Skip to content

💙 ഇന്ദ്രബാല 💙 14

indrabaala novel aksharathalukal

✍️💞… Ettante kaanthari…💞

( മാധവൻ ) [ശ്രീയുടെ അച്ഛൻ]

 

” എന്തായി മാധവാ കാര്യങ്ങള്…… ” – മുത്തശ്ശി

 

” അമ്മേ ആ തിരുമേനി എല്ലാം അറിയുന്നത് പോലെ ഇങ്ങോട്ട് സംസാരിക്കുക ആണ്….. ഏട്ടന്റെ മകൻ ആണെന്ന് പറഞ്ഞപ്പോൾ അങ്ങനെ വരില്ല എന്നൊക്കെ പറഞ്ഞു…. അവസാനം സത്യങ്ങൾ മുഴുവൻ പറയേണ്ടി വന്നു….. ” – മാധവൻ

 

” ശരത്ത് ഉണ്ടായത് അല്ലേ കൂടെ…… അപ്പോ അവൻ…. ” – മുത്തശ്ശി

 

 

” അവൻ എല്ലാം അറിഞ്ഞു അമ്മേ…. പക്ഷേ അമ്മക്ക് അറിയാം എന്ന് ഞാൻ പറഞ്ഞില്ല മനഃപൂർവം തന്നെ…. ഭാഗ്യത്തിന് ആ തിരുമേനി കൂടുതൽ ഒന്നും ചോദിച്ചില്ല…. ” – മാധവൻ

 

 

” അത് നന്നായി….. അല്ലെങ്കിൽ  ഞാൻ അറിഞ്ഞു എന്ന് എന്തെങ്കിലും അവൻ അറിഞ്ഞാൽ പ്രശ്നം ആകും…. ശരണിന്റെ ജന്മ രഹസ്യം മുഴുവൻ പുറത്ത് വരും…. ” – മുത്തശ്ശി

 

 

 

” ഞാൻ കരുതി ആ തിരുമേനി എല്ലാം പറയും എന്ന്….. പക്ഷേ ആ തിരുമേനിക്ക് ഒന്നും അറിയില്ല…. അയാള് നമ്മളുടെ ഇപ്പോഴത്തെ കാര്യങ്ങള് ആണ് പറയുന്നത് അല്ലാതെ പഴയ കാര്യങ്ങള് ഒന്നും പറഞ്ഞില്ല….. ” – മാധവൻ

 

 

” എന്താ മാധവാ നീ ഉദേശിച്ചത്….. ” – മുത്തശ്ശി

 

 

 

” കാരണം അമ്മേ…. അയാള് ദേവകി അമ്മക്ക് 3 ആൺമക്കൾ എന്നാണ് പറഞ്ഞത്….. അല്ലാതെ നാലാമത്തെ മകൾ ഉണ്ട് എന്ന് പറഞ്ഞില്ല…. നമ്മുടെ ലക്ഷ്മിയെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല….. ” – മാധവൻ

 

 

 

” അത് ഞാൻ പറഞ്ഞിട്ട് ആണ്….. അയാളെ എനിക് നേരത്തെ അറിയാം…. ശരത്ത് കൂടെ വരും എന്ന് പറഞ്ഞപ്പോൾ ഉറപ്പ് ആയിരുന്നു…. അയാള് എന്തെങ്കിലും പറഞ്ഞാല് അവന്റെ അച്ഛനും എല്ലാം അറിയും…. അത് വേണ്ട……  ” – മുത്തശ്ശി

 

 

” അതേ ഏട്ടൻ ഒരിക്കലും അറിയരുത്…… ശരൺ നമ്മുടെ ലക്ഷ്മിയുടെ മകൻ ആണെന്ന്….. ” – മാധവൻ

 

 

 

” അവൻ ഒറ്റ ഒരാള് കാരണം ആണ് എന്റെ ലക്ഷ്മി മോൾ ഇന്ന് നമ്മുടെ ഒപ്പം ഇല്ലാത്തത്….. അവന്റെ വാശി ആയിരുന്നു…. അവരെ ഒന്നിപ്പികരുത് എന്നത്….. ” – മുത്തശ്ശി

 

 

” ശെരിയാണ് അമ്മ പറഞ്ഞത്….. ആ തിരുമേനി പറഞ്ഞു ശ്രീ ഒരു പുനർജന്മം ആണെന്നും…. കഴിഞ്ഞ ജന്മം തൻ പ്രിയനോപ്പം ജീവിക്കാൻ അനുവദിക്കാതെ നരകിപ്പിച്ച പക ഉണ്ട് എന്നും…. പക്ഷേ അയാള് പറഞ്ഞത് ശരൺ അല്ല അവൾക്ക് ആയി ജനിച്ച പുനർജന്മം എന്നത് ആണ്…. അത് എന്തായിരിക്കും അമ്മേ…. ” – മാധവൻ

 

 

 

” അത് ചിലപ്പോൾ നീ അവനെ ദത്ത് എടുത്ത് എന്നല്ലേ പറഞ്ഞത്…. അതാവാം….. എന്തായാലും ഇൗ ജന്മം എന്റെ ശ്രീയിലൂടെ എങ്കിലും ഞാൻ എന്റെ മകൾക്ക് അവളുടെ പൂർവ ജന്മ ശാപത്തിൽ നിന്നും മോക്ഷം കൊടുക്കും….. ” – മുത്തശ്ശി

 

 

 

” അതേ അമ്മേ….. പക്ഷേ ആ തിരുമേനി ഉറപ്പിച്ച് പറയുന്നത്…. അവൾക്കായി മറ്റൊരുത്തൻ പിറന്നു എന്നാണ്….🙄  എനിക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല…. ” – മാധവൻ

 

 

” അത് മാധവാ…. ഞാൻ പറഞ്ഞില്ലേ….. ഇതേ തിരുമേനി ആണ് ലക്ഷ്മിയുടെ മൂത്ത പുത്രൻ നിന്റെ ഇളയ പുത്രിയെ വേളി കഴിക്കുന്നതിലൂടെ അവളുടെ ശാപം മാറും എന്ന് പറഞ്ഞത്….. ” – മുത്തശ്ശി

 

 

” ശെരി അമ്മേ…. എന്തായാലും നമുക്ക് 2 പേർക്ക് കൂടി അടുത്ത ഒരു ദിവസം തന്നെ തിരുമേനിയെ കാണാൻ പോകണം…. ” – മാധവൻ

 

 

” അതേ പോകണം…. മറ്റെന്തെങ്കിലും പരിഹാരം കൂടി ചെയ്യാൻ ഉണ്ടോ എന്നറിയണം….. ” – മുത്തശ്ശി

 

 

പെട്ടെന്ന് ആണ് പുറത്ത് ആരുടെയോ കാൽപേരുമാറ്റം കേട്ടത്…..

 

 

” അമ്മേ ആരോ വരുന്നുണ്ട്…. മതി….. ” – മാധവൻ

 

 

നോക്കിയപ്പോൾ ശരത്ത് ആണ്….

 

 

” നീ എന്താ ഉണ്ണിയെ അവിടെ നിന്ന് കളഞ്ഞത്….. ഇങ്ങ് വരു…. ” – മുത്തശ്ശി

 

 

” എന്താ ശരത്തേ…. ” – മാധവൻ

 

 

” അത് ചെറിയച്ച…. മുത്തശ്ശി എനിക് ഒരു കാര്യം പറയാൻ ഉണ്ട്…. ” – ശരത്ത്

 

 

” പറഞ്ഞോളൂ…. ” – മുത്തശ്ശി

 

 

” ശരൺ ചേട്ടന്റെയും ശ്രീയുടെ യും വിവാഹം നടത്തരുത്….. അത് വലിയ ചതി ആവും…. അവർ തമ്മിൽ ഒരു സഹോദര ബന്ധത്തിന് അപ്പുറം ഒന്നുമില്ല….. അത് കൊണ്ടാണ്…. പുറമെ ചിരികുന്നുണ്ട്‌ എങ്കിലും ഉള്ളിൽ കരയുക ആണ് എന്റെ ബാല….. ” – ശരത്ത്

 

 

” എന്റെ കുട്ടി അതൊക്കെ ശെരി ആവും…. എല്ലാം അവളുടെ നന്മക്ക് വേണ്ടി തന്നെ ആണ്….. ” – മുത്തശ്ശി

 

 

” അതേ മോനെ… എല്ലാം അവളുടെ നന്മക്ക് ആണ്…. മോൻ തൽകാലം അപ്പുറത്തേക്ക് പോ…. ” – മാധവൻ

 

 

എന്നും പറഞ്ഞു അവനെ പറഞ്ഞു അയച്ചു…..

 

 

” അപ്പോ നാളെ രാവിലെ പോകാൻ തയ്യാറായി നിൽക്കണം കേട്ടോ അമ്മേ….. ” – മാധവൻ

 

 

എന്നും പറഞ്ഞു ഞാൻ പുറത്തേക് പോയി……

 

 

 

 

____________________

 

 

 

( ശരത്ത് )

 

 

 

അവളുടെ സങ്കടം കണ്ടിട്ട് സഹിക്കുന്നില്ല….. പക്ഷേ അച്ഛനും മുത്തശ്ശിയും ഒക്കെ വിഷമികില്ലെ എന്ന് കരുതി ആണ് അവള് ഒന്നും മിണ്ടാതെ നില്കുന്നത്……

 

 

ശരൺ എന്റെ ചേട്ടൻ അല്ല…. അപ്പോ അവർ തമ്മിൽ സഹോദര ബന്ധം ഒന്നും ഇല്ല….. പക്ഷേ ചിലപ്പോൾ ഒക്കെ മനസ്സ് കൊണ്ടും ഉണ്ടാവുന്നത് ആണല്ലോ ഇൗ ബന്ധം🙂

 

കൂടെ പിറപ്പ്‌ ആവാൻ കൂടെ പിറക്കണം എന്ന് ഇല്ലല്ലോ….. അങ്ങനെ കാണുവാൻ ഉള്ള മനസ്സ് പോരെ……🙂🙂

 

 

 

അതിന്റെ എല്ലാ സങ്കടങ്ങളും ഉണ്ട് അവൾക്ക്…. അത് കണ്ടിട്ട് സഹിക്കാൻ ആവാതെ ആയത് കൊണ്ടാണ് ഞാൻ മുതശിയോട് പറയാൻ ചെന്നത്….. പക്ഷേ മുത്തശ്ശി പോലും അതിനു കൂട്ട് നിൽക്കുക ആണ്…..

 

 

അവൾക്ക് ഇഷ്ടമില്ലാത്ത ഒന്നും മുത്തശ്ശി സമ്മതിക്കില്ല….. പക്ഷേ ഇവിടെ ഇത് എന്താണ് പറ്റുന്നത്…..

 

 

താൻ അറിയാത്ത പല രഹസ്യങ്ങളും കെട്ടിപൊതിഞ്ഞ ഒരു കൂടാരം ആയി തോന്നുന്നു ഇത്……

 

 

മുത്തശ്ശി യോട്‌ പറഞ്ഞിട്ട് കാര്യം ഇല്ല…. അച്ഛനോട് പറഞ്ഞു നോക്കാം…. എന്ന് കരുതി അച്ഛന്റെ അടുത്തേയ്ക്ക് നടന്നപ്പോൾ ആണ് അച്ഛന്റെയും അമ്മയുടെയും സംസാരം അവിചാരിതമായി കേട്ടത്……

 

 

 

” ഏട്ടാ ഇങ്ങനെ ഒരു ബന്ധം വേണോ…. ശരൺ… അവന് ശ്രീ ഒരു സഹോദരിയെ പോലെ ആവില്ലേ…. ഏട്ടൻ പറഞ്ഞ കൊണ്ട് മാത്രം ആണ് ഞാൻ ഇങ്ങനെ ഒരു ബന്ധത്തിന് വഴി വെച്ചത്….. ” – അമ്മ (  ശരത്തിന്റെ അമ്മ )

 

 

 

” എടോ ഇത് നടക്കണം നടന്നേ പറ്റൂ….. അതിനു ഒരു മാറ്റവും ഇല്ല….. ” – അച്ഛൻ ( ശരത്തിന്റെ അച്ഛൻ )

 

 

 

അത് കൂടി കേട്ടപ്പോൾ പൂർണം ആയി…. അവിടെ പറഞ്ഞിട്ട് ഒരു ഗുണവും ഇല്ല🙄

 

 

ഞാൻ വേഗം ഫോൺ എടുത്ത് ദേവനെ വിളിച്ചു……

 

 

 

_____________________

 

 

 

( ദേവൻ )

 

 

കോളജിൽ അവൻമാരോട് ഒപ്പം നിൽകുമ്പോൾ ആണ് ഫോൺ ബെൽ അടിച്ചത്…..

 

 

” ആരാണ് ഇൗ നേരം…. ” – സാം

 

 

” അത് ശരത്ത് ആണ്….. ” – ദേവൻ

 

 

 

” ഏത് ശരത്ത് ” – അതുൽ

 

 

” ശ്രീയുടെ ആങ്ങള….. ” – ദേവൻ

 

 

ഞാൻ ഉടനെ ഫോൺ എടുത്ത് കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു…..

 

 

” എന്താ ശരത്ത്…. ” – ദേവൻ

 

 

” എനിക് നിന്നെ അത്യാവശ്യം ആയി കാണണം….. ” – ശരത്ത്

 

 

” എന്തെങ്കിലും പ്രശ്നം ഉണ്ടോ…. ” – ദേവൻ

 

 

” ഇല്ല ഡാ….. ഒരു അത്യാവശ്യം ഉണ്ട് അതാ…. ” – ശരത്ത്

 

 

” നീ എവിടെ ഉണ്ട്… ” – ദേവൻ

 

 

” ഞാൻ വീട്ടിൽ ആണ്…. ഇപ്പോ തന്നെ ആ കോഫീ ഹൗസിൽ വരാം…. ” – ശരത്ത്

 

 

” ഞാൻ ദെ അങ്ങോട്ട് എത്താം…. ” – ദേവൻ

 

 

എന്നും പറഞ്ഞു ഞാൻ അവൻമാരോഡ് പറഞ്ഞു നേരെ കോഫീ ഹൗസിലേക് പോയി…….

 

 

 

 

___________________

 

 

 

( ശരത്ത് )

 

 

 

ഞാൻ വീട്ടിൽ ഇപ്പോ വരാം എന്ന് പറഞ്ഞു നേരെ ദേവനോഡ് പറഞ്ഞ സ്ഥലത്തേയ്ക്ക് ചെന്നു…. അവൻ നേരത്തെ എത്തിയിട്ട് ഉണ്ട്…..

 

 

” എന്താടാ കാണണം എന്ന് പറഞ്ഞത്…. ” – ദേവൻ

 

 

” അത് ശ്രീ എന്തെങ്കിലും പറഞ്ഞോ…. ” – ശരത്ത്

 

 

” ആഹാ നല്ല ചോദ്യം…. അവള് എന്റെ മുഖത്തേക്ക് പോലും നോക്കാറില്ല😄 ഇല്ല ഡാ അവള് ഒന്നും പറഞ്ഞില്ല ” – ദേവൻ

 

 

” നിനക്ക് ശ്രീയെ ഇഷ്ടം അല്ലേ….. ” – ശരത്ത്

 

 

” ശരത്ത് അത്…. എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ…. ” – ദേവൻ

 

 

” ചോദിച്ചതിന് മറുപടി പറ ദേവാ…. നിനക്ക് ഇഷ്ടം അല്ലേ…. ” – ശരത്ത്

 

” അതേ എനിക് ഇഷ്ടമാണ്…. ” – ദേവൻ

 

 

” ശ്രീക്ക് അറിയുമോ ഇത്…. ” – ശരത്ത്

 

 

” ഇല്ല…. ” – ദേവൻ

 

 

” ശ്രീയുടെ വിവാഹം ഉറപ്പിച്ചു…. ” – ശരത്ത്

 

 

അന്നേരം ദേവന്റെ മുഖത്ത് വിരിഞ്ഞ ഭാവം അത് എന്താണെന്ന് പറയാൻ കൂടി അറിയില്ല….

 

 

” എന്ത്😳 ” – ദേവൻ

 

 

തുടർന്ന് അവനോട് നടന്നത് ഒക്കെ പറഞ്ഞു….. അവൻ നിശബ്ദം ആണ് ഒന്നും പറയുന്നില്ല…..

 

 

” എന്താ ദേവാ ഒന്നും മിണ്ടാതെ ഇരിക്കുന്നത്….. ” – ശരത്ത്

 

 

” അവള് എനിക് വിധിച്ചത് അല്ല ശരത്ത്….. ഓരോ വട്ടവും എന്റേത് ആണ് എന്ന് ഞാൻ വിശ്വസിക്കുമ്പോഴും…… അവളെ കൂടുതൽ ശക്തി ആയി എന്നിൽ നിന്ന് അകറ്റുകയാണ് ദൈവം…… ” – ദേവൻ

 

” നീ എന്താണ് ദേവാ പറഞ്ഞു വരുന്നത്….. ” – ശരത്ത്

 

 

” അവൾക്ക് സന്തോഷം ആയാൽ മതി…. അത് ആരുടെ ഒപ്പം ആയാലും….. 🙂 ” – ദേവൻ

 

 

എന്നും പറഞ്ഞു പോയ ദേവനെ നിസഹായതോടെ നോക്കാനെ എനിക് ആയുള്ളൂ…..

 

 

 

_________________________

 

 

 

( ശ്രീ )

 

 

എല്ലാം കൂടി ഓർത്തിട്ട് മനസ്സിന് ഒരു ആശ്വാസവും ഇല്ല….. വീട്ടുകാർ എല്ലാം ഉറപ്പിച്ച മട്ടാണ്….. ഇങ്ങനെ പോയാൽ എന്റെയും ചേച്ചിയുടെയും കല്യാണം ഒന്നിച്ച് നടത്താൻ സാധ്യത ഉണ്ട്….🙄

 

 

 

ആലോചിച്ചിട്ട് ആണെങ്കിൽ തല പെരുകുന്നുണ്ട്……

ഞാൻ കോളേജ് വിട്ട് നേരെ വീട്ടിലേക്ക് പോയി….. ദേവേട്ടൻ പലപ്പോഴും എന്നെ കാണാൻ ശ്രമിച്ചു എങ്കിലും ഞാൻ അറിയാത്ത പോലെ പോയി…… എനിക് എന്തോ കണ്ട് സംസാരിക്കാൻ പറ്റിയ ഒരു മാനസികാവസ്ഥ ഉണ്ടായില്ല…..

 

പുറത്തേക്ക് ഇറങ്ങിയപ്പോൾ വാതികേൽ തന്നെ ശരത്ത് ഉണ്ട്…. പാവം അന്നത്തെ സംഭവം ഒാർത്തിട്ട്‌ ആവും😄

 

 

ഞങ്ങൾ നേരെ വീട്ടിലേക്ക് പോയി….. വാതോരാതെ സംസാരിക്കുന്ന ഞങ്ങൾ 2 പേരും അന്ന് മൗനത്തെ കൂട്ട് പിടിച്ചു…..

 

 

അപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്….. എന്റെ രോഗത്തെ കുറിച്ച് അറിഞ്ഞാൽ ചിലപ്പോൾ ഇൗ ബന്ധത്തിൽ നിന്നും അവർ പിന്മാറിയാലോ…..

 

 

” എടാ ഞാൻ ഒരു കാര്യം പറഞ്ഞ ചെയ്യുമോ….. ” – ശ്രീ

 

 

” കാര്യം പറ…. ” – ശരത്ത്

 

 

” എടാ…. എന്റെ രോഗത്തെ കുറിച്ച് അറിഞ്ഞാൽ നിന്റെ വീട്ടുകാർ ഇതിൽ നിന്നും പിന്മാറിയേക്കം….. അങ്ങനെ ഒന്നു നോക്കികൂടെ…. ” – ശ്രീ

 

 

അവൻ ഉടനെ ബൈക് നിറുത്തി…..

 

 

” എന്താ നിറുത്തിയത്…. ” – ശ്രീ

 

 

” എന്റെ വായിൽ നിന്ന് പച്ച തെറി കേൾക്കണ്ട എങ്കിൽ….. മിണ്ടാതെ ഇരുന്നോ…. ” – ശരത്ത്

 

 

ഞാൻ ഉടനെ നല്ല കുട്ടി ആയി മിണ്ടാതെ ഇരിക്കുന്നത് പോലെ ചുണ്ടിന് മേൽ കൈ വെച്ച്….. വെറുതെ എന്തിനാണ് അങ്ങോട്ട് പോയി വാങ്ങുന്നത്…. ജസ്റ്റ് ഒരു ഭയം😁

 

 

അത് കണ്ടിട്ട് അവൻ ചിരിക്കുന്നു….. പന്നി🙁

 

 

ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി….. പോകുന്ന വഴി അവൻ ഒരു കാര്യം പറഞ്ഞു…..

 

 

” എടി നീ കരുതുന്നത് പോലെ സിംപിൾ അല്ല കാര്യങ്ങള്…. എന്തായാലും ഇൗ ബന്ധം നടത്തും എന്നാണ് പറയുന്നത്….. മുഹൂർത്തം ഒക്കെ കിട്ടി…. ” – ശരത്ത്

 

 

” എപ്പോഴാണ്….. ” – ശ്രീ

 

 

” അടുത്ത മാസം പതിനാറാം തിയതി….. ” – ശരത്ത്

 

 

” എടാ അതിനു തികച്ച് 30 ദിവസം പോലും ഇല്ലല്ലോ😳 ” – ശ്രീ

 

 

” അതേ…. ഇല്ല…. പക്ഷേ എന്ത് ചെയ്യാൻ ആണ്…. അത് മാത്രമേ ഉള്ളൂ അത്രേ നിന്റെ ജീവിതത്തിൽ ഒരു മുഹൂർത്തം…. ” – ശരത്ത്

 

 

” എന്താടാ എന്റെ ജീവിതം മാത്രം ഇങ്ങനെ ആയി പോയത്….. ” – ശ്രീ

 

 

പറഞ്ഞപ്പോൾ എന്റെ വാക്കുകൾ ഇടറി…….

 

 

” എല്ലാം നല്ലതിന് വേണ്ടി ആകും ശ്രീ…. നീ പേടിക്കേണ്ട……” – ശരത്ത്

 

അത് കേട്ട് ഞാൻ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു….. ശ്രമം മാത്രം🙂

 

 

_______________________

 

 

 

( ദേവൻ )

 

 

രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നു എങ്കിലും എന്തോ ഒന്നും ഇറങ്ങുന്നില്ല….. മനസ്സിൽ മുഴുവൻ ഇന്ന് ശരത്ത് പറഞ്ഞ കാര്യം ആണ്…..

 

ബാലയുടെ കല്യാണം🙂

 

 

ബാല….💙 എന്റെ മാത്രമെന്ന് ഞാൻ വിശ്വസിച്ച ബാല💙 കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ മറ്റൊരാളുടെ മാത്രം ആകുമെന്ന്🙂

 

 

 

മനസ്സ് ഒരുപാട് വിങ്ങിയപ്പോൾ ഞാൻ വേഗം എന്റെ ഡയറി എടുത്തു….. എന്നിലെ ബാലയെ തിരിച്ചറിയുവാൻ ഇൗ ഡയറി തന്നെ ധാരാളം ആവും🙂

 

 

അതിലെ അവസാന പേജ് എടുത്തു…. അതിലിങ്ങനെ എഴുതി……

 

 

*…….ഇത്രമേൽ മുറിവേറ്റടരുവാൻ ആണെങ്കിൽ…… നീ ഇത്രമേൽ എന്നിലേക്ക് ആർന്ന് ഇറങ്ങിയത് എന്തിന്…….💔💔💔*

 

 

 

ഞാൻ കണ്ണുകൾ അടച്ച് കസേരയിൽ അമർന്നു ഇരുന്നു……. ഒരു കുളിർ തെന്നൽ എന്നിലൂടെ കടന്നു പോവുന്നത് പോലെ തോന്നി….. ആ തെന്നലിന് ബാലയുടെ ഗന്ധം ആയിരുന്നു…… അവളുടെ തിളങ്ങുന്ന കണ്ണുകൾ എന്റെ ഉള്ളിൽ നിറഞ്ഞു…… വല്ലാത്ത ഒരു കാന്തിക ശക്തി ആണ് അതിനു….. അത് എന്നെ കൊത്തി വലികുന്നത് ആയി തോന്നി…..

 

 

പതിയെ അവൻ നിദ്രയെ കൂട്ട് പിടിച്ചു……….

 

 

 

_______________________________

 

( മുത്തശ്ശി )

 

ഇന്ന് പതിവിനു വിപരീതമായി ശ്രീ എന്റെ ഒപ്പം ആണ് കിടന്നത്…… ഉറക്കത്തിൽ അവളെ പലതും ശല്യം ചെയ്തു….. സ്വപ്നങ്ങളുടെ രൂപത്തിൽ…….

 

 

പെട്ടെന്ന് അവള് അമ്മേ എന്ന് ഉച്ചത്തിൽ നിലവിളിച്ച് നെട്ടിയ്യുണർന്നു…… അവളുടെ ഹൃദയതാളം വളരെയധികം ഉയർന്നിരുന്നു…..

 

 

” എന്തുപറ്റി മോളെ….. ” – മുത്തശ്ശി

 

 

 

” ഞാൻ….. ഞാൻ ഒരു സ്വപ്നം കണ്ടൂ….. ” – ശ്രീ

 

 

” ദുസ്വപ്നം ആണോ കുട്ടി…… ” – മുത്തശ്ശി

 

 

” അത്…. അറിയില്ല ” – ശ്രീ

 

 

” എന്താ കുട്ടീ നീ കണ്ടത്…. ഇത്രേം പേടിക്കാൻ….. ” – മുത്തശ്ശി

 

 

” അത് ഒരു സ്ത്രീയുടെ വിവാഹം….. ആരുടെയൊക്കെയോ നിർബന്ധത്താൽ പ്രാണൻ ആയി കണ്ടവനേ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്യേണ്ടി വന്നു അവർക്ക് കൊറേ അനുഭവിച്ചു…… പിന്നീട് പ്രസവത്തോടെ മരണമടഞ്ഞു…… ” – ശ്രീ

 

 

അവള് ഒരു ചെറിയ പേടിയോടെ പറഞ്ഞു നിറുത്തി……. കണ്ണുകളിൽ എന്തൊക്കെയോ കാണാം….. ശ്രീ പറയുന്നത് കേട്ടപ്പോൾ എനിക്ക് എന്റെ ലക്ഷ്മിയുടെ മുഖം ആണ് ഓർമ വന്നത്……

 

 

” മുഖം കണ്ടിരുന്നോ….. ആ പെൺകുട്ടിയുടെ….. ” – മുത്തശ്ശി

 

 

 

” അത് ഞാൻ ഓർക്കുന്നില്ല……  ” – ശ്രീ

 

 

പെട്ടെന്ന് ഞാൻ നെഞ്ചില് കൈ വെച്ചു……. ആശ്വാസം…….

 

 

” ആ ഓർമ വരുന്നുണ്ട്…. അവർ ഏകദേശം മുത്തശ്ശിയെ പോലെ ആണ് ഇരുന്നിരുന്നത്…. അതേ കണ്ണുകൾ മൂക്ക്….. മുത്തശ്ശി കുറച്ച് പ്രായം കുറഞ്ഞാൽ അത് പോലെ ഇരിക്കും…… ” – ശ്രീ

 

 

ഞാൻ ഉടനെ അവളുടെ തലയിൽ തടവി……

 

 

” കുട്ടി കിടന്നോ….. പേടിക്കണ്ട കേട്ടോ….. ” – മുത്തശ്ശി

 

അങ്ങനെ എങ്ങനെയൊക്കെയോ അവള് ഉറങ്ങി…….

 

 

ഇപ്പോഴും എന്റെ നെഞ്ചില് തീ പാറുക ആണ്….. അവള് കണ്ടത് ലക്ഷ്മിയെ ആണ് അത് ഉറപ്പാ…… ലക്ഷ്മിക്ക് ഉം എനിക്കും ഒരേ മുഖ ചായ ആണ്….. അതാവാം അങ്ങനെ പറഞ്ഞത്…….

 

 

 

എന്തായാലും നാളെ തന്നെ തിരുമേനിയെ ചെന്ന് കാണണം…… കാരണം എന്തൊക്കെയോ പ്രശ്നങ്ങൾ വരുന്നത് പോലെ……

 

 

 

ശ്രീയെ എന്റെ മടിയിൽ കിടത്തിയിരിക്കുക ആണ്…. അവളുടെ തലയിൽ തടവുന്നുണ്ട്….. ശ്രീക്കുട്ടി നന്നായി പേടിച്ചിട്ട്‌ ഉണ്ട്…..

 

 

പതിയെ ഞാനും ഉറങ്ങി പോയി……

 

 

 

🌙🌙🌙☀️☀️☀️

 

 

 

രാവിലെ തന്നെ മാധവന്റെ കൂടെ ഞാൻ മേപ്പാട് തിരുമേനിയെ കാണാൻ ആയി ചെന്നു……

 

 

” ആ ദേവകി അമ്മ എത്തിയോ…. കയറി വരു….. ” – തിരുമേനി

 

 

” നമസ്കാരം തിരുമേനി….. വളരെ ഉപകാരം ഉണ്ട്….. ഇന്നലെ സഹായിച്ചതിന്….. ” – മുത്തശ്ശി

 

 

” എന്തിനാ ദേവകി അമ്മേ…. നന്ദി ഒക്കെ….. ഒരു പുണ്യാത്മാവിന് മോക്ഷം കിട്ടുന്ന കാര്യം അല്ലേ… അത് ഒരു പുണ്യ കർമ്മമാണ്…… ” – തിരുമേനി

 

 

 

” ഞാനും കരുതി തിരുമേനി എന്താണ് ഞങ്ങളുടെ പെങ്ങളെ കുറിച്ച് പറയാതെ ഇരുന്നത് എന്ന്…. പിന്നെ അമ്മ പറഞ്ഞപ്പോൾ ആണ് കാര്യം മനസ്സിലായത്….. ” – മാധവൻ

 

 

 

” ഞങ്ങൾ മറ്റൊരു കാര്യം ചോദിക്കാൻ ആണ് വന്നത്….. ശ്രീക്കുട്ടി എന്റെ ലക്ഷ്മിയുടെ പുനർജന്മം ആയിരുന്നു എന്നും…. അവളും ലക്ഷ്മിയുടെ പുത്രനും ഒന്നിച്ചാൽ മാത്രമേ അവൾക്ക് ശാപമോക്ഷം കിട്ടുക ഉള്ളൂ എന്നും….. ” – മുത്തശ്ശി

 

 

” അതേ അതിനു….. ” – തിരുമേനി

 

 

 

” ആ മകൻ ആണ് ശരൺ….. പിന്നെ എന്താണ് അങ്ങ് അവരുടെ ജാതകം ചേരില്ല എന്ന് പറഞ്ഞത്…… ” – മുത്തശ്ശി

 

 

” ഉറപ്പാണോ….. ശരൺ ലക്ഷ്മിയുടെ മകൻ ആണോ….” – തിരുമേനി

 

 

” അതേ….. ” – മാധവൻ

 

 

 

” ഇൗ ഒരു മകൻ ഉള്ളൂ എന്നത് ഉറപ്പ് ആണോ….. ” – തിരുമേനി

 

 

” അതേ…. ” – മുത്തശ്ശി

 

 

” എന്നാല് എന്തെങ്കിലും ജാതകം എഴുതിയതിന്റെ പ്രശ്നം ആവും….. ” – തിരുമേനി

 

 

 

” അപ്പോള് അങ്ങ് വന്നു എല്ലാം ശെരി ആകി തരണം……. ഇത് ഒരു ആത്മാവിന്റെ മാത്രം അല്ല…… ചിറ്റെടത്‌ ജീവിക്കുന്ന എല്ലാവരുടെയും ജീവിത പ്രശ്നം ആണ്….. ” – മുത്തശ്ശി

 

 

എന്നും പറഞ്ഞു അയാൾക്ക് നേരെ കൈകൾ കൂപ്പി……… എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു🥺

 

 

ഞാനും മാധവനും കൂടി വീട്ടിലേക്ക് പുറപെട്ടു….

 

 

” അമ്മേ ഇൗ ബന്ധം നടക്കുമ്പോൾ മുറുമുറുപ്പ് ഉണ്ടാവില്ലേ….. ” – മാധവൻ

 

 

 

” അതൊന്നും നമ്മുടെ കാര്യം അല്ല മാധവാ…. നമുക്ക് ഇപ്പോ പ്രധാനം നമ്മുടെ ശ്രീകുട്ടിയുടെ ജീവിതം ആണ്….. അത് മാത്രം….. ഒരിക്കൽ ഇത് പോലെയുള്ള മുറുമുറുപ്പ് ഭയന്ന് നമ്മൾ ഇല്ലാതെ ആകിയത് നമ്മുടെ വീടിന്റെ ഐശ്വര്യത്തെ ആണ്….. ” – മുത്തശ്ശി

 

പിന്നീട് മാധവൻ ഒന്നും മിണ്ടിയില്ല……

____________________

 

ഇതേ സമയം മറ്റൊരിടത്ത് പരിഹാര പൂജകൾ നടകുക ആയിരുന്നു…… കുടുംബ മഹിമയുടെ  പേരിൽ ഒരു ജന്മത്തെ ഇല്ലാതാക്കിയ പാപം കഴുകി കളയാൻ ഉള്ള പാപപരിഹാര പൂജ….. പക്ഷേ അവൻ അറിഞ്ഞില്ല….. വെറുമൊരു പരിഹാര പൂജയിൽ തീരുന്നത് അല്ല അവന്റെ പാപങ്ങൾ എന്നും….. അതിൻ പക അവന്റെ മരണത്തിൽ അവസാനിക്കുക ഉള്ളൂ എന്നും……

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!