു നിമിഷം പോലും ഇവിടെ നിൽക്കരുത്….. നിന്നെ നോവിക്കാൻ ഞങ്ങൾക്ക് താൽപര്യം ഇല്ല…. നിന്റെ അമ്മയെ വിളിച്ച് പറഞ്ഞിട്ട് ഉണ്ട്….. ” – മാലതി

 

 

 

എന്നിട്ട് അപ്പചിയുടെ നേരെ തിരിഞ്ഞു….. പക്ഷേ അപ്പചിയോട് സംസാരിച്ചത് അമ്മ ആയിരുന്നില്ല അച്ഛൻ ആയിരുന്നു…..

 

 

 

” ഏട്ടാ…. ഞാൻ… എന്നോട് ” – അപ്പചി

 

 

 

” തനിഷ്ടത്തിന് ഇവിടുന്നു ഇറങ്ങി പോയിട്ടും ഭർത്താവ് മരിച്ച് മറ്റൊരു മാർഗം ഇല്ലാതെ ഒരു കുഞ്ഞുമായി പിച്‌ച്ച ഇരക്കേണ്ട അവസ്ഥ വരും എന്നായപ്പോൾ അഭയം തന്നവർ അല്ലേ ഡീ ഞങ്ങൾ…… ഇത്ര യൊക്കെ ആയിട്ടും നിന്നോടോ നിന്റെ മകളോടോ ഞങ്ങൾ എന്തെങ്കിലും അനിഷ്ടം കാണിച്ചിട്ട് ഉണ്ടോ…. എന്നിട്ട് ആ നീ എന്താ ചെയ്തത്…. എന്റെ മകന്റെ ജീവിതം നശിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു…… നാണം ഉണ്ടോ നിനക്ക്….. ” – അച്ഛൻ

 

 

 

 

” ഏട്ടാ അത്….. ” – അപ്പചി

 

 

 

” ഒരു ന്യായീകരണവും എനിക് കേൾക്കണ്ട….. ” – അച്ഛൻ

 

 

” കേൾക്കണം…. ചെറുപ്പം മുതൽ ദേവൻ സൂര്യയ്ക്ക് ഉള്ളതാണ് എന്നല്ലേ അമ്മയും അച്ഛനും പറഞ്ഞിരുന്നത്…. എന്നിട്ട് ഇവളെ ഇങ്ങോട്ട് കെട്ടി കൊണ്ട് വന്നിരിക്കുന്നു….. ഇൗ നശിച്ചവൾ കാരണം എന്റെ മകളുടെ ജീവിതം ആണ് നഷ്ടപ്പെട്ടത്….. ദേവൻ എന്റെ മകളെ സ്വീകരിക്കണം….. അതിനു വേണ്ടി ആണ് ഞാൻ ഇവളെ കൊല്ലാൻ നോക്കിയത്….. “. – അപ്പചി

 

 

 

അപ്പചിയുടെ വാക്കുകൾ ഒരു തളർച്ചയോടെ ആണ് ഞാൻ കേട്ടത്….

 

 

അപ്പോഴാണ് പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടത്…. നോക്കിയപ്പോൾ മുത്തശ്ശി ആണ്…..

 

 

 

” എടി എരണം കെട്ടവളെ…. നാണം ഇല്ലെ നിനക്ക് ഇങ്ങനെ ഒക്കെ പറയാൻ…. ശെരിയാണ് ചെറുപ്പത്തിൽ അങ്ങനെ ഞാനും നിങ്ങളുടെ അച്ഛനും ഒക്കെ പറഞ്ഞിട്ട് ഉണ്ടാവാം….. പക്ഷേ…. നിന്റെ മകളുടെ മനസ്സ് കണ്ടു കൂടെ നിനക്ക്…. അവർ തമ്മിൽ ഉള്ള സഹോദര സ്നേഹം കണ്ണിൽ കണ്ടില്ലേ നിന്റെ….. ഇൗ ഒരു വാക്ക് മാത്രേ നീ ഓർത്ത് ഇരുന്നോളു….. ” – മുത്തശ്ശി

 

 

 

” അമ്മേ എന്റെ സൂര്യ അവളെ അനാഥം ആകല്ലെ….. ” – അപ്പചി

 

 

” സൂര്യ ഞങ്ങളുടെ മകൾ ആണ്…. നിന്റെ മകൾ ആണെങ്കിലും നിന്റെ പോലെയുള്ള ഈ അഴുകിയ മനസ്സ് ഇല്ല അവൾക്ക്…. അത് കൊണ്ട് ആണല്ലോ അവനെ സഹോദരൻ ആയി കാണാനും അവന്റെ ഭാര്യയെ അത്രയേറെ സ്നേഹിക്കാനും കഴിയുന്നത്….. ” – മുത്തശ്ശി

 

 

 

” അമ്മേ സോറി…. ഇൗ ഒരു വട്ടം കൂടി മാപ്പ് തരൂ…. ” –  അപ്പചി

 

 

 

” എന്ത് അടിസ്ഥാനത്തിൽ ആണ് നിനക്ക് ഞങ്ങൾ മാപ്പ് തരേണ്ടത്…. ഇനിയും നീ പക പോക്കാൻ അവളെ കൊല്ലില്ല എന്ന് ആര് കണ്ടൂ… “. – അച്ഛൻ

 

 

” സാരമില്ല ശ്രീ ഏട്ടാ…. ഇൗ പ്രാവശ്യം ക്ഷമിച്ചേക്… എന്തായാലും നമ്മുടെ സൂര്യ മോളുടെ അമ്മ അല്ലേ….. ” – അമ്മ

 

 

 

” വേണ്ട മാലതി…. ഇവൾ ഇനി ഒരു നിമിഷം പോലും ഇവിടെ നിൽക്കരുത്…… ഇറങ്ങണം….. ഇപ്പോ ഈ നിമിഷം….. ഇൗ വീട്ടിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച ഇവളെ എന്ത് വിശ്വാസത്തിൽ ഇവിടെ നിറുത്തും….. ” – മുത്തശ്ശി

 

 

 

എന്റെ ദേവിയെ ഞാൻ കാരണം ഇൗ കുടുംബം ശിധിലം ആവുക ആണോ….. സൂര്യയുടെ കാര്യം ഓർത്തപ്പോൾ സങ്കടം. വന്നു….. അപ്പചി ഇവിടെ ഉണ്ടാവണം… എന്തൊക്കെ ഇപ്പോ പറഞ്ഞാലും അവർക്ക് ഒരിക്കലും അപ്പചിയെ വെറുക്കാൻ ആവില്ല….. ഇടപെട്ടെ പറ്റൂ….. ഇല്ലെങ്കിൽ നാളെ ഇൗ ഒരു കാര്യം ഇവരുടെ ഒക്കെ മനസ്സിൽ സങ്കടം ആയി നിലനിൽക്കും…..

 

 

 

 

” മുത്തശ്ശി…. ഇൗ ഒരു വട്ടം കൂടി അപ്പച്ചിയോട് ക്ഷമിക്കൂ…. അപ്പച്ചിക്ക്‌ മകളോട് ഉള്ള സ്നേഹം കൊണ്ട് അല്ലേ ഇങ്ങനെ ഒക്കെ ചെയ്തത്….. ഇൗ ഒരു വട്ടം കൂടി മാപ്പ് കൊടുക്ക് മുത്തശ്ശി…. അപ്പചി ഇവിടെ നിന്നോട്ടെ….. ” – ശ്രീ

 

 

 

പെട്ടെന്നാണ് അപ്പചിയുടെ ബാഗ് ആരോ എറിഞ്ഞത്…. നോക്കിയപ്പോൾ സൂര്യ ആണ്…..

 

 

 

” മോളെ…. “. – അപ്പചി

 

 

” വിളിക്കരുത് നിങ്ങള് എന്നെ അങ്ങനെ….. എനിക് ഇങ്ങനെ ഒരു അമ്മ ഇല്ല….. എന്നെ കാരണം ഇങ്ങനെ ഒരു സ്ത്രീയെ ഇവിടെ നിർത്തേണ്ട കാര്യം ഇല്ല…… ഞാനും ഇറങ്ങുക ആണ്….. ഇവരോടൊപ്പം… അല്ല ഇവിടുന്നു ഇറങ്ങിയാൽ ഇവർക്ക് ഇവരുടെ വഴി എനിക് എന്റെ വഴി….. ” – സൂര്യ

 

 

 

” സൂര്യ മോളെ…. എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ മോൾക്ക് വേണ്ടി അല്ലേ ഞാൻ….. ” – അപ്പചി

 

 

 

” മോളോ ആരുടെ മോൾ….. ആർക്ക് വേണ്ടി ആണെങ്കിലും എന്നെക്കാൾ വെറും ഒന്നോ രണ്ടോ വയസ്സ് മൂപ്പ് മാത്രം ഉള്ള ഈ ശ്രീ ഏട്ടത്തിയെ കൊല്ലാൻ നിങ്ങള് കൂട്ട് നിന്നപ്പോഴെ നിങ്ങള് ഒരു അമ്മ അല്ലാതെ ആയി മാറി….. ഓർത്തോ നിങ്ങള് ഇതു പോലെ ശ്രീക്കും ഒരു അമ്മ ഉണ്ടെന്ന്…. ഏടത്തി ഇല്ലാതെ ആയാൽ ആ അമ്മയുടെ അവസ്ഥ എന്താകും എന്ന്….. ” – സൂര്യ

 

 

” മോളെ ദേവൻ….. ” – അപ്പചി

 

 

 

” അമ്മയോട് ഞാൻ ഇന്നേവരെ പറഞ്ഞിട്ട് ഉണ്ടോ എനിക് ദേവെട്ടനേ ഇഷ്ടം ആണെന്ന്…. അല്ലെങ്കിൽ അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ….. എനിക് എന്റെ സഹോദരനെ പോലെ ആണ് ദേവേട്ടൻ….. ആ ദേവെട്ടന്റെ ജീവിതം നശിപ്പിക്കാൻ നോക്കിയ നിങ്ങളെ ഇനി ഇവിടെ വേണ്ട….. നിങ്ങളുടെ മകൾ ആണെന്ന് ഓർക്കുമ്പോൾ  എനിക്  എന്നോട് തന്നെ വെറുപ്പ് തോന്നുന്നു….. ” – സൂര്യ

 

 

 

” മോളെ സൂര്യ അമ്മയോട് അങ്ങനെ ഒന്നും പറയല്ലേ….. ” – ശ്രീ

 

 

ഉടനെ അവള് എന്നെ കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞു….

 

 

” ശ്രീ ഏടത്തി എന്നോട് ക്ഷമിക്കൂ ഏട്ടത്തി…. ഞാൻ അറിഞ്ഞില്ല ഇവരുടെ മനസ്സിൽ ഇത്രേം ദുഷ്ടത്തരം ഉണ്ടെന്ന്…. കാണേണ്ട എനിക് ഇവരെ…. ” – സൂര്യ

 

 

പറഞ്ഞത് ഒക്കെ കേട്ട് അപ്പചി കരയാൻ പോലും ആവാതെ നിൽപ്പുണ്ട്…. ഇൗ മകൾക്ക് വേണ്ടി ആണല്ലോ അവർ ഈ കണ്ട ദുഷ്ടതരം മുഴുവൻ ചെയ്തത്…..

 

 

എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി…. അപ്പചിയോഡ് അവിടെ നിന്ന് കൊള്ളാനും പറഞ്ഞു…..

 

 

അപ്പചിയെ ഞാൻ മുറിയിലേക്ക് കൊണ്ടുപോയി….. അവിടെ എത്തിയതും അവർ എന്റെ കാലിൽ വീണു……

 

 

 

” പൊറുക്കണം മോളെ ഇൗ പാപിയോട്….. ” – അപ്പചി

 

 

” എന്താ അപ്പചി ഇൗ കാണിക്കുന്നത്….. എഴുന്നേറ്റ് മാറു…. എനിക് പരാതി ഒന്നുമില്ല…. അപ്പചി ഇങ്ങനെ നിക്കല്ലെ എഴുന്നേൽക്കു…. എനിക് ഒരു ദേഷ്യവും ഇല്ല….. ” – ശ്രീ

 

 

 

ഞാൻ ഉടനെ അപ്പചിയെ പിടിച്ച് എഴുന്നേൽപ്പിച്ച്….

 

 

” എന്നോട് ക്ഷമിക്കണം മോളെ…. നിന്റെ മനസ്സിന്റെ വലിപ്പം കാണാൻ ഞാൻ ശ്രമിച്ചില്ല….. നിന്നോട് വെറുപ്പ് ആയിരുന്നു… ഒരു ദിവസം കൊണ്ട് എന്റെ മകളുടെ ജീവിതം നശിപ്പിക്കാൻ നോക്കിയ ഒരുത്തി ആയാണ് മോളെ ഞാൻ കണ്ടത്….. മോൾ ഇല്ലാതെ ആയാൽ സൂര്യക്ക്‌ ദേവനെ കിട്ടുമെന്ന് ഞാൻ വ്യാമോഹിച്ചു….. അത് കൊണ്ടാണ് ഒരു അമ്മ ആയിരുന്നിട്ടും ഞാൻ ഇത് പോലെ ഒരു നീച പ്രവർത്തിക്കു കൂട്ട് നിന്നത്….. അവിടെ ഞാൻ എന്റെ മകളെ മാത്രം കണ്ടോളൂ….. ക്ഷമിക്കണം…. ” – അപ്പചി

 

 

 

” എനിക് മനസ്സിലാവും അപ്പചി സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ എല്ലാ അമ്മമാരും സ്വാർഥരാണ്….. സാരമില്ല അപ്പചി തെറ്റ് മനസ്സിലായല്ലോ അത് മതി…. ഇനി എന്നെയും ഒരു മകളെ പോലെ കണ്ടാൽ മതി…. അത്രയും മതി…. “. – ശ്രീ

 

 

 

അതൊക്കെ കേട്ടിട്ട് അപ്പചിയുടെ കണ്ണുകൾ നിറഞ്ഞു….

 

 

 

” മോളെ പോലെയുള്ള ഒരു കുട്ടിയെ മരുമകൾ ആയി കിട്ടാൻ ഒരുപാട് പുണ്യം ചെയ്യണം….. വന്ന അന്ന് മുതൽ ദ്രോഹിച്ചിട്ട്‌ ഉള്ളൂ ഞാൻ…. ക്ഷമിക്കൂ….. മനസ്സിൽ വിഷം ആയിരുന്നു…. കൊടും വിഷം… അത് തിരിച്ചറിയാൻ  സ്വന്തം മകളുടെ സഹായം വേണ്ടി വന്നു…. ” – അപ്പചി

 

 

എന്നും പറഞ്ഞു അപ്പചി സ്വയം ഒന്നു പുച്ഛിച്ചു……

 

 

” സാരമില്ല അപ്പചി എല്ലാം മറന്നു കളയൂ…. ഇനി പുതിയ ഒരു ജീവിതം ജീവിച്ച് കണ്ടാൽ മതി…. ” – ശ്രീ

 

 

 

” മ്മ് മോളെ പോലെ ക്ഷമിക്കാൻ ഇവിടെ ആർക്കും പറ്റില്ല എന്തിന് എന്റെ സ്വന്തം മകൾക്ക് പോലും…. ഞാൻ അർഹയാണ്‌ എല്ലാത്തിനും…. ” – അപ്പചി

 

 

 

” അപ്പചിയുടെ ഇൗ മനം മാറ്റം സത്യം ആണെങ്കിൽ എല്ലാവരും അംഗീകരിക്കും…. അത് സമയം എടുക്കും…. പക്ഷേ സത്യമുള്ള മനസ്സ് എന്നും മാറ്റി നിർത്തപെടില്ല….  അപ്പചി സമാധാമായി ഇരിക്ക്…. “. – ശ്രീ

 

 

 

” മ്മ് ” – അപ്പചി

 

 

” അപ്പചി കിടന്നോ ഞാൻ പോണു….. ” – ശ്രീ

 

 

 

മുറിവിട്ട്‌ ഇറങ്ങുമ്പോഴും അപ്പചിയുടെ ഇൗ മാറ്റം സത്യം ആയിരിക്കണെ എന്നൊരു ഒറ്റ പ്രാർത്ഥനയെ ഉള്ളൂ…..

 

 

 

 

_________________

 

 

 

( ദേവൻ )

 

 

 

ഇവൾ എന്താ ഇങ്ങനെ….. ഞങ്ങൾ ഒക്കെ എതിർത്തത് കൊണ്ടാണ് അല്ലെങ്കിൽ ചിലപ്പോൾ നീതുവിനെയും ഇവിടെ നിറുത്തുമായിരുന്നു….. ദ്രോഹികുന്നവരോട് വരെ ക്ഷമിക്കാൻ ഇവൾ എന്താ മദർ തെരേസയോ….

 

 

അപ്പോഴാണ് അവള് മുറിയിലേക്ക് വന്നത്….

 

 

 

” ദേവേട്ടാ…… ” – ശ്രീ

 

 

” മ്മ് പറഞ്ഞോ…..  ” – ദേവൻ

 

 

 

” എന്താ ദേവേട്ടാ….. ഒരു ദേഷ്യം പോലെ….. ” – ശ്രീ

 

 

 

” എനിക് ആരോടും ഒരു ദേഷ്യവും ഇല്ല….. ” – ദേവൻ

 

 

ഉടനെ അവള് വന്നു എന്റെ അടുത്ത് ഇരുന്നു….. ഞാൻ ഉടനെ കുറച്ച് നീങ്ങി ഇരുന്നു….

 

 

” എന്താ ദേവേട്ടാ എന്തുപറ്റി….. ” – ശ്രീ

 

 

 

” മദർ തെരേസ യുടെ അപ്പുറത്തെ പണി ഒക്കെ കഴിഞ്ഞോ…. “. – ദേവൻ

 

 

ഉടനെ അവള് എന്നെ കൂർപ്പിച്ച് ഒരു നോട്ടം നോക്കി…..

 

 

” അല്ല പിന്നെ ഇത് പോലെ ഉള്ള വിഷ ജീവികളോട് ഒക്കെ ക്ഷമിച്ച് വീട്ടിൽ താമസിപ്പിക്കുന്ന നിന്നെ ഞാൻ എന്താണ് വിളിക്കേണ്ടത്….. അവർക്ക് വേണ്ടത് എല്ലാം വെച്ച് കൊടുത്തിട്ട് അല്ലേ ഇങ്ങോട്ട് വന്നത്…. സ്വന്തം ജീവൻ എടുക്കാൻ ശ്രമിച്ചവരോട് തന്നെ ക്ഷമിക്കാൻ എങ്ങനെ കഴിയുന്നു ശ്രീ നിനക്ക്…. ” – ദേവൻ

 

 

 

പറയുമ്പോൾ എന്റെ ശബ്ദം ഇടറി….. കണ്ണുകൾ നിറഞ്ഞു……

 

 

 

” ദേവേട്ടാ…… ” – ശ്രീ

 

 

അവളുടെ ആ വിളി കേട്ടതും പിന്നെ എനിക് പിടിച്ച് നിൽക്കാൻ ആയില്ല….. ഗൗരവത്തിന്റെ മുഖമൂടി അഴിഞ്ഞു വീണു…..

 

 

 

ഞാൻ അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു……

 

 

 

_____________________

 

 

 

 

( ശ്രീ )

 

 

 

തോളിൽ നനവ് പടർന്നപ്പോൾ ആണ് ദേവേട്ടൻ കരയുക ആണെന്ന് മനസിലായത്…..

 

 

” എന്താ ദേവേട്ടാ എന്തിനാ കരയുന്നത്….. ” – ശ്രീ

 

 

 

” ബാലേ നീ എന്തിനാ വീണ്ടും അവരെ ഇവിടെ നിറുത്തിയത്…. എന്റെ പ്രാണനെ എന്നിൽ നിന്നും അകറ്റാൻ ശ്രമിച്ചവർ ആണ് അത് ഒന്നല്ല രണ്ട് പ്രാവശ്യം….. എനിക് പേടി ആണ്…. ഇനി ഒരിക്കൽ കൂടി നീ ജീവന് വേണ്ടി പിടയുന്നത് കാണാൻ ഉള്ള മനകട്ടി എനിക് ഇല്ല ബാലേ….. എനിക് എന്റെ ശ്വാസം പോകുന്നത് പോലെയാണ് തോന്നിയത്…. ഇനിയും വയ്യ….. ” – ദേവൻ

 

 

 

” അയ്യേ കരയുക ആണോ…. ആൺകുട്ടികൾ കരയാവോ….. ” – ശ്രീ

 

 

എന്നൊക്കെ പറഞ്ഞു ഞാൻ കണ്ണുകൾ തുടച്ച് കൊടുത്തു അവിടെ പതിയെ ചുംബിച്ചു…..

 

 

” ഇൗ ഇന്ദ്രനിൽ നിന്ന് ബാലയിക്ക്‌ ഒരു മോചനം ഇല്ല….. അത് കൊണ്ട് എന്റെ ചെക്കൻ വിഷമിക്കണ്ട കേട്ടോ….. ” – ശ്രീ

 

 

 

എന്നൊക്കെ പറഞ്ഞിട്ടും സങ്കടതിന് കുറവ് ഒന്നുമില്ല….. അപ്പോ ഞാൻ റൂട്ട് പതിയെ ഒന്നു മാറ്റി…..

 

 

 

” അയ്യേ ഒരു ആണായിട്ട്‌ നിന്ന് കരയുന്നത് കണ്ടില്ലേ….. ശേ മോശം മോശം…. ആണുങ്ങൾ കരയോ ഇത് പോലെ….. ” – ശ്രീ

 

 

 

” എന്താ ഡീ നിനക്ക് ഉറപ്പില്ലെ ആണാണ് എന്ന്…. ” – ദേവൻ

 

 

” ഇല്ലെങ്കിൽ ” എന്നും പറഞ്ഞു ഞാൻ കണ്ണിറുക്കി…..

 

 

 

” ആഹാ കൊച്ചിന് സംശയം ഉണ്ടോ….. നേരത്തെ പറയണ്ടേ ചേട്ടനോട്…. ചേട്ടൻ ഇപ്പോ തീർത്ത് തരാമല്ലോ….. “. – ദേവൻ

 

 

എന്നും പറഞ്ഞു എന്നെ നോക്കി മീശ പിരിച്ച് ഒരു കള്ള ചിരി ചിരിച്ചു….

ആ ചിരിയിൽ എന്തോ ഒരു വശപിശക് ഉണ്ടല്ലോ എന്റെ മഹാദേവ…..

 

 

” ദേവേട്ടാ വേണ്ടാ കേട്ടോ….. ” – ശ്രീ

 

 

 

” അങ്ങനെ പറഞാൽ എങ്ങനെ ആണ്…. സംശയം ഒക്കെ അപ്പോ തന്നെ തീർക്കണം നമുക്ക്…..അതാണ് അതിന്റെ ശെരി….. ” – ദേവൻ

 

 

അതിലെ വശപിഷക് മനസിലാക്കി ഞാൻ ഓടിയതും ദേവേട്ടൻ എന്നെ എടുത്ത് ബെഡിലേക് ഇട്ടതും ഒന്നിച്ച് ആയിരുന്നു…..

 

എന്നിട്ട് എന്റെ മുകളിൽ കൈ കുത്തി ദേവേട്ടൻ നിന്നു

 

 

” ദേവേട്ടാ….. ” – ശ്രീ

 

എന്ന് ഞാൻ ദയനീയമായി വിളിച്ചതും ദേവേട്ടൻ തന്റെ വിരൽ എന്റെ ചുണ്ടിൽ വെച്ചു…..

 

 

” ശു മിണ്ടരുത്…… ” – ദേവൻ

 

 

എന്നും പറഞ്ഞു ദേവേട്ടൻ എന്റെ ചുണ്ടുകളിലേക് തന്റെ ചുണ്ടുകൾ ചേർത്തു……

 

 

 

___________________

 

 

 

 

( ദേവൻ )

 

 

 

ഒന്നു പേടിപ്പിക്കാൻ ആണ് നോക്കിയത് എങ്കിലും അവളുടെ ആ തുടുത്ത ചുണ്ടുകൾ കണ്ടപ്പോൾ എന്തോ എനിക് എന്റെ മനസ്സ് കൈ വിട്ട് പോയി…..

 

 

ഞാൻ വേഗം എന്റെ ചുണ്ടുകൾ ബാലയുടെ ചുണ്ടുകളോട് ചേർത്ത്….. അവയിൽ അമർത്തി ചുംബിച്ചു…… പക്ഷേ എന്ത് കൊണ്ടോ ചുണ്ടുകൾ പിൻവലിക്കാൻ ആയില്ല…..

 

 

അവയുടെ മധുരാലല്യസത്തിൽ അത് നുകർന്ന് കൊണ്ടിരുന്നു…… സമ്മതം എന്ന വണ്ണം അവളുടെ മിഴികൾ കൂമ്പി അടഞ്ഞിരുന്നു……

 

 

എത്ര നുകർന്നാലും മതിവരാത്ത രീതിയിൽ അവയെ വീണ്ടും വീണ്ടും ഞാൻ രുചിച്ച് കൊണ്ടിരുന്നു….. ഇൗ നിമിഷം ഒരിക്കലും അവസാനിക്കാത്ത ഒന്നായി മാറട്ടെ എന്ന് തോന്നി പോയി…..

 

 

 

അവസാനം തുപ്പലിൽ ചോരയുടെ രുചി വന്നപ്പോളാണ് ഞാൻ അവളിൽ നിന്നും അടർന്നു മാറിയത്……..

 

 

അവൾക്ക് എന്റെ മുഖത്തേയ്ക്ക് നോക്കാൻ എന്തോ മടി ഉള്ളത് പോലെ….. നാണം അവളുടെ മുഖത്തേക്ക് ഒരു ആഭരണത്തെ പോൽ സൗന്ദര്യം നൽകി…. അവളുടെ നാണം എന്നിൽ പല വികാരങ്ങളും സൃഷ്ടിച്ചു…..

 

 

 

ഞാൻ ഉടനെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…… അവിടം വിയർപ്പ് കണങ്ങൾ പൊടിഞ്ഞിരുന്ന്…… അത് എന്നെ മത്ത് പിടിപ്പിക്കുന്നതായി തോന്നി….. അവിടെ ഞാൻ എന്റെ ചുണ്ടുകൾ ചേർത്തു പതിയെ അവിടെ കടിച്ചു……

 

 

 

പെട്ടെന്നാണ് ഫോൺ റിംഗ് ചെയ്തത്…..

 

 

” ചെ നശിപ്പിച്ചു….. ” – ദേവൻ

 

 

ബാല ആണെങ്കിൽ പൊട്ടി ചിരികുന്നുണ്ട്…..

 

 

” ഇപ്പോ മോൾ രക്ഷപെട്ടു…… നിന്നെ ചേട്ടൻ പിന്നെ എടുത്തോളാം….. ഏത് തെണ്ടി ആണ് ആവോ ഇൗ നേരം….. ” – ദേവൻ

 

 

നോക്കിയപ്പോൾ ശരത്ത്….. ഞാൻ ഊഹിച്ചു ഇൗ തെണ്ടി ആവും എന്ന്….. ഇവൻ എങ്ങനെ ആണ് ആവോ ഇത്ര കൃത്യം ആയി ഞങ്ങളുടെ കാര്യങ്ങള് അറിയുന്നത്….. നോക്കിക്കോ അളിയാ നിന്റെ ജീവിതം തുടങ്ങട്ടെ…. ഞാൻ കട്ടുറുംബുകളെ വാടകക്ക് എടുക്കും…..

 

 

” എന്താണ് അളിയാ…..  ” – ദേവൻ

 

 

” എന്താണ് അളിയാ വാക്കുകളിൽ ഒരു മ്ലാനത…. എന്റെ പെങ്ങൾ നിന്റെ തലക്ക് അടിച്ച….. ” – ശരത്ത്

 

 

 

” അത് ചോദിക്കാൻ ആണോ ഡാ തെണ്ടി വിളിച്ചത്….. ” – ദേവൻ

 

 

” അല്ലടാ വേറൊരു കാര്യം പറയാൻ ആണ്…. ” – ശരത്ത്

 

 

 

_________________________

 

 

 

 

( ശ്രീ )

 

 

 

ആ ഫോൺ വന്നത് ഭാഗ്യം ആയി….. അല്ലെങ്കിൽ ഇന്ന് പലതും നടന്നാനെ….. എന്റെ ദേവി….. എന്റെ ചുണ്ട് കടിച്ചു പൊട്ടിച്ചു ദുഷ്ടൻ…… ഇനി ഞാൻ എങ്ങനെ ബാകി ഉള്ളവരുടെ മുഖത്ത് നോക്കും…..

 

 

അപ്പോഴാണ് ദേവേട്ടൻ ഫോൺ വിളി കഴിഞ്ഞ് വന്നത്…..

 

 

” ആരായിരുന്നു….. ” – ശ്രീ

 

 

 

” വേറേ ആരാ എന്റെ അളിയൻ കട്ടുറുമ്പ്…. ” – ദേവൻ

 

 

” അവൻ വിളിച്ചത് നന്നായി…. ഇപ്പോ തന്നെ ചുണ്ട് പൊട്ടി നാശം ആയി….. ” – ശ്രീ

 

 

 

” ഇപ്പോഴേ തളർന്നോ….. ഇത് സംപിൾ വെടിക്കെട്ട് അല്ലെ…. തൃശൂർ പൂരം കാണാൻ കിടക്കുന്നത് അല്ലേ ഉള്ളൂ….. പിന്നെ ഇനി മുതൽ എല്ലാ ദിവസവും പാൽ കുടിച്ചോ കുറച്ച് സ്റ്റാമിന ഉണ്ടാവട്ടെ….. ” – ദേവൻ

 

 

” പോ വഷളൻ….. ” – ശ്രീ

 

 

 

” അയ്യടി….. ” – ദേവൻ

 

 

 

________________

 

 

 

 

( നീതു )

 

 

 

ഇനി എങ്ങോട്ട് പോവും….. ഞാൻ തൽകാലം ഒരു ഫ്ലാറ്റ് റെന്റ് ന്‌ എടുത്തു….. എങ്ങനെയും അവിടെ തിരിച്ച് കേറണം….. അതേ അത് തന്നെ വഴി…..

 

 

അവള് ഉടനെ ആരെയോ വിളിച്ചോ…..

 

 

” എനിക് ആ വീട്ടിൽ തിരിച്ച് കയറണം….. അതിനുള്ളത് എന്താണെന്ന് വെച്ചാൽ ചെയ്യണം….. ” – നീതു

 

 

” ഇപ്പോ ഒന്നും നടക്കില്ല….. ”

 

 

” നടക്കണം അല്ലെങ്കിൽ സത്യങ്ങൾ അറിയും ദേവനും വീട്ടുകാരും എല്ലാം…. അത് വേണോ സാറേ….. ” – നീതു

 

 

” ചതിക്കാൻ ആണോ ഉദ്ദേശം….. ”

 

 

” അല്ല എന്റെ ആവശ്യം നടക്കണം…..  അല്ലെങ്കിൽ എല്ലാവരും അറിയും നിങ്ങളാണ് ഇതിന് പിന്നിൽ എന്ന്….. ”

 

 

ഉടനെ അപ്പുറത്ത് നിന്ന് ഫോൺ കട്ട് ആയി…..

 

 

അവള് ഉടനെ അപ്പചിയെ വിളിച്ചു….

 

 

” നിങ്ങള് അവിടെ കയറി പറ്റിയത് നന്നായി…. നമ്മുടെ ബാകി പ്ലാൻ നടത്തണം….. ” – നീതു

 

 

” ഒകെ ” – അപ്പചി

 

 

ആ ഫോൺ വിളിയും അവിടെ അവസാനിച്ചു…..

 

 

 

____________________

 

 

(ദേവൻ )

 

 

മുറിയിൽ ഇരിക്കുമ്പോൾ ആണ് അപ്പചി വന്നത്…..

 

 

” മോനെ ദേവാ…. ” – അപ്പചി

 

 

” എന്താ “. – ദേവൻ

 

 

” എന്നെ നീതു വിളിച്ചിരുന്നു…. ” – അപ്പചി

 

 

എന്നും പറഞ്ഞു അവർ ഒരു ഫോൺ റെക്കോർഡ് കേൾപ്പിച്ചു…. അത് കേട്ടതും എൻറെ മുഖം ദേഷ്യതാൽ വലിഞ്ഞു മുറുകി…..

 

 

അവള് ഒരിക്കലും നന്നാവില്ല….. അവൾക്ക് കൊടുത്തത് ഒന്നും പോര…. ഞാൻ ഉടനെ ബൈക്കിന്റെ ചാവി എടുത്ത് പുറത്തേക് ഇറങ്ങി…..

 

 

അന്നേരം എന്റെ ഫോൺ ബെൽ അടിച്ചു….

 

 

 

” ഹലോ ” – ദേവൻ

 

 

അപരിചിതനായ ആരോ ആയിരുന്നു അപ്പുറം…..

 

 

” നിതിക രാജിനെ അറിയുമോ…. ”

 

 

” അറിയാം എന്താ…. ” – ദേവൻ

 

 

” അവർക്ക് ഒരു ആക്സിഡന്റ് സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്….. ”

 

 

 

ആ വാർത്ത എന്നെ പിടിച്ച് കുലുക്കി….

 

 

 

____________

 

 

 

ഇതേ സമയം മറ്റൊരിടം….

 

 

നിതിക നീ എനിക് വെറും ഒരു ആയുധം ആണ്…. അത് എനിക് നേരെ തിരിഞ്ഞാൽ നശിപ്പിക്കും ഞാൻ……

 

 

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!