അവർ എല്ലാവരും ഞെട്ടി……
ഇയാൾ എങ്ങനെ ഇവിടെ……
നിന്നെ കൊല്ലാൻ പല പ്രാവശ്യം ഞാൻ ശ്രമിച്ചു….. പക്ഷെ അപ്പോഴൊക്കെ നീ…. രക്ഷപെട്ടു…….
മുകളിൽ ആകാശം താഴെ ഭൂമി എന്ന് ജീവിക്കുന്ന നിന്റെ മുൻപിൽ ഞാൻ വന്നാൽ…. നിനക്ക് ഒരു നിമിഷം മതി എന്നെ ഇല്ലാതാകാൻ……. പക്ഷെ ഇവളുടെ വരവോടെ…. ജീവിക്കാൻ ഉള്ള നിന്റെ മോഹത്തെ ഞാൻ വിലക്കെടുത്തു……
നിന്റെ അമ്മ അവൾ എന്നും എന്റെ ശത്രു ആയിരുന്നു…… കൊന്നു ഞാൻ ഈ കൈ കൊണ്ട് അയാൾ കൈ ഉയർത്തി കാണിച്ചു….. ദാ… ദാ…. ഈ കൈകൊണ്ട് തന്നെയാ എന്റെ അച്ഛനെ ചന്ദ്രോത് കൃഷ്ണവർമ്മയെ കൊന്നത്….. അയാളുടെ വാല്യക്കാരി ഭാര്യയും ഈ കൈകൊണ്ട് തന്നാ…. ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല……..
ഞാൻ ഏകാധിപതി ആണ് ഹഹ ഹഹ ഹഹ…….
അയാളുടെ ചിരി അവിടമാകെ പ്രകമ്പനം കൊണ്ടു….
നീ മാത്രം ആയിരുന്നു എന്റെ ലക്ഷ്യം….. പക്ഷെ എന്ത് ചെയ്യാം….. കുടുംബത്തോടെ പോകാനാ വിധി…. ഹഹഹ…. അങ്ങനെ മാമംഗലം തറവാട് അന്യം നിന്നു പോകുന്നു…….
……… മാമംഗലം മാത്രം അല്ല…… ചന്ദ്രോത് തറവാടും അന്യം നിന്നു പോകും………
അയാൾ ഞെട്ടി……….. തിരിഞ്ഞു നോക്കി
അരവിന്ദ്….. നീ….. നീ….. ഇവിടെ എങ്ങനെ…..
ഹരിയും അരവിന്ദും സായൂജ്യും കൈകോർത്തു നിന്നു…
ഹരി സായുജിന നോക്കി……
എല്ലാം …. പ്ലാൻഡ് ആരുന്നു അല്ലെ…
അതേ…. നിന്നോട് പറയാതെ തന്നെ…. .
മൂന്നുപേരിലും ഗൂഢമായ ചിരി….
സായൂജ് ഒരു നിമിഷം പുറകിലേക്ക് ഒന്ന് ചിന്തിച്ചു…..
@@@@@@@@@@@@@@@@@@@@@@@
ചരുവിനെ വിട്ടശേഷം അവർ കോളേജിന്റെ മുൻപിൽ എത്തി……
എന്നാൽ ഞാൻ ഇറങ്ങട്ടെ…….
സായൂജ്….. ഒരു നിമിഷം………
ആ കൊലയാളി എന്റെ അച്ഛൻ ആണോ….?
അരവിന്ദ്…… നീ…. നീ എന്താ അങ്ങനെ ചോദിച്ചത്…..
ഒരുപാട് നാളായി ഞാൻ അന്വേഷിക്കുന്ന ഉത്തരം കിട്ടാത്ത ചോദ്യം ആണ്….നീ ഞാൻ നിന്നത് കൊണ്ടാണ് പറയാൻ മടിച്ചത് അല്ലെ….
ഏയ് അങ്ങനെ ഒന്നും ഇല്ല….. നീ എന്താ ഇങ്ങനെ ഒകെ പറയുന്നത്….
വാ നമുക്ക് സംസാരിക്കാം പക്ഷെ ഇവിടെ വേണ്ട…..
അച്ഛൻ കണ്ടാൽ……നിന്റെ ജീവൻ അപകടത്തിൽ ആകും….. അവൻ കാർ ബീച്ചിലേക് വിട്ടു….
ഇറങ്ങു…..
സായൂജ് ഇറങ്ങി…..
ഞാൻ ഡിഗ്രി കഴിഞ്ഞു നിൽക്കുമ്പോഴാണ് അച്ഛന്റെ ബിസിനസ് എല്ലാം തകർന്നത്…. അച്ഛന്റെ ബന്ധത്തിൽ ഉള്ള ഒരാൾ ബോംബയിൽ ഉണ്ട് അവിടെ പോയി ഒരു ജോലി ചോദിക്കണം എന്ന് പറഞ്ഞു പോയി…. അസ്വഭാവികം ആയി ഒന്നും തോന്നിയില്ല അന്നേരം..
പക്ഷെ പിന്നീട് അച്ചന്റെ വളർച്ച അത് പെട്ടന്നായിരുന്നു…… എന്നെ ലണ്ടനിൽ വിട്ടു MBA എടുക്കാൻ…… അത് അച്ഛന്റെ നിർബന്ധം കൊണ്ട്… അതിനുള്ള കാശ് ഇത്ര പെട്ടന്നു എങ്ങനെ കിട്ടി എന്ന് ചോദിച്ചപ്പോൾ….. നീ കൂടുതൽ ഒന്നും അറിയണ്ട എന്ന് പറഞ്ഞു എന്റെ വാ പൊത്തി…. സത്യത്തിൽ നിങ്ങൾ പറയുന്ന പോലെ ഞാൻ… ഞാൻ ഒരു പൊട്ടനാ…….
അരവിന്ദ്………..
അതേ സായൂജ് രണ്ടുവർഷത്തെ കോഴ്സ് കഴിഞ്ഞു ഞൻ വരുമ്പോൾ അച്ഛൻ പഴയതിലും പ്രതാപി ആയിരുന്നു…..ബിസിനസ് സാമ്രാജ്യം പഴയതിലും വലുതായി……. കോളേജ്.. ഫിനാൻസ് സ്ഥാപനം എല്ലം…… ഇതൊന്നും എനിക്ക് അർഹതപെട്ടത് അല്ല എന്നാ ചിന്ത അന്ന് മുതൽ എന്റെ ഉള്ളിൽ കയറിക്കൂടി…… പക്ഷെ…അച്ഛനെ ഭയന്നു…. ഒന്നും ചോദിച്ചിട്ടില്ല…….
പിന്നീട് സുഭദ്രാമ്മ പലപ്പോഴായി വീട്ടിൽ വന്നിരുന്നു…. ഹരിയുടെ കാര്യങ്ങൾ എനിക്ക് അറിയാമായിരുന്നു……. അവന്റെ കാര്യം പറഞ്ഞു മുത്തശ്ശി കരയുമ്പോൾ…. എന്റെ അച്ഛന്റെ മുഖത്തു വിരിയുന്ന ചിരി അത്… പക്ഷെ ഒരിക്കലും അച്ഛൻ കൊന്നു എന്ന് ഞാൻ വിശ്വസിച്ചിട്ടില്ല…… ആരും ഇല്ലാത്ത സുഭദ്രാമ്മയെ പറ്റിച്ചു സ്വത്തു കൈവശപ്പെടുത്തി എന്നാണ് ഞാൻ വിചാരിച്ചത്……. പക്ഷെ അത് അല്ല അതിലും വല്യ പാപം എന്റെ അച്ചൻ ചെയ്തിട്ടുണ്ട്….. അല്ലെ സായൂജ്………
അത്…. അത്………..
നീ പേടിക്കണ്ട….. ഞാൻ നിങ്ങടെ കൂടെ ഉണ്ട്…. എന്റെ അച്ഛനാണ് തെറ്റ് ചെയ്തതെങ്കിൽ അതിനുള്ള ശിക്ഷ അയാൾ അനുഭവിക്കണം…
പക്ഷെ അരവിന്ദ് എനിക്ക് നിന്റെ അച്ഛൻ ആണ് കൊലപാതകി എന്നല്ലാതെ വേറെ ഒന്നും അറിയില്ല.. എന്തിനാണ് കൊന്നതെന്ന് എന്നൊന്നും അറിയില്ല….
സ്വത്തിനുവേണ്ടി ആരിക്കും കള്ള കിളവൻ…. അയാൾക് ആർത്തിയ…..എത്രപേരുടെ കണ്ണുനീർ ആണെന്നോ ഇപ്പൊ കെട്ടി പൊക്കിയ ഈ സാമ്രാജ്യം…..
ഹരിയുടെ അച്ഛൻ ജീവിച്ചിരുപ്പുണ്ട് അരവിന്ദ്…..
ങ്‌ഹേ……. അതെങ്ങനെ….. മഹേന്ദ്ര വർമ്മ പറഞ്ഞത് ഹരിയുടെ അച്ഛനും……
ശരിയാണ്…. കൊല്ലാൻ ശ്രമിച്ചു മരിച്ചു എന്ന് വിചാരിച്ചു കാണും…..
അതേ…… അങ്കിൾ ഇപ്പോൾ….
ഹരിയെയും അങ്കിൾനെയും തമ്മിൽ ഉള്ള കൂടി കാഴ്ച നടന്നാലേ സത്യം അറിയാൻ പറ്റു…. സായൂജ് പറഞ്ഞു
എങ്കിൽ ഇന്നു തന്നെ അവർ കണ്ടുമുട്ടണം..
ഇന്ന് തന്നെ അയാൾ അറസ്റ് ചെയ്യപ്പെടണം…. നിയമത്തിന്റെ മുൻപിൽ എത്തിക്കണം…… ഹരി തെറ്റുകാരൻ അല്ല എന്നു സമൂഹത്തിന്റെ മുൻപിൽ വിളിച്ചു പറയണം…….
നീ എന്താ ചെയ്യാൻ പോകുന്നത്……
നീ ഹരിയുമായ് അവന്റെ അച്ഛന്റെ അടുത്തേക് പൊക്കൊളു…… മഹേന്ദ്രവർമ്മയെ ഞാൻ അവിടെ എത്തിക്കും….. പക്ഷെ സൂക്ഷിക്കണം…. കരിമൂർഖൻ ആണ്…….
@@@@@@@@@@@@@@@@@@@@@@@
ഇനി മഹേന്ദ്ര വർമ്മ അതായത് എന്റെ അച്ഛൻ എങ്ങനെ ഇവിടെ എത്തി ഇന്നു അറിയണ്ടേ….
സായൂജ് പോയ ഉടൻ അച്ഛന്റെ അടുത്ത് വന്നു.. പാഡിയിൽ വച്ചു സായൂജ് പറഞ്ഞ കാര്യം അങ്ങ് പറഞ്ഞു……
ഹരിയോ മുത്തശ്ശനോ അല്ല കൊന്നേ…. അത് മറ്റൊരാളാ അച്ഛാ…..
അത് നിനക്ക് എങ്ങനെ അറിയാം……
ഹരിയുടെ അച്ഛൻ ജീവിച്ചിരുപ്പുണ്ട്…..
ങ്‌ഹേ…… അയാൾ ഒന്ന് ഞെട്ടി…… നിനക്കെങ്ങനെ അറിയാം….അയാൾ സ്വരം താഴ്ത്തി ചോദിച്ചു…
ഹരിയുടെ കൂട്ടുകാരൻ സായൂജ്…..
അവർ ഇന്നു ഹരിയുടെ അച്ഛന്റെ അടുത്തെക് പോകും ഹരിയോട് എല്ലാം പറയും…. ആളാരാണെന്നു അറിഞ്ഞാൽ ഹരി അയാളെ കൊല്ലും നോക്കിക്കോ…. അവനു മുന്നും പിന്നും നോക്കണ്ട……
അരവിന്ദ്……..
എന്താ അച്ഛ……….
ഈ…. ഹരിയുടെ അച്ഛൻ എവിടെ ഉണ്ടെന്നു നിനക്ക് അറിയുമോ……..
അരവിന്ദ് ഗൂഢമായി ചിരിച്ചു….. പണി ഏറ്റു……
ആ… അറിയാല്ലോ….. അവൻ സ്ഥലം പറഞ്ഞു കൊടുത്തു…….
എന്താ അച്ഛാ…..
ഏയ് ഒന്നൂല്ല ചുമ്മാ ചോദിച്ചതാ…. പഴയ സുഹൃത്തല്ലേ…. ഒന്ന് കാണാമല്ലോ….
. മ്മ്… മ്മ്… ചെല്ല് ചെല്ല്… കാണിച്ചുതരുന്നുണ്ട്…. അവൻ ചിരിച്ചു……
@@@@@@@@@@@@@@@@@@@@@@@
അരവിന്ദേ നിന്റെ അച്ഛൻ ഇങ്ങു വന്നു പക്ഷെ ഇവരോ……
ആാാ പോരുന്ന പോക്കിൽ ഇവരെ കൂടെ പെറുക്കി ഇട്ടു കൊണ്ട് വരും ഇന്നു ഞാൻ വിചാരിച്ചില്ല….
അത് ഞാൻ പറയാം….. ഇവനുമായി ബന്ധപ്പെട്ട ഒന്നും ഈ ഭൂമിയിൽ അവശേഷിക്കാൻ പാടില്ല……
ഓഹോ അതാണോ കാര്യം…..സായൂജ് ചിരിച്ചു..
അയാൾ അമ്മുവിനെ വട്ടം പിടിച്ചു…. തോക് അവളുടെ തലക് മീതെ വച്ചു….. ആദ്യം ഇവളിൽ നിന്നും തുടങ്ങാം…… അല്ലെ…..
അവർ ഒന്ന് പകച്ചു……
യു ആർ അണ്ടർ അറസ്റ്…..
എസിപി കിഷൻചന്ദ്……..
താനെന്താടോ വിചാരിച്ചേ ഇത് വെള്ളരിക്ക പട്ടണം ആണോ…..തനിക് തോന്നുമ്പോ കൊന്നു കളിക്കാൻ…
മ്മ്മ്മ്….. അവരെ റിലീസ് ചെയ്യ്…….
ഇയാളെ കൂട്ടാളികളെ വണ്ടയിൽ കയറ്റു…..
ഹഹ ഹഹ…. Mr Acp….. ഒരു തെളിവ് ഇല്ലാതെ എന്തിന്റ ബേസിൽ ആണ് നിങ്ങൾ എന്നെ അറസ്റ് ചെയുന്നത്…. ഞാൻ ഇവിടെ എന്റെ സുഹൃത്തിനെ കാണാൻ വന്നതാണ്….. പിന്നെ എന്റെ കൈയിൽ ലൈസെൻസ് ഉള്ള തോക്കാണ്….. നിങ്ങൾക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല…..
ഹഹ Mr മഹേന്ദ്ര വർമ്മൻ താൻ പണ്ട് ദോശ ചുടും പോലെ കൊന്നു തള്ളിയ കാലത്തെ പിള്ളേർ അല്ല ഇത്…… അവരൊക്കെ വേറെ ലെവലാ…. താനിവിടെ വന്നു സുരേഷ്‌ഗോപി സിനിമയിൽ നരേന്ദ്രപ്രസാദ് ഡയലോഗ് പറയും പോലെ പറയും എന്ന് പിള്ളാർക്ക് അറിയാം……. താൻ ചുറ്റും നോക്… ക്യാമെറയാ..അത്യാവശ്യം ഉള്ള ലോക്കൽ ചാനലിൽ ഒകെ ലൈവ് പോകുന്നുണ്ട്………
താൻ വാടോ…. നമുക്ക് ശിഷ്ട കാലം അഴി ഒകെ എണ്ണി… വല്ല രാമായണമോ ഗീതയോ ഒകെ വായിച്ചു ഇരികം….. അപ്പൊ മക്കളെ ഈൗ മൊതലിനെ ഞാൻ അങ്ങ് എടുക്കുവാ…… കേരള പോലീസ് പണ്ടത്തെ പോലെ അല്ല ഇയാൾ ഇനി പുറംലോകം കാണില്ല……
ഹരി ഓൾ ദി ബെസ്റ്റ്…….
അവർ മൂന്നു പേരും അയാളെ കൈ പൊക്കി കാണിച്ചു..
അമ്മു ഓടി വന്നു ഹരിയുടെ നെഞ്ചിലേക് ചാഞ്ഞു……
പേടിച്ചു പോയോ……
മ്മ്മ്…… അയാൾ ഹരിയേട്ടനെ…..
ഒന്നും പറ്റിയില്ലല്ലോ…… പിന്നെന്താ…..
സുഭദ്ര വേച്ചു വേച്ചു വന്നു മകന്റെ അടുത്ത് ഇരുന്നു… അയാളുടെ മുഖം കൈകളിൽ എടുത്തു…..
എനിക്ക് കൊള്ളി വയ്കണ്ടവൻ എനിക്ക് മുന്നേ പോയി എന്ന് വിചാരിച്ചു……
അമ്മേ…….. അയാൾ ഒരു കുഞ്ഞിനെ പോലെ അവരുടെ വലത്തേ തോളിലേക് ചാഞ്ഞു…..
ഇടത്തെ തോളിൽ ആരോ… പിടിച്ചു.. അവർ തല ഉയർത്തി നോക്കി…….
ഹരി…….
മാപ്പ്…….. അവൻ ആ കാൽക്കൽ വീണു……
മോനെ മുത്തശ്ശി ഇന്ന് വരെ എന്റെ കുട്ട്യേ ശപിച്ചിട്ടില്ല….. വാ എല്ലാവരും വാ നമുക്ക് മാമംഗലത്തേക് പോകാം…. സായു മോനെ ഇനി എന്റെ ഹരിയുടവ കൂടെ നീ വേണം അവന്റെ സഹോദരൻ ആയി എന്റെ ചെറുമകൻ ആയി…..
ഹരി…….. നാളെ താന്നെ പ്രോപ്പർട്ടി എല്ലാം നിന്റെ പേരിലേക് ആകാൻ ഉള്ള പ്രോസിഡർ ചെയ്തോ…
അരവിന്ദ് അത് നിനക്ക് ഉള്ളത് തന്നെ ആണ്.. അമലഗിരി ഇന്നത്തെ നിലയിൽ എത്തിയത് നിന്റെ ഒരളുടെ കഴിവ് കൊണ്ടാണ്… ഇനിയും അവിടെ നീ തുടരണം….
അല്ല ഹരി അർഹത പെട്ടതെ……
അർഹത ഉള്ളത് കൊണ്ട് തന്നെ ആണ് പറയുന്നത്…..
അപ്പൊ നീ…..
മെക്കാനിക്കൽ എഞ്ചിനീയറിംഗ് റാങ്കോടെ പാസ്സ് ആയ എനിക്ക് ഒരു വർക്ഷോപ് ഇട്ടാലും എന്റെ പെണ്ണിനേം കുടുംബത്തെ നോക്കാൻ പറ്റും….
അതേ എനിക്ക് ഒരു ജോലി തരണെടാ…. കോളേജിൽ ആകുമ്പോ ദേഹം അനങ്ങാത്ത പണി കാണുമല്ലോ…. അധികം അനങ്ങിയാൽ വിസയുടെ കാലാവധി ചുരുങ്ങും…. എനിക്കും ജീവിക്കണമെടാ നിങ്ങടെ കൂടെ……
ഡാ….. നീ എന്നും കാണും ഞങ്ങളുടെ കൂടെ….കാണും നമ്മൾ ഒന്നാണ്…. മൂന്നുപേരും ചേർന്നു കെട്ടി പിടിച്ചു…
സുഭദ്ര കണ്ണ് തുടച്ചു….
@@@@@@@@@@@@@@@@@@@@@@@
ഹരിയേട്ടാ ഞങ്ങൾ റെഡി….
സുഭദ്രയും അമ്മുവും റെഡി ആയി ഹരിയുടെ അച്ഛന്റെ വീൽചെയർ ഉരുട്ടി അവൾ വന്നു.
എല്ലാവരും കൂടി നെല്ലായിക്കു പോക്കുവാന്… അമ്മുവിന്റെ നാട് കാണാൻ… കൂട്ടത്തിൽ അമ്മുവിനെ പെണ്ണ് ചോദിക്കുകയും വേണം
നിങ്ങൾ എന്താ റെഡി ആകഞ്ഞെ സുഭദ്ര സോമനോട് ചോദിച്ചു…
അത് അമ്മേ….
മാമനും ലതമ്മെ എനിക്ക് അച്ഛന്റെ അമ്മയുടെ സ്ഥാനം തന്നെ ആണ്…. എന്റെ ജീവിതത്തിൽ ഇനി നിങ്ങളും വേണം…..
അവരുടെ കണ്ണ് നിറഞ്ഞു…… ഞങ്ങളും വരാം ഞങ്ങളുടെ മോൾടെ കാര്യത്തിന്….
ചെ ഇവനിതെവിടെ പോയി കിടക്കുവാ…. ചാരുനെ വിളിക്കാൻ പോയിട്ടു എത്ര നേരം ആയി.. ..രണ്ടു കൊച്ചുപിള്ളാരെ കൂടെ കൊണ്ട് വരാൻ ആണോ ഇത്രേം സമയം.. ഉത്തരവാദിത്തം ഇല്ലാത്തവൻ സായൂജ് പതം പറഞ്ഞു
ചാരുനെ കൂടെ കൊണ്ട് പോകാൻ അവളുടെ അമ്മ സമ്മതിച്ചു പക്ഷെ അവളുടെ ഇരട്ട സഹോദാരങ്ങളെ കൂടെ കൊണ്ടുപോകാം എന്നാ കണ്ടിഷനോടെ…
അവൻ വന്നോളുമെടാ…… ആാാ ദാ വന്നല്ലോ…..
എന്റെ അമ്മോ….. എല്ലാവരും ഒന്ന് ഞെട്ടി…
ചാരുവിന്റെ അനിയന്മാർ കാറിൽ നിന്നിറങ്ങി…
വെറുതെ അല്ലടാ ഇവൾ വൈകിട്ട് ഓടുന്നെ…. ഇവന്മാർ മുഴുവൻ തിന്നു തീർക്കുവാരിക്കും അവൾക്കു വല്ലോം കിട്ടണ്ടേ…. പറ്റിയ പെങ്ങളും അനിയന്മാരും…. ആനക്കുട്ടിക് ഉണ്ടായതാണോ ഇതുങ്ങൾ…… ട്രാവലർ ബുക്ക് ചെയ്തത് നന്നായി…
ചുമ്മാ ഇരിയെട…. ഹരി സായുജിനെ നുള്ളി…..
എന്നാ അളിയാ പോകാം…….
എല്ലാവരും ട്രാവൽറിൽ കയറി…..
ഡി പിള്ളേരെ രണ്ടിനേം ഒരുമിച്ചു ഇരുത്തണ്ട കേട്ടോ അപ്പുറത്തെ ഇപ്പുറത് ഇരുത്തിയ മതി…വണ്ടി ബാലൻസ് ചെയ്യണം അതാ..
പോ അവിടുന്ന് ചാരു അരവിന്ദിനെ നുള്ളി….
ഹരി അമ്മുവിനെ നെഞ്ചോട് ചേർത്തു… പരസ്പരം കൈകൾ കോർത്തു…. അവളുടെ നെറുകയിൽ ചുണ്ടുകൾ അമർത്തി..
ഇനി ഒരു പൊന്പുലരിയെ വരവേറ്റു കൊണ്ട് അവർ പുതിയ ജീവിതത്തിലേക്കു…….
അവസാനിച്ചു
NB:ചെകുത്താന്റെ പെണ്ണിന് നിങ്ങൾ തന്നാ എല്ലാ സപ്പോർട്ടിനും എന്റെ അകമഴിഞ്ഞ നന്ദി.പെട്ടന്ന് നിർത്തുകയല്ല ആരെയും മുഷുമിപ്പിക്കാതെ വലിച്ചു നീട്ടാതെ എഴുതണം എന്ന് വിചാരിച്ചുള്ളു.പുറം ലോകം കണ്ട എന്റെ ആദ്യത്തെ കഥയാണ്… ഇനിയും നിങ്ങളുടെ എല്ലാം സപ്പോർട്ട് പ്രതീക്ഷിച്ചു കൊള്ളുന്നു…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Title: Read Online Malayalam Novel Chekuthante pennu written by Mizhi Mohana
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Keep writing all the best 🥰
Beautiful story
Super
suppppeeerrrr