ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും ഡ്രസ്സ് എടുക്കാൻ പോവാനിറങ്ങി….
ഭവാനി,ശ്രേയ,വിച്ചുവും അനഘയെയും കൂട്ടി കാശിയുടെ കാറിൽ ഇരുന്നു….
ബാക്കിയുള്ളവരെല്ലാം അഭിയുടെ ഇന്നോവയിലുമാണ് ടൗണിലേക്ക് തിരിച്ചത്…..
വലിയൊരു ടെക്സ്റ്റയിൽസിന്റെ മുന്നിൽ കാറുകൾ നിർത്തി എല്ലാവരും ഇറങ്ങി….
സ്ത്രീകളെല്ലാവരും പട്ട് സാരി സെക്ഷനിൽ തിരച്ചിലായിരുന്നു….
സേതുവും സതീഷനും അവരെ അവരുടെ പാട്ടിന് വിട്ട് വേറെ ഏതോ വഴിക്ക് തിരിഞ്ഞു…
കാശിയും അഭിയും കസ്റ്റമേർസിനായി വെച്ച സോഫയിൽ ഇരുന്ന് ഫോണിൽ കളിക്കുന്നു….
വെറുതെ ഒന്ന് അങ്ങോട്ട് നോക്കിയ ശ്രേയക്ക് ഒരു ഐഡിയ തോന്നി….
അവൾ പോയി കാശിയെ പിടിച്ച് കൊണ്ട് വന്ന് ചുമ്മാ സാരിയുടെ ഭംഗിയും നോക്കി നിൽക്കുന്ന വിച്ചുവിനും അനഘയ്ക്കും അരികിൽ നിർത്തി….
കാശി എന്താ കാര്യമെന്ന് അവളോട് ചോദിക്കുന്നുണ്ടായിരുന്നു….
ശ്രേയ-“അമ്മേ…നിങ്ങളിവിടെ സാരി സെലക്ട് ചെയ്യുമ്പോഴേക്കും ഞങ്ങൾ പോയി ഞങ്ങൾക്ക് വേണ്ടതൊക്കെ എടുത്തിട്ട് വരാം…”
ശ്രേയ അമ്മയോട് സമ്മതം വാങ്ങി ചുരിദാർ സെക്ഷനിലേക്ക് അവരേയും കൊണ്ട് ചെന്നു…..
ശ്രേയ-“ഇത്തവണ കാശിയേട്ടൻ ഞങ്ങൾക്ക് സെലക്ട് ചെയ്ത തന്നാ മതി….”
കാശി-“അതിനാണോ നീയിങ്ങനെ പിടിച്ച് വലിച്ച് കൊണ്ട് വന്നത്.?”
കാശി കണ്ണുരുട്ടി ചോദിച്ചത് കേട്ട് ശ്രേയ ഒന്ന് ചിരിച്ചു..
കാശി തന്നെ അവൾക്കും വിച്ചുവിനും വേണ്ടി ഓരോ ചുരിദാർ വീതം എടുത്ത് കൊടുത്തു….
ശ്രേയ-“ഹോ…വല്ലാത്ത ദാഹം….ഞങ്ങൾ കുറച്ച് വെള്ളം കുടിച്ച് വരാം…അപ്പോഴേക്കും ലച്ചുചേച്ചിക്കുള്ളത് കൂടെ ഏട്ടൻ സെലക്ട് ചെയതോ….”
ശ്രേയ വിച്ചുവിനേയും വിളിച്ച് അവിടെ നിന്നും സ്കൂട്ടായി…
വിച്ചു-“നിനക്ക് വെള്ളം വേണ്ടെ…?”
ശ്രേയ-“അത് ഞാൻ വെറുതേ പറഞ്ഞതാ….ചേച്ചിക്കുള്ളത് കാശിയേട്ടൻ തന്നെ സെലക്ട് ചെയ്തോട്ടെ…”
വിച്ചു-“അതിന് നമ്മൾ അവിടെ നിന്നാലെന്താ പ്രശ്നം..?”
ശ്രേയ-“എടീ ബുദ്ദൂസേ….നമ്മൾ അവിടെ ഉണ്ടെങ്കിൽ ചിലപ്പോ ലച്ചുചേച്ചി സമ്മതിക്കില്ല…അല്ലെങ്കിൽ കാശിയേട്ടൻ സമ്മതിക്കില്ല…
നമ്മളോട് തന്നെ സെലക്ട് ചെയ്തോളാൻ പറയും…
നമുക്ക് അവരെ നിർബന്ധിക്കാനൊന്നും പറ്റില്ലല്ലോ….
ഇതിപ്പോ അവര് രണ്ട് പേരും മാത്രമാണെങ്കിൽ അവരുടെ രണ്ട് പേരുടേയും ഇഷ്ടത്തിന് എടുക്കുകയും ചെയ്യും അവർക്കൊരുമിച്ച് സ്പെൻഡ് ചെയ്യാൻ കുറച്ച് സമയം കിട്ടുകയും ചെയ്യും…..”
വിച്ചു-“ഇടക്ക് അമ്മമാരാരെങ്കിലും വന്നാലോ…?”
ശ്രേയ-“അതിനല്ലേ നമ്മൾ രണ്ട് പേരും ഉള്ളത്….ആരെങ്കിലും വരുവാണെങ്കിൽ നമുക്ക് എന്തെങ്കിലും പറഞ്ഞ് തിരിച്ചയക്കാം…”
“ആഹാ…എന്റെ കുഞ്ഞേ…നിനക്കിത്ര ബുദ്ധിയുണ്ടായിരുന്നോ….?”
പിന്നിൽ നിന്നും ഒരപശബ്ദം കേട്ട് തിരിഞ്ഞ വിച്ചുവും ശ്രേയയും പിന്നിൽ കൈയും കെട്ടി നിൽക്കുന്ന അഭിയെ കണ്ട് ഞെട്ടി…..
അഭി-“അപ്പോ ഇതാണല്ലേ രണ്ട് പേരുടെയും ഇപ്പോഴത്തെ പരിപാടി….
നിങ്ങളുടെ പഠിപ്പോക്കെ നിർത്തി ഒരു മാട്രിമോണിയൽ ഇട്ടുതരാൻ പറയാം അച്ഛനോട്…..എന്നിട്ട് മാച്ച് ആവുന്നവരെ കണ്ട് മുട്ടിച്ച് സംസാരിപ്പിച്ച് കല്യാണം കഴിപ്പിച് കൊടുക്ക്..”
ശ്രേയ-“ഏത്..ഹാപ്പി വെഡിങിലെ പോലെയോ…?”
അഭി-“ആ ദത് തന്നെ…നിനക്കൊക്കെ നല്ല ഭാവി ഉണ്ട്….”
ശ്രേയ-““
അഭി-“ഇളിക്കല്ലേ….
പിന്നെ നിങ്ങളിപ്പോ ഇളക്കി നോക്കുന്ന ആ മരം ഇല്ലേ…
അത് ഏകദേശം ആടി നിൽക്കുന്നുണ്ട്…”
ഓരോ ഡ്രസ്സുകൾ എടുത്ത് നോക്കുന്ന കാശിയുടെ നേരെ കൈ ചൂണ്ടി അഭി പറഞ്ഞു….
“ങ്ങേ…?”
ശ്രേയയും വിച്ചുവും ഒരുമിച്ച് ചോദിച്ചു….
അഭി-“ആ മക്കളേ….”
വിച്ചു-“അമ്പട കള്ളാ…”
ശ്രേയ-“കാശികുട്ടാ….”
……..
കാശി കുറേ ചുരിദാറുകൾ നോക്കിയെങ്കിലും ഒന്നു പോലും അവനിഷ്ടപ്പെട്ടില്ല….
കാശി-“ചുരിദാർ തന്നെ നോക്കണോ..??”
അനഘ-” എന്തേ…എന്തുപറ്റി…?”
കാശി-“എന്തോ..എനിക്ക് ഒന്നും ഇഷ്ടാവുന്നില്ല….താനേതെങ്കിലും നോക്കിയോ??”
അനഘ-“നോക്കി…പക്ഷേ കൊള്ളില്ല…”
കാശി-“എന്നാ സാരെ നോക്കെയാലോ…?”
അനഘ പുഞ്ചിരിയോടെ സമമതിച്ചു….
വിച്ചു-“ഇവരിതെങ്ങോട്ടാ..?”
ശ്രേയ-“വാ…പിന്നിലെ പോവാം…”
കാശിയും അനഘയും സംസാരിച്ച് നടക്കുമ്പോഴാണ് ഡിസ്പ്ലേയിൽ വെച്ച ഒരു സിംപിൾ മെറൂൺ കളർ സാരി കാശിയുടെ ശ്രദ്ധയിൽ പെട്ടത്….അവൻ അനഘയേയും കൂട്ടി അതിനടുത്തേക്ക് ചെന്നു….
കാശി-“എങ്ങനെ ഉണ്ട്….ഇഷ്ടായോ??”
അനഘ-“മ്മം…കൊള്ളാം..നല്ല ഭംഗി ഉണ്ട്…”
സെയിസ്ഗേളോട് അത് പാക്ക് ചെയ്യാനായി പറഞ്ഞ് തിരിഞ്ഞപ്പോഴാണ് കാശി ശ്രേയയും വിച്ചുവും വരുന്നത് കണ്ടത്….
കാശി-“ബെസ്റ്റ്…വെള്ളം കുടിക്കാൻ പോയി ഇപ്പഴാണോ വരുന്നത്…?
കാശി-“ആ നീയും ഉണ്ടായിരുന്നോ…?”
വിച്ചുവിനും ശ്രേയക്കും പിന്നാലെ വന്ന അഭിയെ നോക്കി കാശി ചോദിച്ടു….
അഭി-“ഞാൻ വീട്ടിൽ നിന്നും ഉണ്ടായിരുന്നു…എന്തേ നിങ്ങൾ ഉണ്ടില്ലേ…?“
കാശി-“ഹോ..പൊന്ന് മോനേ…നിന്നെയൊക്കെ കോളേജിലെ പിള്ളാർ എങ്ങനെ സഹിക്കുന്നു….?ലോക്ലാസ് ചളിയുമായി ഇറങ്ങിയേക്കുന്നു…“
അഭി-“നിനക്കൊക്കെ അതുതന്നെ അധികമാ…”
കാശി-“ടാ…”
വിച്ചു-“മതി മതി…ഇത് ഒരു പബ്ലിക്ക് പ്ലേസ് ആണ്…ഇവിടെ ഇത്തരം ബഹളങ്ങളൊന്നും പാടില്ല…ഡീസന്റ് ആവൂ പ്ലീസ്…..”
“എന്തോ…?എങ്ങനെ..?” അഭിയും കാശിയും ഒരുമിച്ച് ചോദിച്ചു…..
കാശി-“കഴിഞ്ഞ പ്രാവശ്യം ഇവിടെ വന്നപ്പോ ഏതോ ഒരു കുട്ടിക്ക് സെയിൽസ്മാൻ ബലൂൺ കൊടുത്തെന്നും പറഞ്ഞ് കാറി കൂവി കരഞ്ഞ് അത് പോലെ ഒരു ബലൂൺ മേടിച്ചെടുത്ത നീയാണോ ഞങ്ങളോട് ഡീസന്റാവാൻ പറയുന്നത്….”
അഭി-“ക്രാ..ത്ഫൂ…”
വിച്ചു-“ഒരു കയ്യബദ്ധം…നാറ്റിക്കരുത് പ്ലീസ്“
അനഘയ്ക്ക് ഇത് കേട്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല…..
അവരെത്തുമ്പോഴേക്കും എല്ലാവരും ഡ്രസ്സ് എടുത്തു കഴിഞ്ഞിരുന്നു…..
കാശി-“അതേ…മുത്തുവിന്റെ പിറന്നാൾ പ്രമാണിച്ച് എല്ലാവർക്കും ഈ പ്രാവശ്യം എന്റെ ചിലവിലാ ഡ്രസ്സ്….”
കാശി കൗസല്യയുടെ കവിളിലൊന്ന് തട്ടി പറഞ്ഞു….
അഭി-“എല്ലാരുടേയും കൂട്ടത്തിൽ ലച്ചുവിനുള്ള ഡ്രസ്സും അവന് ബില്ലടക്കാം….കാമുകിക്ക് ആദ്യമായിട്ട് ഡ്രസ്സ് സ്വന്തം കാശ് കൊണ്ട് വാങ്ങി കൊടുക്കാനുള്ള കാമുകന്റെ സൈകോളജിക്കൽ മൂവ്മെന്റ്….”
അഭി വിച്ചുവിനോടും ശ്രേയയോടുമായി പറഞ്ഞു….
വിച്ചു-“കണ്ട് പഠിച്ചോ അഭിയേട്ടാ….എപ്പോഴെങ്കിലും ആവശ്യം വന്നാലോ…”
അഭി-“മനസ്സിലായില്ല…”
ശ്രേയ-“പ്രിയ….പ്രിയ….”
അഭി-““
പ്രിയ ഗീതയുടെ ഒരു ബന്ധുവിന്റെ മകളാണ്….
അഭിക്ക് അവളോട് നല്ല മുഴുത്ത പ്രേമവും….
അവളുടെ ഭാഗത്ത് നിന്നും ഇത് വരെ പോസിറ്റീവായ ഒരു റെസ്പോണ്ടും വന്നിട്ടില്ല…പക്ഷേ അഭി പരിശ്രമിച്ച് കൊണ്ടേ ഇരിക്കുന്നൂ…..
പരിശ്രമിച്ചാൽ വിജയം കൈവരിക്കുമെന്നാണല്ലോ
വിച്ചു-“അയ്യ…എന്താ ഒരു ഇളി….”
എല്ലാം കഴിഞ്ഞ് തിരിച്ച് പോവുമ്പോഴേക്കും സമയം രാത്രി ആയിരുന്നു…..പോവുന്ന വഴിക്ക് ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചാണ് തറവാട്ടിലെത്തിയത്…..
……..
പിറ്റേന്ന് ഉച്ചയാവാൻ നേരം തറവാടിന് മുന്നിലൊരു ഡ്യൂക്ക് പൊടി പറത്തി വന്നു നിന്നു…..
അതിൽ നിന്നും ഒരു യുവാവ് ഇറങ്ങി….
മുഖത്തെ ഹെൽമെറ്റ് അഴിച്ചുമാറ്റിയപ്പോൾ മുഖത്തേക്ക് വീണ കോലൻ മുഴിയികളെ കൈകൊണ്ട് പിന്നിലേക്ക് വകഞ്ഞ് മാറ്റി….
ഉമ്മറത്ത് ആരേയും കാണാഞ്ഞതിനാൽ അവൻ ഷൂ അഴിച്ച് വെച്ച് പയ്യെ അകത്തേക്ക് നടന്നു….
“അമ്മേ…”
അടുക്കളയിലെന്തോ പണിയിലായിരുന്ന ഗീത വാതിൽ പടിയിൽ നിന്നും അവൻ വിളിച്ചത് കേട്ട് സന്തോഷത്തോടെ തിരിഞ്ഞ് നോക്കി…..
ഗീത-“സായീ….”
ഗീത ഓടി ചെന്ന് അവനെ പുണർന്നു…..
ഗീതയെ തിരിച്ച് പുണർന്ന് അവൻ ബാക്കിയുള്ളവർക്ക് നേരെ നോക്കി….
രമയ്ക്കടുത്ത് നിൽക്കുന്ന അനഘയിലേക്ക് അവന്റെ കണ്ണുകൾ തറഞ്ഞ് നിന്നു…..
സായി-“മുത്തുമണീസ്…”
ഗീതയിൽ നിന്നും മാറി അവൻ കൗസല്യക്കും രമക്കുമരികിൽ ചെന്നിരുന്നു രണ്ട് പേരുടേയും ഓരൊ കവിളിലായി ഒരുമിച്ച് പിടിച്ച് വലിച്ച് കൊഞ്ചി…..
കൗസല്യ-“പോ ചെക്കാ….നീ നാട് ചുറ്റാൻ പോയി എത്രനാളായെ..എന്നിട്ടൊന്ന് വിളിച്ചോ ഇങ്ങോട്ട്…ഇപ്പോ സ്നേഹിക്കാൻ വന്നിരിക്കുന്നു…”
കൗസല്യ പിണക്കത്തോടെ അവന്റെ കൈതട്ടി മാറ്റി….
സായി-“ഹാ…പീണങ്ങല്ലേ എന്റെ കരളേ…ഞാനിങ്ങ് വന്നില്ലേ…അതൊക്കെ പോട്ടേ…ആരാ ഈ പുതിയ ആൾ…?”
സായി അനഘയെ നോക്കി ചോദിച്ചു…..
കൗസല്യ-“ഒരമ്മൂനെ കുറിച്ച് പറയാറില്ലേ ഞങ്ങൾ…?രമേടെ മോള്….അവളുടെ മോളാ…അനഘ..ലച്ചൂന്ന് വിളിക്കും…”
സായി-“ആഹാ….ഹായ് ലച്ചൂസ്…ഞാൻ സായ് കൃഷ്ണ…”
അനഘയക്ക് നേരെ കൈകാട്ടി സായി പറഞ്ഞു…
സായി-“ഹാ…ഒന്ന് കൈ താ മാഷേ…”
അനഘ മടിച്ച് നിൽക്കുന്നത് കണ്ട് സായ് പറഞ്ഞു….
അവളൊരു ചിരിയോടെ അവന് നേരെ കൈകൊടുത്തു….
ഗീത-“വിശേഷങ്ങളൊകകെ പിന്നെ…നീ ചെന്ന് കുളിക്ക്…”
സായ്-“ഓക്കെ…അപ്പോ നമുക്ക് കാണണം…”
അനഘയ്ക്ക് നേരെ സൈറ്റ് അടിച്ച് അവൻ പുറത്തേക്കിറങ്ങി….
………
സായ്-“ബ്രോസ്….”
കാശിയുടെ റൂമിൽ ലാപ്ടോപ്പിലെന്തോ വർക്കിലായിരുന്നു കാശിയും അഭിയും…
കാശി-“ടാ…കോഴി കൃഷ്ണാ….”
സായ് വന്ന് കാശിയെ കെട്ടിപിടിച്ചു….
സായി-“ഏയ്..ഞാൻ കോഴിത്തരം ഒക്കെ നിർത്തി ബ്രോ…”
അഭി-“ഉവ്വാ…അങ്ങനെയാണേൽ കാക്ക മലർന്ന് പറക്കും…”
സായ്-“അതൊക്കെ കാക്കയ്ക്ക് ബുദ്ധിമുട്ടാവില്ലേ…”
കാശി-“നീയിത് എപ്പോ ലാന്റ് ചെയ്തു…?”
സായ്-“ദേ ഇപ്പോ എത്തിയിട്ടേ ഉള്ളൂ…വന്നു ലേഡീസിന്റെ അടുത്ത് ചെന്ന് ഒപ്പിട്ടു…പിന്നെ ബാഗുമെടുത്ത് റൂമിൽ വെച്ച് ഇങ്ങോട്ട് വന്നു…ആ പിന്നൗ ലച്ചൂട്ടിയെ പരിചയപ്പെട്ടു…”
കാശി ബോട്ടിൽ തുറന്ന് വെള്ളം കുടിക്കുന്നതിനിടക്കാണ് സായി പറയുന്നത്….
സായി പറയുന്നത് കേട്ട് കാശിയുടെ വായിലെ വെള്ളമെല്ലാം പുറത്തേക്ക് തുപ്പി….
അത് നേരെ അഭിയുടെ മുഖത്തേക്കും….
കാശി-“ആ..ആരെ പരിചയപെട്ടു എന്ന്..?”
സായ്-“ഹാ..നമ്മുടെ..ലച്ചൂട്ടിയെ…രമ മുത്തശ്ശീടെ കൊച്ചുമോളേ…”
കാശി അത് കേട്ട് നോക്കിയത് മുഖത്ത് വെള്ളവുമായി തന്നെ തുറിച്ച് നോക്കുന്ന അഭിയെയും…
കാശി അവന് നേരെ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു…..
സായ്-“നിങ്ങളുടെ വർക്ക് നടക്കട്ടേ..ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം..എന്നിട്ട് വേണം എന്റെ ലച്ചൂട്ടിയോട് നല്ലവണം ഒന്ന് സംസാരിക്കാൻ…”
അഭി-“ഈ കോഴി കൃഷ്ണന്റെ പപ്പും പൂടയും കാശിനാഥൻ എടുക്കാതിരുന്നാൽ മതിയായിരുന്നു എന്റെ ഭഗവാനേ…”
സായ് അനഘയെ കുറിച്ച് പറയുന്നത് കേട്ട് കാശിയുടെ മുഖഭാവം മാറുന്നത് ശ്രദ്ധിച്ച അഭി സ്വയം പറഞ്ഞു….
സായ്-“എന്താ…ബ്രോ വല്ലതും പറഞ്ഞോ…?”
അഭി-“ഏയ്…ഞാനീ കണക്ക് എത്ര നോക്കിയിട്ടുട ശരിയാവുന്നില്ലെന്ന് പറയുകയായിരുന്നു…..നീ പോയി ഫ്രഷ് ആയിട്ട് വാ….”
സായ് പോയതും കാശിക്ക് ഇരുത്തം കൊള്ളുന്നില്ലായിരുന്നു…..അവന്റെ കളി കണ്ട് അഭി ഊറി ചിരിച്ചു…..
കാശി-“ടാ..ഞാനിപ്പോ വരാം…”
അഭി-“നീയിത് എവിടെ പോവാ…?”
കാശി-“കുറച്ച് വെള്ളം കുടിക്കാൻ….വല്ലാത്ത ദാഹം…”
അഭി-“അതിന് വെള്ളം കുപ്പിയിലില്ലേ…?”
കാശി-“അത്…അത് തണുത്ത വെള്ളമല്ലേ….എനിക്ക് ചൂട് വെള്ളമാ വേണ്ടത്…”
അഭി-“അതിന് നീ ചൂടുവെള്ളം കുടിക്കാറില്ലല്ലോ…?”
കാശി-“ഞാൻ ചിലപ്പോ കുടിക്കും കുടിക്കാതിരിക്കും…
എന്നെ ചോദ്യം ചെയ്യാതെ നീ ഇരുന്ന് വർക്ക് ചെയ്തോ…”
അഭി-“അല്ല..എന്നാലും കാശി..”
കാശി-“%&@&#& മോനേ…”
അഭി-“അയ്യോ…പോയി കുടിച്ചോ…ഞാനൊന്നും ചോദിച്ചില്ല…ഒക്കെ മയച്ചേക്ക്…”
കാശി-“ഹ്മം…”
അഭി-“ഇങ്ങനെ പോയാൽ മോനേ കാശീ നീ ഒരുപാട് വെള്ളം കുടിക്കേണ്ടി വരുമല്ലോ…..”
“ഹോ…എന്നാലും വല്ലാത്ത തെറി ആയിപോയി…..”
കാശി പോയതും അഭി പറഞ്ഞു….
……
കാശി അടുക്കളയിലേക്ക് ചെന്നപ്പോൾ എല്ലാവരും ഉച്ചയക്കുള്ള ഭക്ഷണത്തിന്റെ അവസാന ഘട്ട പണികളിലായിരുന്നു…
കാശി-“അമ്മേ…കുറച്ച് ചൂടുവെള്ളം…”
ഭവാനി-“നീ ചൂടുവെള്ളം കുടിക്കാറില്ലല്ലോ…എന്ത് പറ്റി ഇന്ന്…”
കാശി-“ഒന്നൂല്ല….തൊണ്ടയൊക്കെ വല്ലാത്തൊരു വേദന…”
ഭവാനി-“തണുത്ത വെള്ളമല്ലാതെ ഇറങ്ങില്ലല്ലോ മോന്…അതാ…ലച്ചൂ…മോളാ പാത്രത്തിൽ നിന്നും കുറച്ച് വെള്ളമെടുത്ത് കൊടുക്ക്….അമ്മേടെ കയ്യിൽ അഴുക്കാ…”
പാത്രങ്ങൾ എടുത്ത് വെക്കുകയായിരുന്ന അനഘയോടായി പറഞ്ഞു…
അനഘ-“ആ അമ്മേ…”
അവളൊരു ഗ്ലാസിൽ ചൂട് വെള്ളമെടുത്ത് കാശിയുടെ അടുത്തേക്ക് ചെന്നു….
അവനൊരു പുഞ്ചിരിയോടെ അവളുടെ കൈയ്യിൽ നിന്നും ഗ്ലാസ് വാങ്ങി കുടിച്ചു….
വെള്ളം കുടിക്കുന്നതിനിടയിലും കാശിയുടെ നോട്ടം അവളുടെ മുഖത്തായിരുന്നു…
അവളുടെ വിയർപ്പ് തുള്ളികൾ പറ്റി പിടിച്ച മൂക്കിലും മേൽചുണ്ടിന് മുകളിലും അവൻ കൗതുകത്തോടെ നോക്കി…
അവളെ നോക്കും തോറും തന്റെയുള്ളിൽ പേരറിയാത്തൊരു വികാരം ഉടലെടുക്കന്നതറിഞ്ഞ കാശി ഞെട്ടലോടെ അവളിൽ നിന്നും നോട്ടം പിൻവലിച്ച് വേഗം വെള്ളം കുടിച്ച് ഗ്ലാസ് അനഘയുടെ കൈയ്യിൽ കൊടുത്തു….
അവളെ നോക്കെ ഒന്ന് ചിരിച്ച് പുറത്തേക്ക് കടക്കുമ്പോഴും കാശി തനിക്കുള്ളിൽ അവൾക്കായി നിറയുന്ന ആ വികാരത്തെ വെറും തോന്നലായി മാത്രം കണ്ട് അകറ്റി നിർത്താനുള്ള ശ്രമത്തിലായിരുന്നു….
ഭക്ഷണം കഴിക്കുന്നതിനിടെ നോക്കരുതെന്ന് പലവട്ടം കരുതിയിട്ടും കാശിയുടെ കണ്ണുകൾ അവൻ പോലുമറിയാതെ അനഘയ്ക്ക് നേരെ ചെന്നിരുന്നു…..
അവളുടെ അടുത്തായി ഇരിക്കുന്ന സായ് അവളോടോരോന്ന് സംസാരിച്ചുകൊണ്ടിരുന്നു….
അവളോടുള്ള അവന്റെ ഈ അടുപ്പം തന്റെ ഉള്ളിൽ അസ്വസ്തത ഉണ്ടാക്കുന്നുണ്ടെന്ന് കാശി മനസ്സിലാക്കി…
പക്ഷേ അതെന്തുകൊണ്ടാണെന്ന് അവനറിയില്ലായിരുന്നു….
പ്ലേറ്റിൽ വെറുതെ കൈകൊണ്ട് ഇളക്കി കളിക്കുന്ന കാശിയെ കണ്ട് അഭി അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി….
കാശി മുഖം കുനിച്ചാണ് ഇരിക്കുന്നതെങ്കിലും ഇടക്ക് അവന്റെ നോട്ടം അനഘയ്ക്കും സായിക്കും നേരെ നീളുന്നതും മുഖത്ത് അസ്വസ്തത നിറയുന്നതും കണ്ട് അഭിക്ക് കാര്യങ്ങളൊക്കെ വ്യക്തമായി…
ശ്രേയയും വിച്ചുവും പുറത്ത് പോയതിനാൽ മറ്റാരും കാശിയെ ഇത്രക്ക് സൂം ചെയ്യാനുണ്ടായിരുന്നില്ല…..
…….
തുടരും
Fabi
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Anagha written by Fabi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission