രണ്ട് ദിവസം കഴിഞ്ഞ് കാശി അനഘയെ പ്രിയയുടെ ഹോസ്പിറ്റലിലേക്ക് ചെക്കപ്പിന് കൊണ്ട് പോയി….
സ്കാനിംഗ് ചെയ്തപ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല…
അനഘയ്ക്കും വല്ലപ്പോഴും ഉണ്ടാകുന്ന ശർദ്ധി ഒഴിച്ചാൽ മറ്റ് അസ്വസ്ഥതകളും ഇല്ലായിരുന്നു….
പ്രിയയെ കൺസൾട്ട് ചെയ്ത ശേഷം പ്രിയയുടെ ഒപ്പം രാജീവിനെ കൂടെ കണ്ടിട്ടാണ് അവർ പോയത്….
ഈ ദിവസങ്ങൾക്കിടയിൽ അനഘയുമായി നല്ലൊരു സൗഹൃദം സൃഷ്ടിക്കാൻ പ്രിയക്കും രാജീവിനും സാധിച്ചിരുന്നു…..
രാജീവിന് സുഹൃത്ത് എന്നതിലുപരി ഒരു അനിയത്തിയുടെ സ്ഥാനമായിരുന്നു അനഘയ്ക്ക്….
അവൾക്കും അങ്ങനെ തന്നെ ആയിരുന്നു…
………..
ദിവസങ്ങൾ കഴിഞ്ഞു……
ഇന്നാണ് അനഘയുടെയും കാർത്തികിന്റെയും ഡിവോർസ് കോടതിയിൽ ഫയൽ ചെയ്ത് ആദ്യത്തെ സിറ്റിംഗിന് വിളിച്ചിരിക്കുന്നത്……
പതിനൊന്ന് മണിക്കായിരുന്നു സമയം പറഞ്ഞത്….
രാവിലത്തെ ഭക്ഷണം കഴിഞ്ഞ് ഒരു ഒൻപതരയോടെ അവർ രണ്ട് പേരും വീട്ടിൽ നിന്നിറങ്ങി…..
കാറിലുടനീളം അനഘ നിശബ്ദയായിരുന്നു…..
അവളനുഭവിക്കുന്ന സങ്കർഷം മുഖത്ത് അറിരുന്നുണ്ടായിരുന്നു…..
താനിപ്പോൾ സംസാരിക്കുന്നതിനാൽ മൗനമായിരിക്കുന്നതാണ് നല്ലതെന്ന് കരുതി കാശിയും അവളോട് ഒന്നും സംസാരിച്ചില്ല…..
…..
കാശിയുടെ കാർ കുടുംബ കോടതിയുടെ മുന്നിലെ പാർക്കിംങ് ഏരിയയിൽ നിർത്തി…..
കാശി സീറ്റ് ബെൽട്ട് അഴിക്കുമ്പോഴും അനഘ വേറേതോ ലോകത്തിലെയെന്ന പോലായിരുന്നു ഇരിക്കുന്നത്……
കാശി-“ലക്ഷമീ…”
കാശി വിളിക്കുന്നത് കേട്ട് അനഘ ഞെട്ടി…
അനഘ-“ആഹ്…എന്താ…?”
കാശി-“ബെസ്റ്റ്..എടോ സ്ഥലമെത്തി…..ഇറങ്ങണ്ടേ..?”
കാശി പറയുന്നത് കേട്ടതും അനഘയുടെ മുഖം വല്ലാതെയാവുന്നത് കാശി ശ്രദ്ധിച്ചു….
പെട്ടന്ന തോന്നിയ പ്രേരണയിൽ കാശി അവളുടെ വലത് കയ്യിൽ കൈചേർത്ത് പിടിച്ചു……
അനഘ കാശിയെ നോക്കി….
കാശി-“എന്താടോ..?”
അനഘ-“അറിയില്ല…മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു….”
കാശി-“എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടോ..?”
കാശി ചോദിക്കുന്നത് കേട്ട അനഘ പുഞ്ചിരിച്ചു….
അനഘ-“ഒരിക്കലുമില്ല…..
പെട്ടന്നുണ്ടായ തോന്നലിൽ അല്ല…
ഞാനൊരുപാട് ആലോചിച്ചുറപ്പിച്ച തീരുമാനമാണിത്…..”
കാശി-“പിന്നെ എന്തിനാ ടോ ഈ ടെൻഷൻ….?”
അനഘ കാശിയെ ദയനീയമായി ഒന്ന് നോക്കി…..
അവൻ അവളുടെ നേരെ തിരിഞ്ഞിരുന്ന് അനഘയുടെ കൈ അവന്റെ കൈകൾക്കുള്ളിലാക്കി……
കാശി-“എടോ….നീ എടുത്ത തീരുമാനം ശരിയാണെന്ന് നിനക്കുറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാ ഓരോന്ന് ആലോചിച്ച് കൂട്ടി വിഷമിക്കുന്നത്……
നീ നിന്റെ കാര്യം വിട്…..
അനാവശ്യമായ സ്ട്രെസ്സും ടെൻഷനും കുഞ്ഞിനെ അല്ലെ എഫക്ട് ചെയ്യുക……
So കഴിവതും ടെൻഷനാവുന്ന കാര്യങ്ങളെ പറ്റി ചിന്തിക്കാതിരിക്കുക…..ok”
അനഘ ശരിയെന്ന മട്ടിൽ തലയാട്ടി…..
കാശി-“ഇനി നിനക്ക് അങ്ങനെ വല്ല ടെൻഷനും വരികയാണെങ്കിൽ ദാ എന്റെ ഈ സുന്ദരമായ മുഖത്തേക്കൊന്ന് നോക്കിയാൽ മതി ടെൻഷനെല്ലാം പമ്പ കടക്കും…..”
കാശി മുഖം അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ച് കൊണ്ട് പറയന്നത് കണ്ട് അനഘക്ക് ചിരിപൊട്ടി……
അവൾ ചിരിക്കുന്നത് കണ്ട കാശി അവളെ കണ്ണ് കൂർപ്പിച്ച് നോക്കി…..
അത് കൂടെ കണ്ടതും അനഘക്ക് ചിരി പിടിച്ച് വെക്കാനായില്ല….
അവൾ വാ പൊത്തി ചിരിച്ചു…..
കാശി മുഖം കോട്ടി കാറിൽ നിന്നും ഇറങ്ങി…..
അനഘ ചിരിയോടെ ഡോർ തുറന്നിറങ്ങിയതും എതിർ ഭാഗത്ത് കാറിനോട് ചാരി ഫോണിൽ നോക്കി നിൽക്കുന്ന് കാർത്തിയെ കണ്ടത്…..
അവളൊരു നിമിഷം അവനെ നോക്കി നിന്നു…..
കാശി നോക്കിയപ്പോൾ അനഘ ഡോറടയക്കാതെ നിൽക്കുന്നത് കണ്ട് അവനവളുടെ അടുത്തേക്ക് ചെന്നു….
കാശി അനഘയുടെ തോളിൽ കൈവച്ച് എന്താണെന്ന് ചോദിച്ചതും അനഘ കാശിയെ ഒന്ന് നോക്കി കണ്ണുകൾ കൊണ്ട്
മുന്നിലേക്ക് നോക്കാനായി പറഞ്ഞു….
കാശി അങ്ങോട്ട് നോക്കിയതും കാർത്തി ഫോണിൽ നിന്ന് മുഖമുയർത്തിയതും ഒരുമിച്ചായിരുന്നു…..
കാർത്തി അവരെ രണ്ട് പേരേയും ഒന്ന് നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ച് കോടതി വരാന്തയിലേക്ക് കയറി പോയി…..
കാശി അനഘയെ നോക്കി രണ്ടു കണ്ണുകളും ചിമ്മി കാണിച്ചു…
അനഘ ഒന്ന് ചിരിച്ച് അവന്റെ കൂടെ കോടതിയിലേക്ക് കയറി….
അവർക്കനുവധിച്ച സമയം ആവുന്നേ ഉണ്ടായിരുന്നുള്ളൂ…..
അനഘ ചുമരിലേക്ക് ചാരി നിന്നു കുറച്ചപ്പുറത്തായി കാശിയും….
കൃത്യം പതിനൊന്ന് മണീയായപ്പോൾ തന്നെ അവരുടെ കേസ് വിളിച്ചു….
മ്യൂച്വൽ ഡിവോർസ് ആയതിനാലും രണ്ട് പേരും അവരുടെ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതിനാലും ആറുമാസത്തിന് ശേഷം അടുത്ത സിറ്റിംങിനായി വരാൻ പറഞ്ഞു….
കോടതിയിൽ നിന്ന് പുറത്തേക്കിറങ്ങി അനഘ ചാശിയുടെ അടുത്തേക്ക് നടന്നു……
“ഹലോ…..അങ്ങനെയങ്ങ് പോയാലോ…”
അനഘയും കാശിയും തിരിഞ്ഞ് നോക്കി……
തങ്ങളെ നോക്കി വിജയച്ചിരിയോടെ നിൽക്കുകയിയിരുന്നു നിത്യ…..
കാശിക്ക് ആരാണെന്ന് മനസ്സിലായിരുന്നില്ല….
അവൻ അനഘയോട് കണ്ണ്കൊണ്ട് ആരാണെന്ന് ചോദിച്ചു…
അനഘ-“ഇതാണ് നിത്യ….”
കാശി മനസ്സിലായതുപോലെ തലയാട്ടി….
നിത്യ-“അല്ല…എന്റെ ഏട്ടത്തി….ഓഹ് സോറി..ഇനിയങ്ങനെ പറയാനാവില്ലാലോ അല്ലേ…..
എന്റെ ഏട്ടൻ അടിച്ച് പുറത്താക്കിയല്ലോ….പാവം..”
നിത്യ പരിഹാസത്തോടെ പറഞ്ഞു….
അനഘ-“പറഞ്ഞ് കഴിഞ്ഞോ…?”
നിത്യ-“കഴിഞ്ഞില്ല…..ഇനി ഞാൻ രണ്ടാളുകളെ നിനക്ക് പരിചയപ്പെടുത്തി തരാം…”
നിത്യ പിന്നിലേക്ക് നോക്കി കണ്ണു കാണിച്ചതും ഒരു ചെറുപ്പക്കാരൻ അവളുടെ അടുത്തേക്ക് വന്നു…..
നിത്യ-“ഇത് എന്റെ ഫിയാൻസെ ആണ്…..
ദേവാംശ് രഘുറാം എന്ന വംശി…”
നിത്യ ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയത് കേട്ട് അനഘ വിശ്വാസം വരാതെ അവളെ നോക്കി…..
നിത്യ-“എന്താണാവോ ഇങ്ങനെ നോക്കാൻ….?ഇതാണ് വംശിയെങ്കിൽ നീ അന്ന് കണ്ടതും സംസാരിച്ചതും ഒക്കെ ആരെയായിരിക്കും???…”
നിത്യ താടിയിൽ വിരലൂന്നി ചിന്തിക്കുന്നത് പോലെ കാണിച്ച് കൊണ്ട് പറഞ്ഞു…..
നിത്യ-“നിനക്കൊരു കാര്യം അറിയുമോ…..
അന്ന് നീ വംശിയാണെന്ന് കരുതി കണ്ടതും ഫയൽ കൊടുത്തും എല്ലാം ഞങ്ങൾ തയ്യാറാക്കിയ ഒരു ഡ്രാമയായിരുന്നു…..
നിന്നെയും എന്റെ ഏട്ടനെയും തമ്മിൽ പിരിക്കാൻ നിനക്ക് വേണ്ടി ഞങ്ങളൊരുക്കിയ ഒരു ചിന്ന ട്രാപ്പ്…..
നീ കറക്ട് ആയിട്ട് അതിൽ വന്ന് വീഴുകയും ചെയ്തു…..
How sad….”
നിത്യ-“നീ എന്നെ തല്ലിയില്ലേ…..ഈ നിത്യ ഒരിക്കലും മറക്കില്ലത്…..
അത് കൊണ്ട് തന്നെയാ എല്ലാ തെളിവുകളും നിനക്കെതിരെ തിരിച്ച് എന്റെ ഏട്ടനെ കൊണ്ട് തന്നെ നിന്നെ വേണ്ട എന്ന് പറഞ്ഞത്….
ഹാ അതൊക്കെ വിട്….
ഇനി നിനക്ക് ഒരാളെ കൂടെ പരിചയപ്പെടുത്തി തരാനുണ്ട്……
കൃതി….”
നിത്യ വിളിച്ചതും ഒരു റെഡ് കളർ ഓഫ് ഷോൾഡർ ഷോർട്ട് ടോപ്പും ബ്ലൂ ടൈറ്റ് ജീൻസും ഇട്ട് മുഖം മുഴുവൻ മേക്കപ്പ് വാരിപ്പൂശിയ ഒരു പെൺകുട്ടി അവരുടെ അടുത്തേക്ക് വന്നു…..
നിത്യ-“ഇത് കൃതിക രഘുറാം….വംശിയുടെ സിസ്റ്ററാണ്…..
അത് മാത്രമല്ല ഒരു ആറ് മാസം കഴിഞ്ഞാൽ എന്റെ ഏട്ടത്തിയും…..
എന്ന് വെച്ചാൽ കണ്ണേട്ടൻ വിവാഹം കഴിക്കാൻ പോവുന്ന പെൺകുട്ടി….
ഇന്നലെയായിരുന്നു നിശ്ചയം……
കൃതി ഡോക്ടർ ആണ്….പിന്നെ ഇവരുടെ അച്ഛൻ ബാഗ്ലൂരിലെ തന്നെ നമ്പർ വൺ ബിസിനസ്മാൻ ആണ്….അല്ലാതെ നിന്നെ പോലെ ഒരു ഗതിയും ഇല്ലാത്തവളല്ല…..
കണ്ണേട്ടന്റെ ഭാര്യയാവാൻ എന്ത് കൊണ്ടും യോജിച്ചവൾ…..”
കൃതിയുടെ തോളിൽ കയ്യിട്ട് അനഘയെ നോക്കി പരിഹാസത്തോടെ നിത്യ പറഞ്ഞു….
കാശി-“നിങ്ങളുടെ സംസാരമെല്ലാം എല്ലാം കഴിഞ്ഞല്ലോ അല്ലേ…?
ഇനി എനിക്കൊരു സംശയം ചോദിക്കാനുണ്ടായിരുന്നു…….
നിങ്ങളീ കളിച്ച നാടകമെല്ലാം കാർത്തി ഏതെങ്കിലും വിധത്തിൽ അറിഞ്ഞ് കഴിഞ്ഞാലോ..?”
നിത്യയുടെ സംസാരമെല്ലാം അത് വരെ കൈയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്ന കാശി ചോദിച്ചു…….
നിത്യ-“താനാരാ ടോ അത് ചോദിക്കാൻ…?
ഓഹ് ഇവളുടെ പുതിയ കാമുകനാവും അല്ലേ….?
കാണാനൊക്കെ നല്ല ഗ്ലാമറുണ്ടല്ലോ ചേട്ടാ…
എത്ര പെൺപിള്ളാര് നാട്ടിൽ വേറെ ഉണ്ട്…
എന്നിട്ടും ഇവളെ പിന്നാലെ നടക്കുന്നല്ലോ….
കഷ്ടം….”
നിത്യ കാശിയെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞത് കേട്ട് അവൻ ഒന്ന് ചിരിച്ചു….
കാശി-“സൗന്ദര്യം മാത്രമല്ല ആവശ്യത്തിന് ചങ്കൂറ്റവും,
വേണ്ടിവന്നാൽ രണ്ടാളെ പെരുമാറാനുള്ള ആരോഗ്യവും ഉണ്ട്….
പിന്നെ ഞാൻ ആരാണെന്ന് ചോദിച്ചത്….
അതൊക്കെ അറിയാൻ ഇനിയും ഒരുപാട് സമയമുണ്ടല്ലോ……
ഞാൻ ഇവളുടെ കാമുകനാണോ സുഹൃത്താണോ ഇനി ഭർത്താവാണോ എന്നൊക്കെ വിശദമായി അപ്പോൾ പറഞ്ഞ് തന്നോളാം….
നിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയൊക്കെ ഞാൻ തന്നല്ലോ…..
പക്ഷേ ഇപ്പഴും ഞാൻ ചോദിച്ചതിനുള്ള ഉത്തരം എനിക്ക് കിട്ടിയില്ല….
ഈ ചെയ്ത് കൂട്ടിയതെല്ലാം കാർത്തി അറിഞ്ഞാൽ നീ ഒക്കെ എന്ത് ചെയ്യും…?”
നിത്യ-“അതിന് അറിയില്ലല്ലോ…”
കാശി-“അതൊക്കെ അറിഞ്ഞോളും…..ഞാൻ അറിയിക്കും…..”
നിത്യ-“ഓഹ് പിന്നെ….താനൊന്ന് പോടൊ……സ്വന്തം ഭാര്യയായ ഇവൾ പറഞ്ഞത് ഏട്ടൻ വിശ്വസിച്ചിട്ടില്ല….പിന്നെയല്ലേ താൻ പറയുന്നതൊക്കെ വിശ്വസിക്കുന്നത്….”
കാശി-“ഓക്കെ….ഞാൻ പറഞ്ഞാൽ ചിലപ്പോൾ വിശ്വസിക്കില്ലായിരിക്കും…..
പക്ഷേ ഇവിടെ ഞാനല്ല നീ തന്നെ നിന്റെ ഏട്ടനോട് പറഞ്ഞോളും…..”
കാശി തന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്ത് നിത്യയ്ക്ക് നേരെ കാണിച്ച് കൊണ്ട് പറഞ്ഞു……..
കാശി-“നീ തുടക്കം മുതൽ ഈ തൊട്ട് മുൻപ് പറഞ്ഞത് വരെ ദാ ഈ ഫോണിൽ റെക്കോർഡ് ആയിട്ടുണ്ട്…..
തെളിവിനായി ഇത് മതിയാവുമല്ലോ അല്ലേ….?????”
കാശി പറഞ്ഞത് കേട്ട് സ്തംഭിച്ച് നിൽക്കുകയായിരുന്നു നിത്യ….
അവളുടെ മുഖമാകെ വിളറി വെളുത്തിരുന്നു….
കാശി-“ഹാ….എന്താടോ ഒന്നും പറയാതെ നിൽക്കുന്നത്….
സംസാരിക്കാൻ പറ്റുന്നില്ലേ…
ഇത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ….”
കാശി നിത്യയുടെ മുഖം കണ്ട് പൊട്ടിവന്ന ചിരി കടിച്ച് പിടിച്ച് കൊണ്ട് പറഞ്ഞു….
കാശി-“ഇത്രയേ ഉള്ളൂ നീയൊക്കെ….
ഈ റെക്കോർഡ് കാണിച്ചാൽ അതോടെ തീരും നിന്റെ അഹങ്കാരം….
നിന്നെയൊക്കെ തല്ലി വളർത്താത്തതിന്റെ കേടാ ഈ കാണിക്കുന്നത്….”
കാശി സംസാരിച്ച് കൊണ്ട് നോക്കിയപ്പോൾ തനിക്കടുത്ത് നിൽക്കുന്ന അനഘയെ ഒരു വഷളൻ ചിരിയോടെ അടിമുടി നോക്കുന്ന വംശിയേയാണ് കണ്ടത്……
ഇരച്ചുവന്ന കോപം കൈവിരൽ മടക്കി നിയന്ത്രിച്ച് കാശി വംശിക്ക് നേരെ നടന്നു…..
കാശി-“താനൊന്ന് വന്നേ….”
വംശിയുടെ തോളിലൂടെ കയ്യിട്ട് കാശി പറഞ്ഞു….വംശി എന്താണെന്ന രീതിയിൽ പുരികമുയർത്തി കാശിക്ക് നേരെ നോക്കി…..
കാശി-“ഹാ…ഇങ്ങ് വാ ടോ….”
അവൻ വംശിയെ ബലമായി പിടിച്ച് കുറച്ചപ്പുറത്ത് നിർത്തിയിട്ട കാറിന്റെ പിറകിലേക്ക് കൊണ്ട് പോയി…..
വംശി-“എന്താ…?”
കാശി-“അപ്പോ എന്താ കാര്യമെന്ന് മനസ്സിലായില്ല….
ശരി ഞാൻ മനസ്സിലാക്കി തന്നോളാം…….
പെണ്ണിനെ കണ്ടാൽ നിന്നെപോലെയുള്ള അവൻമാരുടെ ഈ മറ്റേടത്തെ നോട്ടം ഉണ്ടല്ലോ അതങ്ങ് നിർത്തിയേക്ക്…..
അല്ലെങ്കിൽ കണ്ട പ്രോട്ടീനും മരുന്നും കുത്തിവെച്ച് ഉണ്ടാക്കിയ ഈ ബോഡി കൊണ്ട് പിന്നെ നിനക്ക് ഒരു ഉപയോഗവും ഉണ്ടാവാത്ത രീതിയിൽ എനിക്കൊക്കെ കേറി നിരങ്ങേണ്ടി വരും…”
കാശി വംശിയെ നോക്കി പറഞ്ഞു…..
വംശി-“ഹാ….കാണാൻ കൊള്ളാവുന്ന് പെൺപിള്ളേരെ കണ്ടാ ചോരയും നീരുമുള്ള ചെറുപ്പക്കാർ ചെലപ്പോ നോക്കി എന്നൊക്കെ ഇരിക്കും…….
അതിനിങ്ങനെ രോഷം കൊള്ളണ്ട ബ്രദർ…..
പിന്നെ അവളില്ലേ…ആ അനഘ….
സത്യം പറയാലോ…
She is so…….”
കാശി-“പ്ഫാ…പന്ന പുന്നാര മോനെ…..
നിന്നോടൊന്നും മര്യാദയുടെ ഭാഷയിൽ പറഞ്ഞാൽ മനസ്സിലാവില്ല അല്ലേ……”
വംശി പറഞ്ഞ് നിർത്തിയതും കാശി തന്റെ വലത് മുട്ടുയർത്തി വംശിയുടെ അടിനാഭിക്ക് ചവിട്ടി……
വംശി വേദനയാൽ ചൂളിപ്പോയി….കുനിഞ്ഞ് നിന്ന അവനെ കാശി പിടിച്ചുയർത്തി….
കാശി-“ഇനി ഏതെങ്കിലും പെണ്ണിന്റെ നേരെ നിന്റെ വൃത്തികെട്ട നോട്ടം നോക്കുമ്പോ ഈ വേദന ഓർത്തോളണം……
കേട്ടോ വംശി മോനെ….”
കാശി വംശിയോടായി പറഞ്ഞ് തിരികെ അനഘയുടെ അടുത്തേക്ക് നടന്നു…
അനഘ കാശിയോട് പുരികമുയർത്തി എന്താണെന്ന് ചോദിച്ചതിനിത് മറുപടിയായി അവൻ ഒന്നുമില്ല എന്ന രീതിയിൽ കണ്ണുകൾ അടച്ച് കാണിച്ചു….
ഒരു നിമിഷം കഴിഞ്ഞതും വംശി വരുന്നത് കണ്ടു…കാശി കൊടുത്ത ഇടിയുടെ ശക്തിയിൽ വംശി കൂനിക്കൂടിയായിരുന്നു നടന്നത്….
നിത്യ എന്ത് പറ്റിയതാണെന്ന് ചോദിച്ചെങ്കിലും വംശി ഒന്നും പറഞ്ഞില്ല…..
കാശി-“അപ്പോ എവിടെയായിരുന്നു നമ്മൾ പറഞ്ഞ് നിർത്തിയത്….
ആഹ്…..കാർത്തിയോട് പറയുന്നതിനെ പറ്റി അല്ലേ……
ഹാ…..കാർത്തിയല്ലേ ആ വരുന്നത്……
നമുക്കെന്നാൽ ഇപ്പോ തന്നെ കാര്യങ്ങളൊക്കെ പറഞ്ഞ് സെറ്റാക്കാം…അതല്ലേ നല്ലത്…..”
നിത്യയും കൂട്ടരും പിന്നിലേക്ക് നോക്കിയപ്പോൾ ഫോൺ വിളിച്ച് തങ്ങളുടെ നേരെ നടന്നു വരുന്ന കാർത്തിയെ കണ്ടു…..
നിത്യ ആകെ വെട്ടി വിയർത്തു…
പെട്ടന്ന് തന്നെ നിത്യ വംശിയേയും കൃതിയേയും വലിച്ച് കാർത്തിയുടെ അടുത്തേക്ക് ചെന്നു….
അവനെ അങ്ങോട്ട് വരാൻ സമ്മതിക്കാതെ അവരുടെ കാറിനടുത്തേക്ക് നടന്നു……
ആ കാർ കോമ്പൗണ്ട് വിട്ട് തിരിയുമ്പോൾ കാറിനുള്ളിലിരുന്ന നിത്യ കാശിയെ ഒന്ന് നോക്കി….
അവൻ ഫോൺ ഉയർത്തി കാണിച്ചതും അവൾ പേടിച്ച് മുഖം തിരിച്ചു…..
ഒരു ചിരിയോടെ തിരിഞ്ഞ കാശി കാണുന്നത് തന്നെ നോക്കി കൈയ്യും കെട്ടി നിൽക്കുന്ന അനഘയെയാണ്….അവളുടെ കൂർപ്പിച്ചുള്ള നോട്ടത്തിന് തിരിച്ച് ഒന്ന് സൈറ്റ് അടിച്ച് കാണിച്ച് കാറിലേക്ക് കയറി…..
പെട്ടന്നുള്ള അവന്റെ പ്രവർത്തി അവളെ ഞെട്ടിച്ചെങ്കിലും കാശിയുടെ പിന്നാലെ അവളും പോയി കാറിൽ കയറി…..
സീറ്റിലിരുന്നെങ്കിലും അനഘ കാശിയെ തന്നെ നോക്കിക്കൊണ്ടിരുന്നു…..
കാശി-“നീയെന്താ എന്നെ ഒരുമാതിരി നോട്ടം നോക്കുന്നത്..??”
അനഘ-“അതൊക്കെ പറയാം….ആദ്യം എനിക്ക് ആ ഫോണൊന്ന് തന്നേ…”
കാശി-“നിന്റെ കയ്യിൽ ഉണ്ടല്ലോ ഒന്ന്…പിന്നെ ഇത് എന്തിനാ..?”
അനഘ-“ഹാ…താ ഡോക്ടറേ….”
കാശി കൊടുക്കാൻ മടിച്ചെങ്കിലും അനഘ അവന്റെ കയ്യിൽ നിന്നും പിടിച്ച് വാങ്ങി…..
കാശി-“നീ എന്താ ഈ നോക്കുന്നത്…?”
അവൾ അത് തിരിച്ചും മറിച്ചും നോക്കുന്നത് കണ്ട് കാശി ചോദിച്ചു….
അനഘ-“അല്ല…സ്വിച്ചോഫ് ആയ ഫോണിലെങ്ങനെ
അവരുടെ സംസാരം റെക്കോഡ് ചെയ്തു എന്ന് നോക്കുകയായിരുന്നു…..
ഇനി ലേറ്റസ്റ്റ് മോഡൽ ഫോൺ വല്ലതും ആണോ….?”
കാശി-“കണ്ടു പിടിച്ചു അല്ലേ….പക്ഷേ എങ്ങനെ..?“
അനഘ-“ഇങ്ങോട്ട് വരുമ്പോ ചാർജ് തീർന്നെന്നും പറഞ്ഞ് ചാർജർ തിരയുന്നതും എടുക്കാൻ മറന്നത് കൊണ്ട് സ്വയം ചീത്ത പറയുന്നതും ഞാൻ ശ്രദ്ധിച്ചായിരുന്നു…”
കാശി-“പിന്നല്ലാതെ….
അവൾ കയറി സ്കോർ ചെയ്യുന്നത് ഞാൻ വെറുതെ കണ്ട് നിൽക്കണം എന്നാണോ……
ഒന്ന് പൊട്ടിക്കണം എന്ന് തോന്നിയിരുന്നു….
പിന്നെ വെറുതെ ഒരു ഇഷ്യൂ ഉണ്ടാക്കണ്ട എന്ന് കരുതിയിട്ടാ…..
അപ്പോ തോന്നിയ ഐഡിയയാ….
വെറുതെ ഒന്ന് എറിഞ്ഞു നോക്കി….
പാവം പേടിച്ചു പോയി….
എന്തായാലും ഞാൻ കാർത്തികിനോട് പറയുമെന്ന് കരുതി കുറച്ച് നാൾ പേടിച്ച് പേടിച്ച് കഴിയട്ടേ….”
അനഘ-“ആഹഹാ….വല്ലാത്ത ഒരു ഐഡിയ തന്നെ….”
കാശി പറഞ്ഞത് കേട്ട് അനഘ അവനൗ ഒന്ന് നോക്കി പറഞ്ഞു….
കാശി അവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു……
അനഘ-“ഇളിക്കല്ലേ…..ഇനി ആരെ കാത്ത് നിൽക്കുകയാ….നമുക്ക് പൊയ്ക്കൂടെ…..”
അവൻ കാർ സ്റ്റാർട്ട് ചെയ്തു….
കാശി-“ലക്ഷമീ…..”
അനഘ-“എന്താ..?”
കാശി-“ഇനി അഥവാ കാർത്തിക് സത്യങ്ങളെല്ലാം അറിഞ്ഞ് ഒരു ക്ഷമ ചോദിച്ച് നിന്നെ തിരിച്ച് വിളിക്കാൻ വന്നാൽ നീ എന്തു ചെയ്യും…?”
കാശിയുടെ ചോദ്യത്തിന് മൗനമായിരുന്നു അനഘയുടെ മറുപടി…..
ആ മൗനം തന്നിൽ അസ്വസ്ഥത നിറക്കുന്നതായി കാശിക്ക് തോന്നി……
…………….
ദിവസങ്ങൾ കഴിഞ്ഞു…..
അനഘയും കൈലാസത്തിലുള്ളവരുമായി അത്രയും അടുത്തു…..
പുറത്ത് നിന്നൊരാൾ കണ്ടാൽ അവരൊരു കുടുംബമാണെന്നേ തോന്നുകയുള്ളുവായിരുന്നു…..
ഒരു ദിവസം രാത്രി ഭക്ഷണം കഴിഞ്ഞ് എല്ലാവരും സംസാരിച്ചിരിക്കുമ്പോഴായിരുന്നു കാശിയുടെ ഫോൺ റിംങ് ചെയ്തത്…
കാശി കാൾ അറ്റന്റ് ചെയ്തു…..
കുറച്ച് നേരം സംസാരിച്ച ശേഷം ഫോൺ കട്ട് ചെയ്തു….
ഭവാനി-“ആരായിരുന്നു കാശി…?”
കാശി-“അഭിയാ അമ്മേ……
മുത്തുവിന്റെ സപ്തതി അല്ലേ വരുന്ന ആഴ്ച….
നാളെ തന്നെ തറവാട്ടിലേക്ക് ചെല്ലാനാ പറയുന്നത്…..”
വിച്ചു-“ആഹാ…..മുത്തുവിന്റെ സപ്തതി നമുക്ക് അടിച്ചു പൊളിക്കണം…..”
സേതു-“നീയൊക്കെ കൂടി കുളമാക്കി കയ്യിൽ തരാതിരുന്നാൽ മതി….”
വിച്ചു-“അച്ഛാ…വേണ്ടാ…”
അനഘയ്ക്ക് എന്താ കാര്യമെന്ന് ഒരെത്തും പിടിയും കിട്ടിയിരുന്നില്ല…..
ഭവാനി-“സേതുവേട്ടന്റെ അമ്മയുടെ സപ്തതി ആണ് അടുത്ത ആഴ്ച….
അമ്മ തറവാട്ടിൽ സേതുവേട്ടന്റെ അനിയന്റെ കൂടെയാണ് താമസം…..
അവിടേക്ക് പോവുന്ന കാര്യമാ പറഞ്ഞത….
നാളെ തന്നെ നമുക്ക് പോവേണ്ടി വരും”
അനഘ-“അമ്മേ…ഞാൻ….”
ഭവാനി-“ആ മോളും ഞങ്ങളുടെ കൂടെ വരും….”
അനഘ-“അയ്യോ….അത് വേണ്ട അമ്മേ…ഞാൻ…ഞാനില്ല…”
കാശി-“അതെന്താ ടോ നീ വരാത്തത്..?”
അനഘ-“വേണ്ട…അത് ശരിയാവില്ല…. സപ്തതിക്ക് കുറേ ആൾക്കാരൊക്കെ ഉണ്ടാവില്ലേ…”
സേതു-“അതിനെന്താ മോളേ…..ഞാൻ അമ്മയോട് മോളെ കുറിച്ച് പറഞ്ഞപ്പോഴേ അമ്മ പറയുന്നതാ നിന്നെ കാണണം എന്ന്….മോള് വന്നില്ലേൽ അമ്മയ്ക്ക് അത് വിഷമമാവും…”
അനഘ-“എന്നാലും….”
വിച്ചു-“ഒരെന്നാലുമില്ല….നമ്മളെല്ലാവരും നാളെ തറവാട്ടിലേക്ക് പോകുന്നു….മുത്തുവിന്റെ പിറന്നാൾ ആഘോഷിച്ച് തിരിച്ച് വരുന്നു….”
എല്ലാവരും നിർബന്ധിച്ചപ്പോൾ അനഘ കൂടെ വരാമെന്ന് സമ്മതിച്ചു…..
……..
പിറ്റേന്ന് രാവിലെ തന്നെ എല്ലാവരും തറവാട്ടിലേക്ക് യാത്ര തിരിച്ചു……
അനഘ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു…..
അനിവാര്യമായ എന്തോ ഒന്ന് തന്റെ ജീവിതത്തിൽ നടക്കാൻ പോവുന്നെന്ന തോന്നൽ അവളിലുണ്ടായി…
….
തുടരും
എത്രത്തോളം നന്നായിട്ടുണ്ട് എന്നറിയില്ല ട്ടോ….
മനസ്സിൽ തോന്നിയത് അങ്ങ് എഴുതിയതാണ്….
അപ്പോ മടിക്കാതെ കമന്റ്സുകൾ ഒക്കെ പോന്നോട്ടെ….
Fabi
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Anagha written by Fabi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission