Skip to content

ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 24

oru-snehakudakeezhil-novel

മുൻപിൽ നിൽക്കുന്ന ആളെ  കണ്ടപ്പോൾ ഒരു നിമിഷം സോന ഒന്ന് പകച്ച് പോയിരുന്നു…..

ലീന…..

    എന്ത് പറയണമെന്നറിയാതെ അവൾ ലീനയെ  തന്നെ നോക്കി….

രണ്ടുപേർക്കും സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നി….

ആരാദ്യം തുടങ്ങും എന്ന രീതിയിൽ രണ്ടുപേരും നിന്നു…..

ആരാ സോന…..

   അപ്പോഴേക്കും ജീവനും  ഇറങ്ങി വന്നിരുന്നു……

      മുൻപിൽ അമ്മയെ കണ്ടപ്പോൾ അയാളും അത്ഭുതപ്പെട്ടിരുന്നു……

അമ്മ എപ്പോൾ വന്നു….?

നിങ്ങൾക്ക് എന്നോട് പിണക്കമാണോ മക്കളെ……

    അതായിരുന്നു ലീനയുടെ ആദ്യത്തെ ചോദ്യം….

പിണക്കവും ദേഷ്യവും വാശിയും ഒക്കെ ഞങ്ങൾക്ക് അല്ലല്ലോ അമ്മയ്ക്ക് അല്ലേ…..

ജീവനാണ് മറുപടി പറഞ്ഞത്…..

എനിക്കറിയാം ഞാൻ ഒരുപാട് നിങ്ങളെ വിഷമിപ്പിച്ചു…..

പ്രത്യേകിച്ച് മോളെ …..

    സോനയുടെ കൈകളിൽ പിടിച്ചു കൊണ്ട് അവൾ അവർ പറഞ്ഞു…..

മോളെ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു ഒരുപാട്….

ഇഷ്ടമുള്ളവരെ പറ്റി എന്തെങ്കിലും മോശമായിട്ട് കേട്ടാൽ  നമുക്ക് സഹിക്കാൻ പറ്റില്ലല്ലോ…..

അതുകൊണ്ട് അമ്മ കുറച്ച് സ്വാതന്ത്ര്യം കാണിച്ചത് ആയിട്ട് മാത്രം കരുതിയാൽ മതി…..

അമ്മയുടെ മോൾക്ക് പിണക്കം ഒന്നും തോന്നരുത്…..

നിന്റെ സ്വന്തം അമ്മ ഒരു തെറ്റ് കണ്ടാൽ ശാസ്സിക്കില്ലേ….

അങ്ങനെ കണ്ടാൽ മാത്രം മതി….

എനിക്ക് അമ്മയോട്  ഒരു പിണക്കവുമില്ല…..

അമ്മയുടെ സ്ഥാനത്ത് ആരാണെങ്കിലും അങ്ങനെ മാത്രമേ ഇടപെടു…..

അതിനു ഞാൻ എന്തിനാ അമ്മയോടെ പിണങ്ങുന്നത്….

പക്ഷെ ഞാൻ അറിഞ്ഞോണ്ട് ഒന്നും അമ്മയോട് മറച്ചു വച്ചിട്ടില്ല…..

സാരമില്ല മോളെ…..

ഒക്കെ കഴിഞ്ഞു…..

ഇനി അതൊന്നും ഓർക്കണ്ട….

ജീവ……

എനിക്ക് അല്ലെങ്കിലും അമ്മയുടെ ഒരു പിണക്കം ഉണ്ടായിട്ടില്ല…..

അമ്മ പറയുന്നതിൽ ഒരു ന്യായവും തോന്നാത്തത് കൊണ്ട് ഞാൻ ആ വീട്ടിൽ നിന്നിറങ്ങിയത്……

അല്ലാതെ പിണങ്ങി അല്ല….

നീയും ഇവളും  ഇല്ലാതെ എനിക്ക് പറ്റുന്നില്ല മോനെ…..

നിങ്ങൾ തിരിച്ച് വീട്ടിലേക്ക് വരണം…..

എൻറെ ഭാഗത്തുനിന്ന് ഇനി ഒരു വിഷമങ്ങളും മോൾക്ക് ഉണ്ടാവില്ല…..

അങ്ങനെയൊന്നും പറയരുത് അമ്മേ….എനിക്ക് വിഷമമാകും

എന്നെ  ശാസിക്കാനും ശിക്ഷിക്കാനും അമ്മക്ക് അധികാരം ഉണ്ട്…..

സോനാ അവരുടെ കൈകളിൽ പിടിച്ച് പറഞ്ഞു…..

 നിങ്ങൾ രണ്ടാളും ഇപ്പോൾ തന്നെ എന്റെ കൂടെ വരണം….

നിങ്ങൾ പോയി കഴിഞ്ഞേ പിന്നെ ഞാൻ ഉറങ്ങിട്ടില്ല….

   ഏതായാലും ഞങ്ങൾ ഇത് റെന്റിനു  എടുത്ത് പോയില്ലേ അമ്മേ……

ഉടനെ ഇവിടെ നിന്നും മാറുന്നത് എങ്ങനെയാണ്….

ജീവൻ പറഞ്ഞപ്പോൾ ലീനയുടെ മുഖത്തെ ചിരി മാഞ്ഞു…..

ഇല്ലമ്മേ ഞങ്ങൾ വരും….

എന്താണെങ്കിലും…..

ജീവനും മനസ്സിൽ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം….

സോന പറഞ്ഞു….

 ഇന്ന് തന്നെ വരുവോ….

ലീന കൊച്ചുകുട്ടികളെപ്പോലെ വാശിപിടിച്ചു….

ഒരു മാസത്തെ വാടകയോ അല്ലെങ്കിൽ സെക്യൂരിറ്റിയോ  എന്താണെന്നുവെച്ചാൽ ഈ വീട് ഉടമയ്ക്ക് കൊടുത്താൽ പോരെ….

അത് കൊടുത്തിട്ട് ഇന്ന് തന്നെ വരാൻ നോക്ക്….

നോക്കട്ടെ…..

ജീവൻ  മറ്റെങ്ങൊ  നോക്കി പറഞ്ഞു….

 ലീനയുടെ  മുഖത്തു ചെറിയ ചിരി വന്നിരുന്നു…..

പപ്പയോട് നിങ്ങളെ  രണ്ടുപേരും ഇന്ന് തന്നെ കൊണ്ടുവരും എന്ന് ഉറപ്പ് പറഞ്ഞിട്ട് ഞാൻ വരുന്നത്…..

ഞങ്ങൾ വരാം…

മറുപടി പറഞ്ഞത് സോന  തന്നെയാണ്…..

ലീനയുടെ മുഖം തെളിഞ്ഞു….

 എങ്കിൽ ഒരു കാര്യം ചെയ്യാം ഭക്ഷണം കഴിച്ചിട്ട് പോകാം…..

കയറിവരു അമ്മേ…

സോന വിളിച്ചപ്പോൾ ലീന അകത്തേക്ക് കയറി….

 അന്ന് ബ്രേക്ക്ഫാസ്റ്റ് രണ്ടുപേരും കൂടി ഒരുമിച്ച് ആണ് ഉണ്ടാക്കിയത്….

ജീവൻ പോകുന്നതിനു മുൻപ് പറഞ്ഞു….

ഞങ്ങൾ നാളത്തേക്ക് വീട്ടിലേക്ക് വരാം…..

ഇന്ന് ഞാൻ ഹൗസ് ഓണറെ  ഒന്ന് വിളിച്ചു സംസാരിക്കട്ടെ….

   ലീനയുടെ മുഖത്തും സന്തോഷം തെളിഞ്ഞു…..

അമ്മ വരുന്നെങ്കിൽ വാ….

ഞാൻ വീട്ടിൽ ഡ്രോപ്പ്  ചെയ്യാം….

ജീവൻ പറഞ്ഞു….

നീയും കൂടെ പോയി കഴിഞ്ഞാൽ ഇവൾ  ഇവിടെ ഒറ്റയ്ക്ക് അല്ലേ…..

അതൊക്കെ ഇപ്പോ രണ്ടുമൂന്നു ദിവസം കൊണ്ട് അവൾക്ക് ശീലമായി…..

എങ്കിൽ ഒരു കാര്യം ചെയ്യാം എൻറെ കൂടെ  അവൾ  വരട്ടെ വീട്ടിലേക്ക്…..

നീ വൈകുന്നേരം അവിടേക്ക് വന്നാൽ മതി….

പിന്നെ സമയം പോലെ നമുക്ക് സാധനങ്ങളൊക്കെ എടുത്താൽ മതിയല്ലോ…..

ലീന  വാശിപിടിച്ചു……

അങ്ങനെ ചെയ്യാം  ജീവൻ….

സോന  പറഞ്ഞപ്പോൾ പിന്നീട് എതിർക്കാൻ ജീവനു തോന്നിയില്ല…..

എങ്കിൽ താൻ വേഗം പോയി റെഡി ആയിട്ടു വാ…..

സോനക്കും സന്തോഷം തോന്നി….

അവൾ വേഗം റെഡി ആയി

     രണ്ടുപേരെയും വീട്ടിൽ കൊണ്ടുചെന്നാക്കി ജീവൻ….

നീ വരുന്നില്ലേ….

ലീന ചോദിച്ചു….

വൈകിട്ട് ഞാൻ ഇവിടെക്ക്  തന്നെ അല്ലേ വരുന്നേ…..

അത്രമാത്രം പറഞ്ഞു കണ്ണുകൊണ്ട് സോനയ്ക്ക് ഒരു യാത്രയും പറഞ്ഞ് ജീവൻ  വണ്ടി സ്റ്റാർട്ട് ചെയ്ത് ഹോസ്പിറ്റലിലേക്ക് പോയി…..

വാ മോളെ…..

അവർ സോനയുടെ  കൈ പിടിച്ചു….

വലത് കാൽ വച്ചു കേറിക്കോ….

ഇച്ചായാ  ആരാ വന്നിരിക്കുന്നത് എന്ന്  നോക്കിക്കേ..

ലീന  വിളിച്ചു പറഞ്ഞു….

അവിടേക്ക് വന്ന ജോൺസൻ അവളെ കണ്ട് ആത്മാർത്ഥമായി ഒന്ന് ചിരിച്ചു….

അയാളുടെ മുഖം സന്തോഷത്താൽ നിറഞ്ഞു……

ഇവൾ  പറഞ്ഞിരുന്നു……

നിങ്ങളെ കാണാൻ പോകും  എന്ന്…..

പക്ഷേ ഇതുപോലെ  പിടിച്ച പിടിയാലേ കൂട്ടിക്കൊണ്ടു വരുമെന്ന്  ഞാൻ വിചാരിച്ചില്ല…..

പോയത് ലീനയാണ്…..

പിടിച്ച പിടിയാലേ കൂട്ടിക്കൊണ്ടുവരാൻ ഒക്കെ എനിക്കറിയാം….

സോന ചിരിച്ചു….

മോളെ എന്തെങ്കിലും കുടിക്കാൻ  എടുക്കാം….

വേണ്ട അമ്മേ….

അത് പറഞ്ഞാൽ പറ്റില്ല…..

വേണ്ടാത്തൊണ്ട അമ്മേ….

ജീന എവിടെ…..

അവളെ ടൂറിന് പോയിരിക്കുവാ….

നാല് ദിവസത്തെ ടൂറ്….

നാളെ വരും….

സത്യം പറഞ്ഞ അവളും കൂടെ പോയി കഴിഞ്ഞപ്പോഴാണ് എത്രത്തോളം ഞങ്ങൾ ഒറ്റപ്പെട്ടുപോയി എന്നു തോന്നിയത്….

അപ്പോഴാണ് നിൻറെ വില എനിക്ക് മനസ്സിലായത്…..

നീ ആണ് ഈ വീട്ടിൽ കഴിയണ്ടവൾ അല്ലേ….

എനിക്ക് ഇനി നിന്നെ എന്റെ മോൾ ആയി വേണം….

ദേഷ്യം വന്നാൽ അമ്മ എന്തേലും ഒക്കെ പറയും….

അതൊന്നും മനസ്സിൽ വയ്ക്കരുത്….

ഞാൻ അങ്ങനെ ആണ്…

ഇല്ല അമ്മേ….

അമ്മ എന്റെ സ്വന്തം അമ്മ തന്നെ ആണ്….

സോന ഒന്ന് പുഞ്ചിരിച്ചു….

ജോൺസനും സന്തോഷം തോന്നി….

അകത്തേക്ക് പൊയ്ക്കോ….

മുറി ഒക്കെ അമ്മ വൃത്തിയാക്കിയിട്ടേക്കുവ ……

കുറച്ചു നേരം പോയി റസ്റ്റ് എടുത്തോ…

അവൾ മറുത്തൊന്നും പറയാതെ മുറിയിലേക്ക് ചെന്നു…..

എനിക്ക് പറ്റുന്നില്ല ഇച്ചായ എൻറെ മക്കളെ  അകറ്റിനിർത്താൻ…..

മാത്രമല്ല ആലോചിച്ചപ്പോൾ നിങ്ങളൊക്കെ പറഞ്ഞതുപോലെ അവൾ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ…..

ഒരു പ്രണയം ഉണ്ടായിരുന്നു…..

അത്രത്തോളം ആത്മാർത്ഥമായി അവൾ  സ്നേഹിച്ചത് കൊണ്ട് അവളുടെ മനസ്സിൻറെ താളം തെറ്റി പോയി…..

അവളെ അങ്ങനെ അകറ്റി നിർത്തുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി…..

 പിന്നെ നമ്മുടെ മോന് ക്ഷമിക്കാം എങ്കിൽ  നമുക്ക് ക്ഷമിക്കാം….

ജീന നമ്മളോട് പറഞ്ഞതൊക്കെ കേട്ടപ്പോൾ ഞാൻ ഉരുകി പോയി….

അവന് നമ്മളോട് ഒക്കെ പറയാമാരുന്നല്ലോ ഇച്ചായ….

നീ അവനോട് ചോദിച്ചോ….

ഇല്ല….

ചോദിക്കണ്ട…..

നമ്മൾ അറിഞ്ഞെന്നു അറിയണ്ട….

നമ്മുടെ മോൻ വലിയൊരു മനസ്സിന് ഉടമയാണ്…..

 അവൻ എന്നോട് എല്ലാം  തുറന്നു പറഞ്ഞിരുന്നു…..

അത്‌ ലീനക്ക്  ഒരു പുതിയ വെളിപ്പെടുത്തലായിരുന്നു…..

അവൻറെ മനസ്സ് അന്നത്തെ ദിവസം ഞാൻ മനസ്സിലാക്കിയതാണ്…..

ഏതാണെങ്കിലും നമ്മൾ വളർത്തിയത് മോശം വഴിയിലൂടെയല്ല  എന്നുള്ള അഭിമാനം എങ്കിലും നമുക്ക് ഉണ്ടല്ലോ…..

അവളെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു ഇച്ചായാ…..

ആദ്യം കണ്ടപ്പോൾ മുതൽ…..

അപ്പൊ അവളെപ്പറ്റി ഇങ്ങനെയൊക്കെ കേട്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റില്ല…..

അതുകൊണ്ടാണ് ഞാൻ  പൊട്ടിത്തെറിച്ച് പോയത്….

പക്ഷേ അവനും അവളും  വീട്ടിൽ നിന്നിറങ്ങി പോയി കഴിഞ്ഞാതിൽ  പിന്നെ ഒരു ദിവസം പോലും ഞാൻ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല….

എൻറെ കുഞ്ഞുങ്ങളെ ഞാൻ കാരണം ഇവിടെ നിന്ന് ഇറക്കിവിട്ടു എന്നുള്ള മനോവിഷമം ആയിരുന്നു എനിക്ക്…..

    ഇന്നലെ പള്ളിയിൽ വെച്ച് സോഫിയ കണ്ടപ്പോഴാണ്  അവർ ഒന്നും ഒന്നും അറിഞ്ഞിട്ടില്ല എന്ന്…..

 അപ്പൊ തന്നെ എനിക്ക് മനസ്സിലായി അവൾ  വീട്ടുകാരോട് ഒന്നും  പറഞ്ഞിട്ടില്ല എന്ന്….

സത്യം പറഞ്ഞാൽ  ആ നിമിഷം അവളോട് എനിക്ക് ബഹുമാനം തോന്നി…..

 ഇനി അവളെ അകറ്റി നിർത്തുന്നത് ശരിയല്ല എനിക്ക് തോന്നി…..

നീ  ചെയ്തത് നല്ല തീരുമാനമാണ്….

  ജോൺസൻ അവരെ ചേർത്ത് പിടിച്ചു…..

                      

      ആ മുറിയിലേക്ക് കയറിയപ്പോൾ സോനാ വിചാരിച്ചു…..

ആദ്യമായി താലികെട്ടി കടന്നുവന്ന മുറി…..

ജീവൻറെ സ്വന്തമായ മുറി….

ഒന്നോ രണ്ടോ ദിവസം മാത്രമേ ഈ മുറിയിൽ കഴിയാൻ കഴിഞ്ഞിട്ടുള്ളൂ…..

എങ്കിലും ആദ്യദിവസം തന്നെ തനിക്ക്  ഒരുപാട് ഇഷ്ടമായിരുന്നു ഈ മുറി…..

അവൾ കുറച്ചുനേരം അവിടെ ഇരൂന്നതിനു ശേഷം അടുക്കളയിലേക്ക് ചെന്നു….

   അവിടെ  ലീന  കലശലായ പാചകത്തിലാണ്….

ഞാനും കൂടി ചെയ്യാം അമ്മേ….

മോൾ ഒന്നും ചെയ്യേണ്ട….

ഇവിടിരുന്ന് എന്തെങ്കിലുമൊക്കെ എന്നോട് സംസാരിച്ചാൽ മതി….

ലീന പറഞ്ഞു…..

അമ്മയ്ക്ക് എന്നോട് ഇപ്പോഴും ദേഷ്യം ഉണ്ടോ…..

ദേഷ്യം ഉണ്ടെങ്കിൽ ഞാൻ മോളെ കൂട്ടി കൊണ്ടുവരുമോ…..

വാൽസല്യത്തോടെ അവളുടെ കവിളിൽ തഴുകി പറഞ്ഞു…..

ഞാൻ ഒരാളെ സ്നേഹിച്ചിരുന്നു….

ആത്മാർത്ഥമായി തന്നെ….

അത് ആദ്യം പെണ്ണുകാണാൻ വന്നപ്പോൾ തന്നെ ഞാൻ ജീവനോടെ തുറന്നുപറഞ്ഞത് ആണ്…..

പിന്നെ സത്യ  മരിച്ചു പോയപ്പോൾ എനിക്ക് എന്തോ എൻറെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല….

അല്ലാതെ ആ ഫോട്ടോയിൽ കാണുന്നതുപോലെ പരിധിയിൽ കവിഞ്ഞ ഒരു ബന്ധവും എനിക്ക് സത്യയുമായി  ഉണ്ടായിട്ടില്ല…..

അങ്ങനെയല്ല എൻറെ അമ്മ എന്നെ വളർത്തിയത്…..

    പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു….

ലീനയ്ക്ക് വേദന തോന്നി….

മോളെ……

അമ്മ അറിയാതെ പറഞ്ഞു പോയത് ആണ് അന്ന് ഓരോന്നൊക്കെ….

നീ എന്നോട് ക്ഷമിക്കുക…

അമ്മ അങ്ങനെ പറയല്ലേ….

ഞാൻ അമ്മയെ വിഷമിപ്പിക്കാൻ  വേണ്ടി പറഞ്ഞതല്ല….

 ജീവൻ എന്നോട് കാണിച്ചത് ഒരു വല്ല്യ  കാര്യം ആണെന്ന് എനിക്ക് അറിയാം…..

അതിനു വേണ്ടി ജീവൻ അമ്മയോട് പിണങ്ങിയപ്പോൾ ഏറ്റവും കൂടുതൽ വേദനിച്ചത് മറ്റാരുമല്ല….

ഞാൻ തന്നെയാണ്….

കാരണം ജീവന്  അത്രയ്ക്ക് ഇഷ്ടമാണ് അമ്മേ….

 ഇപ്പൊ എല്ലാം മറന്ന് അമ്മ  ഞങ്ങളെ സ്വീകരിക്കുമ്പോൾ ഏറ്റവും കൂടുതൽ ജീവനേക്കാളും സന്തോഷിക്കുന്നതും ഞാൻ തന്നെയായിരിക്കും…..

മോളെ…..

ലീന  അവളെ മാറിലേക്ക് ചേർത്തു….

  ആ നിമിഷ  അതുവരെ അറിയാത്ത ഒരു മാതൃവാത്സല്യം  സോനയും അറിയുകയായിരുന്നു…..

     ജീവൻ പലപ്രാവശ്യം  ഫോൺ  വിളിച്ചു…..

കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞെങ്കിലും ജീവന് നേരിയ ഭയം ഉണ്ടായിരുന്നു…..

വൈകുന്നേരം ജീവൻ നേരത്തെ വന്നു….

          ജീവൻറെ കാറിൻറെ ശബ്ദം കേട്ടപ്പോൾ തന്നെ സോന ഓടി ഹോളിൽ വന്നിരുന്നു…..

ജീവനെ കണ്ടപ്പോൾ ജോൺസൺ എഴുന്നേറ്റു……..

ഇങ്ങോട്ട് വരില്ല എന്ന് പറഞ്ഞു പോയതല്ലേ……

പിന്നെ എന്തിനാ വന്നത്……

   ജോൺസൻ ഗൗരവപൂർവ്വം തിരക്കി…..

എന്റെ  കെട്ടിയോൾ ഇവിടെ ഉണ്ടായിപ്പോയി അതുകൊണ്ട്…..

 ചിരിയോടെ ജീവൻ പറഞ്ഞു…..

നിൻറെ കെട്ടിയോളെ  ഇനി നിൻറെ അമ്മ തരും എന്ന് തോന്നുന്നില്ല…..

ഇന്ന് മുഴുവൻ ആ കൊച്ചിനെ ഒരു സമാധാനവും കൊടുത്തിട്ടില്ല അതിന് മുറിയിലേക്ക് പോലും വിട്ടിട്ടില്ല…..

അടുത്ത് നിർത്തി വർത്തമാനം പറച്ചിൽ…..

ആഹാരം ഉണ്ടാക്കി കൊടുക്കൽ…..

എനിക്ക് സന്തോഷമായി അപ്പാ….

എനിക്കും…..

അപ്പോഴാണ് ഹാളിൽ നിൽക്കുന്ന സോനയെ കണ്ടത്….

അമ്മയെന്തിയെ…..

ജീവൻ ചോദിച്ചു….

കുളിക്കുവാ….

അതുകൊണ്ടല്ലേ അവൾക്ക്  കുറച്ചു നേരം ഇവിടെ നിൽക്കാൻ പറ്റുന്നത്…..

 ഞാൻ ചായ എടുക്കാം…..

   സോന അകത്തേക്ക് ചെന്ന് അവനുള്ള ചായയും ഒരു പ്ലേറ്റിൽ  പഴംപൊരിമായി വന്നു…..

ആഹാ  ഇന്ന്  കാര്യം ആയിട്ടാണല്ലോ….

ജീവൻ പറഞ്ഞു…..

അമ്മയ്ക്ക് എന്നെ  ഒരുപാട് ഇഷ്ടമാണ് ജീവൻ…..

എനിക്ക് സന്തോഷമായി…..

ഇതാണ് ഞാൻ ആഗ്രഹിച്ചത്…..

ഞാനും…..

ചിരിയോടെ ജീവൻ പറഞ്ഞു…..

                 വൈകുന്നേരം ഭക്ഷണം  കൂടി കഴിഞ്ഞപ്പോൾ ആണ് ജീവൻ പറയുന്നത്….

നാളെ കഴിഞ്ഞാൽ ഞാൻ ടൂറിന് പോകും മുമ്പായി അത്യാവശ്യ സാധനങ്ങൾ ഒക്കെ ബാഗിൽ ആക്കി  വെച്ചേക്കണം……

നാളെ ഫ്രീ ആയിരിക്കുമ്പോൾ ചെയ്താൽ മതി…….

പോയി വന്നിട്ട് നമുക്ക് അവിടെ നിന്നും സാധനങ്ങളൊക്കെ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യാം…..

ഒരു മാസത്തെ വാടക മാത്രം കൊടുത്താൽ മതി എന്ന് ഹൗസ് ഓണർ പറഞ്ഞതുകൊണ്ട് വീട് ഷിഫ്റ്റിംഗ് കുഴപ്പമൊന്നുമില്ല……

മാത്രമല്ല അമ്മ പറഞ്ഞതുപോലെ ഞാൻ ഹോസ്പിറ്റലിൽ പോയി കഴിയുമ്പോൾ താൻ  ഒറ്റയ്ക്കിരുന്ന് ബോറടിക്കുന്നത്  ഒക്കെ മാറും…..

എന്താടോ മിണ്ടാതെ…….

ഒന്നും മിണ്ടാതെ നിൽക്കുന്ന സോനയെ നോക്കി ജീവൻ ചോദിച്ചു…..

എന്തു പറ്റിയെഡോ…..

എങ്കിലും ജീവനില്ലാതെ മൂന്നുദിവസം…..

എനിക്ക് ഭയങ്കര ആയിട്ട് വേദന തോന്നുന്നു…..

അത് സാരമില്ല ഇവിടെ അമ്മയില്ലേ  നിന്നെ സ്നേഹിച്ച കൊല്ലുവല്ലേ…..

അതുകൊണ്ട് വലിയ ബോറടി ഒന്നും തോന്നില്ല…..

പിന്നെ ജീന അവൾ അവൾ  നാളെ വരില്ലേ…..

ഒരു ബ്രേക്ക് ഇല്ലാത്ത സാധനം ആണ്….

അവൾ വന്നാൽ ഓക്കേ ആണ്….

സെറ പോലെ…..

പിന്നെ നിനക്ക് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാൻ പോകുന്നില്ല……

പെട്ടെന്ന് തന്നെ എല്ലാവരും കമ്പനി ആകും……

ആരൊക്കെ ഉണ്ടെങ്കിലും ജീവൻ ഉള്ളതുപോലെ ആവില്ലല്ലോ……

എങ്ങനെ…… എങ്ങനെ എങ്ങനെ

അവളുടെ അരികിലേക്ക് വന്നിരുന്നു അവളുടെ കൈകൾ പിടിച്ചു കൊണ്ടാണ് ജീവൻ ചോദിച്ചത്…..

എല്ലാവരും ഉണ്ടെങ്കിലും എൻറെ ഭർത്താവ് ഉള്ളതുപോലെ ആവില്ലല്ലോ…..

അവൾ അവൻറെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നാണ് പറഞ്ഞത്…..

അപ്രതീക്ഷിതമായ ആ നീക്കം ജീവനിൽ വല്ലാത്ത സന്തോഷം ഉണർത്തിയിരുന്നു…..

പോകാതിരിക്കാൻ ഒരു നിർവാഹവുമില്ലഡോ…….

ഇല്ലെങ്കിൽ ഞാൻ ഇത് ഒഴിവാക്കി വിട്ടേനെ……

സാരമില്ല ജീവൻറെ ജോലിയുടെ ഭാഗം അല്ലേ…..

പോയിട്ട് വാ…..

പിന്നെ വേണമെങ്കിൽ വീട്ടിൽ പോയി നിന്നോ മൂന്നുദിവസം…….

അപ്പോ തനിക്കൊരു സമാധാനമാകുമല്ലോ……

വേണ്ട ഞാൻ ഇവിടെ നിന്നോളാം…..

എനിക്ക് അമ്മയെ  ഒക്കെ ഒന്ന് അടുത്ത് പരിചയപ്പെടാൻ പറ്റുമല്ലോ…..

എങ്കിൽ തൻറെ ഇഷ്ടം……

           പിറ്റേന്ന് ജീവൻ പോയപ്പോൾ തന്നെ ജീവന് കൊണ്ടുപോകാനുള്ള സാധനങ്ങൾ എല്ലാം സോന  അടുക്കി വെച്ചിരുന്നു….

 അന്ന് രാത്രിയിൽ അവൾ ജീവൻ ഉറങ്ങി കഴിഞ്ഞു അവൾ ജീവനെ  ഇറുകെ പുണർന്നു ആണ്  കിടന്നത്……

നാളെ ജീവനില്ലാതെ ഒറ്റക്ക് ഈ മുറിയിൽ ഉറങ്ങണം  എന്നത് അവൾക്ക് ഒരു വേദന തന്നെയായിരുന്നു……

ഉറങ്ങുന്ന  ജീവനെ കുറെ നേരം നോക്കി  കഴിഞ്ഞാണ് സോന  ഉറങ്ങിയത്……

അവൾ വിചാരിച്ചു താൻ ഇപ്പോൾ ജീവനെ പ്രണയിച്ചു തുടങ്ങിയിരിക്കുകയാണ്….

അതാണ് ഈ വിരഹം തനിക്ക് താങ്ങാൻ കഴിയാത്തത്…..

ഈ  മനുഷ്യൻ  ഇല്ലാതെ താൻ പൂർണ്ണമാവില്ല എന്നൊരു തോന്നൽ അവളിൽ ഉടലെടുത്തു….

      അന്നു രാവിലെ ജീവൻ പോകാനൊരുങ്ങുമ്പോൾ സോനയ്ക്ക് അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു വീഴുന്നണ്ടായിരുന്നു…..

ജീവൻ കാണാതെ അവൾ അത് എങ്ങനെയൊക്കെയോ മറച്ചുവെച്ചു……

ഒരുപാട് സങ്കടം തോന്നുന്നു…..

 മിസ്സ് യു…..

 ജീവൻ പറഞ്ഞു…..

   പോകുന്നതിനു മുൻപ് അവൻ അവളെ ഇടുപ്പിലൂടെ തന്നോട് ചേർത്തുനിർത്തി…..

അവളുടെ അധരങ്ങളിൽ  ഒരിക്കൽ കൂടി ഒരു ചുംബനം നൽകി…..

അവൾ എതിർത്തില്ല…..

ഒരു ദീർഘചുംബനം…..

തളർന്നു പോയിരുന്നു അവൾ…..

 അവൾ  മനസ്സിലാവാതെ അവനെ നോക്കി…..

അവളുടെ  അധരങ്ങളുടെ മധുരം അവൻ  ആദ്യമായി നുകർന്നു…..

അറിയാതെ അവളുടെ കൈകൾ അവനെ ചുറ്റിവരിഞ്ഞു പോയിരുന്നു……

സോറി മോളെ…..

മൂന്ന്  ദിവസം എൻറെ ഭാര്യയെ കാണാതിരിക്കുമ്പോൾ എനിക്ക് എന്തെങ്കിലും സുഖമുള്ള ഓർമ്മകൾ വേണ്ടേ…..

അതിനു മറുപടിയായി സോന  ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളൂ….

അവളുടെ ആ ഇടപെടൽ അവനിൽ അത്ഭുതം സൃഷ്ടിച്ചു….

എല്ലാ പ്രാവശ്യവും അവൻ തന്നെ സ്പർശിക്കുമ്പോൾ ഉണ്ടാകുന്നത് പോലെ ഒരു ചമ്മല്  ഒന്നും ആ നിമിഷം തനിക്ക് ഉണ്ടായില്ല എന്ന് അത്ഭുതത്തോടെ സോന തിരിച്ചറിഞ്ഞു….

                        

     ജീവൻ പറഞ്ഞതുപോലെ തന്നെ ജീന  പിറ്റേന്ന് തന്നെ ടൂർ കഴിഞ്ഞ് എത്തിയിരുന്നു…..

ടൂറിന് ആലസ്യവും ക്ഷീണവും എല്ലാം കഴിഞ്ഞപ്പോൾ അവൾ സോനയുമായി  പെട്ടെന്ന് തന്നെ കൂട്ടായിരുന്നു….

സോന  തിരിച്ചു വന്നതിൽ  ഏറ്റവും കൂടുതൽ സന്തോഷിച്ചത് ജീന ആയിരുന്നു…..

അവളുടെ കോളേജിലെ കുറുമ്പുകളും കുസൃതികളും ഒക്കെ സോനയുമായി പങ്കുവച്ചു…..

സോനയ്ക്ക് ഓർമ്മവന്നത് സേറയയാണ്…..

പ്രായത്തിന്റെ  ചൊടിയും ചുവപ്പും ഒക്കെയുള്ള ഒരു മിടുക്കിയായ  കുട്ടിയായിരുന്നു ജീന…..

       വൈകുന്നേരം കിടക്കാൻ പോകുമ്പോഴാണ് ലീന ചോദിച്ചത്….

മോൾക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടി ഒന്നുമില്ലല്ലോ…..

അമ്മ വന്ന് കിടക്കാണോ….

വേണ്ട അമ്മേ…….

എന്താവശ്യമുണ്ടെങ്കിലും അമ്മ വിളിക്കണം കേട്ടോ…..

  അത്രയും പറഞ്ഞ് ഏൽപ്പിച്ചിട്ട് ആണ്  ലീന കിടക്കാൻ പോയത്….

 ഞാൻ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളാം…..

     മുറിയിലേക്ക് കയറിയപ്പോൾ സോനയ്ക്ക് വല്ലാത്ത ഒരു വേദന അനുഭവപ്പെട്ടിരുന്നു…..

ഇന്നലെ ജീവനോടെ ഒപ്പം ചേർന്ന് കിടന്ന കട്ടിലിൽ താൻ ഒറ്റക്ക് കിടക്കണം എന്ന് ഓർത്തപ്പോൾ അവളുടെ  ഹൃദയം നുറുങ്ങുന്നതുപോലെ അവൾക്ക് തോന്നിയിരുന്നു….

     പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്….

വീഡിയോ കോൾ ആണ്….

ജീവനാണ്…..

 ഉത്സാഹത്തോടെ തന്നെ പോയി ഫോൺ എടുത്തു…..

കിടന്നായിരുന്നോ….

ഇല്ല  ജീവൻ….

ജീവൻ അവിടെ എത്തിയോ….

ഞാൻ  വന്നു…..

കുളി കഴിഞ്ഞു ഭക്ഷണം കഴിക്കാൻ പോകുന്നതേയുള്ളൂ….

ഭക്ഷണം ഒക്കെ കഴിച്ച വരുമ്പോൾ ഒരുപാട് ലേറ്റ് ആവും…

അതിനു മുൻപേ തന്നെ വിളിച്ചേക്കാം എന്ന് കരുതി….

ക്രിസ്റ്റി  ചേട്ടായിയെ വിളിച്ചായിരുന്നോ…..

ഇല്ലെടോ ഒന്നിനും ടൈം കിട്ടിയില്ല….

നാളെയോ മറ്റോ വിളിക്കാം….

ഏതായാലും മീറ്റിങ്  കഴിയുന്നതിനു മുൻപ് ചേട്ടായി കണ്ടിട്ടേ ഞാൻ വരു……

താൻ  ഭക്ഷണം കഴിച്ചോ….

കഴിച്ചു…..

കുറച്ചുനേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല….

മൗനമായി അങ്ങോട്ടുമിങ്ങോട്ടും നോക്കിക്കൊണ്ടിരുന്നു…..

 കുറച്ച്  നേരത്തെ മൗനത്തിനുശേഷം ജീവൻ പറഞ്ഞു…..

പോയി കിടന്നുറങ്ങു പെണ്ണേ…..

മനുഷ്യൻറെ കൺട്രോൾ കളയാതെ….

അറിയാതെ സോന ചിരിച്ചു പോയിരുന്നു…..

  അവൾ   അവനോട്  ഗുഡ്നൈറ്റ് പറഞ്ഞ് ഫോൺ വെച്ചു…..

  പിന്നെയും കുറെ നേരം ഇരുന്നിട്ടും  എന്തുകൊണ്ടോ  ഉറക്കം വന്നില്ല….

അവൻറെ അസാന്നിധ്യം നൽകുന്ന  വിരഹം തന്നെ വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു എന്ന് സോനക്ക്  തോന്നി തുടങ്ങിയിരിന്നു….

അവന്റെ സാമിപ്യം താൻ  ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു….

   അവൾ മെല്ലെ അവന്റെ ബുക്ക്‌ ഷെൽഫിൽ നോക്കി….

 പുസ്തകം വായിച്ചാൽ ഉറക്കം വരും എന്നാണ് പറയുന്നത്….

കുറേ പുസ്തകം  അവിടെ ഇരിപ്പുണ്ട്…..

അതിൽ ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരെണ്ണം എടുക്കാം എന്നാണ് അവൾ  കരുതിയത് പക്ഷേ ആദ്യം അവളുടെ  മുൻപിൽ കിട്ടിയത് ഒരു ഡയറി ആണ്…..

    ജീവൻ ജോൺ എന്ന് എഴുതി വച്ചിട്ടുണ്ട്…..

ഭർത്താവ് ആണെങ്കിലും ഒരാളുടെ പേഴ്സണൽ ഡയറി വായിക്കുന്നത് ശരിയല്ല എന്ന് അവൾക്ക് തോന്നിയിരുന്നു…..

എങ്കിലും എന്തോ ഒരു പ്രേരണയാൽ അവൾ വെറുതെ അത് തുറന്നു…..

ആദ്യം കണ്ടത് കുറെ റോസാപ്പൂ ഇതളുകൾ ആണ്…..

കരിഞ്ഞ കുറെ റോസാപ്പൂ ഇതളുകൾ…..

അതിനുതാഴെ വടിവൊത്ത അക്ഷരത്തിൽ എഴുതി വച്ചിരിക്കുന്നു….

  “എന്റെ  പനിനീർപൂവിന്റെ ഓർമയ്ക്ക്  “

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

എന്നെന്നും നിന്റേത് മാത്രം

ഏഴാംജന്മം

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!