വിശ്വൻ തന്റെ കൈ വിരൽ സ്റ്റെയറിന് മുകളിലേക്ക് ചൂണ്ടി…. ആ ഭാഗത്തേക്ക് നോക്കിയ കാർത്തി അവിടെ അനഘയെ കണ്ട് തരിച്ച് നിന്നു…..
അനഘയ്ക്ക് നിന്നിടത്ത് നിന്നും അനങ്ങാൻ കഴിഞ്ഞില്ല….
നിത്യ വിശ്വനോട് ഇങ്ങനെ ചെയ്യുമെന്നവൾ ഒരിക്കലും കരുതിയിരുന്നില്ല…
എന്തൊക്കെയോ ശബ്ദം കേട്ട് റൂമിൽ നിന്നും പുറത്തേക്ക് വന്ന മാലിനി കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന വിശ്വനേയും അയാൾക്കടുത്തിരിക്കുന്ന കാർത്തിയേയുമാണ്….
മാലിനി-“വിശ്വേട്ടാ…..”
മാലിനി നിലവിളിച്ച് കൊണ്ട് വിശ്വനടുത്തേക്ക് വന്നു…
അപ്പോഴാണ് കാർത്തി അനഘയുടെ മുഖത്തു നിന്നും നോട്ടം മാറ്റിയത്…..
സമയം കളയാതെ കാർത്തി വിശ്വനെ കോരിയെടുത്ത് പുറത്തേക്ക് നീങ്ങി….
ഒപ്പം മാലിനിയും….
പിറകെ സ്റ്റെയറിറങ്ങി ഓടിയ അനഘ പുറത്തേക്ക് ചെന്നപ്പോഴേക്കും കാർത്തിയുടെ കാർ ഗേറ്റ് കടന്ന് വെളിയിലേക്ക് ചീറിപ്പാഞ്ഞു പോയിരുന്നു…..
അനഘ ഉമ്മറത്തെ സ്റ്റെപ്പിൽ തലയ്ക്ക് കൈ കൊടുത്തിരുന്നു…
………
ഹോസ്പിറ്റലിലെത്തിച്ച വിശ്വനെ നേരെ OT യിലേക്കാണ് കൊണ്ടുപോയത്….
കാർത്തി അവിടെയുള്ള ചെയറിലേക്കിരുന്നു…..
മാലിനി-“കണ്ണാ…..എന്റെ വിശ്വേട്ടൻ..”
കാർത്തിയുടെ അടുത്ത് വന്നിരുന്ന് മാലിനി കരഞ്ഞു….
കാർത്തി-“ഇല്ലമ്മേ..ഒന്നൂല്ല…കരയല്ലേ…”
കാർത്തി മാലിനിയെ തന്റെ തോളിലേക്ക് കിടത്തി ആശ്വസിപ്പിച്ചു……
നിറഞ്ഞ് വന്ന കണ്ണുകളെ മാലിനി കാണാതെ കാർത്തി തുടച്ചു മാറ്റി…..
……
ഇതേ സമയം നിത്യ മുകളിലെ വിശ്വന്റെ പ്രൈവറ്റ് റൂമിലേക്ക് ചെന്നു…
അനഘ വിശ്വനെ ഏൽപ്പിച്ച ഡ്രഗിന്റെ ബോട്ടിലും മറ്റും വിശ്വന്റെ ടേബിളിൽ നിന്നും എടുത്ത് മാറ്റി…
……..
കുറച്ച് മണിക്കൂറുകൾക്ക് ശേഷം OT യിൽ നിന്നും ഡോക്ടർ ഇറങ്ങി വന്നു…..
കാർത്തി-“സോക്ടർ…അച്ഛൻ…??”
ഡോക്ടർ-“ആഹ്…താനൊന്ന് എന്റെ ക്യാബിനിലേക്ക് വാ…”
കാർത്തി-“ok doctor..”
കാർത്തി-“അമ്മ ഇവിടെ ഇരുന്നോ…..ഞാൻ പോയ്ക്കോളാം…”
കൂടെ വരാനായി നിന്ന മാലിനിയെ തടഞ്ഞ് നിർത്തി കാർത്തി പറഞ്ഞു…..
.
.
ക്യാബിനിലെത്തിയ കാർത്തിയോട് ഡോ. ഉള്ളിലേക്ക് വരാനായി പറഞ്ഞു…..
കാർത്തി-“അച്ഛന്? “
ഡോ.-“See Mr.Karthik….റിപ്പോർട്ട്സ് നോക്കിയപ്പോൾ പേഷ്യന്റിന്റെ spinal cord ന് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട്..
കൂടാതെ brain ൽ blood clot ഉം ആയിരുന്നു….
ഇത് എങ്ങനെ സംഭവിച്ചതാണ്??”
കാർത്തി-“അത് ഡോക്ടർ സ്റ്റെയറിൽ നിന്നും കാൽ സ്ലിപ്പ് ആയതാണ്….”
ഡോക്ടർ-“ചിലപ്പോൾ ആ വീഴ്ചയിൽ തല എവിടെയെങ്കിലും ശക്തമായി ഇടിച്ചിട്ടുണ്ടാവാം….
ഏതായാലും പേഷന്റ് conscious ആയാലേ ഇത് ബോഡിയെ എത്ര മാത്രം എഫക്ട് ചെയ്തിട്ടുണ്ട് എന്ന് പറയാൻ കഴിയൂ…
വലുയായിട്ടൊന്നും സംഭവിക്കരുതേഎന്ന് നമുക്ക് പ്രാർത്ഥിക്കാം…”
കാർത്തി ഡോക്ടറിനോട് സംസാരിച്ച് ക്യാബിനിൽ നിന്നും തിരിച്ച് മാലിനിയുടെ അടുത്തേക്ക് ചെന്നു…..
മാലിനി-“എന്താ കണ്ണാ ഡോക്ടർ പറഞ്ഞത്…?”
കാർത്തി-“കുറച്ച് കഴിഞ്ഞാ അച്ഛനെ ICU വിലേക്ക് മാറ്റും….
ബോധം തെളിഞ്ഞാലേ വല്ലതും പറയാൻ പറ്റൂ…”
………
വിവരമറിഞ്ഞ് നയനയും ഹരിശങ്കറും ഹരിയുടെ വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് വന്നു…..
അവരുടെ നിർബന്ധത്തിൽ കാർത്തി വീട്ടിലേക്ക് ഡ്രസ്സ് മാറ്റാനും മറ്റുമായി പോയി…
കാർത്തിയുടെ കാറിന്റെ സൗണ്ട് കേട്ട് ഹാളിലായിരുന്ന അനഘ ഉമ്മറത്തേക്ക് ചെന്നു….
അനഘ-“കണ്ണേട്ടാ..അച്ഛന്??”
കാർത്തിയോട് അനഘ ചോദിച്ചു….
കാർത്തി അനഘയെ രൂക്ഷമായി ഒന്ന് നോക്കികൊണ്ട് മുകളിൽലേക്ക് കയറി….
അനഘ കൂടെ കയറിൻ നോക്കുമ്പോഴേക്കും റൂമിന്റെ ഡോർ അടച്ചിരുന്നു….
കാർത്തി ഡ്രസ്സ് മാറി താഴേക്ക് വരുമ്പോൾ അനഘ കാർത്തിക് കുടിക്കാൻ വെള്ളമെടുത്ത് വരികരായിരുന്നു….
എന്നാൽ കാർത്തി അനഘയെ ഒന്ന്നോക്കുക പോലും ചെയ്യാതെ കാർ സ്റ്റാർട്ട് ചെയ്തു പോയി….
…….
പിറ്റേന്ന് വിശ്വന് ബോധം വന്നെങ്കിലും തലയ്ക്കേറ്റ ക്ഷതവും ക്ലോട്ടിങ്ങും കാരണം ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെടുകയും സംസാരിക്കാൻ സാധിക്കാതെ വരികയും ചെയ്തു…..
…….
രണ്ട് ദിവസം കഴിയെ വിശ്വനെ റൂമിലേക്ക് മാറ്റി….
അനഘ റൂമിലാക്കിയ ശേഷം വന്ന് രണ്ട് തവണ വന്നു കണ്ടു…
അനഘയെ കാൺകെ വിശ്വന്റെ കണ്ണു നിറയുന്നത് കാർത്തി ശ്രദ്ധിച്ചിരുന്നു….
ഇതിനിടെ ഒരിക്കൽ പോലും നിത്യ ഹോസ്പിറ്റലിലേക്ക് വന്നിരുന്നില്ല….
……
ഒരു ദിവസം വിശ്വന്റെ കൂടെ കാർത്തിയും മാലിനിയും ഉള്ളപ്പോളായിരുന്നു നിത്യയുടെ വരവ്…
കാർത്തി-“ഇത്രയും ദിവസമുണ്ടായിട്ടും നീ എന്താ നിത്യ ഇങ്ങോട്ട് വരാതിരുന്നത്…?”
നിത്യയെ കണ്ട കാർത്തി ചോദിച്ചു….
നിത്യ-“അ..അത്..പേടിച്ചിട്ടാ ഏട്ടാ…”
കാർത്തി-“പേടിക്കാനോ ? ആരെ ? എന്തിന് ? നീ ഇതെന്തൊക്കെയാ നിത്യ പറയുന്നത്…?”
കാർത്തി ചോദിച്ചതും നിത്യ ഓടി വന്ന് കാർത്തിയുടെ കാൽകലിരുന്ന് കരഞ്ഞു….
കാർത്തി-“എന്താ മോളേ?എന്ത് പറ്റി??”
നിത്യ-“ഏട്ടാ…ഏട്ടാ…ഞാ..ഞാൻ കണ്ടതാ…
ഏടത്തി നമ്മുടെ അച്ഛനെ
സ്റ്റെയറിൽ നിന്ന് തള്ളിയിടുന്നത്….
ഞാൻ…ഞാൻ കണ്ടതാ…ഏട്ടാ…”
നിത്യ കരഞ്ഞു കൊണ്ട് പറഞ്ഞു….
കാർത്തി-“മോളേ…അനു…അവൾ അച്ഛനെ…പക്ഷേ എന്തിന്??”
കാർത്തി ചോദിച്ചതും നിത്യ അവളുടെ ബാഗിൽ നിന്ന് ഒരു കവറെടുത്ത് കാർത്തിയുടെ കയ്യിൽ കൊടുത്തു….
നിത്യ-“ഈ ഫോട്ടോസ് അച്ഛന്റെ ടേബിളിൽ നിന്നും കിട്ടിയതാ…
അച്ഛനിന്നലെ ചേച്ചിയോട് എന്തൊക്കെയോ ചോദിക്കുന്നത് ഞാൻ റൂമിലിരിക്കുമ്പോ കേട്ടിരുന്നു….
ഞാൻ ചെന്ന് നോക്കുമ്പോ ഏടത്തി അച്ഛനേ….
അത് ഞാൻ കണ്ടത് ഏട്ടത്തിക്കറിയാം..
എന്നോട് ആരോടും പറയരുതെന്ന പറഞ്ഞു…”
നിത്യ പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു…..
ആ ഫോട്ടോസ് കണ്ടതും കാർത്തിന്റെ മുഖം വലിഞ്ഞ് മുറുകി….
നിത്യ-“ഈ ഫോട്ടോയിലുള്ള ഫയലാണോ ഏട്ടൻ കാണുന്നില്ല എന്ന് പറഞ്ഞത്??”
നിത്യ കാർത്തിയോട് ചോദിച്ചു…
കാർത്തി-“മ്മം..”
മാലിനി ഇവരുടെ സംസാരം കേട്ട് അങ്ങോട്ട് ചെന്ന് കാർത്തിയുടെ കയ്യിലെ ഫോട്ടോസ് വാങ്ങി നോക്കി….
അനഘ ഫയൽ കൈമാറുന്ന ഫോട്ടോസ് ആയിരുന്നു അതിലുണ്ടായിരുന്നത്….
മാലിനി-“നീ ചോദിച്ചപ്പോ അവളീ ഫയൽ കണ്ടില്ല എന്നല്ലേ പറഞ്ഞത്….
ഈ കൂടെ ഉള്ളവൻ ഏതാ??”
നിത്യ-“അച്ഛനും ഏടത്തിയും തമ്മിലെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….
അച്ഛനിപ്പോ സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ ഏടത്തിയുടെ എല്ലാ കള്ളവും പുറത്ത് കൊണ്ട് വന്നേനേ??”
നിത്യ ബെഡ്ഡിൽ കിടക്കുന്ന വിശ്വനെ നോക്കിക്കൊണ്ട് പറഞ്ഞു….
കാർത്തി മാലിനിയുടെ അടുത്ത് നിന്നും ഫോട്ടോസ് വാങ്ങി വിശ്വനടുത്തേക്ക് ചെന്നു….
കാർത്തി-“അച്ഛാ…ഇതിലെന്തെങ്കിലും സത്യമുണ്ടോ??
അനു..അവളാണോ അച്ഛനെ??”
കണ്ണുകൾ നിറച്ച് കാർത്തിചോദിക്കുന്നത് കേട്ട വിശ്വന്റെ കണ്ണുകളും എന്തെന്നില്ലാതെ നിറഞ്ഞു…
അത് സത്യങ്ങളൊന്നും കാർത്തികിനോട് പറയാനാവാത്തതിനാലായിരുന്നു….
എന്നാൽ കാർത്തി അതിനെ മറ്റൊരർത്ഥത്തിലായിരുന്നു കണ്ടത്….
അതിന്റെ കൂടെ മാലിനിയുടേയും നിത്യയുടെയും വാക്കുകൾ കാർത്തിയുടെ ദേഷ്യത്തെ ഇരട്ടിയാക്കി….
മാലിനി-“നിന്റെ ജീവന് ആപത്താണെന്ന് കേട്ടപ്പോ അവള് പുതിയൊരാളെ കണ്ടെത്തി അവളുടെ ലൈഫ് സേഫാക്കാൻ നോക്കിയതാവും…”
മാലിനിയുടെ വാക്കുകൾ കാർത്തിക്കിന്റെ ദേഷ്യത്തെ ആളിക്കത്തിച്ചു….
അവൻ ദേഷ്യത്തോടെ ഹോസ്പിറ്റലിന് പുറത്തേക്ക് പോയി….
കാർത്തിയുടെ പോക്ക് കണ്ട നിത്യ ഉള്ളിൽ ചിരിച്ചു….
…….
മംഗലത്തെത്തിയ കാർത്തി വീടിനകത്തേക്ക് പാഞ്ഞു ചെന്നു….
കാർത്തി-“അനൂ….”
ഹാളിലെത്തിയ കാർത്തി അനഘയെ ഉറക്കെ വിളിച്ചു….
അനഘ-“എന്താ കണ്ണേട്ടാ??”
കാർത്തി തന്റെ കയ്യിലുള്ള ഫോട്ടോസ് അനഘയ്ക്ക് മുന്നിലേക്ക് ഇട്ടു കൊടുത്തു….
ആ ഫോട്ടോസ് കണ്ട് അനഘ ഞെട്ടി നിന്നു….
കാർത്തി-“കാണാതായ ഫയൽ അല്ലേ ഈ ഫോട്ടോയിൽ നിന്റെ കയ്യിലുള്ളത്..?”
കാർത്തി പതിയെയാണ് ചോദിച്ചതെങ്കിലും അതിലടങ്ങിയ ഗൗരവം അനഘയെ ഭയപ്പെടുത്തി….
അനഘ-“അത്..കണ്ണേട്ടാ..ഞാൻ…”
കാർത്തി-“നീ ഞാൻ പോദിച്ചതിന് ഉത്തരം താ അനൂ…”
അനഘ-“അതെ”
കാർത്തി-“ഇത് നിന്റെ കയ്യിലെങ്ങനെയെത്തി..??”
അനഘ ഒന്നും പറയാതെ നിൽക്കുന്നത് കണ്ട കാർത്യികിന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…കാർത്തി അനഘയുടെ മുഖത്തടിച്ചു….
കാർത്തി-“എന്റെ എത്ര നാളത്തെ സ്വപ്നമായിരുന്നെടീ അത്…
കൊണ്ട് പോയി നശിപ്പിച്ചപ്പോ തൃപ്തിയായില്ലേ നിനക്ക്..??..”
കാർത്തി അനഘയുടെ മുടിയിൽ കുത്തിപിടിച്ച് ചോദിച്ചു…
അനഘ വേദന കൊണ്ട് പുളഞ്ഞു പോയി….
കാർത്തി-“അതറിഞ്ഞ അച്ഛനെ നീ എന്തിനു വേണ്ടിയാ ടീ ഇങ്ങനെ ചെയ്തേ???
പാവമല്ലായിരുന്നോ അച്ഛൻ…
ആ അച്ഛനേ നീ …”
അനഘ-“കണ്ണേട്ടാ…ഞാ..ഞാൻ അല്ല…പ്ലീസ്…ഞാനൊന്നും ചെയ്തിട്ടില്ല…”
അനഘ വേദനയ്ക്കിടയിലും പറഞ്ഞൊപ്പിച്ചു….
കാർത്തി-“വേണ്ട…ഒരക്ഷരം നീ മിണ്ടരുത്….
എനിക്ക് കാണണ്ട നിന്നെ….”
അനഘ-“കണ്ണേട്ടാ…ഒന്ന് പറയാൻ സമ്മതിക്കൂ…”
അനഘ കാർത്തിക്കടുത്തേക്ക് നടന്നു ചെന്നു….
കാർത്തി-“എനിക്ക് കാണണ്ട നിന്നെ…”
തന്റെ നേരെ നടന്നടുത്ത അനഘയെ അവൻ സോഫയിലേക്ക് തള്ളിയിട്ട പുറത്തേക്ക് പോയി….
കുറച്ച് കഴിഞ്ഞതും കാർത്തികിന്റെ കാർ മംഗലത്ത് വീടിന്
പുറത്തേക്ക് പാഞ്ഞു….
……
സോഫയിലേക്ക് വീണ അനഘ പൊട്ടിക്കരഞ്ഞു….
കാർത്തിയുടെ ഓരോ വാക്കുകളും തന്നെ ചുട്ടു പൊള്ളിക്കുന്നതു പോലെ തോന്നി…..
…….
അനഘ രാവിലെ ശരീരത്തിന് എന്തോ വേദന തോന്നിയപ്പോഴാണ് അനഘ എഴുന്നേറ്റത്….
നോക്കിയപ്പോഴാണ് തറയിലിരുന്ന് സോഫയിലേക്ക് തലവെച്ചായിരുന്നു കിടന്നതെന്ന് അനഘയ്ക്ക് ഓർമ്മ വന്നത്….
ഇന്നലെ കരഞ്ഞ് കരഞ്ഞ് എപ്പോഴാണ് ഉറങ്ങിയതെന്ന് അനഘയ്ക്ക് അറിയില്ലായിരുന്നു….
അനഘ മെല്ലെ എഴുന്നേറ്റപ്പോഴാണ് തലക്ക് വല്ലാത്ത ഭാരം തോന്നിയത്….
ഇന്നലെ ഒരുപാട് കരഞ്ഞെതിന്റയാണെന്നാണ് അനഘ കരുതിയത്…..
മെല്ലെ തറയിൽ നിന്നും എഴുന്നേറ്റ് റൂമിലേക്ക് നടന്നു….
അനഘ റൂമിലേക്ക് ചെന്ന ഉടനെ തന്റെ ഫോണായിരുന്നു നോക്കിയത്…..
ഫോണെടുത്ത് കാർത്തിയുടെ നമ്പർ ഡയൽ ചെയ്ത് ചെവിയിലേക്ക് വെച്ചു…..
ഫോൺ റിങ് ചെയ്യന്നുണ്ടെന്നല്ലാതെ കാർത്തി കോൾ എടുക്കുന്നുണ്ടായിരുന്നില്ല…
കോൾ ഡിസ് കണക്ട് ആയെങ്കിലും അനഘ പ്രതീക്ഷ കൈവിടാതെ വീണ്ടും വിളിച്ചു….
നിരാശയായിരുന്നു ഫലം…..
കാർത്തി ഫോൺ സ്വിച്ച് ഓഫിലാക്കി വെച്ചന്ന വിവരമാണ് അനഘയ്ക്ക് ലഭിച്ചത്…..
അനഘ ഫോൺ ബെഡ്ഡിലേക്കിട്ട് തലയ്ക്ക് കൈ കൊടുത്ത് ഇരുന്നു….
ഇന്നലെ നടന്നത് ഓർക്കെ കാർത്തി തന്നെ തെറ്റിദ്ധരിച്ചെന്ന് അനഘയ്ക്ക് മനസ്സിലായി….
എത്രയും വേഗം ഈ തെറ്റിദ്ധാരണ മാറ്റണഭെന്ന് അവൾ തീരുമാനിച്ചു…
അനഘ ബെഡ്ഡിൽ നിന്നെഴുന്നേറ്റതും തല കറങ്ങുന്നതായി തോന്നി…..
അവൾ തലയൊന്ന് കുടഞ്ഞ് ബാത്ത്റൂം ലക്ഷ്യമാക്കി നടന്നു…
ഫ്രഷ് ആയി വന്ന അനഘ താഴേക്ക് ചെന്നു…
കിച്ചണിൽ രമ ഉണ്ടായിരുന്നു…
രമ എടുത്ത് കൊടുത്ത് ഭക്ഷണവുമായി അവൾ ഹാളിലെ ടേബിളിൽ ചെന്നിരുന്നു…
ഭക്ഷണത്തിന്റെ സ്മെൽ അടിച്ചപ്പോഴേക്കും അവൾക്ക് മനംപിരട്ടൽ തോന്നിയെങ്കിലും അത് കാര്യമാക്കാതെ ഇഡ്ഡലിയുടെ ഒരു ചെറിയ കഷ്ണം വായിൽ വെച്ചു…
ഇറക്കുന്നതിന് മുന്നേ അവൾ വാഷ്ബേസിനടുത്തേക്ക് ഓടിയിരുന്നു….
വായും മുഖവും കഴുകി അനഘ ചുമരിൽ ചാരി നിന്നു….
രണ്ടു മൂന്ന് ദിവസമായി എന്തോ ഒരു ക്ഷീണം തോന്നിയിരുന്നെങ്കിലും വീട്ടിലെ പ്രശ്നങ്ങൾക്കിടയിൽ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല….
എന്താണെന്ന് ആലോചിച്ച് നിന്ന അനഘയുടെ കണ്ണുകൾ എന്തോ മനസ്സിലായന്ന പോലെ ഒരു നിമിഷം വിടർന്നു…
അനഘയുടെ കൈകൾ അവളുടെ വയറിലേക്ക് നീണ്ടു…
ഒരു നിർവൃതിയിലെന്ന പോലെ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു….
കുറച്ച് നിമിഷങ്ങൾ അനഘ മറ്റേതോ ലോകത്തെന്നപോലെ ആയിരുന്നു…..
അനഘ പതിയെ തന്റെ കണ്ണുകൾ തുറന്നു…
അവ സന്തോഷാധിക്യത്താൽ നിറഞ്ഞിരുന്നു….
എന്തോ ഓർത്തെന്ന പോലെ അനഘ സ്റ്റെയറിനടുത്തേക്ക് ഓടി എങ്കിലും പിന്നെ എന്തോ ആലോചിച്ച് ചിരിച്ച് പതിയെ സ്റ്റെപ്പുകൾ ഓരോന്നായി കയറാൻ തുടങ്ങി….
റൂമിലെത്തിയ അനഘ ഫോണെടുത്ത് ഏറെ പ്രതീക്ഷയോടെ കാർത്തിയെ വിളിച്ചു…
അപ്പോഴും കാർത്തിയുടെ ഫോൺ സ്വിച്ച് ഓഫിലായിരുന്നു….
കുറച്ച് സമയം അനഘ ഫോണുമായി നിന്നു…
പിന്നെ ഫോണിൽ അടുത്തുള്ള ഹോസ്പിറ്റലിലെക്ക് വിളിച്ച് അവിടെയുള്ള ഗൈനക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്യാനായി അപ്പോയിൻമെന്റെടുത്തു….
ഉച്ചയ്ക്ക് ശേഷമായിരുന്നു അനഘയ്ക്ക് കിട്ടിയ സമയം…
ഉച്ചയ്ക്ക് ശേഷം അനഘ ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി…
പതിവിന് വിപരീതമായി അന്ന് മംഗലത്ത് വീട്ടിലെ കാറിലായിരുന്നു അനഘ ഹോസ്പിറ്റലിലേക്ക് പോയത്…
ഹോസ്പിറ്റലിലെത്തി അനഘ ഉള്ളിലേക്ക് പോയ സമയം ഡ്രൈവർ തന്റെ ഫോണെടുത്ത് ആരെയോ വിളിച്ച് കുറച്ച് സമയം സംസാരിച്ച് ശേഷം ഫോൺ വെച്ചു…
ഡോക്ടറെ കാണിച്ച് ടെസ്റ്റ് ചെയ്യാൻ കൊടുത്ത് റിസൾട്ടിന് വേണ്ടി കാത്തു നിൽക്കുകയായിരുന്നു അനഘ…
ഓരോ മിനുട്ടിനുംമണിക്കൂറുകളുടെ ദൈർഘ്യം തോന്നിയിരുന്നു അനഘയ്ക്ക്…
റിസൾട്ടുമായി ഡോക്ടറിനടുത്തേക്ക് ചെല്ലുമ്പോൾ അനഘയുടെ ഹൃദയം പതിവില്ലാത്ത വിധം മിടിക്കുന്നുണ്ടായിരുന്നു….
ഡോക്ടറുടെ അടുത്ത് നിന്നും റിസൾട്ട് പോസിറ്റീവാണെന്ന് കേട്ട അനഘയ്ക്ക് ലോകം തന്നെ വെട്ടിപിടിച്ച സന്തോഷമായിരുന്നു….
തിരിച്ച് വരുന്ന വഴി ഡ്രൈവർ കാറൊതുക്കി പുറത്തേക്ക് പോയി…
അനഘ ആ സമയവും കാർത്തികിനെ വിളിച്ച് കൊണ്ടിരിക്കുകയായിരുന്നു…
എന്നാലപ്പോഴും സ്വിച്ച് ഓഫ് എന്ന മറുപടി മാത്രമായിരുന്നു ലഭിച്ചിരുന്നത്…
അനഘ-“അമ്മേടെ കുഞ്ഞാ….
അച്ഛന്റെ സ്വഭാവം കണ്ടോ നീ…
ദേഷ്യം പിടിച്ചാ പിന്നെ ഫോൺ സ്വിച്ച് ഓഫ് ആക്കി വെക്കും…
നീ വന്നിട്ട് വേണം നമുക്ക് അച്ഛനെ ശരിയാക്കാൻ…“
അനഘ വയറ്റിൽ കൈവച്ച് കുഞ്ഞിനോടായി പറഞ്ഞു…
പെട്ടന്നായിരുന്നു രണ്ട് പേർ കാറിലേക്ക് കയറിയത്…ആരാണെന്ന് അനഘയ്ക്ക് മനസ്സിലാക്കുന്നതിന് മുന്നേ അതിലൊരാൾ ഒരു ടവൽ കൊണ്ട് അനഘയുടെ മുഖവും വായും പൊത്തി വെച്ചിരുന്നു…..
അടഞ്ഞു പോവുന്ന കൺപോളകൾക്കിടയിലൂടെ തന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന നിത്യയുടെ മുഖം അനഘയ്ക്ക് മനസ്സിലാക്കാൻ സാധിച്ചു….
………..
എന്തോ ശബ്ദം കേട്ട് അടഞ്ഞിരുന്ന കണ്ണുകളെ അനഘ വലിച്ച് തുറന്നു….
തലയ്ക്ക് വല്ലാത്ത ഭാരം തോന്നി..
പെട്ടന്ന് എന്തോ ഓർമ്മ വന്നത് പോലെ അനഘ ചുറ്റിലും നോക്കി…
പരിചയമില്ലാത്ത ഇടം അവളുടെ ഉള്ളിൽ ഭീതി ജനിപ്പിച്ചു….
കിടക്കയിൽ നിന്നും എഴുന്നേറ്റ അവളുടെ സാരി അഴിഞ്ഞു വീഴാൻ നോക്കി…
അനഘ അത് പിടിച്ച് നേരെയിട്ട് തന്റെ ദേഹത്തുണ്ടായിരുന്ന ബെഡ്ഷീറ്റിനെ കൊണ്ട് പുതച്ചു….
പെട്ടന്നെന്തോ ശബ്ദം കേട്ട് അവൾ ബെഡിൽ നിന്നും ചാടി എഴുന്നേറ്റപ്പോൾ തന്റെ നേരെ നടന്നടുക്കുന്ന കാർത്തിയെയാണ് കണ്ടത്…
ഓടിച്ചെന്ന് ആ നെഞ്ചിലമരാൻ അനഘ കൊതിച്ചെങ്കിലും കൂടെ വരുന്ന നിത്യയെ കണ്ട് അനഘയുടെ മുഖമിരുണ്ടു…
നിത്യ-“കണ്ടോ ഏട്ടാ ഇവളുടെ മുഖം….”
നിത്യ കാർത്തികിനോട് പറഞ്ഞ് അനഘയെ നോക്കി തുടർന്നു…
നിത്യ-“ഈ രാമു ചേട്ടനാ ഏട്ടനെ വിളിച്ചിട്ട് കിട്ടിഞ്ഞിട്ട എന്നെ വിളിച്ച് പറഞ്ഞത്…”
അവരുടെ കൂടെയുണ്ടായിരുന്ന ഡ്രൈവറെ ചൂണ്ടികാണിച്ച് നിത്യ പറഞ്ഞു…
നിത്യ-“ഞാൻ പറഞ്ഞപ്പോ ഏട്ടൻ വിശ്വസിച്ചില്ലല്ലോ ഇപ്പോ കണ്ടില്ലേ“
കാശി വന്നപ്പോഴാണ് കാർത്തി അനഘയെ പിടിച്ച് കൊണ്ട് പോയത്…
……..
ഫ്ലാറ്റിൽ നിന്നും കാർത്തി മംഗലത്ത് എത്തി….
അനഘയെ പിടിച്ചിറക്കി ഹാളിലേക്ക് കൊണ്ട് വന്നു….
ആ വീട്ടിലെ എല്ലാവരുമുണ്ടിമായിരുന്നു അവിടെ…
അനഘ പറയാൻ നോക്കുമ്പോഴേക്കും കാർത്തിയുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു….
അടിയുടെ ശക്തിയിൽ അനഘ നിലത്ത് വീണു….
നിത്യ-“ആ രാമു ചേട്ടന്റെ കൂടെയാ ഇവള് പോയത്..
പകുതി ആയപ്പോ ഇവളിറങ്ങി അയാളോട് തിരിച്ച് പോരാൻ പറഞ്ഞു..
അയാൾക്കെന്തോ പന്തികേട് തോന്നിയിട്ടാ ഏട്ടനെ വിളിച്ചത്…
കിട്ടാഞ്ഞത് കൊണ്ട് എന്നെ വിളിച്ച് പറഞ്ഞു….ആദ്യം ഞാനതൊന്നും വിശ്വസിച്ചില്ല…പിന്നെ എന്റെ ഫ്രണ്ട് ആ വിളിച്ച് പറഞ്ഞത് നിന്റെ ഏടത്തീ ഏതോ ഒരുത്തനൊപ്പം ഫ്ലാറ്റിലേക്ക് കയറിപോകുന്നത് കണ്ടു എന്ന്….ഛെ….കേട്ടപ്പോ തൊലിയുരിഞ്ഞ് പോയി……”
നിത്യ പറയുന്നത് കേട്ട അനഘ അവളെ നോക്കി…
അനഘ-“കണ്ണേട്ടാ…ഇവള് പറയുന്നത് വിശ്വസിക്കരുത്…
ഇവളാ എന്നെ അവിടെ കൊണ്ടുവന്നിട്ടത്….”
അനഘ കാർത്തിയുടെ കയ്യിൽ പിടിച്ച് പറഞ്ഞു….
മാലിനി-“നാണമില്ലല്ലോ ടീ നിനക്ക് ഇത്രയും ആയിട്ട് ഇനിയും കള്ളം പറയാൻ….
ഏതോ ഒരുത്തന്റെ കൂടെ അഴിഞ്ഞാടി നടന്നിട്ട് ഇപ്പോ എന്റെ മോളെ കുറ്റം പറയുന്നോ… “
അനഘ-“അമ്മേ…ഞാനൊരു തെറ്റും ചെയ്തിട്ടില്ല….”
അനഘ മാലിനിയോടായി പറഞ്ഞു …
മാലിനി-“അത് ഇന്ന് കണ്ടപ്പോ മനസ്സിലായി…“
അനഘ-“കണ്ണേട്ടാ…പ്ലീസ്..എന്നെ ഒന്ന് വിശ്വസിക്ക്…..
കണ്ണേട്ടാ….കണ്ണേട്ടന് ഒരു കാര്യമറിയോ??”
അനഘ കാർത്തിയുടെ കൈപിടിച്ച് തന്റെ വയറിന് നേരെ കൊണ്ടു വന്നു…
മാലിനി-“ഇതാവും അല്ലേ നിനക്ക് പറയാനുള്ളത്…”
പ്രെഗ്നൻസി റിപോർട്ട് ഉയർത്തി വെച്ച് മാലിനി ചോദിച്ചു…
മാലിനി-“കണ്ടവന്റെ കുഞ്ഞിനെ എന്റെ മോന്റെ തലയിൽ കെട്ടിവെച്ച് സ്വത്തുക്കളൊക്കെ അടിച്ചു മാറ്റാനാവും ഉദ്ധേശം…
ആരുടെ കുഞ്ഞാടീ നിന്റെ വയറ്റിലുള്ളത്??”
മാലിനിയുടെ ചോദ്യം അനഘയുടെ സമനില തെറ്റിച്ചു…
അവൾ മാലിനിക്കടുത്തേക്ക് ചെന്ന് അവരുടെ കഴുത്തിൽ കുത്തിപ്പിടിച്ചു…
അനഘ-“ഇത് വരെ നിങ്ങൾ പറഞ്ഞതും ചെയ്തതും എല്ലാം ഞാൻ സഹിച്ചു….
പക്ഷേ,നിങ്ങളുടെ ഈ പുഴുത്ത നാവ് കൊണ്ട് എന്റെ കുഞ്ഞിനെ പറ്റി ഒരക്ഷരം പറഞ്ഞാ കൊന്ന് കളയും ഞാൻ…”
അനഘയുടെ കണ്ണിലെ അഗ്നി മാലിനിയെ ഒന്നടങ്കം ചുട്ടുപൊള്ളിക്കാനുള്ള തീവ്രത ഉണ്ടായിരുന്നു….
അനഘ മാലിനിയുടെ കഴുത്തിലെ പിടി മുറുക്കും തോറും ഭാലിനിയുടെ കണ്ണുകൾ മിഴിഞ്ഞ് വന്നത് അനഘ കണ്ടെങ്കിലും
പിന്മാറാനവൾ ഒരുങ്ങിയില്ല…
കാർത്തി ഓടി വന്ന് അനഘയുടെ കൈ ശക്തിയിൽ തട്ടിമാറ്റി അനഘയുടെ ഇരു കവിളിലും ആഞ്ഞടിച്ചു….
അനഘയുടെ വായിൽ നിന്നും ചോരയുടെ ചുവ അറിഞ്ഞെങ്കിലും ഒരു തരം ഉന്മാദാവസ്ഥയിൽ ചുമച്ച് കൊണ്ട് നിലത്തേക്ക് ഊർന്ന് പോയ മാലിനിയുടെ അടുത്തേക്ക് നടന്നടുത്തു….
കാർത്തി അവളെ തടഞ്ഞ് നിർത്തിയെങ്കിലും അനഘയുടെ ക്രോധം അടങ്ങിയിരുന്നില്ല….
അനഘ-“മാറി നിൽക്ക് കണ്ണേട്ടാ…
കൊല്ലും ഞാനിവരെ….
നമ്മുടെ കുഞ്ഞിനെ പറ്റി പറയാൻ ഇവരാരാ…..
ഇത്രയും കാലം ഞാൻ സഹിച്ചു..
പക്ഷേ എന്റെ കുഞ്ഞിനെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ വെച്ചേക്കില്ല ഞാൻ….”
കാർത്തി അനഘയെ പിടിച്ച് തള്ളി…
കാർത്തി-“എന്റമ്മ പറഞ്ഞതിൽ എന്താ തെറ്റ്??
ഇതെന്റെ കുഞ്ഞാണെന്ന് എന്താ ഉറപ്പ്??”
കാർത്തികിന്റെ വാക്കുകൾ അനഘയെ ഒന്നടങ്കം പൊള്ളിച്ചു…
അനഘ-“കണ്ണേട്ടാ….”
ഒരു നിലവിളിയായിരുന്നു അനഘയിൽ നിന്നും ഉയർന്ന് വന്നത്…
അനഘ കാർത്തികിന്റെ ഷർട്ടിൽ കുത്തിപിടിച്ചു…
അനഘ-“കണ്ണേട്ടൻ എന്താ ഇപ്പോ പറഞ്ഞത്???
പറയാൻ??
നമ്മുടെ കുഞ്ഞ്……
എങ്ങനെ തോന്നി കണ്ണേട്ടാ ഇത് പറയാൻ…”
അനഘ പൊട്ടികരഞ്ഞ് കൊണ്ട് ചോദിച്ചു…..
കാർത്തി-“ഞാൻ ചോദിച്ചതിൽ എന്താ തെറ്റ്???
ഇന്ന് കണ്ടപോലെ മുമ്പും ഉണ്ടായിട്ടുണ്ടാവില്ലെ.???”
കാർത്തികിന്റെ വാക്കിൽ അനഘയുടെ കൈകൾ അവന്റെ ഷർട്ടിൽ നിന്നും ഊർന്ന് വീണു….
കാർത്തി-“വെറുപ്പാടീ നിന്നെ എനിക്ക് …
കാണുന്നത് പോലും വെറുപ്പാ…..”
അനഘ ചെന്ന് കാർത്തിയുടെ കൈകൾ കൂട്ടി പിടിച്ചു…
അനഘ-“ഇങ്ങനെയൊന്നും പറയല്ലേ…..
നമ്മളെ എല്ലാരും കൂടെ ചതിക്കുവാ കണ്ണേട്ടാ….
നമ്മളെ പിരിയിക്കാൻ നോക്കുകയാ….
കണ്ണേട്ടന്റെ അനു ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നോ???”
കാർത്തി-“നീ ഇപ്പോ എന്റെ ആരും അല്ല…”
അനഘ-“അപ്പോ ഇതെന്താ കണ്ണേട്ടാ???”
അനഘ താലി ഉയർത്തി ചോദിച്ചു….
അനഘ-“ഇത് കണ്ണേട്ടനല്ലേ എന്റെ കഴുത്തിൽ കെട്ടിയത്…
അപ്പോ പിന്നെ ഞാനെങ്ങനെ ആരുമല്ലാതാവും??”
കാർത്തി-“ഈ താലിയും സിന്ദൂരവും അല്ലേ നമ്മൾ തമ്മിലള്ള ബന്ധം??
ഇതങ്ങ് വലിച്ച് പൊട്ടിച്ചാൽ തീരും എല്ലാം”
കാർത്തി താലിയിൽ പിടിച്ച് വലിച്ചു പൊട്ടിച്ചെടുത്ത് നെറ്റിയിലെ സിന്ദൂരം മായ്ച്ച കളഞ്ഞു…..
ഒരു നിമിഷം അനഘയ്ക്ക് എന്താ നടന്നതെന്ന് മനസ്സിലായില്ല….
ഒരു സ്വപ്നം മാത്രമാവണേ എന്ന് മനസ്സുകൊണ്ട് ഉരുകി പറയുകയായിരുന്നു അവൾ….
എന്നാൽ കാർത്തിയുടെ കൈകളിലുള്ള താലിയിലേക്ക് നോക്കും തോറും അനഘയുടെ ഹൃദയം പൊട്ടി….
കണ്ണിൽ നിന്നും കണ്ണുനീരൊഴുകി കൊണ്ടിരുന്നു…..
കാർത്തി അനഘയുടെ കൈ പിടിച്ച് വലിച്ച് ഉമ്മറത്തേക്ക് കൊണ്ടു പോയി….
കാർത്തി-“നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും ഇന്നത്തോടെ അവസാനിക്കുകയാ….കാണരുത് ഇനി നിന്നെ…പോയ്ക്കോ…എങ്ങോട്ടെങ്കിലും…”
മംഗലത്ത് വീടിന്റെ വാതിൽ അനഘയ്ക്ക് മുന്നിൽ കാർത്തി കൊട്ടിയടച്ചു….
അനഘ നിന്ന നിൽപിൽ നിന്നും അനങ്ങിയില്ല….
കുറച്ച് സമയം കഴിഞ്ഞ് അനഘ മുഖമുയർത്തി റോഡിലേക്കിറങ്ങി….
റോഡിലൂടെ പാഞ്ഞു വരുന്ന് ലോറിയെ ലക്ഷ്യമാക്കി അനഘയുടെ കാലുകൾ ചലിച്ചു….
………………………
അനഘ പറഞ്ഞു നിർത്തി….
കുറച്ച് സമയം അവരിരുവരും ഒന്നും സംസാരിച്ചില്ല….
അനഘ-“ഞാനൊരിക്കലും എന്നെ ന്യായീകരിക്കുകയല്ല…
എന്റെ കയ്യിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്…
എന്നാലും ഒരിക്കലെങ്കിലും ഞാൻ പറയുന്നത് വിശ്വസിക്കാമായിരുന്നു….
ആ ഒരു നിമിഷം വല്ലാതങ്ങ് ഒറ്റപ്പട്ടത് പൊലെ തോന്നി…
ഇനി ആർക്ക് വേണ്ടി ജീവിക്കുകയാ എന്ന് തോന്നിപ്പോയി…
അതാ സ്വയം അങ്ങ് തീരട്ടെ എന്ന് കരുതിയത്….”
അനഘ കടലിലേക്ക് നോക്കികോണ്ട് പറഞ്ഞു…..
കാശി ഇത് കേട്ട് ഒന്നു പുഞ്ചിരിച്ചു….
(തുടരും)…
Fabi
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Anagha written by Fabi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission