💙✍️💞… Ettante kaanthari…💞
” നിനക്ക് ഇൗ വിവാഹത്തിന് പൂർണ സമ്മതം ആണോ….. അങ്ങനെ ആണെങ്കിൽ മാത്രം ഇത് തുടർന്ന് കൊണ്ടുപോയാൽ മതി….. ” – മാധവൻ
അത് കേട്ടപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചു…. ഏട്ടൻ ഉറപ്പായും സമ്മതം അല്ല എന്ന് പറയും എന്ന്….. അതായിരിക്കണം ഏട്ടൻ ഇന്നലെ മൗനം ആയി നിന്നത്…… പക്ഷേ ഏട്ടന്റെ മറുപടി എന്നെ നെട്ടികുന്നത് ആയിരുന്നു😳🙄
” അതേ…. എനിക് പൂർണ സമ്മതം ആണ്….. ” – ശരൺ
അത് കേട്ടപ്പോൾ ദയനീയമായി എന്നെ നോക്കുന്ന ശ്രീയെ ആണ് കണ്ടത്….. കണ്ടപ്പോൾ ഉള്ള് പിടഞ്ഞു….. അപ്പോ ഏട്ടന് ഇഷ്ടം ആയിരുന്നോ അവളെ….. പക്ഷേ ഒരു വാകോ നോക്കോ കൊണ്ട് പോലും തോന്നിയിട്ടില്ല അത്…..
ഏട്ടൻ പിന്നെ എന്തിനായിരുന്നു….. ഇന്നലെ മൗനം ആയി നിന്നത്….. പല ചോദ്യങ്ങളും എന്റെ മനസ്സിലേക്ക് വന്നു…… അതിനു ഉത്തരം ഒരാൾക്കേ തരാൻ ആവൂ…… ശരൺ ഏട്ടന്…….
___________________
( ശ്രീ )
ഏട്ടന്റെ മറുപടി കൂടി ആയപ്പോൾ പൂർണ്ണം ആയി….. ഇനി എന്തായാലും ഇൗ ബന്ധം നടക്കും….. എനിക് ഒരു ഒഴിവ് കഴിവും പറയാൻ ആവില്ല…. എന്നാലും ഏട്ടൻ എല്ലാം അറിഞ്ഞിട്ടും ഇതിന് സമ്മതിച്ചോ….. എന്തോ എനിക് വിശ്വസിക്കാൻ ആവുന്നില്ല….. ഇനി ശരത്ത് പറഞ്ഞിട്ട് ഉണ്ടാവില്ലേ….. അത് കൊണ്ടാകുമോ ഏട്ടൻ ഇൗ ബന്ധത്തിന് സമ്മതിച്ചത്……
എന്തായാലും ഒന്ന് ഉറപ്പ് ആയി….. എനിക് വിധിച്ചത് ശരൺ ഏട്ടൻ തന്നെ ആവും…. എല്ലാം വിധിയുടെ വിളയാട്ടം….. എന്തായാലും വരുന്നത് പോലെ വരട്ടെ…..
നോക്കിയപ്പോൾ അച്ഛൻ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്…. ഞാൻ ഒന്നു ചിരിച്ച് കാണിച്ചു….. പാവം എന്നെ ഓർത്ത് ഒരുപാട് സങ്കടപെടുന്നുണ്ട്….. ഇനിയും ആ പാവത്തിനെ വിഷമിപ്പികരുത്…..
അത്കൊണ്ട് ഞാൻ വളരയധികം സന്തോഷം അഭിനയിച്ചു….. ദേവേട്ടനും കുടുംബവും ഉണ്ടായിരുന്നു….. ഗായത്രി വന്നില്ല….. എന്താണോ എന്തോ….
അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ടെക്സ്റ്റൈൽസിലെക് കയറി….. എല്ലാവരും നല്ല സന്തോഷത്തിൽ ആണ്…. എനിക്കെന്ത് ഡ്രസ്സ് എടുക്കണം എന്ന് ചോദിച്ച അമ്മയോട് മറുപടി പറഞ്ഞത് ശരൺ ഏട്ടൻ ആണ്…..
അങ്ങനെ അദ്ദേഹത്തിന്റെ തീരുമാന പ്രകാരം സാരി എടുത്തു…..
ഒരുപാട് കളക്ഷൻ ഉണ്ടായിരുന്നു അവിടെ…. അമ്മമാർക്ക് ഒക്കെ നോക്കി നോക്കി വട്ടായപ്പോൾ എന്നെ വിളിച്ചു….
ഞാൻ അതൊക്കെ നോക്കിയിട്ട് എനിക് എന്തോ ഒരു തൃപ്തി വരുന്നില്ല….. ശരൺ ഏട്ടൻ വന്നു ഒരെണ്ണം കാണിച്ചു എങ്കിലും അതും എനിക് ഇഷ്ടമായില്ല…..
അപ്പോഴാണ് ദേവെട്ടനും ശരത്തും കൂടി ഒരു സാരിയും കൊണ്ട് വന്നത്….. അത് കണ്ടപ്പോൾ തന്നെ എന്റെ കണ്ണുകളിൽ ഉടക്കി….. എന്തോ വല്ലാത്ത ഒരു വികാരം തോന്നി….. ഒരുപാട് ഇഷ്ടപ്പെട്ടു….. അത് കാണിച്ചപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു…..
ഗോൾഡൺ കളർ സാരി ആയിരുന്നു….. അതിൽ മുഴുവൻ മയിൽപീലി ഡിസൈനിൽ പട്ടുനൂൽ കൊണ്ട് നെയ്തിരികിന്നു…… എന്നിട്ട് അവയിൽ ഗോൾഡൺ കല്ലും പതിപ്പിച്ചിട്ടുണ്ട്…..
എനിക് ഡ്രസ്സ് എടുത്ത് കഴിഞ്ഞതും ഞാനും ശരത്തും പതിയെ അവിടെ നിന്ന് വലിഞ്ഞു….. ഇനി ഓർണമെന്റ്സ് എടുക്കുമ്പോൾ മാത്രമേ എന്റെ ആവശ്യം ഉള്ളൂ… എനിക് അവനോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു……
ഞങ്ങൾ പതിയെ അവിടെ നിന്നും മാറി…..
” എന്താ ശ്രീ…. ” – ശരത്ത്
” എടാ….. നീ ശരൺ ഏട്ടനോട് പറഞ്ഞില്ലേ ഒന്നും…. ” – ശ്രീ
” എല്ലാം പറഞ്ഞു…… നിന്റെ അസുഖത്തെ കുറിച്ച് ഒക്കെ….. ” – ശരത്ത്
” പിന്നെന്താ ഏട്ടൻ എല്ലാം സമ്മതിച്ചത്….. ” – ശ്രീ
” എനിക് അറിയില്ല ശ്രീ….. ഏട്ടന് നിന്നോട് ഒരു ഇഷ്ടം ഉള്ളത് ആയി എനിക് തോന്നിയിട്ടില്ല….. പിന്നെ ഇത്….. ” – ശരത്ത്
” സാരില്ലട….. വിധി ഇതാവും….. ” – ശ്രീ
പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു….. ഇനിയും അവനെ സങ്കടപെടുതുന്നതിൽ ഒരു അർത്ഥവും ഇല്ല…… ഞാൻ ഉടനെ മുഖത്ത് ഒരു ചിരി ഒക്കെ വരുത്തി…….
” അല്ല നീ ഡ്രസ്സ് എടുകുന്നില്ലെ….. വാ നമുക്ക് എടുക്കാം….. ” – ശ്രീ
എന്നും പറഞ്ഞു ഞാൻ അവനെയും വലിച്ച് gents സെക്ഷനിലേക് പോയി…..
____________________
( ശരത്ത് )
അവള് ചിരിച്ച് കളിച്ച് ഒക്കെ ആണ് പോകുന്നത്….. പക്ഷേ ഉറപ്പാണ് നല്ല സങ്കടം ഉണ്ട്…. എന്നെ കൂടി സങ്കടപെടുതണ്ട എന്ന് കരുതി ആണ്……
എന്തായാലും ഇന്ന് തന്നെ ശരൺ ഏട്ടനോട് സംസാരിക്കണം…..
അത് മനസ്സിൽ ഉറപ്പിച്ച് ഞാൻ അവളോടൊപ്പം സന്തോഷം അഭിനയിച്ചു…..
ഞങ്ങൾ അങ്ങോട്ട് ചെന്നപ്പോൾ അവിടെ എല്ലാവരും ഉണ്ട്…. ഏട്ടന് ഡ്രസ്സ് എടുക്കുക ആണ്….. അങ്ങനെ ഡ്രസ്സ് ഒക്കെ എടുത്ത് കഴിഞ്ഞ് ഞങ്ങൾ നേരെ വീട്ടിലേക്ക് പോയി…..
” അല്ല കുട്ടിക്ക് ആഭരണങ്ങൾ ഒന്നും എടുകുന്നില്ലെ….. ” – ദേവന്റെ അച്ഛൻ
” അത് ഇവൾക്ക് പരമ്പരാഗത ആഭരണങ്ങൾ ആണ്….. കുടുംബത്തിലെ ഏറ്റവും ഇളയ പെൺകുട്ടിക്ക് ഉള്ളത് ആണ് പരമ്പരാഗത സ്വർണ്ണം……. ഇവൾ ആണ് ഇളയത്….. ” – മാധവൻ
” അപ്പോ മുത്തശ്ശിക്ക് ശേഷം കുട്ടിക്ക് ആവും അല്ലേ….. ” – ദേവന്റെ അച്ഛൻ
” അ..തേ…. ” – മാധവൻ
പറഞ്ഞപ്പോൾ ചെറിയചന്റെ വാക്കുകൾ ഇടറി…..🙄
” കുടുംബ സ്വത്ത് വീട്ടിലെ പെൺകുട്ടികൾക്ക് ഉള്ളത് ആണ്….. ഇവർ 2 പേരും മാത്രമേ ഉള്ളൂ പെൺകുട്ടികൾ….. ഏട്ടനും അനിയനും 2 ആൺമക്കൾ ആണ്….. പഴയ ഓരോ ആചാരങ്ങൾ ” – ശ്രീയുടെ അമ്മ
” മാധവേട്ട ഞാൻ ഒരു കാര്യം ചോദിക്കട്ടെ….. നമുക്ക് ലച്ചുവിന്റെയും ജിത്തുവിന്റെ ഉം വിവാഹം ഇവർക്ക് ഒപ്പം നടത്തികൂടെ…… ” – ദേവന്റെ അച്ഛൻ
” മുഹൂർത്തം നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം…… ” — മാധവൻ
” ഞാൻ നോക്കിചു….. അനുകൂലം ആണ്….. “. – ദേവന്റെ അച്ഛൻ
” എങ്കിൽ അങ്ങനെ ആവട്ടെ കാര്യങ്ങള്….. ” – മാധവൻ
എന്നും പറഞ്ഞു 2 കല്യാണവും ഒരേ ദിനം നടത്താൻ തീരുമാനിച്ചു ഞങ്ങൾ പിരിഞ്ഞു……
എല്ലാവരും അവരവരുടെ വീട്ടിലേക്ക് ആണ് പോയത്….
വീട്ടിൽ എത്തി ഒരു അവസരത്തിന് ആയി ഞാൻ കാത്തിരുന്നു…… എട്ടനോട് സംസാരിക്കാൻ……..
അങ്ങനെ ഏട്ടൻ മുറിയിൽ ഒറ്റക്ക് ആണെന്ന് മനസ്സിലായപ്പോൾ ഞാൻ വേഗം അങ്ങോട്ട് ചെന്നു……
ഏട്ടൻ ഏതോ ഫോണിൽ ആയിരുന്നു
” ഏട്ടാ…. ഞാൻ അകത്തേക്ക് വന്നോട്ടെ….. ” – ശരത്ത്
” ആ വരൂ….. എന്താ ശരത്ത്….” – ശരൺ
” അത് ഏട്ടാ…. ഞാൻ പറഞ്ഞത് അല്ലേ….. അവളുടെ അസുഖത്തെ കുറിച്ച് ഒക്കെ…. ഏട്ടന് സമ്മതം ആണോ….. എന്നിട്ടും…. ” – ശരത്ത്
” നമ്മൾ പ്രണയിക്കുന്ന പെണ്ണിന് എന്തെങ്കിലും കുറവ് ഉണ്ടെങ്കിൽ അത് നമ്മൾ അല്ലേ ക്ഷമികേണ്ടത്….. ” – ശരൺ
” ഏട്ടൻ എന്താ ഉദേശിച്ചത്….. ” – ശരത്ത്
” എനിക് അവളെ കുഞ്ഞിലെ മുതൽ ഇഷ്ടം ആണ്….. അവൾക്ക് ഒരു അസുഖം ഉണ്ടെന്ന് കരുതി എനിക് ഒഴിവാകാൻ പറ്റുമോ….. ” – ശരൺ
” സത്യമാണോ ഏട്ടൻ ഇൗ പറയുന്നത്….. ” – ശരത്ത്
” അതേ ശരത്ത്….. എനിക് അവളെ ജീവൻ ആണ്….. അവളെ ഞാൻ നോക്കിക്കോളാം പൊന്നു പോലെ….. അവൾക്ക് എന്നെ ഉൾകൊള്ളാൻ പറ്റുമോ എന്ന് അറിയാത്തത് കൊണ്ടാണ് ഞാൻ ഒന്നും പറയാതെ ഇരുന്നത്….. ” – ശരൺ
” ഏട്ടാ….. എനിക് ഒന്നേ പറയാൻ ഉള്ളൂ….. അവള് പാവം ആണ്….. അവളെ വിഷമിപ്പിക്കരുത്…… ” – ശരത്ത്
എന്നും പറഞ്ഞു ഞാൻ ഏട്ടന്റെ മുറിയിൽ നിന്ന് ഇറങ്ങി…..
ഏട്ടന് അവളോട് ഇത്രയും സ്നേഹം ഉണ്ടായിരുന്നോ…… എങ്കിൽ പിന്നെ അത് നടക്കട്ടെ…. അതല്ലേ നല്ലത്….. അവൾക്ക് ചിലപ്പോൾ ആദ്യം ഇതൊന്നും ഉൾകൊള്ളാൻ ആവില്ല…. പക്ഷേ അവൾക്ക് നന്മ മാത്രമേ ഉണ്ടാവുക ഉള്ളൂ…. അപ്പോ എല്ലാം അത് പോലെ തന്നെ നടക്കട്ടെ…..
എന്തായാലും ഞാൻ ആയിട്ട് അവളോട് ഒന്നും പറയുന്നില്ല……എല്ലാം അവള് ആയി തന്നെ അറിയട്ടെ…….
ഞാൻ നേരെ മുറിയിലേക്ക് പോയി…..
________________________
( ശ്രീ )
വീട്ടിൽ എത്തിയപ്പോൾ തന്നെ ഞാൻ മുറിയിലേക്ക് പോയി…… തല വേദന എടുക്കുന്നുണ്ട്….. അത് കൊണ്ട് ഞാൻ നേരെ കിടന്നു…..
പിന്നെ രാത്രിയോടയാണ് ഞാൻ എഴുന്നേറ്റത്….. അതും ചേച്ചി വന്നു വിളിച്ചപ്പോൾ…..
” മോളെ….. എഴുന്നേൽക്കാൻ ആയില്ലേ…. എന്തുപറ്റി നിനക്ക്…. ” – ലച്ചു
” ഒന്നുമില്ല ചേച്ചി….. ചെറിയ ഒരു തലവേദന…..” – ശ്രീ
” കുഴപ്പം ഒന്നുമില്ലല്ലോ….. നിനക്ക് ” – ലച്ചു
എന്നും ചോദിച്ച് ചേച്ചി എന്റെ നെറ്റിയിൽ ഒക്കെ തൊട്ടു നോക്കി…….
” ഒന്നുമില്ല ചേച്ചി…… ” – ശ്രീ
” എന്ന വാ നമുക്ക് ഭക്ഷണം കഴിക്കാം….. ” – ലച്ചു
ഞാൻ ഉടനെ ചേച്ചിയുടെ ഒപ്പം താഴേയ്ക്ക് ചെന്നു……
അവിടെ എല്ലാവരും കഴിക്കാൻ ഇരുന്നിരുന്നു…..
” മോളെ ഇപ്പോ എങ്ങനെ ഉണ്ട്….. ” – അമ്മ
” കുഴപ്പം ഒന്നുമില്ല…… ” – ശ്രീ
എന്നും പറഞ്ഞു ഞാൻ എന്തോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റ്…… അപ്പോളാണ് അച്ഛൻ അത് പറഞ്ഞത്…..
” മോൾ കോളജിൽ അടുത്ത മാസം ലീവ് എടുത്തോ…… കല്യാണവും പൂജയും ഒക്കെ ഉള്ളത് അല്ലേ….. ” – അച്ഛൻ
” ശെരി അച്ഛാ….. ” – ശ്രീ
എന്നും പറഞ്ഞു ഞാൻ മുകളിലേക്ക് കയറി പോയി……
മുറിയിൽ ചെന്ന് കിടക്കാൻ തോന്നിയില്ല…… നേരെ ബാൽക്കണി യിലെക് ചെന്നു……
നല്ല നിലാവെളിചം ഉണ്ടായിരുന്നു…… കുറച്ച് നേരം നിലാവിൽ കുളിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രനെ നോക്കി നിന്നു……
പൂർണ നിലാവിൽ മുല്ലപ്പൂവിന്റെ ഗന്ധം കൂടിൻവന്നപ്പോൾ അതിനു വല്ലാത്ത ഒരു മാദ്ധുര്യം ഉണ്ടായി……
അവിടം ഉള്ള ഊഞ്ഞാലിൽ ഇരുന്നു….. കണ്ണുകളടച് ഇരുന്നപ്പോൾ മനസ്സിലേക്ക് വന്നത് അന്നത്തെ സ്വപ്നം ആണ്…… എന്തായിരിക്കും അത് തന്നെ മനസ്സിലേക്ക് ഓടി എത്തുന്നത്….. ഞാനുമായി എന്തോ മുൻ ജന്മ ബന്ധം ഉള്ളത് പോലെ….. മനസ്സ് കലുഷിതം ആണ്…..
____________________
( ദേവൻ )
ഇന്നത്തെ സംഭവങ്ങൾ ഒക്കെ ഒരു മിന്നായം പോലെ മനസ്സിൽ മിന്നിമറഞ്ഞു….. അവൾക്ക് ശെരിക്കും ഇഷ്ടം ആണ്…… ശരത്തും ഹാപ്പി ആണ്….. എല്ലാവരും അതിൽ ഒകെ ആണ്……
ഇനിയും അവർക്ക് ഇടയിലേക്ക് ഇടിച്ചു കയറാൻ ശ്രമിക്കുന്നത് മര്യാദ കേട് ആണ്……. അത് കൊണ്ട് ശ്രീ ഇനി മുതൽ എന്റെ ഫ്രണ്ട് ആണ്….. നല്ലോരു സുഹൃത്ത്😊
ഞാൻ വേഗം കിടന്നു കണ്ണുകൾ അടക്കുമ്പോൾ എന്തോ ശ്രീയുടെ മുഖം ആണ് മനസ്സിലേക്ക് വരുന്നത്….. ഉള്ളിൽ ഇരുന്നു ആരോ അവള് നിന്റെ ആണെന്ന് പറയും പോലെ……
എങ്ങനെ ഒക്കെയോ ഞാൻ ഉറങ്ങി….. പെട്ടെന്ന് ആണ് എന്തോ ഒരു സ്വപ്നം കണ്ട് ഞാൻ നെട്ടിഎഴുന്നേറ്റ്…… എന്തോ അത് എന്നെ വല്ലാതെ അലട്ടുന്നു…..
മനസ്സിൽ എന്തോ ഭാരം കയറ്റി വെച്ചത് പോലെ…… ആരുടെയോ കല്യാണം ആണ്….. പക്ഷേ എന്താണ് അതെന്നോ…. ഒന്നും….. ഒന്നും മനസിലായില്ല…..
ദിവസങ്ങൾ കടന്നു പോയി….. ദിനവും കോളജിൽ പോകുമെങ്കിലും അവള് അധികം ഒന്നും മിണ്ടില്ല…..
എന്നോട് മാത്രം ഉള്ളൂ ഇങ്ങനെ….. ബാകി എല്ലാവരോടും നല്ല കൂട്ട് ആണ്…..ഞാനും അങ്ങോട്ട് അധികം മിണ്ടാൻ പോയില്ല…… വെറുപ്പ് ആവും എന്നോട്….. അങ്ങനെ ആയികൊട്ടേ……. അതാണ് നല്ലത്…….
മരച്ചുവട്ടിൽ ഇരിക്കുമ്പോൾ ആണ് അവളും കൂട്ടുകാരും വന്നത്…..
” ആ നിങ്ങള് വന്നോ….. ” – സാം
” ആ അച്ചായ…. അതുൽ ഏട്ടാ …. ഒരു കാര്യം പറയാൻ ആണ് വന്നത്….. ” – ശ്രീ
” എന്താണ് മോളെ….. ” – സാം
” അടുത്ത മാസം പതിനാറാം തിയതി എന്റെ കല്യാണം ആണ്….. ഇനി ഇൗ മാസം ഞാൻ കോളജിൽ വരില്ല…… ” – ശ്രീ
” എന്താ ഇത്ര പെട്ടെന്ന്…… ” – സാം
” വിധി അല്ലേ അച്ചായ എല്ലാം തീരുമാനിക്കുന്നത്…… അടുത്ത ആഴ്ച പൂജകളും മറ്റുമാണ്….. തലേ ദിവസം തന്നെ നിങ്ങള് 2 പേരും എത്തണം…… എങ്കിൽ പിന്നെ കാണാം ബൈ….. ” – ശ്രീ
എന്നും പറഞ്ഞു അവള് പോയി…..
” അവൾക്ക് നിന്നോട് ഉള്ള ദേഷ്യം ഇപ്പോഴും മാറിയില്ല അല്ലേ…… ” – സാം
” അങ്ങനെ പെട്ടെന്ന് ഒന്നും മാറുന്നത് അല്ലല്ലോ ഞാൻ അവളോട് ചെയ്തത്……” – ദേവൻ
” ഞങ്ങളെ മാത്രം ക്ഷണിച്ച് ഉള്ളൂ അല്ലേ…. സാരമില്ല മോനെ ദേവാ….. പായസത്തിന്റെ രുചി പറഞ്ഞു തരാം കേട്ടോ….. ” – അതുൽ
ഉടനെ സാം എന്നെ നോക്കി……
” എടാ ഇതൊക്കെ എന്തിന്റെ കുഞ്ഞു ആണ് ഡാ…. ” – സാം
” ദൈവത്തിനു മാത്രം അറിയാം….. ” – ദേവൻ
” അല്ല ഏട്ടന്റെ കല്യാണം എപ്പോ ആണ്…..” – സാം
” പതിനാറാം തിയതി….. ” – ദേവൻ
” 2 കല്യാണവും ഒരേ ദിനം ആണല്ലോ….. ” – അതുൽ
” അതേ….. ” – ദേവൻ
ഇവർക്ക് അറിയില്ല……. ശ്രീയുടെ ചേച്ചി ആണ് ജിത്തു ഏട്ടന്റെ പെണ്ണ് എന്ന്😁 ഒരു സർപ്രൈസ് ആയി ഇരുന്നോട്ടെ……
_____________________
( ശ്രീ )
പിറ്റെ ദിവസം മുതൽ പൂജകൾ ആരംഭിച്ചു…… കുടുംബത്തിലെ എല്ലാവരും തറവാട്ടിൽ ഉണ്ട്……
ആദ്യ ദിനം കന്യാവൃത വാഗ്ദാനം ആയിരുന്നു…….
രണ്ടാം ദിനം തുലാഭാരം ആയിരുന്നു….
എന്റെ ഭാരത്തിന് തുല്യം ആയി ചിലറ തുട്ടുകൾ ആയിരുന്നു……
അങ്ങനെ 5 ദിവസങ്ങൾ കഴിഞ്ഞു……
ഇന്നത്തെ പൂജകൾ കഴിഞ്ഞ് മുറിയിലേക്ക് പോകുന്ന വഴി ആണ് ശരൺ ഏട്ടന്റെ മുറിയിൽ നിന്ന് ഫോൺ വിളി കേട്ടത്….. പെട്ടെന്ന് എന്റെ പേര് കേട്ടത് കൊണ്ടാണ് ശ്രദ്ധിച്ചത്……
അവിടുന്ന് പറയുന്ന കാര്യങ്ങള് ഒക്കെ കേട്ട് തല കറങ്ങുന്നത് പോലെ തോന്നി…..
എന്തിനാ ദേവിയെ😔😔😔 എന്നോട് മാത്രം ഇങ്ങനെ 😔😔😔😔😔
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Ettante kanthaari യുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Indrabaala written by Ettante kanthaari
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
എന്താ പറഞ്ഞത് ന്ന് പറഞ്ഞിട്ട് അവസാനപ്പിച്ചൂടെ, ഇനിയിപ്പോ രണ്ടു ദിവസം കാത്തിരിക്കണ്ടെ 😥😥
daily one part idam ini