Skip to content

അനഘ – ഭാഗം 16

anagha aksharathalukal novel

സേതു-“അമ്മു പോയതിൽ ഒരർത്ഥത്തിൽ ഞാനുമൊരു കാരണക്കാരനാണ്….

അച്ഛന്റെ സ്വഭാവം അറിയാമായിരുന്നിട്ടും അന്ന് അമ്മുവിന്റെ കാര്യത്തിൽ ഞാനെന്തെങ്കിലുമൊരു തീരുമാനം എടുത്തിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കില്ലായിരുന്നു….

അവളന്ന് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കിലും അയാളെ പറ്റി ഒന്നും ചോദിക്കാൻ അന്നത്തെ സാഹചര്യത്തിൽ പറ്റിയിരുന്നില്ല…

അവരെ ഒരുപാട് തിരഞ്ഞെങ്കിലും കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല….

അവളും പിന്നെ ഒരിക്കലും ഇങ്ങോട്ട് വന്നതുമില്ല….”

അനഘ-“അച്ഛനും അമ്മയും ചെന്നൈയിലെ വാടക വീട്ടിലായിരുന്നു താമസം…അച്ഛന്റെ ജോലി കൊണ്ട് മാത്രം ജീവിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു…..

ഞാൻ ജനിച്ചതിന് ശേഷം അച്ഛൻ നാട്ടിൽ പോയി അച്ഛച്ഛനെ കൂട്ടി കൊണ്ട് വന്നു ….

അമ്മയ്ക്കും ഒരു ജോലി കണ്ടെത്തി അമ്മയും അച്ഛന്റെ കൂടെ ജോലിക്ക് പോയി തുടങ്ങി…..

അച്ഛനൊരു പാവപ്പെട്ട വീട്ടിലെയായിരുന്നു….

അച്ഛച്ഛൻ നാട്ടിലെ സ്ഥലം വിറ്റ് കുറച്ച് കടം വാങ്ങിയും ഒരു ചെറിയ വീടുണ്ടാക്കി താമസം അങ്ങോട്ടേക്കാക്കി…..

അമ്മ പറയാറുണ്ടായിരുന്നു അമ്മയ്ക്ക് ഒരു വല്ല്യേട്ടനുണ്ടായിരുന്നു എന്ന്….ഏട്ടനെയും അമ്മയേയും കാണാനും ഒരുപാട് ആഗ്രഹമുണ്ടായിരുന്നു….

പക്ഷേ..നിങ്ങളോടൊന്നും ഒരു വാക്ക് പോലും പറയാതെ പോന്നതിലുള്ള കുറ്റബോധം അമ്മയെ അതിൽ നിന്നും വിലക്കിയത്….

ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു ഫങ്ഷന് വേണ്ടി പോയതായിരുന്നു അമ്മയും അച്ഛനും…..

തിരിച്ച് വരുന്ന വഴി ഒരുകാറുമായി കൂട്ടിയിടിച്ച് അവര്…..”

അനഘ മുഖം പൊത്തി കരഞ്ഞു…..ഭവാനി അവളെ ചേർത്ത് പിടിച്ചു…

അനഘ-“പിന്നെ ആ നാട്ടിൽ നിൽക്കാൻ അച്ഛച്ഛന് തോന്നിയില്ല…

എന്നേം കൊണ്ട് അച്ഛന്റെ നാട്ടിലേക്ക് വന്നു….

രണ്ട് വർഷം കഴിഞ്ഞതും എന്നെ തനിച്ചാക്കി അച്ഛച്ഛനും പോയി..”

അനഘ കരച്ചിലൊന്ന് അടങ്ങിയ ശേഷം പറഞ്ഞു…..

ഭവാനി-“ഇനി മോള് ഒന്നും ഓർത്ത് വിഷമിക്കണ്ട….

മോൾക്കിനി സ്വന്തമെന്ന് പറയാൻ ഞങ്ങളൊക്കെ ഉണ്ട്…”

അവളുടെ കവിളിൽ തലോടി കൊണ്ട് കൗസല്യ പറഞ്ഞു….

….

തനിക്ക് നഷ്ടപ്പെട്ട സ്നേഹവും വാത്സല്യവും ഇരട്ടിയായി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു അനഘ…..

വൈകുന്നേരം ഉമ്മറത്തെ ചാരുപടിയിൽ കാശിക്കും വിച്ചുവിനുമൊപ്പം ഇരിക്കുകയായിരുന്നു അനഘ…

കാശിയും വിച്ചുവും ഓരോന്ന് പറഞ്ഞ് അടി കൂടുന്നുണ്ട്…രണ്ട് പേർക്കുമിടയിൽ പെട്ട അവസ്ഥയിൽ തലക്ക് കൈ കൊടുത്താരിരുന്നു അനഘയുടെ ഇരിപ്പ്…..

മുറ്റത്ത് ഒരു കാറ് വന്ന് നിർത്തിയ ശബ്ദം കേട്ടാണ് രണ്ടു പേരും വഴക്കടിക്കൽ നിർത്തിയത്…..

കാറിൽ നിന്നും ഒരു സുമുഖനായ ചെറുപ്പക്കാരനും ഒരു പെൺകുട്ടിയും ഇറങ്ങി…..

ആ യുവാവ് വന്ന് കാശിയെ കെട്ടിപിടിച്ചു…..

വിച്ചുവിന്റെ തലയിലൊന്ന് കൊട്ടി അവളെ ചേർത്ത് പിടിച്ചു….

അനഘയും കൂടെ എഴുന്നേറ്റ് അവരുടെ അരികിലേക്ക് ചെന്നു…..

കാശി-“ലക്ഷ്മീ….ഇത് അഭിനന്ദ്,ശ്രേയ…സതീഷൻ ചെറിയച്ചന്റെ മക്കൾ ആണ്…

അഭി തൃശ്ശൂരിലാണ് അവിടെ ആർട്സ് കോളേജിൽ ലെക്ചർ ആണ്…

ശ്രേയയുംഅവിടെ തന്നെ ഡിഗ്രിക്ക് പഠിക്കുന്നു…..

ഇനി ഒരാൾ കൂടെ ഉണ്ട് സായ് കൃഷ്ണ…

അവൻ പിന്നെ ഒരു ഫ്രീലാന്റ് ഫോട്ടോഗ്രാഫർ ആണ്..

യാത്രകളും ഫോട്ടോ എടുപ്പുമാണ് അവന്റെ മെയിൻ…”

കാശി അനഘയ്ക്ക് അവരെ പരിചപ്പെടുത്തി കൊടുത്തു…അവളവർക്ക് നേരെ പുഞ്ചിരിച്ചു…..

കാശി-“പിന്നെ ഇത്…”

ശ്രേയ-“ഞങ്ങളുടെ ഏട്ടത്തിയമ്മ അല്ലേ…?

എന്നാലും ഏട്ടൻ ഒരു വാക്കു പോലും പറയാതെ പോയി കെട്ടിയല്ലോ….

എന്തായാലും കൊള്ളാം…നല്ല സുന്ദരി കുട്ടി..എനിക്കിഷ്ടായി…”

കാശിയെ പറയാൻ സമ്മതിക്കാതെ ശ്രേയ അനഘയ്ക്കടുത്തേക്ക് ചെന്ന് കവിളിൽ പിച്ചി കൊണ്ട് പറഞ്ഞത് കേട്ട് അനഘയും കാശിയും ഞെട്ടി പരസ്പരം നോക്കി……

അനഘ-“അയ്യോ അല്ല..”

കാശി-“ഇതെന്റെ ഫ്രണ്ട് ആണ്….”

രണ്ടു പേരും കൂടെ ഒരുമിച്ചായിരുന്നു പറഞ്ഞത്….

ശ്രേയ-“ആണോ…അത് സാരമില്ല ഇനിയും കെട്ടാലോ അല്ലേ…?”

കാശി-“വിച്ചൂ നീ ശ്രേയയേയും വിളിച്ച് അകത്തേക്ക് പോ…”

ശ്രേയ-“എന്നെ പറഞ്ഞയച്ച് രണ്ട് പേർക്കും കൂടെ സംസാരിക്കാനല്ലേ…ഞാൻ പൊക്കോളാമേ…”

ശ്രേയ വിച്ചുവിനെയും കൂട്ടി അകത്തേക്ക് പോയി….

അനഘ-“ഞാ..ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടേ….”

അനഘ കാശിയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞിട്ട് കയറി പോയി…..

“ഏഹം..ഏഹം.”

പിറകിൽ നിന്ന് ഒരാക്കിയ ചുമ കേട്ട് തിരിഞ്ഞ് നോക്കിയ കാശി തന്നെ നോക്കി ആക്കി ചിരിക്കുന്ന അഭിയെ കണ്ടത്……

കാശി-“എന്താടാ പട്ടീ….”

അഭി-“ഹാ…എനിക്കൊന്ന് ചുമക്കാനും പറ്റില്ലേ….”

കാശി-“ഏട്ടന്റെ ചുമയും അനിയത്തിടെ ഒരു ചോദ്യവും…ലക്ഷ്ഭി എന്ത് വിചാരിച്ചിട്ടുണ്ടാവും…”

അഭി-“ഓഹ്…അപ്പോ അവൾ ചോദിച്ചതിനല്ല നിനക്ക് പ്രശ്നം…ലക്ഷ്മി എന്ത് കരുതും എന്നോർത്താ….അല്ല്യോ കാശി മോനേ….”

കാശി-“ടാ….ടാ…ചുമ്മാ അതും ഇതും പറയല്ലേ….”

അഭി-“ഉവ്വാ…ഞാൻ പറഞ്ഞതാണ് കുഴപ്പം…എല്ലാരും ലച്ചൂന്ന് വിളിക്കുമ്പൊ നീ മാത്രം അവളെ സ്പെഷലായി ലക്ഷ്മി ന്ന് വിളിക്കുന്നു….. മ്മ്….എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്….”

കാശി-“എന്ത് മനസ്സിലാകുന്നുണ്ട് എന്നാ..?”

അഭി-“സത്യം പറ മോനേ….നിക്ക് അവളോട് പ്രേമമല്ലേ…?”

കാശി-“പ്രേമമോ..?”

അഭി-“അതേ…ഇഷ്ഖ്,പ്യാർ,മുഹബ്ബത്ത്…”

കാശി-“എന്റെ പൊന്ന് അഭി…നീ ഈ പറയുന്നതൊന്നും അല്ല…ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്…അത് മാത്രം…”

അഭി-“ഉവ്വാ…ഞാൻ വിശ്വസിച്ചു….”

അഭി കാശിയുടെ വയറിനിട്ട് പഞ്ച് ചെയ്ത് അകത്തേക്ക് കയറി…..

കാശിയുടെ ഇളയതായിരുന്നെങ്കിലും അഭിക്കും സായിക്കും അവൻ നല്ലൊരു കൂട്ടുകാരനെ പോലെ ആയിരുന്നു….

……..

ഇതേ സമയം ശ്രേയ വിച്ചുവിനേയും കൂട്ടി മുകളിലത്തെ മുറിയിൽ കയറി വാതിലടച്ചു……

വിച്ചു-“നീ എന്ത് പണിയാ ചേച്ചീ കാണിച്ചേ..?”

ശ്രേയ-“ചുമ്മാ ഒരു സുഖം…..

വൈശൂ…നമുക്ക് ലച്ചുചേച്ചിയേയും കാശിയേട്ടനെ കൊണ്ട് കെട്ടിച്ചാലോ..?”

വിച്ചു-“ഒന്ന് പോ ചേച്ചീ.ചുമ്മാ തമാശ പറയാതെ..”

ശ്രേയ-“ഹാ…തമാശയല്ല ടാ….സീരിയസ് ആയിട്ടാ….നിനക്ക് ഇഷ്ടക്കുറവ് ഉണ്ടോ…?”

വിച്ചു-“എനിക്ക് ഒരായിരം വട്ടം സമ്മതമാണ്….പക്ഷേ ഏട്ടനും ലച്ചുചേച്ചിക്കും ഇഷ്ടാവണ്ടേ..?”

ശ്രേയ-“ചേച്ചീടെ കാര്യത്തിൽ കുറച്ച് ബുദ്ധിമുട്ടണം…

അതിന് മുമ്പ് നമ്മുടെ കാശിനാഥന്റെ മനസ് മാറ്റണ്ടേ…..

ശിവന്റെ പാർവതിയേയും കാത്തുള്ള ഇരിപ്പല്ലേ….

ആ മനസ്സൊന്ന് ഇളക്കണം ആദ്യം….എന്നിട്ട് ബാക്കിയെല്ലാം…”

വിച്ചു-“അതിനിടക്ക് ഒന്ന് പറയാൻ വിട്ടു…..”

വിച്ചു ഇന്ന് നടന്നതെല്ലാം ശ്രേയയോട് പറഞ്ഞു…..

ശ്രേയ-“ആഹാ…അപ്പോ കാര്യങ്ങൾ കുറച്ച് കൂടി ഈസി ആയല്ലോ….

അപ്പോ ഇനി മുതൽ മിഷൻ കാശിന്ഥൻ ഈസ് ഓൺ…”

……..

വിച്ചു അനഘയെ നോക്കുമ്പോൾ അവൾ റൂമിലിരുന്ന് ഏതോ പഴയ മാസിക മറച്ച് നോക്കി ഇരിക്കുകയായിരുന്നു….

വിച്ചു വിളിച്ചപ്പോൾ അവൾ അടുക്കളയിലേക്ക് നടന്നു…..

ശ്രേയ ടേബിളിനടുത്തിരുന്ന് മാസ്ച്ചർ കയ്യിൽ വാരിയെടുത്ത് കഴിക്കുകയായിരുന്നു…

അനഘയെ കണ്ട് അവളെ ശ്രേയ അടുത്തേക്ക് വിളിച്ചു….

അനഘയ്ക്ക് ശ്രേയയുടെ അടുത്തേക്ക് പോവാനെന്തോ മടി തോന്നിയെങ്കിലും വിച്ചു അവളെ പിടിച്ച് അവിടെ ഇരുത്തി…..

കുറച്ച് നേരം കൊണ്ട് തന്നെ അവർ കൂട്ടായി…..

………

രാത്രി കിടക്കാൻ നേരം അനഘ രമയുടെ അടുത്തേക്കായിരുന്നു ചെന്നത്……

അവരുടെ മടിയിൽ തലവെച്ച് രമയുടെ സ്നേഹം തലോടലുകളായി അവൾ ഏറ്റുവാങ്ങി…..

അവിടെ കിടന്ന് ഉറങ്ങി പോയി…..ഒരുറക്കം കഴിഞ്ഞ് എഴുന്നേറ്റ അനഘ തന്നെ ചേർത്ത് പിടിച്ച് ഉറങ്ങുന്ന രമയെ നോക്കി…..

കുറച്ച് സമയം അവരെ നോക്കി നിന്ന് അവൾ തന്റെ ദേഹത്തുള്ള രമയുടെ കൈകൾ മാറ്റി കിടക്കയിൽ നിന്നും എഴുന്നേറ്റു…..

അടച്ചിട്ട റൂമിന്റെ വാതിൽ തുറന്ന് അവൾ തന്റെ റൂം ലക്ഷ്യമാക്കി നടന്നു…..

റൂം തുറന്ന് ലൈറ്റിട്ട് വാതിൽ അകത്ത് നിന്നും പകുതി ചാരി തന്റെ ഡ്രസ്സ് വെച്ച ബാഗ് എടുത്ത് കട്ടിലിൽ വെച്ചു…..

തുണികൾക്കുള്ളിൽ വെച്ച ഫ്രെയിം ചെയ്ത ഒരു ഫോട്ടോ കൈയ്യിൽ എടുത്തു…..

അതിലേക്ക് നോക്കെ അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു…….

അവളുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ ആ ഫോട്ടോയിൽ വീണ് ചിതറി…

അനഘ-“അമ്മാ…അച്ഛേ…നിങ്ങളുടെ അനൂട്ടി ഇപ്പോ ഒറ്റക്കല്ല ട്ടോ…..

എന്നെ ഒരുപാട് സ്നേഹിക്കുന്ന കുറേ പേർ ഇപ്പോ എനിക്ക് ചുറ്റുമുള്ളത്….

അമ്മേടെ വല്ല്യേട്ടന്റെ അടുത്ത്…..

ഒരുപാട് സന്തോഷം ഉണ്ടമ്മേ…..

അമ്മക്കും അച്ഛക്കും സന്തോഷം ആയിട്ടുണ്ടാവും അല്ലേ…എനിക്കറിയാം…”

അനഘ ആ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞ് അത് നെഞ്ചിൽ പൊതിഞ്ഞ് പിടിച്ചു…..

……

ഒരുറക്കം കഴിഞ്ഞ് എഴുന്നേറ്റ കാശി കുടിക്കാൻ വെള്ളത്തിന് ജെഗ്ഗിൽ നോക്കിയപ്പോൾ തീർന്ന് കിടക്കുന്നതാണ് കണ്ടത്…

കാശി വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അനഘയുടെ റൂമിലെ ലൈറ്റ് ഓൺ ചെയ്ത് കിടക്കുന്നത് കണ്ടത്…

ഒന്ന് സംശയിച്ച് അവൻ അവളുടെ റൂമിനടുത്തേക്ക് നടന്നു….

ചാരിയിട്ട ഡോർ പതിയെ തുറന്നപ്പോഴാണ് അനഘ കട്ടിലിലിരുന്ന് ഒരു ഫോട്ടോയും പൊതിഞ്ഞ് പിടിച്ച് കരയുന്നത് കണ്ടത്……

കാശി-“ലക്ഷമീ…..”

പെട്ടന്നുള്ള വിളിയിൽ അനഘ ഒന്ന് ഞെട്ടി…..

അവൾ അവനെ നോക്കി….

കാശി റൂമിനുള്ളിലേക്ക് കയറി അനഘയുടെ അടുത്തെത്തി നിലത്ത് മുട്ടു കുത്തി ഇരുന്നു….

കാശി-“എന്താടോ ഈ രാത്രി എഴുന്നേറ്റ് ഇരുന്ന് കരയുന്നത്…?

എന്ത് പറ്റി..?”

അനഘ ആ ഫോട്ടോ കാശിക്ക് നേരെ കാണിച്ചു….

വീണക്കും കൃഷ്ണനുമൊപ്പം ചിരിച്ച് കൊണ്ടിരിക്കുന്ന അനഘയുടെ ചിത്രമായിരുന്നു അത്…..കാശി ആ ഫോട്ടോയിലൊന്ന് തലോടി…..

കാശി-“അച്ഛനേയും അമ്മയേയും മിസ്സ് ചെയ്തോ..?”

അനഘ ഒന്ന് മൂളി…..അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അടർന്നു വീണു…

കാശി അനഘയുടെ കൈകളിൽ പിടിച്ചു….

കാശി-“എടോ…. ഇതിനുമാത്രം കണ്ണീര് എവിടെയാ നീ സ്റ്റോക്ക് ചെയ്ത് വെച്ചിരിക്കുന്നത്…?”

അനഘ അവനെ ഒന്ന് കൂർപ്പിച്ച് നോക്കി…..അവളുടെ നോട്ടഽ കണ്ട് കാശി ചിരിച്ചു….

കാശി-“എന്നെ നോക്കി പേടിപ്പിക്കൊന്നും വേണ്ട….ഞാനുള്ളതല്ലേ പറഞ്ഞത്…

എടോ ഒന്നുമില്ലെങ്കിലും സന്തോഷിക്കണ്ട സമയമല്ലേ…തന്റെ അമ്മമ്മയെ തിരിച്ച് കിട്ടി…സ്വന്തമെന്ന് പറയാൻ ബന്ധുക്കളെ കിട്ടി…..പിന്നെ എന്നെ പോലെ സുന്ദരനും സുമുഖനും സൽസ്വഭാവിയുമായ ഒരു മുറച്ചെറുക്കനെയും കിട്ടിയില്ലേ…..?”

അനഘ മനസ്സിലാവാതെ കാശിയെ നോക്കി….

കാശി-“മനസ്സിലായില്ലേ..?അതായത് എന്റെ അച്ഛന് തന്റെ അമ്മ പെങ്ങളെ പോലെ അല്ലേ…അപ്പോ എന്റെ അമ്മായീടെ മോളല്ലേ താൻ..എന്റെ മുറപ്പെണ്ണ്….

അനഘ-“ഉവ്വാ…പറ്റിയ മുറചെറുക്കനും..”

കാശി-“എന്താ ടീ എനിക്കൊരു കുറവ്…?”

അനഘ-“ഏയ്…ഒന്നും കുറവില്ല..ഒക്കേ കൂടുതലാണെന്ന് മാത്രം…

കാശി-“പോടീ..

കാശി മുഖം കോട്ടിയത് കണ്ട് അവൾ കളിയാക്കി ചിരിച്ചു….

കാശിയുടെ കൂർപ്പിച്ച നോട്ടം കണ്ട് അവൾ ചൂണ്ടുവിരൽ ചുണ്ടിന് കുറുകെ വെച്ച് കാണിച്ചു…

കാശി അവളെ ഒന്ന് നോക്കി…

പിന്നെ രണ്ടുപേരും ഒരുമിച്ചായിരുന്നു ചിരിച്ചത്…”

കാശി-“മതി..മതി…കിടന്ന് ഉറങ്ങിക്കേ….”

അനഘയുടെ തലയിലൊന്ന് കൊട്ടി കാശി എഴുന്നേറ്റു….

വാതിൽ കടന്ന് ഇറങ്ങിയതും കാശി പിന്നിലേക്ക് തിരിഞ്ഞ് നോക്കി….അനഘയുടെ ചുണ്ടിലെ പുഞ്ചിരി അവന്റെ ചുണ്ടിലേക്കും പ്രതിഫലിച്ചു…

………

തുറന്നിട്ട ജനാലയിലൂടെ വരുന്ന കിളികളുടെ ശബ്ദം കേട്ടാണ് അവൾ ഉണർന്നത്……

മുടി വാരിക്കെട്ടി ഡ്രെസ്സുമെടുത്ത് കുളിക്കാൻ കയറി….

തണുത്ത ഐസ് പോലിരുന്ന വെള്ളം ദേഹത്ത് വീണപ്പോൾ അവളൊന്ന് വിറച്ചു…..

കുളിച്ചിറങ്ങി വാതിൽ തുറന്ന് വരാന്തയിലേക്കിറങ്ങി…..

ഹാളിലെ ഒരു സൈഡിലായിരുന്നു പൂജാമുറി….

അവളങ്ങോട്ട് ചെന്നപ്പോൾ രമ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു…..ആരോ വരുന്നത് പോലെ തോന്നി അവർ തിരിഞ്ഞ് നോക്കിയപ്പോൾ വാതിൽ പടിയിൽ നിൽക്കുന്ന അനഘയെ കണ്ടു….അവരവളെ കൈകാട്ടി അടുത്തേക്ക് വിളിച്ചു….

അനഘ ഒരു പുഞ്ചിരിയോടെ അവരുടെ അടുത്തേക്ക് ചെന്നു…..

പൂജാമുറിയിലെ കൃഷ്ണന്റെ വിഗ്രഹത്തിന് നേരെ കൈകൂപ്പി അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു…..

രമ അവളുടെ നെറ്റിയിൽ കുറി വരച്ചു…..

അരച്ച ചന്ദനത്തിന്റെ തണുപ്പ് നെറ്റിയിൽ പതിഞ്ഞപ്പോൾ ശരീരത്തിന് പ്രത്യേക ഊർജം ലഭിച്ചത് പോലെ തോന്നി….

രമ അവളേയും ചേർത്ത് പിടിച്ച് അടുക്കളയിലേക്ക് നടന്നു…..

എല്ലാവരും അവരവരുടെ ഓരോ തിരക്കുകളിലായിരുന്നു….

ഭവാനി-“ലച്ചൂട്ടി എഴുന്നേറ്റോ…?കുറച്ച് കൂടെ കിടന്നുടായിരുന്നോ മോളേ…?”

അനഘ-“ഉറക്ക് തെളിഞ്ഞിട്ട് എഴുന്നേറ്റതാ അമ്മേ…”

ഭവാനി-“കുളിച്ചൂ ലേ നീ…എന്നിട്ട് തല തോർത്താതെ നിൽക്കുന്നോ…?

വെള്ളം മാറി കുളിച്ച് വല്ല അസുഖവും വരുത്തി വെക്കുമല്ലോ “

മുടിയിൽ നിന്നും ഇറ്റി വീഴുന്ന വെള്ളം കണ്ട് ഭവാനി അവളെ സ്നേഹത്തോടെ ശാസിച്ചു..

തലയിൽ കെട്ടി വെച്ച തോർത്തെടുത്ത് അടുക്കളയുടെ ഒരു ഓരത്തേക്ക് മാറി നിന്ന് അനഘയുടെ തല മെല്ലെ തുവർത്തി കൊടുത്തു…..

ഗീത-“ചേച്ചിയേയും ലച്ചൂനെം കണ്ടാ അമ്മയും മോളും അല്ലെന്ന് പറയില്ല ലേ അമ്മേ…?”

കൗസല്യ ചിരിയോടെ അത് ശരിവെച്ചു….

ഭവാനി-“അതിന് എന്റെ മോളല്ലെന്ന് ആരാ ഗീതേ പറഞ്ഞത്….ലച്ചു ന്റെ മോള് തന്നെയാ…അല്ലേ..”

അനഘയുടെ കവിളിൽ തലോടി ചോദിച്ചതും അനഘ പുഞ്ചിരിയോടെ അവരെ പുണർന്നു….

അത് കണ്ട് എല്ലാവരും സന്തോഷത്തോടെ ചിരിച്ചു…..

അടുക്കളയിൽ നിൽക്കാൻ അനഘയെ അമ്മമാരൊന്നും സമ്മതിച്ചില്ല…..

അവൾ പതിയെ ചുമ്മാ വീടിനകത്തൂടെ നടന്ന് ഉമ്മറത്തെത്തി….

സേതുവിനൊപ്പം കാണാത്ത ഒരാൾ ഉമ്മറത്ത് കസേരയിൽ പത്രം വായിച്ച് ഇരിക്കുന്നുണ്ടായിരുന്നു….

സേതു പത്രത്തിൽ നിന്നും മുഖമുയർത്തി നോക്കിയപ്പോൾ അനഘയെ കണ്ടു….

സേതു-“മോളെന്താ അവിടെ തന്നെ നിന്നു കളഞ്ഞത്…ഇങ്ങ് വന്നേ….”

അനഘ ഒന്ന് മടിച്ച് സേതുവിനടുത്തേക്ക് നടന്നു….

സേതു-“സതീഷാ….ഇതാണ് ട്ടോ ലച്ചൂട്ടീ…നമ്മുടെ അമ്മൂന്റെ മോള്…”

സതീഷൻ-“എവിടെയൊക്കെയോ അമ്മൂന്റെ ഛായ ഉണ്ട് ലേ ഏട്ടാ….?

മോൾക്കെന്നെ മനസ്സിലായോ..?

ഞാൻ സേതുവേട്ടന്റെ അനിയനാണ് സതീഷൻ…

ഇന്നലെ മോള് വന്നപ്പോ ഞാൻ പാലക്കാട്ട് ഒരാവശ്യത്തിന് പോയതായിരുന്നു…അതാ കാണാഞ്ഞത്….”

സതീഷൻ എഴുന്നേറ്റ് വന്ന് അനഘയുടെ തോളിൽ കൈവെച്ച് പറഞ്ഞു….

അവര് കുറച്ച് നേരം സംസാരിച്ചിരുന്നു….

അനഘ അകത്തേക്ക് ചെന്നു…

ടേബിളിൽ ആഹാരം കൊണ്ടു വെക്കുന്ന തിരക്കിലായിരുന്നു എല്ലാവരും….

ഭവാനി-“മോള് ചെന്ന് കാശിനേയും വൈശുനേയും പോയി വിളിച്ച് കൊണ്ട് വാ…ശ്രേയ മോൾ ഇപ്പോ ഒന്നും എഴുന്നേൽക്കില്ല…”

ഭവാനി പറഞ്ഞത് കേട്ട് അനഘ കാശിയുടെ റൂമിനെ ലക്ഷ്യമാക്കി നടന്നു….

അടച്ചിട്ട വാതിലിന് മുന്നിൽ അവളൊന്ന് സംശയിച്ച് നിന്നു….

പതിയെ അതൊന്ന് തള്ളി നോക്കി…..

വാതിൽ അടച്ചിട്ടില്ലായിരുന്നതിനാൽ അത് പതിയെ തുറന്ന് പോന്നു…..

അവൾ അകത്ത് ചയറാതെ വാതിലിന് ഒന്നു മുട്ടി…..

ഒരു പ്രതികരണവും ഇല്ലാത്തതിനാൽ റൂമിനകത്തേക്ക് പതിയെ കാലെടുത്ത് വെച്ചു…..

അനഘ നോക്കുമ്പോൾ ബെഡിൽ നല്ല ഉറക്കത്തിലാണ് കാശി…..

നെഞ്ചിൽ വായിച്ച് പകുതിയാക്കിയ പുസ്തകമുണ്ട്…അത് തുറന്ന് നെഞ്ചിൽ കമഴ്ത്തി വെച്ചിരിക്കുന്നു…

കാശി-“അമ്മേ…കുറച്ച് കൂടി.”

അനഘ കുറെ വിളിച്ചെങ്കിലും ഒന്ന് ഞെരങ്ങി ഉറക്കത്തിൽ പിറുപിറുത്ത് തിരിഞ്ഞു കിടന്നെന്നല്ലാതെ കാശി എഴുന്നേറ്റില്ല….

അവൾ ഒരു സങ്കോചത്തോടു കൂടെ കാശിയുടെ തോളിൽ തട്ടി….

രണ്ടു മൂന്ന് പ്രാവശ്യം വിളിച്ചപ്പോ ഒന്ന് മൂളി അനഘയുടെ കൈ പിടിച്ച് കവിളിനടിയിലാക്കി വെച്ച് കാശി കിടന്നു….

അനഘ ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയി……

തുടരും

Fabi

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!