Skip to content

💙 ഇന്ദ്രബാല 💙 33

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

( ശ്രീ )

 

അവളോട് സംസാരിച്ച് മുകളിലേക്ക് കയറിയപ്പോൾ ആണ് ഗായത്രിയുടെ മുറിയിൽ നിന്ന് ഒരു സംസാരം കേട്ടത്……

 

ഇതിപ്പോൾ ആരാണ് ആവോ ഇവളുടെ മുറിയിൽ🙄 എന്തോ അവരെ ഒന്നും വിളിക്കാൻ തോന്നിയില്ല…. വേണ്ടാത്തത് ആരെങ്കിലും ആണെങ്കിൽ നല്ല പ്രശ്നം ഉണ്ടാവും… അവൾക്ക് എന്നോട് ഉള്ള ദേഷ്യം കൂടും…… അത് കൊണ്ട് ഞാൻ തന്നെ പോയി നോക്കി….

 

വാതിൽ അടച്ചിരികുക ആണ്…..

 

 

” ഗായത്രി വാതിൽ തുറക്കൂ….. ആരാ അകത്ത്….. ഗായത്രി…. ” – ശ്രീ

 

 

പെട്ടെന്ന് അകത്ത് കേട്ട് കൊണ്ടിരുന്ന  സംസാരം നിന്നു….

 

 

” ഗായത്രി വാതിൽ തുറക്കാൻ….. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ ശക്തിയായി കൊട്ടിയതും അവള് വാതിൽ തുറന്നതും ഒന്നിച്ച് ആയിരുന്നു…..

 

 

” എന്താണ്…. ” – ഗായത്രി

 

 

അവള് നന്നായി പേടിച്ചിട്ട് ഉണ്ട്…..മുഖം കണ്ടാൽ അറിയാം നല്ല പരിഭ്രമം ഉണ്ട്….

 

 

” ആരാ അകത്ത് ഉള്ളത്…. ” – ശ്രീ

 

 

” ആ…. ആരാ…. അല്ല ആരു ഉണ്ടാവാൻ ആണ്…  ” – ഗായത്രി

 

 

” ആരും ഇല്ലെ…. ” – ശ്രീ

 

 

” ഈ…. ഇല്ല… ” – ഗായത്രി

 

 

” ഓ അങ്ങനെ ആണല്ലേ…. എന്ന വാ…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ അവളെയും വിളിച്ച് മുറിയുടെ അകത്തേക്ക് കയറി…..

 

 

” നീ എന്താ ഈ കാണിക്കുന്നത്… എന്തിനാ എൻ്റെ മുറിയിൽ കയറിയത് ” – ഗായത്രി

 

 

” നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നത്…. നമുക്ക് ചുമ്മാ ഒന്ന് സംസാരിക്കാം…. ” – ശ്രീ

 

 

” എനിക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല…. എൻ്റെ റൂമിൽ നിന്ന് ഇറങ്ങി പോയെ…. ” – ഗായത്രി

 

 

” അയ്യോ നിന്നോട് സംസാരിക്കാൻ ഉണ്ടെന്ന് അല്ല…. ഈ മുറിയിൽ ഉള്ള ആളോട് സംസാരിക്കാൻ ഉണ്ടെന്ന് ആണ്…😏 ” – ശ്രീ

 

 

” ഈ മുറിയിൽ ആരു ഉണ്ടാവാൻ ആണ്…. ഞാൻ മാത്രേ ഉള്ളൂ…. ” – ഗായത്രി

 

 

” അതിനു ഞാൻ പറഞ്ഞോ മറ്റാരെങ്കിലും ഉണ്ട് എന്ന്….. നീ ഇങ്ങനെ ടെൻഷൻ ആവണ്ട മോളെ…… ” – ശ്രീ

 

 

ഞാൻ ഈ സമയം ഒക്കെ അവളുടെ മുറി ആകെ വീക്ഷിക്കുക ആയിരുന്നു…. അതാണ് അവളുടെ പതർച്ചയുടെ കാരണം…. മുഖം കണ്ടാൽ തന്നെ അറിയാം…. എന്തോ കള്ളത്തരം ഉണ്ട് എന്ന്…. ഈ മുറിയിൽ അവള് അല്ലാതെ മറ്റൊരാൾ കൂടി ഉണ്ട് ഉറപ്പ് ആണ്….

 

 

അങ്ങനെ നോക്കി കൊണ്ട് നിന്നപ്പോൾ ആണ് പെട്ടെന്ന് കർട്ടൻ ൻ്റെ പുറകിൽ താഴെ ആയി 2 കാലുകൾ കണ്ടത്….. ഓ അപ്പോ ഇവിടെ ആണ് നില്കുന്നത്…..

 

 

” നീ ഇത് എന്ത് നോക്കുക ആണ്…. എൻ്റെ റൂമിൽ നിന്ന് പോ ” – ഗായത്രി

 

 

” ചൂടാവല്ലേ മോളെ…. ഏട്ടത്തി പറഞ്ഞത് മനസിലായില്ലേ…. ഈ മുറിയിൽ ഒരാളോട് സംസാരിക്കാൻ വന്നത് ആണെന്ന്…. ” – ശ്രീ

 

 

” അതിനു ഇവിടെ ആരുമില്ല…. പിന്നെ ആരുടെ കാര്യമാണ് പറയുന്നത് …. ” – ഗായത്രി

 

 

” അങ്ങനെ ആണോ… അപ്പോ ഒന്നെങ്കിൽ ആ കർട്ടൻ ഈ റൂമിൽ ആവില്ല…. അല്ലെങ്കിൽ അതിന് പുറകിൽ നില്കുന്നത് കള്ളൻ ആവും അല്ലേ…. ” – ശ്രീ

 

 

അവള് കിടന്ന് പരുങ്ങി കളികുന്നുണ്ട്….

 

 

” കള്ളൻ ആണെങ്കിൽ സൂക്ഷിക്കണം…. കൈയിൽ മാരക ആയുധം ഉണ്ടാവും…. നമുക്ക് ദേവെട്ടനേ വിളിക്കാം…. ” – ശ്രീ

 

 

” ദേവേ…… ” – ശ്രീ

 

വിളിക്കുന്നതിനു മുമ്പേ അവള് എൻ്റെ വാ മൂടിയിരുന്നു…..

 

 

 

” വേണ്ട ഏട്ടത്തി…. ” – ഗായത്രി

 

 

” എന്താണ്…. ” – ശ്രീ

 

 

” ഏട്ടനെ വിളിക്കരുത്….. ” – ഗായത്രി

 

 

” എന്ന ദെ നിൽക്കുന്ന അവനെ ഇങ്ങ് വിളിക്ക്….. ” – ശ്രീ

 

 

പറഞ്ഞു തീർന്നതും കർട്ടൻ്റെ പുറകിൽ നിന്നും അവൻ മുൻപോട്ട് വന്നു…..

 

 

അവനെ കണ്ടതും എൻ്റെ ചുണ്ടുകൾ അവൻ്റെ പേര് ഉച്ചരിച്ചു……

 

 

ആദി🔥

 

 

” നീ എന്താണ് ഇവിടെ…. ” – ശ്രീ

 

 

” അതിനു നിങ്ങൾക്ക് എന്താണ്…. എൻ്റെ കാര്യങ്ങളിൽ ഇടപെടേണ്ട…. ” – ഗായത്രി

 

 

എന്നൊക്കെ പറഞ്ഞു ഗായത്രി ഉറഞ്ഞൂ തുള്ളുക ആണ്….😡😡😡

 

 

പറഞ്ഞു തീർന്നതും എൻ്റെ കൈ അവളുടെ കരണത്ത് വീണതും ഒന്നിച്ച് ആയിരുന്നു….

 

( എനിക് ഇത് തന്നെ ആണോ പണി എന്ന് നിങൾ ഓർകരുത്…. മനഃപൂർവം എൻ്റെ കൈയിൽ നിന്ന് വാങ്ങുക അല്ലേ ഇവരൊക്കെ🙄 )

 

 

” മുറിയിൽ ഒരുത്തനെ വിളിച്ച് കേറ്റി യതും പോര…. ചോദിച്ച എന്നോട് കിടന്നു ചാടുന്നോ….. ” – ശ്രീ

 

 

അപ്പോഴേക്കും അവള് ഒന്നു അടങ്ങി…..

 

 

” നീ എന്തിനാ അവളെ തല്ലിയത്….. ” – ആദി

 

 

പക്ഷേ എൻ്റെ ഒരു നോട്ടം മതിയായിരുന്നു….

 

 

” എന്തിനാ അവളെ തല്ലിയത് എന്ന് നിന്നോട് പറയേണ്ട കാര്യം ഇല്ല…. ഇവൾ എൻ്റെ ഭർത്താവിൻ്റെ  അനിയത്തിയാണ്…. ഞങ്ങൾ തമ്മിൽ പറഞ്ഞു തീർത്ത് കൊള്ളാം….. ” – ശ്രീ

 

 

എന്നിട്ട് ഞാൻ ഗായത്രിയുടെ നേരെ തിരിഞ്ഞു…..

 

 

” ഇവനെ നിൻ്റെ റൂമിൽ കണ്ടത് കൊണ്ടല്ല ഞാൻ അടിച്ചത്…. ഒരാണും പെണ്ണും ഒരു മുറിയിൽ ഉണ്ടായാൽ അവിടെ മോശം ഉണ്ട് എന്നുള്ള പഴഞ്ചൻ ചിന്താഗതിക്കാരി ഒന്നുമല്ല ഞാൻ…. പക്ഷേ ഞാൻ ഇങ്ങോട്ട് വന്നപ്പോൾ നീ ഇവനെ ഒളിപ്പിച്ചു എന്നോട് കള്ളവും പറഞ്ഞു…. അതിനാണ് ഞാൻ നിന്നെ അടിച്ചത്….. ” – ശ്രീ

 

 

” പിന്നെ നിന്നോട്…. നീ എന്തിനാണ് ഇവിടെ വന്നത് എന്നൊന്നും എനിക് അറിയില്ല… എന്തായാലും നല്ല ഉദേശം ആവില്ല എന്ന് മാത്രം അറിയാം….. എന്തായാലും നിൻ്റെ വേഷം കെട്ട് ഒന്നും ഇവിടെ വേണ്ട…. ഇനി മേലാൽ ഇങ്ങനെ കാണുകയും ചെയ്യരുത്….. ” – ശ്രീ

 

 

 

” ഡീ നീ ആരാ…. എൻ്റെ അതിഥിയെ പറഞ്ഞു വിടാൻ….. ” – ഗായത്രി

 

 

” അയ്യോ അതിഥി ആയിരുന്നോ…. എന്നാല് ആദി ഒരു സെക്കൻ്റ് നമുക്ക് വീട്ടുകാരെ ഒക്കെ വിളിക്കാം….  എന്ത് പറയുന്നു…. പോകല്ലേ കേട്ട…..  ” – ശ്രീ

 

 

 

 

” വേ… വേണ്ട ഏട്ടത്തി….. ആദിയെട്ടൻ ഇപ്പോ പോവും….. ” – ഗായത്രി

 

 

” എങ്ങനെ…… ” – ശ്രീ

 

 

” ഞാൻ പൊക്കോളാം…. ഒരു പ്രശ്നം ഉണ്ടാകരുത്….. ” – ആദി

 

 

” ഇതല്ലേ ഞാൻ ആദ്യം പറഞ്ഞത്….. ” – ശ്രീ

 

 

ഉടനെ ആദി മുറിയിൽ നിന്ന് ഇറങ്ങി പോയി…..

 

 

ഞാനും ഇറങ്ങാൻ പോയപ്പോൾ ആണ് ഗായത്രി സംസാരിച്ചത്….

 

 

 

” ഏട്ടത്തി ഒന്നു നിന്നെ….. ” – ഗായത്രി

 

 

ആ ഏട്ടത്തി വിളിയിൽ തന്നെ എന്തോ ഒരു കളിയാക്കൽ ആണ്…. അത് ആ വിളി കേൾക്കുമ്പോൾ തന്നെ അറിയാൻ പറ്റും…..

 

 

” എന്താണ്…. ” – ശ്രീ

 

 

” ഇപ്പോ ജയിച്ചു എന്ന് നീ കരുതണ്ട….. ഇവിടുത്തെ 2 എട്ടൻമാരുടെ ഒരേയൊരു പെങ്ങൾ ആണ്…. അച്ഛൻ്റെയും അമ്മയുടെയും മുത്തശ്ശിയുടെ യും പുന്നാര മോൾ….. എൻ്റെ മേൽ നിൻ്റെ കൈ പതിഞ്ഞു എന്ന് അവർ അറിഞ്ഞാൽ ബാകി എന്താകും എന്ന് ഒന്നു ഊഹിച്ച് നോക്ക്….. ” – ഗായത്രി

 

 

” എന്തിനാണ് കൈയിൽ നിന്ന് കിട്ടിയത് എന്ന് കൂടി അവർ അറിഞ്ഞാൽ ബാകി നീയും ഊഹിക്ക്…. ” – ശ്രീ

 

 

” അയ്യോ…. മോളെ ഏട്ടത്തി…. നീ പറഞാൽ അവർ വിശ്വസിക്കുമോ…. അതോ ഞാൻ പറഞ്ഞാല് വിശ്വസിക്കുമോ….. എന്തിനാണ് അടിച്ചത് എന്ന് ചോദിക്കുമ്പോൾ ഞാൻ പറയും നിന്നെയും ആദി ഏട്ടനെയും ഒന്നിച്ച് ഒരു മുറിയിൽ കണ്ടൂ അപ്പോ ചോദ്യം ചെയ്തപ്പോൾ അടിച്ചത് ആണ്… എന്നിട്ട് നീ എല്ലാം തിരിച്ച് പറഞ്ഞത് ആണ് എന്ന്…. അപ്പോ നീ പറയും അങ്ങനെ അല്ല എന്ന്….അപ്പോ ഞാൻ ഒന്ന് കരഞ്ഞു കാണിക്കും എൻ്റെ വീട്ടുകാർ അവിടെ ഫ്ലാറ്റ്…. അതോടെ നീ ഇവിടുന്നു ഔട്ട് 😏😏😏 ” – ഗായത്രി

 

 

അപ്പോ കുട്ടിക്ക് ഭയങ്കര ഫുധി ആണ്😂

 

 

” എന്താ ഡീ ആലോചിക്കുന്നത്….. ” – ഗായത്രി

 

 

” അപ്പോ മോളെ ഗായത്രി ഞാൻ എൻ്റെ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യട്ടെ…. മോൾ എന്നെ പുറത്ത് ആകാൻ പോകുക അല്ലേ…. ” – ശ്രീ

 

 

അവള് എന്നെ നോക്കുന്നുണ്ട്…..

 

 

” പക്ഷേ അതിന് മുമ്പ് മോൾ ഇതൊന്നു കണ്ടേക് കേട്ടോ…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ എൻ്റെ ഫോണിലെ ഒരു വീഡിയോ അവൾക്ക് മുന്നിലേക്ക് കാണിച്ചു…..

 

 

പെണ്ണ് കണ്ണ് തുറിച്ച് നിൽപ്പുണ്ട്….. അല്ല പിന്നെ😏

 

 

” നീ എന്താ കരുതിയത്…. ഞാൻ  ഒരു മുൻകരുതൽ ഉം എടുക്കാതെ ആണ് ഇവിടെ വന്നത് എന്നോ….. അത്രക്ക് മണ്ടി അല്ല മോളെ ഈ ശ്രീബാല….. എനിക് അറിയാമായിരുന്നു…. നീ ഇത് വെച്ച് തന്നെ എനികിട്ട് പണിയും എന്ന് … അത് കൊണ്ട് തന്നെയാണ് ഇങ്ങോട്ട് കയറുന്നതിനു മുമ്പ് തന്നെ ഫോണിൽ വീഡിയോ റെക്കോർഡ് ഓൺ ചെയ്ത് ഇട്ടത്….. അപ്പോ വാ മോളെ….. നമുക്ക് എല്ലാവരോടും പറയാം…. ആരെ വിശ്വസിക്കും എന്ന് കാണാം….. ” – ശ്രീ

 

 

” എടി… നീ…. ” – ഗായത്രി

 

 

 

” അധികം തിളകല്ലെ അടങ്ങൂ അടങ്ങൂ….. പിന്നെ എന്താ വിളിച്ചത് എടി എന്നോ…. കുറച്ച് നേരത്തെ… കൃത്യമായി പറഞ്ഞാല് ഒരു അരമണിക്കൂർ മുൻപ്…. ഇതു പോലെ ഒരുത്തി താഴെ എന്നെ വിളിച്ചിരുന്നു….. അവൾക്ക് വേണ്ട സമ്മാനം കൊടുത്തിട്ട് ഉണ്ട് ഞാൻ… സമയം പോലെ ഒന്ന് ചോദിച്ച് മനസ്സിലാക്കികോളു….. പിന്നെ ഇപ്പോ വിളിച്ചത് ഇരിക്കട്ടെ…. ഞാൻ അങ്ങ് സഹിച്ചു…. ഇനിയും ഇത് ആവർത്തിച്ചാൽ ബാകി അപ്പോ പറഞ്ഞു തരാം കേട്ടോ…. ” – ശ്രീ

 

 

 

എന്നും പറഞ്ഞു ഞാൻ മുറിയിൽ നിന്നും ഇറങ്ങി….. സൂര്യ പറഞ്ഞപ്പോൾ മുതൽ ഗായത്രിയെ ഞാൻ ശെരിക്കും വാച്ച് ചെയ്യുക ആയിരുന്നു….. അത് കൊണ്ടാണ് അവളുടെ മുറിയിൽ കേറിയപ്പോൾ ഫോണിൽ റെക്കോർഡ് ചെയ്തത്….

 

 

ഒന്നു മനസിലായി…… ഗായത്രിയുടെ മാറ്റം…. അതിനുള്ള കാരണം….. അവൻ…. ആദി🔥

 

 

 

അവളെ സൂക്ഷികേണ്ടിയിരിക്കുന്നു….. കാരണം അവളുടെ ഉള്ളിൽ അവൻ കുത്തി നിറച്ചിരിക്കുന്നത് വിഷമാണ് നല്ല കൊടിയ വിഷം…. സാരമില്ല….. വിഷചികിത്സ നടത്താൻ ഈ ശ്രീബാലക്ക് അറിയാം….😏😏😏

 

 

 

 

__________________

 

 

 

 

( മാധവൻ )

 

 

ദേവൻ ശെരിക്കും ആരാണ്…..🤔🤔🤔

 

 

ശ്രീകുട്ടിയും അവനും ആയി 10 ഇല് 10 പൊരുത്തം….. 2 ഉം സപ്ത സംഗമ ജാതകം…. പക്ഷേ അവൻ ശ്രീധരൻ്റെ യും മാലിനിയിടെയും മകൻ അല്ലേ….. പിന്നെങ്ങനെ ആണ്…..

 

 

ലക്ഷ്മിയുടെ മകൻ അല്ലേ അവളുടെ പങ്കാളി… പിന്നെങ്ങനെ ദേവനായി …..

 

 

എല്ലാം കൂടി അയാളുടെ മനസ്സിൽ ഒരുപാട് ചിന്തകൾ ഉണർന്നു….

 

 

പെട്ടെന്ന് അയാളുടെ ഫോൺ റിംഗ് ചെയ്തു….

 

 

 

*സാം ( ശ്രീക്കുട്ടി )

 

കോളിംഗ്*

 

 

അയാള് വേഗം ഫോൺ എടുത്തു…..

 

 

” ഹലോ ആ പറയടോ….. എന്തായി….. ” – മാധവൻ

 

 

തുടർന്നു അവിടുന്നു പറഞ്ഞത് ഒക്കെ കേട്ട് അയാളുടെ കണ്ണിലൂടെ പകയുടെ തീ പാറി….🔥🔥🔥

 

 

” അവൻ കിട്ടിയത് കൊണ്ട് ഒന്നും അടങ്ങില്ല അല്ലേ….. അവൻ്റെ കൈ കാൽ ഒടിഞ്ഞിട്ടും പഠിച്ചില്ല അവൻ…. നമുക്ക് ഒന്ന് നേരിൽ കാണണം… ഞാൻ വെക്കുകയാണ് ” – മാധവൻ

 

 

മാധവൻ വേഗം കാറും എടുത്ത് പുറത്തേക് പോയി…. ചെന്ന് ഇറങ്ങുന്ന ഇടത്ത് അയാളെ കാത്ത് ഒരാള് നിൽപുണ്ടായിരുന്ന്…..

 

 

സാം എന്ന നമ്മുടെ ശ്രീയുടെ അച്ചായൻ…..

 

 

” അങ്കിൾ….. ആദി അവൻ നമ്മുടെ അടിയിൽ ഒന്നും ഒതുങ്ങിയിട്ടു ഇല്ല….. അവനും അവൻ്റെ പെങ്ങളും അവൾക്ക് എതിരെ നിൽക്കുന്നുണ്ട്….. പക്ഷേ അവള് എല്ലാത്തിനും ഇപ്പോ തിരിച്ച് അപ്പ അപ്പോ കൊടുക്കുന്നുണ്ട്….  ” – സാം

 

 

” എൻ്റെ മോൾ ഒരുപാട് കരഞ്ഞത് ആണ് അവന് വേണ്ടി…. അവൻ്റെ കൈയും കാലും മാത്രം ഒടിഞ്ഞാൽ പോര…. അനുഭവിക്കണം അവൻ….. ” – മാധവൻ

 

 

” അതേ അങ്കിൾ…. അന്ന് uncle പറഞ്ഞത് ഒക്കെ കേട്ടിട്ട് എൻ്റെ കൈ തരിച്ചു വന്നത് ആണ്…. അത് കൊണ്ടാണ് അവള് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുന്ന അന്ന് തന്നെ അവനെ അവിടെ കേറ്റിയത്…. ” – സാം

 

 

” നോക്കാം മോനെ നമുക്ക്…. അവൻ എവിടെ വരെ കളിക്കും എന്ന്….. ” – മാധവൻ

 

 

” അതേ…. എങ്കിൽ ഞാൻ പോണ്… അമ്മച്ചി വീട്ടില് ഒറ്റക്ക് ആണ്…. ” – സാം

 

 

” ശെരി മോനെ…. ” – മാധവൻ

 

 

 

 

_______________________

 

 

 

ഇതേ സമയം മറ്റൊരിടത്ത്……

 

 

അവിടെ ചർച്ച നടക്കുക ആയിരുന്നു…..

 

 

” സർ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്…. ” – ഗുണ്ടകൾ

 

 

” ഒരാളെ കൊല്ലണം….. ”

 

 

” ഫോട്ടോ എന്തെങ്കിലും ഉണ്ടോ….. ” – ഗുണ്ടകൾ

 

 

” ഇതാ….. ”

 

 

” പേര്…. ” – ഗുണ്ടകൾ

 

 

” പേര് ശ്രീബാല….

 

ശ്രീമംഗലം വീട്

 

w/o Mr ദേവേന്ദ്രൻ ”

 

 

 

അതിനൊപ്പം ശ്രീയുടെ ഒരു ചിരിക്കുന്ന ഫോട്ടോയും കൂടി ഉണ്ടായിരുന്നു…..

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “💙 ഇന്ദ്രബാല 💙 33”

Leave a Reply

Don`t copy text!