അവൾ അരവിന്ദിന്റെ എതിർവശത്തായി നിന്നു…
സർ…..
ഇരിക്കേടോ…
വേണ്ട സർ ഞാൻ നിന്നോളം…
താനിരിക്കെടോ….. ഞാൻ തന്നെ പിടിച്ചു തിന്നില്ല…
അവൾ കസേര ചെറുതായി വലിച്ചിട്ടു ഇരുന്നു….
അരവിന്ദിന് ഫോൺ വന്നു….
എസ്ക്യൂസ് മി…വൺ മിനിറ്റ്…
അവൻ ഫോൺ അറ്റൻഡ് ചെയ്തു… ഇടക് ചിരിക്കുന്നുണ്ട്.. ആരോടോ ഫ്രണ്ട്‌ലി ടോക്ക് ആണ്….
അമ്മുന്റെ ഹൃദയം പട പട ഇടിച്ചു… ഇയാൾ എന്തിനാ വിളിച്ചേ…. അവൾ നഖം കടിച്ചു…
ഫോൺ ചയുമ്പോളും അവൻ ഇടക് അവളെ നോക്കുന്നുണ്ട്… അത് അവളിൽ എന്തോ അസ്വസ്ഥത ഉണ്ടാക്കി….
എന്നാൽ ഞാൻ പിന്നെ വിളികാം… ഒരു അർജെന്റ് മീറ്റിംഗ് ഉണ്ട്… ജീവിതത്തിൽ ഒരു പുതിയ തീരുമാനം എടുക്കാൻ സമയം ആയി… ഹഹ ഹഹ… കല്യാണ കാര്യം തന്നെ…. അവൻ ഫോൺ വച്ചു…
ദൈവമേ…. എനിക്ക് കല്യാണം കഴിക്കണ്ട…അതും ഈ കോന്തനെ…. ഈശ്വര എന്നെ മാത്രം കാത്തോണേ………. അവൾ ആകെ വെട്ടി വിയർത്തു…. അവൾക് ഇരുപ്പ് ഉറക്കുന്നില്ല…
താൻ എന്താടോ ഇങ്ങനെ ഇരിക്കുന്നെ…. മര്യാദക് ഇരിക്കു ആദ്യം…. ഒന്നില്ലേലും… തന്നെ കെട്ടാൻ പോകുന്ന ആൾ അല്ലെ….
ങ്‌ഹേ…. അവൾ ഞെട്ടി തല ഉയർത്തി .. ഈശ്വര കുരിശു ആയോ ഇത്… അവൾ അവനെ ദയനീയമായി നോക്കി…
അപ്പൊ എങ്ങനാ നമ്മക് കല്യാണം കഴിക്കണ്ടേ….?
സർ… എനിക്ക് അത്….. അവളുടെ കണ്ണ് നിറഞ്ഞൊഴുകി….
ഹഹ ഹഹ ഹഹ…… അവൻ പൊട്ടി ചിരിച്ചു…
പേടിച്ചു പോയോ….. കല്യാണം കഴിക്കണം എനിക്ക്…….. അവൻ ഒന്ന് നിർത്തി..
പക്ഷെ അത് തന്നെ അല്ല….
ഹോ …. അവൾക് ശ്വാസം നേരെ വീണു…..പിന്നെ ആരെയാണാവോ ഈ കോന്തന് കെട്ടേണ്ടത്… ആരേലും കെട്ടിക്കോ .. അതിനു എന്നെ എന്തിനാ ഇവിടെ പിടിച്ചിരുത്തിയേക്കുന്നെ….. അവൾ സംശയത്തോടെ അവനെ നോക്കി….
അതേ… തന്റെ ക്ലാസ്സിൽ ഒരു കുട്ടി ഉണ്ട് “ചാരുലത “…എനിക്ക് അവളെ ഭയങ്കര ഇഷ്ടമാ… അവളെ ഒന്ന് സെറ്റ് ആക്കി തരുവോ…. ഞാൻ അവളെ അല്ലാതെ വേറെ ആരേം കെട്ടില്ല….
ഇങ്ങേർക്ക് ഇത് നേരെ പോയി പറഞ്ഞ പോരെ… ഇനി ചാരുലത ഏതാണാവോ… ആരേം പരിചയ പെട്ടും ഇല്ല…..
എന്തേലും ആകട്ടെ…. ഞാൻ രക്ഷപെട്ടു അത് മതി…
സാറിന് നേരിട്ട് പോയി പറഞ്ഞൂടെ…. സർ നെ പോലെ ഉള്ള ആളാകുമ്പോ ഇത്രേം സുന്ദരനും.. പിന്നെ ഈ കോളേജ് ന്റെ ഓണറും… ഒരു പെണ്ണും ഇഷ്ടം അല്ല എന്നു പറയില്ല…. അവൾ ഒന്ന് പതുക്കെ ചിരിച്ചു..ആക്കിയതാണെന്നു മനസിലാകല്ലേ….
ഹോ…. ഹോ…. സുഖിച്ചു നന്നായി സുഖിച്ചു..എനിക്കിട്ടു താങ്ങിയത് ആണെങ്കിലും സുഖിച്ചുട്ടോ…..
അവൾ ഒന്ന് ചമ്മി….. അല്ല സർ ഞാൻ സീരിയസ് ആയിട്ട്… സർ നേരിട്ട് പറഞ്ഞു നോക്കു…
നേരിട്ടൊക്കെ പറഞ്ഞിട്ട് വർഷം 5 കഴിഞ്ഞേടോ…
5 വർഷമോ…. അപ്പൊ സർ ഇതിനെ ജനിച്ചപ്പോ തൊട്ടു പ്രേമിക്കുയാണോ… അവൾ ആലോചിച്ചു….
താനെന്താ ആലോചിക്കുന്നേ എന്നു എനിക്ക് അറിയാം…
എ… എന്ത്……
ഡോ അവൾ 8 പഠിക്കുമ്പോ ഞാൻ MBA കഴിഞ്ഞു ലണ്ടനിൽ നിന്നു വന്നേ… അവൾ രാവിലെ ട്യൂഷൻ പോകുന്നെ വീടിന്റെ മുന്പിലൂടാ… ഞാൻ വെറുതെ പത്രം വായിച്ചു ഇരിക്കുമ്പോൾ…..
അവൾ അവനെ സംശയത്തോടെ നോക്കി…
അ….അല്ല… വായിനോക്കാൻ തന്നെ ആണ് സമ്മതിച്ചു… ഹോ ഈ കൊച്ചിന്റെ കാര്യം… ഇപ്പോ അതാണോ കാര്യം…
സാറ് പറഞ്ഞോ….
അങ്ങനെ ഞാൻ അവളെ കണ്ട് എനിക്ക് ഇഷ്ടപെടു.. എട്ടാം ക്ലാസ്സ് ആണന്നൊന്നും ഞാൻ അറിഞ്ഞില്ല.. ഇത് ഏതാണ്ട് കോഴിത്തീറ്റയും കാലിപിണ്ണാക് തിന്നു ഫല ഭൂയിഷ്ടമായി നിക്കുവല്ലേ
ഞാൻ വിചാരിച്ചേ വല്ല പ്ലസ് ടു ആരിക്കും എന്ന…
എന്നിട്ട്…
എന്നിട്ടെന്താ ഞാൻ ഇഷ്ടം പറഞ്ഞു… തിരിച്ചു അവളും ഇഷ്ടം പറഞ്ഞു….
പിന്നെന്താ സർ പ്രശ്നം… അപ്പൊ നിങ്ങൾ സെറ്റ് ആയില്ലേ…
പ്രശ്നം അതല്ലെടോ….. എനിക്ക് അവളെ മാത്രം മതി…ഞാൻ അവളെ കെട്ടു… പക്ഷെ എന്താന്ന് അറിയില്ല എനിക്ക് സുന്ദരികളായ പെൺകുട്ടികൾ എന്നും ഒരു വീക്നെസ് ആണ്… വെറും വായി നോട്ടം മാത്രം…
അവൾ ഒന്ന് നോക്കി…
സത്യം അത്രേ ഉള്ളു…. പിന്നെ കാണുന്നവർക്കു ഞാൻ ഒരു കാട്ടുകോഴി ആണന്നു തോന്നും… തനിക്കും തോന്നിയില്ലേ…
അവൾ ഒന്ന് ഇളിച്ചു കാണിച്ചു…
തോന്നി എനിക്ക് അറിയാം … അവൾ അത് മനസിലാകാതെ എന്റെ മുഖത്തു നോക്കി പോടോ എന്ന് പറഞ്ഞു പോയി.. പക്ഷെ ഞാൻ ഒരു പാവാടോ… എനിക്ക് എന്റെ ചാരുനെ വേണം… താൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.. ഒന്ന് പ്ലീസ്.. പ്ലീസ് ഡോ….
എസ്ക്യൂസ്‌മി സർ……..
അമ്മു തിരിഞ്ഞു നോക്കി… നല്ല ഭംഗിയിൽ സാരി ഉടുത്തു സുന്ദരി ആയ സ്ത്രീ… ടീച്ചർ ആണന്നു തോന്നുന്നു….
ഹൈ… നിഷ ഡാർലിംഗ്…..
സർ എനിക്ക് 1 വീക്ക് ലീവ്….
ഓഹ് നിഷ കമ്മോൺ…. ഇവിടെ ക്ലാസ്സ് സ്റ്റാർട്ട് ചെയ്തത് അല്ലെ ഉള്ളു…
സർ പ്ലീസ്…. പ്ലീസ്..
ഓക്കേ ഓക്കേ ഇപ്രാവശ്യത്തിനു എടുത്തോ… എന്താ കാര്യം….
അത്.. അത്.. ഹസ് വരുന്നു ലീവിന്….
ഓഹ്… ഇനിയുള്ള സുന്ദര രാത്രികൾ അതിമനോഹരം ആകട്ടെ….. അയാൾ ആകെ ഒന്ന് ഉഴിഞ്ഞു…
അമ്മുന് ചിരി വന്നു….
ടീച്ചർ പോയി……
അവൾ അയാളോടായിട്ടു തന്നെ പറഞ്ഞു….
കാട്ടു കോഴി അല്ല ഇത് ഗിരിരാജൻ കോഴിയാ… വെറുതെ അല്ല ആ പെണ്ണ് ഇട്ടിട്ടു പോയത്…. ഞാൻ ആണേൽ അടിച്ചു കാരണം കൂടി പോകച്ചേനെ…. ഈ സ്വഭാവം കുറച്ചു മാറ്റാം എന്നു ഉറപ്പുണ്ടേൽ ഞാൻ ഹെല്പ് ചെയ്യാം…
അത് അമ്മു…
പറ്റില്ലേ…. ഇപ്പൊ പറയണം…. ഞാൻ ഒരു ഹെല്പും ചെയ്യില്ല…
പറ്റും…. അയാൾ തല കുലുക്കി…
അപ്പൊ ഇന്ന് മുതൽ അരവിന്ദ് വർമ്മ നല്ല കുഞ്ഞായിരിക്കും… സത്യം ചെയ്യൂ..
സ… സ….
മം…. ചെയ്യു അവൾ കൈ നീട്ടി
സത്യം …ഇന്ന് മുതൽ ഞാൻ ഒരു പെണ്ണിനേം വായി നോക്കില്ല…. ഉറപ്പു….
എന്നാൽ കൊള്ളാം…..
അതേ അമ്മു ആ ചെകുത്താൻ എങ്ങനുണ്ട് അവിടൊക്കെ തന്നെ ഉണ്ടോ..
അമ്മു മുഖം വീർപ്പിച്ചു.. ഹരിയേട്ടൻ ചെകുത്താൻ ഒന്നും അല്ല… സാഹചര്യം ആണ് അങ്ങ്നെ ഒകെ ആക്കി തീർത്തെ….. പാവമാ ഹരിയേട്ടൻ
പിന്നെ അവടെ ഒരു ഹരിയേട്ടൻ…. പാവം പോലും…
.അവൻ ഇടത്തെ കവിൾ ഒന്ന് തിരുമ്മി… ഒന്ന് പുറകോട്ടു ചിന്തിച്ചു…..
റെഡ് അവന്യു മാള്… തരുണീമണികളുടെ പടയോട്ടം തന്നെ.. അവരെ തട്ടിം മുട്ടി അങ്ങനെ നടക്കുന്നു…. അവനും കൂട്ടുകാരും….
അതിൽ ഒരു പെണ്ണിനെ കൂട്ടത്തിൽ ഉള്ള ഒരുത്തൻ കമെന്റ് അടിച്ചു…. അത് പ്രശ്നം ആയി… ആളുകൾ കൂടി…..
…………ചെകുത്താൻ…..
എല്ലാരും പുറകോട്ടു മാറി…..
നിനക്കൊന്നും നാണം ഇല്ലേ……. പെണ്ണുങ്ങടെ പുറകെ മണത്തു നടക്കാൻ…
അത് പറയാൻ നീ ആരാടാ… ചോദിച്ചത് മാത്രം……. ഓർമ്മ ഉള്ളു… ഹൂ….. കണ്ണിന്നു പൊന്നീച്ച പറന്നു….. അന്നേരം പറിഞ്ഞ ഇടത്തെ അണപ്പല്ല്.. ഇനി ഒരു സ്വർണ്ണ പല്ല് വച്ചു അഡ്ജസ്റ്റ് ചെയ്യണം…
അവൻ കവിൾ ഇടത്തുന്നു പിടിച്ചു വലത്തോട്ട് ഒന്ന് തിരിച്ചു….
എന്ത് പറ്റി… സർ
ഏയ് ഒന്നുല്ല… അതേ സർ എന്നൊന്നും വിളിക്കണ്ട ആരും ഇല്ലാത്തപ്പോൾ അരവിന്ദേട്ടാ എന്ന് വിളിച്ചോ…
അവൾ ചിരിച്ചു….
ഏയ്….. അങ്ങനാ അല്ല.. ഒരു ഏട്ടന്റെ സ്ഥാനത്തു നിന്ന…….
എന്നാൽ ഞാൻ പോട്ടെ….
എന്റെ കാര്യം….. പെട്ടന്ന് തന്നെ…. അവൻ ദയനീയമായി നോക്കി….
ഏറ്റുന്നെ ….. അവൾ ക്ലാസ്സിലേക്ക് നടന്നു….
സാദാരണ കോളേജിൽ അസൈൻമെന്റ് തരാറുണ്ട്… ഇതിപ്പോ വല്ലാത്ത ഒരു അസൈൻമെന്റ് ആയി പോയല്ലോ കണ്ണാ… …. ഇനി ഈ ചാരുലത ആളെങ്ങനെ ആരിക്കും….
അവൾ ക്ലാസ്സ് റൂമിൽ ചെന്നു ബെഞ്ചിൽ ഇരുന്നു….
ചാരുലതയെ ഇനി പാട്ടിലാക്കണം…. പൊട്ടൻ ആണേലും അരവിന്ദ് ഒരു പാവം ആണ്….
ഇവളെന്താ എന്നെ ഇങ്ങനെ നോക്കുന്നെ…. മുൻപിലത്തെ ബെഞ്ചിൽ നിന്നും തിരിഞ്ഞു ഇരുന്നു ഒരു പെണ്ണ് അവളെ നോക്കി പേടിപ്പിക്കുന്നു…. അത്യാവശ്യം നല്ല തടി ഉള്ള വെളുത്തു ഉരുണ്ട ഒരു പെൺകുട്ടി…..
അമ്മു പുറകോട്ടു ഒന്ന് തിരിഞ്ഞു നോക്കി….പുറകിൽ ആരും ഇല്ല . പിന്നെ സ്വയം ഒന്ന് വിലയിരുത്തി… ഏയ്…എനിക്ക് പറയത്തക്ക കുഴപ്പം ഇല്ല… പിന്നെന്തിനാ ഇവൾ ഇങ്ങനെ നോക്കുന്നെ…..
ആരു എന്തിനാ തന്നെ വിളിച്ചേ……. അവൾ അമ്മുവിന്റെ അടുത്തേക് വന്നു ചോദിച്ചു…
ആരുവോ……?????അതാര്…. അമ്മു വാ പൊളിച്ചു…
പീയൂൺ വന്നു പറഞ്ഞപ്പോ താൻ പോയല്ലോ… അവളുടെ മുഖത്തു പരിഭവം…. ടൈഗർ ബിസ്‌ക്കറ് ന്റെ പുറത്തെ ഫോട്ടോയിലെ കൊച്ചിനെ പോലെ…..ആ കവിൾ കുത്തി പൊട്ടിക്കാൻ തോന്നും….
ഓഹ്ഹ്… അരവിന്ദ് സർ….ആഹാ അപ്പോ ഇതാണ്…
കോഴിത്തീറ്റയും കാലി പിണ്ണാക് തിന്നു വളർന്ന സാധനം….. ചാരുലത…… അവൾക് ചിരി വന്നു…
മ്മ്മ്മ്.. എന്തേ.. അരവിന്ദേട്ടൻ എന്നെ വിളിച്ചു ഞാൻ പോയി… തനിക്കെന്താ….. അവൾ ചിരി അടക്കി..
അരവിന്ദേട്ടനോ……..
അതേ അരവിന്ദേട്ടൻ… തനിക് എന്താ പ്രശനം…താൻ എന്തിനാ ഇതൊക്കെ അന്വേഷിക്കുന്നെ…. അമ്മു എഴുന്നേറ്റു പുറത്തോട്ടു നടന്നു…. ഇത് വളച്ചു ഒടിച്ചു കൈയിൽ കൊടുക്കാൻ അധികം സമയം വേണ്ട….. പക്ഷെ അങ്ങനെ അങ്ങ് വിട്ടാൽ പറ്റില്ല….. അരവിന്ദിന്റെ സ്വഭാവം പൂർണമായും മാറി എന്ന് ബോധ്യം വരണം.. ….
ഏയ് കുട്ടി… ഒന്ന് നിക്ക്….
അവൾ പ്രതീക്ഷിച്ച പോലെ ചാരു ആണ് പുറകിൽ നിന്നു വിളിക്കുന്നെ…..
എന്താടോ തനിക് എന്താ അറിയേണ്ടത്… അരവിന്ദേട്ടൻ എന്നെ എന്തിനാ വിളിച്ചേ എന്നാണോ…
മ്മ്മ്….. അവൾ ചുണ്ട് കൂർപ്പിച്ചു….
അതൊക്കെ അന്വേഷിക്കാൻ താൻ ആരാ…
പിന്നെ ഞാൻ എന്തിനാ തന്നോട് ഇതൊക്കെ പറയേണ്ടത്… അവൾ ചാരുവിന്റെ തോളിൽ കൈ വച്ചു….
ചാരുവിന്റെ കണ്ണ് നിറഞ്ഞു തുളുമ്പി….
അയ്യേ താൻ കരയുവാണോ… അരവിന്ദേട്ടൻ എനിക്ക് ഒരു ഏട്ടന്റെ സ്ഥാനമാ…. ഏട്ടൻ തന്നാ….
ചാരുവിന്റെ മുഖത്തു ചിരി പടർന്നു….
ചാരുനു അരവിന്ദേട്ടനെ ഇപ്പോഴും ഇഷ്ടം ആണോ….?
എന്റെ പേരെങ്ങനെ….?
അരവിന്ദേട്ടൻ പറഞ്ഞു… ആൾടെ ചാരു നെ പറ്റി…
ചുമ്മാതാ…. എന്നെ ഇഷ്ടം ആണെങ്കിൽ ഇങ്ങനെ ഒകെ കാണിക്കുവോ….
എങ്ങനെ ഒക്കെ…
അത്…. എപ്പോളും വായിനോട്ടം… ഇനി ഈ സംസ്ഥാനത്തു അങ്ങേരു നോക്കാത്ത പെൺപിള്ളാര് കുറവാരിക്കും…. സംസ്ഥാനം വിട്ടു കൂടി നോക്കാനേ ബാക്കിയുള്ളു.. .. അതാ സ്വഭാവം….വേണ്ടാന്ന് വച്ചു പോയതാ… പറ്റുന്നില്ല… ആരു നെ മറക്കാൻ പറ്റില്ല… അവൾ കരഞ്ഞു…
അയ്യേ ഇത്രേം ഉള്ളോ ഈ കൊച്ചു…. നിന്റെ ആരുനേ നിനക്ക് കിട്ടും… പക്ഷെ ആ സ്വഭാവം മാറ്റി നിനക്ക് മാത്രം ആയിട്ട് ആരുനേ കിട്ടണേൽ ഞാൻ പറയുന്ന പോലെ അനുസരിക്കണം… ഏറ്റോ…
മ്മ്മ്….. അവൾ കണ്ണ് തുടച്ചു.. മുഖത്തു ചിരി ഒന്നൊന്നര ബൾബ് കത്തിയ പോലെ….
അവർ നല്ല കൂട്ടായി…. ഒരു ദിവസം കൊണ്ട് തന്നെ ഒരുപാട് നാളത്തെ പരിചയം പോലെ അവർ ഒന്നായി…..
ലഞ്ച് കഴിച്ചു കൊണ്ടിരുന്നപ്പോ…. ചാരു പതുകെ അമ്മുനോട് ചോദിച്ചു..
ആരാ ഈ ചെകുത്താൻ…………….
കഴിച്ചു കൊണ്ടിരുന്ന ആഹാരം പെട്ടന്ന് തൊണ്ടയിൽ തങ്ങി അവൾ ഒന്ന് വിക്കി….
ഏത്… ഏത് ചെകുത്താൻ….? അവൾ ഒന്ന് പരുങ്ങി…
പിന്നെ എന്തിനാ സീനിയർസ് അന്നേരം…. റാഗ് ചെയ്യാൻ വന്നപ്പോ… അവർ പേടിച്ചോടിയത്…. ചാരു എങ്ങും തൊടാതെ പറഞ്ഞു ഒപ്പിച്ചു….
അവൾക് ചാരുവിന്റെ മുൻപിൽ ഒന്നും ഒളിക്കാൻ കഴിഞ്ഞില്ല… അവൾ കണ്ട സ്വപ്നം വരെ അവൾ ചാരുവിനോട് പറഞ്ഞു….
എനിക്ക് അറിയില്ല ചാരു… എനിക്ക് ചുറ്റും എന്തൊക്കെയാ നടക്കുന്നത്…. ഹരിയേട്ടനിൽ ഉണ്ടാകുന്ന മാറ്റം….
ചെകുത്താനെ നീ മാലാഖ ആക്കിയോ മുത്തേ….
പോടീ.. അവിടുന്ന്.. മനുഷ്യൻ തീ തിന്നുമ്പോള അവടെ ഒരു അളിഞ്ഞ കോമഡി…. ഓരോ നിമിഷം ഞാൻ ഉരുകുവാ….
സത്യം കണ്ടെത്തണം…. സഞ്ജന…. എന്നെ എന്തിനാണ് പിന്തുടരുന്നത്…. സായൂജിന് പല സത്യങ്ങൾ അറിയാം… അയാളെ ഇനി എങ്ങനെ കണ്ടെത്തും…. എനിക്ക് ആണേൽ ഇവിടെ എങ്ങും പരിചയോം ഇല്ല….
അത് കണ്ടെത്താമെടാ ഞാൻ ഇല്ലേ കൂടെ…. ആരുനേ കൂടെ കൂട്ടാം….
അയ്യടാ അങ്ങനെ ഇപ്പൊ ആരുനേ കൂടെ കൂട്ടുന്നില്ല… അങ്ങേരാദ്യം നേരെ ചൊവ്വേ ആവട്ടെ..
മം…. ശരി….
എന്നാ എന്റെ മോള് വാ നമുക്ക് കൈ കഴുകാം…
കൈ കഴുകി വരുമ്പോ ഉണ്ട് മുൻപിൽ തന്നെ… മലരമ്പൻ…അമലഗിരിയുടെ കാമദേവൻ…
അമ്മു…….
നീ ഇവിടെ നിക് ഞാൻ ഒന്ന് നോക്കട്ടെ.. പിന്നെ അങ്ങേരെ കാണുമ്പോ ഇളിച്ചോണ്ട് ആരു എന്ന് പറഞ്ഞു വരല്ലേ… വെയിറ്റ് ഇട്ടു നിന്നോ.. ഞാൻ പോയിട്ടു വരാം….
എന്താ ഏട്ടാ….
നീ ചാരു ആയിട്ട് നല്ല കൂട്ടായി അല്ലെ… മിടുക്കി… എന്റെ സെലെക്ഷൻ തെറ്റിയില്ല…
എന്ത് സെലെക്ഷൻ….
ഞാൻ പറഞ്ഞില്ലെ എന്റെ ഫ്രണ്ട് ന്റെ സിസ്റ്റർക് സീറ്റ് കൊടുക്കാൻ ആരുന്നു അവളെ കൊണ്ട് ഇവളെ വളക്കാൻ ആരുന്നു ഉദ്ദേശ്യം.. നീ ഇടയിൽ കയറി… അപ്പൊ അച്ഛനും ആയിട്ട് വഴക്കിട്ടു… പിന്നാ നിനക്ക് സീറ്റ് തന്നെ….
ഊഹ്…അപ്പൊ അന്ന് എന്നെ നോക്കിയത് ഇതിനാരുന്നു അല്ലെ….
യാ.. യാ.. എല്ലാം എന്റെ ഒരു.. ഒരു ലീല വിലാസം…
എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട… അവളുടെ മനസ്സിൽ നിങ്ങൾ ഇപ്പോ ഇല്ലേ.. ഇല്ല.. അത് പോലത്തെ തോന്നിവാസം അല്ലെ കാണിച്ചു വയ്കുന്നെ….
അമ്മു…. അങ്ങനെ പറയാതെടാ… നീ വിചാരിച്ചാൽ നടക്കും….
മ്മ്മ്… ഞാൻ ഒന്ന് നോക്കട്ടെ… പിന്നെ പുറകെ നടന്നു ഉള്ള വില കൂടെ കളയല്ലേ… നിങ്ങടെ നോട്ടം കണ്ടാൽ പെണ്ണുങ്ങളെ കാണാതെ കിടക്കുന്ന പോലാ…
ഞാൻ ഇപ്പൊ നന്നായല്ലോ..
നന്നായാൽ കൊള്ളാം…. ഞാൻ ആദ്യം അവളെ ഒന്ന് എന്റെ വഴിക് കൊണ്ട് വരട്ടെ… എടേൽ കേറി കുളം ആക്കല്ലേ.. എനിക്ക് സമയം വേണം…
എത്ര വേണേലും സമയം എടുത്തോ പക്ഷെ കാര്യം നടക്കണം…
ശരി… ശരി…. ഞാൻ പോട്ടെ അവൾ അവടെ വൈറ്റിംഗാണ്…
മ്മ്മ് പൊക്കോ…
എന്താടി ആരു എന്ത് പറഞ്ഞു….
അത് ഒന്നും നീ ഇപ്പൊ അറിയണ്ട… നിന്റെ ആരുനേ നിനക്ക് തന്നാ അത് ഓർത്ത മതി.. കേട്ടോടി മത്തങ്ങാ കുട്ടി…
അമ്മു നമ്മക് ക്യാന്റീനിൽ പോയാലോ എന്തേലും ലൈറ്റ് ആയിട്ട് കഴികാം… ഞാൻ ചിലവ് എടുത്തോളാം…
ഹെന്റെ പൊന്നെ…. ഇപ്പൊ അല്ലെടീ നീ ഒരു കലം ചോറുണ്ടേ…. വെറുതെ അല്ല അങ്ങേര് പറഞ്ഞെ…
എന്ത് പറഞ്ഞേ….
ഒന്നുല്ലേ…. ബാ പോകാം… ഇനി വിശന്നിട്ടു എന്നെ പിടിച്ചു തിന്നണ്ട…..
അവർ ക്യാന്റീനിൽ അത്യാവശ്യം ഒതുങ്ങിയ ഒരു മൂലയിൽ ഇരുന്നു…
ഹലോ…. ഞാൻ കൂടെ കൂടട്ടെ… ഒരു കമ്പനിക്…. വിരോധം ഇല്ലങ്കിൽ….
അമ്മു തല ഉയർത്തി നോക്കി…. അവൾ ചാടി എണിറ്റു… ഒന്നും മനസിലാകാതെ ചാരുവും…
“സായൂജ് “……. അവൾ പറഞ്ഞു…
ചാരു അവളെ നോക്കി…
അയാൾ ചിരിച്ചു കൊണ്ട് നില്കുന്നു…..
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Title: Read Online Malayalam Novel Chekuthante pennu written by Mizhi Mohana
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission