Skip to content

അനഘ – ഭാഗം 19

anagha aksharathalukal novel

ഇന്നാണ് കൗസല്യയുടെ സപ്തതി….

രാവിലെ തന്നെ ബന്ധുക്കൾ ഓരോരുത്തരായി എത്തിയിരുന്നു….

സദ്യയൊക്കെ കാറ്ററിംങ് കാരെ ഏൽപിച്ചത് കൊണ്ട് സ്ത്രീകൾക്ക് രാവിലത്തെ ഭക്ഷണമുണ്ടാക്കലല്ലാതെ വേറെ ജോലിയൊന്നുമില്ലായിരുന്നു….

എല്ലാവരെയും കുളിക്കാനും മറ്റും നിർബന്ധിച്ച് പറഞ്ഞയച്ച് അനഘ അടുക്കള ഒതുക്കുകയായിരുന്നു…..

“നീയാണോ ടീ വീണയുടെ മകൾ..?”

ഒരു സ്ത്രീ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ അനഘ അണിഞ്ഞൊരുങ്ങി നിൽക്കുന്ന പരിഷ്കാരികളായ രണ്ട് സ്ത്രീകളെ കണ്ടു….ഏകദേഷം ഭവാനിയുടേയൊക്കെ പ്രായം വരുമെങ്കിലും അത്പോലെയല്ലായിരുന്നു അവരുടെ നടപ്പ്…..

അനഘ അവരെ കണ്ട് അരയിൽ കുത്തിയ സാരിയുടേ മുന്താണി തുമ്പ് താഴ്ത്തിയിട്ട് അതെയെന്ന് ചിരിച്ച് കൊണ്ട് തലയാട്ടി….

“നിനക്കെന്താടീ വായിൽ നാവില്ലേ..അതോ ആ രമയെ പോലെ ഊമയാണോ….?”

കൂട്ടത്തിലെ ഒരു സ്ത്രീ പരിഹാസത്തോടെ ചോദിച്ചു….

“ഉവ്വ്..”

“ഹ്മം…എന്താടീ നിന്റെ പേര്…?”

“അനഘ..”

“നിന്നെ ഭർത്താവ് ഒഴിവാക്കിയതാ അല്ലേ ടീ….?”

അവരുടെ പരിഹാസത്തോടെയുള്ള ചോദ്യം കേട്ടതും അനഘയുടെ മുഖം വാടി….

“അതെങ്ങനെയാ ചേച്ചീ….കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്ന് വയറ്റിലുണ്ടാക്കിയാ അവൻ പിന്നെ വച്ചോണ്ട് നിൽക്കുമോ…?ഒഴിവാക്കി കാണും…വീണയുടെയല്ലേ സന്തതി…

പിഴച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ….”

“അമ്മായീ….”

ആരുടേയോ ദേഷ്യത്തോടെയുള്ള വിളി കേട്ടതും അനഘ കുനിഞ്ഞ ശിരസ്സുയർത്തി….

ഭവാനിയെ തിരക്കി അടുക്കളയിലേക്ക് വന്നതായിരുന്നു കാശി…

അടുക്കളയുടെ വാതിൽക്കൽ ആ സ്ത്രീകളെ ചുട്ടെരിക്കാൻ പാകത്തിന് ദേഷ്യവുമായി നിൽക്കുന്ന കാശിയെ കണ്ട് അനഘയുടെ മനസ്സിൽ ഒരു തണുപ്പ് വീണു….

അവൾ നിറഞ്ഞ കണ്ണുകളോടെ ദയനീയമായി അവനെ നോക്കി….

അത് കാണെ കാശിക്ക് തന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് പോലെ തോന്നി….

അവൻ അവർക്ക് നേരെ പാഞ്ഞ് വന്ന അനഘയുടെ കൈപിടിച്ച് അവരുടെ മുന്നിലേക്ക് കൊണ്ട നിർത്തി….

കാശി-“ഇനി ഒരക്ഷരം ഇവളെ പറ്റി ആരെങ്കിലും മിണ്ടിയാൽ അഥിതിയാണെന്നോ വയസ്സിന് മൂത്തതാണെന്നോ ഞാൻ മറക്കും….”

“മോനേ ഞങ്ങൾ…”

അവരെന്തോ പറയാൻ വന്നതും കാശി കൈയുയർത്ത തടഞ്ഞു….

കാശിയുടെ കണ്ണിലെ കോപം കണ്ട് ആ സ്ത്രീകളാകെ പേടിച്ചു…..

കാശി അനഘയുടെ കൈപിടിച്ച് പുറത്തേക്കിറങ്ങാൻ നോക്കി….

കാശി-“പിന്നെ നിങ്ങൾ ആദ്യം സ്വന്തം മോളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ തന്ത ആരാണെന്ന് കണ്ട് പിടിക്കാൻ നോക്ക്….”

കാശി പറഞ്ഞത് കേട്ട് ഒരു സ്ത്രീയുടെ മുഖത്തെ ചോര വറ്റി ആകെ വിളറി വെളുത്തു….

കാശി അനഘയുടെ കയ്യും പിടിച്ച് അനഘയുടെ റൂമിലേക്ക് കയറി…

എല്ലാവരും അവരവരുടേതായ തിരക്കിലായതിനാൽ അവിടെ നടന്നതൊന്നും ആരും അറിഞ്ഞില്ല….

കാശി-“ലക്ഷ്മീ…”

അനഘയുടെ മുറിയിലെ വാതിലടച്ച് കാശി അവളെ നോക്കി വിളിച്ചു…

അനഘ അവനെ നോക്കാതെ തല കുനിച്ച് നിന്നു…..

കാശി-“ലക്ഷമീ….”

കാശി അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ താടിതുമ്പിൽ പിടിച്ചുയർത്തി….അവളുടെ കലങ്ങിയ കണ്ണുകളും വിതുമ്പുന്ന ചുണ്ടും കണ്ട് അവനാകെ വല്ലാതായി…

കാശി-“ഏയ്…കരയെല്ലെടോ….”

അവനവളുടെ കണ്ണുനീര് കൈകൊണ്ട് തുടച്ചു കൊടുത്തതും അവളൊരു പൊട്ടികരച്ചിലോടെ കാശിയുടെ മാറിൽ മുഖമമർത്തി….

അവനാകെ തരിച്ചു നിന്നു…

പിന്നീട് അവൻ പോലുമറിയാതെ കാശിയുടെ കൈകൾ അനഘയെ വലയം ചെയ്യാനായി ഉയർന്നു….

അവളുടെ മുടിയിൽ പതിയെ തലോടി…

അവന്റെ ചുണ്ടുകൾ പതിയെ അവളുടെ മൂർദ്ധാവിൽ അമർന്നു…..

“വയ്യ കിച്ചേട്ടാ…..എന്തിനാ എല്ലാരുമെന്നെ പിഴച്ചവൾ എന്ന് വിളിക്കുന്നത്…?എന്റെ കഴുത്തിൽ താലി കെട്ടിയ എന്റെ കണ്ണേട്ടന്റെ ചോരയല്ലേ എന്റെ വയറ്റിൽ…പിന്നെയെങ്ങെനെ ഞാൻ പിഴച്ചവളാകും….

എന്റെ കണ്ണേട്ടൻ വരെ പറഞ്ഞില്ലേ ഞാൻ പിഴച്ചവളാണെന്ന്….എന്തിനാ…എന്തിനാ അന്ന് എന്നെ രക്ഷിച്ചേ….?

എല്ലാം അന്ന് തന്നെ അവസാനിപ്പിച്ചേനേ ഞാൻ…..”

അനഘയുടെ പതം പറഞ്ഞുള്ള കരച്ചിൽ കാശിയുടെ കണ്ണുകളെ നനയിച്ചു….

അവൾ തന്നെ ആദ്യമായി കിച്ചേട്ടൻ എന്ന് വിളിച്ച സന്തോഷത്തേക്കാൾ ഉപരിയായി അവളുടെ സങ്കടങ്ങൾ അവനെ വേദനിപ്പിച്ചു….

അനഘയുടെ കരച്ചിൽ നേർത്ത് വരുന്നത് വരെ അവനവളുടെ മുടിയിൽ പതിയെ തലോടി….

ഒരുപക്ഷേ ഉള്ളിന്റെയുള്ളിൽ അനഘയും അത് ആഗ്രഹിച്ചിരുന്നിരിക്കാം…..

അല്ലെങ്കിലും മനസ്സ് തകർന്നിരിക്കുമ്പോൾ ചായാനൊരു തോൾ ആരും ആഗ്രഹിച്ച് പോകും….

ഏറെ നേരം അവരാ നിൽപ് തുടർന്നു….

“ലക്ഷ്മീ…..”

കാശിയുടെ സ്വരം അത്രമേൽ ആർദ്രമായിരുന്നു…..

അനഘ ഒന്ന് മൂളി….

അവളുടെ മുഖം അവൻ കൈകളിനാൽ കോരിയെടുത്തു….

കവിളിലെ കണ്ണുനീരിനെ പതിയെ തള്ളവിരലാൽ തുടച്ച് നീക്കി…..

അനഘ കണ്ണുകളുയർത്തി അവനെ നോക്കി….

അവരുടെ കണ്ണുകൾ പരസ്പരം കോർത്തു…..

രണ്ടുപേരും ആ നോട്ടത്തിൽ നിന്നും പിൻവാങ്ങാൻ ശ്രമിച്ചില്ല…

അല്ലെങ്കിൽ അതിന് സാധിച്ചില്ല എന്ന് പറയുന്നതാവും നല്ലത്….

കാശി-“എടോ…താനിത് വരെ ഒരു തെറ്റും ചെയ്തിട്ടില്ല…

പിന്നെ നീ ആരെയാ പേടിക്കുന്നത്…?

തെറ്റ് ചെയ്തിട്ടെല്ലെന്ന ഉത്തമ ബോധ്യം ഉണ്ടെങ്കിൽ ആർക്ക് മുന്നിലും നിന്റെ തല കുനിയരുത്….

പറയുന്നവർ അങ്ങനെ പലതും പറഞ്ഞോട്ടെ…

അത് കേട്ട് കണ്ണ് നിറക്കാൻ നിന്നാൽ ജീവിതത്തിൽ അതിനേ നേരം കാണൂ…

നമ്മുടെ നേരെ പരിഹാസവുമായി ആര് വന്നാലും, അനാവശ്യമായി ആര് നിനക്ക് നേരെ തിരിഞ്ഞാലും നിവർന്ന് നിന്ന് അവർക്കുള്ള മറുപടി കൊടുക്കണം….

അതിനി ആരോടായാലും….

ഒന്ന് നിർത്തി അവൻ തുടർന്നു…..

“പിന്നെ ഈശ്വരൻ നമുക്ക് നൽകിയ ജീവനെടുക്കാൻ നമുക്ക് ആർക്കും അധികാരമില്ല….

അതിനി ഏത് പ്രതിസന്ധിഘട്ടങ്ങളിലാണെങ്കിൽ പോലും….

പ്രശ്നങ്ങൾ ഒരുപാടുണ്ടാവും ജീവിതത്തിൽ…..

അതിനെ ഒക്കെ ധൈര്യപൂർവ്വം നേരിടണം….

താനൊരിക്കലും ഒറ്റക്കല്ല…

കൂട്ടിന് ഞങ്ങൾ എല്ലാവരും ഉണ്ടാവും…

എന്നും…എപ്പോഴും…”

ചിലരുടെ വാക്കുകൾക്ക് വല്ലാത്തൊരു ശക്തിയുണ്ട്….

നമ്മുടെ മനസ്സിലെ വിശമങ്ങളെ മായ്ച്ചു കളയാൻ പറ്റുന്ന വിധം എന്തോ ഒന്ന് അവയിലടങ്ങിയിരിക്കും….

അനഘയ്ക്ക് കാശി പറഞ്ഞ ഓരോ വാക്കുകളും അവളുടെ ഹൃദയത്തിന്റെ അടിത്തട്ടിലായിരുന്നു ചെന്ന് പതിച്ചത്….

അവളുടെ വേദനിക്കുന്ന മനസ്സിന് ഒരൗശധം പോലെയായിരുന്നു അവന്റെ വാക്കുകൾ…

അല്ല…

ആ സാമിപ്യം പോലും അവളിലെ വേദനകൾ അകറ്റാൻ സഹായിച്ചിരുന്നു….

നിർത്താതെയുള്ള കാശിയുടെ ഫോൺ റിംഗ് ചെയ്യുന്നതിന്റെ ശബ്ദമാണ് അവരെ ഉണർത്തിയത്….

അനഘയ്ക്ക് താൻ കാശിയുടെ കൈകൾക്കുള്ളിലാണെന്ന മനസ്സിലായതും അവൾ അവനിൽ നിന്നും അകന്ന് മാറി….

അവൾക്കവനെ നോക്കാൻ വല്ലാത്ത ജാള്യത തോന്നി…..

കാശി-“ഇനിയും കരഞ്ഞ് കൊണ്ട് നിൽക്കാതെ പോയി ഫ്രഷ് ആവ്….”

അനഘയുടെ ചമ്മൽ മനസ്സിലാക്കിയ കാശി അവളോട് പറഞ്ഞ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി…

അനഘ പോയി വാതിലടച്ചു അതിൽ ചാരി നിന്നു…

താനിന്ന് കാശിയോട് അത്രയും അടുത്ത് പെരുമാറിയത് ഓർത്ത് അനഘയ്ക്ക് ആകെ ഒരു വല്ലായ്മ തോന്നി….

സങ്കടം സഹിക്കാൻ വയ്യാതെയാണ് കാശിയുടെ നെഞ്ചിൽ പോയി വീണത്….

കാശിക്ക് എന്ത് തോന്നിക്കാണും എന്ന് ഓർത്ത് അവളാകെ ചടച്ചു…..

എങ്കിലും കാശിയുടെ ഓരോ വാക്കും തന്നിലെ വേദനകളെ മാറ്റിക്കളഞ്ഞത് അവളിൽ അത്ഭുതം നിറച്ചു…

ഇനിയും ഓരോന്ന് ഓർത്ത് നിന്നാൽ ശരിയാവില്ലെന്ന് കരുതി അവൾ ഡ്രസ്സുമെടുത്ത് കുളിക്കാൻ കയറി…..

……

ഇതേ സമയം പുറത്തേക്കിറങ്ങിയ കാശി പിന്നെയും ഫോൺ റിംഗ് ചെയ്യുന്നതറിഞ്ഞ് പോക്കറ്റിൽ നിന്നും എടുത്തു…..

ഡിസ്പ്ലേയിൽ അഭിയുടെ പേര് കണ്ടതും കാശി കട്ട് ചെയ്ത് ഫോൺ പോക്കറ്റിലേക്ക് തന്നെയിട്ടു…..

തന്റെ ഷർട്ടിലെ നെഞ്ചിന്റെ ഭാഗത്ത് അനഘയുടെ കണ്ണീര് വീണ് ചെറുതായി നനഞ്ഞിട്ടുണ്ടായിരുന്നു….

പതിയെ അവനവിടെ പതിയെ തലോടി നോക്കി….

അനഘ തന്റെ നെഞ്ചിലേക്ക് വീണതും താനവളെ ചേർത്ത് പിടിച്ചതും അവൾ തന്നെ കിച്ചേട്ടാ എന്ന് വിളിച്ചതും എല്ലാം ഓർത്ത് അവനാകെ ഇതുവരെ താൻ അനുഭവിച്ചിട്ടില്ലാത്ത ഒരു ഫീലിംഗ്….

കാശി തന്റെ കണ്ണുകൾ പതിയെ അടച്ചു…

തനിക്ക് ചുറ്റും അവളുടെ ഗന്ധം നിറഞ്ഞ് നിൽക്കുന്നത് പോലെ തോന്നി…..അവൻ ആ ഗന്ധത്തെ പതിയെ തന്നിലേക്കാവാഹിച്ചു….

“ലക്ഷമീ…”

പതിയെ കണ്ണുകൾ തുറന്ന് അവളുടേ പേരുച്ചരിച്ചതും കാശിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു….

കാശി തലയൊന്ന് കുടഞ്ഞ് മുടി കൈ കൊണ്ട് പിന്നിലേക്കാക്കി ചുണ്ടിൽ നിറഞ്ഞ് ചിരിയോടെ മുന്നിലേക്ക് പോകാനൊരുങ്ങിയതും വരാന്തയിൽ കൈകൾ രണ്ടും മാറിൽ പിണച്ച് നിന്ന് തന്റെ പ്രവർത്തികൾ സാകൂതം വീക്ഷിച്ച് കൊണ്ടിരിക്കുന്ന അഭിയെ കണ്ടത്….

അവനൊരു നിമിഷം എന്ത് ഛെയ്യണമെന്ന് അറിയാതെ നിന്നു….

അഭി-“ബാ മോനേ..ബാ..”

അഭി അവനെ കൈകാട്ടി വിളിച്ചതും കാശി വളിച്ച ചിരിയോടെ അവനടുത്തേക്ക് നടന്നു….

കാശി-“എന്താ അഭീ….?”

ഒന്നും അറിയാത്ത പോലെയായിരുന്നു കാശിയുടെ നിൽപ്പ്….

അഭി-“നീ എവിടെ പോയതായിരുന്നു…?ഞാൻ ഫോൺ വിളിച്ചിട്ട് എന്താ കട്ട് ചെയ്തത്…?”

കാശി-“നീയോ..?ഫോൺ വിളിച്ചോ…?എപ്പോ..?…

എന്റെ ഫോൺ കാണാഞ്ഞിട്ട് അത് നോക്കാൻ വേണ്ടി റൂമിലേക്ക് പോയതായിരുന്നു….”

അഭി-“ഓഹോ…അതിന് നിന്റെ റൂം അതല്ലേ…?”

അവർക്ക് എതിരെയുള്ള കാശിയുടെ റൂമിന് നേരെ ചൂണ്ടി അഭി ചോദിച്ചു…

കാശി-“അ…അത്…അതിന് ഇതിലൂടെയും പോവാമല്ലോ..”

അഭി-“നേരെ വഴിയുള്ളപ്പോ നീ ചുറ്റി വളഞ്ഞ് പോയതെന്തിനാ….അതൊക്കെ പോട്ടേ…എന്നിട്ട് ഫോൺ കിട്ടിയോ…?”

കാശി-“ഇല്ല ടാ….എവിടെ പോയി എന്ന് ഒരു ഐഡിയയും ഇല്ല…”

കാശി പറഞ്ഞ് കഴിഞ്ഞതും അഭി തന്റെ ഫോണിൽ കാശിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു…..

കാശി-“ആഹാ…ഇത് ഇവിടെ ഉണ്ടായിരുന്നു അല്ലേ…

പോക്കറ്റിൽ കിടന്ന് റിംഗ് ചെയ്ത ഫോണെടുത്ത് കാശി പറഞ്ഞു….

അഭി അവന്റെ കൈ പിടിച്ച് തിരിച്ച് ചുമരിലേക്ക് ചേർത്ത് നിർത്തി….

അഭി-“നീയെന്തിനാ ലച്ചൂന്റെ റൂമിൽ പോയത് സത്യം പറഞ്ഞോ….?”

ഭവാനി-“നിങ്ങളിവിടെ എന്ത് കളിച്ച് നിൽക്കാ…ചെറിയച്ചൻ വിളിക്കുന്നു..അങ്ങോട്ട് ചെന്നേ…”

അത് വഴി വന്ന ഭവാനി രണ്ടുപേരുടെയും തോളിനിട്ട് ഓരോ അടി വീതം കൊടുത്ത് പറഞ്ഞു….

അഭി-“നിന്നെ കൊണ്ട്ഞാൻപറയിപ്പിക്കുമെടാ…”

ഭവാനി പോയതും അഭി അവന് നേരെ തിരിഞ്ഞ് നിന്ന് പറഞ്ഞു….

കാശി-“ഒന്നു പോടാ പുല്ലേ…”

കാശി മുണ്ടും മടക്കി കുത്തി പുറത്തേക്ക് നടന്നു….

അഭി-“മോനേ കള്ള ക്യാമുകാ…”

കാശി പോവുന്നത് കണ്ട് അഭി ചിരിച്ച് കൊണ്ട് പറഞ്ഞു…..

………

അനഘ കുളി കഴിഞ്ഞ് കാശി എടുത്ത് കൊടുത്ത സാരി ഭംഗിയായി ഉടുത്തു….

ഒഴുക്കൻ മട്ടിലുള്ള തുണി ആയതിനാൽ കുറേ പ്ലീറ്റ്സ് ആക്കതെ അഴിച്ചിട്ടു….

മുടി ചീകി വിടർത്തയിട്ട് കണ്ണിൽ ചെറുതായി കൺമഷി കൊണ്ട് എഴുതി…

കാതിൽ പഴയ കുഞ്ഞു സ്റ്റെഡും കഴുത്തിൽ നേർത്ത ഒരു ചെയിനും അഴിച്ച് വെച്ചിരുന്ന മൂക്കുത്തി എടുത്തിട്ടു ഒരു കുഞ്ഞും പൊട്ടും വെച്ച് അവൾ വാതിൽ തുറന്നു….

അവൾ നേരെ ശ്രേയയുടേയും വിച്ചുവിന്റെയും അടുത്തേക്കായിരുന്നു പോയത്….

ശ്രേയ-“ആരാ ഇത് എന്റെ ദൈവമേ….”

വിച്ചു-“ചുന്ദരി ആയിട്ടുണ്ട്…ആരുടേയും കണ്ണ് പറ്റണ്ട…”

വിച്ചു അവളുടെ കണ്ണി നിന്നും കൺമഷി എടുത്ത് അനഘയുടെ ചെവിക്ക് പിന്നിൽ തൊട്ട് കൊടുത്തു…

……

അവർ രണ്ട് പേരും അനഘയേയും കൊണ്ട് ഉമ്മറത്തേക്കായിരുന്നു പോയത്…..

മുറ്റത്ത് തന്നെ ഓരോ ജോലിയിലായിരുന്നു കാശിയും അഭിയും…അവർക്കരികിൽ തന്നെ കാമറയും കഴുത്തിൽ തൂക്കിയിട്ട് സായിയും ഉണ്ടായിരുന്നു…..

വിച്ചു-“കിച്ചേട്ടാ….”

വിച്ചുവിന്റെ വിളി കേട്ട് ഒരുനിമിഷം കാശിക്ക് അനഘ തന്നെ വിളിക്കുന്നതായി തോന്നിപ്പോയി….

അവൻ പെട്ടന്ന് തന്നെ തിരിഞ്ഞ് നിന്നു….ഉമ്മറത്ത് വിച്ചുവിനും ശ്രേയക്കുമൊപ്പം നിൽക്കുന്ന അനഘയെ കണ്ട് കാശി സർവ്വവും വിസ്മരിച്ചു….

ഒരുവേള താനും അവളും മാത്രമേ ഉള്ളൂ എന്ന് വരെ തോന്നി….

അഭി-“ടാ…”

കാശിയുടെ നിൽപ്പ് കണ്ട് അഭി അവനെ പോയി തട്ടി വിളിച്ചു….

കാശി-“ആഹ്…എന്താ…?”

അഭി കാശിയെ പിടിച്ച് അവരുടെ അടുത്തേക്ക് ചെന്നു…..

അനഘയുടെ മൂക്കിൻ തുമ്പിൽ തിളങ്ങുന്ന ആ മൂക്കുത്തിയിലേക്ക് കാശിയുടെ കണ്ണുകൾ ഉടക്കി….

അതിലൊന്ന് തൊടാൻ അവനിൽ വല്ലാതെ ആഗ്രഹിച്ചു…..

സായി-“ഇതെന്താണ്..കാവിലെ ഭഗവതി നേരിട്ട് വന്ന് പ്രത്യക്ഷപ്പെട്ടതോ…?”

സായിയുടെ ചോദ്യം കേട്ട് കാശി അവനെ ഒന്ന് നോക്കി….

വിച്ചു-“അതേ…അല്ലെന്ന് തോന്നാൻ മാഷ്ക്ക് ഭഗവതിയെ നേരിട്ട് കണ്ട പരിചരമൊന്നുമില്ലല്ലോ..ഉവ്വൊ..?”

സായി-“എന്ത് കോലമാ ടീ നീയൊക്കെ…

നിലവിളക്കിന്റെയടുത്ത് കരിവിളക്ക് വെച്ചത് പോലെയുണ്ട്….

അതിനൊക്കെ ലച്ചൂട്ടിയെ ഒന്ന് നോക്ക്….അധികം ഒരുക്കമൊന്നുമില്ലെങ്കിലും എന്താ ഒരു ചന്തം…”

കാശിക്ക് ഇതെല്ലാം കേട്ട് വിറഞ്ഞ് കേറുന്നുണ്ടായിരുന്നു…..

അനഘ എല്ലാം കേട്ട് വെറുതെ ചിരിച്ച് നിന്നതേ ഉണ്ടായിരുന്നുള്ളൂ…

സായി-“ലച്ചു വാ..ഞാൻ ഫോട്ടോസ് എടുത്ത് തരാം…”

അനഘയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അവളുടെ കയ്യും പിടിച്ച് അവൻ മുറ്റത്തെ മാവിനടുത്തേക്ക് നടന്നു….

വിച്ചു-“ഞങ്ങളുമുണ്ട്…”

വിച്ചു ശ്രേയയേയും വലിച്ച് അവരുടെ പിന്നാലെ ചെന്നു….

അവരുടെ മൂന്ന് പേരുടെയും ഒന്ന് രണ്ട് ഫോട്ടോസ് എടുത്ത് സായി അനഘയെ ഒറ്റക്ക് നിൽപിച്ച് ഫോട്ടോ എടുക്കാൻ തുടങ്ങി…

കാശി കുറെ പിടിച്ച് നിന്നെങ്കിലും അവസാനം അവൻ അവർക്കടുത്തേക്ക് നടന്നു….

കാശി-“നിന്നെ ചെറിയച്ഛനെന്തോ അത്യാവശ്യ കാര്യത്തിന് വിളിക്കുന്നു…”

സായി-“വെയിറ്റ് ബ്രോ…കുറച്ചെണ്ണം കൂടെ എടുക്കട്ടെ….”

സായി കാമറ ഫോക്കസ് ചെയ്യുന്ന തിരകകിലായിരുന്നു….അനഘ ആകെ പെട്ട അവസ്ഥയിൽ നിൽക്കുന്നത് കണ്ട് കാശിക്കാകെ ദേഷ്യം വന്നു….

കാശി-“നിന്നോട് അങ്ങോട്ട് പോവാനാ പറഞ്ഞത്…ഫോട്ടോ ഇനിയും എടുക്കാം…മതി പോയെ..”

സായിയെ ഓടിച്ച് വിട്ട് കാശി അനഘയുടെ അടുത്തേക്ക് ചെന്നു….

കാശി-“ഇങ്ങനെ കഷ്ടപെട്ട് നിൽക്കാതെ അവനോട് പറഞ്ഞാൽ പോരെ പറ്റില്ലെന്ന്….”

അനഘ-“അത്…എന്തെങ്കിലും വിചാരിച്ചാലോ എന്ന് കരുതിയാ….”

കാശി-“ആ ബെസ്റ്റ്.ഇഷ്ടമില്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയണം…അതിന് ആരുടെയും ഇഷ്ടവും ഇഷ്ടക്കേടും നോക്കണ്ട..കേട്ടോ…”

അനഘ ഒന്ന് മൂളി….

കാശി-“അകത്തേക്ക് പൊയ്ക്കോ…”

കാശി-“ലക്ഷ്മീ…”

അനഘ തിരിഞ്ഞ് നടക്കാനൊരുങ്ങിയതും കാശി അവളെ വിളിച്ചു….

കാശി-“നല്ല ഭംഗിയുണ്ട് തന്നെ കാണാൻ….”

കാശി പുഞ്ചിരിയോടെ പറഞ്ഞത് കേട്ട അവൾ ചിരിച്ച് അകത്തേക്ക് കയറി…..

……

ഏകദേശമെല്ലാം ഒരുക്കിയ ശേഷമാണ് കാശി കുളിഖ്ഖാൻ കയറിയത്….

കുളി കഴിഞ്ഞ് ഇറങ്ങി ബെഡിൽ അയേൺ ചെയ്ത് വെച്ച മെറൂൺ കളർ സിൽക്ക് ഷർട്ട് എടുത്തിട്ടു….

കസവു മുണ്ട് ഉടുത്ത് കൈയിൽ വാച്ച് കെട്ടി….

മുടി മുകളിലേക്കായി ചീകി വെച്ചു….

രാവിലെ ഭവാനി അമ്പലത്തിൽ പോയി വന്നപ്പോൾ കൊണ്ട് വെച്ച പ്രസാധത്തിൽ നിന്നും കുറച്ചെടുത്ത് നെറ്റിയിൽ കുറി തൊട്ടു…

കണ്ണാടിയിൽ നോക്കി കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തി പുറത്തേക്ക് ചെന്നു…..

……..

തുടരും

Fabi

4/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!