Skip to content

💙 ഇന്ദ്രബാല 💙 34

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

 

( ദേവൻ )

 

 

ആദിയേയും ആമിയെയും കണ്ടപ്പോൾ എനിക്ക് ഒരു ചെറിയ ടെൻഷൻ ഉണ്ടായിരുന്നു…. കാരണം അവരുടെ ഉദേശം ബാലയാവും എന്ന് എനിക് അറിയാമായിരുന്നു…. പക്ഷേ ആമിയോട് ഉള്ള അവളുടെ പെരുമാറ്റം കണ്ടപ്പോൾ എൻ്റെ ചിന്ത ഒക്കെ കാറ്റിൽ പറന്നു🙄🙄🙄🙄

 

 

അവരെ ഒക്കെ ഒതുക്കാൻ ഇവൾക്കെ പറ്റൂ😂😂😂 ആധിയുടെ കാര്യം എനിക് ഇച്ചിരി പേടി ഉണ്ടായിരുന്നു…. കാരണം അന്ന് അവൻ കണ്ടതിനു ശേഷമാണ് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായത്…. പക്ഷേ  നല്ല ഒരു അടി കിട്ടിയത് പോലെ ആണ് അവൻ മുകളിൽ നിന്ന് വന്നത്….

 

 

മുകളിൽ എന്തോ നടന്നിട്ട് ഉണ്ട്…. അല്ല അവൻ ഇത്രയും നേരം എവിടെ ആയിരുന്നു എന്തോ…

 

 

സാധാരണ വന്നാൽ ഒന്നോ രണ്ടോ ദിവസം നിന്നിട്ട് മാത്രമേ ഇവർ പോവുക ഉള്ളൂ….

 

 

പക്ഷേ ഇന്ന് വന്ന ഉടനെ പോയി…. പാവങ്ങൾ ശ്രീയെ പേടിച്ച് ആവും😂😂😂😂😂

 

 

രാത്രി എല്ലാവരും കൂടി ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആണ് അച്ഛൻ അത് പറഞ്ഞത്….

 

 

” ദേവാ നിങ്ങള് എന്ന് മുതലാണ് കോളജിൽ പോകുന്നത്…. ” – അച്ഛൻ

 

 

” തിങ്കളാഴ്ച മുതൽ പോവാം… അല്ലേ ശ്രീ….. ” – ദേവൻ

 

 

” അതേ ശ്രീയച ഞങ്ങൾ തിങ്കൾ മുതൽ പോകാം….. ” – ശ്രീ

 

 

” അല്ല മക്കളെ നിങ്ങള് ഹണി മൂൺ ഒന്നും പ്ലാൻ ചെയ്യുന്നില്ലേ…. ” – അമ്മ

 

 

” ഞങ്ങൾ ഇപ്പോ ഒന്നും ഇല്ല അമ്മേ…. ജിത്തു ഏട്ടനും ഏട്ടത്തിയും പോയി വരട്ടെ…. ഞങ്ങളുടെ ക്ലാസ്സ് ഒക്കെ മിസ്സ് ആവില്ലേ അതാണ്…. ” – ദേവൻ

 

 

അവളുടെ മുഖം ചെറുതായി മാറുന്നത് ഞാൻ ശ്രദ്ധിച്ചു…. അതിനർത്ഥം അവൾക്ക് എന്നോട് ചെറിയ ഒരു ഇഷ്ടം ഉണ്ട് എന്നല്ലേ…. ഇനി ഇതൊക്കെ എൻ്റെ തോന്നൽ മാത്രമാണോ….

 

 

എന്തായാലും സാം ചോദിക്കാം എന്ന് പറഞ്ഞല്ലോ…. കോളജിൽ ചെന്ന് കഴിഞ്ഞാൽ അറിയാം…..

 

 

കഴിച്ച് കഴിഞ്ഞ് ഞാൻ വേഗം മുറിയിലേക്ക് പോയി… എൻ്റെ പുറകെ അവളും വന്നു….

 

 

പെണ്ണിൻ്റെ മുഖം ഒരു കുട്ട ഉണ്ട്…. അച്ഛനോട് അങ്ങനെ പറഞ്ഞത് കൊണ്ടാണോ ഇനി…. ഞാൻ കരുതിയത് ഇവൾക്ക് താൽപര്യം ഉണ്ടാവില്ലല്ലോ എന്നാണ്….

 

ആ നോക്കാം എവിടെ വരെ പോകും എന്ന്…..

 

പിന്നെ നോക്കിയപ്പോൾ കണ്ടത് അവള് തലയിണ ഒക്കെ എടുത്ത് താഴെ കിടക്കാൻ പോവുന്നത് ആണ്… ഈ പെണ്ണിനെ ഞാൻ 🙄 എത്ര പറഞ്ഞാലും മനസിലാവില്ല😡😡😡

 

 

” എന്താ ശ്രീ ഉദേശം…. ” – ദേവൻ

 

 

” ഒരു ഉദേശവും ഇല്ല…. ” – ശ്രീ

 

 

” നിന്നോട് ഞാൻ പറഞ്ഞിട്ട് ഉണ്ട് താഴെ കിടക്കരുത് എന്ന്…. മുകളിൽ കയറി കിടക്ക് ഡീ…. ” – ദേവൻ

 

 

” വേണ്ട ഞാൻ ഇവിടെ കിടന്നോളാ…. ” – ശ്രീ

 

 

” ശ്രീ എന്നെ ദേഷ്യം പിടിപ്പികരുത്…. ” – ദേവൻ

 

 

” നിങ്ങൾക്ക് മാത്രമല്ല എനിക്കും ഉണ്ട് ദേഷ്യം…. ” – ശ്രീ

 

 

പെണ്ണ് വാശിയിൽ ആണ്… ദേഷ്യം കാണിച്ചത് കൊണ്ട് ഒന്നും നടക്കില്ല….

 

” എന്തിനാ ശ്രീ വെറുതെ വാശി കാണിക്കല്ലെ…. മുകളിൽ കിടക്ക്…. ഞാൻ നിൻ്റെ ദേഹത്ത് തൊടില്ല എന്ന് എന്നേലും നന്നായി നിനക്ക് അറിയാം… പിന്നെന്തിനാ….. ” – ദേവൻ

 

 

ഉടനെ ഒന്നും മിണ്ടാതെ മുകളിൽ വന്നു കിടന്നു….

 

അപ്പുറത്തേക്ക് തിരിഞ്ഞു ആണ് കിടക്കുന്നത് പക്ഷേ കരയുന്നതിൻ്റെ ശബ്ദം കേൾക്കാം….

 

 

 

എൻ്റെ ദേവിയെ ഇത് എന്താ🙄🙄🙄

 

 

” ശ്രീ….. ഇങ്ങോട്ട് തിരിഞ്ഞു കിടന്നേ….. ” – ദേവൻ

 

 

” എന്താ…. ” – ശ്രീ

 

 

അവള് തിരിഞ്ഞിട്ട് ഇല്ല….

 

 

” ഇങ്ങ് തിരിഞ്ഞു കിടക്കു…. എനിക് സംസാരിക്കാൻ ഉണ്ട്…. ” – ദേവൻ

 

 

ഉടനെ അവള് തിരിഞ്ഞു കിടന്നു…. കണ്ണുകൾ ഒക്കെ കരഞ്ഞു കലങ്ങിയിട്ട് ഉണ്ട്… കണ്ടപ്പോൾ ഉള്ള് ഒന്നു പിടഞ്ഞു….

 

” എന്തിനാ കരയുന്നത്…. ” – ദേവൻ

 

 

” കണ്ണിൽ പൊടി പോയതാ…. ” – ശ്രീ

 

 

” ദേവൻ എന്നാണോ ആ പൊടിയുടെ പേര്….. ” – ദേവൻ

 

 

” ദേവേട്ടാ…… ” – ശ്രീ

 

 

” ഞാൻ ആണെങ്കിൽ പറഞ്ഞാല് മതി…. ആ പൊടിയെ സഹിക്കുന്നത് ഒഴിവാക്കാം….” – ദേവൻ

 

 

പറഞ്ഞു തീരുന്നതിനു മുമ്പേ അവള് എൻ്റെ വാ മൂടിയിരുന്നു…..

 

 

” ദേവേട്ടാ…. അങ്ങനെ ഒന്നും പറയല്ലേ…… അതൊന്നുമല്ല…. ” – ശ്രീ

 

 

” പിന്നെന്താ ബാ… അല്ല ശ്രീ ” – ദേവൻ

 

 

അവള് കേട്ടോ എന്ന് അറിയില്ല….. ഒന്നും മിണ്ടുന്നില്ല…. ഭാഗ്യം…..

 

 

” അത് ദേവേട്ടന് എന്നെ ഇഷ്ടമല്ലേ അതോണ്ട് ആണോ അച്ഛൻ പറഞ്ഞത് വേണ്ട എന്ന് പറഞ്ഞെ….. ” – ശ്രീ

 

അവളുടെ നിഷ്കളങ്കമായ പറയൽ കേട്ടപ്പോ എനിക് ചിരിയാണ് വന്നത്…. പക്ഷേ ഇപ്പോ ചിരിച്ചാൽ പെണ്ണ് പഴയ കലിപ്പ് മൂഡ് ഓൺ ആവും….

 

 

” എൻ്റെ പൊന്നോ അതിനാണോ…… ഇങ്ങനെ കരയുന്നത്…. ” – ദേവൻ

 

 

ഉടൻ അവള് എന്നെ കണ്ണ് കൂർപ്പിച്ച് നോക്കുന്നുണ്ട്…..

 

 

” അയ്യോ അതല്ല പെണ്ണെ… പറയുന്നത് ഒന്നു കേൾക്കൂ…. ഈ ശനിയാഴ്ച അല്ലേ നമുക്ക് ആനന്ദിൻ്റെ അടുത്ത് പോകേണ്ടത്….. അപ്പോ അച്ഛൻ പറയുന്നത് പോലെ പോയാൽ എങ്ങനെ ശെരി ആവും…. അതാണ് പെണ്ണെ….. അതിനാണ് ഇവിടെ ഒരാള് കിടന്നു മോങ്ങുന്നത് 😂😂😂😂😂” – ദേവൻ

 

 

ഉടനെ പെണ്ണ് കുഞ്ഞു കുട്ടികളെ പോലെ “ആണോ” എന്ന് ചോദിക്കുന്നു….

 

എൻ്റെ ദേവിയെ ഇവൾ തന്നെ ആണോ രാവിലെ ആ ആമിയെ ഒതുക്കിയത് എനിക് തന്നെ സംശയം തോന്നുന്നു🙄🙄🙄

 

പക്ഷേ അവളുടെ ഈ മുഖത്തെ നിഷ്കളങ്കതയിക്ക് ഒരു വല്ലാത്ത ഭംഗി…..

 

 

അവളുടെ കരഞ്ഞതിന് ശേഷം ഉള്ള ചിരിച്ച മുഖത്തിന് എന്തോ വല്ലാത്ത ഒരു അഴക്…. ഉള്ള് നിറഞ്ഞ പോലെ😊😊

 

 

” എന്ന മോൾ വേഗം ചാചിക്കെ…. ” – ദേവൻ

 

 

എന്ന് പറഞ്ഞതും അവള് വേഗം കണ്ണ് അടച്ച് കിടന്നു…. അവളെ നെഞ്ചോട് ചേർക്കണം എന്ന് ഉണ്ടായിരുന്നു….. പക്ഷേ…. അവൾക്ക് ഇഷ്ടമായില്ല എങ്കിലോ….

 

 

ഞാനും അവളുടെ മുഖത്തേക്ക് നോക്കി പതിയെ ഉറങ്ങി……

 

 

 

__________________

 

 

 

( ശ്രീ )

 

 

 

രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ ദേവെട്ടൻ്റെ നെഞ്ചില് ആണ് കിടക്കുന്നത്…. കണ്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം….

 

 

ഞാൻ പതിയെ എൻ്റെ വിരലുകൾ ദേവെട്ടൻ്റെ മുഖത്തൂടെ ഓടിച്ചു…. ദേവേട്ടൻ ഒന്നു ചിണുങ്ങി…. ഞാൻ ഉടൻ കണ്ണുകൾ അടച്ച് കിടന്നു….

 

നോക്കിയപ്പോൾ ഉറക്കത്തിൽ തന്നെയാണ്……

 

 

അപ്പോ എനിക് ചെറിയ ഒരു കുസൃതി തോന്നി ….

 

 

ഞാൻ വേഗം ഉയർന്നു പൊങ്ങി എന്നിട്ട് ഏട്ടൻ്റെ നെറ്റിയിൽ ചുംബിച്ചു…. എന്നിട് പതിയെ താഴേക്ക് ഊർന്നു ഇറങ്ങി ഏട്ടൻ്റെ കുഞ്ഞു കണ്ണുകളിലും പതിയെ ഉമ്മ വെച്ചു….

 

 

പെട്ടെന്ന് ഏട്ടൻ കണ്ണുകൾ ചിമ്മുന്നത് കണ്ടതും ഞാൻ വേഗം കണ്ണുകൾ അടച്ച് ആ നെഞ്ചോട് ചേർന്ന് കിടന്നു….

 

 

എന്നും ഈ ഹൃദയത്തിൻ താളം ശ്രവിച്ച് മയങ്ങാൻ… ഈ ഇന്ദ്രൻ്റെ മാത്രം ബാലയായി മാറാൻ ഇനി കുറച്ച് നാളുകൾ മാത്രം…. അതിനു ശേഷം എന്നും എനിക് ഈ നെഞ്ചോരം ചേർന്ന് ഉറങ്ങണം….. ആധികളോ വ്യാധികളോ ഇല്ലാത്ത ശാന്തമായ ഉറക്കം💙💙💙

 

 

അപ്പോഴാണ് ഞാൻ സമയം നോക്കിയത്…. സമയം ഒരുപാട് ആയിട്ടുണ്ട്…. ഞാൻ വേഗം കുളിച്ച് ഒരു സാരിയുടുത്ത് വന്നപ്പോഴേക്കും ഏട്ടൻ എഴുന്നേറ്റിരുന്നു…..

 

 

ഞാൻ വേഗം തല ഒക്കെ തോർത്തി മുടി വിടർത്തി ഇട്ട്  ഒരു കുഞ്ഞു പൊട്ടും തൊട്ട് നേരെ കണ്ണാടിയിലേക് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന ഏട്ടൻ എന്തോ എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു😊

 

 

ഞാൻ വേഗം താഴേക്ക് പോയി…. ഇനിയും അവിടെ നിന്നാൽ ശെരി ആവില്ല🙈

 

 

 

_____________

 

 

( ദേവൻ )

 

 

ഞാൻ കണ്ണ് തുറന്നപ്പോൾ കാണുന്നത് കുളിച്ച് ഈറനുമായി കണ്ണാടിയുടെ മുന്നിൽ നിന്ന് തല തുവർത്തുന്ന ബാലറ്റ് ആണ്….

 

 

ഈ പെണ്ണ് ഇന്ന് എൻ്റെ കൺട്രോൾ കളയോ ദേവിയെ…..

 

 

ഒരു കുഞ്ഞു വട്ടപൊട്ട് മാത്രമാണ് അവള് ഇട്ടിരിക്കുന്നത് കഴുത്തിൽ താലിയും കാതിൽ ഒരു ചെറിയ കമ്മലും കൈകളിൽ ഓരോ വളയും അത്രമാത്രം ഉണ്ടായിരുന്നുള്ളൂ അവളുടെ ചമയങ്ങൾ…. പെട്ടെന്ന് ആണ് ഞാൻ അത് ഓർത്തത്…..

 

 

ശ്രീയെ നോക്കിയപ്പോൾ അവള് താഴേക്ക് പോയി… ഞാൻ വേഗം പോയി ഫ്രഷ് ആയി വന്നപ്പോഴേക്കും അവള് ചായയുമായി എത്തിയിരുന്നു…..

 

 

 

_______________

 

 

 

( ശ്രീ )

 

 

ഞാൻ താഴെ ചെന്നപ്പോൾ അമ്മയും മുത്തശ്ശിയും എഴുന്നേറ്റിരുന്നു….

 

നേരെ മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു അവിടെയുള്ള ഉണ്ണികണ്ണനോട് പ്രാർത്ഥിച്ചു മുത്തശ്ശിയുടെ അടുത്ത് നിന്ന് ചന്ദനം എടുത്ത് തൊട്ട് മുത്തശ്ശിക്ക് ഒരു ഉമ്മയും കൊടുത്ത് നേരെ പുറത്തേക് പോയി ഒരു തുളസി കതിരും വെച്ച് അടുക്കളയിലേക്ക് ചെന്നു…..

 

 

” മാലുവമ്മെ…. എന്താ ചെയ്യേണ്ടത്….. ” – ശ്രീ

 

 

” മോൾ ആദ്യം അവന് കൊണ്ടുപോയി ചായ കൊടുക്ക്…. എന്നിട്ട് വാ…. ” – അമ്മ

 

 

ഞാൻ വേഗം മുകളിലേക്ക് ദേവേട്ടനുള്ള ചായയുമായി കയറി….

 

 

ചായ ടേബിളിൽ വെച്ച് തിരിഞ്ഞപ്പോൾ നേരെ ദേവെട്ടൻ്റെ മുന്നിൽ ആയിരുന്നു….. ഞങ്ങൾ തമ്മിൽ ഒരു അടി പോലും അകൽച്ച ഇല്ല…. ഏട്ടൻ്റെ ശ്വാസോസ്വാസങ്ങൾ എൻ്റെ മുഖത്ത് തട്ടുന്നു….. എൻ്റെ ഹൃദയം പട പട എന്ന് മിടിക്കാൻ തുടങ്ങി….

 

 

പെട്ടെന്ന് ഏട്ടൻ കൈകൾ ഉയർത്തി എൻ്റെ നെറ്റിയിൽ തൊട്ടു അവിടം ഒരു തണുപ്പ് അനുഭവപ്പെട്ടു….. എൻ്റെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു പോയി ….

 

 

” നീ എന്താ സിന്ദൂരം തൊടാതെ പോയത്…. മുത്തശ്ശിയ്യോ അമ്മയോ കണ്ടിരുന്നെങ്കിൽ വഴക്ക് കേട്ടാനെ….. ” – ദേവൻ

 

 

” അത്….. അത് ഞാൻ മറന്നു പോയി….. ” – ശ്രീ

 

 

ദേവേട്ടൻ ഇത്ര അടുത്ത് നില്കുന്ന കൊണ്ടാണോ എന്ന് അറിയില്ല….. തൊണ്ട വറ്റി വരണ്ടു പോകുന്നു നാവിൽ നിന്ന് വാക്കുകൾ ഒന്നും വരുന്നില്ല……

 

 

അത് മനസിലായി എന്ന പോലെ ഏട്ടൻ മാറി തന്നു എന്നോട് പോക്കൊളാൻ പറഞ്ഞു…..

 

 

ഞാൻ വേഗം  താഴേക്ക് ഓടി…….

 

 

നേരെ ഓടി ചെന്നത് സൂര്യയുടെ മുമ്പിൽ….. സഭാഷ്……. 🙄🙄🙄🙄

 

 

” എന്താ ഏട്ടത്തി ഇങ്ങനെ ഓടുന്നത്….. ” – സൂര്യ

 

 

” ഒന്നുമില്ല ചുമ്മാ ഒരു ജോഗിങ്…. ” – ശ്രീ

 

 

” വീടിന്റെ അകത്തോ…. ” – സൂര്യ

 

 

” ആ…😁 ” – ശ്രീ

 

എന്നും പറഞ്ഞു ഞാൻ വേഗം അടുക്കളയിലേക്ക് ചെന്നു…. അല്ലെങ്കിൽ അവള് സിബിഐ ആയി മാറും….

 

അടുക്കളയിൽ ചെന്ന് അമ്മയെ സഹായിച്ച് ഞങ്ങൾ 2 പേരും കൂടി ഭക്ഷണം ഒക്കെ ഉണ്ടാകി….

 

 

ചേച്ചിക്ക് രാവിലെ ഓഫീസിൽ പോകണം…. അത് കൊണ്ട് ഞാൻ ആവും അമ്മയെ സഹായിക്കുന്നത്…. ചേച്ചി വന്നിട്ട് ഉള്ള കാര്യങ്ങള് നോക്കുക ഉള്ളൂ…. ഇവിടെ പണിക്കാർ ഒക്കെ ഉണ്ട്… പക്ഷേ ഭക്ഷണം അമ്മ ഉണ്ടാകണം എന്ന് അച്ഛന് നിർബന്ധം ആണ്….

 

 

ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞപ്പോൾ ദേവേട്ടൻ ഡ്രസ്സ് മാറാൻ പറഞ്ഞു…. പുറത്തേക്ക് പോകാം എന്ന്….. അമ്മയോട് പറഞ്ഞപ്പോൾ വേഗം പോകാൻ പറഞ്ഞു….

 

 

ഞാൻ അങ്ങനെ പോയി ഒരു സാരി ഒക്കെ ഉടുത്തു… താലി കൂടാതെ ഒരു മാല കൂടി ഇട്ടു…. ഇൗ മാലക്ക്‌ ഒരു രഹസ്യം ഉണ്ട്😜🙈

 

 

 

_____________

 

 

( ദേവൻ )

 

 

 

രാവിലെ ഭക്ഷണം ഒക്കെ കഴിഞ്ഞപ്പോൾ ഏട്ടനും ഏടത്തിയും സൂര്യയും ഗായത്രിയും ഒക്കെ പോയി…. അവൾക്ക് ബോർ അടികേണ്ട എന്ന് കരുതി ഞാൻ പുറത്ത് പോകാം എന്ന് പറഞ്ഞു…..

 

 

ഉടനെ അവള് ഒരു സാരി ഉടുത്ത് വന്നു…. ഒരു സിംപിൾ സാരി ആയിരുന്നു….. കൂടാതെ അവള് കഴുത്തിൽ ഇട്ട ചെയിൻ കണ്ടപ്പോൾ ഉള്ളിൽ ഒരു ചെറിയ നോവാണ് ഉണ്ടായത്…. ഞാൻ വാങ്ങി കൊടുത്ത ഇന്ദ്രനീല കല്ല് പതിപ്പിച്ച ആ മാല…..

 

 

ഞങ്ങൾ വേഗം ഇറങ്ങി….

 

 

” എങ്ങോട്ട് പോവണം….. ” – ദേവൻ

 

 

” അത് നമുക്ക് ബീച്ചിൽ പോവാം…. ” – ശ്രീ

 

ഞങ്ങള് നേരെ ബീച്ചിലേക്ക് പോയി….. അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു…. അവള് എന്നിൽ നിന്നും ഇച്ചിരി വിട്ട് മാറി ആണ് ഇരിക്കുന്നത്….

 

 

അപ്പോ ഇന്നലെ ഞാൻ അവളിൽ കണ്ട സ്നേഹം എന്റെ തോന്നൽ ആയിരുന്നോ…. ഇവളെ മനസിലാകാൻ ആകുന്നില്ല🙄

 

 

പെട്ടെന്ന് ആണ് അവള് എന്നെ തട്ടി വിളിച്ചത്….

 

 

” എന്താ…. ” – ദേവൻ

 

 

” അങ്ങോട്ട് ഒന്ന് നോക്കിയേ…. ” – ശ്രീ

 

അവള് ചൂണ്ടിയ ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ കണ്ടത് 2 ഇണകുരുവികളെ ആണ്…..

 

 

ബാക്കിയുള്ളവർ ഇവിടെ കെട്ട് കഴിഞ്ഞിട്ടും ഒന്നും നടക്കുന്നില്ല…. അപ്പോഴാ തെണ്ടി അളിയന്റെ റൊമാൻസ്…. വിടമാട്ടെ 😜

 

 

________________

 

 

( ശ്രീ )

 

 

ബീച്ചിൽ പോയി ഇരുന്നപ്പോൾ ശെരിക്കും മിസ്സ് ചെയ്തത് ശരത്തിനെ ആണ്….. വലിയ അച്ഛന്റെ മകൻ ആയിരുന്നു എങ്കിലും അങ്ങനെ ഒരു ബന്ധം തോന്നിയിട്ടില്ല…. ഞങ്ങൾ ഒന്നിച്ച് വന്നാൽ പിന്നെ കറക്കം ആണ്… അതിലെ ഏറ്റം പ്രാധാന പെട്ട സ്ഥലമാണ് ഇൗ കടൽ….

 

 

അവനെ കുറിച്ച് ഓർത്ത് കൊണ്ട് നോക്കിയപ്പോൾ ആണ് അവരെ കണ്ടത്… ആരെ ആണെന്ന് അല്ലേ….

 

ശരത്തിനെയും അമ്മുവിനെയും…..

 

 

മിക്കവാറും ഇവരെ പെട്ടെന്ന് കെട്ടികേണ്ടി വരും…. എന്റെ ആങ്ങള ആയത് കൊണ്ട് പറയുക അല്ല ഭീകരൻ ആണ് അവൻ…..

 

 

ഞാൻ വേഗം ഏട്ടനെ വിളിച്ച് കാണിച്ചു…. ഏട്ടൻ എന്നെയും കൂട്ടി അവരുടെ അടുത്തേയ്ക്ക് പോയി….

 

 

” ഹലോ….. അറിയുമോ…. ” – ദേവൻ

 

 

” ഇല്ല അറിയില്ല… ” – ശരത്ത്

 

 

ചെക്കൻ ഞങ്ങളെ നോക്കുന്നത് പോലും ഇല്ല… അവളുടെ മുഖത്ത് ആണ് കണ്ണ്😂 എന്റെ ദേവിയെ ഇത് പോലൊരു കാട്ടു കോഴി😂😂😂

 

 

” എടാ അളിയാ…. ” – ദേവൻ

 

 

” അയ്യോ അളിയൻ ആയിരുന്നോ…. എപ്പോ വന്നു…. പെങ്ങൾക്ക് സുഖമല്ലേ…. എന്ന ശെരി ഞങ്ങൾ പോവട്ടേ…. ” – ശരത്ത്

 

 

ചെക്കൻ എന്നെ കണ്ടിട്ട് പോലുമില്ല🙄🙄🙄🙄

 

 

” നിക്ക് അളിയാ ഇതിന്റെ മറുപടി ഒക്കെ വേണ്ടെ…. ” – ദേവൻ

 

 

” വേണം എന്നില്ല…. എന്റെ അല്ലേ പെങ്ങൾ അവള് നിന്നെ എടുത്തിട്ട് അടി ആവും…. എനിക് അറിയാം….. ഭീഗരി ആണ് അവള്…. ” – ശരത്ത്

 

 

” എടാ….😡😡😡 ” – ശ്രീ

 

 

എന്നും പറഞ്ഞു അവന്റെ പൊറത്തിട്ട്‌ ഒന്നു കൊടുത്ത്….. തെണ്ടി പറഞ്ഞത് കേട്ടില്ലേ…😡

 

 

” നീ എപ്പോ വന്നു…. ” – ശരത്ത്

 

 

” വന്നിട്ട് ഒരു 22 കൊല്ലം ആയി…. എന്തേ…. ” – ശ്രീ

 

 

” ഓ തമാശ… അല്ലേലും എന്റെ പെങ്ങൾ ആയ കൊണ്ട് പറയുക അല്ല പാവമാണ്…. ” – ശരത്ത്

 

 

പറഞ്ഞു തീർന്നതും അവിടെ പിന്നെ നടന്നത് അടിയുടെ ഇടിയുടെ വെടി മേളം ആയിരുന്നു….

 

 

നോക്കിയപ്പോൾ അമ്മുവും ദേവെട്ടനും പൂര ചിരിയും…..

 

 

” ശ്രീക്കുട്ടി ഇനി എന്നെ തല്ലല്ലെ…. ഞങ്ങളുടെ പിള്ളേർക്ക് തന്ത ഇല്ലാതായി പോവും….” – ശരത്ത്

 

 

” ഏത് പിള്ളേർ….. ” – അമ്മു

 

 

” അല്ല നമ്മുടെ ഭാവിയിലെ കുട്ടികൾക്ക്😁😁” – ശരത്ത്

 

 

അത് കേട്ടപ്പോൾ എനിക്കും ചിരി വന്നു….

 

” അല്ല… ഡീ.. അമ്മു കോളേജ് ഉള്ളത് അല്ലേ പോയില്ലേ…. ” – ശ്രീ

 

 

” അത് ഇല്ല ശ്രീക്കുട്ടി… നീ ഇല്ലാത്തത് കൊണ്ട് അവൾക്ക് പോവാൻ ഒരു മടി അപ്പോ ഞാനും പോകേണ്ട എന്ന് പറഞ്ഞു….. ” – ശരത്ത്

 

 

” ചുമ്മാതെ ആണ് ശ്രീ അങ്ങനെ ഒന്നുമല്ല…. മര്യാധിക്ക്‌ കോളജിൽ പോവാൻ പോയ എന്നെ ഇങ്ങേർ പിടിച്ച് കൊണ്ട് വന്നതാ…. ” – അമ്മു

 

 

” എടി അപ്പോ എന്റെ അന്ന കൊച്ചോ….. അവളെ അവിടെ ഒറ്റക്ക് ഇട്ടോ…. ” – ശ്രീ

 

 

” വാ…. ” – അമ്മു

 

 

എന്നും പറഞ്ഞു അവള് എന്നെ വലിച്ച് കൊണ്ട് പോയി…. നേരെ സീ ഫുഡ് കോർട്ടിന്റെ അങ്ങോട്ട് ആയിരുന്നു ചെന്നത്… എന്നിട്ട് ഒരു ടേബിൾ ചൂണ്ടി കാണിച്ചു…..

 

നോക്കിയപ്പോൾ കണ്ണും കണ്ണും നോക്കി കൈകൾ ചേർത്ത് പിടിച്ച് ഇരിക്കുന്ന അന്നമ്മയും അച്ചായനും…..

 

 

എന്റെ കൃഷ്ണാ ഞാൻ ആയിരുന്നോ ഇവരുടെ ഇടയിൽ തടസം…. ഞാൻ ഉണ്ടായിരുന്നപ്പോൾ എന്ത് നല്ല പിള്ളേർ ആയിരുന്നു…..

 

 

ഇപ്പോ ഇത് നോക്കിക്കേ🙄🙄🙄 2 ഉം ക്ലാസ്സും കട്ട് ചെയ്ത് കുറുക്കൽ….

 

ഞാൻ വേഗം അവരുടെ അടുത്തേക്ക് ചെന്നു… എവിടെ ആര് അറിയാൻ…. അവർ അവരുടെ ലോകത്ത് അല്ലേ….

 

 

” എടി അന്നാമ്മെ…. എന്താ ഡീ ഇവിടെ…. ” – ശ്രീ

 

 

” അയ്യോ ദെ ശ്രീക്കുട്ടി മോൾ എപ്പോ വന്നു…. ” – സാം

 

 

” അയ്യോ എന്റെ അങ്ങളമാർ 10  22 വർഷം മുമ്പ് ജനിച്ച എന്നെ കണ്ടില്ലയിരുന്നോ ഇത്ര നേരം ആയിട്ടും….. ” – ശ്രീ

 

 

” എടി ശ്രീക്കുട്ടി നീ എന്താ ഇവിടെ ” – അന്ന

 

 

” അതേ 3 ദിവസം മുമ്പ് എന്റെ കല്യാണം കഴിഞിരുന്നു… അറിഞ്ഞിരുന്നോ…. ” – ശ്രീ

 

 

” പോടി പോടി…. ” – അന്ന

 

 

അപ്പോഴേക്കും ദേവേട്ടനും ശരത്തും കൂടി അങ്ങോട്ടേക്ക് വന്നു…..

 

പിന്നെ ഞങ്ങൾ എല്ലാവരും കൂടി അവിടുന്നു ഫുഡ് ഒക്കെ കഴിച്ചു….

 

 

” അല്ല മക്കളെ ഇനി എന്താ പരിപാടി ” – സാം

 

 

” എന്തായാലും നമ്മൾ എല്ലാവരും ഒന്നിച്ച് ഇല്ലെ… നമുക്കൊരു സിനിമയ്ക്ക് പോയാലോ ” – ശരത്ത്

 

 

” ദുരുദ്ദേഷം ഒന്നും ഇല്ലാതെ നല്ല പിള്ളേർ ആയി ഇരിക്കുമെങ്കിൽ ഒരു കൈ നോക്കാം അല്ലെ ശ്രീ…. ” – ദേവൻ

 

 

ഞാൻ ഉടനെ ചിരിച്ചു….

 

 

ഞങ്ങൾ നേരെ ഒരു മാളിലേക്ക് പോയി അവിടുന്ന് സിനിമയും കണ്ട്…. തിരിച്ച് വീട്ടിൽ എത്തിയപ്പോൾ ഏകദേശം 7 മണി ആയി….

 

 

ഗായത്രിയുടെ മുഖം ഒഴികെ ബാകി എല്ലാവരും ഞങ്ങളെ നോക്കി പുഞ്ചിരിച്ചു…..

 

ചേച്ചി വിശേഷം ഒക്കെ ചോദിക്കാൻ വന്നു… അത് പോലെ അവളും ഏട്ടനും നാളെ ബാംഗ്ലൂർ മൈസൂർ കൊടെകേനാൽ ഒക്കെ പോവുകയാണ്….

 

ഞാൻ ഉടനെ അവളുടെ അടുത്തേക്ക് ചെന്നു… അവളെ പാക്ക് ചെയ്യാൻ ഒക്കെ സഹായിച്ചു….

 

അത് കഴിഞ്ഞപ്പോഴേക്കും സമയം ഒരുപാട് ആയിട്ട് ഉണ്ടായിരുന്നു…. എല്ലാവരും കിടന്നു….

 

 

ഞാൻ പതിയെ മുറിയിലേക്ക് ചെന്നപ്പോൾ ആണ് വെള്ളം തീർന്നു എന്ന് കണ്ടത്….

 

ഞാൻ ഉടനെ ജഗ്ഗും എടുത്ത് അടുക്കളയിലേക്ക് ചെന്നു….

 

 

വെള്ളം എടുത്തപ്പോൾ ആണ് ജനലിനു അടുത്ത് ആരോ നില്കുന്നത് കണ്ടത്….

 

 

നിഴൽ വ്യക്തമായി കണ്ടിരുന്നു….. ആരാണ് അവിടെ🙄🙄🙄

 

 

” ആരാ അവിടെ….. ” – ശ്രീ

 

 

എന്നും ചോദിച്ച് ഞാൻ ജനലിന്റെ അടുത്തേയ്ക്ക് ചെന്നതും ആരോ എന്റെ തോളിൽ കൈ വെച്ചതും ഒന്നിച്ച് ആയിരുന്നു…..

 

 

 

ഞാൻ ” ആ ” എന്ന് ഒച്ച ഉണ്ടാകി…..

 

 

 

___________

 

 

 

 

(  ദേവൻ )

 

 

ഞാൻ പെട്ടെന്ന് കണ്ണ് തുറന്നപ്പോൾ മുറിയിൽ നിന്ന് പോകുന്ന ബാലയെ ആണ് കണ്ടത്…. ഇൗ പെണ്ണ് ഇത് എവിടെ പോവുകയാണ്🙄

 

 

ഞാൻ അവളുടെ പുറകെ പോയപ്പോൾ ജനാലയുടെ അവിടെ എന്തോ നോക്കുന്ന അവളെ ആണ് കണ്ടത്….

 

 

ഞാൻ അവളുടെ ചുമലിൽ കൈ വെച്ച് പെട്ടെന്ന് കിടന്നു കാറി….

 

 

” എന്താ ശ്രീ.. ഞാൻ ആണ്…. ” – ദേവൻ

 

 

അവള് കിടന്ന് കതകുന്നുണ്ട്….

 

 

” ദേ… ദേവേട്ടൻ ആയിരുന്നോ…. ” – ശ്രീ

 

 

” എന്താ…. ശ്രീ എന്തുപറ്റി….. ” – ദേവൻ

 

 

” അത് ദേവേട്ടാ…. ആ ജനലിന്റെ അവിടെ ആരോ…. ” – ശ്രീ

 

 

” നിനക്ക് തോന്നിയത് ആവും ശ്രീ…. ” – ദേവൻ

 

 

” അല്ല ദേവേട്ടാ ഞാൻ കണ്ടതാണ്…. ” – ശ്രീ

 

 

” ശ്രീ കൂൾ ആവൂ നമുക്ക് നോക്കാം….നീ ടെൻഷൻ ആവല്ലെ… പറയുന്നത് കേൾക്കൂ…. ” – ദേവൻ

 

 

ഞാൻ അവളെ അവിടെ നിറുത്തി വേഗം പുറത്തേക് ചെന്ന് നോക്കി…..

 

 

അവിടെ എങ്ങും ആരെയും കാണുന്നില്ല ആയിരുന്നു…. അവൾക്ക് തോന്നിയത് ആവും….

 

 

 

” നിനക്ക് തോന്നിയത് ആണ് ശ്രീ… വാ മുറിയിലേക്ക് പോവാം…. ” – ദേവൻ

 

 

അവള് വേഗം ബെഡിൽ കിടന്നു… ഞാൻ അപ്പുറത്തെ വശത്തായി കിടന്നു….

 

 

” ദേവേട്ടാ…. ഇങ്ങോട്ട് തിരിഞ്ഞു കിടക്കാവോ എനിക് പേടി ആവുന്നു…. ” – ശ്രീ

 

 

ഞാൻ തിരിഞ്ഞു കിടന്നതും അവള് എന്റെ നെഞ്ചോട്  ചേർന്ന് കിടന്നു….. എനിക് ശെരിക്കും വല്ലാത്ത സന്തോഷം തോന്നി…

 

 

പക്ഷേ ആരാവും അത്… ആരോ ഉണ്ടായിരുന്നു…. അവളെ വീണ്ടും ടെൻഷൻ ആകണ്ട എന്ന് കരുതിയാണ് ഞാൻ ആരുമില്ല എന്ന് പറഞ്ഞത്…..

 

 

 

___________________

 

 

 

ഇതേ സമയം മറ്റൊരിടത്ത്…..

 

 

 

” നീ പോയില്ലേ അവളുടെ വീട്ടിൽ…. ”

 

 

” പോയി ”

 

 

” എന്നിട്ട്… അവളെ…. ”

 

 

” ഇല്ല…. അവള് ഒച്ച ഉണ്ടാക്കിയപ്പോൾ മറ്റാരോ വന്നു…. അത്കൊണ്ട് അവിടുന്ന് പോരേണ്ടി വന്നു….”

 

 

” നിന്നെ ഒക്കെ എന്തിനാ😡😡😡😡 ഇൗ ഒരു ആഴ്‍ച്ച…. അതിനുള്ളിൽ അവളെ തീർത്ത് ഇരിക്കണം….. അല്ലെങ്കിൽ നിന്നെ ഒക്കെ ഞാൻ തീർക്കും… അവള് ജീവിക്കുന്ന ഓരോ നിമിഷവും എന്റെ ജീവിതം അപകടത്തിൽ ആണ്….😡😡😡 ”

 

 

” സർ എന്നെ അല്ലാതെ മറ്റാരെ എങ്കിലും ഏർപെടുത്തിയിട്ടുണ്ടോ…. ”

 

 

” എന്താ റോബിൻ അങ്ങനെ ചോദിച്ചത് ”

 

” ഞാൻ അവിടെ ചെന്നപ്പോൾ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു… അയാള് എന്നെ കണ്ടില്ല…. ”

 

 

” വെല്ല കള്ളനും ആവും…. ”

 

 

” അല്ല സർ കള്ളൻ ആണെങ്കിൽ വീട്ടിൽ കയറാൻ ഉള്ള വഴി അല്ലേ നോക്കൂ…. പക്ഷേ ഇവന്റെ ഉദ്ദേശം അത് അല്ല എന്നത് ഉറപ്പ് ആണ്…. ഞാൻ ചിന്തിക്കുന്നത് പോലെ ആണെങ്കിൽ അവനും എന്റെ അതേ ഉദ്ദേശത്തോടെ അവിടെ എത്തിയത് ആണ്…. ശ്രീബാലയെ കൊല്ലാൻ🔥”

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!