✍️💞… Ettante kanthaari…💞 ( Avaniya )
( ശ്രീ )
ഇന്ന് മുതൽ കോളജിൽ പോവുകയാണ്….. കഴിഞ്ഞ 2 ആഴ്‍ച്ചയോളം ആയി ലീവ് ആണ്…. നാളെ ചെല്ലുമ്പോൾ അറിയാം എന്തോരം എഴുതാൻ ഉണ്ട് എന്നൊക്കെ….. എന്നെക്കാളും സന്തോഷത്തിൽ ആണ് അമ്മുവും അന്നയും അവരും എന്നെ ഒരുപാട് മിസ്സ് ചെയ്തു…..
രാവിലെ എഴുന്നേറ്റ് കുളി ഒക്കെ കഴിഞ്ഞു വന്നപ്പോഴും ദേവേട്ടൻ എഴുന്നേറ്റില്ല….. ഞാൻ താഴേയ്ക്ക് ചെന്നു അമ്മയുടെ അടുത്തേയ്ക്ക്….
അടുക്കളയിൽ അമ്മക്ക് ഒപ്പം ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നു….
” ആ മോൾ വന്നോ…. ജാനി ഇതാണ് എന്റെ ഇളയ മരുമകൾ…. നമ്മുടെ ദേവന്റെ ഭാര്യ…. ” – അമ്മ
” നന്നായി മാലിനി കൊച്ചമ്മെ…. നല്ല ഐശ്വര്യം ഉള്ള കുട്ടി…നമ്മുടെ ദേവൻ മോനു നന്നായി ചേരും…. ” – ജാനി
” മോളെ…. ഇവർ ഇവിടെ അടുക്കളയിൽ സഹായിക്കാൻ വരുന്നത് ആണ്…. കഴിഞ്ഞ ഒരു മാസം ആയി വരുന്നില്ലായിരുന്ന്…. കൈ ഒടിഞ്ഞു റെസ്റ്റ് എടുക്കുക ആയിരുന്നു… പേര് ജാനി.. ” – അമ്മ
ഞാൻ ഉടനെ അവർക്ക് നേരെ പുഞ്ചിരിച്ചു….
” മോളെ ദേവൻ എഴുന്നേറ്റില്ലെ…. ഇന്ന് കോളജിൽ പോവേണ്ടെ 2 പേർക്കും….. ” – അമ്മ
” ആ അമ്മേ പോവണം… ഞാൻ വിളിക്കട്ടെ….. ” – ശ്രീ
എന്നും പറഞ്ഞു ഞാൻ ചായയും എടുത്ത് മുകളിലേക്ക് പോയി…..
” ദേവേട്ടാ…. എഴുന്നേൽക്കു….. പോവണ്ടെ…. വേഗം എഴുന്നേൽക്കു ഇവിടെ ചായ വെച്ചിട്ട് ഉണ്ട്… ” – ശ്രീ
എന്നും പറഞ്ഞു ഞാൻ തോർത്തും എടുത്ത് കുളിക്കാൻ കയറി….
എന്നിട്ട് ഒരു ചുരിദാറും ഇട്ട് ഇറങ്ങി…. എവിടെ ദേവേട്ടൻ ഇപ്പോഴും എഴുന്നേറ്റില്ല….. അപ്പോഴാണ് എനിക് ഒരു ചെറിയ കുസൃതി തോന്നിയത്…..
ഞാൻ വേഗം എന്റെ മുടിയുടെ ഈറൻ ദേവെട്ടന്റെ മുഖത്തേയ്ക്ക് തെറിപ്പിച്ചു…. അത് തുടച്ച് കളഞ്ഞു വീണ്ടും ഉറക്കം…. എന്റെ ദേവിയെ ഇതിന് ഉറങ്ങാൻ ആരെങ്കിലും കൈവിഷം കൊടുത്തിട്ട് ഉണ്ടോ…..
ഞാൻ ദേവെട്ടനോട് കുറച്ച് കൂടി അടുത്ത് നിന്ന് എന്റെ മുടിയിലെ വെള്ളം മുഴുവൻ മുഖത്തേയ്ക്ക് തെറിപ്പിച്ചതും എന്റെ കൈയിൽ പിടിച്ച് ഒരു വലി ആയിരുന്നു….. ബാലൻസ് തെറ്റി ഞാൻ നേരെ ദേവേട്ടന്റെ മേലേക്ക് വീണു…..
ദേവേട്ടൻ വേഗം കണ്ണുകൾ തുറന്നു….. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു…..
______________
( ദേവൻ )
അവള് ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ എഴുന്നേറ്റിരുന്നു….. അപ്പോഴാണ് അവള് വന്നു എന്റെ മേലേക്ക് വെള്ളം തെറുപ്പിച്ചത്….. വീണ്ടും അങ്ങനെ കിടന്നപ്പോൾ കുറച്ച് കൂടി അടുത്തേയ്ക്ക് കിട്ടി അതാണ് കൈയിൽ പിടിച്ച് വലിച്ചത്….. വലിക്കാൻ കാത്ത് ഇരുന്നത് പോലെ അവള് എന്റെ മേലേക്ക് വീണു…. അവളുടെ കണ്ണുകളിലേക്ക് നോക്കി കിടകുമ്പോൾ ആണ് വാതിലിൽ ആരോ മുട്ടിയത്….
” മോളെ… ദേവാ…. ഭക്ഷണം എടുത്ത് വേഗം വന്നെ….. ” – അമ്മ
ഓ ഇൗ അമ്മക്ക് വരാൻ കണ്ട നേരം…. ആ ഫ്ലോ അങ്ങ് പോയി…..
ഉദേശിച്ചത് ആത്മ ആണെങ്കിലും അത് ഉച്ചത്തിൽ ആയെന്ന് മനസിലായത് അവളുടെ പൊട്ടിച്ചിരി കേട്ടപ്പോൾ ആണ്….
” ദേവേട്ടാ വേഗം പോയി കുളിച്ച് വന്നെ…. സമയം ആകുന്നു…. ” – ശ്രീ
എന്നും പറഞ്ഞു അവള് എഴുന്നേറ്റ് പോയി…..
ഞാൻ ഫ്രഷ് ആയി വന്നപ്പോൾ അവള് ഒരുങ്ങുക ആണ്…. ബെഡിൽ എനിക് ഉള്ള ഡ്രസ്സ് ഒക്കെ എടുത്ത് വെച്ചിട്ട് ഉണ്ട്….
അവള് സിന്ദൂരം ഇടാൻ പോയതും ഞാൻ അത് പിടിച്ച് വാങ്ങി….
” എന്താ ദേവേട്ടാ ഇൗ കാണിക്കുന്നത്…. അത് ഇങ്ങ് തന്നെ….. ” – ശ്രീ
ഞാൻ ഉടനെ അതിൽ നിന്ന് ഒരു നുള്ള് എടുത്ത് അവളുടെ സീമന്ത രേഖയിൽ ചാർത്തി….. മുടിയുടെ ഇടയിൽ ആണ് തൊട്ടത്…. അത് കാണണം എങ്കിൽ സൂക്ഷിച്ച് നോക്കണം….
” നിന്റെ കല്യാണം ആയിരുന്നു എല്ലാവർക്കും അറിയോ….. ” – ദേവൻ
” ഇല്ല എനിക്ക് താൽപര്യം ഇല്ലാത്ത ബന്ധം ആയത് കൊണ്ട് ഞാൻ അങ്ങനെ ആരെയും ക്ഷണിച്ചില്ല…. അമ്മുവിനും അന്നക്കും പിന്നെ ദേവെട്ടന്റെ ഫ്രണ്ട്സിനും മാത്രേ അറിയൂ….. ” – ശ്രീ
” തൽകാലം പഴയത് പോലെ മതി….. നമ്മുടെ വിവാഹത്തെ കുറിച്ച് ഇപ്പോ ആരും അറിയണ്ട…. ” – ദേവൻ
” അതെന്താ ദേവേട്ടാ…. ” – ശ്രീ
” വെറുതെ എന്തിനാ എന്റെ ആരധികമാരെ ഒക്കെ നിരാശരാക്കി കളയുന്നത്….. ” – ദേവൻ
എന്നും ചോദിച്ച് ഞാൻ അവൾക്ക് നേരെ കണ്ണ് ഇറുക്കി….. ഉടനെ അവള് എന്റെ വയറ്റിൽ കുത്തി…. എന്നിട്ട് എന്നെ കൊറേ അടിച്ചു…. ഇടിച്ചു…..
” എടി ഞാൻ വെറുതെ പറഞ്ഞത് ആണ്….. എന്നെ അടിക്കല്ലേ….. ഊ ഡീ വേദനിക്കുന്നു…. ” – ദേവൻ
” നന്നായി വേദനിക്കട്ടെ…. ദുഷ്ടൻ…. ” – ശ്രീ
എന്നും പറഞ്ഞു പെണ്ണ് മുഖം വീർപ്പിച്ചു…..
” ഒരു സൂചി ഉണ്ടെങ്കിൽ നല്ലത് ആയിരുന്നു….. ഇങ്ങനെ വീർപ്പിച്ചാൽ ഞാൻ കുത്തി പൊട്ടിക്കും…. ” – ദേവൻ
ഉടനെ എന്നെ ഒരു നോട്ടം നോക്കി…. എന്റെ ദേവിയെ…. ഞാൻ ചിരിച്ച് ഒരു വക ആയി….
” എന്റെ പൊന്നു ശ്രീക്കുട്ടി….. പെട്ടെന്ന് കല്യാണം കഴിഞ്ഞു എന്നൊക്കെ പറഞ്ഞാല് ആൾകാർ എന്തെങ്കിലും പറയും…. എന്റെ കൊച്ച് കുറച്ച് നാൾ കൂടി സിംഗിൾ പസംഗ ബിജിഎം ഇട്ട് നടന്നോ…. ” – ദേവൻ
മുഖം ഒന്നു അയഞ്ഞിട്ട് ഉണ്ട്….. ഭാഗ്യം…..
” മാറിയോ പിണക്കം ഒക്കെ…. ” – ദേവൻ
ഉടൻ അവള് എന്നെ നോക്കി കോക്രി കാട്ടി….. അമ്പടി അത്രക്ക് ആയോ….. അവള് പോവാൻ തുടങ്ങിയതും ഞാൻ പിടിച്ച് നിറുത്തി…..
” എന്താ…… ” – ശ്രീ
” അങ്ങനെ പോവല്ലേ പെണ്ണെ….. ” – ദേവൻ
എന്നും പറഞ്ഞു ഞാൻ എന്റെ ഷർട്ട് ഇട്ടു…. എന്നിട്ട് ബട്ടണിൽ തൊട്ടു കാണിച്ച്…..
” അയ്യട രാവിലെ തന്നെ കൊഞ്ചല്ലെ….. ഇത്രയും നാളും ഇതൊക്കെ ഒറ്റക്ക് അല്ലേ ചെയ്തേ…. അപ്പോ ഇനിയും അങ്ങനെ മതി….. ” – ശ്രീ
” ഓ…. എനിക് വേണ്ട നിന്റെ സഹായം…. അല്ലെങ്കിലും ഞാൻ ആരാ…. ” – ദേവൻ
അങ്ങനെ പറഞ്ഞതും അവള് എന്നെ തുറിച്ചു നോക്കി…. എന്നിട്ട് മുഖവും വീർപ്പിച്ച് ബട്ടൺ ഒക്കെ ഇട്ട് തന്നു….. എനിക് അത് കണ്ടപ്പോൾ തന്നെ ചിരി പൊട്ടി…. പക്ഷേ ഇപ്പൊൾ ചിരിക്കുന്നത് ആരോഗ്യത്തിന് ഹാനികരം ആണ്….അത് കൊണ്ട് ഞാൻ നല്ല കുട്ടിയായി അടങ്ങി നിന്നു….
” ഇങ്ങനെ മുഖം വീർപിച്ചാൽ അത് പൊട്ടി പോവും പെണ്ണെ…. ” – ദേവൻ
” സാരില്ല എന്റെ അല്ലേ ഞാൻ സഹിച്ച്….. ” – ശ്രീ
” പക്ഷേ എനിക് സഹിക്കില്ല…… ഇൗ മുഖം ഇങ്ങനെ ചുവന്നു വരുന്നത് കാണുമ്പോൾ….. ” – ദേവൻ
” വാ പോവാം….. ” – ശ്രീ
” നിൽക്ക് ഒരു മിനിറ്റ്….. ” – ദേവൻ
” ഇനി എന്താ…. ” – ശ്രീ
ഉടനെ ഞാൻ അവളുടെ നെറ്റിയിൽ എന്റെ ചുണ്ടുകൾ ചേർത്തു….
” ഇതാ….. ഇഷ്ടപ്പെട്ടില്ല എങ്കിൽ തിരിച്ച് തന്നോ….. ” – ദേവൻ
ഉടനെ അവള് എന്റെ അടുത്തേയ്ക്ക് വന്നു എന്റെ കവിളിൽ കടിച്ചു…
” എടി ദുഷ്‌ടെ നീ എന്താ പട്ടിയുടെ ജന്മം ആണോ…. എന്റെ കവിൾ….. ഊ എന്ത് വേദന….. ” – ദേവൻ
” എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും…. ” – ശ്രീ
” വേദന സഹിക്കാം പക്ഷേ ഇത് കാണുമ്പോൾ എന്റെ ആരധികമാരുടെ ചങ്ക് തകരുമല്ലോ ഡീ സാമധ്രോഹി….. ” – ദേവൻ
നോക്കിയപ്പോൾ ഉറഞ്ഞു തുള്ളുന്ന ബദ്രകാളിയെ പോലെ ഉണ്ട്…..
ഞാൻ ഇൗ നാട്ടുകാരനെ അല്ല എന്ന രീതിയിൽ നടക്കാൻ പോയതും അവള് എന്നെ അടിക്കാൻ വന്നതും ഞാൻ എടുത്ത് വെച്ച് ഓടി…… ഓട്ടം ചെന്ന് അവസാനിച്ചത് ഡൈനിങ് ടേബിളിലും…..
ഞാൻ ഓടി ഇറങ്ങി വന്നതും എല്ലാവരും എന്നെ നോക്കുന്നുണ്ട്…. അതിനു പുറകെ തന്നെ അവളും ഓടി കതച്ചു വന്നു….. സഭാഷ് കാര്യങ്ങള് ഒക്കെ തീരുമാനം ആയി…..
” നിങ്ങള് എന്തിനാ ഇങ്ങനെ ഓടുന്നത്…. ” – അച്ഛൻ
” അത് അച്ഛാ…. ചുമ്മാ ഒരു ജോഗിങ്….. അല്ലേ ശ്രീ ” – ദേവൻ
” വീടിന്റെ അകത്തോ….. ” – സൂര്യ
ഉടനെ ഞാൻ അവളെ തറപ്പിച്ച് നോക്കി…. ശ്രീ ഭയങ്കര ചിരിയാണ്… ശ്രീ മാത്രമല്ല എല്ലാവരും…..
” മ്മ് മോൻ ഇരുന്നു നന്നായി കഴിക്ക് ഇനിയും ഒരുപാട് ഓടാൻ ഉള്ളത് അല്ലേ…. ” – മുത്തശ്ശി
ഞാൻ മുത്തശ്ശിയെ ഒന്നു നോക്കി…. മുത്തശ്ശി ഇൗ രാജ്യത്തെ അല്ല എന്ന രീതിയിൽ ഇരിപ്പുണ്ട്…..
ഞങ്ങൾ വേഗം കഴിച്ച് ഇറങ്ങി….
________________
( ശ്രീ )
ഇറങ്ങാൻ ആയതും ഞാൻ വേഗം മുത്തശ്ശിക്കും അമ്മക്കും ചേച്ചിക്കും ഉമ്മയും കൊടുത്ത് ദേവെട്ടന്റെ ഒപ്പം ബൈക്കിൽ കയറി…..
” അവർക്ക് മാത്രേ ഉള്ളൂ എനിക് ഇല്ലെ…. ” – ദേവൻ
” നേരത്തെ തന്നല്ലോ….. ” – ശ്രീ
” എടി…. അത് ഓർമിപിക്കല്ലെ…. ഉഫ് എന്ത് വേദന ആയിരുന്നു…. ” – ദേവൻ
” നന്നായി പോയി….. ” – ശ്രീ
എന്നും പറഞ്ഞു ഞങ്ങൾ ചിരിച്ചും കളിച്ചും കോളേജിലേക്ക് പോയി…..
ചെന്നപ്പോൾ ഞങ്ങളെ കാത്ത് അവർ ഉണ്ടായിരുന്നു….. പക്ഷേ 2 പേര് മിസ്സിംഗ് ആയിരുന്നു….
അമ്മുവും അതുൽ ഏട്ടനും ഞങ്ങളെ കണ്ടതും ഓടി വന്നു…..
” ആഹാ നവമിധുനങ്ങൾ എത്തിയോ…… ” – അമ്മു
” പോടി കളിയാക്കാതെ….. ” – ശ്രീ
” അല്ല അച്ചായൻ എന്തേ…. ” – ദേവൻ
ചോദിച്ച് തീർന്നതും ഒരു നിലവിളി കേട്ടു…..
” അയ്യോ പെങ്ങളെ….. അളിയാ…. രക്ഷിക്കണേ…. എന്നെ ഇൗ മൂദ്ദേവി കൊല്ലാൻ പോണെ…… ” – സാം
നിലവിളി കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ മരണപ്പാച്ചിൽ പായുന്ന സാം…. അതിനു പുറകിലായി ഒരു മരകഷ്ണം കൊണ്ട് അവന്റെ പുറകെ ഓടുന്ന അന്ന….. ചക്കികൊത്ത ചങ്കരൻ….. ഒരു സംശയവും ഇല്ല…..
അച്ചായൻ ഉടനെ എന്റെ പുറകിൽ വന്നു നിന്നു…..
” പെങ്ങളെ രക്ഷിക്കൂ… അല്ലെങ്കിൽ ഇൗ ഭദ്രകാളി എന്നെ കൊല്ലും….. ” – സാം
” ഭദ്രകാളി നിങ്ങളുടെ കെട്ടിയോൾ….. എടി ശ്രീ നീ മാറിക്കെ…. അയാളെ ഞാൻ ഇന്ന് കൊല്ലും….. ” – അന്ന
” പെങ്ങളെ രക്ഷിക്കൂ പ്ലീസ്…. ” – സാം
” ശ്രീ നീ മാറുന്നുണ്ടോ…. ഇങ്ങേരെ ഞാൻ ഇന്ന്…… ” – അന്ന
” അന്നമ്മേ നീ കാര്യം എന്താണെന്ന് പറ….. ” – ശ്രീ
” അങ്ങേരോട് തന്ന ചോദിച്ച് നോക്ക്…. ” – അന്ന
” എന്താ അച്ചായ കാര്യം…. ” – ശ്രീ
” അത് പെങ്ങളെ…. ഞാൻ ഇന്നലെ എന്റെ ക്ലാസ്സിലെ മരിയ ഇല്ലെ…. അവളോട് ഒന്നു സംസാരിച്ച്…. അതിനാണ് കൊച്ചെ ഇവൾ ഇങ്ങനെ ഒക്കെ കാണിക്കുന്നത്….. ” – സാം
” അതിനാണോ അന്നമ്മേ ഇൗ തല്ല്…. ചുമ്മാ ഒന്ന് സംസാരിച്ചത് അല്ലേ….. ” – ശ്രീ
” ചുമ്മാ സംസാരിച്ചത് അല്ല ശ്രീ…. അല്ലെങ്കിൽ തന്നെ ഇങ്ങേരോട് അവൾക്ക് ഒരു ചായിവ് ഉണ്ട്…. ” – അന്ന
” അത് ശേരിയ….. ” – ദേവൻ
നോക്കിയപ്പോൾ ദേവേട്ടൻ….. അച്ചായൻ ആണെങ്കിൽ നോക്കി പേടിപികുന്നുണ്ട്……
________________
( ദേവൻ )
അച്ചായന്റെ നോട്ടം കണ്ടപ്പോൾ ചിരി വന്നു….
” ഞാൻ സത്യമാണ് പറഞ്ഞത്….. ആ മരിയയിക്ക് ഇവനോട് ഒരു ചായിവ് ഉണ്ട്….. ” – ദേവൻ
ഉടനെ അച്ചായൻ എന്റെ അടുത്തേയ്ക്ക് വന്നു…..
” മോനെ ദേവാ….. എരിതീയിൽ എണ്ണ ഒഴികല്ലെ……. ” – സാം
” ഞാൻ എണ്ണ മാത്രം അല്ല ചിലപ്പോൾ പെട്രോളും ഒഴിക്കും വേണമെങ്കിൽ ഒരു തിരി ഇട്ട് കത്തിക്കുകയും ചെയും…. ” – ദേവൻ
” എന്നിട്ട് നീ ആ തിരി എന്റെ ശരീരം അന്ത്യ കൂദാശയിക്ക് വെക്കുമ്പോൾ നെഞ്ചത്ത് കത്തിക്കുക കൂടി വേണം…. ” – സാം
” നെഞ്ചത്ത് വേണോ ഡാ…. നമുക്ക് കുഴിമാടത്തിന്റെ അരികിൽ വെക്കാം….. ” – ദേവൻ
” പോടാ പട്ടി…. ” – സാം
” കുശലം പറയൽ തീർന്നോ….. എങ്കിൽ എനിക് ബാകി ചോദികാമായിരുന്ന്…… ” – ശ്രീ
” നീ ചോദിക്ക്…. ” – ദേവൻ
” അന്നമ്മേ അച്ചായന്റെ മനസ്സിൽ നീ മാത്രമല്ലേ ഉള്ളൂ ഒന്നു സംസാരിച്ച് എന്ന് കരുതി എന്താ….. ” – ശ്രീ
” ശ്രീ നീ അറിയാതെ സംസാരിക്കരുത്….. ഇങ്ങേരെ കാണാതെ ആയപ്പോൾ ഞാൻ വിളിച്ചിരുന്നു….. അപ്പോ എന്നോട് പറഞ്ഞത് ലൈബ്രറിയിൽ ആണെന്നാണ്….. എന്നിട്ട് ഞാൻ ചെന്ന് നോക്കിയപ്പോൾ പുറത്ത് ആ ജന്തുവിനോട് നിന്ന് കിന്നരികുന്ന്…… ” – അന്ന
അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്ന് വെള്ളം വന്നു…..
” എന്താ അച്ചായ ഞാൻ ഇൗ കേൾക്കുന്നത്….. ” – ശ്രീ
” ശ്രീ അവള് പറഞ്ഞത് ഒക്കെ സത്യം തന്നെ ആണ്…. പക്ഷേ അങ്ങനെ അല്ല കാര്യങ്ങള്….. ഇവൾ വിളിച്ചപ്പോൾ ഞാൻ ലൈബ്രറിയിൽ ആയിരുന്നു…. വിളിച്ചിട്ട് പോയില്ല എന്ന പരാതി വേണ്ട എന്ന് കരുതിയാണ് പുറത്തേക് ഇറങ്ങിയത്….. അപ്പോ തന്നെ മുന്നിലേക്ക് അവള് വന്നു സംസാരിച്ചു…. എനിക് ഒന്നും ചെയ്യാൻ പറ്റിയില്ല….. അവളോട് തന്നെ ചോദിച്ച് നോക്ക്…. ലൈബ്രറിയുടെ മുന്നിൽ വെച്ചല്ലെ ഇവൾ കണ്ടത്….. ” – സാം
” അതേ…. നിങ്ങൾക്ക് ഇത് നേരത്തെ പറഞ്ഞു കൂടായിരുന്നോ മനുഷ്യ….. വെറുതെ എന്റെ കൊറേ കണ്ണീർ പാഴാക്കി….. ” – അന്ന
” പറയണം എന്ന് ഉണ്ടെങ്കിൽ എനിക് ഒരു ഗാപ് തരണം….. ” – സാം
ഉടനെ അവള് അച്ചായനെ നോക്കി കോക്രി കാട്ടി……
ഞങ്ങൾ എല്ലാവരും പതിയെ അവിടുന്ന് മാറി കൊടുത്തു…. എന്തിനാ വെറുതെ കട്ടുറുമ്പിന്റെ പണി എടുക്കുന്നത്……
___________________
( അന്ന )
അവരെല്ലാം പതിയെ ഒഴിഞ്ഞു തന്നു….. ഞങ്ങൾ ഞങ്ങളുടെ ലോകത്തേയ്ക്ക് വഴി മാറി……
” ഇച്ഛായ……. ” – അന്ന
” എന്നതാ കൊച്ചെ….. ” – സാം
” ഞാൻ പെട്ടെന്ന് വല്ലാതെ ആയി പോയി ആ ജന്തുവിന്റെ കൂടെ കണ്ടപ്പോൾ….. ” – അന്ന
” അത് എനിക് അറിയാമല്ലോ…. എന്റെ കൊച്ചിന് തീരെ കുശുമ്പ് ഇല്ലാന്ന്….. ” – സാം
എന്നും പറഞ്ഞു എന്നെ നോക്കി കളിയാക്കി ചിരിച്ചു……
” പോടാ…. ” – അന്ന
” പോടാ എന്നോ….. ഇച്ചായ എന്ന് വിളിക്ക ഡീ…… ” – സാം
” പോടാ പോടാ പോടാ….. ” – അന്ന
ഉടനെ ഇച്ചായാൻ എന്റെ കവിളിൽ ഉമ്മ വെച്ചു…. ഞാൻ പെട്ടെന്ന് ഒന്നു പേടിച്ചു……
” ഇനിയും വിളിക്ക് മോളെ പോടാ എന്ന്….. ” – സാം
എന്നും പറഞ്ഞു എന്നെ നോക്കി മീശ പിരിച്ചു…..
പെട്ടെന്ന് എനിക് എന്തോ നാണം വന്നു…..
” ആഹാ ദെ എന്റെ കാന്താരിയുടെ കവിൾ ഒക്കെ ചുവന്നു തുടുത്തല്ലോ….. ” – സാം
” ആ മക്കളെ മതി മതി…. ഇനിയും നിന്നാൽ ചിലപ്പോ ഒരു 10 മാസം കഴിയുമ്പോൾ മാമോദീസ നടത്തേണ്ടി വരും….. ” – ദേവൻ
” പോടാ തെണ്ടി…… ” – സാം
_____________________
( ശ്രീ )
അവരുടെ കളിയാക്കൽ നന്നായി നടക്കുന്നു….. കൊറേ ദിവസം കാണാത്തത് കൊണ്ട് എല്ലാവർക്കും ഭയങ്കര സന്തോഷം ആയിരുന്നു….. അപ്പോഴാണ് അവരുടെ ഇടയിൽ ആദി ഇല്ല എന്നത് ഞാൻ കണ്ടത്….. എന്റെ മനസ്സറിഞ്ഞ് പോലെ ദേവേട്ടൻ ചോദിച്ചു….
” ആദി എന്തേ…. അവനെ കണ്ടില്ലാലോ…. ” – ദേവൻ
” അവൻ ഞങ്ങളോട് അധികം കൂട്ട് ഒന്നുമില്ല…. ഇപ്പൊൾ അവൻ ആ സിദ്ധാർത്ഥിന്റെ കൂടെ ആണ്….. നീ പോയതിനു ശേഷം അവൻ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നിട്ടില്ല….. ” – സാം
” ഇനി ചിലപ്പോ അവൻ വരും….. ദേവൻ വന്നല്ലോ….. പക്ഷേ ദേവാ….. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്….. ആദി അവൻ അത്ര നല്ലവൻ ഒന്നുമല്ല….. ” – അതുൽ
” നമുക്ക് നോക്കാം എന്താകുമെന്ന്….. ഇപ്പോ നമുക്ക് ക്ലാസ്സിലേക്ക് പോവാം…. ” – ദേവൻ
ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് പോയി….. ക്ലാസ്സിൽ അങ്ങനെ ആർക്കും അറിയില്ല കല്യാണം കഴിഞ്ഞത്….. അത് കൊണ്ട് ഓരോ കള്ളങ്ങൾ പറഞ്ഞു….. ക്ലാസ്സ് ഒക്കെ വേഗം കഴിഞ്ഞു……
” ശ്രീക്കുട്ടി….. മറ്റന്നാളേ ഇച്ചായന്റെ പിറന്നാൾ ആണ്….. ഗിഫ്റ്റ് വാങ്ങാൻ നീ കൂടി വരുമോ…… ” – അന്ന
” വരാം ഡീ…… ദേവെട്ടനോഡ് ഒന്നു ചോദിച്ചിട്ട് വരാം….. ” – ശ്രീ
” എന്ന വാ വൈകികേണ്ട…… ” – അമ്മു
ദേവെട്ടനോട് ചോദിച്ചപ്പോൾ പൊക്കൊ എന്ന് പറഞ്ഞു…… തിരിച്ച് വേഗം കോളേജിലേക്ക് താണ് വന്നാൽ മതി എന്ന് പറഞ്ഞു……
ഞങ്ങൾ വേഗം ഇറങ്ങി……
________________
( ദേവൻ )
അവള് പോയികോട്ടെ ചോദിച്ചപ്പോൾ മുതൽ മനസ്സിന് വല്ലാത്ത അസ്വസ്ഥത……. അവളോട് പോയിക്കോ എന്ന് പറഞ്ഞു വിട്ടെങ്കിലും എന്തോ മനസ്സ് വല്ലാതെ ഒരു………
ഞാൻ പുറത്തേക് ചെന്നപ്പോൾ അവള് റോഡ് ക്രോസ്സ് ചെയുക ആയിരുന്നു…… അതേ സമയം വളരെ വേഗത്തിൽ ഒരു കാർ പാഞ്ഞു അവളെ ഇടിക്കാൻ പോയി……
__________________________
( ശ്രീ )
ഞങ്ങൾ വളരെ ശ്രദ്ധിച്ച് ആണ് റോഡ് ക്രോസ്സ് ചെയ്തത്….. പക്ഷേ പെട്ടെന്ന് ഒരു കാർ അതിവേഗം പാഞ്ഞു വന്നതും ഞാൻ പേടിച്ച് പോയി….. എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നതും പെട്ടെന്ന് ആരോ എന്നെ വലിച്ച് മാറ്റി നെഞ്ചോട് ചേർത്തു……
ആ കരവലയത്തിൽ ഞാൻ സുരക്ഷിത ആയിരുന്നു……. സാമീപ്യം കൊണ്ട് തന്നെ ആ കരങ്ങളുടെ ഉടമയെ ഞാൻ തിരിച്ചറിഞ്ഞു……
💙ദേവേട്ടൻ💙
_____________________
( ദേവൻ )
അവള് നന്നായി പേടിച്ചിരുന്ന്…….. ഞാനൊരു വിധം സമാധാനിപ്പിച്ച് അവളെ പറഞ്ഞു അയച്ചു……
എന്നിട്ട് നേരെ അതുലിന്റെ അടുത്തേയ്ക്ക് ചെന്നു…… അവന്റെ ചേട്ടൻ സ്ഥലം എസിപി ആണ്….. റിതിക് എന്നാണ് പേര്…..
“എടാ എനിക്. ഒരുസഹായം വേണം…..” – ദേവൻ
” എന്റെ ദേവാ….. ” – അതുൽ
” നിന്റെ ഏട്ടനെ വിളിക്ക്….. ഫ്രീ ആയിരിക്കുമോ….. ” – ദേവൻ
” ഫ്രീ ആണ് ” – അതുൽ
എന്നും പറഞ്ഞു അവൻ ഏട്ടനെ വിളിച്ചു…….
” ഹലോ ഋതിക് ഏട്ടാ….. ഞാനൊരു വണ്ടിയുടെ നമ്പർ വാട്ട്സ്ആപ്പ് ചെയ്യാം…… അതിനെ കുറിച്ച് ഒന്നു അന്വേഷിക്കണം….. ” – ദേവൻ
നമ്പർ അയച്ച് 2 മിനിറ്റ് കഴിഞ്ഞപ്പോൾ ഏട്ടൻ തിരിച്ച് വിളിച്ചു…..
” ദേവാ….. അതൊരു fake നമ്പർ ആണ്……. ” – ഋതിക്
” താങ്ക്സ് ചേട്ടാ…… ” – ദേവൻ
” ദേവാ……. ” – സാം
” അതേ ഡാ….. മനഃപൂർവം അവൾക്ക് നേരെ ഉള്ള attempt ആയിരുന്നു…… ” – ദേവൻ
” പക്ഷേ ആരു……. ” – സാം
” ആരാണെങ്കിലും…….. എന്റെ ശ്രീയെ തൊട്ടാൽ വിവരം അരിയും……. കൊല്ലും…… അവൻ ആരാണെങ്കിലും ഇൗ ദേവന്റെ ജീവനേ ആണ് അവൻ തൊടാൻ പോവുന്നത് ” – ദേവൻ
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Ettante kanthaari യുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Indrabaala written by Ettante kanthaari
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission