Skip to content

💙 ഇന്ദ്രബാല 💙 44

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

 

” നീ എന്തിനാ ശ്രീ അങ്ങനെ പറഞ്ഞത്…. ” – ദേവൻ

 

” എന്റെ ദേവേട്ടാ… അവളെ നമുക്ക് വേണം…. ഇവിടെ നമ്മുടെ കൺമുന്നിൽ….. ” – ശ്രീ

 

” എന്തിനാ…. ” – ദേവൻ

 

” അവളെ നന്നായി ഒരു മര്യാദ പഠിപ്പിക്കാൻ…. പിന്നെ എന്റെ കെട്ടിയോനെ നോക്കിയവൾ അല്ലേ…. ഞാൻ ശേരിയാക്കാം…. അവളുടെ എല്ലാ സുക്കേടും….. ” – ശ്രീ

 

 

” അപ്പോ എന്തൊക്കെയോ തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ട് അല്ലേ…. ” – ദേവൻ

 

 

” ഇല്ലാതെ ഇരിക്കോ…. എന്റെ കൂടെ എന്റെ സുഹൃത്ത് ആയിരുന്നു എനികിട്ട് പണിതവൾ അല്ലേ….. അപ്പോ ഇനി കളി നമുക്ക് പഠിപ്പിക്കാം ദേവേട്ടാ…. ” – ശ്രീ

 

 

” പക്ഷേ ശ്രീ അവള് ഒരു വിഷ പാമ്പ് ആണ്….. ” – ദേവൻ

 

 

” ദേവേട്ടാ ഒരു ദേവിക്ക് പോലും ഭദ്രകാളി എന്നൊരു രൂപം ഉണ്ട്…. അത് അറിയുമോ ദേവെട്ടന്‌….. ” – ശ്രീ

 

 

” അതിനു ” – ദേവൻ

 

 

” ഇത്രയൊക്കെ അകറ്റാൻ ശ്രമിച്ചിട്ടും ഇന്നും ഇൗ 💙 ഇന്ദ്രബാല 💙 ഒന്നിച്ച് ഉണ്ടെങ്കിൽ….. മരണം എന്ന വിധിക്ക് പോലും നമ്മളെ പിരിക്കാൻ ആവില്ല ദേവേട്ടാ….. പിന്നെയല്ലേ ഇൗ നീർകോലികൾക്ക്‌…… ” – ശ്രീ

 

എന്നും പറഞ്ഞു ഞാൻ പുച്ഛിച്ചു എന്നിട്ട് തുടർന്നു…..

 

 

” പക്ഷേ നീർക്കോലി ആയാലും ഇൗ ഇന്ദ്രനിൽ നിന്ന് ബാലയേ അകറ്റാൻ ശ്രമിച്ചിട്ട് ഉണ്ടെങ്കിൽ….. അതിനുള്ളത്‌ അനുഭവിക്കും….. ഇന്ദ്രൻ എന്നത് ബാലയുടെത് മാത്രമാണ്….. അതിനു മറ്റാര് ആഗ്രഹിച്ചാലും നിരാശ മാത്രമാവും ഫലം…. അങ്ങനെ മറ്റൊരാൾ ആഗ്രഹിക്കുന്നത് പോലും എനിക് സഹിക്കില്ല…..  അതിനെ പോസസ്സിവെനസ് എന്ന് പറയുമെന്ന് എനിക് അറിയാം…. പക്ഷേ പോസസീവ് ആണ് എന്റെ ഇന്ദ്രെട്ടന്റെ കാര്യത്തിൽ….. ” – ശ്രീ

 

 

പറഞ്ഞു തീർന്നതും ദേവേട്ടൻ എന്നെ നെഞ്ചോട് ചേർത്തിരുന്നു……

 

 

” ബാലേ….. ” – ദേവൻ

 

 

” എന്തോ….. ” – ശ്രീ

 

 

” എനിക് ഇഷ്ടമാണ്….. ” – ദേവൻ

 

 

” എന്ത്….. ” – ശ്രീ

 

 

” നിന്റെ ഇൗ കുശുമ്പ്….. ഇൗ ഇന്ദ്രനോട് ഉള്ള ബാലയുടെ സ്നേഹം അല്ലേ ഇൗ കുശുമ്പ്…. അത് എനിക് ഇഷ്ടാണെന്ന്….. ” – ദേവൻ

 

 

ഉടനെ എന്റെ കവിളുകൾ നാണത്താൽ ചുവന്നു…..

 

 

” ആഹാ പെണ്ണിന് നാണം വന്നല്ലോ….. ” – ദേവൻ

 

 

” പോ ഏട്ടാ….. ” – ശ്രീ

 

 

” പിന്നെ ബാലെ ഞാൻ ഒരു കാര്യം പറയട്ടെ….. ” – ദേവൻ

 

 

” പറ ഏട്ടാ….. ” – ശ്രീ

 

 

” നമ്മൾ മാത്രം ഉള്ളപ്പോൾ നീ എന്നെ ഇന്ദ്രേട്ട എന്ന് വിളിച്ചാൽ മതി….. എനിക് വല്ലാത്ത കൊതി ആണ് ആ വിളി കേൾക്കാൻ….. ” – ദേവൻ

 

 

ഞാൻ ഒന്നു പുഞ്ചിരിച്ചു……

 

 

” ഇന്ദ്രേട്ടാ…….. ” – ശ്രീ

 

 

ദേവേട്ടന്റെ കണ്ണുകളിൽ നിന്ന് നീർത്തുള്ളികൾ താഴേയ്ക്ക് പതിച്ചു….

 

 

” നിനക്കറിയോ ബാലെ കോളജിൽ വെച്ച് നീ ആധിയോഡ് സ്നേഹം കാണിക്കുമ്പോൾ എത്രമാത്രം ഞാൻ വേദനിച്ചിട്ട്‌ ഉണ്ടെന്നു….. അന്ന് ഒന്നേ ആഗ്രഹിച്ചിരുന്നുള്ളു…. നിന്റെ വായിൽ നിന്ന് ഒരിക്കൽ എങ്കിലും ഇങ്ങനെ ഒരു വിളി….. അത്രമാത്രം കൊതിച്ചിരുന്നു ഉള്ളൂ….. പക്ഷേ എന്റെ ബാലയെ തന്നെ ദേവി എനിക് തന്നു….. ” – ദേവൻ

 

 

” അയ്യേ എന്റെ ദേവേന്ദ്രൻ കരയുക ആണോ….. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ കണ്ണുനീർ തുടച്ചു എന്നിട്ട് ആ കണ്ണുകളിൽ ചുംബിച്ചു…..

 

 

 

____________________

 

 

 

 

( ദേവൻ )

 

 

അവള് എന്നെ വിട്ടകന്നു പോയതും എനിക് എന്തോ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു….. നഷ്ടപ്പെട്ടുപോയ കളിപ്പാട്ടം തിരിച്ച് കിട്ടിയ ഒരു കൊച്ചുകുട്ടിയുടെ സന്തോഷം…..

 

 

 

ഞാൻ ഒരുപാട് ആത്മനിർവൃതിയോടെ നിന്നു….. മനസ്സിൽ ആ ഭയം ഇല്ല…. കാരണം….. ഇന്ദ്രനും ബാലയും ഒന്നിക്കുന്ന 💙 ഇന്ദ്രബാല 💙 യിൽ പ്രണയം എന്നത് അല്ലാതെ മറ്റൊരു വികാരവും. ഇല്ല….. എല്ലാം പ്രണയത്തിൽ അധിഷ്ഠിധം…….

 

 

 

 

______________

 

 

 

( ശ്രീ )

 

 

മുറിയിൽ നിന്ന് ഇറങ്ങി താഴേയ്ക്ക് പോകാൻ നിന്നപ്പോൾ ആണ് എന്നെ തന്നെ നോക്കി നിൽക്കുന്ന 2 പേരെ കാണുന്നത്…. ആരാണെന്ന് അല്ലേ എന്റെ നാത്തൂന്മാർ ആണ്….

 

 

” എന്താ ഏട്ടത്തി ഉദ്ദേശം ” – സൂര്യ

 

 

” എന്ത് ഉദ്ദേശം ” – ശ്രീ

 

 

” അല്ല ആ നീതു ചേച്ചിയെ ഇവിടെ നിർത്തുന്നത് എന്തിനാ…..” – ഗായത്രി

 

 

” അവള് അമ്മാവന്റെ മകൾ അല്ലേ…. ഇവിടെ അല്ലാതെ മറ്റെവിടെ നിറുത്താൻ ആണ്…. ” – ശ്രീ

 

 

” ശ്രീയേചിയുടെ കൂട്ടുകാരി ആണ് അവള് ശെരി ആയിരിക്കും….. പക്ഷേ അവള് ഇവിടെ വേണ്ട….. ” – സൂര്യ

 

 

” അതെന്താ… അവള് പാവം അല്ലേ…. അതോ ഇനി ഞാൻ അറിയാത്ത എന്തെങ്കിലും ഉണ്ടോ…. ” – ശ്രീ

 

 

 

 

അവരുടെ മുഖം ഒക്കെ മാറുന്നുണ്ട്…. പാവങ്ങൾ എന്നോട് മറച്ച് വെക്കാൻ നോക്കുക ആണ്…..

 

 

” അത് ഏട്ടത്തി…… ” – ഗായത്രി

 

 

” ആ എന്താ പറ….. ” – ശ്രീ

 

 

” അത് ഏട്ടത്തി അവള് ആളു ശെരി അല്ല…. ഏട്ടത്തിയോട് അവള് നല്ലവൾ ആയിരിക്കും…. പക്ഷേ അവളുടെ ഉദ്ദേശം മോശം ആണ്…. ” – സൂര്യ

 

 

” അത്രക്ക് മോശം ഒന്നുമല്ല…. നിങ്ങളുടെ ഏട്ടൻ അല്ലേ…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ ചിരിച്ചു…..

 

 

” ഏട്ടത്തിക്ക് ഇത് എങ്ങനെ അറിയാം….. ” – ഗായത്രി

 

 

” നിങ്ങളുടെ ഏട്ടൻ തന്നെ പറഞ്ഞു….. ” – ശ്രീ

 

 

 

” ആഹാ….. അപ്പോ അതൊക്കെ പറഞ്ഞോ….. ” – സൂര്യ

 

 

” പിന്നല്ലാതേ….. ” – ശ്രീ

 

 

” എന്നിട്ട് എന്തിനാ ഏട്ടത്തി അവളെ ഇവിടെ നിറുത്തിയത്….. ” – ഗായത്രി

 

 

 

” അതോ….. നമ്മുടെ നീതുവിനു ഇച്ചിരി ചൊറിച്ചിൽ കൂടുതൽ അല്ലേ…. അതും എന്റെ കെട്ടിയോനേ കാണുമ്പോൾ…. ” – ശ്രീ

 

 

” അതേ…. ” – സൂര്യ

 

 

” അപ്പോ നമുക്ക് ഇച്ചിരി ചൊറിഞ്ഞു കൊടുക്കാം മക്കളെ….. അതിനാണ് അവളെ ഇവിടെ നിറുത്തിയത്….. ” – ശ്രീ

 

 

” പക്ഷേ അവളുടെ ഉദ്ദേശം ” – സൂര്യ

 

 

 

” അവളെ നമുക്ക് നമ്മുടെ കൈയിൽ കിട്ടണം മക്കളെ…. എന്നാലേ അവളുടെ പ്ലാൻ ഒക്കെ അടപടലം മൂഞ്ചുക ഉള്ളൂ….. ” – ശ്രീ

 

 

” അത് ശെരിയാണ്….. ” – ഗായത്രി

 

 

” അവൾക്ക് പ്ലാൻ ആലോചിക്കാൻ ഉള്ള സമയം കൂടി കൊടുക്കരുത്…. അത്പോലെ അവളെ വീഴണം…. അല്ല നമ്മൾ വീഴ്ത്തും….. ” – ശ്രീ

 

 

” ഞങ്ങൾ ഉണ്ടാവും ഏട്ടത്തിയുടെ കൂടെ….. ” – സൂര്യ

 

 

” അപ്പോ നമ്മൾ ഇന്ന് മുതൽ പുതിയ മിഷൻ സ്റ്റാർട്ട് ചെയുക ആണ്….  മിഷൻ നിതിക….. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞങ്ങൾ 3 പേരും കൈകൾ ചേർത്തു…..

 

 

” എനിക് ഉണ്ടാവോ അതിൽ ഒരു സ്ഥാനം…. ” – ദേവൻ

 

 

” പിന്നില്ലാതെ….. ” – ശ്രീ

 

 

അങ്ങനെ ഞങ്ങൾ 4 പേരും കൈ ചേർത്തു നിതിക എന്ന ദുരന്തത്തിന്റെ പതനത്തിനു ആയി…..

 

 

” അതിനു മുമ്പ് ഒരു കാര്യം…. ഞാൻ എല്ലാം അറിഞ്ഞു എന്ന് അവള് അറിയരുത്… അവളുടെ മുന്നിൽ ഞാൻ അവളുടെ പഴയ ശ്രീ ആയിരിക്കും…. കൂടെ നിന്ന് കാൽ വാരിയവളുടെ കൂടെ നിന്ന് തന്നെ കൊടുക്കണം…. അവളുടെ ചിതക്ക്‌ ഉള്ള ആദ്യ തീ നാളം…. ” – ശ്രീ

 

 

അത് പറയുമ്പോൾ അവരുടെ ഒക്കെ ഉള്ളിൽ നീതുവിനോട് ഉള്ള പക ആളി കത്തി……

 

 

 

” ഞാൻ താഴേയ്ക്ക് ചെല്ലട്ടെ…. ലച്ചു ചേച്ചിയോട് സംസാരിക്കട്ടെ….. ” – ശ്രീ

 

 

” ചേച്ചിയെ കിട്ടുമ്പോൾ ഞങ്ങളെ മറക്കുമോ….. ” – ഗായത്രി

 

 

” അത് എന്റെ ചേച്ചി ആണ്…. നിങ്ങള് അനിയത്തിമാരും…. അപ്പോ സ്നേഹം കുറയോ….. ” – ശ്രീ

 

 

” സോപ്പ് വേണ്ട ചെല്ല് ചെല്ല്….. ” – സൂര്യ

 

 

 

__________________

 

 

 

( ദേവൻ )

 

 

അവള് അത് കഴിഞ്ഞപ്പോൾ മുതൽ ലച്ചു ഏട്ടത്തിയുടെ കൂടെയും മുത്തശ്ശിയുടെ കൂടെയും ആയിരുന്നു…..

 

നാളെ അച്ചായന്റെ പിറന്നാള് ആയത് കൊണ്ട് അതൊക്കെ ഓർത്ത് ഇരിക്കുക ആണ്….

 

 

ഭക്ഷണം കഴിച്ച് ഞങ്ങൾ 2 പേരും മുറിയിലേക്ക് വന്നു…… വേഗം ഉറങ്ങി….. ഞാൻ അലാറം വെച്ചിട്ട് ആണ് കിടന്നത്…. പതിനൊന്നര മണിയായപ്പോൾ അലാറം അടിച്ചു…..

 

 

ഞാൻ വേഗം എഴുന്നേറ്റ് ശ്രീയെ വിളിച്ചു….

 

 

” എന്താ ദേവേട്ടാ….. രാവിലെ ആയോ…. ” – ശ്രീ

 

 

” ഇല്ല പെണ്ണെ വാ…. എഴുന്നേക്….. ” – ദേവൻ

 

 

” എന്തിനാണ്….. ” – ശ്രീ

 

 

എന്നും പറഞ്ഞു അവള് ചിണുങ്ങി……

 

 

 

_____________________

 

 

 

( ശ്രീ )

 

 

ഉറങ്ങി ഒരുപാട് ആവുന്നതിന് മുമ്പേ ദേവേട്ടൻ വന്നു വിളിച്ചു…. ഇത്ര നേരത്തെ രാവിലെ ആയോ എന്റെ ദേവിയെ…..

 

 

” എടി 11.30 മണിയായി…. നാളെ അച്ചായന്റെ പിറന്നാള് അല്ലേ…. അപ്പോ 12 മണിക്ക് അവന്റെ വീട്ടിൽ ചെറിയ ഒരു പരിപാടി ഉണ്ട് അവന് അറിയില്ല….. നമുക്ക് ഒന്നിച്ച് പോവാം…. ” – ദേവൻ

 

 

” ഇൗ രാത്രി ഞാൻ വരാനോ…. ” – ശ്രീ

 

 

” അതിനെന്താ എന്റെ കൂടെ അല്ലേ…. ഞാൻ അച്ഛനോട് പറഞ്ഞിട്ട് ഉണ്ട്…. ” – ദേവൻ

 

 

” എന്നാ ശെരി…. ഞാൻ റെഡി ആവട്ടെ….. ” – ശ്രീ

 

 

” കൂടെ ഒരു  നൈറ്റ് റൈഡ്‌ കൂടിയാക്കാം…. നീ ആ ജീൻസ് എന്തെങ്കിലും ഇട്ടാൽ മതി….. ” – ദേവൻ

 

 

” ആയിക്കോട്ടെ തമ്പ്ര…. ” – ശ്രീ

 

 

” പോടി പോടി….. ” – ദേവൻ

 

 

ഞാൻ വേഗം ഡ്രസ്സ് മാറി ചെന്നു…. ഞങ്ങൾ വേഗം ബുള്ളറ്റിന്റെ അടുത്തേയ്ക്ക് പോയി…..

 

 

” പുറത്ത് പോയിട്ട് സ്റ്റാർട്ട് ചെയാം….. അല്ലെങ്കിൽ അവർ എഴുന്നേക്കും…. ” – ദേവൻ

 

ഞങ്ങൾ പുറത്തേക് ചെന്നു വണ്ടിയിൽ കയറി ദേവെട്ടന്റെ വയറിലൂടെ കൈയിട്ട് പിടിച്ച് തോളിന്മേൽ തല വെച്ചു…..

 

 

 

___________

 

 

( ദേവൻ )

 

 

എന്റെ പെണ്ണുമായി ചേർന്ന് ബുള്ളറ്റല്‌ ഒരു യാത്ര….. എന്തോ വല്ലാത്ത ഒരു ഫീൽ…. ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു യാത്ര….. ഞാൻ ആഗ്രഹിക്കുന്നത് ഒക്കെ വൈകി ആണെങ്കിലും ദേവി എന്നിലേക്ക് എത്തിക്കുന്നതിൽ നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ അച്ചായന്റെ വീട്ടിലേക്ക് പുറപ്പെട്ടു…..

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!