💙 ✍️💞… Ettante kaanthari…💞
ഞാൻ വേഗം അച്ഛനൊപ്പം പുറത്തേക് ഇറങ്ങി അവിടെ വീൽചെയറിൽ ഇരിക്കുന്ന ആളെ കണ്ട് എന്റെ കണ്ണ് തള്ളി പോയി😳😳
ആദി😳🔥
ഇവൻ എന്താ ഇവിടെ😳 അത്പോലെ ഇവന് എന്താ പറ്റിയത്🙄 ഇത് എന്താ വീൽ ചെയറിൽ ഒക്കെ…..
എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായി എങ്കിലും അച്ഛൻ ഒപ്പം ഉണ്ടായിരുന്നത് കൊണ്ട് അവനോട് ഒന്നും ചോദിച്ചില്ല…..
എന്റെ മനസ്സിൽ ആദ്യം വന്നത് ശരത്തിന്റെ മുഖം ആണ്🙄 അവൻ ആകാൻ ആണ് സാധ്യത🙄
അന്ന് അവൻ നല്ല ദേഷ്യത്തിൽ ആണ് ഇവിടെ നിന്ന് പോയത്…..
” മോളെ വാ പോകാം…. ” – മാധവൻ (ശ്രീയുടെ അച്ഛൻ)
ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി….
വീട്ടിൽ കയറി ചെന്നപ്പോൾ അമ്മയും മുത്തശിയും ചേച്ചിയും ഉണ്ട്…. എല്ലാവരും എന്നെ കാത്ത് ഇരിക്കുക ആണ്…..
” എന്താ കുട്ടിയെ നീ ഇത്ര വൈകിയത്…. ” – മുത്തശ്ശി
” എന്ത് ചെയ്യാനാണ് ദേവു ആ ഡോക്ടർ വിടണ്ടെ…… ” – ശ്രീ
” മോളെ വേഗം കുളിച്ച് വാ….. കഴിക്കാം….. ലച്ചു നീ അവളുടെ കൂടെ ഒന്നു ചെല്ല്…. അവൾക്ക് ഒറ്റക്ക് കുളിക്കാൻ പറ്റി എന്ന് വരില്ല ” – അമ്മ
” ശെരി അമ്മേ…. ” – ലച്ചു
ഞങ്ങൾ 2 പേരും കൂടി പോയി…. കുളിച്ച് ഡ്രസ്സ് ഒക്കെ മാറാൻ ചേച്ചി എന്നെ സഹായിച്ചു…..
ഞങ്ങൾ വേഗം താഴേയ്ക്ക് ചെന്നു….. അപ്പോഴേക്കും എല്ലാവരും ഊണ് മേശക്ക് ചുറ്റും എത്തിയിരുന്നു….. നോക്കിയപ്പോൾ ശരത്തും ഉണ്ട്…. ഇവനെ ഒന്ന് കാണാൻ ഇരിക്കുക ആയിരുന്നു….
കഴിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് മുത്തശ്ശി അത് പറഞ്ഞത്…….
” കുടുംബ ജ്യോത്സ്യനേ ഒന്നു വരുത്തിക്കണം…… എനിക് എന്തൊക്കെയോ അനിഷ്ടം ഉണ്ടാകുവാൻ പോകുന്നത് പോലെ….. നാളെ തന്നെ അദ്ദേഹത്തോട് വരാൻ പറയൂ…. കല്യാണത്തിന് മുന്നേ തന്നെ ഒന്നു നോക്കി കളയാം….. ” – മുത്തശ്ശി
” അതിനെന്താ അമ്മേ…. നാളെ തന്നെ വരാൻ പറയാം…. ” – അച്ഛൻ
” നീ നാളെ കോളജിൽ പോകുന്നുണ്ടോ…. ” – ശരത്ത്
” ഇല്ല നാളെ കൂടി കഴിഞ്ഞ് പോയാൽ മതി….. നാളെ ഇവിടെ എല്ലാവരും ഉണ്ടാവണം….. ജ്യോത്സ്യൻ വരുന്നത് ആണ്….. ” – മുത്തശ്ശി
” ശെരി അമ്മേ…. ” – മാധവൻ
ഞങ്ങൾ വേഗം കഴിച്ച് പിരിഞ്ഞു…
ഞാൻ വേഗം ശരത്തിനെ വലിച്ച് മുറിയിലേക്ക് പോയി……
” എന്താ ഡീ വലിക്കല്ലെ…. ” – ശരത്ത്
ഞാൻ വേഗം അവനെ റൂമിലേക്ക് കൊണ്ടു പോയി……
” എടി കോപ്പെ കാര്യം പറ….. ” – ശരത്ത്
” എടാ… നീ എന്താ ആ ആദിയെ ചെയ്തത്….. ” – ശ്രീ
” എന്ത് ചെയ്യാൻ ഞാൻ ഒന്നും ചെയ്തില്ല…. ” – ശരത്ത്
” എടാ പന്നി സത്യം പറ….. ” – ശ്രീ
” സത്യം ആണ് മോളെ🙄 ഞാൻ ഒന്നും ചെയ്തില്ല…. ” – ശരത്ത്
” നീ കള്ളം പറയുക ആണ്….. എനിക് അറിയാം നീ ആണെന്ന്….. ” – ശ്രീ
” സത്യം ആയിട്ടും ഞാൻ അല്ല ഡീ….. പക്ഷേ എനിക് അറിയാം ആരു ആണെന്ന്….. ” – ശരത്ത്
” ആരാടാ….. ” – ശ്രീ
” അവന്റെ ഏതെങ്കിലും ശത്രു ആവും….. അവന്റെ കയ്യിലിരിപ്പ് അതല്ലേ …. ” – ശരത്ത്
” പോടാ….നീ അല്ലെങ്കിൽ അവന് പിന്നെ എന്ത് പറ്റിയത് ആവും🙄 ” – ശ്രീ
” നീ ഇപ്പോ അവന്റെ സെൻസസ് എടുത്തിട്ട് എന്തിനാ…..😡 ” – ശരത്ത്
” ചുമ്മാ ഫോർ 1 അറിവ്….. 😜 ” – ശ്രീ
____________
( ശരത്ത് )
അപ്പോ ദേവൻ പണി തുടങ്ങി എന്ന് തോന്നുന്നു……
അവൻ ആയിരിക്കും ആ ആദികിട്ട് കൊടുത്തത്….. നന്നായി….. അവന് അത് അത്യാവശ്യം ആയിരുന്നു……
പക്ഷേ ദേവൻ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ….
” നീ എന്താണ് ആലോചിക്കുന്നത്….. ” – ശ്രീ
” എടി അത്….. ” – ശരത്ത്
” ഏത്…. ” – ശ്രീ
” ആ അതായത് നാളെ ജോത്സ്യൻ വരില്ലേ…. അത് ഓർത്തത് ആണ്…. ” – ശരത്ത്
” അത് നീ എന്ത് ഓർക്കാൻ ആണ്…. അയാള് വരും പോവും….. ” – ശ്രീ
” അല്ല മോളെ ശ്രീ ദേവനെ കുറിച്ച് നിന്റെ അഭിപ്രായം എന്താ….. ” – ശരത്ത്
തിരിച്ച് മറുപടി ആയി കിട്ടിയത് കണ്ണുരുട്ടി ഉള്ള ഒരു നോട്ടം ആയിരുന്നു……
ഞാൻ അതോടെ അവളുടെ മുറി വിട്ട് ഇറങ്ങി……
_______________
( ശ്രീ )
അവന്റെ ചോദ്യം എന്തോ മനസ്സിൽ കൊണ്ടത് പോലെ….
ദേവൻ…… അല്ല ദേവേട്ടൻ….. ആരാണ് അയാള്….. അറിഞ്ഞു കൂടാ….. പക്ഷേ മനസ്സിൽ…… ഇല്ല….. അയാള് എന്റെ ആരുമല്ല….. വെറുപ്പ് ആണ് എനിക് അയാളെ😡 എന്നെ എല്ലാവരുടെയും മുന്നിൽ അപമാനിച്ച എന്റെ ശത്രു ആണ് ദേവൻ😡
പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് അദ്ദേഹത്തിന്റെ കണ്ണിൽ എന്നോട് പല വികാരങ്ങളും…… പക്ഷേ…… പിഴച്ചവൾ എന്ന് എന്നെ പറയാതെ പറഞ്ഞത് ആണ്😡
ഇന്നേവരെ എന്നിലെ പെണ്ണിന് ഞാൻ ഒരു കളങ്കവും വരുത്തിയിട്ടില്ല…..
എന്നിട്ടും ആ എന്നെ ആണ് അന്ന് എല്ലാവരുടെയും മുന്നിൽ അങ്ങനെ പറഞ്ഞത്…… സഹിക്കുന്നില്ല…..
അത് ഒക്കെ ഓർത്ത് കിടന്നു…. കണ്ണുകൾ അടച്ചപ്പോൾ ആ വിളി ആണ് കേട്ടത്……
ബാലേ……..
അത് കേട്ട് ഞാൻ നെട്ടിയുണർന്നു…….
അതേ ആ വിളി….. ആക്സിഡന്റ് നടക്കുമ്പോൾ എന്റെ ചെവിയിൽ മുഴങ്ങി കേട്ട ആ വിളി……
ആദി ആവുമോ….. അറിഞ്ഞുകൂട…… എങ്ങനെ അറിയും ആരാണ് വിളിച്ചത് എന്ന്…. ആ വിളി മനസ്സിൽ പതിച്ചത് പോലെ……
അപ്പോഴാണ് എന്റെ ഓർമ ഓണം അവധി കഴിഞ്ഞു കോളജിൽ പോയ ദിനം ഓർമ വന്നത്……
വെക്കേഷൻ വന്നത് സന്തോഷം ആയിരുന്നു എങ്കിലും 10 ദിനം ആ കത്ത് ലഭിക്കാതെ എനിക് ശ്വാസം മുട്ടുന്നത് പോലെ തോന്നി…..🥺
10 ദിവസം കഴിഞ്ഞ് ചെന്നപ്പോൾ എനിക് ശുദ്ധ വായു കിട്ടിയത് പോലെ ആയിരുന്നു…..
അമ്മുവിന്റെ കൂടെ കോളജിൽ കയറി കയറി ടീച്ചേഴ്സ് ഒക്കെ കൂടി എന്തൊക്കെയോ പഠിപ്പിച്ചു…..
എന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു…..
ഉച്ച കഴിഞ്ഞു ലൈബ്രറിയിലേക്ക് പോയി…. ക്ലാസ്സിൽ കയറിയില്ല…..
അമ്മുവും ആയി ചെന്ന് എനിക് ഇഷ്ടപെട്ട ഒരു ബുക്ക് എടുത്തു…..
വായിക്കാൻ ഇരുന്നപ്പോൾ ആണ് ഒരു കുട്ടി വന്നത്….
” ശ്രീ എന്നല്ലേ പേര്…. അവിടെ ആരോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു കാത്ത് നില്കുന്നു…. ” – കുട്ടി
” ആരാ…. ” – ശ്രീ
” ഏതോ സീനിയർ ആണ്…. ” – കുട്ടി
അമ്മുവിനെ നോക്കിയപ്പോൾ ബുക്ക് എടുക്കുന്ന തിരക്കിൽ ആണ്….. അവളെ ശല്യം ചെയ്യേണ്ട എന്ന് കരുതി ഞാൻ വേഗം പുറത്തേക് ചെന്നു…..
നോക്കിയപ്പോൾ അവിടെ ആരെയും കാണുന്നില്ല….. വന്നു പറഞ്ഞ ആ കുട്ടി പോലും അവിടെങ്ങും ഇല്ല🙄
ഞാൻ നന്നായി അവിടം ഒക്കെ നോക്കിയിട്ട് നേരെ ഇരുന്നിരുന്ന അങ്ങോട്ട് ചെന്നു……
നോക്കിയപ്പോൾ അവിടെ ഞാൻ ഇരുന്നിരുന്ന ബെഞ്ചിൽ എന്തോ ഇരിക്കുന്നു…..
ഞാൻ അങ്ങോട്ട് ഓടി ചെന്ന് നോക്കി….. ഒരു റോസാപ്പൂ കൂടാതെ ഒരു ലേറ്റെറും….. കളഞ്ഞു പോയ എന്തോ കളിപ്പാട്ടം കണ്ടെടുത്ത ഒരു കുട്ടിയുടെ സന്തോഷം ആയിരുന്നു എനിക് ….. നഷ്ടപ്പെട്ടത് എന്തോ തിരിച്ച് കിട്ടിയത് പോലെ😊😊😊😊
ഞാൻ ഉടനെ അത് തുറന്നു നോക്കി……
* ബാലേ💙…..
എൻ സ്വപ്നങ്ങളിൽ നീ മാത്രമാണ് ബാലെ….. എന്നിലെ സ്വപ്നം ആയി ചുരുങ്ങി പോവാതെ നീ എന്ന യാഥാർത്ഥ്യത്തിലേക്ക് ചേകേറാൻ എന്റെ ഉള്ള് വെമ്പൽ കൊള്ളുന്നു ബാലെ💙 എന്റെ ഹൃദയ വേദനയിൽ ആശ്വാസം പകരുവാനും….. ഏകാന്ത നിമിഷങ്ങളിൽ ചുണ്ടിൽ ഒരു പുഞ്ചിരി നിറക്കുവാനും എന്നും…. ഇനിയുള്ള ഏഴ് ജന്മങ്ങളിലും എന്റേത് മാത്രം ആയി എന്നിൽ അലിഞ്ഞു ചേരുവാൻ നിനക്ക് സമ്മതം ആണോ…..💙💙💙💙 നിൻ മുന്നിൽ ഉടനെ തന്നെ ഞാൻ വരും…. എന്റെ ബാലയെ എന്റേത് മാത്രം ആകാൻ…. 💙💙
എന്ന് ബാലയുടെ സ്വന്തം💙 *
________________
( ദേവൻ )
ഉറങ്ങുമ്പോൾ ആണ് പെട്ടെന്ന് ബാലയുടെ മുഖം മനസ്സിലേക്ക് വന്നത്…..
ഞാൻ എന്ത് പാപി ആണ്😔 അവളെ ഞാൻ എന്തൊക്കെ ആണ് പറഞ്ഞത്……
അന്ന് ഏട്ടന്റെ പെണ്ണുകാണൽ നടക്കുന്ന സമയത്ത് അവള് പറഞ്ഞത് എന്റെ കാതുകളിൽ മുഴങ്ങുന്നു….
*നിങ്ങള് ഇപ്പോ പറഞ്ഞ ഓരോ വാക്കും ഓർത്ത് നിങ്ങള് പശ്ചാത്തപിക്കും…. ഒരു ക്ഷമ പറയാൻ ആഗ്രഹിക്കും…. പക്ഷേ അന്ന് അത് പറയാൻ ഞാൻ ഉണ്ടായെന്ന് വരില്ല…..*
എത്രമാത്രം അർത്ഥവത്തായ വാക്കുകൾ…… അവളോട് ക്ഷമ പറയുവാൻ കൂടി അവളുടെ മുന്നിൽ പോവാൻ ആവുന്നില്ല….. കാണണം എന്ന് ആഗ്രഹം ഉണ്ട്….. പക്ഷേ അവളെ ഫേസ് ചെയ്യാൻ ആവില്ല….😔
ആദി അവന് എന്താ പറ്റിയത്….. അവൻ ഹോസ്പിറ്റലിൽ ആണെന്ന് കേട്ട്….. എന്തോ ആക്സിഡന്റ് ആണെന്ന് കേട്ടു….. ശരത്ത് ആവും എന്നാണ് കരുതിയത്….. അവനിട്ട് ഒന്നു പൊട്ടികണം എന്ന് കരുതിയത് ആണ്….. പക്ഷേ അതിന് മുന്നേ അവൻ ബെഡിൽ ആയി….. ശരത്ത് അല്ല എന്ന് അവൻ എന്നോട് ചോദിച്ചപ്പോൾ മനസിലായി…..
ചിലപ്പോ ശ്രീ പറയുന്നത് പോലെ അവളുടെ ദേവി കൊടുത്തത് ആവും…..
അതൊക്കെ ഓർത്ത് ഞാൻ ഉറങ്ങി പോയി………….
________________
🌞🌞🌝🌝
( ശ്രീ )
എന്തൊക്കെയോ ഓർത്ത് ഇന്നലെ ഉറങ്ങി പോയി….. ഞാൻ രാവിലെ ചേച്ചിയുടെ മേൽനോട്ടത്തിൽ കുളി ഒക്കെ കഴിച്ചു😅
അല്ലെങ്കിൽ അവള് എന്നെ കൊല്ലും…. അവൾക്ക് നല്ല സങ്കടം ഉണ്ട് ഞാൻ ഇങ്ങനെ ആയതിൽ….. ആ സങ്കടം ആണ് പെണ്ണ് ദേഷ്യം ആയി തീർക്കുന്നത്…..😄
” എന്ത് ചെയ്യുക ആണ് നീ….. ” – ലച്ചു
” ഒന്നുമില്ല എന്റെ ചേച്ചിയെ….. ” – ശ്രീ
” എടി മതി ഇൗ ആലോചന….. താഴെ അയാള് വരാൻ നേരം ആയിട്ട് ഉണ്ട്….. വലിയ അച്ഛനും എല്ലാവരും താഴെ ഉണ്ട്….. നീ വാ…” – ലച്ചു
ഞാൻ വേഗം തന്നെ അവളുടെ പുറകെ ചെന്നു….. താഴെ അവള് പറഞ്ഞ പോലെ എല്ലാവരും ഉണ്ട്….. അച്ഛൻ അമ്മ മുത്തശ്ശി വലിയച്ചൻ വലിയമ്മ ശരത്ത് ഒക്കെ….. ശരൺ ചേട്ടനും വന്നിട്ട് ഉണ്ട്…. ആൾ അധികം മിണ്ടില്ല…..
” ശ്രീക്കുട്ടി നീ എന്ത് എടുക്കുക ആയിരുന്നു…. എല്ലാവരും നിനക്ക് ആയി കാത്തിരിക്കുക ആയിരുന്നു…. ” – മുത്തശ്ശി
” എന്റെ ദേവൂട്ടി….. ഞാൻ ഇൗ ഒറ്റ കൈയും വെച്ച് എല്ലാം ചെയ്യണ്ടേ….. അതാണെന്നെ…. ” – ശ്രീ
” സാരില്ല അമ്മേ…. അവൾക്ക് വയ്യാത്തത് കൊണ്ട് അല്ലേ…. എന്തായാലും അവള് വന്നല്ലോ പ്രശ്നം വെച്ച് തുടങ്ങട്ടെ…. ” – വലിയമ്മ
” അത് ശെരി ആണ്….. തുടങ്ങിക്കോളൂ തിരുമേനി… ” – മുത്തശ്ശി
ജോൽസ്യൻ ഉടനെ കവടി നിരത്തി എന്നിട്ട് എന്തൊക്കെയോ മന്ത്രം ജപിച്ച് എന്തൊക്കെയോ ചെയ്തു……
പുള്ളിയുടെ നോട്ടം അത്ര ശെരി അല്ല…🙄
” ദേവകി അമ്മയുടെ നിഗമനം ശെരി ആണ്…. ഇൗ വീട്ടിൽ ഒരു വലിയ ദോഷം വരാൻ പോകുന്നു….. ” – ജോത്സ്യന്
” എന്താ തിരുമേനി 😳 ” – മുത്തശ്ശി
” ഇൗ കുടുംബത്തിൽ ഒരു ദുർ മരണം ഉടനെ നടക്കാം…. ഒരു മകം പിറന്ന മംഗ മരണപെടും…. ” – ജോത്സ്യന്
” എന്റെ കൃഷ്ണാ….🙄 ” – മുത്തശി
” എന്താ ദേവകി അമ്മേ…. ” – ജോത്സ്യന്
” ശ്രീക്കുട്ടി ആണ് ഇൗ കുടുംബത്തിലെ മകം പിറന്ന മങ്ക…. അപ്പോ അവൾക്ക് ആകുമോ ” – മുത്തശി
” അതേ…. കുട്ടി സൂക്ഷിക്കണം…. ” – ജോത്സ്യന്
എനിക് ഇത് ഒക്കെ കേട്ടിട്ട് തല കറങ്ങുന്ന പോലെ തോന്നുന്നുണ്ട്…..
” പരിഹാരം ഒന്നും ഇല്ലെ ജോത്സ്യരെ…. ” – മാധവൻ
” ഉണ്ടാകും നോക്കട്ടെ….. ” – ജോത്സ്യന്
ഉടനെ അദ്ദേഹം വീണ്ടും കവടിയിൽ എന്തൊക്കെയോ നോക്കി…. അദ്ദേഹത്തിന്റെ കണ്ണുകളിൽ എന്തൊക്കെയോ സന്തോഷം നിറയുന്നത് കാണുന്നു……
” ഉണ്ട്…. പരിഹാരം ഉണ്ട്….. ഒരു ഒറ്റ പരിഹാരം മാത്രം….. ” – ജോത്സ്യന്
” എന്താ ജോത്സ്യരെ ” – മുത്തശ്ശി
അതിനു ശേഷം അയാളുടെ ദോഷ പരിഹാര മാർഗം കേട്ട് എന്റെ കിളികൾ മാത്രമല്ല അവിടെ നിന്നിരുന്ന പലരുടെയും കിളികൾ പല വഴിക്ക് പോയി🙄🙄🙄😳😳😳
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Ettante kanthaari യുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Indrabaala written by Ettante kanthaari
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission