രാത്രി ജോലി എല്ലാം കഴിഞ്ഞിട്ട് റൂമിൽ എത്തിയപ്പോഴും അച്ഛനും മോളും കളിയിൽ ആണ്…
” ഉറങ്ങുന്നില്ലേ മോളെ… അച്ഛനും മോളും രാത്രി മുഴുവൻ കളിക്കുവാ? ” ഞാൻ രണ്ടാളെയും നോക്കി ചോദിച്ചു
“മോച്ചു ഊക്കം വന്ന്… ” കള്ളച്ചിരിയോടെ മോൾ പറഞ്ഞു…
ഉടനെ വിരൽ വായിലിട്ട് നുണഞോണ്ട് എന്നെ നോക്കി…
ഞാൻ മോളോട് സംസാരിക്കുന്നതോണ്ട് സർ ഫോൺ എടുത്തു… അതിൽ കളിക്കാൻ തുടങ്ങി… ഞാൻ മോളെയും തോളിൽ കിടത്തി ബാൽക്കണിയിലേക്ക് പോയി…
മോളെ പാട്ട് പാടി ഉറക്കി…. റൂമിലേക്ക് പോകാൻ തിരഞ്ഞതും ഞങ്ങളെ നോക്കി നിൽക്കുന്ന കണ്ണേട്ടനെ കണ്ടു…. എന്നെ നോക്കി പുഞ്ചിരിച്ചിട്ട് മോളെ എടുത്തു…
മോളെ ബെഡിൽ കിടത്തി തലയണയും വച്ചിട്ട് സർ എന്റടുത്തേക്ക് വന്നു…
രാത്രി ബാൽക്കണിയിലെ കാഴ്ച അതിമനോഹരം ആണ്… കാറ്റിനോടൊപ്പം പൂക്കളുടെയും സുഗന്ധം… കണ്ണേട്ടൻ എന്റെ അടുത്തായി വന്നു
“ശാരിക… നിനക്ക് പിജി ക്ക് പോകണ്ടേ? “
” ഇപ്പോ വലിയ താല്പര്യമില്ല… ഞാൻ ഇങ്ങനെ ഇവിടെ ജീവിച്ചു പോയ്ക്കോളാം… “
“അത് വേണ്ട… അഡ്മിഷൻ അപ്ലൈ ചെയ്യണം… നല്ല മാർക്ക് ഉണ്ടല്ലോ.. “
“ഞാൻ പോയാൽ മോളെ ആരു നോക്കും? ” അവസാനം സെന്റി നോക്കി
” അവൾക് രണ്ടാഴ്ച കഴിഞ്ഞാൽ മൂന്നു വയസ്സ് തികയും… പിന്നെ പ്രീ കെജി യിൽ ചേർക്കാം “
“എന്നാലും…. ഇനി പഠിക്കണോ… നിങ്ങളുടെ കാര്യം നോക്കി ഞാൻ ഇവിടെ ജീവിച്ചോളാം… “
“വേണ്ട…. ഞാൻ ഇപ്പൊ പെര്മനെന്റ് ആയി കേറി… നിനക്കും അവിടെ ചേരാം “
“പിന്നെയും സാറും കുട്ടിയുമൊ… പറ്റൂല്ല… “
നീ അവിടെ തന്നെ പഠിക്കും… പഠിച്ചു ജോലിയും മേടിക്കും… എന്ന് പറഞ്ഞു എന്നെ നോക്കിയിട്ട് റൂമിൽ പോയി
അല്ല… അപ്പോൾ എന്റെ അഭിപ്രായത്തിനു വിലയില്ലേ… ഞാൻ പോവൂല…. കാറ്റൊക്കെ കൊണ്ടു നല്ല മൂഡ് ആയിരുന്നു… എല്ലാം നശിപ്പിച്ചു കണവൻ… എന്നൊക്കെ പിറുപിറുത്തു ഡോർ അടച്ചു ബെഡിൽ പോയി ഇരുന്ന്…
അയാൾ ഉറങ്ങി എന്ന് തോന്നുന്നു… കട്ടിൽ കണ്ടാൽ അപ്പോൾ ഉറങ്ങും… എന്റെ ഉറക്കവും കളഞ്ഞു…
മോളെയും ചേർത്തു പിടിച്ചു ഞാൻ കിടന്നു
രാവിലെ എണീറ്റു കുളിച്ചു താഴെ പോയി… ഭാനു അടുക്കളയിൽ പ്രേസന്റ് ആണ്…
കഴിക്കാൻ സമയം ആയപ്പോൾ അച്ഛന്റെ തോളിൽ ഇരുന്ന് മോൾ എത്തി…. എന്തെക്കയോ കഴിച്ചെന്നു വരുത്തിയിട്ട് ഇരുന്ന് കളിക്കുവാ കുറുമ്പി
ചിറ്റയോട് എന്തോ കഥയും പറയുന്നുണ്ട്… ചിറ്റയും മോളും നല്ല കൂട്ടാണ്…
കണ്ണേട്ടൻ പുറത്ത് പോയിട്ട് വരാമെന്നു പറഞ്ഞു കാറും എടുത്തോണ്ട് പോയി… മോൾ കളിചോണ്ടിരുന്നോണ്ട് അറിഞ്ഞില്ല അച്ഛൻ പോയത്…
“അമ്മേ… ഇങ് ബാ… ” ലെച്ചു എന്നെ വിളിച്ചു
“എന്താ മോളെ… ഇന്നും പിണങ്ങിയോ രണ്ടും “
” ഇല്ല… നമച് കളിച്ചാം… “
“അമ്മയ്ക്ക് ജോലി ഉണ്ട് അടുക്കളയിൽ ” എന്നും പറഞ്ഞു അവിടെന്ന് വലിഞ്ഞു..
കുറച്ചു കഴിഞ്ഞതും കണ്ണേട്ടൻ എത്തി… കാറിന്റെ സൗണ്ട് കേട്ടു ലെച്ചു മുന്നിലേക്ക് ഓടി….
“അച്ഛ ഒറ്റച് റ്റാറ്റാ പോയി ” എന്നും പറഞ്ഞു കരയാൻ തുടങ്ങി
“അച്ഛൻ വന്നല്ലോ മോളെ… അച്ഛാ ജോലിക്ക് പോയതാ ” എന്നും പറഞ്ഞു കണ്ണേട്ടൻ മോളെ എടുത്തു
“മോൾക്ക് റ്റാറ്റാ പോണം “
“വൈകിട്ട് കടൽ കാണിക്കാൻ കൊണ്ടു പോകാം ” ഏട്ടൻ പറഞ്ഞു
അപ്പോൾ അച്ഛന്റെ കവിളിൽ ഉമ്മ
കൊടുത്തിട്ട് ചിറ്റയോടൊപ്പം കളിക്കാൻ പോയി
വൈകിട്ട് എല്ലാരും കൂടെ ബീച്ചിലേക്ക് പോയി.. അവിടെ എത്തിയതും മോൾ വെള്ളത്തിൽ ഇറങ്ങി കൂടെ ഭാനുവും… ഞാനും സാറും അമ്മയും അവരുടെ കളികൾ കണ്ടു മണലിൽ ഇരുന്നു…
സൂര്യൻ കടലിലേക്ക് മുങ്ങാൻ തയ്യാറാവുന്നു.. ആ കാഴ്ചയും കണ്ടിരുന്നു.. അമ്മ ഏട്ടന്റെ പണ്ടത്തെ വിശേഷങ്ങൾ പറഞ്ഞു ഇരുന്നു… കുറെ കഴിഞ്ഞിട്ടും രണ്ടാളും വെള്ളത്തിൽ നിന്ന് കയറിയില്ല…
പിന്നെ ഏട്ടൻ പോയി ഐസ്ക്രീം വാങ്ങിയിട്ട് വന്നു… ഞങ്ങൾ കഴിക്കുന്നത് കണ്ടതും രണ്ടാളുമെത്തി..
ലെച്ചു ആകെ നനഞ്ഞു… കാറിൽ വേറെ ഉടുപ്പ് എടുത്തുവച്ചിരുന്നു … അത് ഇട്ടു കൊടുത്തു.. പിന്നെയും കുറച്ചു നേരമിരുന്നു സൂര്യാസ്തമയം കണ്ടു ഞങ്ങൾ അവിടെന്ന് ഇറങ്ങി…
രാത്രി ആയോണ്ട് പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു… വീട്ടിൽ എത്തിയതും എല്ലാരും ഗുഡ് നൈറ്റ് പറഞ്ഞു റൂമിലേക്ക് പോയി
ഡ്രസ്സ് മാറി വന്നപ്പോൾ അച്ഛനും മോളും കൂടി കട്ടിലിൽ ഇരുന്നു കളിക്കുവാ…
” മോളെ അമ്മ ഉറക്കും… അച്ഛൻ കിടക്കട്ടെ ” എന്നും പറഞ്ഞു ഏട്ടൻ മോൾക് ഉമ്മ
കൊടുത്തിട്ട് കിടന്നു…
“അമ്മയ്ക്കും കൊടുക്ക് അച്ഛാ ” ലെച്ചു പറഞ്ഞു
“എന്ത്? ” സർ ചോദിച്ചു
“മോൾക് തന്നത് ” എന്നും പറഞ്ഞു കവിളിൽ തൊട്ട് കാണിച്ചു
അവളുടെ പറച്ചിൽ കേട്ടു സർ ഞെട്ടി… എന്നെ ഒന്ന് ദയനീയമായി നോക്കി… ഞാനും എന്ത് ചെയ്യുമെന്ന ചിന്തയിൽ ആയിരുന്നു
“കൊടുക്ക് അച്ഛാ ” അവൾ വാശിപിടിച്ചു
മോളെ എങ്ങനെ എങ്കിലും സമാധാനപെടുത്താൻ നോക്കിയിട്ട് രക്ഷയില്ല… വാശി കൂടി കരയാൻ തുടങ്ങി
എന്നെ ഒന്ന് നോക്കിയിട്ട് ഏട്ടൻ മുഖം അടുത്ത് കൊണ്ടുവന്നു… എന്ത് ചെയ്യുമെന്ന് ഐഡിയ ഇല്ല… പെട്ടെന്ന് എണീറ്റു മോളെയും എടുത്തു ബാൽക്കണിയിൽ പോയി
തിരിഞ്ഞു ഏട്ടനെ നോക്കിയപ്പോൾ ശ്വാസം വലിച്ചു വിടുന്നുണ്ട്…
” മോളെ അച്ഛനു ക്ഷീണം ആയിരിക്കും അച്ഛ ഉറങ്ങട്ടെ ” എന്നും പറഞ്ഞു മോളെ താരാട്ട് പാടി ഉറക്കി..
മോളെ കട്ടിലിൽ കിടത്തി… ഞാനും കിടന്നു.. ക്ഷീണം ഉള്ളതുകൊണ്ട് പെട്ടെന്ന് ഉറങ്ങി
രാവിലെ എണീറ്റപ്പോൾ അച്ഛന്റെ നെഞ്ചിലെ ചൂടിൽ ഉറങ്ങുന്ന ലെച്ചു മോളെ ആണ് കണ്ടത്…. ഇന്നലെ ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങി പോയി… അതുകൊണ്ട് ഇടക്ക് മോൾ എണീറ്റോ എന്ന് അറിയില്ല…
മോളെ നോക്കി കിടക്കുമ്പോൾ സമയം പോകുന്നത് അറിയില്ല… പെട്ടെന്ന് കുളിച്ചു താഴെ പോയി…
” ഇച്ചിരി ലേറ്റ് ആയി അമ്മേ… സോറി “
“സാരമില്ല മോളെ… എനിക്ക് ചെയ്‌യാവുന്ന പണിയെ ഉള്ളു… “
അമ്മയും ഞാനും കൂടെ രാവിലത്തെ ചായക്കയുള്ളത് ശരിയാക്കി…
കുറച്ചു കഴിഞ്ഞതും അമ്മേ എന്നു വിളിച്ചോണ്ട് കൊലുസ്സും കിലുക്കി ലെച്ചുട്ടി വന്നു…
“എന്താ മോളെ…? അച്ഛ എവിടെ? “
“എണീറ്റ ഉടനെ അമ്മയെ കാണണം എന്ന് പറഞ്ഞു ഓടിയതാ… അമ്മ പല്ലുതേപ്പിച്ചു കൊടുത്താൽ മതിയെന്ന് ” പിന്നാലെ വന്ന ഏട്ടൻ പറഞ്ഞു
“ബാ .. മ്മ.. നമച് പല്ലുതേച്ചാ… “എന്നും പറഞ്ഞു മോൾ എന്റെ നേർക്ക് കൈ നീട്ടി
മോളെയും എടുത്തോണ്ട് റൂമിൽ പോയി പല്ല് തേപ്പിച്ചു … കഴിപ്പിക്കാനായി താഴെ കൊണ്ടു വന്നു…
കഴിച്ചു കഴിഞ്ഞു എല്ലാരും അവരവരുടെ പണി ചെയ്തു…
അടുക്കളയിൽ അമ്മേ സഹായിച്ചു കൊണ്ടു നിന്നപ്പോഴാ “ശാരിക…. വെള്ളം ” എന്ന ഏട്ടന്റെ വിളി കേട്ടത്
“അമ്മേ … അച്ഛ ബെള്ളം ” എന്ന് വിളിച്ചോണ്ട് കളിചോണ്ടിരുന്ന ലെച്ചു എന്റടുത്തേക്ക് ഓടി വന്നു
“അമ്മ കൊടുകാം….. മോൾ പോയി ചിറ്റയുടെ കൂടെ കളിച്ചോ “
അങ്ങനെ വെള്ളവും എടുത്തു പറമ്പിലേക്ക് ഇറങ്ങി… വെള്ളം കൊടുത്തു തിരിച്ചു പോകുമ്പോൾ ലെച്ചു അങ്ങോട്ടേക് വന്നു… എന്നെയും വലിച്ചോണ്ട് അച്ഛന്റെ അടുത്തേക്ക് വന്നു…
“അച്ഛാ… ” എന്നു വിളിച്ചോണ്ട് ഏട്ടന്റെ നേർക്ക് കൈ നീട്ടി നിൽക്കുന്നു മോൾ
“അച്ഛ അപ്പടി വിയർപ്പാ… അമ്മ എടുക്കും മോളെ “
എന്നെ നോക്കിയിട്ട് വീണ്ടും അച്ഛന്റെ നേർക്ക് തിരിഞ്ഞു…
അച്ഛൻ എടുക്കുന്നില്ല എന്ന് കണ്ടതും നിലത്തു ഇരുന്നു കരയാൻ തുടങ്ങി… എന്നോട് എടുക്കാൻ ഏട്ടൻ പറഞ്ഞു
ബേണ്ട എന്ന് പറഞ്ഞു കൈയും തട്ടിമാറ്റി കരയാൻ തുടങ്ങി
“ഏട്ടാ എടുക്ക്… മോളെ കുളിപ്പിക്കാൻ ഉള്ളതാ.. വിയർപ്പായാലും സാരമില്ല… അച്ഛന്റെ വിയർപ്പല്ലേ “
അച്ഛൻ എടുത്തതും മോളുടെ കരച്ചിൽ തീർന്നു
“എന്താണ് വാവേ…? ” ഏട്ടൻ ചോദിച്ചു
“അച്ഛാ… മോളുടെ ഹാപ്പി ബർത്ത്ഡേയ്ക്ക് കേക്ക് വാങ്ങോ… പുതിയ ഉതുപ്പും “
“അടുത്ത ആഴ്ച അല്ലേ മോളെ… അച്ഛ വാങ്ങിത്തരാം … മോളോട് ആരാ ഹാപ്പി ബർത്തഡേയെ പറ്റി പറഞ്ഞത്…? “
“ചിത്ത ” ചിരിച്ചോണ്ടുള്ള അവളുടെ മറുപടി കേട്ടു ഞാൻ ഏട്ടനെ നോക്കി
” ഒരു ചിത്തയും മോളും ” എന്നും പറഞ്ഞു മോളുടെ വയറ്റിൽ ഇക്കിളിയിട്ടു ഏട്ടൻ വീട്ടിലേക്ക് പോയി… ഞാനും പിന്നാലെ നടന്നു…
ഭാനുനെ നോക്കിയപ്പോൾ അവിടെങ്ങും കാണാൻ ഇല്ല… അടുക്കളയിൽ പോയപ്പോൾ തേങ്ങ ചിരവിയത്തിൽ നിന്ന് കഴിച്ചോണ്ടിരിക്കുവാ
” എന്താ ഏട്ടത്തി ഇങ്ങനെ നോക്കുന്നെ..? “
“വെറുതെ ഇരുന്ന കൊച്ചിനെ ഓരോന്ന് പറഞ്ഞു ഇളക്കി വിട്ടിട്ട്… എന്താണെന്നോ? “
“ഈ…. വെറുതെ just for an entertainment “
“ഉവ്വ്… മോളുടെ ചേട്ടൻ അറിഞ്ഞു… ബാക്കി എന്റർടൈൻമെന്റ് ഏട്ടൻ തന്നോളും “
“പിന്നെ… ഇതൊക്ക എത്ര കണ്ടതാ ചേട്ടൻ ” എന്നും പറഞ്ഞു അവൾ കഴിക്കൽ തുടർന്നു
മോളെ കുളിപ്പിച്ചിട്ട് വരാം എന്ന് അവരോട് പറഞ്ഞു മുറിയിലേക്കു പോയി
മുറിയിൽ കയറിയപ്പോഴേ അച്ഛന്റെയും മോളുടെയും ബഹളം കേട്ടു.. ബാത്‌റൂമിന്റെ ഡോർ അടയ്ക്കാത്തൊണ്ട് അങ്ങോട്ട് പോയി നോക്കി
അവിടെ അച്ഛനും മോളും പരസ്പരം കുളിപ്പിക്കുവാ…. പാട്ടും പാടി കളിച്ചോണ്ടാണ് മോൾ കുളിക്കുന്നത്… ഒരു കപ്പ് വെള്ളം മോളുടെ തലയിൽ അച്ഛനൊഴിക്കും…. അടുത്തത് മോൾ അച്ഛന്റെ മേൽ…. അവരുടെ കുളിയും വാതിൽക്കൽ നിന്ന് കണ്ടു ചിരിച്ചു..
പെട്ടെന്ന് ചിരിച്ചോണ്ട് നിൽക്കുന്ന എന്നെ ഏട്ടൻ കണ്ടു…
” നോക്കിക്കേ.. മോളെ അമ്മ അവിടെന്ന് നമ്മുടെ കുളി കണ്ടു ചിരികുവാ… “
അത് കേട്ടതും മോൾ എന്നെ നോക്കി… ഏട്ടൻ മോളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു
“അമ്മേ… ഇങ്ങു ബാ… മോളെ കുളിപ്പിക്ക്.. “
“അച്ഛൻ കുളിപ്പിക്കും മോളെ.. കുളിച്ചിട്ട് വാ അമ്മ പുതിയ ഉടുപ്പ് ഇട്ടു തരാം… “
“വേണ്ട…. അമ്മ മതി ” എന്നും പറഞ്ഞു കരയാൻ തുടങ്ങി… ഇടയ്ക്കു ഇടംകണ്ണിട്ട് നോക്കുന്നുമുണ്ട്…
“അവളെ പിണക്കാതെ… താൻ കുളിപ്പിച്ചോ.. ” ഏട്ടൻ പറഞ്ഞു
അതു കൂടെ കേട്ടതും … മുടി കെട്ടിവച്ചു ചുരിദാറിന്റെ പാന്റ് നനയാതെ ഇരിക്കാൻ കുറച്ചു ഉയർത്തി വച്ചു മോളുടെ അടുത്തേക്ക് പോയി
മോളുടെ മേൽ വെള്ളം ഒഴിച്ചതും ബക്കറ്റിലെ വെള്ളം എന്റെ മേൽ തെറിപ്പിച്ചു…
“മോളെ.. നന്നയ്ക്കല്ലേ … അമ്മ കുളിച്ചതാ ” എന്നൊക്കെ പറഞ്ഞു പക്ഷേ ആരു കേൾക്കാൻ…. ഇടയ്ക്കു ഏട്ടനും വെള്ളം തെറുപ്പിക്കാൻ തുടങ്ങി …. രണ്ടു പേരെയും തടയാൻ നോക്കിയിട്ട്… ഒന്നും നടന്നില്ല…. ഞാനും കുളിച്ചു
“നേരത്തെ നിനക്ക് ചിരി ആയിരുന്നല്ലോ.. ഇപ്പൊ ചിരികണില്ലേ…? ” ഏട്ടൻ ചെവിക്കടുത്തു വന്നു ചോദിച്ചു
അത് കൂടെ കേട്ടതും എന്റെ സഹനശേഷി തീർന്ന്… ഞാൻ ഏട്ടന്റെ മേൽ വെള്ളം തെറിപ്പിച്ചു..
“ഡീ… വേണ്ട… “
ഞാൻ ഒന്നും കേൾക്കാതെ എന്റെ പണി തുടർന്നു… ഞങ്ങളുടെ കളികൾ കണ്ടു മോൾ കൈകൊട്ടി ചിരിച്ചു..
പെട്ടെന്ന് ഏട്ടൻ എന്റെ കൈകളിൽ പിടിച്ചു.. ഏട്ടന്റെ കണ്ണിൽ ഞാൻ ഇതുവരെ കാണാത്ത ഭാവം ആയിരുന്നു… ” നിന്നോട് ഞാൻ പറഞ്ഞില്ലേ വേണ്ടെന്ന് ” എന്നു പറഞ്ഞു എന്റെ അടുത്തേക്ക് മുഖം കൊണ്ടുവന്നു…
സാറിന്റെ പ്രവർത്തികൾ കണ്ടു എന്റെ ഹൃദയമിടിപ്പ് കൂടി… ആകെ നനഞ്ഞത് കൊണ്ടു തണുത്തു വിറയ്ക്കാനും തുടങ്ങി ശരീരം…
സാറിന്റെ നോട്ടം എന്റെ കണ്ണിൽ നിന്ന് മാറി ചുണ്ടിലേക്ക് മാറി… സാറിന്റെ മുഖം അടുത്തേക്ക് വന്നു …. എന്റെ കണ്ണുകൾ പതിയെ അടഞ്ഞു… സാറിന്റെ നിശ്വാസം എന്റെ മുഖത്ത് തട്ടി…
“അച്ഛാ… ” മോളുടെ വിളി കേട്ടു ഏട്ടൻ അകന്നു മാറി… മോളെ നോക്കിയപ്പോൾ അവൾ ചിരിയാണ്..
പെട്ടെന്ന് മോളെ കുളിപ്പിച്ച് മോളെയും എടുത്ത് ഇറങ്ങി… ഏട്ടൻ തലകുനിച്ചു ഇരിക്കുവായിരുന്നു… എന്ത് പറയണമെന്ന് അറിയാതോണ്ട് ഞാൻ ഒന്നും മിണ്ടിയില്ല..
“ശാരിക… സോറി… പെട്ടെന്ന് ” പരിഭ്രമത്തോടെ ഏട്ടൻ പറഞ്ഞത് കേട്ടു ചിരി വന്നു… പക്ഷേ അത് ഒളിപ്പിച്ചിട്ട് ഒന്ന് കനത്തിൽ മൂളിയിട്ട് പുറത്തേക്ക് ഇറങ്ങി
മോൾക് ഉടുപ്പ് ഇട്ടു കൊടുത്തു… ഞാനും ഡ്രസ്സ് മാറി താഴേക്ക് പോയി
“അച്ചമ്മേയുടെ മോൾ കുളിച്ചോ ” മോളെ കണ്ടതും അമ്മ ചോദിച്ചു
“മോൾ കുളിച്ചു സുന്ദരി ആയല്ലോ ” എന്നും പറഞ്ഞു അമ്മയുടെ അടുത്തേക്ക് ഓടി
“മോൾക് മാങ്ങ വേണ്ടേ ” എന്നു ചോദിച്ചു മോളും അമ്മയും കൂടെ കഴിച്ചു
കഴിക്കാൻ ഇരുന്നപ്പോഴും ഞാനും ഏട്ടനും പരസ്പരം നോക്കിയില്ല… മോൾ എല്ലാരോടും കഥയൊക്കെ പറഞ്ഞു കഴിക്കുന്നുണ്ട്… അവളുടെ കൊഞ്ചൽ കേട്ടു ചിരിച്ചിട്ട് ഏട്ടനെ നോക്കിയപ്പോൾ ആ കണ്ണുകൾ എന്റെ മേൽ ആയിരുന്നു… പെട്ടെന്ന് ഭക്ഷണത്തിൽ ശ്രദ്ധിച്ചു കുനിഞ്ഞിരുന്ന് കഴിച്ചു
രാത്രി ഒരുപാട് നേരം അടുക്കളയിൽ തന്നെ ചുറ്റിപറ്റി നിന്നു… എന്നും പോകുന്നതിനേക്കാൾ ഒരുപാട് താമസിച്ചു ഏട്ടൻ ഉറങ്ങികാണും എന്ന നിഗമനത്തിൽ ആണ് റൂമിലേക്ക് പോയത്…
റൂമിലേക്ക് തലയിട്ട് നോക്കിയപ്പോൾ മോൾ ഉറക്കമായി… റൂമിൽ കേറിയിട്ടു ചുറ്റും നോക്കിയപ്പോൾ ഏട്ടൻ ഇല്ല… ബാൽക്കണിയിലെ ഡോർ തുറന്നിരിക്കുന്നത് കണ്ടു.. അപ്പോൾ ബാൽക്കണിയിൽ ആയിരിക്കും..
എന്തോ… ഏട്ടന്റെ നോട്ടം നേരിടാൻ പറ്റണില്ല.. ഞാൻ അറിയാതെ തന്നെ തല താഴ്ന്നു പോകുന്നു… ഏട്ടൻ വരുന്നതിനു മുന്നേ കട്ടിലിൽ മോളുടെ അടുത്തായി.. മോളെയും ചേർത്തു പിടിച്ചു കിടന്നു…
കുറച്ചു കഴിഞ്ഞതും ഡോർ അടയ്ക്കുന്ന സൗണ്ട് കേട്ടു… കണ്ണടച്ച് തന്നെ കിടന്നു… കുറച്ചു കഴിഞ്ഞു ഏട്ടൻ വന്നു കിടന്നത് അറിഞ്ഞു… ഏതോ യാമത്തിൽ നിദ്രയെന്നെ പുൽകി…
തുടരും….
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ninakayi written by Swapna Madhav
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission