ഏകദേശം ഉച്ചയോടടുത്തപ്പോഴേക്കും ക്ഷണിച്ചവരെല്ലാവരും എത്തിയിരുന്നു….
അഥിതികളുടെ കൂട്ടത്തിൽ തന്നെക്കുറിച്ച് അറിഞ്ഞവരിൽ ചിലർ സഹാതാപത്തോടെയും മറ്റുചിലർ പരിഹാസത്തോടെയും നോക്കുന്നത് അനഘയ്ക്ക് പ്രയാസം നൽകിയിരുന്നു…..
എന്നിരുന്നാലും തന്നെ ചേർത്തുപിടിക്കാൻ ഒരുപാട് പേരുള്ളത് അവൾക്കാശ്വാസം നൽകി….
ഉച്ചയായപ്പോഴേക്കും ഓർഡർ ചെയ്ത കേക്ക് എത്തി കൗസല്യ എല്ലാവർക്കും നടുവിൽ നിന്ന് അത് മുറിച്ചു….
ആദ്യം തന്നെ അവരത് നീട്ടിയത് അനഘയ്ക്ക് നേരെയായിരുന്നു അവളത് സന്തോഷത്തോടെ സ്വീകരിച്ച് ഒരു കഷ്ണം അവരുടെ വായിലും വെച്ച് കൊടുത്തു….
സദ്യ കഴിച്ച് ചെറിയതോതിലുള്ള പാട്ടും ഡാൻസും എല്ലാമായി സപ്തതി ആഘോഷമാക്കി…
അഥിതികളെല്ലാം പോയി കഴിഞ്ഞപ്പോഴേക്കും സമയം സന്ധ്യയാവാറായിരുന്നു….
മുറ്റത്തിട്ട കസേരകളിൽ ഇരിക്കുകയായിരുന്നു അഭിയും കാശിയും…
ശ്രേയയും വിച്ചുവും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു….
ഫോണിലെന്തോ നോക്കി ഇരിക്കുന്ന കാശിയെ അഭി തട്ടി വിളിച്ച് വീടെന്റെ ഒരു ഭാഗത്തേക്ക് ചൂണ്ടി കാണിച്ച് കൊടുത്തു…
സായി അനഘയെയും കൊണ്ട് ഫോട്ടോഷൂട്ട് നടത്തുകയാണ്…..
അവളുടെ മുഖമാകെ ക്ഷീണിച്ചിരുന്നു….
അവനോട് മതിയെന്ന് പറയുന്നുണ്ടെങ്കിലും സായി അതൊന്നും കേൾക്കാതെ ഓരോ പോസിൽ നിൽക്കാൻ വേണ്ടി കാണിച്ച് കൊടുക്കുകയാണ്….
കാശി-“ഇവനെ ഇന്ന് ഞാൻ…“
കാശി ഇത് കണ്ടതും ചാടി എഴുന്നേറ്റ് ഷർട്ടിന്റെ സ്ലീവ് വലിച്ച് കയറ്റി മുണ്ട് മടക്കി കുത്തി അവർക്ക് നേരെ നടന്നു…..
അഭി-“ആഹാ…അടിപൊളി…കോഴി കൃഷ്ണന്റെ എന്തെങ്കിലും ഒന്ന് ഇന്ന് കാശിനാഥൻ ഇളക്കുമെന്നാ തോന്നുന്നത്….”
വിച്ചു-“ശരിയാ…ഇളക്കുന്നത് എല്ലാണോ പല്ലാണോ എന്നേ അറിയാൻ ബാക്കിയുള്ളൂ….”
ശ്രേയയും വിച്ചുവും അഭിയും കാശിയുടെ പോക്ക് കണ്ട് ചിരിച്ചു…..
കാശി അവരുടെ അടുത്തേക്ക് വരുന്നത് കണ്ട അനഘ ആശ്വാസത്തിൽ അവനെ നോക്കി ചിരിച്ചു..
കാശി-“താൻ അകത്തേക്ക് പൊയ്ക്കോ…”
കാശി അനഘയോടായ് പറഞ്ഞു…
സായ്-“അല്ല ബ്രോ കുറച്ച് കൂടെ ഫോട്ടോ…”
കാശി-“ഹാ…അതൊക്കെ നമുക്ക് പിന്നെ എടുക്കാം…നീയിങ്ങ് വന്നേ..ചേട്ടൻ ഒരു കാര്യം ചോദിക്കട്ടേ….”
കാശി അവന്റെ തോളിൽ കയ്യിട്ട് തറവാടിന്റെ പിന്നിലേക്ക് മാറി….
കുറച്ച് കഴിഞ്ഞതും കാശി ഒന്നും സംഭവിക്കാത്തത് പോലെ അകത്തേക്ക് കയറി…..
അഭി വിച്ചുവിനെയും ശ്രേയയേയും കൂട്ടി പിന്നാമ്പുറത്തേക്ക് ചെന്നു….
അവിടെ അരമതിലിൽ ഇരുന്ന് കാമറയിൽ എന്തോ നോക്കുകയാണ് സായി….
ഒരു കൈകൊണ്ട് കവിളിലും പൊത്തി പിടിക്കുന്നുണ്ട്….
അഭി-“എന്ത് പറ്റി ടാ…?”
സായി-“ആ..നിങ്ങളൊന്ന് ഇങ്ങ് വന്നേ…
ദേ നോക്ക് ഞാനിന്ന് എടുത്ത ഏതെങ്കിലും ഫോട്ടോ കൊള്ളാത്തത് ഉണ്ടോ എന്ന്….”
സായി തന്റെ കൈയ്യിലെ കാമറ അഭിക്ക് നേരെ കാണിച്ച് ചോദിച്ചു….
അവര് മൂന്ന് പേരും ഫോട്ടോസ് ഒക്കെ നോക്കി…എല്ലാം അടിപൊളിയായിട്ടുണ്ടായിരുന്നു…
അഭി-“എല്ലാം സൂപ്പറാണല്ലോ…എന്തേ…?”
സായി-“എന്നിട്ടാണോ ആ കാലമാടൻ ഒരു ഫോട്ടോയും കൊള്ളില്ല എന്ന് പറഞ്ഞ് എന്നെ തല്ലിയത്…”
സായി കവിളിൽ കൈവെച്ച് കൊണ്ട് പറയുന്നത് കേട്ട് അവർ മൂന്ന് പേരും പരസ്പരം നോക്കി തലയാട്ടി….
ശ്രേയ-“ആട്ടമുണ്ടെന്ന് പറഞ്ഞപ്പോ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല…”
വിച്ചു-“ഞാനും..”
സായി-“ശരിക്കും…?നല്ലോണം ആടുന്നുണ്ടോ ഒന്ന് നോക്കിക്കേ…?
സായി വാ തുറന്ന് പല്ല് കാണിച്ച് കൊണ്ട് പറഞ്ഞു….
അഭി-“ഓഹ്…അതല്ല പൊട്ടാ പറഞ്ഞത്….”
സായി-“പിന്നെ…?”
അഭി-“അതൊക്കെ ഉണ്ട്..”
……..
ഇതേ സമയം മറ്റൊരിടത്ത്….
ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു രഘുറാം….
തൊട്ടടുത്ത് സോഫയിൽ തന്നെ വംശിയും ഉണ്ട്….
വംശി-“അവര് എന്ത് പറഞ്ഞു ഡാഡീ…”
രഘുറാം ഫോൺ കട്ട് ചെയ്ത് കഴിഞ്ഞതും വംശി അയാളോട് ചോദിച്ചു….
രഘു-“മാലിനിക്ക് ഒക്കെ ആണ്…ബട്ട് കാർത്തിക്…അവൻ ഇതുവരെ ഒക്കെ പറഞ്ഞിട്ടില്ല…അതാണ് പ്രോബ്ലം…”
അവർ സംസാരിച്ച് കൊണ്ടിരിക്കെയാണ് കൃതി പുറത്തേക്ക് പോവുന്നത് കണ്ടത്….
ഒരു ബ്ലാക്ക് ഷോർട്ട് കോക്ടൈൽ ഡ്രെസ്സ് ആയിരുന്നു അവളുടെ വേഷം….
രഘു-“നീ എങ്ങോട്ടാ…?”
കൃതി-“ഫ്രണ്ട്സിന്റെ കൂടെ പബ്ബിൽ പോവണം…എന്താ ഡാഡ്.?”
രഘു-“ലുക്ക് കൃതി..നമ്മുടെ ഇപ്പോഴത്തെ കണ്ടീഷൻ നിനക്ക് അറിയാമല്ലോ…പുറമേ കാണുന്ന ഈ പ്രതാപം മാത്രമേ ഇപ്പോൾ നമ്മുടെ കയ്യിലുള്ളൂ…അതും അധികനാൾ കാണില്ല…സോ നമുക്ക് പിടിച്ച് നിൽക്കാൻ R.S group ന്റെ സ്വത്തുക്കൾ കൂടിയേ തീരൂ….
അതും വംശി മാത്രം വിചാരിച്ചാൽ നടക്കില്ല…
കാരണം അതിന്റെ മുക്കാൽ ഭാഗത്തോളം കാർത്തികിന്റെ പേരിലാണ്…
അത് കൊണ്ടാണ് കാർത്തിയെ എങ്ങനെയെങ്കിലും നിന്റെ കണ്ട്രോളിലാക്കാൻ പറഞ്ഞത്…
നീയിവിടെ ഫ്രണ്ട്സും പബ്ബുമായി നടന്നാൽ നമ്മുടെ പ്ലാൻ എങ്ങനെ നടക്കും…?”
കൃതി-“I know ഡാഡ്….ഈ കൃതികയുടെ സൗന്ദര്യത്തിൽ മയങ്ങി പിന്നാലെ വാലാട്ടി നടക്കുന്ന ഒരുപാട് ബോയ്സ് ഉണ്ട്….
ബട്ട് ആദ്യമായിട്ടാ ഒരുത്തൻ എന്റെ നേരെ ഒരു നോട്ടം പോലും തരാതെ ഇരിക്കുന്നത്….
That’s why i love him….അവനെ എനിക്ക് വേണം…
ബട്ട് ഞാനെന്തൊക്കെ ചെയ്തിട്ടും അവന്റെ ഒരു impression പോലും നേടിയെടുക്കാൻ പറ്റുന്നില്ല….ഞാൻ എന്ത് ചെയ്യും..?”
രഘു-“ഹ്മം…ഞാൻ മാലിനിയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്…അവർ നിന്റെയും കാർത്തികിന്റെയും കാര്യത്തിൽ ഉറപ്പ് തന്നിട്ടുണ്ട്…”
രഘു തന്റെ കയ്യിലുള്ള ഗ്ലാസിലെ മദ്യമെടുത്ത് സിപ്പ് ചെയ്ത് പറഞ്ഞു…..
………
രാത്രിയിൽ മുകളിലത്തെ ബാൽക്കണിയിലെ ചാരുപടിയിൽ ആകാശത്തേക്ക് നോട്ടമെറിഞ്ഞ് കിടക്കുകയായിരുന്നു കാശി….
അവന്റെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു…..
അഭിയും വിച്ചുവും ശ്രേയയും അവന് മുന്നിൽ വന്ന് കൈയും കെട്ടി നിന്നു….
കാര്യമെന്താണെന്ന് മനസ്സിലായില്ലെങ്കിലും പിന്നാലെ വന്ന സായിയും അവരുടെ കൂടെ അതേ നിൽപ്പ് നിന്നു….
കാശി മറ്റേതോ ലോകത്തായിരുന്നതിനാൽ അവര് വന്നതൊന്നും അവനറിഞ്ഞിരുന്നില്ല…
അഭി-“ഹലോ മി.കാശിനാഥൻ…”
അഭിയുടെ വിളി കേട്ട് കാശി ഞെട്ടി എഴുന്നേറ്റപ്പോഴാണ് തനിക്കു ചുറ്റും നിൽക്കുന്ന ആ നാൽവർ സംഘത്തെ കണ്ടത്…അവൻ ഒന്നും മനസ്സിലാവാതെ എല്ലാവരുടേയും മുഖത്തേക്ക് നോക്കി…
അഭിയും ശ്രേയയും വിച്ചുവും കലിപ്പ് ലുക്കിട്ട് നിൽപ്പാണ്…..
ഒരാവശ്യവുമില്ലെങ്കിലും സായിയും അവരെപോലെ തന്നെ എക്സ്പ്രഷനും ഇട്ട് നിന്നു….
കാശി-“എന്താ എല്ലാവരും കൂടെ…?”
അഭി-“പൊന്ന് മോന് അറിയില്ല അല്ല്യോ….അറിയിച്ച് തരാം…”
അഭി കാശിക്ക് നേരെ നടന്ന് അവന്റെ രണ്ട് തോളിലും കയ്യിട്ടു…..
അഭി-“നിനക്ക് അവളോട് എന്താ…?”
കാശി-“ആരോട്..?എന്ത്..?”
അഭി-“ടാ ചുമ്മാ കളിക്കല്ലേ…ഞങ്ങൾക്ക് എല്ലാം മനസ്സിലായി..പക്ഷേ അത് നിന്റെ വായിൽ നിന്ന് തന്നെ കേൾക്കണം….”
കാശി-“ശരി..പറ…നിനക്ക് എന്താ അറിയേണ്ടത്…?”
അഭി-“നിനക്ക് അവളോട് പ്രേമമാണോ…?”
അഭിയുടെ ചോദ്യം കേട്ടതും കാശി ഒന്ന് ചിരിച്ചു….
കാശി-“ആണോ…?”
അഭി-“ദേ..ചുമ്മാ കളിക്കല്ലേ കാശി..”
കാശി-“ഞാൻ സത്യാ ടാ പറഞ്ഞത്…അവളോടെനിക്ക് തോന്നുന്നത് പ്രേമമാണോ അതോ വെറുമൊരു ആകർഷണം മാത്രമാണോ…?
അറിയില്ല എനിക്ക്…പക്ഷേ ഒന്നുറപ്പാണ്…
അവളുടെ മുഖം വാടിയാലോ ആ കണ്ണൊന്ന് നിറഞ്ഞാലോ വല്ലാത്തൊരു പിടച്ചിലാ നെഞ്ചിൽ….
ആ ചുണ്ടുകളിലെ പുഞ്ചിരിക്ക് മറ്റൊന്നിനും നൽകാൻ കഴിയാത്ത ഒരു സന്തോഷമെനിക്ക് സമ്മാനിക്കുന്നുണ്ട്….
ഇതുവരെ മറ്റൊരു പെണ്ണിനോടും തോന്നാത്ത എന്തോ ഒന്ന് ഇവളോട് തോന്നുന്നു….
ഇതാണോ പ്രണയം…?ഇതിനെയാണോ പ്രണയമെന്ന് വിളിക്കുന്നത്..?”
സായി-“ശൂ…ശൂ…”
കാശിയുടെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന ശ്രേയയെ സായി തട്ടി…
ശ്രേയ-“എന്താ…?”
സായി-“അല്ല…ബ്രോ ഇപ്പോ ആരുടെ കാര്യമാ ഇത് പറുന്നത്…”
ശ്രേയ-“ലച്ചുച്ചേച്ചീയെ കുറിച്ച്…”
സായി-“വാട്ട്..?ബ്രോ സീരിയസ് ആയിട്ടാണോ…?”
കാശി-“എന്തേ…?”
സായി-“ബ്രോ ലച്ചു വിവാഹം കഴിച്ചതല്ലേ….?
അതുമല്ല പ്രഗ്നന്റും…”
കാശി-“അതിന്…?എനിക്കതൊന്നും പ്രശ്നമല്ല…”
സായി-“ഒക്കെ…ബട്ട് അവരിപ്പോഴും ഡിവോർസ് ആയിട്ടില്ല…നാളെ അവളുടെ ഭർത്താവ് തെറ്റുകളൊക്കെ മനസ്സിലാക്കി വന്നാൽ…?ലച്ചു…അവൾ അവന്റെ കൂടെ പോയാലോ…?”
വിച്ചു-“സായ് ഏട്ടനൊന്ന് പോയേ…അങ്ങനെയൊന്നും ഉണ്ടാവില്ല….”
ശ്രേയ-“അതേ…നെഗറ്റീവ് ആയി ചിന്തിക്കണ്ട…
എനിക്കറപ്പാ…ലച്ചുചേച്ചി കാശിയേട്ടന് ഉള്ളത് തന്നെയാണ്..”
കാശി-“എന്തായാലും ഇപ്പോ മക്കൾ പോയി കിടന്ന് ഉറങ്ങ്…ഞാൻ കുറച്ച് നേരം കൂടെ ഒറ്റക്കിരിക്കട്ടേ…”
എല്ലാവരെയും പറഞ്ഞയച്ച് കാശി ആകാശത്തേക്ക് നോക്കി…
അവന്റെ മനസ്സിലപ്പോഴും സായി ചോദിച്ച ചോദ്യം ഉയർന്ന് വന്നിരുന്നു….
കാർത്തിക് എല്ലാം മനസ്സിലാക്കി തിരിച്ച് ലക്ഷ്മിക്കടുത്തേക്ക് വന്നാൽ…?
അവനത് ഓർക്കാനാവാതെ കണ്ണുകൾ ഇറുക്കെ അടച്ചു….
……….
രാത്രി പതിവിലും വൈകിയാണ് കാർത്തി ഓഫീസിൽ നിന്നും എത്തിയത്….
കാർ പാർക്ക് ചെയ്തതും അവന്റെ നോട്ടം ഒരു നിമിഷം മെയിൻ ഡോറിനടുത്തേക്ക് എത്തി…..
അത് അടഞ്ഞ് കിടക്കുകയായിരുന്നു….
തന്റെ ഹോണിന്റെ ശബ്ദം കേട്ടാൽ ഓടി വന്ന് നിറപുഞ്ചിരിയോടെ വാതിൽ തുറന്ന് തരുന്ന അനഘയെ അവനോർത്തു..
അവൻ കാറിൽ നിന്നും ഇറങ്ങി കോളിംങ് ബെൽ അടിച്ച് ഡോറിന് മുന്നിൽ കാത്തുനിന്നു…
വീട്ടിലെ പുതിയ ജോലിക്കാരിയാണ് അവന് വാതിൽ തുറന്ന് കൊടുത്തത്….
അവനവരെ ഒന്ന് നോക്കി ചിരിച്ച് സ്റ്റെയർ കയറി മുകളിലേക്ക് പോവാനൊരുങ്ങി….
“കണ്ണാ….”
മാലിനി വിളിച്ചത് കേട്ട് അവനവരെ ഒന്ന് തിരിഞ്ഞ് നോക്കി…..
മാലിനി-“കണ്ണാ….അമ്മയ്ക്ക് മോനോട് സംസാരിക്കാനുണ്ടായിരുന്നു….”
കാർത്തി-“എന്താ അമ്മേ…?”
മാലിനി-“ലഘുറാം സർ വിളിച്ചിരുന്നു…നിത്യയുടെയും വംശിയുടെയും നിശ്ചയം അടുത്തരാഴ്ച നടത്താനല്ലേ വിചാരിച്ചത്…അതിന്റെ കൂടെ നിന്റെയും കൃതിമോളുടെയും കൂടെ നടത്തിയാലോ…?”
കാർത്തി-“അമ്മേ ഞാൻ പറഞ്ഞതല്ലേ എനിക്ക് കുറച്ച് സമയം വേണം എന്ന്…”
മാലിനി-“അതിന് എന്താ…ഡിവോർസ് കിട്ടാൻ എന്തായാലും ആറ് മാസം കഴിയണം..അത് വരെ നിനക്ക് സമയമുണ്ടല്ലോ….ഇപ്പോ ഒന്ന് നിശ്ചയിച്ച് മോതിരം മാറിയാൽ മാത്രം മതി….”
കാർത്തി-“അമ്മേ…എനിക്ക്…”
മാലിനി-“നീയിപ്പഴും ആ പിഴച്ചവളെ കുറിച്ച് ഓർത്ത് ഇരിക്കുകയാണോ…?”
കാർത്തി-“അമ്മയ്ക്ക് അറിയാമല്ലോ എനിക്ക് അവളുടെ പേര് കേൾക്കുന്നത് പോലും ഇഷ്ടം അല്ല എന്ന്…പിന്നെയും എന്തിനാ ഈ ചോദ്യം ചോദിക്കുന്നത്….?”
മാലിനി-“സങ്കടം കൊണ്ടാണ് കണ്ണാ…അമ്മയ്ക്ക് വയ്യ എന്റെ മോനെ ഇങ്ങനെ കാണാൻ….മോന് സന്തോഷത്തോടെ ജീവിക്കുന്നത് കണ്ട് കണ്ണടച്ചാലേ അമ്മയുടെ ആത്മാവിന് ശാന്തി കിട്ടൂ…..”
കാർത്തി-“അമ്മ എന്തിനാ വേണ്ടാത്ത കാര്യങ്ങളൊക്കെ പറയുന്നത്…”
മാലിനി-“അമ്മയ്ക്ക് എന്തോ ഉള്ളിൽ വല്ലാത്ത ഭയം….
ഇനി അധിക കാലം ഇല്ല എന്ന് തോന്നുന്ന പോലെ….
എനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പേ എന്റെ കണ്ണന് ഒരു കൂട്ട് വേണം എന്ന് തോന്നി….
മോന്റെ വിഷമം അറിയാഞ്ഞിട്ടല്ല…
കൃതിമോള് നല്ല കുട്ടിയാ ടാ….ആവശ്യത്തിന് പഠിപ്പും സൗന്ദര്യവും സമ്പത്തും എല്ലാം ഉണ്ട്…
അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടവുമാണ്…..
അവളുടെ സ്നേഹം നീ മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ എന്റെ കണ്ണൻ പഴയതൊക്കെ മറക്കും…
അമ്മയ്ക്ക് ഉറപ്പുണ്ട്…”
കാർത്തി ഒന്നും പറയാതെ സ്റ്റെയർ കയറാനൊരുങ്ങി….
മാലിനി-“കണ്ണാ….”
കാർത്തി-“അമ്മയുടെ ഇഷ്ടം പോലെ ചെയ്തോ…എനിക്ക് എതിർപ്പൊന്നും ഇല്ല….”
കാർത്തി മാലിനിയുടെ മുഖത്ത് നോക്കി ഒരു ചിരി വരുത്തികൊണ്ട് പറഞ്ഞു….
മാലിനിയുടെ മുഖത്ത് തന്റെ ഉദ്ധേശം സാധിച്ചതിന്റെ ചിരി വിരിഞ്ഞു…..
കാർത്തി റൂമിൽ കയറി ലൈറ്റിട്ടു….
റൂമെല്ലാം ആകെ അലങ്കോലമായി കിടക്കുകയാണ്….
അനു ഉണ്ടായിരുന്ന സമയത്ത് എല്ലാം അടുക്കും ചിട്ടയിലുമായിരിക്കും ഉണ്ടാവുക…
ഒരു സാധനം പോലും സ്ഥലം മാറി വെക്കാൻ സമ്മതിക്കില്ലായിരുന്നു…..
തന്റെ ഫയലും ഡ്രസും എന്ന് വേണ്ട സകലതും കൃത്യമായി എടുത്ത് വെച്ചിരുന്നു….
എങ്കിലും അവളുടെ കൈകൾകൊണ്ട് തന്നെ കിട്ടാൻ വേണ്ടി ഒന്നും കാണുന്നില്ലെന്ന് പറഞ്ഞ് വിളിച്ച് വരുത്തും….
അവള് പോയതിന് ശേഷം രമചേച്ചി വന്ന് വൃത്തിയാക്കാറുണ്ടായിരുന്നു….
അവരെ പറഞ്ഞ് വിട്ട് ഇപ്പോ പുതിയ ജോലിക്കാരിയെ വെച്ചിട്ടുണ്ട്….
അവരിത് വരെ ഇങ്ങോട്ട് കയറിയിട്ടില്ലെന്ന് തോന്നുന്നു……
കാർത്തി ഓരോന്ന് ചിന്തിച്ച് റൂമിലെ വാതിലടച്ച് ബാഗ് ടേബിളിലേക്കിട്ട് സോഫയിലേക്കിരുന്നു…..
നന്നായി തലവേദന എടുക്കുന്നുണ്ടായിരുന്നു….
അവൻ തല സോഫയിലേക്ക് വെച്ച് കിടന്നു….
“കണ്ണേട്ടാ…..തല വേദന എടുക്കുന്നുണ്ടോ…?
ഞാനേ ഒരു സ്പെഷൽ ചായ ഇട്ട് കൊണ്ട് വരാം…
അത് കുടിച്ചാ കണ്ണേട്ടന്റെ തലവേദനയൊക്കെ പമ്പ കടക്കും….
…
ഇപ്പോ വേദന കുറവുണ്ടോ..?
ഇനിയും മസാജ് ചെയ്ത് തരണോ..?
മസാജ് വേണ്ട…നീ ഒരു ഉമ്മ
തന്നാ മതി….
അയ്യടാ…ഇപ്പോ കിട്ടും….
അല്ലെങ്കിൽ ഞാൻ മിണ്ടില്ല….
ശരി തരാം….
ആഹാ…ടീ പട്ടി കുട്ടീ….എന്ത് കടിയാ ടീ…
സഹിച്ചോ ട്ടോ….”
കാർത്തി-“അനൂ……..”
കാർത്തി ഞെട്ടി കണ്ണ് തുറന്നു….താനിപ്പോഴും വന്ന അതേ പടി സോഫയിൽ കിടക്കുകയാണെന്ന് അവന് മനസ്സിലായി….
കാർത്തി വേഗം കബോർഡിനടുത്തേക്ക് നടന്നു….
പാതി കാലിയാക്കിയ വിസ്കിയുടെ ബോട്ടിലും ഗ്ലാസുമെടുത്ത് തിരികെ വന്നിരുന്നു….
സിപ്പ് ചെയ്ത് കുടിക്കുന്നതിനിടയിൽ അവൻ അനഘയെ അന്ന് കാശിയോടൊപ്പം ഫ്ലാറ്റിൽ വെച്ച് കണ്ടത് മനസ്സിൽ തെളിഞ്ഞു….
കാർത്തിയുടെ മുഖം വലിഞ്ഞ് മുറുകി…..
ബാക്കിയുള്ള വിസ്കി ബോട്ടിലോടെ വായിലേക്ക് കമഴ്ത്തി…
കുടിച്ച് തീർന്നതും അത് നിലത്തേക്ക് എറിഞ്ഞ് പൊട്ടിച്ചു…
കാർത്തി-“i hate u അനൂ….i hate u…”
ബോധം മറഞ്ഞ് സോഫയിലേക്ക് വീഴുമ്പോളും കാർത്തിയുടെ നാവിൽ നിന്ന് വന്നത് ഇതായിരുന്നു…..
…….
തറവാട്ടിലെ പിന്നാമ്പുറത്തിരുന്ന് അനഘയുടെ തലയിൽ എണ്ണ ഇട്ട് കൊടുക്കുകയായിരുന്നു ഭവാനി….
കൂടെ തന്നെ കൗസല്യയും രമയും ഉണ്ട്…
ഭവാനി-“മുടിക്ക് തീരെ കട്ടി ഇല്ല…കണ്ടില്ലെ ഊരി പോരുന്നത്….”
കൗസല്യ-“മുത്തശ്ശീടെ കൂട്ടാ….ഇത് തേച്ച് പിടിപ്പിച്ചാ മുടി പിന്നെ തഴച്ച് വളരും…”
കാശി പിന്നാമ്പുറത്തേക്ക് വന്നപ്പോൾ ഈ കാഴ്ചയാണ് കാണുന്നത്…..
അവൻ കുറച്ച് സമയം അതും നോക്കി നിന്നു….
മുണ്ടും നേര്യതും ആയിരുന്നു അവളുടെ വേഷം….
ഒരു പൊട്ട് പോലും മുഖത്തില്ല…
മൂക്കുത്തിയും കഴുത്തിലെ കുഞ്ഞു ചെയിനും കാതിലെ സ്റ്റെഡും മാത്രം….
ആ മൂക്കുത്തിയുടെ തിളക്കം തന്റെ ഹൃദയത്തിലാണ് കൊള്ളുന്നതെന്ന് അവന് തോന്നി…
വാതിൽ പടിയിൽ കൈകൾ ഊന്നി അവനവളെ തന്നെ നോക്കി നിന്നു…
പ്രണയിക്കുന്നയാളെ അവരറിയാതെ നോക്കുന്നതും ഒരു സുഖമുള്ള അനുഭവമാണ് എന്ന് കാശിയും അറിയുകയായിരുന്നു….
അവളെ തന്നെ നോക്കുന്നതിനിടയിലാണ് സ്ഥാനം തെറ്റിക്കിടക്കുന്ന നേര്യതിനിടയിലൂടെ അവളുടെ വെളുത്ത അണിവയർ കണ്ടത്….
അവൻ നിമിഷം കാശിയുടെ നോട്ടം അവിടെ ഉടക്കിയെങ്കിലും അവൻ പെട്ടന്ന് തന്നെ നോട്ടം പിൻവലിച്ചു….
അവിടെ നിന്നാൽ ഒരു പക്ഷേ തന്റെ കണ്ണുകൾ വീണ്ടും ചതിച്ചാലോ എന്ന് കരുതി അവൻ പിന്തിരിഞ്ഞ് നടക്കാനൊരുങ്ങി….
ഭവാനി-“കാശീ….”
എന്തോ പറഞ്ഞ് തിരിയുന്നതിനിടയിലാണ് കാശിയെ കണ്ടത്….
അവരുടെ വിളി കേട്ടതും കാശി ഒന്ന് നിന്നു…
ഭവാനി-“എന്താടാ….?ഇങ്ങോട്ട് വാ….”
ഭവാനി വിളിച്ചത് കേട്ട് കാശി മടിയോടെ അങ്ങോട്ട് ചെന്നു….അവൻ അനഘയെ നോക്കി ഒന്ന് ചിരിച്ചിട്ട് വേഗം നോട്ടം ഭവാനിക്ക് നേരെയാക്കി….
കാശി-“അമ്മേ അഫ്സൽ വിളിച്ചിട്ടുണ്ടായിരുന്നു…രണ്ട് ദിവസത്തിനുള്ളിൽ എനിക്ക് കൊച്ചിക്ക് പോവേണ്ടിവരും…അത് കൊണ്ട് നമുക്ക് നാളെ ഇവിടുന്ന് പോവണം…”
കൗസല്യ-“അയ്യോ…പെട്ടന്ന് തന്നെ പോവണോ..?..”
ഭവാനി-“എന്താ ഇപ്പോ പെട്ടന്ന് കൊച്ചിക്ക് പോവാൻ…?”
കാശി-“പെട്ടന്ന് ഒന്നും അല്ല അമ്മേ….
മൂന്ന് നാല് മാസം ആയി അങ്ങോട്ടൊന്ന് പോയിട്ട്…ഇനിയും ചെന്നില്ലെങ്കിൽ ആകെ പ്രശ്നമാകും…
ഒരുപാട് പ്രൊസീജിയേർസ് ഉണ്ട്….
അതൊക്കെ ഒന്ന് റെഡി ആക്കിയാലേ ഹോസ്പിറ്റൽ ഓപൺ ചെയ്യാനാകൂ….”
ഭാവാനി-“ശരിയാ…നീ സേതുവേട്ടനോട് ചെന്ന് പറ…”
കാശി-“അച്ഛനോട് പറഞ്ഞിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്….”
…..
രാത്രി രമയുടെ കൂടെയായിരുന്നു അനഘ കിടന്നത്….
പുറത്ത് നല്ല ശക്തിയായി മഴ പെയ്യുന്നത് കേട്ട് അവൾ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ജനലിനരികിൽ പോയി നിന്നു…
അവൾ മഴയെ ആസ്വദിച്ച് കുറച്ച് നേരം നിന്നു…
ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് നടുമുറ്റത്തേക്ക് നടന്നു….
എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു….ഹാളിലെ ലൈറ്റ് ഓഫ് ചെയ്തിരുന്നില്ല….
അനഘ തിണ്ണയിൽ കാല് നീട്ടി ഇരുന്നു….
അവളുടെ കൈകൾ മഴയ്ക്ക് നേരെ നീട്ടി….കൈകുമ്പിലൂടെ ഊർന്ന് വീഴുന്ന മഴയെ തട്ടി തെറുപ്പിച്ചു….
കാശിക്ക് കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല…
കണ്ണടച്ചാൽ അനഘയുടെ മുഖം മാത്രമായിരുന്നു കാണുന്നത്…
അവനവളെ കാണണമെന്ന് തോന്നി….
പെട്ടന്ന് തോന്നിയ ഒരുൾപ്രേരണയിൽ അവൻ കിടക്കവിട്ട് എഴുന്നേറ്റു….
പതിയെ വാതിൽ തുറന്ന അവൻ പുറത്തിറങ്ങിയതും നടുമുറ്റത്തിരുന്ന് മഴയെ ആസ്വദിക്കുന്ന അനഘയെ കണ്ടു….
അവൻ അവളെ കാണാൻ കഴിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല….
എങ്കിലും താൻ ആഗ്രഹിച്ചപ്പോൾ തന്നെ കാണാൻ സാധിച്ചതിൽ കാശിക്ക് ഒരുപാട് സന്തോഷം തോന്നി….
അവൻ നിറഞ്ഞ ചിരിയോടെ അവൾക്കടുത്തേക്ക് നടന്നു…..
തുടരും
Fabi
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Anagha written by Fabi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Next part nu vendi katta waiting aanu 2 dhivasam konda njan 20 part vayichatth ….. adipoli😍