Skip to content

സാറ – ഭാഗം 2

Saara Novel

അപ്പോഴും അവൻ പറഞ്ഞ വാക്കിൽ പിടഞ്ഞു തീരുകയായിരുന്നു അവൾ….

   ”  അമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിയാത്ത ഇത്ര വർഷങ്ങൾ… ദേ, ഇന്നലെ രാത്രി ഓർമ്മയിൽ ആദ്യമായി അമ്മയുടെ ഞെഞ്ചിൽ,  അമ്മയുടെ ഒരു ഉമ്മയിൽ ലയിച്ചുകൊണ്ട്….

        എന്നോ നഷ്ട്ടപ്പെട്ട അമ്മയുടെ സ്നേഹം ഒരു രാത്രി എങ്കിലും കൊതിച്ചു വന്ന മകനാണ് ഞാൻ…

        ഇന്നത്തെ സാറയിലേക്ക് പറിച്ചുനടുംമുന്നേ പഴയ ദേവയാനിയിൽ പിറന്ന ജാരസന്തതി…..

 ” അഭി ”  . !!!!!

നാവ് വരണ്ടപോലെ…..

ശരീരത്തിന്റെ ബലം നഷ്ട്ടപ്പെട്ട പോലെ…

  ആകെ ഒരു പരവേശം…..

  ”  അവൻ പറഞ്ഞിട്ട് പോയ വാക്കുകൾ….

മകനാണെന്ന്…

പഴയ ദേവയാനിയെ അവൻ എങ്ങനെ തിരിച്ചറിഞ്ഞു..

      ഇനി അവൻ മകൻ തന്നെ ആണോ…..

പതിനേഴാം വയസ്സിൽ നിലനിൽപ്പ് ഭയന്ന് ഒരു അനാഥാലയത്തിന്റെ പടിക്കൽ ഉപേക്ഷിക്കേണ്ടി വന്ന എന്റെ മകനാണോ കൂടെ……

 അപ്പോൾ ഞാൻ ഇത്രയും നേരം….

സ്വന്തം മകനാണെന്ന് അറിയാതെ…..

സ്വന്തം വയറ്റിൽ പിറന്ന കുഞ്ഞിനെ പോലും മനസ്സിലാക്കാൻ കഴിയാതെ കൂടെ കിടക്കാൻ വേണ്ടി അവന് മുന്നിൽ ഉടുതുണി വരെ… “

ഓർക്കുമ്പോൾ അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നിതുടങ്ങിയിരുന്നു. 

   “സ്വന്തം മകനൊപ്പം കിടക്ക പങ്കിടാൻ…..

ഓർക്കാൻ കൂടി വയ്യ… “

അവൾ പരവേശത്തോടെ അടുത്തുള്ള ബെഡിലേക്ക് ഇരുന്നു.

  പിന്നെ ടേബിളിൽ ഇന്നലെ കുടിച്ചുവെച്ച ബോട്ടിലിൽ ബാക്കി വെള്ളം മുഴുവൻ വായിലേക്ക് കമിഴ്ത്തി.

 അപ്പോഴും അവളുടെ മനസ്സിൽ കുറച്ചു നിമിഷങ്ങൾക്ക് മുൻപ് വരെ കൂടെ ഉണ്ടായിരുന്ന മകന്റെ മുഖം ആയിരുന്നു.

    “തന്റെ ഒരു സ്പർശ്ശനത്തിനു വേണ്ടി, അമ്മയുടെ ഒരു സ്നേഹചുംബനത്തിനു വേണ്ടി, എന്നോ അവന് നഷ്ട്ടപ്പെട്ട അമ്മയുടെ ചൂടേറ്റ് ഒരു രാത്രി ഉറങ്ങാൻ വേണ്ടി മോഹിച്ച് എന്റെ കുഞ്ഞ്…… എന്നിട്ടും തിരിച്ചറിഞ്ഞില്ലല്ലോ….

 അവനെ വാരിയൂട്ടുമ്പോൾ അറിഞ്ഞില്ലല്ലോ ആദ്യമായി അമ്മയുടെ കൈകൊണ്ട് വാരി തരുന്ന ഭക്ഷണം കഴിച്ച സന്തോഷം ആണ് അവനിൽ കണ്ണുനീരായി പൊടിഞ്ഞതെന്ന്..

       അവൻ മാറിലേക്ക് പറ്റിച്ചേരുമ്പോൾ ശരീരം തേടി വന്ന ഒരുവൻ മാത്രമായിരുന്നല്ലോ മനസ്സിൽ”

ആലോചിക്കുംത്തോറും അവൾക്ക് തല പെറുക്കുന്നത് പോലെ തോന്നി. 

അവനെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നു.  ഇന്നലെ അവനെ ചൂട് തേടി വന്നവൻ മാത്രമായി ചേർത്തുപിടിച്ചെങ്കിൽ ഇന്ന് അവന്റെ അമ്മയായി ചേർത്തുപിടിക്കാൻ മാറ്  വല്ലാതെ കൊതിക്കുന്നു.. പിടയ്ക്കുന്നു..

ഒരിക്കൽ  മനസ്സ് അനുവദിക്കാതെ മറ്റുള്ളവരിൽ നിന്നും മറച്ചുപിടിക്കേണ്ടി വന്ന മാതൃത്വം ഇന്നിപ്പോൾ വല്ലാതെ തുടിക്കുന്നു. 

     ” ഓട്ടപ്പാച്ചിലുകൾക്കൊടുവിൽ ഈ ചളിക്കുണ്ടിലെത്തുംവരെ മനസ്സിൽ  എന്റെ മകൻ എന്ന ചിന്ത ഉണ്ടായിരുന്നു. പിന്നെ എപ്പഴോ കുത്തഴിഞ്ഞ ജീവിതത്തിൽ ഓർക്കാൻ ഓർമ്മകളെ ഒന്നും അവശേഷിപ്പിയ്ക്കാതെ കുഴിച്ചുമൂടിയതായിയുന്നു .

    പക്ഷേ,  ഇപ്പോൾ…

  അന്ന് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചു മറ്റുള്ളവർക്ക് മുന്നിൽ ചിരിക്കാൻ പഠിക്കുമ്പോൾ അറിഞ്ഞില്ല ഇതുപോലെ ഒരു ക്രൂരത നിറഞ്ഞ നിമിഷം ദൈവം എനിക്കായി കാത്തുവെച്ചിട്ടുണ്ടെന്ന്. അല്ലെങ്കിൽ സ്വന്തം മകന് മുന്നിൽ അവൻ ആരെന്ന് അറിയാതെ തുണി അഴിക്കേണ്ടി വന്ന ഒരു അമ്മയായി ഈ ലോകത്ത്…..  “

അവൾ പരവേശത്തോടെ എഴുനേറ്റ് പുറത്തേക്ക് ഓടി. പിന്നെ അവൻ പോയ വഴിയേ പ്രതീക്ഷയോടെ നോക്കി. അവൻ ഒരിക്കൽ കൂടി തിരികെ വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.

പിന്നെ തീരാനോവുമായി അകത്തേക്ക് തിരികെ നടന്നു. 

        ” സാറാ… രാവിലെ തന്നെ നിനക്കൊരു കസ്റ്റമർ ഉണ്ട്. വേം റെഡിയാവ്‌. ഏതോ ടൂർ പിള്ളേർ ആണ്. ” 

  വാതിൽക്കൽ നിന്ന് ഉറക്കെ പറയുന്നത് ഡേവിഡിനെ നിറഞ്ഞ കണ്ണുകളോടെ നോക്കി അവൾ. അത്‌ കാണാത്ത അവളിലെ ഭാവം കണ്ട് എന്ത് പറ്റി എന്ന സംശയത്തോടെ അവളെ തന്നെ നോക്കി നിൽക്കുന്ന അവനോട് വിങ്ങലോടെ അവൾ പറയുന്നുണ്ടായിരുന്നു

  ” ഡേവി…. പ്ലീസ് ഇന്നെന്നെ ഒന്ന് വെറുതെ വിടാമോ… എനിക്ക് മനസ്സിനും ശരീരത്തിനും തീരെ സുഖമില്ല… കേറി വരുന്നവന്റെ മുന്നിൽ ചിരിച്ചുകൊണ്ട് കിടന്ന് കൊടുക്കാൻ പറ്റിയ അവസ്ഥയിൽ അല്ല ഞാൻ ഇപ്പോൾ.. ഈ ഒരു ദിവസം…. എന്നെ എന്റെ വഴിക്ക് വിടാമോ… ” 

അവളുടെ അപേക്ഷ പോലുള്ള ചോദ്യം കേട്ട് അവന്റെ നോട്ടത്തിൽ അല്പം അയവു വന്നെങ്കിലും     മറുപടിയിൽ അവന്റെ  നിസ്സഹായാവസ്ഥ നിറഞ്ഞുനിന്നിരുന്നു.

  ” സാറാ… നിനക്ക് അറിയാലോ., ഞാനും നിന്നെ പോലെ ഒരു കൂലിക്കാരൻ മാത്രമാണ്.  ഇവിടെ വരുന്നവരെ നിങ്ങളുടെ മുന്നിലേക്ക് വിടുന്ന ഒരു ഇടനിലക്കാരൻ.  മുകളിൽ ഉള്ളവരുടെ വാക്കുകൾക്ക് മൂളാനും അനുസരിക്കാനും മാത്രം കഴിയുന്നവൻ. എനിക്ക് എന്ത് ചെയ്യാൻ കഴിയും സാറ… നിന്നെ പ്രതീക്ഷിച്ചു വന്നവരെ ഇവിടേക്ക് വഴി കാട്ടേണ്ടത് എന്റെ കടമയാണ്.  അതിൽ കൂടുതൽ ഒന്നും….. ഒന്നും എനിക്ക് ചെയ്യാൻ കഴിയില്ല.  നിന്റെ അവസ്ഥ എനിക്ക് മനസ്സിലാക്കാൻ കഴിയും… പക്ഷേ….. “

അതും പറഞ്ഞ് അവൻ തല താഴ്ത്തി നിസ്സഹായതയോടെ തിരികെ പോകുമ്പോൾ 

അവൾക് അറിയാമായിരുന്നു  “തനിക് മുന്നിൽ വരുന്നവനെ പ്രീതിപ്പെടുത്തിയെ പറ്റൂ ഇന്നും ” എന്ന്.

   അവൾ പതിയെ എഴുനേറ്റ് കണ്ണാടിയിൽ നോക്കി. പിന്നെ അകത്തെ വാഷ്‌റൂമിൽ കയറി മുഖമൊന്ന് കഴുകി ഉടുത്ത സാരി ഒന്നുകൂടി നേരെ ആക്കി നെറ്റിയിൽ ഒരു പൊട്ടുമിട്ട്  എല്ലാം ഒക്കെ ആണെന്ന് ഉറപ്പുവരുത്തി ബെഡിലേക്കിരിക്കുമ്പോൾ അവളെ തേടിയെത്തിയ അതിഥി വാതിൽ കടന്ന് അകത്തേക്ക് കയറിയിരുന്നു. 

  അവൾക്കരികിലേക്ക്  ചിരിച്ചുകൊണ്ട് കേറി വന്ന അയാളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും അതിൽ പരാജയപ്പെട്ടപ്പോലെ അവളൊന്ന് പതറി ആദ്യമായി.

    അവളുടെ തോളിൽ വെച്ച അയാളുടെ കൈ ഒന്ന് ചേർത്തുനിർത്താൻ ശ്രമിക്കുമ്പോൾ ആ നിമിഷങ്ങളിൽ നിന്നും ഒന്ന് ഓടി രക്ഷപ്പെടാൻ മനസ്സ് വെമ്പി.

 അയാൾക്കൊപ്പം കിടക്കുമ്പോഴും ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ ഒന്നൊന്നായി വേർപെട്ട് നഗ്നയാക്കപ്പെടുമ്പോഴും അവളിൽ നിർവ്വികാരഭാവമായിരുന്നു. 

  തന്റെ ശരീരത്തിൽ പടർന്നുകയറുന്ന ഭാരം അവളെ വല്ലാതെ വീർപ്പുമുട്ടിച്ചു. 

  ഇതുവരെ തോന്നാത്ത മറ്റെന്തൊക്കെയോ വികാരങ്ങളിൽ പെട്ട് തേങ്ങലടക്കാൻ അവൾ പാടുപെടുമ്പോൾ  കണ്മുന്നിൽ   അഭിയുടെ മുഖം മാത്രമായിരുന്നു.

   ” അമ്മേ എന്ന് വിളിക്കാൻ കൊതിച്ചെന്റെ കുഞ്ഞ്…

  എന്നിട്ടും അറിയാതെ പോയ ഒരു രാത്രി അവനെ അടുത്തു കിട്ടിയിട്ടും അമ്മയോളം സ്നേഹിക്കാൻ കഴിഞ്ഞില്ലല്ലോ.  ഒരു വേശ്യക്ക് നൽകാൻ കഴിയുന്ന കുറച്ച് ആശ്വാസം മാത്രമായിരുന്നു അവന് നൽകാൻ കഴിഞ്ഞത് ” എന്നൊക്കെ ഓർക്കുമ്പോൾ അവളുടെ ഉള്ള് നീറിപിടഞ്ഞു.

  അടുത്തു കിടക്കുന്നവന്റ പരാക്രമം അവസാനകുതിപ്പിന്റെ ആവേശത്തിൽ വാടി വീണപ്പോൾ  തളർന്നുവീണവന്റ വിയർപ്പിൽ നിന്നും എഴുനേറ്റ് ബാത്റൂമിലേക്ക് കയറി സാറ.  പിന്നെ മുഖം കഴുകി പുറത്തേക്കിറങ്ങി ആവേശം അടങ്ങി പോവാൻ തുടങ്ങുന്നവൻ മാറിടവിടവിൽ തിരുകിതന്ന അഞ്ഞൂറ് രൂപയിലേക്ക് ഒന്ന് നോക്കി അവൾ. 

പിന്നെ അത്‌ കയ്യിലെ പേഴ്സിലേക്ക് വെച്ച് അവൾ തോർത്തുമെടുത്തു ബാത്റൂമിലേക്ക് കടന്നു.  പിന്നെ ശരീരത്തിലെ വസ്ത്രങ്ങളെല്ലാം അഴിഞ്ഞുമാറ്റി ഷവറിന്റെ ചോട്ടിൽ നിൽക്കുമ്പോൾ  അതുവരെ ചൂട് പിടിച്ച ശരീരത്തിൽ ഒരു കുളിര്പോലെ വെള്ളം  ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.

   മകന്റെ മുഖം കണ്ടത് മുതൽ മനസ്സ് പിടിതരാതെ പാഞ്ഞുതുടങ്ങിയത് അവളുടെ ഓർമ്മകളെയും ചേർത്തുപിടിച്ചായിരുന്നു. അത്‌ ചെന്നെത്തിയത് ആ പടിപ്പുരയിലും ആയിരുന്നു.

  പടിപ്പുരക്ക് പുറത്ത്   ”  കിഴക്കേക്കര ” എന്ന് എഴുതിയ ബോർഡിന് മുന്നിൽ കണ്ണുകളുടക്കിനിൽകുമ്പോൾ ആ പടിപ്പുരവാതിലും കടന്ന് അകത്തേക്ക് പ്രവേശിച്ചിരുന്നു  സാറയിൽ നിന്നും പഴയ ദേവയാനിയിലേക്കുള്ള ഓർമ്മകൾ.. !

       ————————————————–

 ” ദേവകി… ഇച്ചിരി സംഭാരം ഇങ്ങട് പുറത്തേക്ക് എടുത്തോ.. ഹോ.. എന്തൊരു വെയിലാണ്.  ഇങ്ങനെ പോയാൽ മനുഷ്യൻ ഉരുകിച്ചാവുമെന്ന തോന്നുന്നത്. ” 

പുറത്ത് നിന്നും കേറി വന്ന  ബാലൻനായർ കാലൊന്ന് കഴുകി ആത്മഗതം പോലെ പറഞ്ഞുകൊണ്ട് പൂമുഖത്തെ കസേരയിലേക്ക് ഇരിക്കുമ്പോൾ ഉച്ചവെയിൽ ഉച്ചിയിൽ എത്തിയതിന്റ കാഠിന്യം പൂമുഖത്തേക്ക് പോലും അനുഭവപ്പെടുന്നുണ്ടായിരുന്നു.

 ” എന്റെ ദേവക്യേ.. ഇച്ചിരി സംഭാരം ചോയ്ച്ചിട്ട് എത്ര നേരായി. ഇനിപ്പോ ഞാൻ അങ്ങോട്ട്‌ വരേണ്ടി വരോ.. ” എന്നും ചോദിച്ചുകൊണ്ട്  കസേരയിലേക്ക് ഒന്ന് മലർന്ന് കിടന്ന് ക്ഷീണമകറ്റാൻ ശ്രമിക്കുമ്പോൾ  അടുക്കളയിൽ നിന്നും സംഭാരപാത്രവുമായി അരികിലേക്ക് വന്ന ദേവകി അത്‌ അയാൾക്ക് നേരെ നീട്ടികൊണ്ട് പറയുന്നുണ്ടായിരുന്നു

  ” എനിക്കെ രണ്ടേ കയ്യെ ഉളളൂ.. ഇത്രേം വലിയ വീട്ടിലെ പണിയൊക്കെ ഒറ്റക്ക് ചെയ്തുവരുമ്പോൾ അല്പം കാത്തിരിക്കേണ്ടിവരും.  

ഇവിടെ ഒരുത്തി ഉണ്ട്.  ഒന്ന് എന്തേലും സഹായിക്കാൻ പറഞ്ഞാൽ അപ്പൊ ബുക്കും എടുത്ത് പഠിക്കാനുണ്ടെന്നും പറഞ്ഞ് റൂമിൽ കേറി വാട്ടിലടക്കും. ഇവളൊക്കെ കെട്ടിച്ചു വിട്ട് മറ്റൊരു വീട്ടിൽ ചെന്നിട്ട്  സ്വന്തമായി വെച്ചുണ്ടാക്കേണ്ട ഒരു അവസ്ഥ വന്നാൽ എന്ത് ചെയ്യുമോ എന്തോ.

   അതെങ്ങനാ… അച്ഛന്റെ പുന്നാരമോള് അല്ലെ. നിങ്ങൾ ഒറ്റഒരാളാണ് ആ പെണ്ണിനെ ഇങ്ങനെ വഷളാക്കുന്നത്.  പഠിച്ചു പഠിച്ചു കല്കട്ടറാവാൻ പോവല്ലേ. “

ദേവകിയുടെ വാക്കുകൾ കേൾക്കുന്നതിനിടയിൽ സംഭാരം കുടിച്ചുതീർത്തു പാത്രം അവളെ ഏൽപ്പിക്കുമ്പോൾ ഒരു ചെറുചിരിയോടെ അയാൾ അവളെ നോക്കി കണ്ണിറുക്കി.

  “ന്റെ ദേവകി…  അവൾ പഠിക്കട്ടെ… കുട്ടികള്ക്ക് പഠിക്കാൻ കഴിയുന്ന പ്രായം അല്ലെ ഇത്.  അതിനെ നമ്മൾ തന്നെ മുളയിലേ നുള്ളാൻ പാടുണ്ടോ?   നാളെ അവൾ കളക്ടർ ആവില്ലെന്ന് ആര് കണ്ടു.   “

അതും പറഞ്ഞുകൊണ്ട് അയാൾ നാളിപാടും ഒന്ന് നോക്കി. പിന്നെ സംശയമെന്നോണം ചോദിക്കുന്നുണ്ടായിരുന്നു

  ” അല്ല എന്നിട്ട് എവിടെ ആ കാ‍ന്താരി… അച്ഛന്റെ ദേവൂട്ടി…. ” എന്ന്.

” ആ.. ഒന്ന് രണ്ട് പാത്രം കഴുകാൻ സഹായിക്കടി എന്ന് പറഞ്ഞപ്പോൾ ഒരു ബുക്കും പിടിച്ച് ചാടിത്തുള്ളി തൊടിയിലേക്ക് പോകുന്നത് കണ്ടു. ഇനിപ്പോ അവിടെ വല്ല കിളികളോടും പൂമ്പാറ്റയിടുമൊക്കെ സംസാരിച്ചിരിപ്പുണ്ടാകും.

    ചെന്ന് നോക്ക് ”  എന്നും പറഞ്ഞ് ദേവകി അല്പം നീരസത്തോടെ അകത്തേക്ക് പോകുമ്പോൾ  അയാൾ പതിയെ എഴുനേറ്റ് പുറത്തെ തൊടിയിലേക്ക് നടന്നു. 

  അതേ സമയം  അമ്മ പറഞ്ഞപോലെ തന്നെ തൊടിയിൽ കിളികളോടും പൂമ്പാറ്റയോടും കാറ്റിനോടുമൊക്കെ കിന്നാരം പറഞ്ഞിരിക്കുകയായിരുന്നു  ദേവൂട്ടി എന്ന  ‘ദേവയാനി ‘…

                 (തുടരും )       

                                     ദേവൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel Saara written by Mahadevan

4/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “സാറ – ഭാഗം 2”

Leave a Reply

Don`t copy text!