Skip to content

ചെകുത്താന്റെ പെണ്ണ് – Part 8

chekuthante pennu novel

അമ്മു ഹരിയുടെ കൈകളിലേക് നോക്കി..എന്നിട്ട്  പതുക്കെ കൈ വലിച്ചു..

ഹരിയുടെ മുഖം മാറി.. ചെയ്തത് തെറ്റായി പോയോ.. അമ്മുവിന് ഇഷ്ടം ആയില്ലേ.. അവൻ പതുക്കെ മുഖം തിരിച്ചു…

പെട്ടന്ന് അവൾ ആ കൈകളിൽ പിടുത്തം ഇട്ടു… അവൻ ഒന്ന് ഞെട്ടി നോക്കി…

അവൾ ചിരിച്ചു… അവനും…

ചോദിക്കുന്നത് തെറ്റാണോ എന്ന് അറിയില്ല……

അവൻ മുഖവുര ഇട്ടു…..

നീ എന്തിനാ… എന്റെ പുറകെ… ഞാൻ ഒരു തെമ്മാടി ആണ്…… പക്ഷെ  നിന്നെ കണ്ട അന്ന് മുതൽ… ഞാൻ മാറുകയായിരുന്നു… എന്നിലെ വാശി.. ദേഷ്യം എല്ലാം ഉരുകി പോകുന്നു…. ഞാൻ പഴയ ഹരിയിലേക് തിരിച്ചു പോകുന്ന പോലെ….

പറ നീ ആരാ… നീ എന്തിനാ എന്റെ ജീവിതത്തിലേക്കു വന്നത്…. എല്ലാരും എന്നെ ഭയപ്പെടുമ്പോൾ….. അവൻ ഒന്ന് വിതുമ്പി.. .. മാ.. മാറ്റി നിർത്തുമ്പോൾ നീ മാത്രം എന്താ.. എന്നെ….

ഞാൻ സമൂഹത്തിന്റെ മുൻപിൽ കൊലപാതകിയാണ്….

അവൾ അവന്റെ വാ പൊത്തി…

ഇനി അങ്ങനെ പറയരുത്…

ഹരിയേട്ടൻ തെറ്റ് ചെയ്തിട്ടില്ല എനിക്ക് അറിയാം…

എങ്ങനെ…. അറിയാം….? അവൻ നെറ്റി ചുളിച്ചു…

അത്… അതൊക്കെ അറിയാം…

എങ്ങനെ അറിഞ്ഞു… നീ പറ…

.. മ്മ്മ്മ്…. പറയാം പക്ഷെ അതിന് മുൻപ് എനിക്ക് ചിലത് അറിയാൻ ഉണ്ട് …

എന്താ നിനക്ക് അറിയേണ്ടത്…

സഞ്ജനെയെപ്പറ്റി…….

അവൻ ഒന്ന് ഞെട്ടി…അവൻ അവളെ നോക്കി…

പറയാൻ ബുദ്ധിമുട്ട് ഉണ്ടോ…

ഇല്ല…. നിനക്കെന്താ അറിയേണ്ടത്…

എല്ലാം…. ഹരിയേട്ടന്റെ ജീവിതത്തിൽ നടന്നത് എല്ലാം….

അത് ഒകെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ…. നഷ്ടപെട്ട ജീവിതം..ഇനി തിരിച്ചു കിട്ടുവോ…ഇല്ലല്ലോ  അപ്പോ അതിലേക് ആഴ്ന്നിറങ്ങാൻ എനിക്ക്….

ഇല്ല എനിക്ക് അറിയണം….

..അവളുടെ വാക്കുകൾ ഉറച്ചതാണ്….

മ്മ്മ്…. സഞ്ജന ആരാണെന്നോ… അവൾ എനിക്ക് എല്ലാം ആയിരുന്നു….

അവൻ… ആ കറുത്ത അദ്യായത്തിന്റെ ഏടുകൾ അവളുടെ മുൻപിൽ നിരത്തി….

സായൂജ്യും..സഞ്ജനയും അവരുടെ പ്രണയവും എല്ലാം….

എല്ലാം അവൾ കൗതുക പൂർവ്വം കേട്ടു…

എല്ലാം പറഞ്ഞു അവസാനം അവൻ പറഞ്ഞു നിർത്തി…

ഞാൻ എന്റെ അമ്മയെ കൊന്നിട്ടില്ല എന്ന് അറിയാവുന്ന മൂന്നുപേർ… സഞ്ജനയും സായൂജ്യും… പിന്നെ….

പിന്നെ…… അവൾക് ആകാംഷ ആയി…

മാമംഗലം സുഭദ്ര…. നിന്റെ പുന്നാര മുത്തശ്ശി.. അവർ മൂന്നു പേരും സാക്ഷികൾ ആണ്…

കോടതിയിൽ എനിക്ക് എതിരെ സഞ്ജന  മൊഴി മാറ്റി…

എനിക്ക് അവരോട് എല്ലാം  വെറുപ് ആയി തീർത്താൽ തീരാത്ത പക…. പക്ഷെ….

പക്ഷെ…. അവൾ ചോദിച്ചു…

സഞ്ജന തെറ്റ് കാരി അല്ല ….

അതെങ്ങനെ….?

ഞാൻ അറിഞ്ഞപ്പോഴേക് വളരെ വൈകി… അവൾ ജയിലിൽ കിടന്ന എന്നെ കാണാൻ പലവട്ടം ശ്രമിച്ചു…. പക്ഷെ ഞാൻ സമ്മതിച്ചില്ല… എനിക്ക് പക ആയിരുന്നു… പിന്നീടാണ് ഞാൻ അറിഞ്ഞത് എന്നെ അറസ്റ്റ് ചെയ്തു കഴിഞ്ഞു  സായൂജിന് അസുഖം കൂടി….ഒരു പക്ഷെ ഷോക്ക് ആയിരിക്കാം… എത്രയും പെട്ടന്നു സർജറി ചെയ്തില്ലെങ്കിൽ അവൻ….സർജെറിക് പത്തു ലക്ഷം ആകും… സത്യത്തിൽ  ആ പെണ്ണിന്റെ കൈയിൽ ആയിരം രൂപ തികച്ചു എടുക്കാൻ കാണില്ല…

പിന്നെ എന്ത് ചെയ്തു സഞ്ജന…. അവൾ ചോദിച്ചു…

എനിക്കെതിരെ മൊഴി കൊടുത്താൽ സർജറിയുടെ എല്ലാ ചിലവും ഏറ്റെടുക്കാം എന്നാ ഓഫർ ഗത്യന്തരം ഇല്ലതെ അവൾക് സ്വീകരിക്കേണ്ടി വന്നു.. ……..

ആരു ഓഫർ ചെയ്തു …??  ആരാ… അങ്ങനെ ചെയ്തേ…

“മാമംഗലം സുഭദ്ര “……

മുത്തശ്ശിയോ….. ഇല്ല മുത്തശ്ശി അങ്ങനെ ചെയ്യില്ല….

ചെയ്തു അവരോടുള്ള പക ആണ് എന്റെ ജീവിതം… ജയിലിൽ നിന്നു വന്ന ഞാൻ എങ്ങും പോകാതെ അവർക്ക് മുൻപിൽ ജീവിച്ചത്… ഞാൻ സ്വയം നശിക്കുന്നത് കണ്ട് അവർ… കരയണം….

 അമ്മുന് കരച്ചിൽ വന്നു… മുത്തശ്ശി…ഇല്ല ഇതിൽ എന്തോ ചതി ഉണ്ട്… എവിടെയോ ആരോ… മുത്തശ്ശി അങ്ങനെ ചെയ്യില്ല… അവൾ സ്വയം പറഞ്ഞു…

   സഞ്ജുന്റെ മരണശേഷമാണു  ഞാൻ എല്ലാം അറിഞ്ഞത്…. അവൾ എന്റെ സായൂജിന് വേണ്ടി അല്ലെ… കൂടെപ്പിറപ്പിനെ സ്നേഹിക്കുന്ന ആരും ഇതേ ചെയ്യൂ…….. ഇപ്പോ എന്റെ നെഞ്ചിലെ നോവാണ് അവർ രണ്ടു പേരും…പല ദിവസങ്ങളിലും ഞാൻ ആരും അറിയാതെ കരഞ്ഞിട്ടുണ്ട്… എന്റെ സായുജിനെ ഓർത്തു… അവൻ ഇന്നു ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും എനിക്ക്…………

…പേഷ്യന്റിനു ആഹാരം കൊടുക്കാൻ സമയം ആയി…. നേഴ്സ് ആണ്…

ആഹാരം…. അത്….

താഴെ ക്യാന്റീനിൽ ചെന്നാൽ മതി…. ലൈറ്റ് ആയിട്ട് എന്തേലും കൊടുത്താൽ മതി…. കഞ്ഞി ആണേൽ അത്രേം നല്ലത്…

ഞാൻ പോയി കഞ്ഞി വാങ്ങി വരാം…..

മ്മ്മ്മ്….

അവൻ പോയി….

  അവൾക് സന്തോഷം ആയി… ഹരിയേട്ടന് ഏട്ടനോട് ദേഷ്യം ഒന്നും ഇല്ല…. പാവം അത് പേടിച്ചാ  മുൻപിൽ ചെല്ലാത്തത്… ഇനി ഈ കുട്ടുകാർ ഒന്നിക്കണം… പല രഹസ്യങ്ങളും ചുരുൾ അഴിയണം….. അവൾ പലതും ആലോചിച്ചു കിടന്നു…

കഞ്ഞി…….

ങ്‌ഹേ…..

നിന്നെ അല്ല കഞ്ഞി കൊണ്ട് വന്നു എന്ന് പറഞ്ഞതാ…

അവൾ മുഖം കൂർപ്പിച്ചു…

അവൻ ഒരു പ്ലേറ്റിൽ കഞ്ഞി എടുത്തു….

ആഹാ പ്ലേറ്റ് ഒകെ വാങ്ങിയോ…..

മം ഒരു ഫ്ലാസ്കും… ഗ്ലാസും….

അവൾ നോക്കി…. കുത്തബ് മിനാർ പോലെ ഒരു ഫ്ലാസ്ക്…. ഈശ്വര ഇത് അരവിന്ദ് പൊട്ടനെക്കാൾ പൊട്ടൻ ആണോ…..

നിങ്ങൾക് ആരാ ചെകുത്താൻ എന്ന് പേരിട്ട….

എന്താടി……?

അല്ല… ഇവിടെ സ്ഥിരതാമസത്തിനു പോകുവാണോ… ഈ കുത്തബ്മിനാർ കൊണ്ട്….

അല്ല… അത്…. കുറച്ചു ചൂട് വെള്ളം….

ചെറിയ ഫ്ലാസ്ക് പോരാരുന്നോ… പോട്ടെ സാരമില്ല…

  അവൻ കഞ്ഞി എടുത്തു അവളുടെ കൈയിൽ കൊടുത്തു…. വലത്തേ കൈയിൽ ഡ്രിപ് ആയത് കൊണ്ട് അത് കുടിക്കാൻ അവൾ നന്നേ പാട് പെടുന്നുണ്ടായിരുന്നു…..

   താ ഞാൻ കോരി   തരാം….. അവൻ പ്ലേറ്റ് കൈയിൽ വാങ്ങി…. അവൾക് എന്തെങ്കിലും പറയും മുന്നേ കഞ്ഞി കോരി അവളുടെ ചുണ്ടുകളിലേക് അടുപ്പിച്ചു……

 അവൾ അവനെ നോക്കി…. കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി….

നീ എന്തിനാ കരയുന്നെ…. ബിരിയാണി വേണോ…. അവൻ സീരിയസ് ആയിട്ടാണ് ചോദിച്ചേ

  പൊട്ടൻ… സിനിമേല് ഒകെ കാണും പോലെ… പോട്ടെ എന്ന് പറഞ്ഞു കണ്ണുനീർ തുടക്കും രണ്ട് ഉമ്മ

തരും എന്നൊക്കെ വിചാരിച്ച ഞാൻ ശശി…. അൺറൊമാന്റിക് മൂരാച്ചി….. മ്മ്ഹ്…

കഞ്ഞി ഇങ്ങു തന്നേരെ ഞാൻ കുടിച്ചോളാം…..

വേണ്ടാട്ടോ ഞാൻ കോരി തരുന്നേ കുടിച്ച മതി എന്റെ മോള്….

അവൻ അത് മുഴുവൻ അവൾക് കൊടുത്തു ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്റെ മുൻപിൽ അനുസരണയോടെ അവൾ ഇരുന്നു…

ഹരിയേട്ടൻ ഒന്നും കഴിക്കുന്നില്ലെ….

ഓ ഇപ്പോളെങ്കിലും ചോദിച്ചല്ലോ… കഞ്ഞി ഒന്നും എനിക്ക്  പറ്റില്ല… താഴെ പോയി കഴിച്ചിട്ട് വരാം… നീ ഉറങ്ങിക്കോ നല്ല ക്ഷീണം ഇല്ലേ…

മ്മ്മ്… അവൾ മൂളി..

അവൻ താഴേക്കു പോയി…

ഇത്രേം ഒകെ ആയിട്ടും ഹരിയേട്ടൻ തന്നോട് ഇഷ്ടം ആണന്നു ഒരു വാക്ക് പറയുന്നില്ലല്ലോ…. അങ്ങനെ പറഞ്ഞാൽ ആ നിമിഷം ഞാൻ ആ നെഞ്ചിലേക് ചായും.. അത്രക് ഇഷ്ടമാ എനിക്ക് ആ ചെകുത്താനെ… പക്ഷെ ആൾക്ക് എന്നോട് അങ്ങന ഒന്നും ഇല്ലേ…. അവൾക് കരച്ചിൽ വന്നു….

ഹരി ഭക്ഷണം കഴിച്ചു തിരിച്ചു വന്നപ്പോഴേക് അവൾ ഉറങ്ങിയിരുന്നു… കൈയിലെ ഡ്രിപ് മാറ്റിയിട്ടുണ്ട്.. താൻ പോയപ്പോൾ സിസ്റ്റർ വന്നു കാണും…

 അവൻ അവൾക് അരികിൽ ഇരുന്നു… ക്യാനുള ഇട്ട കൈയിൽ പതുക്കെ തലോടി… അവൻ പതുക്കെ പറഞ്ഞു…

       കൊതി ആകുവാ എനിക്ക് ജീവിക്കാൻ… എല്ലാം മറന്നു നിന്റെ കൂടെ ജീവിക്കാൻ… പക്ഷെ എനിക്ക് അതിനു അർഹത ഇല്ല മോളെ…ഇനി ഈ  ജീവിതത്തിൽ  ഒരു പെണ്ണില്ല എന്ന് തീരുമാനിച്ചതാ പക്ഷെ നീ… വേണ്ട… നിനക്ക് ഒരിക്കലും എന്നെ അംഗീകരിക്കാൻ കഴിയില്ല… എന്റെ മനസ്‌ അറിഞ്ഞാൽ നിനക്ക് ഇപ്പോ ഉള്ള സ്നേഹം കൂടി നഷ്ടം ആകും… ഇനി ഒരു ആഘാതം കൂടി…. വേണ്ട… അവൻ കൈ എടുത്തു…

…….പക്ഷെ അവൻ ഞെട്ടി… എല്ലാം കേട്ടു കൊണ്ട് അവൾ കണ്ണ് തുറന്നു കിടക്കുന്നു…. അവൾ കരയുകയാണ്….

….അത്…ഞാൻ… ചുമ്മാ….. അവൻ വാക്കുകൾക്കായി പരതി….

   എന്നാലും എന്നെ ഇഷ്ടം ആണന്നു പറയില്ല അല്ലെ… അവനു തടുക്കാൻ കഴിയും മുൻപേ അവൾ അവന്റെ കോളറിൽ പിടിച്ചു… അവന്റെ നെഞ്ചിലേക് ചാഞ്ഞിരുന്നു…. ഇഷ്ടമാ എനിക്ക് ഒത്തിരി ഇഷ്ടമാ എന്റെ ഈ ചെകുത്താനെ… അവന്റെ നെഞ്ചിൽ തല ഇടിച്ചു അവൾ പൊട്ടി കരഞ്ഞു….

..ഒരു നിമിഷം ഒന്ന് പകച്ചു എങ്കിലും അവൻ അവളെ ഒന്നുടെ മുറുകെ നെഞ്ചിലേക് ചേർത്തു… എന്ത് വന്നാലും ഒരിക്കലും നഷ്ടപെടുത്തില്ല… എനിക്ക് വേണം എന്റെ പെണ്ണിനെ…. അവന്റെ കണ്ണ് നിറഞ്ഞു….

  ഇഷ്ടം ആണ് ഈ നെഞ്ചിൽ ജീവൻ ഉള്ള ഇടത്തോളം… പോന്നു പോലെ നോക്കി കൊള്ളാം…

    അവളുടെ മുഖം കൈകളിൽ കോരി എടുത്തു അവൻ…. ഒരു ഭ്രാന്തമായ ആവേശത്തോടെ അവൻ അവളെ തെരുതെരെ ചുംബിച്ചു…..

രണ്ടു പേരും മുഖത്തോട് മുഖം നോക്കി കുറെ നേരം ഇരുന്നു… കുറച്ചു കഴിഞ്ഞു അവൾ അവന്റെ തോളിലേക് ചാഞ്ഞു… അവൻ കൈകൾ കൊണ്ട് അവളെ ഒന്നുടെ അടുപ്പിച്ചു ഇരുത്തി….

…ഈ രാത്രി തീരേണ്ട അല്ലെ ഹരിയേട്ടാ…..

മ്മ്മ്മ്… എന്തെ…

നാളെ വീട്ടിൽ പോയാൽ എനിക്കിങ്ങനെ ഏട്ടനെ….

    മ്മ്മ്…. വീട്ടിൽ അല്ല എവിടാണെലും  ഹരിക്കു കാണാൻ തോന്നിയാൽ ഹരി തന്റെ പെണ്ണിനെ കണ്ടിരിക്കും…. ഹരിക്കു കെട്ടി പിടിക്കാൻ തോന്നിയാൽ ഹരി കെട്ടി പിടിച്ചിരിക്കും….. അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി…

ഉവ്വോ….

എന്താടി  സംശയം ഉണ്ടോ….?

ഇല്ല… അവൾക് നാണം വന്നു….

നേരം വെളുക്കും വരെ അവൾ ഹരിയുടെ നെഞ്ചിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ കിടന്നു….

രാവിലെ ഹരി പോയി കഴിക്കാൻ ആഹാരവും… ബ്രഷും  പെയിസ്റ്റും വാങ്ങി വന്നു…

രണ്ടുപേരും ഒരുമിച്ചിരുന്നു തന്നെ അത് കഴിച്ചു…

അൽപ സമയം കഴിഞ്ഞു നേഴ്സ് വന്നു. കൈയിലെ ക്യാനുള ഒകെ അഴിച്ചു മാറ്റി…

ഡോക്ടർ റൗണ്ടസ് നു വരുമ്പോ ഡിസ്ചാർജ് തരും അപ്പൊ നിങ്ങൾക് പോകാം കേട്ടോ… അവർ പോയി

 അവൾ ഹരിയെ നോക്കി….

എനിക്ക് പോകണ്ട….

പിന്നെ പോകാതെ ഇവിടെ കിടക്കാൻ പറ്റുവോ…

ഞാൻ പോകില്ല…അവൾ  ചിണുങ്ങി….

@@@@@@@@@@@@@@@@@@@@@@@@

      ലതേ….. വേണ്ടാരുന്നു…. ഹരിയെ അവിടെ നിർത്തി…. അത് ഒരു പെൺകൊച്ചു അല്ലെ….

അമ്മേ അന്നേരം… വയ്യാത്ത അമ്മേ തനിച്ചാക്കി ഞാൻ അവിടെ നിന്നിരുന്നെലോ… ഇന്നലെ  വന്നപ്പോ ഞാൻ കണ്ടത് എന്താണന്നു അറിയാല്ലോ…

ശ്വാസം കിട്ടാതെ അമ്മ പിടയുവാ…. ആസ്ത്മ ഉള്ള അമ്മേ ഇട്ടിട് ഞാൻ….

അത് അല്ല ലതേ….

ഒന്നും പേടിക്കണ്ട ഹരികുഞ്ഞു ഒരു കുഴപ്പം ഉണ്ടാക്കില്ല നമ്മൾ കണ്ടത് അല്ലെ ഇന്നലെ ഹരി കുഞ്ഞിന്റെ മാറ്റം വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല…. പിന്നെ ഹോസ്പിറ്റൽ അല്ലെ അവിടെ എല്ലരും ഉണ്ടല്ലോ…..

ഒന്ന് അത്രടം വരെ പോകാൻ എന്താ വഴി…. സോമൻ  തിരിച്ചു വന്നിലെ…

ഇല്ല അമ്മവാന് തീരെ സുഖം ഇല്ല സോമേട്ടൻ മാത്രം അല്ലെ ഉള്ളു അവർക്ക്… വിളിച്ചപ്പോ അമ്മുനെ ചോദിച്ചു… ഞാൻ ഒന്നും പറഞ്ഞില്ല…

മം അത് നന്നയി….

പിന്നെ അമ്മുന് കുഴപ്പം ഒന്നും ഇല്ല ഇന്ന് ഡിസ്‌ചാർജ് ചെയ്യും…ഹരികുഞ്ഞു ഇങ്ങു കൊണ്ട് വന്നോളും….

മ്മ്മ്മ്…. എന്നാലും എനിക്ക്…. എന്തോ…

ഒരു എന്തൊന്നും ഇല്ല…. ഹരികുഞ്ഞു ഇനി നന്നായി കൊള്ളും… അല്ല നന്നായി എന്ന് തന്നെ പറയാം… അവൾ ചിരിച്ചു…

സുഭദ്രയുടെ മുഖം ഒന്ന് വിടർന്നു…

@@@@@@@@@@@@@@@@@@@@@@@

   അമ്മു കട്ടിലിലും ഹരി കസേരയിലും ഇരുന്നു മുഖത്തോടു മുഖം നോക്കുകയാണ്…

പെട്ടന്നു ഡോർ തുറന്നു….

ഇവൻ എന്താ ഇവിടെ…. ഹരി ചാടി എണിറ്റു….

 അമ്മുന് ചിരി വന്നു… അരവിന്ദാണ് കൂടെ ചാരുവും…

എന്തോ പോയ അണ്ണാനെ പോലെ നില്ക്കുവാന്.. തിരിച്ചിറങ്ങണോ അതോ കേറണോ…. നേരത്തേ കിട്ടിയ അടിയുടെ ചൂട് ഇത് വരെ മാറീട്ടില്ല…

ഞാൻ…. ഞാൻ ഇവളുടെ കൂടെ….. അവൻ ചാരുനെ ചൂണ്ടി കാണിച്ചു….

ഹരിയുടെ മുഖം കണ്ടാൽ അറിയാം അരവിന്ദ് വന്നത് സുഖിച്ചിട്ടില്ല എന്ന്…

ഹരിയേട്ടാ ഇത് എന്റെ കൂട്ടുകാരി ചാരു….

മം… ഞാൻ  കണ്ടിട്ടുണ്ട്….

 എങ്ങനെ…. അമ്മു ഒന്നും അറിയാത്ത പോലെ ചോദിച്ചു….

അത്.. അത്…ഞാൻ ഒരു കാര്യത്തിന് നിങ്ങടെ കോളേജിൽ വന്നിരുന്നു അപ്പോൾ…

എന്നെ കാണാൻ അല്ലെ… വന്നേ…

ആ ചിലപ്പോ ആരിക്കും…..

ഒന്നും മനസിലാകാതെ നില്ക്കുവാന് അരവിന്ദും ചാരുവും….

അമ്മു അവരെ നോക്കി ചിരിച്ചു….

ഹരിക്കു ഇപ്പോഴും അരവിന്ദിനോട് ദേഷ്യം ആണ്…

അമ്മു നടന്ന കാര്യങ്ങൾ ഹരിയോട് പറഞ്ഞു…

ഇവൻ നന്നാകാനോ… ഇമ്പോസ്സിബ്ൾ….

ഹരിയേട്ടൻ നന്നായില്ലേ…. അപ്പൊ പിന്നെ അരവിന്ദേട്ടന് എന്താ പറ്റില്ലേ…

 അതിനു ഹരിക്കു മറുപടി ഇല്ലാരുന്നു….

 ഞാൻ നന്നായി സത്യം ആയിട്ടും നന്നായി…. അരവിന്ദ് തലയിൽ തൊട്ടു പറഞ്ഞു…. ഹരിക്കു ചിരി വന്നു…

നന്നായാൽ നിനക്ക് കൊള്ളാം…. ഇനി പെണ്ണുങ്ങളുടെ പുറകെ മണത്തു നടക്കുന് കണ്ടാൽ… മുട്ടുകാല് കേറ്റും ഞാൻ… ഈ കൊച്ചിനെ കെട്ടി മര്യാദക് ജീവിച്ചോണം…

അമ്മു വാ പൊളിച്ചു ഇരികുവാണ് ആരാ ഈ പറയുന്നേ…..

എന്താടി നോക്കുനെ…. ഞാൻ ഒരു പെണ്ണുങ്ങളുടേം പുറകെ പോകില്ല….

ഓഹ് സമ്മതിച്ചേ…… അമ്മു തൊഴുതു…

 അല്ല നീ എങ്ങനെ അറിഞ്ഞു ഞാൻ ഇവിടെ ആണന്നു  അവൾ ചാരുനോട്‌ ചോദിച്ചു…..

 നിന്റെ കാർ നോക്കി ഞാൻ കുറെ നിന്നു… പിന്നെ ഞാൻ തന്നെ പോയി… കുറച്ചു കഴിഞ്ഞു നീ വന്നില്ല എനിക്കാകെ ടെൻഷൻ ആയി

       എന്റെ അമ്മു എനിക്ക് സമാധാനം തന്നില്ല ഇവൾ നീ എന്താ വരാതെ എന്നും പറഞ്ഞു… പിന്നീട് പറഞ്ഞത് അരവിന്ദാണ്….

    ലാസ്റ്റ് ഓഫീസിൽ നിന്നും സുഭദ്രാമ്മയെ വിളിപ്പിച്ചു … ഗാർഡിയൻ അമ്മ ആണല്ലോ.. അങ്ങനെയാ വിവരങ്ങൾ അറിഞ്ഞത്…. പിന്നെ എന്നെ അവിടെ നിർത്തിട്ടില്ല… ഇങ്ങു പോന്നു….

നിനക്കെന്താ പറ്റിയെ മോളെ….

അമ്മു ഹരിയെ നോക്കി…. ആ കുട്ടുകാരികൾക് ഇടയിൽ തങ്ങൾ ഒരു അധികപ്പറ്റാണ് അവൻ അരവിന്ദിനെ വിളിച്ചു പുറത്തിറങ്ങി… അരവിന്ദ് അല്പം പേടിയോടെ ആണേ ചെന്നത്… അത് മനസിലാക്കി ഹരി പറഞ്ഞു….

പേടിക്കണ്ടടൊ… ഞാനും നന്നായി……

ഹഹഹ… അവർ രണ്ടു പേരും ചിരിച്ചു….

പറ അമ്മു എന്താ സംഭവിച്ചേ… ഹരിയേട്ടൻ….

മം… അവൾക് ചിരിയും കരച്ചിലും വന്നു…. എന്റെ ഹരിയേട്ടനെ എനിക്ക് കിട്ടി….അവൾ നടന്നത് മുഴുവൻ അവളോട് പറഞ്ഞു…

അമ്പടി കള്ളി…. അപ്പൊ ഒരു രാത്രി മുഴുവൻ നിങ്ങൾ മാത്രം…. ഉടനെ തന്നെ ഇവിടെ അഡ്മിറ്റ്‌ ആകേണ്ടി വരുവോ….

അമ്മു സംശയത്തോടെ അവളെ നോക്കി…

രാരീ രാരോ…. അവൾ കൈ കൊണ്ട് തൊട്ടിൽ കെട്ടി ആടി കാണിച്ചു…..

പോടീ അവിടുന്ന്.. എന്റെ  ഹരിയേട്ടൻ ഡീസെന്റാ…. നിന്റെ ആരു അല്ല ഇത്…. കാണുമ്പോ അപ്പൊ കേറി ഉമ്മൻ തരാൻ….

 ഞാൻ പിണങ്ങി….. ചാരു പറഞ്ഞു…

പിണങ്ങാതെന്റെ മത്തങ്ങാ കുട്ടി….

ചാരു…എനിക്ക് നിന്റെ സഹായം വേണം …..

ചാരു അവളെ സംശയത്തോടെ നോക്കി….

അമ്മു അവളോട് കാര്യങ്ങൾ പറഞ്ഞു…..

ചാരു അമ്മുവിന്റെ കയ്യിൽ മുറുകെ പിടിച്ചു…. എന്തിനും അവളോടൊപ്പം ഈ കൂട്ടുകാരി ഉണ്ടാകും എന്ന ഓർമ പെടുത്തലോടെ…….

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Title: Read Online Malayalam Novel Chekuthante pennu written by Mizhi Mohana

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!