ഒരു നിമിഷം എല്ലാവരും സ്തംഭിച്ചു പോയിരുന്നു…..
ജീവൻ അടക്കം എല്ലാവരുടെയും നോട്ടം പൂജയിലേക്ക് നീണ്ടു…..
കള്ളം പിടിക്കപ്പെട്ട കുട്ടിയെപ്പോലെ പൂജ മുഖം താഴ്ത്തി നിൽക്കുകയാണ്….
അഭയുടെ മുഖം മാത്രം ദേഷ്യത്തിന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു…..
ക്രിസ്റ്റിയുടെ മുഖത്തും വല്ല്യ ഭവമാറ്റം ഉണ്ടായിരുന്നില്ല……
ജീവൻ ദേഷ്യത്തോടെ തന്നെ അവളെ നോക്കുന്നുണ്ടായിരുന്നു….
സത്യ വീണ്ടും പറഞ്ഞു….
അവിടെ വണ്ടി പാർക്ക് ചെയ്ത് സ്വന്തം വാഹനത്തിൽ പൂജ തിരികെ വീണ്ടും വീട്ടിലെത്തുന്നു….
വീണ്ടും തകൃതിയായി ജീവന്റെ വിവാഹം മുടക്കാൻ ശ്രമിക്കുന്നു…..
സാധിക്കാതെ വരുന്നതിൽ വിഷമം മുഖത്ത് പല പ്രാവശ്യം എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു….
ഞാൻ പൂജയെ പിന്നീട് നീരീക്ഷിക്കാൻ തുടങ്ങി….
എന്റെ ലിസ്റ്റിൽ പൂജ ഇല്ലാരുന്നു….
ഒരു നേരിയ സംശയം പോലും എനിക്ക് ഉണ്ടായിരുന്നില്ല….
അതാണ് ഒരു യഥാർത്ഥ ക്രിമിനലിന്റെ ബുദ്ധി….
പക്ഷെ ഏതൊരു കേസിലും അതിന്റെ അന്വേഷണ ഉദോഗസ്ഥന് ആവിശ്യം ഉള്ള ഏതേലും ഒരു തെളിവ് കുറ്റവാളി നൽകും….
അത് ദൈവത്തിന്റെ ഒരു കൈയ്യൊപ്പ് മാത്രം ആണ്….
ഡോക്ടർ പൂജയിലേക്ക് സംശയം നേരിടുന്ന മറ്റു കാരണങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ മനസ്സിൽ ഊഹിച്ചു…..
അതിനായി ആരും അറിയാതെ ഞാൻ നിങ്ങളുടെ ഹോസ്പിറ്റലിൽ എത്തി…..
മുനീർ മരിച്ച ദിവസം കുറെ നാട്ടുകാർ ചേർന്ന് അവനെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു….
രക്ഷപ്പെടാവുന്ന ഏറ്റവും ചെറിയ മാർഗ്ഗം മുനീർ ഉണ്ടായിരുന്നു….
അത് മനസിലാക്കിയ പ്രദീപ് മൽഹോത്ര അയാളുടെ ബോസ്സിനെ വിളിച്ചു കാര്യങ്ങൾ പറയുന്നു….
ഉടനെ തന്നെ പൂജ ഹോസ്പിറ്റലിൽ എത്തുന്നു….
ഈ ഹോസ്പിറ്റലിൽ തന്നെ മുനീറിനെ കൊണ്ടുവരാൻ അവർ ഈ ഹോസ്പിറ്റലിന്റെ അടുത്ത് തന്നെ ഉള്ള ഒരു സ്ഥലത്ത് വച്ചു മനഃപൂർവം അപകടം ഉണ്ടാക്കി….
ഒരു സൈക്യാട്രിസ്റ്റ് രാത്രിയിൽ നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ട ആവശ്യമില്ല….
പക്ഷെ അന്നത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഹോസ്പിറ്റൽ ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായി…..
മാത്രമല്ല മുനീർ മരിച്ച സമയത്ത് പൂജ ഐസിയുവിലേക്ക് കയറിയിരുന്നു…..
പക്ഷേ സ്വന്തം മുഖം മാസ്ക് വച്ച് മറച്ചാണ് ഐസിയുവിലേക്ക് കയറിയത്…..
മുനീർ ജീവിച്ചിരുന്നാൽ തങ്ങൾക്ക് അപകടം ആണ് എന്ന് മനസിലാക്കി അവന്റെ ശരീരത്തിൽ എന്തേലും കുത്തി വച്ചത് ആയിരിക്കും എന്ന് മുനീർ മരിച്ചത് എന്ന് എനിക്ക് ഉറപ്പാണ്……
ഒന്നും ചെയ്തില്ലെങ്കിൽ പോലും ആ ഒക്സിജൻ മാസ്ക് ഒന്ന് മാറ്റി വെച്ചാൽ പോരെ……
എൻറെ സംശയം ബലപ്പെടുത്തണ്ടത് എൻറെ ആവശ്യകത ആയിരുന്നു….ഇനി എന്തേലും അർജെന്റ് രോഗിക്ക് വേണ്ടി പൂജ വന്നതാണെങ്കിലോ….?
അതുകൊണ്ട് തന്നെ പിറ്റേന്ന് നൈറ്റ് ഡ്യൂട്ടി ചെയ്ത ഡോക്ടർസിന് ഒരു പോലീസ് പോലീസ് വെരിഫിക്കേഷൻ ഉണ്ടായിരുന്നു…..
അതിന് ഇവിടുത്തെ ലോക്കൽ പോലീസിനെ ഞാൻ ഇവിടേക്ക് അയച്ചു…..
മരിച്ച രോഗിയെ ഇവിടെ ഹോസ്പിറ്റലിൽ നിന്നും ഷിഫ്റ്റ് ചെയ്തതിന് കാരണം പറഞ്ഞു….
അതിന് അഭയ് ഉണ്ടായിരുന്നു….
പക്ഷേ അതിലൊന്നും പൂജ ഡോക്ടറുടെ പ്രസിൻസ് കണ്ടിരുന്നില്ല……
അപ്പൊ അന്ന് ഡ്യൂട്ടിയിൽ പൂജ ഉണ്ടായിരുന്നു എന്ന് ആരും അറിഞ്ഞിട്ടില്ല…..
എൻറെ സംശയം ബലപ്പെടുത്തുന്നു തന്നെയായിരുന്നു ആ വിവരം…..
സോനയെ പൂജ കൺസൾട്ട് ചെയ്തപ്പോൾ ഉറങ്ങാൻ എന്ന വ്യാജേന അവളുടെ ശരീരത്തിൽ ഇൻജക്ട് ചെയ്തിരുന്ന മരുന്നുകളൊക്കെ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അവളെ അബോധാവസ്ഥയിൽ ആകാനുള്ള ആയിരുന്നു ഞാൻ കണ്ടെത്തി…..
അവളുടെ തലച്ചോറിനെ മയക്കാൻ കഴിവുള്ളവ…..
അപ്പോൾ സോന രക്ഷപ്പെടണം എന്നല്ല ഒരു ഭ്രാന്തിയായി മാറണം എന്നായിരുന്നു പൂജ ആഗ്രഹിച്ചിരുന്നത്….
അഥവാ ജീവൻ അവളെ വിവാഹം കഴിക്കരുത് എന്നായിരുന്നു ആഗ്രഹിച്ചത്……
പ്രത്യക്ഷത്തിൽ അതിനുവേണ്ടി ഒന്നും ചെയ്തില്ലെങ്കിലും….., പരോക്ഷമായി അതിനുവേണ്ടി ഒരുപാട് കളികൾ നടത്തി….
സോനയയോട് പൂജയ്ക്കുള്ള ദേഷ്യത്തിൻറെ മോട്ടീവ് എന്താണ്….
അത് മാത്രം എനിക്ക് കണ്ടെത്താൻ ആയില്ല….
മനസ്സിൽ കുറച്ച് സംശയം ഉണ്ടാരുന്നു….
അതിനായി ഞാൻ പൂജയുടെ കോളേജ് കാലഘട്ടം തിരക്കി….
അവളോടൊപ്പം ഹോസ്റ്റൽ റൂം ഷെയർ ചെയ്ത അന്നയിൽ എന്റെ അന്വേഷണം എത്തി….
ഹോസ്റ്റലിൽ കഴിയുന്ന ഒരു പെൺകുട്ടിയുടെ മനസ്സ് അറിയാൻ അവളുടെ റൂമേറ്റിനോളും മറ്റാർക്കും കഴിയില്ല….
പൂജാ രാമവർമ്മയെ കുറിച്ച് കോളേജിലും ആർക്കും അധികം അറിയില്ല…..
ബോംബെയിലെ രാമ അസോസിയേറ്റ്സിന്റെ ഏക അവകാശി പൂജ രാമവർമ്മ….
രാമാ അസോസിയേറ്റ്സിനെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോഴാണ് പിആർ കമ്പനിയുടെ ബിനാമി രാമവർമ്മയുടെ മകൾ പൂജ വർമയാണ് അതിൻറെ ഓണർ എന്ന് മനസ്സിലാക്കിയത്…..
ഇത്രയും ക്രിമിനൽ ബാക്ക് ഗ്രൗണ്ട് ഉള്ള ഒരു കമ്പനിയുടെ സാരഥി ഒരു പെൺകുട്ടി….
പക്ഷേ പൂജയെ പറ്റി ആർക്കും അധികമൊന്നും അറിയില്ല….
അവടെ നേറ്റീവ് പ്ലേസ് മുംബൈയിൽ ആണെന്ന് മാത്രമേ അവളുടെ അടുത്ത സുഹൃത്തുക്കൾക്കു പോലും അറിയുകയുള്ളൂ…..
അതുകൊണ്ടുതന്നെ രാമാ അസോസിയേറ്റ്സ് അധികമാർക്കും അറിയാൻ വഴിയില്ല….
പി. ആർ കമ്പനീസ് എന്നതിൻറെ മറവിൽ ഇവർ നടത്തുന്നത് ഓപ്പൺ പെൺവാണിഭം ആയിരുന്നു….
സെയിൽസ് ഗേൾസ് ആയി നിൽക്കുന്ന പെൺകുട്ടികൾ മുതൽ തുക്കാൻ വരുന്ന കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ വരെ ബിസിനസ് ആവിശ്യത്തിന് വേണ്ടി ഉപയോഗിച്ചു…..
അതിൽ പരാതി കൊടുത്ത ആളുകൾ ഒക്കെ മരിച്ചു പോയത്
എന്റെ സംശയം അടിവര ഇടുന്നത് ആയിരുന്നു…..
അന്നയിൽ നിന്ന് അറിഞ്ഞ സത്യങ്ങൾ….
ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് തോന്നുന്ന പകയുടെ പിന്നിൽ ഒരു മോട്ടിവേ ഉണ്ടാകു….
“ഒരു പുരുഷൻ “
അതെ പൂജക്ക് ജീവനോടെ തോന്നിയ അഗാധ പ്രണയം….
ആദ്യ കാഴ്ചയിൽ തന്നെ ജീവൻ അവളുടെ മനസ്സിൽ കയറി കഴിഞ്ഞിരുന്നു…..
പക്ഷെ ജീവന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉണ്ട് എന്ന് അറിഞ്ഞ നിമിഷം പൂജ തകർന്നു പോയി…..
പക്ഷെ പുറത്ത് പറഞ്ഞില്ല….
പറഞ്ഞാൽ ജീവനോടെ ഉള്ള സൗഹൃദം നഷ്ടം ആകുമോന്ന് അവൾ ഭയന്നു…..
അത് അവൾക്ക് സഹിക്കാൻ കഴിയില്ല…..
ക്രിസ്റ്റി വർക്ക് ചെയ്യുന്ന കമ്പനിയുടെ ഒരു എംഡി യാണ് പ്രദീപ് മൽഹോത്ര….
മൽഹോത്ര ഒരു ബിസിനസ് പാർട്ണർ ആണ്….
താൻ എത്ര പരിശ്രമിച്ചാലും ജീവൻറെ മനസ്സിൽ ഒരു സ്ഥാനം കേട്ടില്ല എന്ന് പൂജക്ക് മനസ്സിലായി…. പിന്നെയുള്ളത് തനിക്ക് നിഷേധിക്കപ്പെട്ട സ്നേഹം സോനക്ക് വേണ്ട എന്ന വാശി ആയിരുന്നു….
ജീവൻ തന്റെ പ്രണയം മനസ്സിലാക്കാതെ പോയിതിനുള്ള കാരണം സോന ആണെന്നറിഞ്ഞപ്പോൾ പൂജ സോനക്ക് ഉള്ള വല വിരിക്കാൻ തീരുമാനിച്ചു…..
അങ്ങനെ ഒരു തീരുമാനത്തിൽ പൂജ നിൽകുമ്പോൾ ആണ് വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്ന് പറഞ്ഞതുപോലെ രാമവർമ്മയുടെ കോൾ വരുന്നത്….
ഒരു വലിയ ബിസിനസ് ഡീലിന് ഒരു പെൺകുട്ടിയെ കണ്ടു രവീന്ദ്ര പട്ടേൽ ആഗ്രഹിച്ചു എന്ന്….
ഒപ്പം സോനയുടെ ഫോട്ടോയും ….
ജീവൻ പ്രണയിക്കുന്ന സോന ആണ് അത് എന്ന് അറിഞ്ഞപ്പോൾ തന്നെ പൂജ മനസ്സിൽ ഉറപ്പിച്ചു….
അങ്ങനെ ജീവനു സോനയും തമ്മിലുള്ള പ്രണയമാണ് സോനയെ കുരുക്കാൻ ഉള്ള നല്ല ആയുധം എന്ന് പൂജക്ക് തോന്നിയത്…..
അതിനായി അവൾ അണിയറയിൽ പല കളികളും പ്ലാൻ ചെയ്തു….
ഒരിക്കലും ജീവൻ തന്നെ സംശയിക്കാതെ ഇരിക്കാൻ അഭയുമായി അടുത്തു….
നേരിട്ട് കണ്ടു തുറന്ന് പ്രണയം പറഞ്ഞാൽ മതി എന്ന് പറഞ്ഞു പതിയെ ജീവനിൽ നിന്ന് സോനയെ അകറ്റി….
അവന്തിക ഇവർ ടാർജറ്റ് ചെയ്ത് കുട്ടി ആയിരുന്നില്ല…..
മുനീർ ആകസ്മികമായി അവളെ വലയിൽ വീഴ്ത്തിയത് ആണ്….
അവന്തിക കണ്ട് ഇഷ്ടപ്പെട്ട മുനീർ അവളുടെ പിറകെ നടക്കുന്നു….
കുറെ നാളുകൾക്കു ശേഷം അവളുമായി അവൻ പ്രണയത്തിലാകുന്നു….
അഥവാ അങ്ങനെ അവളെ വിശ്വസിപ്പിക്കുന്നു….
അതിനുശേഷം പ്രദീപിന് അവന്തികയുടെ ഫോട്ടോ കൈമാറുന്നു…..
കൊച്ചിയിലുള്ള വലിയൊരു ബിസിനസ് ഗ്രൂപ്പിന്റെ ടെൻണ്ടർ ഒപ്പിടാൻ വേണ്ടി അവന്തികയെ കൊണ്ടുവരാൻ പ്രദീപ് മൽഹോത്ര നിർബന്ധിക്കുന്നു…..
ഈ സംഭവങ്ങളൊന്നും പൂജ അറിഞ്ഞിരുന്നില്ല എന്നത് വാസ്തവം…..
അല്ലെങ്കിലും പൂജ സ്നേഹിക്കുന്ന അഭയുടെ പെങ്ങളാണ് ഈ അവന്തിക എന്ന് രാമവർമ്മയും അറിഞ്ഞിരുന്നില്ല…..
പ്രദീപിന്റെ നിർദ്ദേശപ്രകാരം അമ്മയെ കാണിച്ചു തരാൻ ആണെന്നും പറഞ്ഞു മുനീർ അവന്തിക്കയെ കൂട്ടി പ്രദീപ് പറഞ്ഞ സ്ഥലത്ത് എത്തുന്നു….
മുനീറിന് ഒപ്പം എത്തുന്ന അവന്തിക നേരിടേണ്ടിവന്നത് ഒരു ഗ്യാങ് റേപ്പ് തന്നെയായിരുന്നു…..
ജീവൻ അറപ്പോടെ അവളുടെ മുഖത്തേക്ക് നോക്കി….
അർദ്ധബോധാവസ്ഥയിൽ ആരൊക്കെ അവളെ ഉപയോഗിച്ചു എന്ന് പോലും അവൾക്കു അറിയില്ലായിരുന്നു…..
എല്ലാം അറിഞ്ഞ ആ സമയം മുനീറിനോട് അവന്തികക്ക് തോന്നിയ ശത്രുതയ്ക്ക് അതിരില്ലായിരുന്നു…..
എല്ലാ സ്ഥലത്തെയും പോലെ മുനീർ അവിടെ നിന്നും രക്ഷപ്പെടാൻ ഒരുങ്ങുന്ന വേളയിലാണ് അവന്തിക പോലീസ് കേസ് കൊടുക്കാൻ പോവുകയാണ് എന്ന മെസ്സേജ് മുനീറിനെ അറിയിച്ചത്…..
ആ നിമിഷംതന്നെ വിഷയം രാമ അസോസിയേറ്റ്സ് ഏറ്റെടുത്തു…..
മുനീർ പിടിക്കപ്പെട്ടാൽ പിടിക്കപ്പെടാൻ പോകുന്നത് തങ്ങളുടെ ബിസിനസ് സാമ്രാജ്യം തന്നെയാണ്…..
കേസ് തെളിയിക്കപ്പെട്ടാൽ തങ്ങൾ എല്ലാവരും അകത്താകും എന്ന ബോധം അവരോരോരുത്തരിലും ഉണ്ടായി…..
വിഷയം രാമവർമ്മ അറിഞ്ഞു….
രാമവർമ്മ മകളോട് കാര്യം ഡിസ്കസ് ചെയ്തു….
ഒപ്പം അവന്തികയുടെ ഫോട്ടോയും…..
ഫോട്ടോ കണ്ട് പൂജ ഞെട്ടിപ്പോയി….
പക്ഷേ തൻറെ അച്ഛനെ ജയിലിലിടാൻ തനിക്ക് കഴിയുമോ….?
സ്നേഹപൂർവ്വം അവന്തിക കാണാൻ എന്നതുപോലെ പൂജ എത്തി….
തനിക്ക് സംഭവിച്ചത് ആരോടും തുറന്ന് പറയാൻ കഴിയാതെ ഇരിക്കുന്ന അവന്തികക്ക് അവളുടെ സ്നേഹം വലിയ ആശ്വാസം ആയിരുന്നു….
അവൾ എല്ലാം പൂജയോട് പറഞ്ഞു….
അവളെ ചേർന്ന് ഒന്ന് കരഞ്ഞു….
അഭയോട് ഒക്കെ തുറന്ന് പറയാൻ തനിക്ക് ഭയം ആണ് എന്ന് അവൾ പറഞ്ഞു….
ഒന്നും ഓർത്തു വിഷമിക്കണ്ട…
താൻ എല്ലാം പതുകെ അഭയോട് പറയാം എന്നും…
അതിന് മുൻപ് ഒന്നും അഭയോട് പറയരുത് എന്നും അവൾ ചട്ടം കെട്ടി….
അവന്തിക അത് സമ്മതിച്ചു….
അവിടെ ഇരുന്ന് അവളുടെ സങ്കടത്തിനു ഒരു തലോടൽ നൽകി തിരികെ
സ്നേഹപൂർവ്വം അവൾക്ക് മധുരം നൽകി ആണ് പൂജ ഇറങ്ങിയത്….
പക്ഷെ അത് അവളുടെ ജീവൻ എടുക്കാൻ ഉള്ളതാണെന്ന് അവന്തിക അറിഞ്ഞിരുന്നില്ല…..
സ്വന്തം ഏട്ടന്റെ ഭാര്യയാവാൻ പോകുന്ന ഒരാൾ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിക്കില്ലല്ലോ…..
അവൾ മരിച്ചു എന്ന് ഉറപ്പ് ആയതിനുശേഷം പൂജ സ്വന്തം കൈപ്പടയിൽ അവളുടെ ഡയറിയിൽ നിന്നും ഒരു കത്തെഴുതി…..
“ആത്മാർത്ഥമായി ഒരു ആളെ സ്നേഹിക്കുന്നതുകൊണ്ടു മാത്രമാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്ന്…..”
ഒരിക്കലും അന്വേഷണം മറ്റൊരാളിലേക്ക് നീങ്ങരുത് എന്ന് പ്രതീക്ഷിച്ചാണ് അങ്ങനെ പൂജ ചെയ്തത്….
പിന്നീട് അഭയും ജീവനും തമ്മിൽ ഉള്ള ഒരു പൊരുത്തക്കേടിനുള്ള ഒരു ചെറിയ തിരിയും…..
അഭയിൽ തനിക്കുള്ള സ്വാധീനമുപയോഗിച്ച് പോസ്റ്റുമോർട്ടം നടത്താതേ ഇരിക്കുന്നതാണ് നല്ലത് എന്ന് പൂജ അഭയോട് പറയാൻ തുടങ്ങി….
അവളുടെ മുന്നില് അത് സമ്മതിച്ചെങ്കിലും ആരും അറിയാതെ അഭയ് പോസ്റ്റുമാർട്ടം നടത്തിയിരുന്നു….
പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ നിന്നും അഭയ് മനസ്സിലാക്കി അവന്തിക റേപ്പിന് ഇരയായിട്ടുണ്ട് എന്ന്….
ഒപ്പം പെട്ടെന്ന് ഒരു വിഷാശം അവളുടെ ശരീരത്തിൽ കലർന്നിട്ടുണ്ട്….
അതോടെ ജീവനിലേക്ക് നീണ്ടുനിന്ന അഭയുടെ സംശയങ്ങൾ അവസാനിച്ചിരുന്നു….
പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് അടിസ്ഥാനത്തിലാണ് അഭയ് മുറി മുഴുവൻ പരിശോധിക്കുന്നത്…..
അപ്പോൾ ആണ് അവളുടെ ഡയറിയിൽ നിന്ന് ഒരു ഫോട്ടോ അവന് ലഭിക്കുന്നത്….
ഒപ്പം “സത്യാ” എന്ന് എഴുതിയിരിക്കുന്ന അതിന് മുകളിലെ അക്ഷരങ്ങളും…..
“സത്യജിത്ത് “
എന്ന് എഴുതി വച്ചിരുന്നു അവളുടെ ഡയറിയിൽ….
യു ചീറ്റ് സത്യാ…..
ഐ ഹേറ്റ് സത്യാ….
എന്നൊക്കെയാണ് ബുക്കിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു….
അതിൻറെ അടിസ്ഥാനത്തിൽ കംപ്ലൈൻറ് ആയി ആണ് അഭയ് എന്റെ മുന്നിൽ എത്തുന്നത്….
അവസാനം സോനയുടെ ഉദരത്തിൽ ജീവന്റെ കുഞ്ഞു ജന്മം എടുത്തു എന്ന് അറിഞ്ഞിട്ട് പൂജ സഹിച്ചില്ല…..
സോന പള്ളിയിലേക്ക് പോയി എന്ന് ജീവനിൽ നിന്നും അറിഞ്ഞ പൂജ അവളുടെ സംഘത്തിൽ ഉള്ള കുറെ ആളുകളെ വീണ്ടും അയച്ചു…..
മനപൂർവ്വം അവളുടെ കുഞ്ഞിനെ നഷ്ടപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു പൂജ….
വിവരം അറിഞ്ഞു ഹോസ്പിറ്റലിലേക്ക് പൂജ എത്തിയപ്പോൾ വൈകിയിരുന്നു….
ഇത് നേരത്തെ മനസ്സിലാക്കി അഭയ് തന്നെ സോനക്ക് ഒരു എമർജൻസി മെഡിസിൻ നൽകിയിരുന്നു…..
അത് ഡോക്ടറോട് പറഞ്ഞു….
അഭയ് അങ്ങനെ ചെയ്തില്ലാരുന്നു എങ്കിൽ ഒരുപക്ഷേ കുഞ്ഞിനെ നഷ്ടപ്പെട്ടേനെ…
നഷ്ട്ടപെടാത്ത കുഞ്ഞിനെ നഷ്ടപ്പെട്ടു എന്ന് സോനയെ വിശ്വസിപ്പിച്ച് അവളുടെ മാനസികാവസ്ഥ തെറ്റിക്കാൻ ആരും അറിയാതെ വീണ്ടും പൂജ ശ്രേമിച്ചു…..
ആരും അറിയാതെ ഐ സി യൂവിൽ കയറി കുഞ്ഞിനെ നഷ്ട്ടപെട്ടു എന്ന് സോനയെ വിശ്വസിപ്പിച്ചു….
അവൾ അതിൽ വിജയിച്ചു….
അവളുടെ മാനസിക നില തകർക്കാനായിരുന്നു കുറച്ചു മുൻപ് വരെ പൂജ ശ്രമിച്ചുകൊണ്ടിരുന്നത്……
നിങ്ങളൊക്കെ കരുതുന്നതുപോലെ സോനക്ക് ഒരു തകരാറും ഇല്ല….
ആദ്യം മുതൽ അവൾക്ക് നൽകിയ ഇഞ്ചക്ഷൻ മാത്രമായിരുന്നു അവളെ തളർത്തി കഴിഞ്ഞത്…..
എഴുന്നേൽക്കുമ്പോഴും സോനയുടെ എല്ലാ സുഖങ്ങളും മാറിയിരിക്കും….
മനസിന് കട്ടിയില്ലാത്ത ഒരു പെൺകുട്ടി ആണ് സോന…..
അത് ഒരു സൈക്യാർട്ടിസ്റ്റ് ആയ പൂജക്ക് മനസിലാക്കാൻ എളുപ്പം ആയിരുന്നു….
ക്രിസ്റ്റിയെ ചോദ്യം ചെയ്തപ്പോൾ അഭയ് പരിചയപ്പെടുത്തി കൊടുക്കേണ്ടി വന്നു….
സോനയുടെ പഴയ ട്രീറ്റ്മെന്റ് ഡീറ്റെയിൽസ് ഒക്കെ ക്രിസ്റ്റി ആണ് അഭയ്ക്ക് നൽകിയത് അതിൽ നിന്നാണ് സോനക്ക് ഹൈ ഡോസ് മരുന്നുകൾ ആണ് പൂജ കുത്തി വച്ചത് എന്ന് മനസിലാകുന്നത്….
ഇന്ന് ഞാൻ എത്തും എന്ന് ക്രിസ്റ്റിയും അഭയും അറിഞ്ഞിരുന്നു… സത്യത്തിൽ ഇവർ എന്നെ വെയിറ്റ് ചെയ്യുവായിരുന്നു…..
സത്യ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ജീവൻ പൂജയുടെ അടുത്തേക്ക് വന്നു….
ജീവനെ എങ്ങനെ അഭിമുഖീകരിക്കാം എന്ന അറിയാതെ നിൽക്കുകയായിരുന്നു പൂജ….
ജീവൻ കൈനീട്ടി അവളുടെ മുഖത്തേക്ക് ഒരെണ്ണം കൊടുത്തു….
എങ്ങനെ തോന്നിയേടി…..
ഒരു കൂടപ്പിറപ്പിനെ പോലെ കണ്ട എന്നോട്…..
എന്നും കൂടെ കിടന്നുറങ്ങുന്ന ഇവനോട്…..
സ്വന്തം ചേച്ചിയെ പോലെ നിന്നെ കണ്ട അവന്തിക്കയോട്…..
ഞങ്ങളെ ഒക്കെ ഇങ്ങനെ ചതിക്കാൻ……
നിൻറെ സ്വന്തം സഹോദരിയെ പോലെ കണ്ട അമ്മുവിനെ കൊന്നുകളയാൻ നിനക്ക് എങ്ങനെ മനസ്സ് തോന്നിയഡി…..
ഒരു വിഷമം ഉണ്ടായിരുന്നപ്പോൾ അവൾ ആദ്യം ഓടിവന്നത് നിൻറെ അടുത്തേക്ക് ആണ്….
നിന്നെ വിശ്വസിച്ചാണ് അവൾ എല്ലാം തുറന്നു പറഞ്ഞത്…..
എന്നിട്ടും നീ അവളെ കൊന്നു കളഞ്ഞല്ലോ….
ഒരു മഹാപാപി ആണ് നീ….
ജീവന് ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു…..
അഭയ എല്ലാം തകർന്നു നിൽക്കുന്നപോലെ ജീവനെ തോന്നി….
അഭയ്..
ആ തോളിൽ തട്ടി ജീവൻ വിളിച്ചു….
അറപ്പാടാ എനിക്കവളോട്…..
എല്ലാം ഇവൾ ആണ് ചെയ്തത് എന്ന് അറിഞ്ഞ നിമിഷം മുതൽ എനിക്ക് അറപ്പാണ് ഇവളോട്…..
അതിനുശേഷം ഇവളോട് ചിരിച്ച് സംസാരിക്കാൻ ഞാൻ പെട്ട പാട് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല….
ഒരുപക്ഷേ എല്ലാം ഞാനറിഞ്ഞു എന്ന് ഇവൾക്ക് മനസ്സിൽ ആയിരുന്നെങ്കിൽ ഇവൾ എന്നെയും കൊന്നു കളഞ്ഞേനെ…..
അഭയ്…..
അടർന്നുവീഴുന്ന കണ്ണുനീരോടെ പൂജ വിളിച്ചു….
മിണ്ടരുത് നീ….
അങ്ങനെ വിളിക്കാൻ ഉള്ള യാതൊരു അർഹതയും നിനക്കില്ല….
യക്ഷിയാണ് നീ….
മനുഷ്യ രക്തം ഊറ്റിക്കുടിക്കുന്ന രക്ഷസ്…..
നീയും ഒരു പെണ്ണാണ് നീ ഓർക്കണമായിരുന്നു….
തകർന്നുവീണ എത്ര പെൺകുട്ടികളുടെ ശാപം ആണ് നിനക്ക് തലക്ക് മുകളിൽ നിൽക്കുന്നത്…..
അഭയ് പറഞ്ഞു….
പൂജയെ എന്തായാലും ഞാൻ അറസ്റ്റ് ചെയ്യുകയാണ്….
മുംബൈ പോലീസ് പ്രദീപ് മൽഹോത്രയും രാമവർമയെയും അറസ്റ്റ് ചെയ്തു കഴിഞ്ഞു…..
അറസ്റ്റ് ചെയ്തിട്ടും കാര്യമൊന്നുമില്ല ഇവരെയൊക്കെ രക്ഷപ്പെടുത്താൻ ഇഷ്ടംപോലെ ആൾക്കാര് പുറത്ത് നിൽപ്പുണ്ട്…..
എങ്കിലും എൻറെ ഡ്യൂട്ടി കൃത്യമായി ചെയ്തു എന്ന് എനിക്കൊരു ചാരിതാർത്ഥ്യം…..
മിസ്റ്റർ ജീവൻ….
നിങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകളും വിഷമങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ടാവും….
സർ ഇപ്പോൾ ഇത് പറഞ്ഞത് കൊണ്ടു എനിക്ക് ആട്ടും തോലിട്ട ചെന്നായയെ മനസിലാക്കാൻ കഴിഞ്ഞു….
പൂജയുമായി സത്യ റൂമിന് പുറത്തിറങ്ങിയപ്പോൾ എല്ലാവരും കേട്ട വാർത്തകളുടെ ഞെട്ടലിൽ നിന്നും മുക്തർ ആയിരുന്നില്ല….
അഭയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നിൽക്കുകയായിരുന്നു ജീവൻ….
. അഭയ്….
എനിക്ക് സങ്കടം ഇല്ലെടാ….
അവളുടെ കാര്യത്തിൽ എനിക്ക് ഒരു സങ്കടവുമില്ല….
പക്ഷെ അമ്മു അവളെ വിശ്വസിച്ച് ഈ യക്ഷിയോട് ആണല്ലോ എല്ലാം അവൾ പറഞ്ഞത് എന്ന് ഓർക്കുമ്പോൾ എനിക്ക് സങ്കടം തോന്നുന്നു…..
ഒരിക്കലെങ്കിലും ഞാൻ ഒന്നു തുറന്നു സംസാരിച്ചിരുന്നെങ്കിൽ അവൾക്ക് ഈ ഗതി വരില്ലായിരുന്നു…..
പേടിയായിരുന്നു അവൾക്ക് എന്നെ..,
വഴക്കു പറയുന്ന ഒരു ചേട്ടൻ ആയിട്ട് മാത്രം ഞാൻ അവളുടെ മുന്നിൽ നിന്നിട്ട് ഉള്ളൂ….
എല്ലാ കാര്യങ്ങളും എന്നോട് തുറന്നുപറയാൻ എന്റെ കുഞ്ഞിന് പേടിയായിരുന്നു….
ഇല്ലായിരുന്നെങ്കിൽ അവൾ ഇന്ന് ജീവനോടെ കണ്ടേനെ…..
അഭയ് ജീവന്റെ തോളിൽ ചാഞ്ഞു…
കണ്ടുനിന്നവർക്ക് എല്ലാം അതൊരു നൊമ്പരം ആയിരുന്നു….
9 മാസങ്ങൾക്കുശേഷം….
ലേബർ റൂമിനു മുൻപിൽ ജീവൻ വല്ലാത്ത ടെൻഷനോട് കാത്തുനിൽക്കുകയാണ്….
പുതിയ അതിഥി വരവേൽക്കാൻ….
നീ ഇങ്ങനെ ടെൻഷനടിച്ചാൽ എങ്ങനെയാണ് ജീവ…
ഒന്നുമില്ലേലും നീ ഒരു ഡോക്ടർ അല്ലേ….
അഭയ് അവനെ ആശ്വാസപെടുത്തി……
എല്ലാം ശരിയാണ്….
പക്ഷേ ഈ ഒരു നിമിഷം ഏതൊരു ഭർത്താവിനെയും പോലെ ടെൻഷൻ മാത്രം ഉള്ള ഒരാളാണ് ഞാനും….
അകത്ത് എന്താണ് നടക്കുന്നത് എന്നറിയാൻ….
കുറച്ച് സമയങ്ങൾക്ക് ശേഷം നഴ്സ് വാതിലിനു മുൻപിൽ പ്രത്യക്ഷപ്പെട്ടു….
ജീവൻ സാറെ സോന പ്രസവിച്ചു….
പെൺകുട്ടിയാണ്……
നോർമൽ ഡെലിവറി ആയിരുന്നു….
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു….
ആ വാർത്ത വളരെ സന്തോഷപൂർവ്വം ആണ് ജീവൻ കേട്ടത്….
ജീവന്റെ കൈകളിലേക്ക് വെള്ളതുണിയിൽ പൊതിഞ്ഞ് ഒരു മാലാഖ കുഞ്ഞിനെ വച്ചു കൊടുത്തു…..
അവളെ പോലെ തന്നെയുണ്ട് അല്ലേ…..
ജീവൻ സന്തോഷത്തോടെ പറഞ്ഞു….
അതൊന്നും അറിയാനുള്ള സമയമായിട്ടില്ല മോനേ….
ആനി ജീവനോടെ പറഞ്ഞു ….
അവൻ അരുമയോടെ ആ മൃദുല നെറ്റിയിൽ ചുണ്ടുകൾ അടുപ്പിച്ചു….
തന്റെ മകൾ….
തന്റെ രക്തം…
ആ ചിന്ത ജീവനെ തരളിതനാക്കി….
ജീവന് സോനയെ കണ്ടാൽ മാത്രം മതി എന്നാരുന്നു….
അവൻ അകത്തേക്ക് കയറി സോനയുടെ അരികിൽ ചെന്നു അവളുടെ കൈയ്യിൽ പിടിച്ചു….
ആ സ്പർശം അറിഞ്ഞപ്പോൾ അവൾ കണ്ണുതുറന്നു…
അവനെ നോക്കി ഒന്ന് ചിരിച്ചു….
കണ്ടോ ഇച്ചായ മോളെ…
ഉം…. കണ്ടു നിന്നെപ്പോലെ സുന്ദരി ആണ്….
സോന ചിരിച്ചു….
ഒരുപാട് വേദനിച്ചോ മോളെ….
അവളുടെ മുടിയിൽ തഴുകി ജീവൻ ചോദിച്ചു….
ശേഷം ആ മൂർദ്ധാവിൽ ചുംബിച്ചു….
ഒരുപാട് വേദന എടുത്തിരുന്നു….. പക്ഷെ അവളുടെ കരച്ചിൽ കേട്ട നിമിഷം എല്ലാം മറന്നു പോയി ഇച്ചായ…
എങ്കിൽ ഒന്നൂടെ ട്രൈ ചെയ്താലോ…
കുസൃതിയോടെ ജീവൻ ചോദിച്ചപോൾ സോന അവനെ കൂർപ്പിച്ചു നോക്കി…..
രണ്ടു മാസങ്ങൾക്ക് ശേഷം….
അഭയുടെ വിവാഹത്തിനു വേണ്ടി പോവുകയാണ് ജീവനും സോനയും പിന്നെ ജീവൻറെ പ്രിയപ്പെട്ട ജോനാ മോളും…..
അവൾ കമിഴ്ന്നു വീണു തുടങ്ങിയിട്ടേ ഉള്ളു…..
വിവാഹത്തിന് അധികം ആർഭാടങ്ങളില്ലാതെ ആണേകിലും ജീവനും സോനയെയും അഭയ് പ്രേതേകം ക്ഷണിച്ചിരിന്നു…..
ഒരു അനാഥാലയത്തിൽ നിന്നും ഒരു പെൺകുട്ടിയെ കണ്ടുപിടിച്ച് വിവാഹം ചെയ്യുകയായിരുന്നു അഭയ്….
രജിസ്റ്റർ ഓഫീസിൽ വച്ച് ചെറിയൊരു ചടങ്ങ് മാത്രമായിരുന്നു…..
സാക്ഷികളായ ഒപ്പിടാൻ ജീവനും സോനയും മാത്രം….
ചടങ്ങുകളെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് അഭയ് പറഞ്ഞത്….
സോനയുടെ ബാങ്ക് ടെസ്റ്റ് പാസായി എന്ന് അറിഞ്ഞല്ലോ….
അതെ ചേട്ടാ….. പക്ഷെ വേണ്ടെന്നുവച്ചു….
അതെന്തു പറ്റി….
എത്രപേർ ആഗ്രഹിക്കുന്ന ജോലി ആണ് ..
അത് കിട്ടിയിട്ട് വേണ്ടന്ന് വച്ചോ….?
ഞാൻ പറഞ്ഞത് ആണ് ജോയിൻ ചെയ്തോളാൻ…
മോൾക്ക് ഇപ്പൊ മൂന്ന് മാസം ആകാറായില്ലേ ഇനി ഇപ്പോ വേണമെങ്കിൽ അമ്മയെ അല്ലെങ്കിൽ ഇവളുടെ അമ്മയെ ഏല്പിച്ചു പോകാം…..
അവർ രണ്ടാളും റെഡിയാ….
പക്ഷേ അവൾ പോകില്ല എന്ന് പറയുന്നത്….
ജീവൻ പറഞ്ഞു….
മറ്റെന്തിനെക്കാളും എനിക്ക് വലുത് എൻറെ മോളാണ്……
അവളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ഒപ്പം നിൽക്കേണ്ടത് എൻറെ കടമ ആണ്….
ഇപ്പോൾ ഞാൻ പോകുന്നില്ല എന്ന് തീരുമാനിച്ചു ഉള്ളു….
അവൾ കുറച്ചു കൂടി ആയി കഴിയുമ്പോൾ ഞാൻ പോകും….
പക്ഷെ ഒരു അമ്മയുടെ സാമീപ്യം അവൾക്കാവശ്യമുള്ളപ്പോഴൊക്കെ ഞാൻ അവളുടെ അരികിൽ ഉണ്ടാവും……
ഒരു കൂട്ടുകാരിയായി….
ഒരുപക്ഷേ എൻറെ അമ്മ എന്നോട് തുറന്നു സംസാരിച്ചിരുന്നെങ്കിൽ മുനീറിനെ പോലെ ഒരാൾ എൻറെ ജീവിതത്തിൽ വരില്ലായിരുന്നു….
പിന്നെ അഭയചേട്ടനും അറിയാലോ..,
അവന്തികയോട് ഒന്ന് തുറന്ന് സംസാരിച്ചിരുന്നെങ്കിൽ എന്ത് കാര്യങ്ങളും അവൾ വന്നു ആദ്യം പറയുന്നത് ചേട്ടനോട് ആയിരുന്നേനെ…..
നമ്മൾ അവരുടെ കുഞ്ഞുമനസ്സിൽ പേടിയല്ല കുത്തിവയ്ക്കണ്ടത്….
നമ്മൾ ഒപ്പമുണ്ട് എന്നുള്ള ഒരു ആത്മധൈര്യം ആണ്….
ഇപ്പോൾ ഞാൻ ജോലിക്ക് പോയാൽ അവൾക്ക് നഷ്ടമാകുന്നത് അവളുടെ വളർച്ചയുടെ പ്രധാനസമയങ്ങളിൽ ഉള്ള അവളുടെ അമ്മയുടെ സാമിപ്യം ആണ്….
എന്റെ ജീവിതം മോൾക്ക് വേണ്ടി ഉള്ളതാണ്…..
അവൾ ഇൻഡിപെൻഡൻസ് ആവുന്നത് വരെ ഞാൻ അവളോടൊപ്പം ഉണ്ടായിരിക്കണം….
മറ്റൊരു സോനയോ അവന്തികയോ ആവാതെ സ്ട്രോങ്ങ് ആയി എനിക്ക് അവളെ വളർത്തണം…..
സോനയുടെ ആ മറുപടി കേട്ട് ജീവനും അഭയയും രമ്യയും ഒരു പോലെ ചിരിച്ചു…..
( അവസാനിച്ചു)
* എത്രത്തോളം ഇഷ്ടം ആയെന്ന് അറിയില്ല….
നിങ്ങളെയൊക്കെ ഒരുപാട് ടെൻഷൻ അടിപ്പിച്ചു കൺഫ്യൂസ് ചെയ്യിപ്പിച്ചു….
എല്ലാ സംശയങ്ങളും മാറിയിട്ടുണ്ടാകും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്….
ഈ കഥയിലൂടെ ഞാൻ നൽകാൻ വെച്ച ഒരു മെസ്സേജ് :-
മാതാപിതാക്കൾ ഒരിക്കലും കുട്ടികളോട് കർക്കശക്കാർ ആവാൻ പാടില്ല….
ആവേണ്ട സമയങ്ങളിൽ ആവാം….
പക്ഷേ എപ്പോഴും അവരുടെ മുൻപിൽ ഗൗരവത്തിന്റെ മുഖംമൂടിയാണിയേണ്ട കാര്യമില്ല….
നമ്മുടെ മക്കൾക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഓടിവന്ന ആദ്യം പറയുന്നത് നമ്മളോട് ആയിരിക്കണം…..
ആ ഒരു അടുപ്പമാണ് അവർക്കിടയിൽ നമ്മൾ ഉണ്ടാക്കേണ്ടത്….
അല്ലെങ്കിൽ ഇനിയും ഒരുപാട് കുറ്റകൃത്യങ്ങൾ നമ്മൾ കാണേണ്ടിവരും..
നമുക്കിടയിൽ ഒരുപാട് പൂജമാരും മുനീർമാരും ഒക്കെ ഉണ്ട്….
നമ്മൾ അറിയുന്നില്ലെന്ന് മാത്രം…
നമ്മുടെ കണ്ണുതെറ്റിയാൽ നമ്മുടെ മക്കളെ തേടി അവരുടെ കഴുകൻകണ്ണുകൾ നീളാറുണ്ട്….
അതിനു അവസരം കൊടുക്കാതിരിക്കുന്നത് നമ്മുടെ കടമയാണ്…..
* സ്വന്തം ജോലി ഉപേക്ഷിച്ച് സോന മകളെ നോക്കുന്നതിന്നോട് ഞാൻ ഒരിക്കലും യോജിക്കില്ല….
ആദ്യത്തെ കുഞ്ഞിൻറെ രണ്ടുവർഷങ്ങളിൽ അമ്മയുടെ സാമീപ്യം അവർക്ക് ആവശ്യമാണ്….
ആ കാലഘട്ടം മുഴുവൻ അമ്മയുടെ സാമീപ്യവും സാന്ത്വനവും ആ കുഞ്ഞിനെ ലഭിക്കേണ്ടതാണ്….
അത് കുഞ്ഞിന്റെ അവകാശം ആണ്….
കുഞ്ഞുങ്ങൾക്ക് അമ്മമാരുടെ സാമീപ്യവും സ്നേഹവും ലഭിക്കേണ്ട സമയത്ത് അത് ലഭിക്കുക തന്നെ വേണം….
അത് അവർക്ക് കൊടുക്കാതെ വളർന്നുവലുതായി കഴിഞ്ഞ അവർ നമ്മളെ വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കി എന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല….
അങ്ങോട്ട് കൊടുക്കുന്നത് എന്തോ അത് മാത്രമേ തിരികെ കിട്ടുകയുള്ളൂ……
അമ്മ അച്ഛൻ എന്ന് പറഞ്ഞാൽ ഒരിക്കലും പേടിക്കേണ്ട ആളുകൾ ആയിട്ട് ആയിരിക്കരുത് എന്ത് കാര്യങ്ങളും തുറന്നു പറയാൻ കഴിയുന്ന ഒരു സൗഹൃദം ഉള്ള ആളുകൾ ആയിട്ട് വേണം കുട്ടികൾക്ക് മനസ്സിലാക്കാൻ…..
കുട്ടികളെ വടി കാണിച്ചു പേടിപ്പിച്ച് നിർത്തുന്ന അച്ഛനമ്മമാരുടെ കാലമൊക്കെ കഴിഞ്ഞു..
പിന്നെ പൂജയും മൽഹോത്രയും….
ഈ നാട്ടിലുള്ള എല്ലാ പെൺകുട്ടികൾക്കും നീതി കിട്ടുന്ന സമയത്തെ എൻറെ സോനക്കും അവന്തിക്കാകും നീതി കിട്ടത്തുള്ളൂ….
അതുവരെ അവർ സർക്കാരിൻറെ ആഹാരം ഒക്കെ കഴിച്ചു ഇങ്ങനെ കിടക്കും…..
*ചുമ്മാ പ്രണയം എഴുതി പൊലിപ്പിക്കാൻ വേണ്ടി എഴുതിയ കഥ അല്ല….
ഒരു ഭാര്യയും ഭർത്താവും എങ്ങനെ ആകണം എന്ന് കാണിക്കാൻ വേണ്ടി ആണ് റൊമാൻസ് ചേർത്തത്…
എത്രത്തോളം നന്നായി എന്നറിയില്ല…
പോരായ്മകൾ ഉണ്ടാകും..
എങ്കിലും ഇഷ്ടമായെങ്കിൽ എനിക്ക് ഒരു വരി കുറിക്കാൻ മറക്കരുത്…..
മനസ്സ് തുറന്ന് പറഞ്ഞോളൂ…..
പോരായ്മകൾ ഉണ്ടെങ്കിൽ അതും പറ….
ഒത്തിരി സ്നേഹത്തോടെ
റിൻസി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഇതിലെ സത്യയുടെ friend എന്ന് ആദ്യം പരിചയപ്പെടുത്തിയിരുന്ന രാഹുൽ ആരായിരുന്നു? മുനീറിന്റെ orginal fiend ആണോ? അതോ മൽഹോത്രയുടെയും പട്ടേലിന്റെയും ഒക്കെ കൂട്ടാളിയോ????അവനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ…..
നോവൽ എന്തായാലും super ആയിരുന്നു……
അടിപൊളി.👌👌👌👍
സൂപ്പറായിരുന്നു….. ട്വിസ്റ്റ് ഇത്രയും പ്രതീക്ഷിച്ചില്ല…… അവസാനം വരെ ട്വിസ്റ്റ് നിലനിർത്തി ….. പൂജയെ ഒരിയ്ക്കലും ഒരു ക്രിമിനലായി പ്രതീക്ഷിച്ചില്ല….
Good message..Good story… Keep it up
Good msg, adipwoli , eni ezhuthane