“ഒരു ബുദ്ധിമുട്ടുമില്ല… “എന്നും പറഞ്ഞു ആ ശബ്‌ദത്തിന്റെ ഉടമയെ കാണാൻ തിരിഞ്ഞു ….
എന്റെ കിളികളെല്ലാം എങ്ങോട്ടാ പറന്നു പോയി… ആ ശബ്ദത്തിന്റെ ഉടമ ഭരത് സർ ആയിരുന്നു… എന്റെ കൂട്ടുകാരെ നോക്കിയപ്പോൾ എല്ലാം ചത്തത് പോലെ നിൽകുവാ… ഞാൻ പറഞ്ഞതെല്ലാം കേട്ടുവെന്ന് തോന്നുന്നു…
” ശാരിക… “സർ വിളിച്ചു
ഞാൻ പതുക്കെ തിരിഞ്ഞു സാറിനെ നോക്കി..
“താൻ വിചാരിക്കുന്ന പോലെ ഒരാളല്ല ഞാൻ “
[ഇയാൾക്ക് എന്താ കൊമ്പ് ഇണ്ടോ.. ( ആത്മ )]
സർ തുടർന്നു…. “ഒരുപാട് തവണ ഞാൻ പിന്തിരിപ്പിക്കാൻ നോക്കി… തനിക്ക് എന്താ മനസിലാക്കാതെ.. എനിക്ക് തന്നെ ഒരിക്കലും കല്യാണം കഴിക്കാൻ പറ്റില്ല… താൻ നല്ല പഠിക്കുന്ന കുട്ടിയാണ്… അതാ ഞാൻ ഒന്നും പറയാതെ… വെറുതെ തമാശയ്ക്ക് ആയിരിക്കും എന്ന് കരുതി… പക്ഷേ… “
“അല്ല സർ… ഇത് തമാശ അല്ല എന്റെ ജീവിതമാണ്… ഞാൻ കണ്ടത് മുതൽ സാറിനെ മനസ്സിൽ കൊണ്ടു നടക്കുവാ… എന്റെ സ്നേഹം എന്താ താൻ കാണാതെ… തനിക്ക് എന്താ എന്നെ സ്നേഹിച്ചാൽ… ഒന്നു നോക്കിയാൽ…. “അത്രെയും പറഞ്ഞപ്പോഴേക്കും കണ്ണു അനുസരണയില്ലാതെ ഒഴുകാൻ തുടങ്ങി..
ഇവർക്ക് എല്ലാം അറിയാം എനിക്ക് സാറിനെ എന്തുമാത്രം ഇഷ്ടമാണെന്ന്… അവരോട് ചോദിക്ക്… എന്ന് അവരെ നോക്കി പറഞ്ഞു
“എനിക്ക് ഇന്ന് അറിയണം… തനിക്ക് എന്താ എന്നെ സ്നേഹിച്ചാൽ… എന്നെ കെട്ടിയാൽ എന്താ… ? ” കോളറിൽ പിടിച്ചു ഞാൻ ചോദിച്ചു
സാറിന്റെ കൈ ഉയർന്നു താണു…. എന്റെ കരണത്തു വിരൽപാടുകൾ പതിച്ചു… അടിയുടെ ശക്തികാരണം ആയിരിക്കണം ഞാൻ പുറകോട്ട് തെറിച്ചു പോയി
“ഞാൻ മാരീഡ് ആണ്.. ഒരു മോൾ ഉണ്ട്.. ഞാൻ പിന്നെ തന്നെ എങ്ങനെ സ്നേഹിക്കാനാ…” എന്റെ തോളിൽ പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു… ദേഷ്യം കൊണ്ടു സാറിന്റെ മുഖം വലിഞ്ഞു മുറുകി..
“സർ…. എന്താ പറഞ്ഞേ… എന്നെ ഒഴിവാക്കാൻ പറയുവല്ലേ…” കേട്ടത് സത്യമാകല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടു ഞാൻ സാറിനോട് ചോദിച്ചു
“അല്ല… സത്യം ആണ്… അന്ന് ഞാൻ പറയാൻ ശ്രമിച്ചതാ… അപ്പോഴാ കാൾ വന്നു ഞാൻ പോയത്…. വേണ്ട വേണ്ട എന്ന് കരുതുമ്പോൾ തലയിൽ കേറുവാണോ നീ…? ഇനി ഇതും പറഞ്ഞു എന്റെ മുൻപിൽ വന്നാൽ…. “
കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകികൊണ്ടിരുന്നു…. സർ പറഞ്ഞത് എന്റെ മനസ്സിൽ കൂരിരുമ്പുകൾ പോലെ തറഞ്ഞു നിൽക്കുന്നു…
“ഇനി എങ്കിലും ഇതൊക്കെ മറന്നു പഠിത്തത്തിൽ ശ്രദ്ധിക്കു.. ഇനി കുറച്ച് മാസങ്ങൾ കൂടെയുള്ളൂ… അത് കഴിഞ്ഞാൽ താൻ എന്നെ കാണില്ല… ഭാവിയെ പറ്റി ആലോചിക്ക്… ഇതൊക്കെ പ്രായത്തിൽ തോന്നുന്നതാണു “
എന്നും പറഞ്ഞു സർ നടന്നു പോയി…
തളർന്നു വീഴുമെന്ന് തോന്നിയപ്പോൾ കസേരയിൽ ഇരുന്നു…. കണ്ണീർ തോരാതെ പെയ്യുന്നുണ്ടായിരുന്നു…
ആരോടും ഒന്നും മിണ്ടാൻ തോന്നിയില്ല… ഹാഫ് ഡേ ലീവ് പറഞ്ഞു ബാഗുമെടുത്ത് കോളേജിൽ നിന്ന് ഇറങ്ങി… അവർ പിന്നാലെ വന്നെങ്കിലും ആരോടും സംസാരിക്കാൻ തോന്നിയില്ല
എവിടെ പോകണം എന്ത് ചെയ്യണം എന്നൊന്നും അറിയില്ല…. ഒരു നിമിഷം കൊണ്ടു എല്ലാം ശൂന്യമായതുപോലെ…
മനസ്സ് അശാന്തമാണ്…. എവിടേലും ഒറ്റയ്ക്ക് കുറച്ച് നേരം ഇരിക്കണം എന്ന് തോന്നി…..
ബീച്ചിൽ പോയിരുന്നു…. കടൽ പോലെ എന്റെ മനസും സംഘർഷത്തിൽ ആയിരുന്നു….
‘ശരിക്കും പ്രണയം നമുക്ക് വേദനയെ തരുകയുള്ളോ…? ‘ഞാൻ എന്റെ മനസ്സിനോട് ചോദിച്ചു…
കാരണം ആ പ്രണയം ഇന്ന് എന്നെ ഒരുപാട് തളർത്തിയിരിക്കുന്നു…
ഒരിക്കലും സാറിനെ കിട്ടില്ല എന്നത് മനസ്സ് ഉൾകൊള്ളുന്നില്ല…..
കരയോടുള്ള പ്രണയത്താൽ ഓടി വരുന്ന തിരയേ നോക്കിയിരുന്നു…. എത്ര ദൂരെ ആണേലും തിര തീരത്തെ ചുംബിച്ചു പോകുന്നു….. ഒരിക്കലും ഒരുമിക്കാൻ കഴിയില്ലെങ്കിലും അവർ തീവ്രമായി പ്രണയിക്കുന്നു…
എത്ര നേരം വിശാലമായ കടലിനെ നോക്കിയിരുന്നെന്ന് അറിയില്ല….. വിദൂരതയിൽ നോക്കി മനസ്സിനെ ശാന്തമാക്കി…
കുറച്ച് കഴിഞ്ഞു തോളിൽ ഒരു കരസ്പർശം അറിഞ്ഞു.. നോക്കിയപ്പോൾ ചേട്ടനാണ്…
അഞ്ജു വിളിച്ചു പറഞ്ഞിട്ടുണ്ടാകും… പാവം ഒരുപാട് പേടിച്ചിട്ടുണ്ട് മുഖം കാണുമ്പോൾ തന്നെ അറിയാം.. … എന്റെ അടുത്തായി ഇരുന്നു….
കുറേ നേരം ഒന്നും മിണ്ടിയില്ല…. കടലിലേക്ക് കണ്ണും നട്ടിരിക്കുന്ന എന്നെ ഇടക്ക് നോക്കുന്നുണ്ട്…. നിശബ്ദതയെ ഇഷ്ടമില്ലാത്ത ഞാൻ ഇന്ന് അതിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു… പ്രണയം എന്നെ പലതും പഠിപ്പിച്ചിരിക്കുന്നു
“വാവേ…. ” ചേട്ടൻ വിളിച്ചു
ഒന്നും മിണ്ടാൻ തോന്നിയില്ല…. പതിയെ ചേട്ടന്റെ തോളിൽ ചാരി ഇരുന്നു… തോളിൽ തട്ടിയെന്നെ ആശ്വാസിപ്പിച്ചു ചേട്ടൻ…..
“വീട്ടിൽ പോകാം വാ…” എന്നും പറഞ്ഞു ചേട്ടൻ എന്നെ എണീപ്പിച്ചു … കാറിന്റെ അടുത്തേക് പോകുന്ന വഴി ഒരു കാറിന്റെ അടുത്ത് ഭരത് സാറും ഒരു പെൺകുട്ടിയും നിൽക്കുന്നു… ആ കുട്ടി കാറിൽ കയറിയതോണ്ട് മുഖം കണ്ടില്ല… സാറിന്റെ ഭാര്യ ആകും…
ചിന്തകൾക്ക് വിരാമം നൽകി കാറിൽ കേറി… ഒന്നും മിണ്ടാൻ തോന്നിയില്ല… തോന്നാത്തല്ല… പേടിയായിരുന്നു എന്റെ എല്ലാം വിഷമവും പുറത്ത് വരുമോയെന്ന പേടി….. എല്ലാം ഉളളിൽ ഒതുക്കണം…
കണ്ണടച്ച് സീറ്റിൽ ചാരി കിടന്നു…. അപ്പോഴും അനുസരണയില്ലാതെ കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു….
ഇടക്ക് ചേട്ടന് കാൾ വന്നു….. ആഹ്.. കണ്ടു അവളെ… ബീച്ചിൽ ഇരിക്കുവായിരുന്നു…. ഇപ്പോ വീട്ടിലേക്ക് പോകുവാ ….. എത്തിയിട്ട് വിളിക്കാം എന്നൊക്കെ ഫോണിലൂടെ പറയുന്നണ്ടായിരുന്നു…
വീടെത്തിയപ്പോൾ അമ്മ മുന്നിൽ ഉണ്ടായിരുന്നു… “കണ്ണ് തുടയ്ക്ക് വാവേ… അമ്മയോട് ഒന്നും പറയണ്ട…. ചിരിച്ചേ മോൾ.. എന്ന് പറഞ്ഞു കവിളിൽ തട്ടി ചേട്ടൻ ഇറങ്ങി….
സങ്കടങ്ങളുടെ കടൽ കണ്ണുകൾ വഴി ഒഴുകി…. എന്നെ സ്നേഹിക്കുന്നവരുടെ സന്തോഷത്തിനായി അഭിനയിച്ചേ മതിയാകൂ … കണ്ണൊക്കെ തുടച്ചു… മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്തു ഇറങ്ങി….
മുന്നിൽ അമ്മ കലിപ്പിൽ നിൽകുവാ….
“നിനക്ക് ക്ലാസ് കഴിഞ്ഞു തന്നെ ബീച്ചിൽ പോകണോ.. അവധി ദിവസം പോയാൽ പോരെടി…. ” അമ്മ കലിപ്പിൽ ചോദിച്ചു
ഞാൻ ചേട്ടനെ നോക്കി… അവൻ കണ്ണടച്ച് കാണിച്ചു…
“അതെന്താ അമ്മക്കുട്ടിയെ ഞാൻ പോയാൽ… ചേട്ടനും ഉണ്ടായിരുന്നല്ലോ… നേരത്തെ എത്തിയല്ലോ അല്ലേ ചേട്ടാ… ” എന്ന് ചേട്ടനെ നോക്കി ചോദിച്ചു
മ്മ്മ്മ്… അമ്മ ഒന്ന് നീട്ടി മൂളി
പിന്നെയും അവിടെ നിന്നാൽ എന്റെ മുഖംമൂടി അഴിഞ്ഞുപോകുമെന്ന് തോന്നി..
“ഇനി ഇങ്ങനെ പോകില്ല ഗീതാമേ… ” എന്നും പറഞ്ഞു കവിളിൽ ഒരു ഉമ്മ
കൊടുത്തിട്ട് അവിടെന്ന് റൂമിലേക്കു ഓടി
റൂമിൽ കയറി വാതിൽ അടച്ചു… ഇനിയും പിടിച്ചുനിൽക്കാൻ പറ്റില്ല…. കട്ടിൽ കിടന്നു മതിവരുവോളം കരഞ്ഞു… ഇത്രയും ഞാൻ അയാളെ സ്നേഹിച്ചിരുന്നോയെന്ന് തോന്നി പോയി…… ഒരു സ്നേഹത്തോടെയുള്ള നോട്ടം പോലും കിട്ടിയിട്ടില്ല… എന്നിട്ടും…. ഒരു ഏങ്ങൽ പുറത്തു വന്നു…
ആദ്യമായി തോന്നിയ ഇഷ്ട്ടം… ഒരുപാട് സ്വപ്‌നങ്ങൾ കണ്ടുകൂട്ടി… ഒരു നിമിഷം കൊണ്ട് ചീട്ട്കൊട്ടാരം പോലെ എല്ലാം തകർന്നു…. അർഹിക്കാത്തത് സ്നേഹിച്ചത് കൊണ്ടാകാം ഇങ്ങനെയൊക്കെ…
എന്തൊക്കെയോ ചിന്തിച്ചു എപ്പോഴാ ഉറങ്ങി പോയി….
“ശാരി….. വാതിൽ തുറക്ക്…. “
വാതിലിൽ ശക്തിയായി മുട്ട് കേട്ടു എണീറ്റു
” ആഹ്… ധാ… വരുന്നു… ” വിളിച്ചു പറഞ്ഞു…
വാതിൽ തുറന്നപ്പോൾ ചേട്ടൻ…
“എന്താ ചേട്ടാ… “
“നീ ഇതുവരെ വേഷം മാറിയില്ലേ… പോയി ഫ്രഷ് ആയി വാ .. താഴെ കഴിക്കാൻ വിളിക്കുന്നുണ്ട്… “
“എനിക്ക് വേണ്ട… വിശപ്പില്ല.. അമ്മയോട് പറയ് ” എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു… ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ കയറി…
കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ണൊക്കെ കലങ്ങി നീരടിച്ചു ഇരിക്കുന്നു… കവിളത്തു പാടില്ല… അതെന്തായാലും നന്നായി… വീട്ടുകാരോട് പറയണ്ടല്ലോ…
ഞാൻ അയാളെ പറ്റി ഒന്നും അനേഷിച്ചില്ല… അയാൾ കെട്ടിയതാണോ…? പ്രേമമുണ്ടോ ഒന്നും….. വെറുതെ ഓരോന്ന് ആഗ്രഹിച്ചു കൂട്ടി…. എന്നിട്ട് കിട്ടിയതോ കരണം പുകച്ചു നല്ലൊരടി… വിധിച്ചിട്ടില്ലായിരിക്കും… കൊതിച്ചാൽ മാത്രം പോരല്ലോ… വിധിയും വേണ്ടേ….
ഷവറിന്റെ കീഴിൽ നിന്നപ്പോൾ മനസ്സിന് കുളിർമ തോന്നി… വിഷമങ്ങളും ആ വെള്ളത്തോടൊപ്പം ഒഴുകിപോയതുപോലെ തോന്നി
ഇനി അതിന്റെ പേരിൽ വേറെ ആരും വിഷമിക്കരുത്… ചേട്ടന് നല്ല പോലെ വിഷമം ഉണ്ട്… ഇനി എല്ലാരുടെയും മുന്നിൽ പഴയ ശാരിയാകണം… എന്ന് മനസ്സിൽ ഉറപ്പിച്ചു… ഫ്രഷായി ഇറങ്ങി…
ചേട്ടൻ എന്നെയും കാത്തു ബെഡിൽ ഇരിക്കുവാ… പാവം തോന്നി…
‘എന്താടാ ചേട്ടാ… “
“വാവേ നീ എന്നോട് അഭിനയിക്കണ്ട… എനിക്ക് നിന്നെ അറിയാം..”എന്നെ നോക്കികൊണ്ടു പറഞ്ഞു
“ഞാൻ അണിഞ്ഞ മുഖമൂടി അഴിഞ്ഞു വീണു ” … ഓടി പോയി അവനെ കെട്ടിപിടിച്ചു കരഞ്ഞു..
“സാരമില്ല…. കരഞ്ഞു തീർക്കണം വിഷമം എല്ലാം… “എന്ന് പറഞ്ഞു എന്നെ തലോടി കൊണ്ടിരുന്നു…
കുറേ കഴിഞ്ഞപ്പോൾ കരച്ചിലിന്റെ ശക്തി കുറഞ്ഞു വന്നു… അവനോട് ചേർന്ന് ഒന്നും മിണ്ടാതെ ഇരുന്നു…
“എന്തിനാ മോളെ ആരോടും പറയാതെ ഇറങ്ങിയത്… അവരൊക്കെ എന്ത് ടെൻഷൻ അടിച്ചെന്നറിയോ.. നിന്നെ എല്ലാരും എത്ര തവണ വിളിച്ചു … ” ചേട്ടൻ എന്റെ മുഖം ഉയർത്തികൊണ്ടു ചോദിച്ചു
അപ്പോഴാ ഫോണിന്റെ കാര്യം ഓർമ്മ വന്നേ… ഫോൺ എടുത്തു നോക്കിയപ്പോൾ ഒരുപാട് മിസ്സ് കാൾ… എല്ലാരുടെയും ഉണ്ട്.. പേടിച്ചു കാണും….
“സാരമില്ല… പോട്ടെ… ഇനി കരയരുത്… ” എന്നും പറഞ്ഞു നെറ്റിയിൽ നെറ്റി മുട്ടിച്ചു….
അവനെ നോക്കിയപ്പോൾ കണ്ണു നിറഞ്ഞിരിക്കുന്നു….
“എന്തിനാടാ നീ കരയുന്നത്…?” ഞാൻ കവിളിൽ തലോടി കൊണ്ട് ചോദിച്ചു…
“വാവേ…. ഞാൻ ഒരുപാട് പേടിച്ചു… അഞ്ജു വിളിച്ചു പറഞ്ഞപ്പോൾ പെട്ടെന്ന് ഇറങ്ങിയതാ… നിന്നെ എവിടെയൊക്കെ അനേഷിച്ചു… ഒരിടത്തും കാണാതായപ്പോൾ…. ഞാൻ മരിച്ചു പോകുമെന്ന്… ” ബാക്കി പറയുന്നതിന് മുന്നേ ഞാൻ വായ് മൂടി
” അങ്ങനെ ഒന്നും പറയല്ലേ ചേട്ടാ… കുറച്ചു നേരം ഒറ്റയ്ക്ക് ഇരിക്കാൻ തോന്നി അതുകൊണ്ടാ…. ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ല… സോറി…. ” രണ്ടു ചെവിയിൽ പിടിച്ചോണ്ട് പറഞ്ഞു…
‘ഏഹ്… സാരമില്ല… ഞാൻ ക്ഷമിച്ചു…
ഞാൻ പോട്ടെ മോളെ… നീ ഉറങ്ങിക്കോ… ഒന്നും ആലോചിച്ചു കരയണ്ട… ” എന്നും പറഞ്ഞു ചേട്ടൻ പോയി….
കുറേ നേരം കിടന്നിട്ടും ഉറക്കം വരുന്നില്ല… സർ പറഞ്ഞത് ചെവിയിൽ മുഴങ്ങികൊണ്ടിരിക്കുവാ…
“”എനിക്കൊരു ഭാര്യയയും കുഞ്ഞുമുണ്ട് “”
എണീറ്റു ഡയറി എടുത്തു അതിൽ ഇങ്ങനെ കുറിച്ചു…
” എന്നെങ്കിലും ഒരു ദിവസം മറവിയുടെ മാറാല എന്റെ മനസ്സിലെ നിന്നെ മൂടും…
ഒരു ഭാര്യയുടെ ഭർത്താവിനെ, ഒരു കുഞ്ഞിന്റെ അച്ഛനെ എനിക്ക് വേണ്ട… സ്വപ്‌നങ്ങൾ എല്ലാം ചില്ലുകൊട്ടാരം പോലെ തകർന്നു…. എന്നെങ്കിലും മാറാല നിന്നെ മൂടുമെന്നു വിശ്വാസത്തോടെ ജീവിക്കും… എന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി… “
♡ തുടരും…. ♡
സ്വപ്ന മാധവ്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ninakayi written by Swapna Madhav
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission