*💞•°°•Angry Babies In Love•°°•💞*
*~Part 68~*
*🔥റിച്ചൂസ്🔥*
പെട്ടെന്നു എതിരെ ഒരു കാർ വന്നതും അവൻ വേഗം വണ്ടി വെട്ടിച്ചു.. കാർ പോയി തൊട്ടടുത്തുള്ള മരത്തിലിടിച്ചു നിന്നതും റയ്നുവിന്റെ ബോധം പോവുകയും ചെയ്തു….
ആക്‌സിഡന്റ് കണ്ടവർ ഓടി കൂടി അപ്പോൾ തന്നെ ആംബുലൻസ് വിളിച്ചു റയ്നുവിനെ തിരിച്ചറിഞ്ഞവർ എംകെയിലോട്ട് തന്നെ കൊണ്ട് പോയി……. അപ്പോഴാണ് യച്ചു ഓട്ടോയിൽ ആ വഴി medcare ലോട്ട് പോകുന്നത്….. ആളും ബഹളവും കണ്ടു യച്ചുവിന്റെ ശ്രദ്ധ അങ്ങോട്ട് പോയപ്പോൾ മരത്തിൽ ഇടിച്ചു കിടക്കുന്ന റയ്നുവിന്റെ കാർ കണ്ടു സംശയം തോന്നി യച്ചു ഓട്ടോ സൈഡ് ആകാൻ പറഞ്ഞു…. അവിടെ കൂടിയ ആളുകളോട് ചോദിച്ചറിഞ്ഞതിൽ നിന്നും റയ്നുവിന് തന്നയാണ് ആക്‌സിഡന്റ് പറ്റിയതെന്ന് അവന്ന് മനസ്സിലായി.. ഒട്ടും സമയം കളയാതെ അവൻ റംസാനെ വിളിച്ചു കാര്യം പറഞ്ഞു എംകെയിലോട്ട് വിട്ടു…..പോകുന്ന വഴിയിൽ അറിയുന്ന ഒരു വർക്ക് ഷോപ്പിലേക്ക് വിളിച്ചു കാർ എടുത്തു കൊണ്ട് പോകാൻ പറഞ്ഞു….
💕💕💕
” പെട്ടെന്നുള്ള ഷോക്കിൽ ബോധം പോയതാണ്….വേറെ ഇഞ്ചുറിയോ മറ്റു കുഴപ്പങ്ങളോ ഒന്നും ഇല്ലാ…… ഡോക്ടർ സർ സീറ്റ് ബെൽറ്റ് ഇട്ടത് കൊണ്ടും എയർ ബാഗ് വർക്ക് ചെയ്തത് കൊണ്ടും ഹെഡ് ഇഞ്ചുറി ഒഴിവാക്കാൻ പറ്റി…..any way ഒരു 2 ഹവർ ഒബ്സെർവഷനിൽ ഇരിക്കട്ടെ… എന്നിട്ട് ഡിസ്ചാർജ് ചെയ്യാം…. If he is alright…rest ന്റെ ആവശ്യം ഒന്നുമില്ല….”
എംകെ യിൽ റയ്നുവിനെ അസ്സിസ്റ്റ് ചെയ്യുന്ന ആര്യ ഡോക്ടറുടെ വായയിൽ നിന്ന് അത്രയും കേട്ടപ്പോൾ ആണ് യച്ചുവിനും റംസാനും സമാധാനം ആയത്…. അവര് റയ്നു കിടക്കുന്ന റൂമിലോട്ടു നടന്നു…..
” റയ്നു.. ഇപ്പൊ എങ്ങനെ ഉണ്ട്…സത്യത്തിൽ എന്താണ് സംഭവിച്ചത്…..? ”
റയ്നുവിന്റെ അടുത്ത് ഇരുന്ന് കൊണ്ട് റംസാൻ ആണ് അത് ചോദിച്ചത്.. യച്ചുവും തൊട്ടപ്പുറത്തെ കസേരയിൽ അവന്റെ മറുപടിക്കായി കാതോർത്തു ഇരിക്കുകയാണ്….. റയ്നു നടന്ന കാര്യം അവരോട് പറഞ്ഞു….
” ഹ്മ്മ്…. കാർ ഞാൻ വിളിച്ചു പറഞ്ഞു വർക്ഷോപ്പിൽക് കൊണ്ടോയിട്ടുണ്ട്…… ബ്രേക്ക് ന്ന് എന്താ കംപ്ലൈന്റ് ന്ന് അവര് നോക്കിയിട്ട് പറയട്ടെ…. എന്തായാലും ഇക്കാക്ക് ഒന്നും സംഭവിച്ചില്ലലോ… അത് തന്നെ ഭാഗ്യം… ”
“പക്ഷേ…. മീറ്റിംഗ് ന്ന് വേണ്ടി വീട്ടീന്ന് ഇവിടെ വരെ വന്നപ്പോൾ ഒന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല…… പെട്ടെന്ന് എന്താണ് അങ്ങനെ എന്നാണ് മനസ്സിലാവാത്തത്….”
” നീയത് വിട്….. എന്തായാലും ഇന്നിനി യാത്ര വേണ്ട…. മെഹന്നുവിനെ കൂട്ടി മറ്റൊരു ദിവസം പോകാം…. ഇന്ന് നീ റസ്റ്റ് എടുക്ക്…. ”
” റസ്റ്റ് എടുക്കാൻ മാത്രം എനിക്ക് ഒരു കുഴപ്പവുമില്ല.. പിന്നെ യച്ചു.. നീയിത് ഇനി വീട്ടിൽ അറിയിക്കാൻ നിക്കണ്ട… വാപ്പ ചുമ്മാ പേടിക്കും… എന്തിനാ വെറുതെ… I am extremely alright now…പിന്നെ യാത്ര… അത് തീരുമാനിച പോലെ ഇന്ന് തന്നെ പോകും… അതിൽ ഒരു മാറ്റവും ഇല്ലാ…. ”
” ഓക്കേ… നിന്റെ മനസ്സ് പറയുന്നത് ചെയ്യ്… പിന്നെ… സൺഡേ തെ കാര്യം മറന്നിട്ടില്ലല്ലോ… എന്റെ ആദ്യത്തെ കല്യാണം ആണ് ..എല്ലാ തിരക്കുകളും മാറ്റി വെച്ച് തലേന്ന് തന്നെ അവിടെ നീയുണ്ടാവണം….. യച്ചു….നിന്നോടൊക്കെ ഇനി പ്രതേകിച്ചു പറയണ്ടല്ലോ …വന്നേക്കണം…റിസെപ്ഷൻ ഉണ്ട് …. പിന്നെ യച്ചു….സനയുമായിട്ടുള്ള റയ്നുവിന്റെ കല്യണം ഉടനെ ഉണ്ടാകും.. അടുത്ത ഊഴം നിന്റെ ആണ്….വേം ഒരു പെണ്ണിനെ സെറ്റ് ആക്കിക്കോ…. പറ്റാച്ചാ ഇവന്റെ കല്യണത്തിന്റെ അന്ന് തന്നെ നിന്റെം നടത്താം.. എന്താ….റയ്നു….. ”
” ഹഹഹ…. നിന്റെ കല്യണം കൂടി കഴിഞ്ഞാ എനിക്ക് മുന്പേ ചിലപ്പോ ഇവന്റെ നടത്തേണ്ടി വരും…… അല്ലെ യച്ചു…. ”
” നീയവനെ ഇങ്ങനെ കളിയാക്കല്ലേ…. വായ്നോട്ടം ഒരു തെറ്റല്ലല്ലോ…. ”
അത് കേട്ട് ഇളിച്ചു കൊണ്ട് യച്ചു റൂം വിട്ട് പുറത്ത് പോയി…
ഓഹോ.. അപ്പൊ സൺഡേ റംസാൻ ഇക്കയുടെ കല്യണം… ശൊ.. എന്റെ മൊഞ്ചത്തി….പാർട്ടിക്ക് ഓളെ കണ്ട സ്ഥിതിക് കല്യാണത്തിനും ഓള് ഉണ്ടാവാതിരിക്കില്ല..പക്ഷേ… ദിയ പെണ്ണിന്റെ കൂട്ടത്തിൽ ആയിരിക്കോ.. ചെക്കന്റെ കൂട്ടത്തിൽ ആയിരിക്കോ…നോ പ്രോബ്ലം… റിസപ്ഷൻ ഉണ്ടല്ലോ…. അതിൽ രണ്ട് പേരുടെയും കൂട്ടക്കാർ ഉണ്ടാവുമല്ലോ…..എന്തിരുന്നാലും വേണ്ടിയില്ല.. ഇപ്രാവശ്യം എന്തായാലും കാണണം.. സംസാരിക്കണം.. എന്റെ ഇഷ്ടം പറയണം….. ഇതാവസാന ചാൻസ് ആണ് യച്ചു.. വെറുതെ പാഴാക്കി കളയരുത് …. റംസാൻ ഇക്ക കളിയാക്കാൻ പറഞ്ഞത് ആണേലും ഒത്തു വന്നാൽ ഇക്കാന്റെ കല്യണത്തിന് തന്നെ എനികുമ് ഒരു മഹർ മാല പണിയാം….ശൊ… നിക്ക് വയ്യ….
ഇഷയെ കണ്ടതും ആദിൽ സാറിന്റെ വിവരവും ഈ ഒരു സന്തോഷത്തിനിടയിൽ യച്ചു റയ്നുവിനെ അറിയിക്കാൻ വിട്ടു പോയി.. പിന്നീട് അവൻ അത് ഓർമ വന്നപ്പോഴേക്കും റയ്നുവും റംസാനും ഡിസ്ചാർജ് ആയി വീട്ടിലേക്കു പോയിരുന്നു…. അപ്പോൾ സ്മിതയെ കൂടി കണ്ടു അവൾക് എന്താണ് പറയാൻ ഉള്ളത് എന്ന് കൂടി കേട്ടിട്ട് റയ്നുവിനെ അറിയിക്കാം എന്നവൻ കരുതി….
💕💕💕
” എന്ത് പ്രശ്നം… എന്റെ അറിവിൽ ഷാനുക്കാക്ക് ഒരു പ്രശ്നവും ഇല്ലാ…പിന്നെ എന്തിനാവും ഒരാഴ്ച ഇക്ക മാറി നിക്കുന്നത് എന്ന് മനസ്സിലാവുന്നില്ലല്ലോ….. ”
അനു ദിയയെ കണ്ടു കാര്യം പറഞ്ഞപ്പോൾ അവൾക്കും ഷാനുവിന്റെ ഈ മാറ്റത്തിന് കാരണം അറിയുമായിരുന്നില്ല.. എല്ലാം ഷാനു ഒറ്റക്ക് എടുത്ത തീരുമാനങ്ങൾ ആണല്ലോ….
” ഇനിയിപ്പോ എന്താ ചെയ്യാ ദിയ …..നീയൊന്ന് ഷാനുവിനെ വിളിച്ചു നോക്ക്…. നിന്നോട് പറയാതിരിക്കില്ല… ”
” ഇങ്ങനെ ടെൻഷൻ ആവല്ലേ…. സീരിയസ് ആയിട്ട് ഒന്നും ചിലപ്പോ കാണില്ല… എന്തായാലും ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ…. ”
ദിയ ഫോൺ എടുത്തു ഷാനുവിനെ വിളിച്ചു സ്‌പീക്കറിൽ ഇട്ടു.. അനുവിനോട് മിണ്ടാതിരിക്കാൻ പറഞ്ഞു…
” ഹാ.. ഹെലോ.. ഷാനുക്ക…. എന്തെ ബാഗ് ഒക്കെ എടുത്തു പോകുന്നത് കണ്ടല്ലോ… എന്ത് പറ്റി…? ”
” അത് പിന്നെ… എനിക്ക് വയ്യായിരുന്നെടി.. അപ്പൊ ഞാൻ ഹാഫ് ഡേ ലീവ് എടുത്തു ഇങ് പോന്നു…. ”
” ഹാഫ് ഡേ ഒള്ളു… അപ്പോ ബാക്കി ഒരാഴ്ചതെ ലീവ് ഞാൻ എടുത്തത് ആയിരിക്കും അല്ലെ..ഷാനുക്ക…. എന്ത് പറ്റി…സത്യം പറ…..ഞാൻ എല്ലാം അറിഞ്ഞു.. അത് കൊണ്ടാ ചോദിക്കുന്നെ…. ഒരാഴ്ച ഒക്കെ ലീവ് എടുത്തു മാറി നിക്കാൻ മാത്രം എന്താണ് പ്രശ്നം..പറ ഇക്കാ…. ”
” ദിയെ… അത് പിന്നെ….. ഞാൻ പറയാം.. പക്ഷേ.. ഈ കാര്യം അനു ഒരിക്കലും അറിയരുത്…. ”
അത് കേട്ട് അനു ഒന്ന് ഞെട്ടി….
” ഇല്ല ഇക്ക.. ഞാൻ ആരോടും പറയില്ല.. എന്താ കാര്യം…. ”
” നീ പറഞ്ഞത് ശരിയാണ്… അനു എന്നെ അവളുടെ മാഷ് ആയും സുഹൃത്തായും മാത്രമല്ല.. അതിനു അപ്പുറം അവളെന്നെ ഒരുപാട് ഇഷ്ടപെടുന്നുണ്ട്…എനിക്ക് അത് മനസ്സിലാവുന്നുമുണ്ട് . പക്ഷേ…. എനിക്ക് ഒരിക്കലും അവളെ സ്നേഹിക്കാൻ ആവില്ല.. ഇഷ്ടപ്പെടാൻ ആവില്ല.. കൂടെ കൂട്ടാൻ ഒരിക്കലും ആവില്ല….കാര്യകാരണങ്ങൾ പലതും നിനക്കും അറിയാവുന്നത് അല്ലെ …. അത്കൊണ്ട് ഒക്കെ തന്നെ ഞാൻ ഒരിക്കലും അവൾക് ചേർന്ന ആൾ അല്ല
… പിന്നെ അവൾടെ കുടുംബ മഹിമയും സ്റ്റാറ്റസും വെച്ച് നോക്കുമ്പോ നമ്മളൊക്കെ എത്രയോ താഴെ ആണ്..പിന്നെ എന്റെ പ്രായം….34 വയസ്സുള്ള എന്നെക്കാൾ ചുറുചുറുക്കുള്ള പയ്യന്മാരെ അവൾക് കിട്ടും… ഇതെനിക്ക് അവളെ എങ്ങനെ കൺവിൻസ് ചെയ്യണം എന്നറിയില്ല.. ഞാൻ പറഞ്ഞാലും അവൾക് മനസ്സിലാവണം എന്നില്ല …ഇത്രയും നാൾ ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി.. പക്ഷേ.. ഞാൻ ഒഴിഞ്ഞു മാറുമ്പോൾ എല്ലാം അവളെന്നിലേക്ക് കൂടുതൽ കൂടുതൽ അടുക്കുകയാണ്…. അത് പാടില്ല….. ഞാൻ കോളേജിൽ നിന്ന്.. അവളുടെ കൺവെട്ടത് നിന്ന് മാറി നിന്നാൽ ചിലപ്പോ അവളെന്നെ മറന്നേക്കും….നീയും ആ അവസരത്തിൽ അവളെ എന്റെ എല്ലാകാര്യങ്ങളും പറഞ്ഞു ബോധ്യപ്പെടുത്തി ഇതിൽ നിന്ന് പിന്തിരിപ്പിക്കണം… എന്നെ ഒരിക്കലും അവൾ സ്നേഹിക്കരുത്.. എന്നെ അവൾ വെറുത്തോട്ടെ.. എന്ത് കള്ളം പറഞ്ഞിട്ടാണെങ്കിൽ വേണ്ടിയില്ല… അവൾ എന്നെ വിട്ട് പോണം …. പ്രായം കൊണ്ടും സ്റ്റാറ്റസ് കൊണ്ടും മറ്റെന്ത് കൊണ്ടും എന്നെക്കാൾ യോഗ്യതയുള്ള നല്ലൊരാളെ അവൾക് കിട്ടും….അതെനിക് ഉറപ്പാ….. എനിക്ക് വേണ്ടി നീയത് ചെയ്യില്ലേ ദിയെ…… ”
അത്രയും പറയുമ്പോൾ അവന്റെ സ്വരം ഇടരുന്നുണ്ടായിരിന്നു….അനുവും വാ പൊത്തി പിടിച്ചു തന്റെ സങ്കടം നിയന്ത്രിക്കാൻ പാടു പെടുന്നുണ്ടായിരുന്നു….പക്ഷേ.. അവളുടെ കണ്ണുകൾ അതിന് സമ്മതിക്കാതെ കണ്ണുനീർ ചാലിട്ടൊഴുകികൊണ്ടിരുന്നു…..
” ഞാൻ… ഞാൻ ചെയ്യാം ഇക്കാ….എന്നാലും ഒന്നുടെ ആലോചിചിട്ട് പോരെ ഇക്കാ…. ”
” എനിക്ക് ഇനി ഒന്നും ആലോചിക്കാൻ ഇല്ല ദിയ…. ഒരുപാട് ആലോചിച് എടുത്ത തീരുമാനം ആണിത്…. പിന്നെ നീ വരുമ്പോ ഞാൻ ഇവിടെ ഉണ്ടാവില്ല…..തത്കാലം നമ്മുടെ അട്ടപ്പാടിയിൽ ഉള്ള എസ്റ്റേറ്റ്ലെകാണ് പോകുന്നത്… പിന്നെ ഒരാഴ്ച കഴിഞ്ഞു ലീവ് extent ചെയ്യാമെന്നാണ് കരുതുന്നത്… അനുവിന് ഇകാര്യത്തിൽ ഒരു മാറ്റം ഉണ്ടാവുന്നത് വരെ ഞാൻ കോളേജിലോട്ട് ഇല്ലാ….അനു നിന്നോട് എന്റെ ലീവ് നെ കുറിച് തിരക്കിയാലും ഞാൻ എവിടെയാണ് എന്ന് അവൾ ഒരിക്കലും അറിയരുത്….നിനക്ക് അറിയില്ല എന്ന് മാത്രം പറഞ്ഞാൽ മതി…പിന്നെ ഫോൺ ഞാൻ കൊണ്ട് പോകുന്നില്ല… ഇപ്പോൾ തന്നെ രണ്ട് മൂന്ന് വട്ടം അനു വിളിച്ചു കഴിഞ്ഞു…. ഞാൻ കാൾ എടുത്തിട്ടില്ല… ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് കാബോർഡിൽ വെച്ചിട്ടുണ്ട്…എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ എസ്റ്റേറ്റിൽ നിന്ന് വിളിച്ചോളാം……”
” ഓക്കേ ഇക്കാ…. ഒറ്റക്കാണോ പോകുന്നത്…? ”
” അതെ…. നമ്മുടെ ജീപ്പിൽ …. ഒരു മണിക്കൂറിനുള്ളിൽ ഇറങ്ങും.. എന്നാലേ ഇരുട്ടി തുടങ്ങുന്നതിനു മുൻപ് എസ്റ്റേറ്റിൽ എത്തു….എന്നാൽ ശരി.. വെക്കാണ്.. പറഞ്ഞപോലെ ചെയ്യ്…. ”
അമിയുടെ കാര്യം അവൻ ദിയയോടും പറഞ്ഞില്ല…. അമിക്ക് വേണ്ടിയാണ് താൻ ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്നറിഞ്ഞാൽ ദിയ തന്നെ സപ്പോർട്ട് ചെയ്യില്ല എന്നവന്ന് അറിയാം.. പക്ഷേ.. തന്റെ കുറവുകളെ മുൻ നിർത്തി ദിയെ കൊണ്ട് തന്നെ അനുവിനെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താൻ ആണ് അവൻ ശ്രമിക്കുന്നത്…. തന്റെ അഭാവത്തിൽ അമിക്ക് കൂടുതൽ അനുവുമായി അടുക്കാൻ സാധിക്കും എന്നവൻ കരുതുന്നു.. അതിനാണ് ഈ ഒളിച്ചോട്ടം…. അമിക്ക് അനുവിനെ വിട്ട് കൊടുത്ത് തന്റെ സ്നേഹം മൂടിവെക്കാൻ ആണ് അവൻ നോക്കുന്നത്….പിന്നാമ്പുറത്തെ ചതിക്കുഴികൾ അറിയാതെ….
ഫോൺ വെച്ചതും അനു ദിയയെ കെട്ടിപിടിച്ചു….ദിയ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്….ഒരു ആശ്വാസ വാക്കും അനുവിനെ സമാധാനിപ്പിക്കാൻ പോന്നത് അല്ലായിരുന്നു……
അനുവിന്റെ മനസ്സിലെ ചോദ്യങ്ങൾക് എല്ലാം ഷാനുവിന്റെ ഒറ്റ ഫോൺ കാളിലൂടെ അവൾക് ഉത്തരം കിട്ടിയിരുന്നു.. അപ്പോൾ ഷാനുവിന്റെ അകൽച്ചക്ക് കാരണം ഇതൊക്കെയാണ്.. എന്റെ സ്നേഹമ് തിരിച്ചറിഞ്ഞിട്ടും അവൻ മനപ്പൂർവം തന്നെ അവോയ്ഡ് ചെയ്യുകയാണ് എന്നറിഞ്ഞപ്പോൾ അനുവിന് അത് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…..
” അനുത്ത… ഇങ്ങനെ കരയല്ലേ….നമുക്ക് വഴി ഉണ്ടാകാം…. അനുത്ത.. പ്ലീസ്.. കരയല്ലേ… കുട്ടികൾ ശ്രദ്ധിക്കും…. ”
” ഞാൻ എങ്ങനെ വിഷമിക്കാതിരിക്കും ദിയ… ഞാൻ എത്ര ആത്മാർത്ഥമായിട്ട് ആണെന്ന് അറിയോ ഷാനുവിനെ സ്നേഹിക്കുന്നത് .. അതും കുടുംബം നോക്കിയോ സ്റ്റാറ്റസ് നോക്കിയോ ഒന്നുമല്ല…. അവന്റെ മനസ്സ് കണ്ടിട്ടാ….ആ മനസ്സിനെ ആണ് ഞാൻ ഇഷ്ടപെട്ടത്…. പ്രായവും യോഗ്യതയും ഒന്നും എനിക്ക് ഒരു പ്രശ്നമല്ല.. പണവും പ്രശസ്തിയും നോക്കി കെട്ടണമായിരുന്നേ വേറെ എത്രയോ കൊമ്പത്തെ പയ്യന്മാർ എന്റെ പിറകെ നടന്നിട്ടുണ്ട് എന്നറിയോ… അവന്മാരെ ഒന്നും ഞാൻ മൈൻഡ് ചെയ്യാത്തത് എന്ത് കൊണ്ടാ…. അതിൽ ഒന്നും ഒരു കാര്യവും ഇല്ല… അവരെക്കൾ ഒക്കെ ഉയർന്ന ഒരു നല്ല മനസ്സിനെ.. ഒരു നല്ല വ്യക്തിയെ..ഞാൻ ഷാനുവിൽ കണ്ടു…അങ്ങനെ ഒരാളോട് എനിക്ക് ജീവിതത്തിൽ ആദ്യമായി ഇഷ്ടം തോന്നി.. അവൻ എന്റേത് ആവണമെന്ന് ഞാൻ ആഗ്രഹിച്ചു… അവന്ന് എന്ത് കുറവ് ഉണ്ടെങ്കിലും അതൊക്കെ മനസ്സിലാക്കി ഉൾക്കൊണ്ട് അവന്റെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു അഡ്ജസ്റ്റ് ചെയ്ത് അവന്റെ ഭാര്യയായി ജീവിക്കുന്നത് ഞാൻ സ്വപ്നം കണ്ടു…ഇതികൂടുത്താൽ അവൻ എങ്ങനെത്തെ പെണ്ണിനെ ആണ് വേണ്ടത്… അങ്ങനെ ഒക്കെ ആവാൻ ഞാൻ തയ്യറാണ് ..എന്റെ വീട്ടുകാരെ മറന്നു ഞാൻ ഒന്നും ചെയ്യില്ല..നിനക്ക് അറിയോ…ഷാനുവും എന്നോട് ഇഷ്ടം പറഞ്ഞാൽ എല്ലാ കാര്യവും വാപ്പാനോട് തുറന്നു പറയാൻ ഇരിക്കായിരുന്നു ഞാൻ….നന്മയെ സ്നേഹിക്കുന്ന വാപ്പാക്ക് ഒരിക്കലും ഷാനുവിനെ ഇഷ്ടപെടാതിരിക്കില്ല…. അതെനിക് ഉറപ്പാ…..ഷാനു എന്നെ ഒട്ടും മനസ്സിലാക്കിയിട്ടില്ല…. ഇതൊരു ടൈം പാസ് പ്രണയമല്ല സ്വിച്ച് ഇട്ടപോലെ അവനെ മറക്കാൻ….. അവൻ ജീവിതകാലം മുഴുവൻ എന്റെ കൺവെട്ടത് നിന്ന് മാറി നിന്നാലും എന്റെ മനസ്സിൽ നിന്ന് ഒരിക്കലും അവൻ മാഞ്ഞു പോവില്ല.. എനിക്ക് ഒട്ട് മറക്കാനും ആവില്ല… എങ്ങനെ സംഭവിക്കണമെങ്കിൽ ഈ അനു മരിക്കണം….. ”
അനു മുഖം പൊത്തി പൊട്ടികരഞ്ഞു….ഷാനുവിനോടുള്ള അനുവിന്റെ സ്നേഹം എത്ര ആഴത്തിൽ ആണ് എന്ന് ആ നിമിഷം ദിയക്ക് ബോധ്യമായി കഴിഞ്ഞിരുന്നു….അവൾ അനുവിനെ ചേർത്ത് നിർത്തി അവളുടെ കണ്ണുനീർ തുടച്ചു….
” അനുത്ത…. വിഷമിക്കല്ലേ…. ഷാനുക്ക ഷാനുക്കയുടെ ഭാഗം മാത്രം ചിന്തിച്ചത് കൊണ്ട് ആവാം ഇങ്ങനെ ഒരു തീരുമാനം എടുത്തത്….. അനുത്താന്റെ മനസ്സിൽ എന്താണ് എന്ന് ഷാനുക്കാക്ക് അറിയില്ലല്ലോ…. അപ്പൊ അനുത്ത ഇതൊക്കെ ഷാനുക്കയോട് തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഒള്ളു…എനിക്കറിയാം.. ഷാനുക്കയും അനുത്താനേ ഒരുപാട് സ്നേഹിക്കുന്നുണ്ട്… ഇതൊക്കെ മനസ്സിൽ ഉള്ളത് കൊണ്ടാ ഷാനുക്ക അത് പുറത്ത് കാണിക്കാത്തത്….. ”
” എനിക്ക് ഷാനുവിനോട് സംസാരിക്കണം ദിയ…അവനെ എനിക്ക് ഇപ്പൊ കാണണം… എസ്റ്റേറ്റ് ലേക്കുള്ള പോക്ക് തടയണം….എന്നെ നീ ഹെല്പ് ചെയ്യില്ലേ ദിയ… ”
” പക്ഷേ… അങ്ങനെല്ല അനുത്ത…ഷാനുക്ക ചിലപ്പോ അനുത്താനേ കാണാൻ കൂട്ടാകില്ല….എന്തെങ്കിലും സംസാരിക്കണം എങ്കിൽ തന്നെ നിന്നു തന്നന്ന് വരില്ല….. അധികവും നിരാശ ആയിരിക്കും ഫലം….”
“എനിക്ക് ഒന്ന് കണ്ടാ മതി ടാ.. പ്ലീസ് ടാ…”
അനു അത്രയും കെഞ്ചി പറഞ്ഞപ്പോൾ അത് നിരസിക്കാൻ ദിയക്ക് ആയില്ല… അവൾ ഷാനുവിന്റെ മുമ്പിൽ അവളെ എത്തിക്കാമെന്ന് വാക്ക് കൊടുത്തു….
💕💕💕
” എന്താ… ആക്‌സിഡന്റ് ഓ.. നിങ്ങൾ എന്ത് പണിയാ കാണിച്ചത് ആദിൽ സർ …. റയ്നുവിന് എന്തെങ്കിലും പറ്റിയാൽ പിന്നെ…. അവര് പോകാതിരിക്കാൻ വേറെ വല്ല പണിയും നോക്കാമായിരുന്നില്ലേ…. ”
സന ആദിൽ സാറുമായി ഫോണിൽ ആണ്…
” ഇതാവുമ്പോ കയ്യും കാലും ഒടിഞ്ഞു അവൻ അവിടെ കിടന്നോളും….ഇനി ആള് കാഞ്ഞാലും കുഴപ്പമില്ല ..രണ്ടായാലും അവൻ ആദിയെ കാണരുത്.. എനിക്ക് അത്രയേ ഉണ്ടായിരുന്നുള്ളു.. പിന്നെ നിന്നോട് അഭിപ്രായം ചോദിക്കാൻ അല്ല ഞാൻ വിളിച്ചത്… വേം എംകെ യിലോട്ട് ചെല്ല്…. കാര്യങ്ങളുടെ കിടപ്പ് അറിഞ്ഞു എന്നെ വിളിച്ചു അറിയിക്ക്……. ”
അപ്പോഴാണ് റയ്നുവും റംസാനും റംസാന്റെ കാറിൽ അങ്ങോട്ട് വന്നത്….. മെഹന്നു വീട്ടിലോട്ട് അപ്പൊ സാധനങ്ങൾ ഓക്കേ എടുക്കാൻ പോയിരുന്നു…..
” പോയി നോക്കേണ്ട കാര്യമില്ല…..റയ്നു ആമയുടെ ഇനമാ.. പെട്ടെന്ന് ഒന്നും ചാകില്ല…ആയുസ്സ്ന്ന് നീട്ടം കൂടുതലാ…… നിങ്ങൾ ആക്‌സിഡന്റ് ഉണ്ടാക്കിയവൻ ഇതാ ഇപ്പൊ എന്റെ കണ്ണിന്റെ മുമ്പിൽ പനപോലെ നിൽപ്പുണ്ട്.. ഒരു പോറൽ പോലും ഇല്ലാ…..അവരുടെ യാത്ര മുടക്കാൻ വേറെ വല്ല വഴിയും നോക്ക്.. ഞാൻ വിളിക്കാം…. ”
ഫോൺ വെച്ചു അവൾ റയ്നുവിന്റെ അടുത്തേക്ക് ഓടി ചെന്നു…
” എന്ത് പറ്റി ബേബി .. ഒരു ക്ഷീണം പോലെ… എന്തേലും കുഴപ്പമുണ്ടോ…ബേബിടെ കാർ എവിടെ….?”
” എന്റെ പൊന്ന് സനെ.. എന്നെ നീ ഒന്ന് വെറുതെ വിട്..എനിക്ക് ഒരു കുഴപ്പവും ഇല്ലാ.. കാർ ജസ്റ്റ് ഒന്ന് ബ്രേക്ക് ഡൌൺ ആയി…. അപ്പൊ വേറെ വണ്ടി എടുക്കാൻ ഞാൻ ഇവനെ കൂട്ടി വന്നു എന്നെ ഒള്ളു….എവിടെ മെഹന്നു…. ”
” അവൾ പോയിട്ട് കുറച്ചു നേരമായി….”
സന വലിയ താല്പര്യമില്ലാതെ പറഞ്ഞു….
” ഓക്കേ…. ഞാൻ റൂമിൽ ഉണ്ടാകും… അവൾ വന്നാൽ എന്നെ വിളിക്ക്.. ഓക്കേ… ”
” അപ്പൊ യാത്ര….? ”
റയ്നു അത് കേൾക്കാതെ പോയെങ്കിലും അതിന് ഉത്തരം പറഞ്ഞത് റംസാൻ ആണ്…
” യാത്രക്ക് മുടക്കമൊന്നും ഇല്ലാ… പറഞ്ഞതിലും നേരത്തെ തന്നെ പോകും.. എന്തായാലും ഈ യാത്ര വെറുതെ ആവുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല… പക്ഷേ ഒരു കാര്യം വെക്തമായി അറിയാം…. പലരുടെയും അണ്ണാകിലോട്ട് വായ്കരിയിടുന്ന ദിവസം വിദൂരമല്ല…. ”
അതും പറഞ്ഞു റംസാൻ കാറുമെടുത്തു പോയി…… റംസാൻ ആ പറഞ്ഞതിന് അർത്ഥം അവൾക് മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ അവര് മണത്ത് അറിഞ്ഞിട്ടുണ്ട് എന്നവൾക് മനസ്സിലായി…..അവൾ അപ്പോൾ തന്നെ ആദിൽ സാറെ വിളിക്കാൻ റൂമിലോട്ട് പോയി….
💕💕💕
യച്ചു സ്മിതയെ കണ്ടു ഓരോ കാര്യങ്ങൾ ചോദിച്ചറിയുകയാണ്….
അവൾക്കും പറയാനുണ്ടായിരുന്നത് ആദിൽ സാറുടെയും ആഷിയുടെയും നല്ല വശങ്ങൾ ആയിരുന്നു….. ഒരിക്കൽ കൂടി ആദിൽ സർ എന്ന് കേട്ടത്തോടെ അവന്റെ മനസ്സിൽ വീണ്ടും പുതിയ ചോദ്യങ്ങളും സംശയങ്ങളും തലപൊക്കി….. അടുത്ത ക്ഷണം ഫോൺ റിങ് ചെയ്തു.. കാർ കൊണ്ട് പോയ വർക്ക് ഷോപ്പിൽ നിന്നായിരുന്നു…. അവർക്ക് പറയാനുള്ളത് കൂടി കേട്ടപ്പോൾ അവൻ ഞെട്ടിത്തരിച്ചു നിന്നുപോയി…..
*തുടരും….*
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Ingane oru anxiety pointlu konduvann Story pause cheythitt adutha part idaatha korachu kashtonttaaa…..
Next part entha varathe. Ennu varumo
Vallathe oru chathiyay poyi, Daily vannu nokkum puthiya part inayit.. nthu patti
innu post idam
Me too