Skip to content

അനഘ – ഭാഗം 3

anagha aksharathalukal novel

ഭവാനി-“വാ മോളേ,കഴിക്കാം..”

ഭവാനി അനഘയേയും കൂട്ടി ടേബിളിൽ ഇരിരുന്നു….

കാശി-“എടോ ഇത് അച്ഛൻ…നമ്മൾ വന്നപ്പോൾ ക്ഷീണം കാരണം കിടക്കുകയായിരുന്നു….

വയസ്സായി അടങ്ങിയിരിക്കാൻ പറഞ്ഞാ കേൾക്കില്ല എപ്പഴും പറമ്പിൽ എന്തെങ്കിലും പണിയെടുത്തോണ്ടിരിക്കണം”

അച്ഛൻ-“ആർക്കാടാ വയസ്സായത്?? എനിക്കോ?? ഞാൻ ഇപ്പോഴും ചെറുപ്പമാണ്

കാശി-“അതെയതെ….അതാവും ഇന്നലെ നെഞ്ചുവേദന വന്നത്..സമയത്തിന് മരുന്നു കഴിക്കാൻ പറഞ്ഞാ കഴിക്കില്ല…അടങ്ങിയിരിക്കേമില്ല…അച്ഛനെ നന്നാക്കാൻ പറ്റുമോയെന്ന ഞാനൊന്ന് നോക്കട്ടെ…

അച്ഛൻ-“പൊന്നുമോനിപ്പോ ഭക്ഷണം കഴിക്ക്....

അനഘ മോൾ വന്നേ… ഇരിക്ക്…”

ഭവാനി-“പുട്ടും കടലയും ആണ്….മോൾക്ക് ഇഷ്ടാവുമോന്ന് അറിയില്ല…നാളെ മുതൽ ശരിയാക്കാം ട്ടോ…”

അനഘ-“ഏയ്…എനിക്ക് എന്തായാലും കുഴപ്പമില്ല അമ്മേ…”

വൈഷ്ണവി-“ചേച്ചിക്കറിയോ…ചേട്ടന്റെ ഇഷ്ട ഭക്ഷണമാ ഇത്…ചേട്ടൻ ലീവിന് വന്ന് കഴിഞ്ഞാ പോവുന്നത് വരെ ഇത് തന്നെയാവും രാവിലെ ഭക്ഷണം…ഹോ..മടുത്ത് പോവും

കാശി-” ടീ,ടീ രാവിലെ തന്നെ എനിക്കിട്ട് ഉണ്ടാക്കല്ലേ…..വേണേൽ തിന്നിട്ട് നിന്റെ ആ LKG കുട്ടികളുടെ കൂടെ പോയി മീനിനെ പിടിച്ചോ മാങ്ങയ്ക്കെറിഞ്ഞോ കളിക്ക്..നിനക്ക് പറഞ്ഞിട്ടുള്ള പണി അതാ....”

വൈഷ്ണവി-“ദേ കിച്ചേട്ടാ വേണ്ട..എനിക്ക് ദേഷ്യം വരുന്നുണ്ടേ…”

കാശി-“നിനക്ക് ദേഷ്യം വരുന്നോ ടാ,പറയെടാ…നിനക്കെന്നെ തല്ലാൻ തോന്നുണ്ടോ ടാ,തല്ലെടാ…ഒന്ന് തല്ലി നോക്കെടാ…”

വൈഷ്ണവി-“അമ്മേ…അച്ഛാ,നിങ്ങൾക്ക് നിങ്ങളുടെ മോനെ വേണേൽ ഇപ്പോ ഇവിടുന്ന് പിടിച്ചോണ്ട് പൊയ്ക്കോ ….”

കാശി-“ടീ കുരുട്ടേ നിന്നെ….”

അച്ഛൻ-“എന്റെ പൊന്നുമക്കളേ ഭക്ഷണം കഴിച്ച് കഴിഞ്ഞ് വഴക്ക് കൂടുകയോ എന്ത് വേണേൽ ചെയ്തോ…ഇപ്പോ ഒന്ന് കഴിക്കാൻ സമ്മതിച്ചൂടേ…ആ കുട്ടി വെറുതെ പേടിക്കും…”

ഭവാനി-“കാശി ലീവിന് വന്ന് കഴിഞ്ഞി ചേട്ടനും അനിയത്തിയും തമ്മിലുള്ള ഈ അടികൂടലെല്ലാം പതിവാ…മോൾ കാര്യാക്കണ്ട”

അനഘ ഒന്ന് ചിരിച്ചു കൊണ്ട് ഭക്ഷണം കഴിക്കാൻ നോക്കി…വിശപ്പുണ്ടെങ്കിലും തൊണ്ടയിൽ നിന്നും ഇറങ്ങാത്തതു പോലെ അവൾക്ക് തോന്നി….

അച്ഛൻ-“മോളെന്താ ഒന്നും കഴിക്കാത്തത്..ഇഷ്ടപ്പെട്ടില്ലേ??”

അനഘ-“അയ്യോ ഇഷ്ടപ്പെടാഞ്ഞിട്ടല്ല…വിശപ്പ് തോന്നുന്നില്ല”

ഭവാനി-“ഒന്നും കഴിക്കാതിരുന്നാലെങ്ങനെ ശരിയാവും..കുറച്ചെങ്കിലും കഴിക്ക് മോളേ…”

കാശി-“എടോ,താനിപ്പോൾ തന്നെ വീക്ക് ആണ്…ഭക്ഷണം കഴിക്കാതിരുന്ന് ഓരോ അസുഖം വരുത്തി വെക്കണ്ട….”

വൈഷ്ണവി-“കുറച്ചെങ്കിലും കഴിക്ക് ചേച്ചീ…”

എല്ലാരുടേയും നിർബ്ബന്ധത്തിനു വഴങ്ങി കുറച്ച് കഴിച്ചെന്നു വരുത്തി അനഘ എഴുന്നേറ്റു…

ഭക്ഷണം കഴിച്ച് കഴിഞ്ഞ് വൈഷ്ണവി അനഘയെ കൂട്ടി ബാൽക്കണിയിലേക്ക് നടന്നു…

ബാൽക്കണിയുടെ ഓരത്തായി തൂണിലൂടെ മുല്ലവള്ളികൾ പടർന്ന് പിടിച്ചിട്ടുണ്ടായിരുന്നു….

അവർ അവിടെയുള്ള ആട്ടുകട്ടിലിൽ ഇരുന്നു….

വൈഷ്ണവി അനഘയോട് നിർത്താതെ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു…

ആളൊരു അസ്സൽ വായാടിയാണ് എന്ന് അനഘയ്ക്ക് മനസ്സിലായി…

സംസാരിച്ചു കൊണ്ടിരിക്കെ ചെരിഞ്ഞ് നോക്കിയ വൈഷ്ണവി കണ്ടത് തന്നെതന്നെ നോക്കിയിരിക്കുന്ന അനഘയെയാണ്…

വൈഷ്ണവി രണ്ട് കൈയ്യും അനഘയുടെ മുന്നിലൂടെ ഓടിച്ചു…

വൈഷ്ണവി-“ചേച്ചിയെന്താ എന്നെ ഇങ്ങനെ നോക്കുന്നത് ??”

അനഘ-“ഏയ് ഒന്നുല്ല..താൻ നല്ലവണ്ണം സംസാരിക്കുന്ന ആളാണല്ലോ…”

വൈഷ്ണവി-“അങ്ങനെ എല്ലാവരോടും ഇല്ല ചേച്ചി…ഇഷ്ടമുള്ളവരോട് മാത്രം…

അനഘ-“അപ്പോ എന്നെ തനിക്ക് ഇഷ്ടായോ?? “

വൈഷ്ണവി-“പിന്നേ…ചേച്ചിയെ കണ്ടപ്പോ തന്നെ എനിക്ക് ഒരുപാട് ഇഷ്ടായി

അനഘ-“ആഹാ..താൻ കൊള്ളാലോ…

വൈഷ്ണവി-“എന്റെ പൊന്നു ചേച്ചി, എന്നെ ഇങ്ങനെ താൻ എന്നൊന്നും വിളിക്കല്ലേ…

അമ്മേം അച്ഛനും വിളിക്കും പോലെ വൈശൂ ന്ന് വിളിച്ചോ…

അല്ലെങ്കിൽ അത് വേണ്ട…

കിച്ചേട്ടൻ വിളിക്കുന്ന പോലെ വിച്ചു ന്ന് വിളിച്ചോ….

എന്നെ അങ്ങനെ കിച്ചേട്ടൻ മാത്രേ വിളിക്കാറുള്ളൂ…

വേറെ ആരു വിളിക്കുന്നതും ഇഷ്ടല്ല…

പക്ഷേ ചേച്ചിക്കും അങ്ങനെ വിളിക്കാം…..

അനഘ-“അതെന്താ ഏട്ടന് മാത്രം സ്പെഷൽ…?

ഏട്ടനെ ഒരുപാട് ഇഷ്ടാണ് എന്ന് തോന്നുന്നല്ലോ??”

വൈഷ്ണവി-“ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടാ എനിക്കെന്റെ ഏട്ടനെ…

നേരിട്ട് കാണുമ്പോ വഴക്കടിക്കടിക്കും,പിണങ്ങും പക്ഷേ ആ പിണക്കമൊക്കെ കുറച്ച് നേരം മാത്രേ ഉണ്ടാവൂ….ഏട്ടൻ എനിക്കന്റെ അച്ഛന് തുല്യാണ്…

എന്റെ ബെസ്റ്റ് ഫ്രണ്ട്….

ഏട്ടൻ ലീവ് തീർന്ന് പോയിക്കഴിഞ്ഞാ എന്നെ ദിവസവും വിളിക്കും,എത്ര തിരക്കിലാണെങ്കിലും….

I love him more than everything in the world

അനഘ-“വിച്ചൂന്റെ കിച്ചേട്ടൻ പോലീസിൽ ഏത് ഡിപ്പാർട്ട്മെന്റിലാണ്???”

വൈഷ്ണവി-“കിച്ചേട്ടനോ??…പോലീസിലോ??ആരാ ചേച്ഛിയോട് ഇത് പറഞ്ഞത്….

ചേച്ചീ കിച്ചേട്ടൻ ഡോക്ടർ ആണ്…

He is one of the best Oncologist in Kerala…

ഏട്ടന് വേണ്ടി കേരളത്തിനകത്തും പുറത്തുമുള്ള Number one hospitals ഒക്കെ ക്യൂ നിൽക്കുവാ…

പക്ഷേ ഏട്ടനും ഫ്രണ്ട്സും ചേർന്ന് കൊച്ചിയിൽ ഒരു കാൻസർ പേഷ്യന്റ്സിന് ഒരു ഹോസ്പിറ്റൽ തുടങ്ങുന്ന പ്ലാനിലാണ്… ചാരിറ്റി ആയിട്ടാണ് ഉദ്ധേശിക്കുന്നത്…

അതിന്റെ വർക്കൊക്കെ നടന്നുകൊണ്ടിരിക്കുന്നു…

അല്ല ചേച്ചി എന്താ പോലീസിലാണോ എന്ന് ചോദിച്ചത്??

അനഘ-“ഏയ്..അത്..അതൊന്നുമില്ല..വെറുതെ…അങ്ങനെ തോന്നി..അതാണ്…”

കാശി തന്നെ അന്ന് പറ്റിച്ചതാണെന്ന് അനഘയക്ക് മനസ്സിലായി..

വൈഷ്ണവി-“അതുപോലെ ചേച്ചീടെ പേരും ഞാൻ മാറ്റാൻ പോവാ..ചേച്ചീടെ ഫുൾ നെയിം അനഘ ലക്ഷമി എന്നല്ലെ…so,ഇനി മുതൽ ചേച്ചിയെ ലച്ചു എന്നേ വിളിക്കു…

done??”

അനഘ-“ഒക്കെ

വൈഷ്ണവി-“എന്നാ ലച്ചുചേച്ചി കിടന്നോ..നല്ല ക്ഷീണം കാണും…വിശേഷങ്ങളൊക്കെ പിന്നെ പറയാം..”

വൈഷ്ണവി പോയപ്പോൾ അനഘ റൂമിൽ കയറി…രണ്ടു മുന്ന് ദിവസത്തെ ക്ഷീണവും ഉറക്കില്ലായ്മയും കാരണം പെട്ടന്ന് തന്നെ അനഘ ഉറങ്ങി….

അനഘ എഴുന്നേറ്റ് റൂമിലെ ക്ലോക്കിലേക്ക് നോക്കി..സമയം ഒരുമണി കഴിഞ്ഞിരുന്നു..

അവൾ വേഗം എഴുന്നേറ്റ് മുഖം കഴുകി താഴേക്ക് ചെന്നു..

ഹാളിലൊന്നും ആരേയും കണ്ടില്ല…

അവൾ നേരെ കിച്ചൺ ലക്ഷ്യമാക്കി നടന്നു…

ഭവാനി അവിടെ ഭക്ഷണം വിളമ്പുന്നുണ്ടായിരുന്നു…

അനഘ-“അമ്മേ,..”

ഭവാനി-“ആഹ്..മോളെണീറ്റോ?? നേരത്തെ അമ്മ വന്ന നോക്കിയപ്പോൾ മോൾ നല്ല ഉറക്കമായിരുന്നു..ഉറങ്ങക്കോട്ടെ എന്ന് കരുതി..അതാ ഞാൻ വിളിക്കാതിരുന്നത്…”

അനഘ-“ആരേയും കാണുന്നില്ലല്ലോ…എല്ലാരും എവിടെ പോയി??”

ഭവാനി-“അച്ഛൻ നേരത്തെ കഴിച്ചു…

മരുന്ന് കുടിക്കാനുണ്ട്..

അത്കോണ്ട് ഉച്ചയ്ക്ക് നേരത്തെ കഴിക്കണം…

കാശിയും വൈശുവും ഉമ്മറത്ത് കാണും…

മോൾ അവരെ പോയി വിളിച്ച് വാ..

നമുക്ക് ഭക്ഷണം കഴിക്കാം”

അനഘ അവരെ വിളിക്കാനായി ഉമ്മറത്തേക്കു ചെന്നു….

അവിടെ ഏട്ടനും അനിയത്തിയും കത്തിയടിച്ച് ഇരിക്കുന്നു…

അനഘ-“വിച്ചൂ…ഭക്ഷണം കഴിക്കാൻ അമ്മ വിളിക്കുന്നു…”

കാശി-“അതെന്താടോ അവളെ മാത്രേ വിളിക്കുന്നുള്ളൂ…എന്നെ വിളിച്ചില്ലേ??”

അനഘ-“ഓഹ്..വിളിച്ചു…”

കാശി-“മ്മം..അല്ല വിച്ചൂ..നിന്നെ ഞാൻ മാത്രല്ലേ അങ്ങനെ വിളിക്കാർ ..അപ്പോ ഇതെങ്ങനെ സംഭവിച്ചു??”

വൈഷ്ണവി-“അതൊക്കെ സംഭവിച്ചു..അല്ലേ ലച്ചു ചേച്ചി???”

കാശി-“അപ്പോഴേക്കും പുതിയ പേരും ഇട്ടോ??എന്താരാലും കൊള്ളാം…വാ നടക്ക്…കഴിക്കാം”

ഉച്ച ഭക്ഷണം കഴിച്ച് അനഘയെ വൈഷ്ണവി വീടു മൊത്തം ചുറ്റി കാണിച്ചു..

വൈഷ്ണവിയുടെ സാമിപ്യം അനഘയ്ക്ക് ഒരുപാട് ആശ്വാസം നൽകിയിരുന്നു….

വൈകുന്നേരമായപ്പോൾ വൈഷ്ണവി അനഘയേയും കൂട്ടി പറമ്പ് മൊത്തം നടന്നു….

ആ വീടും ചുറ്റുപാടും അനഘയ്ക്കൊരുപാട് ഇഷ്ടപ്പെട്ടിരുന്നു…..

രാത്രി ഭക്ഷണമുണ്ടാക്കാൻ അനഘ ഭവാനിയമ്മയെ സഹായിച്ചു…

ഭക്ഷണം കഴിച്ച് കിടക്കാനായി റൂമിലേക്ക് പോവുമ്പോൾ അനഘ കാശി ബാൽക്കണിയിൽ നിന്നും വരുന്നത് കണ്ടു….

അവൻ അവളെ നോക്കി ഗുഡ്നൈറ്റ് പറഞ്ഞു…

അവൾ അവനെ നോക്കി ഒന്നു ചിരിച്ച് റൂമിൽ കയറി വാതിലടച്ചു…

അവൾ വാതിലടച്ച് കഴിഞ്ഞതും കാശി കൈയ്യിലെ മൊബൈലിൽ നിന്നും സേവ് ചെയ്ത് വച്ചിരിക്കുന്ന ഒരു നമ്പർ ഡയൽ ചെയ്ത് ചെവിയിലേക്ക് വച്ചു….

ഫോണും ചെവിയിൽ വച്ച് കാശി റൂമിലേക്ക് നടന്നു….

കോൾ കണക്ട ആയതും മറുഭാഗത്ത് നിന്ന് ഒരു പെൺ സ്വരം കേട്ടു….

കാശി-“ഹലോ പ്രിയ..”

പ്രിയ-“കാശീ..എവിടെയാണെടോ മൂന്ന് നാലു ദിവസമായി ഒരു വിവരവുമില്ലാലോ…എന്തുപറ്റി??”

കാശി-“പറയാനാണെങ്കിൽ ഒരുപാടുണ്ട്…നീ എവിടെയാ ഇപ്പോൾ??..രാജീവ് ഇല്ലേ അടുത്ത്??

പ്രിയ-“ഓഹ് ഉണ്ട് , വിളിക്കണോ??”

കാശി-“ആഹ്..ഫോൺ സ്പീക്കറിൽ ഇട്…രണ്ടാളോടും കൂടെ ഒരു കാര്യം പറയാനുണ്ട്…”

പ്രിയ-” ആഹ് ടാ ..ok”

കുറച്ച് സമയം കഴിഞ്ഞതും ഒരു പുരുഷ സ്വരം കേട്ടു…

കാശി-“ടാ രാജീവേ,”

രാജീവ്-“പറയെടാ…എന്താ കാര്യം??”

കാശി-“ടാ നാളെ നീ പ്രിയയേയും കൂട്ടി ഇവിടെ വരെ ഒന്ന് വരണം..urgent ആ.”

പ്രിയ-“എന്താ കാശി ?? Anything serious??”

കാശി കാര്യങ്ങളെല്ലാം ചുരുക്കി പറഞ്ഞു കൊടുത്തു…

കാശി-“പിന്നെ പ്രധാന കാര്യം എന്താണെന്ന് വെച്ചാ….അവൾ pregnant ആണ്…”

രാജീവ്-“സത്യം പറ കാശിക്കുട്ടാ..ഇത് നീ ഒപ്പിച്ച പണിയല്ലേ…നീയല്ലേടാ ആ കൊച്ചിന്റെ ആച്ഛൻ??

കാശി-“ടാ #%%%#@@^*£€%$@×=_€£₹*^$@

രാജീവ്-“ഹോ കുറേ കാലത്തിന് ശേഷം നിന്റെ വായിൽ നിന്ന് ഭരണിപ്പാട്ട് കേട്ടപ്പോൾ എന്തൊരു സുഖം….

പ്രിയ-“വല്ല ആവശ്യവും ഉണ്ടായിരുന്നോ മനുഷ്യാ…

രാജീവ്-“ഒരു സുഖം

കാശി-“മനുഷ്യൻ സീരിയസ് ആയിട്ട് പറയുന്നതിന്റെ ഇടയിലാ അവന്റെ $%^^& ഒരു ചോദ്യം..പ്രിയ ഉള്ളത് കൊണ്ടാ ഞാൻ നിർത്തിയത്..ബാക്കി നീ നാളെ ഇവിടെ വന്നിട്ട് തരുന്നുണ്ട്”

രാജീവ്-“അയ്യോ വേണ്ടായേ …നോമിന് തിരുപ്പതിയായി”

കാശി-“ഹ്മം അപ്പോ മറക്കണ്ട…നാളെ ഇങ്ങ് വന്നേക്കണം…ശരി bye. “

പ്രിയ-“ok ഡാ..bye”

പ്രിയ,രാജീവ്,കാശി മൂന്നു പേരും മെഡിസിന് പഠിക്കുമ്പോൾ തുടങ്ങിയ സൗഹൃദമാണ്…

മെഡിസിൻ കഴിഞ്ഞ് കാശി Oncology യിൽ സ്പെഷ്യലൈസ് ചെയ്തപ്പോൾ പ്രിയ Gynecology ഉം രാജീവ് General Medicine ഉം തിരഞ്ണടുത്തു….

പ്രിയയും രാജീവിന്റെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം ആവുന്നു…..

അവരിവിടെ തന്നെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു…

രാജീവിന്റെ വീട്ടിലാണ് താമസം..

ഫോൺ വെച്ചതും കാശി കിടന്നു…പെട്ടന്ന് തന്നെ ഉറങ്ങി…

………………….

കിടന്നെങ്കിലും അനഘയ്ക്ക് ഉറക്കം വന്നില്ല…

ഓർമകൾ അവളുടെ മനസ്സിനെ അസ്വസ്തമാക്കികൊണ്ടിരുന്നു…

അവൾ എഴുന്നേറ്റ് തുറന്നിട്ട ജനാലയ്ക്കരികിൽ പോയി നിന്നു..

പുറത്ത് നല്ല നിലാവുണ്ടായിരുന്നു….

തണുത്ത കാറ്റിൽ പേരറിയാത്ത ഏതൊക്കെയോ പൂക്കളുടെ സുഗന്ധം ചുറ്റിലും നിറയുന്നത് പോലെ അനഘയ്ക്ക് തോന്നി..

അവൾ കണ്ണടച്ച് ആ സുഗന്ധത്തെ ഉള്ളിലേക്കവാഹിച്ചു…

മനസ്സൊന്ന് ശാന്തമായപ്പോൾ തിരികെ കട്ടിലിൽ വന്ന് കിടന്നു,

…………..

രാവിലെ സമയം ഒരുപാടായിട്ടും അനഘയെ പുറത്തേക്ക് കാണത്തതിനാൽ ഭവാനിയമ്മ മുകളിലേക്ക് ചെന്നു…

ഡോറിൽ തട്ടുന്നത് കേട്ട് അനഘ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു…

അവൾക്ക് തലയൊക്കെ വെട്ടിപ്പൊളിക്കുന്നതുപോലെ തോന്നി…

എങ്ങനെയോ എഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു…

വാതിൽ തുറന്ന് കൊടുത്തതും തലകറങ്ങുന്നത് പോലെ തോന്നി പിന്നോട്ട വീഴാനാഞ്ഞു എങ്കിലും രണ്ട് ബലിഷ്ടമായ കൈകൾ അവളെ വീഴാതെ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു…

അനഘയെ പുറത്തേക്ക് കാണാഞ്ഞതിനാൽ വിളിക്കാൻ വന്നതായിരുന്നു കാശി…

അനഘയെ തന്നോട് ചേർത്ത് നിർത്തിയപ്പോഴാണ് ഭവാനിയമ്മ അങ്ങോട്ട് വന്നത്…

കാശിയുടെ കൈകളിൽ തളർന്ന് കിടക്കുന്ന അനഘയെ കണ്ടപ്പോൾ ഭവാനി പേടിച്ചു…

ഭവാനി-“അയ്യോ മോൾക്ക് എന്തു പറ്റിയതാ??”

കാശി-“അറിയില്ല അമ്മേ..തലകറങ്ങിയതാണ്…”

കാശി അനഘയെ കൈകളിൽ കോരിയെടുത്ത് ബെഡ്ഡിൽ കിടത്തി…

ഭവാനി-“അയ്യോ മോനെ മോൾക്ക് പനിക്കുന്നുണ്ട്….നല്ല ചൂട്”

കാശി-“കാലാവസ്ഥ പറ്റിയിട്ടുണ്ടാവില്ല…രണ്ടുമൂന്ന് ദിവസം ഭക്ഷവും മര്യാദയ്ക്ക് കഴിച്ചിട്ടാലോ…ബോഡി വീക്ക് ആയിട്ടാ…”

കാശി ജെഗ്ഗിലെ വെള്ളം എടുത്ത് അനഘയുടെ മുഖത്ത് കുടഞ്ഞു…അനഘ മെല്ലെ കണ്ണുകൾ തുറന്ന് ഞരങ്ങി…

കാശി-“അമ്മ ഇവിടെ ഇരിക്ക്…

ഞാൻ പോയി വെള്ളവും തുണിയും എടുത്ത് വരാം…

നനച്ച തുണി നെറ്റിയിൽ വെച്ച് ഇടക്ക് തുടച്ച് കൊടുത്താൽ പനി കുറയും….”

കാശി താഴെ ചെന്ന് തുണി നനച്ച് കോണ്ടു വന്നു….

അമ്മ അത് വെച്ച് തുടച്ച് കൊടുത്തു..

കുറച്ച് കഴിഞ്ഞതും അനഘ എഴുന്നേറ്റപ്പോൾ ഭവാനി നല്ല ചുക്ക് കാപ്പി കൊടുത്തു…

ക്ഷീണം കാരണം മഴങ്ങിപ്പോയ അനഘ കണ്ണു തുറന്നപ്പോൾ കാശിയുടെ കൂടെ പരിചയമില്ലാത്ത ഒരു പുരുഷനേയും യുവതിയേയുമാണ് കാണുന്നത്….

ആ യുവതി അവളെ നോക്കി ഒന്ന് ചിരിച്ചു…

അനഘ ബെഡ്ഡിൽ നിന്നും എഴുന്നേൽക്കാൻ നോക്കി എങ്കിലും കഴിഞ്ഞില്ല…

“ഏയ്..

എഴുന്നേൽക്കണ്ട..

കിടന്നോളൂ….

പെട്ടന്ന് കാലാവസ്ഥ മാറിയത് കൊണ്ടുള്ള കുഴപ്പമാ ഈ പനി…

മാറിക്കോളും…..

പിന്നെ ബോഡിയും വീക്ക് ആണ്…

Pregnant ആയ സമയം ഭക്ഷണം നല്ലവണം കഴിക്കണ്ടേ?? അല്ലെങ്കിൽ കുഞ്ഞുവാവയ്ക്കല്ലേ ദോഷം….

ഇനിമുതൽ ഭക്ഷണം സമയത്തിന് കഴിക്കണം കേട്ടോ??”

ആ യുവതി അനഘയോടായി പറഞ്ഞു….

അനഘ തലയാട്ടി….

“ഓഹ്..

അനഘയ്ക്ക് എന്നെ മനസ്സിലിയിക്കാണില്ല അല്ലേ…

ഞാൻ പ്രിയ Gynecologist അണ്..

ഇത് എന്റെ ഹസ്ബന്റ് രാജീവ്.

കാശിയുടെ ഫ്രണ്ട്സ് ആണ് …

ഞങ്ങൾ ഒരുമിച്ചാണ് മെഡിസിന് പഠിച്ചത്…

പിന്നെ അസുഖം ഒക്കെ മാറെക്കഴിഞ്ഞാ താൻ ഹോസ്പിറ്റലിലേക്ക് വാ …

ഒരു ചെക്കപ്പ് നടത്താം…

Ok…ഇപ്പോ വിശ്രമിച്ചോ. .

ഞങ്ങൾ പുറത്തുണ്ടാവും കേട്ടോ…

അനഘയക്ക് കഴിക്കാനായി മരുന്നും വെള്ളവും കൊടുത്ത ശേഷം പ്രിയ പുറത്തേക്കിറങ്ങി…

പിന്നാലെ അവളെ ഒന്ന് നോക്കി ചിരിച്ച് രാജീവും…

കാശി-“താൻ മരുന്ന് കുടിച്ച് കിടന്നോ…

കഴിക്കാൻ അമ്മ സ്പെഷ്യൽ കഞ്ഞി ഉണ്ടാക്കുന്നുണ്ട്…

അതൂടെ കുടിച്ചാൽ വൈകുന്നേരം ആവുമ്പോഴേക്കും ക്ഷീണമെല്ലാം പമ്പ കടക്കും..

അനഘ-” ഞാൻ കാരണം എല്ലാർക്കും ബുദ്ധിമുട്ടായി അല്ലേ??

കാശി-” തൽകാലം താൻ അത്രയും ഭാരപ്പെട്ട കാര്യങ്ങളൊന്നും ചിന്തിക്കാൻ നിൽക്കണ്ട..കിടന്നോ…”

അവളെ ഒന്നു നോക്കി കാശി വാതിലടച്ചു പുറത്തിറങ്ങി…

പ്രിയയും രാജീവും ബാൽക്കണിയിൽ നിൽപ്പുണ്ടായിരുന്നു…

കാശി അങ്ങോട്ടു ചെന്നു…

രാജീവ്-“നീ ഇത്രനേരം അവിടെ എന്തെടുക്കുകയായിരുന്നു ??”

കാശി-“ഏയ് ഒന്നും ഇല്ല…എന്താ ടാ ??”

രാജീവ്-“മ്മം..മ്മം എനിക്കല്ലാം മനസ്സിലാകുന്നുണ്ട്..

കാശി-“ടാ നിനക്ക് ഇന്നലെ കിട്ടിയത് മതിയായില്ലേ

രാജീവ്-“അയ്യോ ഞാനൊന്നും പറഞ്ഞില്ലേ..”

പ്രിയ-“രണ്ടു പേരും നിർത്തിക്കേ…കാശീ നീ അവിടെ എന്താ നടന്നത് എന്ന് തെളിച്ച് പറ…”

.

.

പ്രിയ-“അപ്പോ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്…”

കാശി-“ഹ്മം..”

രാജീവ്-“നിനക്ക് രാഹുലിനെ ഒന്ന് വിളിച്ച് നോക്കിക്കൂടായിരുന്നോ..

അവന്റെ ഏതോ കസിനിന്റെ ഫ്ലാറ്റിൽ വെച്ചല്ലേ സംഭവങ്ങൾ നടക്കുന്നത്….

ഇനി അവനും കൂടെ അറിഞ്ഞിട്ടാണെങ്കിലോ?”

കാശി-“ഇന്നലെ ഞാനവനെ വിളിച്ചിരുന്നു..ബട്ട് കണക്ട് ആവുന്നുണ്ടായിരുന്നില്ല….”

പ്രിയ-“അല്ല..

ഈ രാഹുലിന്റെ വീടും Calicut തന്നെ അല്ലേ..

പിന്നെ എന്തിനാ നിന്നോട് ഫ്ലാറ്റിൽ കിടക്കാൻ പറഞ്ഞത്..

കാശി-“ടീ..അവൻ കുറേ നിർബ്ബന്ധിച്ചിരുന്നു..

വീട്ടിലേക്ക് വരാൻ..

പിന്നെ ആ കോലത്തിൽ ഒരു വീട്ടിലേക്ക് എങ്ങനെയാ കേറിച്ചെല്ലുക..

അപ്പോഴാണവൻ ആ ഫ്ലാറ്റിന്റെ കാര്യം പറഞ്ഞത്…”

പ്രിയ-“ഇനി രാഹുലും കൂടെ അറിഞ്ഞിട്ടാണെങ്കിൽ എന്തിനായിരിക്കും ഇവനെ അതിൽ തള്ളിയിട്ടത്??”

കാശി-“ഒന്നും അറിയില്ല…നോക്കാം എന്താവും എന്ന്….”

…………….

പ്രിയയും രാജീവും കുറച്ച് നേരം കൂടെ സംസാരിച്ച് തിരിച്ച് പോയി…

ഭവാനി കഞ്ഞിയുണ്ടാക്കി അനഘയക്ക് കൊണ്ട് കുടിപ്പിച്ചു…

വൈഷ്ണവി ക്ലാസ് കഴിഞ്ഞ് വന്നത് ശേഷം അനഘയുടെ കൂടെ തന്നെയായിരുന്നു…

അത്കൊണ്ട് അനഘയ്ക്ക് സമയം പോയതറിഞ്ഞില്ല…

വൈകുന്നേരമായപ്പോൾ കാശി തൊടിയിലേക്കിറങ്ങി….

ഫോണിൽ രാഹുലിന്റെ നമ്പർ ഡയൽ ചെയ്തു കാശി കാത്തിരുന്നു…

കാശി-“ഹലോ രാഹുൽ….”

രാഹുൽ-“കാശീ….”

(തുടരും)

3.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!