Skip to content

💙 ഇന്ദ്രബാല 💙 12

indrabaala novel aksharathalukal

✍️💞… Ettante kaanthari…💞

അതിനു ശേഷം അയാളുടെ ദോഷ പരിഹാര മാർഗം കേട്ട് എന്റെ കിളികൾ മാത്രമല്ല അവിടെ നിന്നിരുന്ന പലരുടെയും കിളികൾ പല വഴിക്ക് പോയി 🙄🙄🙄😳😳😳

” ഒരു പരിഹാരം ഉള്ളൂ…. ഇൗ കുട്ടി സുമംഗലി ആവണം….. അതും അടുത്ത നവരാത്രിക്ക് മുമ്പ് ആ ചടങ്ങ് നടക്കണം….. ” – പൂജാരി

ഞാൻ ഉടനെ കലണ്ടർ റിലേക് നോക്കി….. അടുത്ത നവരാത്രി എന്ന് പറയുമ്പോൾ അടുത്ത മാസം ആണ്….. അതിനു മുമ്പോ😳

” തിരുമേനി അത് അടുത്ത മാസം അല്ലേ…. ഇത്ര പെട്ടെന്ന് എങ്ങനെ….. ഒരാളെ കണ്ടെത്തേണ്ടത് ഒകെ അല്ലേ….. ” – മാധവൻ

 

” എല്ലാം അതിന്റേതായ സമയം നടക്കും…. ഇവൾക്കായി പിറന്ന ഒരുത്തൻ ഉണ്ട്….. ജാതകപൊരുതം ഉള്ള ഒരാൾ തന്നെ ആയിരിക്കണം….. അല്ലെങ്കിൽ കുട്ടിക്ക് വൈധവ്യം ( വിധവ ആകുന്ന അവസ്ഥ )  കാണുന്നു…..  ” – പൂജാരി

 

 

 

” വേണ്ട കാര്യങ്ങള് ഉടനെ ചെയ്യാം തിരുമേനി….. ” – മുത്തശ്ശി

 

 

 

ആ നേരം ആണ് വലിയമ്മ എന്നെ വീണ്ടും നെട്ടിച്ചത്….. പക്ഷേ ഇൗ പ്രാവശ്യം എന്നെക്കാൾ നെട്ടിയത്‌ ശരത്ത് ആയിരുന്നു…..

 

 

 

” അമ്മേ എനിക് ഒരു കാര്യം പറയാൻ ഉണ്ട്…. ” – വലിയമ്മ

 

 

 

” പറഞ്ഞോളൂ….. ” – മുത്തശ്ശി

 

 

” ശ്രീക്കുട്ടി യെ ഞങ്ങൾക്ക് തന്നൂടെ ” – വലിയമ്മ

 

 

” എന്താ ഉദ്ദേശിക്കുന്നത്….. ” – മുത്തശ്ശി

 

 

” എന്റെ ശരണിന്റെ ഭാര്യ ആയി… എന്റെ മരുമകൾ ആയി അല്ല മകൾ ആയി….. ഞങ്ങൾക്ക് തന്നൂടെ ശ്രീയെ….. ” – വലിയമ്മ

 

 

പൊളിച്ച് എന്റെ ഏട്ടൻ ആയി കണ്ടവനെ നാളെ മുതൽ കെട്ടിയോൻ ആയി കാണണം എന്ന്…. ഇതിലും ഗതികെട്ടവൾ വേറേ ആരു ഉണ്ടാവും🙂🙂

 

 

” ഇതിന് മറുപടി പറയേണ്ടത് ഞാൻ അല്ല മാധവനും ഭാര്യയും ആണ്…. ” – മുത്തശ്ശി

 

 

 

” 2 പേരും നമ്മുടെ കുട്ടികൾ അല്ലേ…. ഞങ്ങൾക്ക് സമ്മതം ആണ്…. ” – മാധവൻ

 

 

” അങ്ങനെ ആണെങ്കിൽ ഇപ്പോ തന്നെ ജാതകം നോക്കാം…. ” – പൂജാരി

 

 

സഭാഷ്…. മിക്കവാറും ഇപ്പോ തന്നെ കല്യാണ തിയതി കൂടി നിശ്ചയിക്കാൻ സാധ്യത കാണുന്നു….. 🙂

 

 

ശരൺ ഏട്ടന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ വല്ലാത്ത ഒരു നിർവികാരതയോടെ നില്കുന്നു…..

 

 

 

__________________

 

 

 

 

( ശരത്ത് )

 

 

എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത്😳 പറഞ്ഞു പറഞ്ഞു ദെ ഇവളുടെ കല്യാണം വരെ ആകുവാൻ പോകുന്നു…..

 

 

അതും വരുന്നത് എന്റെ ഏട്ടത്തി ആയി…. എന്തൊക്കെ മറിമായം ആണ് ഇത് എന്റെ ദേവിയെ….. എനിക് ഒരു പിടിയും കിട്ടുന്നില്ല🙄

 

 

 

പെട്ടെന്ന് ആണ് അമ്മ ചെറിയമ്മയുടെ കൂടെ വന്നത്…. 2 പേരുടെയും കൈയിൽ എന്തോ പേപ്പർ ഉം ഉണ്ട്…..

 

 

” തിരുമേനി ഇത് ഇവരുടെ ജാതകം ആണ്….. ” – വലിയമ്മ

 

 

” ഇങ്ങ് തരു ഞാൻ നോക്കട്ടെ….. ” – തിരുമേനി

 

 

എന്നിട്ട് അയാള് 2 ഉം കൂടി ഒന്നിച്ച് വെച്ച് എന്തൊക്കെയോ നോക്കി കൈയിൽ എന്തൊക്കെയോ കണക്ക് കൂട്ടി……

 

 

ശ്രീയുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ അവള് എല്ലാം അൽഭുതം പോലെ നോക്കുന്നു…..

 

ശരൺ ഏട്ടൻ ആവട്ടെ എന്തൊക്കെ ആണ് ഇത് എന്ന് നോക്കുന്നു….. പുള്ളി ഇന്ന് വന്നത് ഉള്ളൂ….

 

 

” ജാതക ചേർച്ച ഉണ്ട്…. 10 ഇൽ 8 പൊരുത്തം ഉണ്ട്….. പക്ഷേ….. ” – പൂജാരി

 

” എന്താ തിരുമേനി ” – മുത്തശ്ശി

 

” പക്ഷേ എന്തോ ഒരു ദോഷം കാണുന്നുണ്ട്….. ” – പൂജാരി

 

 

” എന്താ ദോഷം ” – മുത്തശ്ശി

 

 

 

” അത് മനസിലാവുന്നില്ല ദേവകി അമ്മേ…. പക്ഷേ എന്തോ ഉണ്ട്….. എന്തോ ഒരു തടസം കാണുന്നു….. ” – പൂജാരി

 

 

” എന്താ പരിഹാരം….. ” – മുത്തശ്ശി

 

 

” എനിക് ഒന്നും നിർദ്ദേശിക്കാൻ പറ്റുന്നില്ല….. ചിലപ്പോൾ പൂജകൾ മറ്റോ ചെയ്താൽ മാറുമായിരിക്കും….. ” – പൂജാരി

 

 

” ഇനി എന്ത് ചെയും തിരുമേനി….. ” – മുത്തശ്ശി

 

 

” എന്റെ ഒരു ഗുരു ഉണ്ട്…. മേപ്പാടൻ നമ്പൂതിരി….. അദ്ദേഹം മഹാ പണ്ഡിതനും പല കാര്യങ്ങൾക്കും ദോഷ പ്രക്രിയ നന്നായി നടത്തുവാൻ അറിയുന്ന ഒരാള് ആണ്…. ” – പൂജാരി

 

 

 

” ഞങ്ങൾ നാളെ തന്നെ ചെന്ന് കണ്ട് കൊള്ളാം തിരുമേനി….. ” – മുത്തശ്ശി

 

 

” എല്ലാവരും കൂടി പോകണം എന്ന് ഇല്ല…. ഒന്നോ 2 ഒാ പേര് പോയാൽ മതി ആവും….. ” – പൂജാരി

 

 

” ശെരി തിരുമേനി…. ” – മുത്തശ്ശി

 

 

എന്നും പറഞ്ഞു അദ്ദേഹം പോയി….. അപ്പൊൾ മുതൽ ഇവിടെ എല്ലാവരും നല്ല ടെൻഷൻ ഇൽ ആണ്…..

 

 

” മാധവാ നാളെ തന്നെ പോണം കേട്ടോ…. ” – മുത്തശി

 

 

” വലിയ ഏട്ടൻ വരുമോ കൂടെ…. ” – മാധവൻ

 

 

” ഇല്ല എനിക്ക് പകരം ശരത്ത് വരട്ടെ….. ” – വലിയച്ഛൻ

 

 

അങ്ങനെ അന്ന് ഞങ്ങൾ പിരിഞ്ഞു…..

 

 

_______________

 

 

 

( ശ്രീ )

 

 

ഞാൻ മുത്തശ്ശിയുടെ മടിയിൽ തലവെച്ച് കിടക്കുക ആയിരുന്നു….. മുത്തശ്ശി എന്റെ തലയിൽ തടവി കൊണ്ടിരുന്നു……

 

 

” എന്തിനാ ദേവു എന്നോട് മാത്രം ഇങ്ങനെ ഒക്കെ…. ഞാൻ എന്ത് തെറ്റ് ആണ് ചെയ്തത്….. ” – ശ്രീ

 

 

 

” മോളെ എല്ലാം വിധി ആണ്…..  ദേവി എന്തെങ്കിലും ഒന്ന് കരുതി ആവും ഇതൊക്കെ ചെയ്തത്….. എല്ലാം നിമിത്തം ആണ്…. ” – മുത്തശ്ശി

 

 

ഞാൻ മുത്തശ്ശിയുടെ മടിയിൽ തല ചായിച്ച് കിടന്നു….. കണ്ണുകൾ അടച്ചു…..

 

 

മനസ്സിലേക്ക് വരുന്നത് ദേവേട്ടന്റെ മുഖം ആണ്…… ഞാൻ എന്തിനാണ് അയാളെ ഓർക്കുന്നത്😏 ആയാൾ എന്റെ ശത്രു ആണ് ശത്രു മാത്രം😏

 

 

 

വീണ്ടും കണ്ണുകൾ അടച്ചപ്പോൾ ചെവിയിൽ തുളച്ച് കയറുന്നത് ആ വിളി ആണ്……

 

ബാലേ💙

 

 

എന്നാലും ആരാവും അങ്ങനെ വിളിച്ചിട്ട് ഉണ്ടാവുക….🙄

 

 

ഞാൻ ഉടനെ എഴുന്നേറ്റ്……

 

 

” എവിടെ പോവുക ആണ് മോളെ….. “. – മുത്തശ്ശി

 

 

” അത്…. ശരത്തിനെ കാണണം എന്റെ ദേവുവേ…. ” – ശ്രീ

 

 

ഞാൻ നേരെ അവന്റെ അടുത്തേയ്ക്ക് ചെന്നു……

 

 

” ഡാ ശരത്തേ…. ” – ശ്രീ

 

 

 

” എന്താ ഡീ ഏട്ടത്തി…. ” – ശരത്ത്

 

 

 

” എട്ടത്തിയോ😳 ” – ശ്രീ

 

 

” അതേ…. എന്റെ ഏട്ടനെ കെട്ടുന്നത് എന്റെ ഏട്ടത്തി ആവുമല്ലോ…. ” – ശരത്ത്

 

 

അത് കേട്ടപ്പോൾ എന്റെ മുഖം വാടി……

 

 

 

__________________

 

 

( ശരത്ത് )

 

 

അങ്ങനെ പറഞ്ഞപ്പോൾ പാവം അവളുടെ മുഖം വാടുന്നുണ്ട്….

 

 

” ചുമ്മാ പറഞ്ഞത് ആണ് പോത്തേ…. അല്ല അത് വിട്‌….. നീ എന്താ വന്നത്….. ” – ശരത്ത്

 

 

” അത് ഡാ….. ” – ശ്രീ

 

 

 

” എടി വലിക്കണ്ട…. കാര്യം പറ….. ” – ശരത്ത്

 

 

” അതേ….. എന്റെ ആക്സിഡന്റ് സമയത്ത് നീ ഉണ്ടായില്ലെ അവിടെ….. ” – ശ്രീ

 

 

” ആ ഉണ്ടായിരുന്നു എന്താണ്……. ” – ശരത്ത്

 

 

” അതേ…. അപ്പോ ആരോ ബാലെ എന്ന് വിളിച്ചത് ആയി എനിക് തോന്നി….. നീ കേട്ടിരുന്നോ….. ” – ശ്രീ

 

 

” ആര് വിളിക്കാൻ….. ” – ശരത്ത്

 

 

 

” അത് എനിക് അറിയില്ല….. പക്ഷേ ആ വിളി ചെവിയിൽ കേൾക്കുക ആണ്…. ” – ശ്രീ

 

 

 

ഞാൻ അപ്പോഴാണ് അത് ഓർത്തത്….. ബാകി എല്ലാവരും ഇവളെ ശ്രീ എന്ന് വിളിക്കുമ്പോൾ ദേവൻ മാത്രം ഇവളെ ബാലെ. എന്ന് വിളിക്കുന്നു…… അവന്റെ ശബ്ദം ആയിരുന്നു അത്….. പക്ഷേ ഇപ്പൊൾ ഇവൾ അത് അറിയേണ്ട…. എന്തൊക്കെയോ പുറത്ത് വരാൻ ഉണ്ട്…. എന്നിട്ട് നോക്കാം…

 

 

 

” നീ ഇത് ഏത് ലോകത്ത് ആണ്🙄 ” – ശ്രീ

 

 

 

” അത്… ആരും വിളിച്ചില്ല നിന്റെ തോന്നൽ ആണ്…. ” – ശരത്ത്

 

 

” ആണോ…. അതോ നീ കേട്ടില്ലേ….  ” – ശ്രീ

 

 

 

” ഇല്ലടി ആരും വിളിച്ചില്ല….. ” – ശരത്ത്

 

 

” ഒകെ ഞാൻ പോവുക ആണ്…. ” – ശ്രീ

 

 

എന്നും പറഞ്ഞു അവള് മുറിയിലേക്ക് പോയി……

 

 

_____________

 

 

 

( ശ്രീ )

 

 

ഞാൻ നേരെ എന്റെ മുറിയിലേക്ക് ആണ് പോയത്…..

 

 

എന്താണ് എനിക് പറ്റുന്നത്….. എന്റെ ജീവിതം ഇത് എങ്ങോട്ട് ആണ് പോവുന്നത്🙄 ശരൺ ഏട്ടന്റെ ഭാര്യയോ🙄 എനിക് തോന്നുന്നില്ല….. ഒരിക്കലും ഞാൻ അങ്ങനെ കണ്ടിട്ട് ഇല്ല ഏട്ടനെ….. എനിക് അതൊക്കെ ആലോചിച്ച് തലക്ക് വട്ടാവുന്നു…..

 

 

 

എങ്ങനെയൊക്കെയോ ഞാൻ ഉറങ്ങി പോയി…. വീട് മുഴുവൻ വല്ലാത്ത ഒരു വിഷാധ അവസ്ഥയിൽ ആണ്…..😔

 

 

അറിയില്ല….. ഇത് എവിടെ ചെന്നു അവസാനിക്കും എന്ന്……..

 

 

നാളെ മുതൽ കോളേജ് പോയി തുടങ്ങണം…..

 

 

______________

 

🌝🌝🌝🌞🌞🌞

 

 

( ശരത്ത് )

 

 

രാവിലെ തന്നെ അവള് കോളേജിലേക്ക് പോയി…. ഞാനും ചെറിയചനും ഉണ്ടായിരുന്നു….. അവളെ കോളജിൽ ആകിയിട്ട്‌ ആണ്….. ഞങ്ങൾ നേരെ മേപാട് നമ്പൂതിരിയുടെ അടുത്തേയ്ക്ക് ചെന്നു…..

 

 

 

പഴമയുടെ പ്രൗഡിയോടെ ഉള്ള ഒരു ഇല്ലം പോലെ ഒന്നായിരുന്നു അത്….. അവിടെ ചെല്ലുമ്പോൾ അവിടം മൊത്തം മന്ത്ര ഉചാരണങ്ങൾ നിറഞ്ഞു നിൽക്കുന്നത് പോലെ…….

 

 

ശെരിക്കും മന്ത്രങ്ങളുടെ ലോകത്ത് എത്തിപെടുന്നത് പോലെ……

 

 

ഞങ്ങൾ അകത്തേക്ക് കയറാൻ പോയപ്പോൾ പുറത്തേക് ഒരാള് വന്നു…..

 

 

” ചിറ്റെടത്‌ നിന്ന് ആണോ…. ”

 

 

” അതേ…. ” – മാധവൻ

 

 

” കയറി വരൂ…. അങ്ങുന്ന് കാത്തിരിക്കുക ആണ്…. ”

 

 

ഞങ്ങൾ വേഗം അകത്തേക്ക് ചെന്നു….. നല്ല പ്രായമുള്ള ഒരു മനുഷ്യൻ….

 

 

” ഇരിക്കു….. നിങ്ങളുടെ കുടുംബ ജോൾസ്യൻ എന്റെ ശിഷ്യൻ ആണ്….. അയാള് പറഞ്ഞിരുന്നു ” – നമ്പൂതിരി

 

 

 

” ഇതാ കുട്ടികളുടെ ജാതകം…. ”  – ചെറിയച്ചൻ

 

 

” ഇങ്ങ് തരു….. ” – നമ്പൂതിരി

 

 

 

അയാള് അത് നോക്കി….. എന്നിട്ട് ഞങ്ങൾക്ക് നേരെ തിരിഞ്ഞു…..

 

 

” ഇത് നിങ്ങളുടെ കുട്ടിയുടെ ജാതകം ആണോ…. ” – നമ്പൂതിരി

 

 

എന്നും ചോദിച്ച് അയാള് ശ്രീയുടെ ജാതകം കാണിച്ചു….

 

 

” അതേ എന്താ തിരുമേനി…. ” – ചെറിയച്ചൻ

 

 

 

” ഇൗ ജാതകം സപ്തസംഗമം ഉള്ള ഒരു കുട്ടിയുടെ ആണ്…. ” – നമ്പൂതിരി

 

 

” അതെന്താ തിരുമേനി…. ” – ശരത്ത്

 

 

തിരിച്ചുള്ള മറുപടി കേട്ടപ്പോൾ എന്തോ എനിക് തല കറങ്ങുന്നത് പോലെ തോന്നി…..

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “💙 ഇന്ദ്രബാല 💙 12”

Leave a Reply

Don`t copy text!