💙✍️💞… Ettante kaanthari…💞
ചെക്കൻ വണ്ടി പതിയ ആണ് ഓടിക്കുന്നത്…..🙄 അതും മൂളിപ്പാട്ടും പാടി എന്റെ ദൈവമേ 🙄🙄🙄🙄
” എടാ മോനേ അങ്ങളെ….. എനിക് ഇനിയും ജീവനോടെ ഇരിക്കണം🙄 പൊന്നു മോൻ നേരെ ഓടിക്ക്🙄 അല്ലെങ്കിൽ കെട്ടുമ്പോൾ പെങ്ങളുടെ കർത്തവ്യം ചെയ്യാൻ നീ ആരെങ്കിലും വാടകക്ക് എടുക്കേണ്ടി വരും😂😂 ” – ശ്രീ
ചെക്കൻ ഒന്നും കേട്ട ഭാവം ഇല്ല…… ഇൗ ചെക്കൻ ഇത് ഇവിടെ ഒന്നുമല്ല മറ്റെവിടെയോ ആണെന്ന് തോന്നുന്നു🙄
” എടാ പന്നി…. മര്യധിക്ക് വണ്ടി ഓടിക്കു ” – ശ്രീ
” ഇൗ എന്താ…🙄 ” – ശരത്ത്
” കുന്തം ഒന്നു നോക്കി പോടാ…..” – ശ്രീ
വണ്ടി നേരെ ചെന്ന് അവസാനിച്ചത് ഞാൻ വിചാരിക്കുന്ന ഇടത്ത് തന്നെ ആണ്….. അത് തന്നെ കടലമ്മ യുടെ അടുത്ത്😊
” വാ ഇറങ്ങു…. ഇന്നത്തെ ചിലവ് എന്റെ വക😊 ” – ശരത്ത്
” അത് നീ പറയണം എന്ന് ഇല്ല…. നീ തന്നില്ല എങ്കിൽ ഞാൻ കുത്തിന് പിടിച്ച് വാങ്ങും….. ” – ശ്രീ
ഞങ്ങൾ നേരെ ഒരു ബെഞ്ചിൽ പോയി ഇരുന്നു 2 ഐസ്ക്രീം വാങ്ങി…..
” അല്ല മോനേ ഇൗ ഐസ്ക്രീമിൽ ഒതുക്കാൻ ആണോ ഇൗ പ്ലാൻ🤨 ” – ശ്രീ
” എടി മോളേ….. ഇത് സാമ്പിൾ…. വെടിക്കെട്ട് വരുന്നത് ഉള്ളൂ😉 ” – ശരത്ത്
” അല്ല ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ….. ” – ശ്രീ
” അതിനു മുമ്പ് ഒരു കാര്യം…. എന്റെ മോൾ ഇത് പോലെ ഒരു ചിലവ് ചെയ്യാൻ ഒരുങ്ങി ഇരുന്നോ….. ഇനി ചോദിക്കാൻ വന്നത് പറ ” – ശരത്ത്
” അത് എന്താ അങ്ങനെ പറഞ്ഞെ…. 🙄 ഞാൻ എന്തിനാ ചിലവ് ചെയ്യുന്നത്….. ” – ശ്രീ
” അത് അവിടെ നിൽക്കട്ടെ…. മോൾ എന്താ ചോദിക്കാൻ വന്നത്…. ” – ശരത്ത്
” അത് നീ എന്താ ഇന്നലെ അങ്ങനെ ഒക്കെ ചെയ്തത്….. ദേവേട്ടന്റെ മുന്നിൽ പതിവ് ഇല്ലാത്ത ഒരു അടുപ്പം….. നീ എന്നോട് ഇന്നേവരെ അങ്ങനെ ഒന്നും ചെയ്തിട്ടില്ല…. തെറ്റിദ്ധാരണ അല്ല…. പക്ഷേ നിനക്ക് ഇത്ര സ്വാതന്ത്ര്യം തന്നിട്ടും നീ ഇന്നേവരെ അങ്ങനെ ഒന്നും പെരുമാറിയിട്ടില്ല…. പക്ഷേ ഇന്നലെ നീ …. ” – ശ്രീ
” എനിക് തോന്നി ഇതാണ് എന്ന്….😄 ” – ശരത്ത്
” ചിരിക്കാതെ പറയട😡 ” – ശ്രീ
” എടി…. നീ പാവക്ക ജ്യൂസിന്റേ കാര്യം പറഞ്ഞപ്പോൾ എനിക് ഒരു പ്രണയം തോന്നിയിരുന്നു…. അതിന്റെ ഇടയിൽ…. നീയും അവനും ഇരിക്കുന്ന കണ്ടപ്പോൾ ഒന്നു പരീക്ഷിക്കാം കരുതി…. നിന്നോട് അവന് അങ്ങനെ ഉണ്ടെങ്കിൽ ഹി വിൽ ബി ജേലസ്…. ” – ശരത്ത്
” എന്നിട്ട് എന്റെ മോൻ എന്ത് കണ്ട് പിടിച്ചു…. ” – ശ്രീ
” അതോ….. അവന് നല്ല കുശുമ്പ് ഉണ്ട് കേട്ടോ….. അവന് കട്ട പ്രണയം ഉണ്ട് നിന്നോട്…. അവന്റെ ഓരോ നോട്ടത്തിൽ നിന്ന് പോലും മനസിലാവുന്ന കാര്യം ആണ് അത്…. ” – ശരത്ത്
കേട്ടിട്ട് ചിരി വന്നു…..😄 ദേവേട്ടന് അതും ഇൗ എന്നോട് പ്രണയം….. പ്രണയികുന്ന ഒരു പെണ്ണിനെ പറയുന്നത് ആണല്ലോ ദേവേട്ടന് അന്ന് ഗായത്രിയോട് പറഞ്ഞത്🙂
” എടി ചിരിക്കണ്ട…. വേണമെങ്കിൽ നീ ടെസ്റ്റ് ചെയ്ത് നോക്ക്….. ” – ശരത്ത്
” ഒന്നു പോടാ” എന്നും പറഞ്ഞു അവനെ തല്ലാൻ നോക്കിയപ്പോൾ ചെക്കൻ ഓടി കഴിഞ്ഞു അവന് പുറകെ ഓടിയപ്പോൾ എനിക് പുറകെ വണ്ടി വരുന്നത് ഞാൻ ശ്രദ്ധിച്ചില്ല…. അത് അവൻ കണ്ടത് കൊണ്ട് ആവണം അവൻ എന്നെ പിടിച്ച് മാറ്റി…. പക്ഷേ എന്റെ വെയ്റ്റ് അവന് താങ്ങാൻ പറ്റിയില്ല…..😁 ഞങ്ങൾ താഴേയ്ക്ക് വീണു ഒരു സ്ലോപ് ആയിരുന്നത് കൊണ്ട് 2 ഉം കൂടി ഉരുണ്ട് താഴേയ്ക്ക് പോയി🙄🙄🙄🙄
അവിടെ നിന്ന് കഷ്ടപ്പെട്ട് ആണ് ഞങ്ങൾ എഴുന്നേറ്റത്……
” എടി പന്നി എന്ന മുടിഞ്ഞ വെയ്റ്റ് ആണ് നിനക്ക്🥺 മനുഷ്യന്റെ നടു ഒടിഞ്ഞു….. ” – ശരത്ത്
” പോടാ പട്ടി….. ” – ശ്രീ
എന്നാല് അവരുടെ ഇൗ സഹോദര സ്നേഹം മറ്റൊരാളുടെ മുന്നിൽ തെറ്റിദ്ധരിക്കപ്പെടുന്ന ത് അവർ അറിഞ്ഞില്ല……
_________________
( ദേവൻ )
ഉച്ച കഴിഞ്ഞു അവളെയോ ഫ്രണ്ട്സിനെ യൊ കോളജിൽ എങ്ങും കണ്ടില്ല🙄
അവളുടെ ക്ലാസ്സിൽ ചോദിച്ചപ്പോൾ ആർക്കും അറിയില്ല….. എല്ലാം കൂടി വട്ട് പിടിക്കുന്നു….. ഇൗ പെണ്ണ് ഇത് എവിടെ പോയി…..
അന്ന് അവളെ ആ ആഷിഖ് ന് ഒപ്പം കണ്ടതോടെ പേടി ആണ്…. കാരണം അവന്റെ പഴയ സ്വഭാവം എല്ലാവർക്കും അറിയാവുന്നതാണ് പിന്നെ ഇപ്പോ നല്ലവൻ ആയത് പോലെയാണ് നടപ്പ് ഒക്കെ…. പക്ഷേ പേടി ഉണ്ട്… 🙄
തലക്ക് എല്ലാം കൂടി വട്ട് പിടിക്കുന്ന പോലെ തോന്നിയപ്പോൾ ആണ് ആദിയും ആയി ബീച്ചിലേക്ക് പോയത്…..
പക്ഷേ അവിടെ കണ്ട കാഴ്ച എന്നിൽ ആശ്വാസവും അതോടൊപ്പം ദേഷ്യവും ഉണ്ടാകി…. സഹോദരൻ എന്ന വാക്കിന്റെ വില പോലും അറിയാത്ത അത്രയും താഴ്ന്ന ഒരു പെണ്ണ് ആയിരുന്നോ ഇവൾ😒
” ദെ കണ്ടില്ലേ…. നീ അല്ലേ പറഞ്ഞത് അത് അവളുടെ സഹോദരൻ ആണെന്ന്… ഇപ്പോ ബോധ്യം ആയോ…. ” – ആദി
” എടാ ഞാൻ…. ” – ദേവൻ
” എനിക് അറിയാം നിനക്ക് എന്നോട് ചെറിയ വിശ്വാസ കുറവ് ഉണ്ടായിരുന്നു എന്ന്…. അത് കൊണ്ട് ആവാം ദൈവം നിന്നെ ഇവിടെ എത്തിച്ചത്…. ” – ആദി
ആദിയുടെ വാക്കുകൾ എന്നെ ഒന്നുകൂടി ദേഷ്യപ്പെടുത്തി…… അവൻ പറഞ്ഞാപ്പോൾ പോലും ഇവൾ ഇത്രയും തരം താഴ്ന്നു എന്ന് ഞാൻ കരുതിയില്ല….. 😡
ഇവളെ സ്നേഹിച്ച എന്നോട് എനിക് തന്നെ പുച്ഛം തോന്നി😒
പക്ഷേ ആദി അവന്റെ നില കൂടുതൽ ബദ്രം ആകിയ സന്തോഷത്തിൽ ആയിരുന്നു…..
പക്ഷേ എങ്കിലും അവൻ അറിഞ്ഞില്ല വെറുമൊരു തെറ്റിദ്ധാരണയിൽ തീരുന്നത് അല്ല 💙 ഇന്ദ്രബാല 💙 പ്രണയം എന്ന്…. അത് ഇന്നോ ഇന്നലെയോ എഴുതപ്പെട്ടത് അല്ല എന്നും യുഗങ്ങൾക്ക് മുമ്പേ എഴുതപ്പെട്ടത് ആണെന്നും💙💙💙
_______________
( ശ്രീ )
വീട്ടിൽ എത്തിയിട്ടും ഒരു സമാധാനം ഇല്ല…. എന്തോ മനസ്സിൽ ഒരു വേവലാതി….. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെ മനസ്സിൽ തോന്നുന്നു….. കിടന്നിട്ട് ഉറക്കം വരുന്നതേ ഇല്ല….. ബാൽക്കണിയിൽ പോയി ഇരുന്നിട്ടും പറ്റുന്നില്ല…..
ഞാൻ നേരെ ബഷീറിന്റെ ബാല്യകാലസഖി എടുത്തു എന്നിട്ട് പുറത്ത് വന്നിരുന്നു…. അതൊക്കെ വായിക്കുമ്പോൾ നമ്മുടെ ഒക്കെ സങ്കടം ഒന്നുമല്ല എന്ന് തോന്നി പോവും😊
അങ്ങനെ എങ്ങനെ ഒക്കെയോ ഉറങ്ങി…..
🌛🌛🌛🌞🌞🌞
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ചേച്ചി എന്നോട് അത് പറഞ്ഞത്…..
” എടി നീ എന്റെ നമ്പർ ദേവന് കൊടുക്കണം… അല്ലെങ്കിൽ ജിത്തു ഏട്ടന്റെ നമ്പർ വാങ്ങിയാലും മതി…. ” – ലച്ചു
ദേവെട്ടനോട് ചോദിക്കണ്ടെ എന്ന് ഓർത്തപ്പോൾ എന്തോ ഒരു പേടി…. എന്നാലും ഞാൻ ഒകെ പറഞ്ഞു…..
നേരെ പൂജ മുറിയിൽ കയറി കണ്ണന്റെ മുന്നിൽ നിന്നു…..
” എന്റെ കണ്ണാ…. എന്തോ പ്രശ്നം വരുന്നത് പോലെ….. കാത്തോളണേ എന്ന് പറയുന്നില്ല…. എന്തായാലും പിടിച്ച് നിൽകാൻ കഴിയണെ….. ” – ശ്രീ
എന്നും പറഞ്ഞു ഞാൻ ശരത്തിന്റെ കൂടെ നേരെ കോളേജിലേക്ക് പോയി……
__________________
( ദേവൻ )
ഞാൻ ഇന്ന് രാവിലെ കോളജിൽ പോയില്ല…..
ഒരു തരം മരവിപ്പ് ആയിരുന്നു…. ഞാൻ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു….. അല്ല സ്നേഹിക്കുന്നു…..
ദേവന്റെ ഓർമകൾ പഴയ ഡിഗ്രീ കാലഗട്ടത്തിലേക് പോയി….. ശ്രീയെ ഇൗ ഇന്ദ്രന്റെ മാത്രം ബാല ആകാൻ ദേവൻ ആഗ്രഹിച്ച കാലം💙💙💙
( ദേവേന്ദ്രൻ എന്നാണല്ലോ പേര്… അവിടെ നിന്നാണ് ഇൗ ഇന്ദ്രൻ വന്നത്….. ആരും ആരാ ഇന്ദ്രൻ എന്ന് ചോദിക്കരുത്🙄 )
രണ്ടാം വർഷ ക്ലാസുകൾ തുടങ്ങി കുറച്ച് ആയത് ഉള്ളൂ…. ഇന്നാണ് പുതിയ പിള്ളേർ ഒക്കെ വരുന്നത്…. ഞങ്ങൾ എല്ലാവരും സീനിയർ ആയതിന്റെ സന്തോഷത്തിൽ ആണ്….
അങ്ങനെ ഒക്കെ ഓർത്ത് മരച്ചുവട്ടിൽ ഇരിക്കുമ്പോൾ ആണ് ഗേറ്റ് കടന്നു കൂട്ടുകാരിയുടെ കൈയും പിടിച്ച് അവള് ഞങ്ങളുടെ മുന്നിലേക്ക് വന്നത്……
എന്റെ ബാല💙
എല്ലാ കുട്ടികളും പേടിച്ച് ഒക്കെ വരുമ്പോൾ ഇവൾ മാത്രം ചിരിച്ചും കളിച്ചും ആണ് വന്നത്…. ഒരു സാധാരണ ചുരിദാറും ഇട്ട് മുഖത്ത് ഒരു വിധത്തിൽ ഉള്ള ചമയങ്ങളും ഇല്ലാതെ ഒരു പെൺകുട്ടി…. പക്ഷേ എന്നിട്ടും അവള് സുന്ദരി ആയിരുന്നു….. നെറ്റിയിൽ ഒരു കുഞ്ഞി പൊട്ട് അവളുടെ ഭംഗിയുടെ ആകം കൂട്ടി….😊
കണ്ടപ്പോൾ തന്നെ മനസ്സിൽ തറച്ചു…. ആ കണ്ണുകൾ….. ഒരു തരി പോലും കരിമഷി ഇല്ലാതെ കൂടി തിളങ്ങുന്ന ആ കണ്ണുകൾ…..
പെട്ടെന്ന് ആണ് അവൻ നെട്ടിയുണർന്നത്……
ആ കണ്ണുകൾ ശല്യം തന്നെ ചെയ്യുന്നത് പോലെ തോന്നി അവന്…. സമയം നോക്കിയപ്പോൾ ഉച്ച ആവാൻ ആയിരുന്നു…. ഉച്ചക്ക് ക്ലാസ്സിൽ കയറാം എന്നാണ് ആദിയോട് പറഞ്ഞിരിക്കുന്നത്…..
ഞാൻ വേഗം റെഡി ആയി കോളേജിലേക്ക് പോയി…..
________________
( ശ്രീ )
കോളജിൽ ചെന്ന്, ദേവേട്ടന് എപ്പോഴും ഇരിക്കുന്ന ഇടത്ത് നോക്കിയപ്പോൾ ശൂന്യം ആണ്…… ഏട്ടൻ വന്നില്ലേ ഇന്ന്🙄
നോക്കിയപ്പോൾ അച്ചായൻ ഉണ്ട്…..
ആവളുമാർ കൂടെ ഉണ്ട്….. ഞാൻ നേരെ അച്ചായന്റെ അടുത്ത് ചെന്ന് ചോദിച്ചപ്പോൾ. ദേവേട്ടൻ ഉച്ചക്ക് വരുക ഉള്ളൂ എന്ന് പറഞ്ഞു….
ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് പോയി……
ഉച്ചക്ക് നോക്കി എങ്കിലും കണ്ടില്ല… അങ്ങനെ വൈകിട്ട് കോളേജ് വിട്ടപ്പോൾ ഞാൻ അവരുടെ അടുത്തേക്ക് ചെന്നു….. ദേവേട്ടൻ വന്നിട്ടുണ്ട്….. അടുത്തേക്ക് നടക്കുംതോറും എന്തോ ഉള്ളിൽ ഒരു ഭയം…. എന്തോ അരുതാത്തത് നടക്കാൻ പോകുന്നത് പോലെ…..
” ദേവേട്ടാ…. ” – ശ്രീ
” എന്താ ” – ദേവൻ
” അത് എനിക് ജിത്തു ഏട്ടന്റെ നമ്പർ വേണമായിരുന്നു…. ” – ശ്രീ
” എന്തിന് ” – ദേവൻ
” അത് ലച്ചു ചേച്ചി…. ” – ശ്രീ
പറഞ്ഞു തീരുന്നതിനു മുമ്പേ ആദി അതിനു ഇടയിൽ കയറിയിരുന്നു….
” ചിലപ്പോൾ നിന്റെ ഏട്ടനെ കൂടി വളക്കാൻ ആയിരിക്കും…. ഇപ്പോ ഉള്ളത് ഒന്നും പോര എന്ന് തോന്നിയിട്ടുണ്ടാവും ” – ആദി
” അത് നിങ്ങളുടെ സ്വഭാവം ആണ്…. ചേച്ചി ചോദിച്ചു അതാ…. ” – ശ്രീ
” എന്തിനാ നീ ഇത്രയും ടെമ്പർ ആവുന്നത്….. അവൻ പറഞ്ഞത് ശെരി അല്ലേ…. നിന്നെ പോലെ ഒരു പെണ്ണ് സ്വന്തം അങ്ങളയുമായി പോലും വേണ്ടാത്ത ബന്ധം വെക്കുന്ന നിന്നെ പോലെ ഒരു പെണ്ണ്…. നിനക്ക് എന്ത് ഉറപ്പിൽ ഞാൻ എന്റെ ചേട്ടന്റെ നമ്പർ തരും…. നീ അവനെയും….. ” – ദേവൻ
പറഞ്ഞു തീരുന്നതിനു മുമ്പേ ഞാൻ കൈകൾ പൊക്കി മതി എന്ന് കാണിച്ചു…..
” ചേച്ചി പറഞ്ഞ കൊണ്ട് ചോദിച്ചത് ആണ്…. പിന്നെ ഞാൻ എന്റെ ജീവിതത്തിൽ ഒരു ഒറ്റ തെറ്റ് ചെയ്തിട്ട് ഉള്ളൂ…. ദെ ഇൗ നിൽക്കുന്ന ചെറ്റയെ പ്രണയിച്ചു എന്ന ഒരൊറ്റ തെറ്റ്…. ചോദിച്ചതിന് ക്ഷമിക്കണം mr ദേവേന്ദ്രൻ…. ” – ശ്രീ
എന്നും പറഞ്ഞു ഞാൻ നടന്നു….. കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ട് ഇരുന്നു…..
തലയിൽ എന്തോ വല്ലാത്ത ഒരു ഭാരം എടുത്ത് വെച്ചത് പോലെ….. സ്വന്തം ആങ്ങളയെ അങ്ങനെ കാണാൻ മാത്രം അതംപതിച്ചവൾ ആണോ ഞാൻ😭😭😭 അത്രക്ക് തരം താഴ്ന്ന ഒരു പെൺകുട്ടി ആയാണോ എന്നെ ദേവേട്ടൻ കണ്ടത്😭
ദേവേട്ടൻ ഇതൊക്കെ പറയുമ്പോൾ ഒരുപാട് കുട്ടികൾ അത് കേൾക്കുന്നുണ്ടായിരുന്നു…. ചിലരുടെ മുഖത്ത് സഹതാപം ആണെങ്കിൽ ചിലരുടെത് പുച്ഛവും മറ്റ് ചിലരുടെ മുഖത്ത് ഞാൻ കണ്ടത് എന്നിലെ പെണ്ണിനോട് ഉള്ള കാമം ആയിരുന്നു….
എനിക് ഇതൊക്കെ കൂടി കണ്ടിട്ട് ശരീരം തളരുന്ന പോലെ തോന്നുന്നു……
പുറകിൽ നിന്ന് അമ്മു ശ്രീ എന്ന് വിളിക്കുന്നുണ്ട് എങ്കിലും അവരെ ഒന്നും നോക്കാൻ കൂടി കഴിയുന്നില്ല…..
തല വെട്ടി പൊളിക്കുന്ന പോലെ….. കൈകാലുകൾ കുഴയുന്നു…… നടന്നു ഞാൻ റോഡിൽ എത്തിയിരുന്നു….. പെട്ടെന്ന് കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി….
റോഡ് മുറിച്ച് കടകുന്നതിന്റെ ഇടയിൽ അങ്ങനെ തോന്നി എങ്കിലും മനസ്സ് നിശ്ചലം ആയത് കൊണ്ട് ആവണം അവളുടെ കൈ കാലുകൾ അവയുടെ ചലനം അവസാനിപ്പിചില്ല…..
കണ്ണിൽ ഇരുട്ട് പരന്നതും പെട്ടെന്ന് ചെവിയിൽ എന്തോ വലിയ ഒരു ശബ്ദം അലയടിച്ചു…. താൻ ഉയർന്നു പൊങ്ങുന്ന ആയി തോന്നി അവൾക്ക്…..
ഒപ്പം താൻ ആഗ്രഹിച്ച ഒന്നു കേട്ടു…..
ബാലേ……….💙💙💙💙💙
ആരാ വിളിച്ചത് എന്നു കണ്ടില്ല എങ്കിലും ആ വിളി അവിടം മൊത്തം പ്രകമ്പനം സൃഷ്ടിക്കുന്നത് അവള് അറിഞ്ഞു💙💙💙💙💙
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Ettante kanthaari യുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Indrabaala written by Ettante kanthaari
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Oroo partum ithra late aakkalle plzzz
Katta waiting…….💙