Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 36

Online Malayalam Novel Neelamizhikal

പുലരും മുൻപേ രുദ്ര ഉണർന്നു…. മെല്ലെ മിഴികൾ തുറന്നപ്പോഴാണ് തന്നിലേക്ക് മുഖം ചേർത്ത് കിടക്കുന്നയാളെ കണ്ടത്.. കഴിഞ്ഞു പോയ രാവിലെ രംഗങ്ങൾ മനസ്സിലേക്കെത്തിയതും അവളൊന്ന് പിടഞ്ഞു..

“എങ്ങോട്ടും ഒളിച്ചോടേണ്ടതില്ല.. ഇട്സ് ഹാപ്പെൻഡ് ആൻഡ്.. ആം നോട്ട് ഗോയിങ് ടു സേ സോറി…”

ആ പതിഞ്ഞ ശബ്ദം കാതോരം കേട്ടു..സൂര്യൻ മിഴികൾ തുറക്കാതെയാണ് പറഞ്ഞത്.. ഒന്നും പറയാനാവാതെ രുദ്ര അങ്ങനെ തന്നെ കിടന്നു… നിമിഷങ്ങൾ കടന്നു പോയി.. പതിയെ അവളുടെ കഴുത്തിൽ നിന്നവൻ കവിളിലേക്ക് അധരങ്ങൾ ചേർത്തു.. അമർത്തി ചുംബിച്ചു.. രുദ്രയുടെ ദേഹമൊന്ന് വിറച്ചു.. അവളുടെ മിഴികളിലേക്കൊന്ന് നോക്കിയിട്ടാണ് സൂര്യൻ അവളിൽ നിന്നും അകന്നു മാറിയത്….രുദ്രയുടെ കവിളുകൾ തുടുത്തു പോയിരുന്നു..

അവിടവിടെയായി ചിതറിക്കിടന്നിരുന്ന ഉടയാടകൾ വാരിയെടുത്തു ദേഹം മറച്ചു ബാത്‌റൂമിലേക്ക് നടക്കുമ്പോഴും ആ ചെമ്പൻ മിഴികൾ തന്നെ പിന്തുടരുന്നതവൾ അറിയുന്നുണ്ടായിരുന്നു…

ഷവറിന് കീഴെ തണുത്ത വെള്ളത്തുള്ളികൾ ദേഹത്ത് പതിക്കുമ്പോഴും രുദ്രയുടെ ഉടൽ വിറയ്ക്കുന്നുണ്ടായിരുന്നു..

കുറ്റബോധം..? ഇല്ല.. തെല്ലും..

ആരെയും പഴി ചാരാനില്ല.. അന്ധമായ പ്രണയം…

എന്തു തന്നെ സംഭവിച്ചാലും സൂര്യനെ ഒരിക്കലും മനസ്സിൽ നിന്നും അടർത്തിമാറ്റാനാവില്ലെന്നവൾക്ക് നന്നായി അറിയാമായിരുന്നു..

കുളി കഴിഞ്ഞിറങ്ങുമ്പോഴും സ്നേഹം പങ്കിട്ടതിന്റെ അടയാളങ്ങൾക്കൊപ്പം സൂര്യന്റെ മണവും ദേഹത്തിൽ നിറഞ്ഞു നിൽക്കുന്നതായി രുദ്രയ്ക്ക് തോന്നുന്നുണ്ടായിരുന്നു.. നിശാഗന്ധിയുടെ മണം…

കണ്ണാടിയ്ക്ക് മുൻപിൽ നിന്നും മുടി ഒതുക്കി വെയ്ക്കവേ പെട്ടെന്നൊരു തോന്നലിൽ അവളൊന്ന് തിരിഞ്ഞു നോക്കി..

അലസമായി തലയണയിൽ മുഖമമർത്തി കിടന്നു കൊണ്ടു അവളെ നോക്കുന്നയാളുടെ ചുണ്ടിലൊരു നേർത്ത ചിരി തെളിഞ്ഞിരുന്നു.. ധൃതിയിൽ നോട്ടം പിൻവലിച്ചു പുറത്തേക്ക് നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കാതെ അവൾ പറഞ്ഞു..

“ഞാൻ.. നിലവറയിലൊന്ന് തൊഴുതിട്ട് വരാം..”

ഒരു നിമിഷം കാത്തെങ്കിലും മറുപടി ഒന്നും കേട്ടില്ല.. രുദ്ര മെല്ലെയൊന്ന് തിരിഞ്ഞു നോക്കിയെങ്കിലും സൂര്യൻ തലയിണയും കെട്ടിപിടിച്ചു അവളെ നോക്കി അതേ കിടപ്പായിരുന്നു.. രുദ്ര പിന്നെ ഒന്നും പറയാൻ നിൽക്കാതെ പുറത്തേക്കിറങ്ങി നടന്നു..

സൂര്യൻ മലർന്നു കിടന്നു.. തലയിണ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു.. ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല.. അടഞ്ഞ മിഴികളിൽ അവളുടെ രൂപമായിരുന്നു..

തുളസിക്കതിരിന്റെ നൈർമല്യമുള്ളവൾ…

ഹാളിൽ ആരും ഉണ്ടായിരുന്നില്ല.. നിലവറയിലേക്കുള്ള പടികൾ ഇറങ്ങുമ്പോഴും രുദ്രയുടെ മനസ്സിൽ സൂര്യനാരായണൻ മാത്രമായിരുന്നു..

തണുപ്പ് നിറഞ്ഞ നിലവറയിലെ നേർത്ത ഇരുളിൽ നാഗശീലകൾക്ക് മുൻപിലെ കെടാവിളക്കിൽ നിന്നുള്ള വെട്ടം ചിത്രപ്പണികൾ നിറഞ്ഞ കരിങ്കൽ തൂണുകളിൽ വീഴുന്നുണ്ടായിരുന്നു..

കെടാവിളക്കിൽ എണ്ണയൊഴിക്കുമ്പോഴും മനസ്സിനെ കൈപ്പിടിയിൽ ഒതുക്കാനാവാതെ രുദ്ര ഉഴലുന്നുണ്ടായിരുന്നു.. മനസ്സിലും കണ്ണുകളിലുമൊക്കെ ഒരു മുഖമേ തെളിയുന്നുള്ളൂ…

തെളിഞ്ഞു കത്തുന്ന കെടാവിളക്കിന് മുൻപിൽ നാഗശീലകൾക്കരികെ  നാഗസ്തുതികൾ ഉരുവിടുമ്പോൾ പതിവില്ലാതെ മനസ്സിന്റെ ഏകാഗ്രത നഷ്ടമാവുന്നതും അവളറിഞ്ഞു..

മിഴികൾ എത്തി നിന്നത് പടികളിലെ താലത്തിൽ വെച്ചിരുന്ന സിന്ദൂരചെപ്പിലാണ്.. മനയ്ക്കലെ സുമംഗലികൾ അണിയുന്നത്.. പല വട്ടം കണ്ടിട്ടുണ്ട് അച്ഛൻ അമ്മയ്ക്കത് ചാർത്തി കൊടുക്കുന്നത്..

ഒരു നിമിഷം വെറുതെ മനസ്സെന്തോ ആഗ്രഹിച്ചു പോയി…

രുദ്രയ്ക്ക് അവളെ തന്നെ മനസ്സിലാവുന്നുണ്ടായിരുന്നില്ല.. എന്തൊക്കെയോ മാറ്റങ്ങൾ.. അരുതെന്ന് ബുദ്ധി വിലക്കുമ്പോഴും മനസ്സ് ആഗ്രഹിച്ചു പോവുന്നു പലതും…

നിലവറയിലെ ഉരുളൻ തൂണിനരികെയുള്ള പടികളിൽ കൈകളിൽ മുഖം പൂഴ്ത്തി അവളിരുന്നു.. സമയം പോവുന്നത് അവളറിഞ്ഞിരുന്നില്ല..ചിന്തകൾ അപ്പോഴും സൂര്യനാരായണനെ വട്ടമിട്ടു കൊണ്ടേയിരുന്നു..

താഴേക്കുള്ള പടികളിൽ ആരുടെയോ കാലൊച്ച കേട്ടതും രുദ്ര പിടഞ്ഞെഴുന്നേറ്റു..

അനന്തന്റെ പിറകെ സൂര്യനും പത്മയും ഉണ്ടായിരുന്നു…

“ആഹാ കൊറേ സമയമായല്ലോ വന്നിട്ട്.. ഇവിടെ നിൽക്കുവാണോ കുഞ്ഞി ഇപ്പോഴും..”

അനന്തൻ ചിരിയോടെ അവളെ നോക്കി.. രുദ്ര ചിരിച്ചതേയുള്ളൂ..

“നീയെന്തേ മോളെ സൂര്യനെ കൂടെ വിളിക്കാതിരുന്നത്.. രാവിലെ രണ്ടുപേരും ഒരുമിച്ചല്ലേ ഇവിടെ വന്നു പ്രാർത്ഥിക്കേണ്ടത്..?”

പത്മ അവൾക്കരികെ എത്തിയപ്പോഴാണ് ചോദിച്ചത്..

“അത്.. ഞാൻ…”

രുദ്രയുടെ കണ്ണുകൾ അറിയാതെ അനന്തന്റെയും പത്മയുടെയും പിറകിൽ നിൽക്കുന്ന സൂര്യനിലെത്തി.. ഒന്നും പറഞ്ഞില്ലെങ്കിലും ആ കണ്ണുകൾ തിളങ്ങുന്നതവൾക്ക് കാണാമായിരുന്നു..

“സാരമില്ല.. രണ്ടുപേരും ഒരുമിച്ച് ഒന്നൂടെ പ്രാർത്ഥിച്ചോളൂ..”

അനന്തൻ രണ്ടുപേരെയും നോക്കി പറഞ്ഞു..

തൊഴുതു നിൽക്കുന്ന രുദ്രയ്ക്കും സൂര്യനും പിറകിലായി അനന്തനും പത്മയും നിൽക്കുന്നുണ്ടായിരുന്നു..

സൂര്യൻ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് അനന്തൻ താലത്തിൽ നിന്നും സിന്ദൂരചെപ്പ് എടുത്തു അവന് നേരെ നീട്ടിയത്..

“ഈ കുങ്കുമം നാഗപൂജയുടെ വിശേഷപ്രസാദമാണ്.. മനയ്ക്കലെ സുമംഗലികൾ അണിയാറുള്ളത്.. ദീർഘ മംഗല്യത്തിന്…”

നേർത്ത പുഞ്ചിരിയോടെയാണ് സൂര്യനാരായണൻ അതേറ്റു വാങ്ങിയത്.. രുദ്ര അവനെ നോക്കിയില്ല.. ഒരു നുള്ളു കുങ്കുമം സീമന്തരേഖയിൽ വീണപ്പോൾ അറിയാതെ മനസ്സ് ആഗ്രഹിച്ചു പോയിരുന്നു.. മായാതെ അതങ്ങിനെ അവിടെ… മരിക്കുവോളം.. സൂര്യനാരായണന്റെതായി..

അതുവരെ ഉണ്ടാവാതിരുന്ന മോഹങ്ങൾ രുദ്രയിൽ നാമ്പെടുത്തു തുടങ്ങിയിരുന്നു.. ഒന്നും ആലോചിക്കാതെയാണ് ആ താലിച്ചരടിനായി തല കുനിച്ചത്.. പക്ഷെ ഇപ്പോൾ..

“നിങ്ങൾ കാവിൽ തൊഴുതിട്ട് ഇറങ്ങിക്കോളൂ..”

അനന്തൻ സൂര്യനെ നോക്കി.. പിന്നെ തുടർന്നു…

“ഞങ്ങൾ ഇവിടെയുണ്ടാവും.. നിങ്ങൾ തിരികെ എത്തുന്നത് വരെ… “

അനന്തൻ രുദ്രയെ ചേർത്ത് പിടിച്ചു മൂർദ്ധാവിൽ മുകർന്നു.. അച്ഛന്റെ കൈയൊന്ന് വിറച്ചത് രുദ്ര അറിഞ്ഞിരുന്നു..

പത്മ അവളെ നെഞ്ചോട് ചേർത്തപ്പോൾ അനന്തൻ സൂര്യനാരായണൻറെ രണ്ടു കൈയിലും പിടിച്ചിരുന്നു.. സൂര്യൻ അയാളെ നോക്കി മിഴികൾ ചിമ്മിയടച്ചു..

സൂര്യനു പിറകെ പടികൾ കയറുമ്പോൾ രുദ്ര തിരിഞ്ഞു നോക്കി.. അനന്തനും പത്മയും പ്രാർത്ഥനയിലായിരുന്നു.. മക്കൾക്ക് വേണ്ടി..

പൂമുഖത്ത് അരുന്ധതി ഉണ്ടായിരുന്നു.. മുത്തശ്ശിയോട് യാത്ര പറഞ്ഞു അവർ നാഗക്കാവിലേക്കിറങ്ങി..

മുകളിലെ നിലയിലെ ബാൽക്കണിയിൽ നിന്നും നന്ദന അവരെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. തന്റെ മുറിയിലെ ജാലകത്തിലൂടെ അമാലികയും..

കാവിലേക്ക് നടക്കുന്നതിനിടെ പലവട്ടം ആ മിഴികൾ തന്നിലെത്തുന്നതറിഞ്ഞിട്ടും രുദ്ര അവനെ നോക്കിയില്ല..

“എന്തേ.. എന്റെ ഭാര്യ മൗനവൃതത്തിലാണോ..?”

രുദ്ര മുഖമുയർത്തി നോക്കിയതും സൂര്യൻ പതിയെ ഒന്നു ചിരിച്ചു..

“മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം..”

മെല്ലെ മൂളുന്നത് കേട്ടു രുദ്രയുടെ ഹൃദയം ദ്രുതഗതിയിൽ മിടിക്കുന്നുണ്ടായിരുന്നു..

എന്നാലും മുഖമുയർത്തി ആ ചെമ്പൻ മിഴിയിണകളെ നേരിടാൻ അവൾ തുനിഞ്ഞില്ല.. അവളുടെ പരിഭ്രമം അവനിലെ കൗതുകത്തിന് ആക്കം കൂട്ടിയതേയുള്ളൂ..

നാഗത്തറയിലെ കൽവിളക്കിൽ തിരി തെളിയിച്ചു കൈകൾ കൂപ്പിയപ്പോൾ രുദ്ര മറ്റെല്ലാം മറന്നിരുന്നു..

ഭദ്രയുടെ മുഖം മാത്രമേ അപ്പോൾ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..

കണ്ണുകൾ അടച്ചു കൈകൾ കൂപ്പി നിന്ന അവർക്ക് മുന്പിലെ നാഗശിലയിൽ അഞ്ജനമണി നാഗം പ്രത്യക്ഷമായിരുന്നു..

രുദ്രയും സൂര്യനും ഒരേ നിമിഷമാണ് മിഴികൾ തുറന്നത്.. നാഗശിലയിൽ മിന്നി മാഞ്ഞ സുവർണനാഗത്തെ രണ്ടുപേരും കണ്ടിരുന്നു.. സൂര്യൻ തന്നെ നോക്കിയപ്പോൾ ആ കാഴ്ച സൂര്യനും അനുഭവപ്പെട്ടിരുന്നുവെന്ന് രുദ്ര അറിഞ്ഞു.. എന്തോ അവളുടെ മനസ്സിലൊരു തണുപ്പ് വീണു..

“ഇയാൾക്ക് പേടിയുണ്ടോ .. എന്നോടൊപ്പം വരാൻ…?”

സൂര്യനാരായണൻറെ ശബ്ദം മൃദുവായിരുന്നു..

സൂര്യന്റെ മിഴികളിലേക്ക് നോക്കിയാണ് രുദ്ര മറുപടി പറഞ്ഞത്..

“ഇല്ല…”

ഉറച്ചതായിരുന്നു ശബ്ദം..

ആ നോട്ടം സൂര്യനാരായണൻറെ മനസ്സിന്റെ ഉള്ളറകളോളം ചെന്നെത്തിയിരുന്നു..

ആ നിമിഷം ശ്രീരുദ്ര നാഗകാളി മഠത്തിലെ കാവിലമ്മയായിരുന്നു.. നീണ്ടു വിടർന്ന മിഴികളിൽ നേർത്ത നീല നിറം മിന്നി മാഞ്ഞിരുന്നു.. നെറ്റിത്തടത്തിൽ സുവർണനിറത്തിലെ നാഗച്ചിഹ്നം തെളിഞ്ഞു കഴിഞ്ഞിരുന്നു..

നാഗത്തറയിൽ വീണു കിടന്നിരുന്ന മഞ്ഞൾ പൊടി രുദ്ര നെറ്റിയിൽ അണിഞ്ഞു… സൂര്യനെ നോക്കിയെങ്കിലും അവൻ അനങ്ങിയില്ല..

അവൾ തന്നെയാണ് ഒന്നേന്തി നിന്ന് സൂര്യന്റെ നെറ്റിയിലും കുറി വരച്ചത്.. സൂര്യന്റെ മുഖത്ത് തെളിഞ്ഞ പുഞ്ചിരി അവൾ കണ്ടില്ലെന്ന് നടിച്ചു.. മനം മയക്കുന്ന ആ പുഞ്ചിരി..

അവർ കാവിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ നാഗക്കാവിലെ വൃക്ഷത്തലപ്പുകൾ കാറ്റിൽ ആടിയുലയുന്നുണ്ടായിരുന്നു..

സാരിത്തലപ്പൊന്നു ഒതുക്കി വെച്ച് രുദ്ര സീറ്റിലേക്ക് കയറി ഇരുന്നു ഡോർ അടച്ചപ്പോൾ സൂര്യൻ വണ്ടിയെടുത്തു.. നാഗകാളി മഠത്തിന്റെ മുഖപ്പിൽ മണിനാഗം പത്തി വിരിച്ചാടുന്നുണ്ടായിരുന്നു..

കാർ മതിൽക്കെട്ടിനു പുറത്തേക്ക് കടന്നപ്പോൾ അതിന് പിറകെ ഇഴഞ്ഞു ഗേറ്റിനടുത്തോളം എത്തിയ കുഞ്ഞു കരി നാഗം ഒരു നിമിഷം അകന്നു പോകുന്ന കാറിന് നേരെ ശിരസ്സുയർത്തി നിന്നു.. പിന്നെ ധൃതിയിൽ കാവിലേക്കിഴഞ്ഞു നീങ്ങി..

നാഗത്തറയ്ക്ക് മുൻപിലെത്തി  ശിരസ്സമർത്തി കിടന്നു ആ കുഞ്ഞു കരിനാഗം..

നാഗകാളിമഠത്തിൽ ഓരോ നാഗകന്യക പിറവിയെടുക്കുമ്പോഴും ഒരു കുഞ്ഞു കരിനാഗവും ജന്മമെടുക്കുന്നുവെന്നാണ് വിശ്വാസം..മരണം വരെ അത് അവരുടെ കൂടെയുണ്ടാവുമത്രേ..മരണസമയത്ത് ചിതയൊരുക്കുമ്പോഴും നാഗത്തിനായി ഒരു ചിതയും കൂടെ ഉണ്ടാവും..

കാറിൽ നേർത്ത സംഗീതത്തിന് മൗനമായിരുന്നു കൂട്ട്.. എന്തൊക്കെയൊ അറിയണമെന്നും ചോദിക്കണമെന്നും ആഗ്രഹിച്ചെങ്കിലും വെളിപ്പെടുന്നത് എന്തായിരിക്കുമെന്ന ഭയം അവളെ അതിൽ നിന്നും തടഞ്ഞു..

“നാഗകാളി മഠത്തിൽ എത്തിയതിനു ശേഷമാണ് വാഴൂരില്ലം ഞാൻ എന്റെ പേരിലേക്ക് ആക്കിയത്..”

അവളുടെ മനസ്സറിഞ്ഞെന്നോണം സൂര്യൻ പറഞ്ഞു.. രുദ്ര മെല്ലെ തല ചെരിച്ചവനെ നോക്കി..

“ഇതിൽ നിന്നൊക്കെ ഒരുപാട് അകന്നു നിൽക്കാൻ ആഗ്രഹിച്ചവനാണ് ഞാൻ.. ഈ തറവാടാണ് എന്നെ അനാഥനാക്കിയത്.. ആരുമില്ലാത്തവൻ…”

രുദ്രയുടെ ഉള്ളൊന്ന് പൊള്ളി പിടഞ്ഞു..

“പിന്നെ എപ്പോഴോ ഒരു വാശി തോന്നി..”

രുദ്ര നോക്കിയപ്പോൾ സൂര്യന്റെ ശ്രെദ്ധ ഡ്രൈവിങ്ങിലായിരുന്നു… അവളുടെ മിഴികൾ തന്നിലാണെന്ന് അറിഞ്ഞാവാം അവന്റെ കണ്ണുകളും അവളെ തേടിയെത്തിയത്..

എത്ര ശ്രെമിച്ചിട്ടും മറച്ചു വെയ്ക്കാനാവാത്ത എന്തോ ഒന്ന് സൂര്യൻ അവളുടെ മിഴികളിൽ കണ്ടിരുന്നു.. ആ  നിമിഷം..

ഒരു പുഞ്ചിരിയോടെ വീണ്ടും റോഡിലേക്ക് നോക്കുമ്പോൾ സൂര്യനാരായണൻറെ മനസ്സ് നിറഞ്ഞിരുന്നു…

പച്ചപ്പുതച്ച പാടശേഖരങ്ങൾ കഴിഞ്ഞു വാഴൂരില്ലത്തിന്റെ മതിൽക്കെട്ട് തെളിഞ്ഞപ്പോൾ രുദ്രയുടെ നെഞ്ചിടിപ്പ് കൂടിയിരുന്നു..

മതിൽക്കെട്ടിനുള്ളിൽ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്ന ഇല്ലത്തിന്റെ അവശിഷ്ടങ്ങളിൽ കാടുമൂടിക്കിടന്നിരുന്നു..

സൂര്യൻ കാർ  മതിലിനരികിലേക്ക് ചേർത്ത് നിർത്തി.. മതിലടക്കം പൊളിഞ്ഞു വീണു തുടങ്ങിയിരിക്കുന്നു.. എങ്കിലും പുറത്ത് നിന്നും ഒരാൾ പോലും അങ്ങോട്ട്‌ കടക്കാൻ ധൈര്യപ്പെടുമായിരുന്നില്ല…

“ഒരു തവണ ഞാനീവിടെ വന്നിട്ടുണ്ട്.. ഒരേ ഒരു തവണ..”

സൂര്യൻ സ്വയമെന്നോണം പറഞ്ഞു…

പിന്നെ അവളെ നോക്കി…

“താൻ കുറച്ചു സമയം കാറിലിരിക്കൂ.. ഞാൻ പോയി എന്റെ പൂർവികനോട് ഒന്ന് സംസാരിച്ചിട്ട് വരാം..”

പാതി കളിയായും പാതി കാര്യമായും രുദ്രയോട് പറഞ്ഞിട്ട് സൂര്യൻ ഡോർ തുറക്കാനായി തിരിഞ്ഞു.. അവളുടെ മുഖത്തെ സംശയം കണ്ടതും ഡോറിൽ വെച്ച കൈ പിൻവലിച്ചു അവൻ അവളുടെ നേരെ നോക്കി…

“എന്റെ ജീവൻ കൊടുക്കേണ്ടി വന്നാലും ഞാൻ എന്റെ പെണ്ണിനെ  അപകടപ്പെടുത്തില്ല…ഞാൻ  ഒരിക്കലും..  ഒരിക്കലും ആരെയും ഇങ്ങനെ സ്നേഹിച്ചിട്ടില്ല.. എന്നെയും ആരും.…”

സൂര്യൻ പാതിയിൽ നിർത്തി..രുദ്ര ഞെട്ടലോടെ അവനെ നോക്കിയതും അവൻ ഡോർ തുറന്നു പുറത്തേക്കിറങ്ങിയിരുന്നു..

സൂര്യൻ മതിൽക്കെട്ടിനുള്ളിലേക്ക് കടക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു.. രുദ്രയുടെ വലത് കൈയിൽ താലി മുറുകെ പിടിച്ചിരുന്നു.. മിഴികൾ അടഞ്ഞിരുന്നു…

വാഴൂരില്ല പറമ്പിലേക്ക്  നടക്കുമ്പോൾ സൂര്യനാരായണൻറെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു.. മനം മയക്കുന്ന അതേ ചിരി…

(തുടരും )

വായിച്ചു നോക്കിയില്ല.. അക്ഷരതെറ്റ് ഉണ്ടാവാം..

ഒറ്റ ദിവസം കൊണ്ടു അവർക്കിടയിലുള്ള പ്രെശ്നങ്ങളൊക്കെ തീർത്തു റൊമാൻസിപ്പിക്കാൻ ഇച്ചിരി പാടാണ് നോക്കാം..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4.4/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!