✍️💞… Ettante kanthaari…💞 ( Avaniya )
( ശ്രീ )
ആനന്ദ് ഏട്ടൻ പറഞ്ഞത് കേട്ട് പുറത്തേക് സിസ്റ്റ്ററും ആയി പുറത്തേക് ചെന്നപ്പോൾ ആണ് അയാളെ ഞാൻ കണ്ടത്……
ഞാൻ ഉടനെ അയാള് കാണാതെ ഇരിക്കാൻ ആയി അവിടെ ഒരു തൂണിനു മറവിൽ ഒളിച്ച് നിന്നു….
അയാള് പോയെന്ന് കണ്ടതും ഞാൻ ആനന്ദ് ഏട്ടന്റെ മുറിയിലേക്ക് ഓടി….
_________________
( ദേവൻ )
ഞങ്ങൾ അവളുടെ രോഗത്തെ കുറിച്ച് ഒക്കെ സംസാരിച്ച് കൊണ്ടിരുന്നപ്പോൾ ആണ് പെട്ടെന്ന് ബാല കിതച്ച് കൊണ്ട് അങ്ങോട്ടേക്ക് ഓടി വന്നത്…..
” എന്താ ശ്രീ എന്തുപറ്റി…. ” – ദേവൻ
” അത് ദേവേട്ടാ അവിടെ…. അവിടെ…. ” – ശ്രീ
അവള് നന്നായി കിതകുന്നുണ്ട്….. ശ്വസത്തിനായി ശെരിക്കും പിടയുന്നുണ്ട്….
” ശ്രീ…. നീ ഇരിക്ക് അവിടെ…. എന്നിട്ട് ഇൗ വെള്ളം കുടിക്ക്…. strain ചെയ്യല്ലേ…. ” – ആനന്ദ്
അവള് അവൻ പറഞ്ഞത് പോലെ കേട്ടു…. പതിയെ ഒകെ ആയി…..
” എന്താ ശ്രീ എന്തുപറ്റി…. ” – ദേവൻ
” അത് ദേവേട്ടാ…. അവിടെ ശരൺ…. ” – ശ്രീ
” ശരണോ ശരൺ എന്താ ഇവിടെ…. ” – ദേവൻ
” അറിയില്ല ദേവേട്ടാ…. ഞാൻ കണ്ടതാ…. ശരൺ ഏട്ടൻ ഒരു ഡോക്ടർ ആണ്…. പക്ഷേ ബാംഗ്ലൂർ ആണ് വർക് ചെയ്യുന്നത്…. പിന്നെങ്ങനെ ആണ് ഇവിടെ…. ” – ശ്രീ
” നീ ഇങ്ങനെ ടെൻഷൻ ആവേണ്ട…. വാ നമുക്ക് നോക്കാം…. ” – ദേവൻ
” വേണ്ട ദേവേട്ടാ…. നമുക്ക് പോവാം വേഗം…. വാ…. എനിക് എന്തോ…. ” – ശ്രീ
” ശ്രീക്കുട്ടി നീ ടെൻഷൻ ആവേണ്ട…. നീ ഇവളുമായി വേഗം വീട്ടിൽ പോ ദേവാ…. ” – ആനന്ദ്
എന്നും പറഞ്ഞു അവൻ എന്നെ കണ്ണടച്ച് കാണിച്ചു ഞാൻ ഉടനെ അവളെയും കൊണ്ട് വീട്ടിലേക്ക് പോയി…..
ആ കണ്ണടക്കലിന്റെ അർത്ഥം എനിക് മനസ്സിലായിരുന്നു അത് കൊണ്ട് തന്നെ ഞാൻ വേഗം അവളെ വീട്ടിലേക്ക് ആകി….
എന്നിട്ട് അവളോട് പറഞ്ഞു നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ച് പോയി….
_____________
( ശ്രീ )
ശരൺ ഏട്ടനെ അവിടെ കണ്ടപ്പോൾ എന്തോ പെട്ടെന്ന് ഉള്ളിൽ ഒരു ഭയം….
അതാണ് മറഞ്ഞു നിന്ന് വേഗം ദേവെട്ടന്റെ അടുത്തേയ്ക്ക് ഓടിയത്….
അപ്പോ തന്നെ ദേവേട്ടൻ എന്നെ വീട്ടിലേക്ക് കൊണ്ടുചെന്ന് ആകി….. എന്നിട്ട് പുറത്തേക് പോയി…..
ഞാൻ വേഗം മുറിയിലേക്ക് പോയി…. നല്ല തലവേദന ഉണ്ടായിരുന്നു… അത്കൊണ്ട് അവരോട് ഒന്നും അധികം സംസാരിച്ചില്ല….
ഒരു കുളി പാസാക്കി കിടക്കാൻ പോയപ്പോൾ ആണ് അലമാരിയിൽ ഇരിക്കുന്ന ഡയറി കണ്ടത്…. പറഞ്ഞത് പോലെ ഇത് മുഴുവൻ വായിച്ചിലല്ലോ….
ഞാൻ വേഗം അതെടുത്തു…. വായിച്ച് തീർന്ന പേജിലേക്ക് എന്റെ കൈകൾ കൊണ്ടുപോയി…. അവിടെ ഒരു ബുക്ക് മാർക്ക് വെച്ചിരുന്നു…..
©
ലെറ്റർ കാണുമ്പോൾ ഉള്ള അവളുടെ കൗതുകം ശെരിക്കും വല്ലാത്ത ഒരു സന്തോഷം ആണ് തോന്നിയത്….
ഓരോ പ്രാവശ്യവും അവള് എല്ലാവരിലും എന്നെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ എനിക് അവളെ പോയി കെട്ടിപ്പുണർന്നു പറയണം എന്ന് തോന്നും…. എന്നെ ആണ് അവള് തിരയുന്നത് എന്ന്…. പക്ഷേ എന്തോ അതിനുള്ള ധൈര്യം കിട്ടിയില്ല….
കത്ത് എഴുതൽ ഞാൻ വല്ലപ്പൊഴും മാത്രമാകി അത് അവൾക്ക് കൂടുതൽ പ്രശ്നം ആണ് എന്ന് എനിക് തോന്നി….
അങ്ങനെ ഞങ്ങളുടെ ആർട്സ് എത്തി….. ഇൗ വർഷത്തെ ആർട്സിൽ അവളുടെ പരിപാടികൾ ഉണ്ടായിരുന്നു…. ഡാൻസും ഓർഗനും…. നൃത്തത്തിൽ അവള് പ്രാഗൽഭ്യം തെളിയിച്ചത് ആണ്
അത്പോലെ തന്നെ ഓർഗണിലും അത് ഉണ്ടായി….. അവൾക്കായി കയ്യാടികൾ ഉയർന്നു കൊണ്ടിരുന്നു…. സത്യം പറഞ്ഞാല് അവള് കോളജിൽ തന്നെ ഒരു താരം ആയിരുന്നു….. പക്ഷേ എല്ലായിടത്തും അവള് അന്വേഷിച്ചത് എന്നെ ആയിരുന്നു എന്നെ മാത്രം…..
അവളെ അഭിനന്ദിക്കാൻ ഞാൻ മറന്നില്ല…. അതും കത്തുകളിലൂടെ ഉണ്ടായി….. അവളുടെ മുഖം വിടരുന്നതും നാണത്താൽ ചുവകുന്നതും ഒക്കെ ഒരു കൗതുകത്തോടെ ഞാൻ നോക്കി നിന്നു….. അവളറിയാതെ…..
അങ്ങനെയാണ് ആ ദിനം വന്നെത്തിയത്….. അവളുടെ പിറന്നാള് ദിനം…. അന്ന് അമ്പലത്തിലേക്ക് ഒരു സെറ്റ് സാരിയും ഉടുത്ത് വന്ന അവളെ ശെരിക്കും ഒരു ദേവതയെ പോലെ തോന്നിപ്പിച്ചു….. എന്റെ മാത്രം ദേവത💙
അന്ന് അവൾക്ക് കത്തിനോട് ഒപ്പം ഒരു മാലയും സമ്മാനം ആയി നൽകി…..
ഇൗ ഇന്ദ്രന്റെ പെണ്ണിന്💙 ഇന്ദ്രകല്ല് പതിപ്പിച്ച മാല….
അത് ഞാൻ കൊടുത്തത് ആയത് കൊണ്ടാവണം അവള് ഉടനെ അത് കഴുത്തിൽ അണിഞ്ഞു….
അവളുടെ നെഞ്ചോട് പറ്റിച്ചേർന്നു കിടക്കുന്ന ഇന്ദ്രകല്ല് 💙 കൂടുതൽ ശോഭയോടെ തിളങ്ങി….
എന്റെ ബാലയുമായി ഒന്നിച്ചതിനാൽ ആവണം ആ ഇന്ദ്രകല്ല് അത്രമേൽ മനോഹരിതമായത്…… അത്പോലെ എനിക് അവളോട് ചേർന്ന് നിന്ന് ശോഭ ഉളവാക്കാൻ തോന്നി…..
പിന്നീട് എപ്പോഴും അവളുടെ കഴുത്തിൽ അത് ഞാൻ കണ്ടിട്ട് ഉണ്ട്….. അത് കാണുമ്പോൾ ഞാൻ അവളുടെ അടുത്ത് ഉള്ളതായി തോന്നും എനിക്… അവൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവള് അതിൽ മുറുകെ പിടിക്കുന്നത് ഞാൻ കണ്ടിരുന്നു….. അത് എനിക് കൂടുതൽ ആവേശം നൽകി…..
അവള് എത്രമാത്രം എന്നെ സ്നേഹിക്കുന്നു എന്ന് എനിക് മനസിലായി….. അതിനാൽ വളരെ പെട്ടെന്ന് തന്നെ അവളുടെ മുന്നിൽ ഞാൻ ആണ് അത് എഴുതുന്നത് എന്ന് പറയാൻ ഞാൻ തീരുമാനിച്ചു……
അതിനായി ഞാൻ കാത്തിരുന്നു….
അങ്ങനെ ഒരു ദിനം അവളെ കാണുവാൻ ഞാൻ തീരുമാനിച്ചു…. അത് അവളെ അറിയിക്കുവാൻ ഞാൻ എന്റെ പ്രണയദൂത് തന്നെ ഉപയോഗിച്ചു…..
(അവളെ ഓർമക്കൾ പതിയെ പുറകിലേക്ക് പോയി….. )
*
ബാലേ💙
ഞാൻ വരുന്നു നിന്റെ അടുത്തേയ്ക്ക്….. നിന്നെ കാണുവാൻ നിന്നെ എന്റേത് മാത്രം ആകുവാൻ…… നിന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ഇന്ദ്രകല്ല് പോലെ നിന്നെ എന്റെ നെഞ്ചോട് ചേർക്കാൻ ഞാൻ വരുന്നു…… ഇനി കാത്തിരിപ്പുകൾ ഇല്ല…… കൂടിച്ചേരലുകൾ മാത്രം…..💙 അതിനായി നമുക്ക് കാത്തിരിക്കാം….. 2 നാളുകൾ കൂടി…… നീ എന്റെത് മാത്രമാവാൻ ഉള്ള കാത്തിരിപ്പ്……..💙💙💙
എന്ന് ബാലയുടെ സ്വന്തം💙 *
( അവളുടെ കണ്ണുകൾ നിറഞ്ഞു…. താൻ വളരെ അധികം സന്തോഷിച്ച ആ ദിനം💙💙💙 ഇന്ന് അതിനെ ഓർത്ത് ദുഃഖിക്കുന്നു….. അവള് പതിയെ അവളുടെ കണ്ണുകൾ ഡയറി യിലെക് തിരിഞ്ഞു …. )
അവള് വളരെ ഹാപ്പി ആയിരുന്നു….. ഞാൻ അതിനേക്കാൾ സന്തോഷവാനായിരുന്ന്…. കാരണം….എന്റെ ബാല എന്റേത് മാത്രമാകുവാൻ പോകുന്നു ദിനം ആണ് അടുക്കുന്നത്…… എന്റെ സന്തോഷം എന്നിൽ മാത്രം ഒതുങ്ങാൻ ഞാൻ ആഗ്രഹിച്ചു…..
( അവള് പേജ് തിരിച്ചു….. )
ഇന്നയിരുന്ന് അവളെ കാണേണ്ട ആ ദിനം…. പക്ഷേ കഴിഞ്ഞില്ല…. അച്ഛന് ഒരു ആക്സിഡന്റ്…. അത്കൊണ്ട് അവള് കാണാൻ പോവാൻ ആയില്ല….. അവള് കാത്ത് ഇരുന്നിട്ട് ഉണ്ടാവും….. പിണക്കമാവും എന്നോട്….. പക്ഷേ മനസ്സിലാവും….. എന്റെ ബാലക്കു അല്ലാതെ ഇൗ ഇന്ദ്രനെ മറ്റാർക്കു മനസിലാക്കുവാൻ ആണ്💙
വരാൻ പറ്റാത്തതിന്റെ കാരണം അവളെ ഒരു എഴുത്തിലൂടെ അറിയിക്കാം……
അതിനായി ഞാൻ അത് എഴുതി തീർന്നപ്പോൾ ആണ് എനിക് ആധിയുടെ ഫോൺ വിളി വന്നത്……
( വീണ്ടും പേജ് തിരിച്ചു…… ഒരു ഡയറി ആവുമ്പോൾ പൂർണമായി ഉണ്ടാവില്ലല്ലോ….. )
* എനിക് വേണ്ടി ജീവൻ കളയാൻ നോക്കിയ ആദിക്ക് എന്റെ ജീവനായ നിന്നെ നൽകുക ആണ് ബാലെ ഞാൻ💙…… ചങ്ക് പൊട്ടുന്ന വേദന ഉണ്ട് എങ്കിലും…. നിങ്ങളുടെ സന്തോഷം അത് മാത്രം മതി എനിക്….. നിനക്ക് അവനെയും അവന് നിന്നെയും ഇഷ്ടം ആണ്…. ചെരേണ്ടത് നിങ്ങള് ആണ്….. അതിനായി ഞാൻ എന്റെ ജീവൻ പറിച്ച് നൽകുക ആണ്…….💙💙 * ®
അവള് വീണ്ടും പേജുകൾ തിരിച്ചു എങ്കിലും അതിൽ ഒന്നും ഉണ്ടായിരുന്നില്ല…..
എന്നാലും എന്തിനാവും ഇത്രയേറെ എന്നെ സ്നേഹിച്ച മനുഷ്യൻ അവന് എന്നെ വിട്ട് കൊടുത്തത്….
ആർക്കുമറിയില്ല എന്നല്ലേ ദേവേട്ടൻ എഴുതിയിരിക്കുന്നത്…… അപ്പോ പിന്നെ എങ്ങനെയാണ് അവൻ അറിഞ്ഞത് എന്നെ കാണാൻ വരുന്നത്…..
ബാല എന്ന പേര് ഒഴികെ മറ്റെല്ലാം അവൻ അന്ന് പറഞ്ഞിരുന്നു….. അവൻ എങ്ങനെ അറിഞ്ഞു …. അവളുടെ ഉള്ളിൽ ചോദ്യശരങ്ങൾ ഉണ്ടായി…….
അവള് പലതും മനസ്സിൽ ഉറപ്പിച്ചു…..
__________
( ദേവൻ )
ആനന്ദിന്റെ അടുത്തേയ്ക്ക് വേഗം ഞാൻ തിരിച്ചു ചെന്നു…..
” എടാ ദേവാ…. ശരൺ ആരാ നിങ്ങളുടെ….. ” – ആനന്ദ്
” അത് അവളുടെ വലിയചൻെറ മകൻ ആണ്…. ” – ദേവൻ
” പിന്നെ എന്തിനാ അവള് ഇങ്ങനെ പേടിച്ച് വന്നത്….. അതിനും മാത്രം എന്ത് ഉണ്ടായി …. ” – ആനന്ദ്
ഞാൻ അവനോട് എല്ലാം പറഞ്ഞു…..
” എടാ ശരണിനെ കുറിച്ച് തന്നെ ആണോ നിങ്ങള് ഇൗ പറയുന്നത്….. അവൻ….. ” – ആനന്ദ്
” അതേ എന്താ ആനന്ദ്….. ” – ദേവൻ
” എനിക് എന്തോ വിശ്വസിക്കാൻ പറ്റുന്നില്ല…. അവൻ….. അവനൊരു പാവമാണ്….. ” – ആനന്ദ്
” അത് കൊണ്ടാണല്ലോ പൈസക്ക് വേണ്ടി ഒരു പെണ്ണിനെ കെട്ടാൻ പോയത്…. അല്ലേ….. ” – ദേവൻ
” നീ പറയുന്നത് ശെരി ആവാം….. ഞാൻ തെറ്റ് പറയില്ല….. പക്ഷേ ഞങ്ങൾക്ക് അറിയാവുന്ന ശരൺ അവൻ അങ്ങനെ അല്ല….. ” – ആനന്ദ്
” എന്താ നീ അങ്ങനെ പറഞ്ഞെ….. ” – ദേവൻ
” നിരാലംബരായ രോഗികളെ സഹായിക്കുന്ന അവൻ പണകൊതിയൻ ആണെന്ന് പറഞാൽ എന്തോ എനിക് വിശ്വാസം വരുന്നില്ല….. ” – ആനന്ദ്
” അവനോ…. നീ കാര്യമാണോ പറയുന്നത്….. ” – ദേവൻ
” അതേ ദേവാ…. അവനാണ് ഇൗ ഹോസ്പിറ്റലിലെ ഹീറോ….. ബഹുമാനം മാത്രമേ തോന്നിയിട്ടുള്ളൂ അവനോട്…. ” – ആനന്ദ്
ഞാൻ അവനോട് പറഞ്ഞു വേഗം അവിടുന്ന് ഇറങ്ങി….. ശരൺ നല്ലവൻ ആണോ….. അപ്പോ അന്ന് അവിടെ നടന്നത്….. തല പെരുകുന്നത് പോലെ തോന്നി ….
ഞാൻ വേഗം വീട്ടിലേക്ക് പോയി….. ശ്രീയെ അവിടെയെങ്ങും കണ്ടില്ല…. ഇൗ പെണ്ണ് ഇത് എവിടെ പോയി ആവോ….
മുറിയിലേക്ക് ചെന്ന ഞാൻ കണ്ടത്…. കിടക്കുന്ന അവളെയാണ്….
ഇൗ പെണ്ണ് എന്താ ഇൗ നേരം കിടക്കുന്നത്…. എന്തോ കെട്ടിപിടിച്ചിട്ട് ഉണ്ട്…..
ഞാൻ ഡ്രസ്സ് മാറി കുളിക്കാൻ കേറാൻ പോയപ്പോൾ ആണ് സംഭവിച്ചത്….😳
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Ettante kanthaari യുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Indrabaala written by Ettante kanthaari
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Oro partsum intresting an♥️