*💞•°°•Angry Babies In Love•°°•💞*
*~Part 62~*
*🔥റിച്ചൂസ്🔥*
അപ്പോഴേക്കും യച്ചുവിന് ഒരു കാൾ വന്നു… അത് cctv ഫോട്ടേജിൽ നിന്ന് ലോഗോ കണ്ടുപിടിക്കാൻ ഏല്പിച്ച കമ്പ്യൂട്ടർ expert ആയിരുന്നു …..
പക്ഷേ… അതിലും വലിയ കാര്യമാണല്ലോ ഇവിടെ നടക്കുന്നത്… അത്കൊണ്ട് അവനത് ശ്രദ്ധിച്ചില്ല…വീണ്ടും വീണ്ടും റിങ് ചെയ്തപ്പോൾ അവൻ കാൾ മാറി നിന്ന് അറ്റന്റ് ചെയ്തു…..
ഷാനു ഒരു ട്രെയിൽ ബർഗറും കാപുച്ചീനോയുമൊക്കെയായി തിരിച്ചു വന്നു… അനുവിന്റെ അടുത്തുള്ള സീറ്റിൽ ഇരിക്കുന്നതിന് പകരം അവൻ ഇപ്രാവശ്യം ഇരുന്നത് ദിയയുടെ അപ്പുറത്തുള്ള ഒഴിഞ്ഞ സീറ്റിൽ ആണ്… അതായത് ജാനുവിനും ദിയക്കും നടുക്ക്…അവന്റെ അവഗണന അനുവിനെ അല്പം ആസ്വസ്ഥയാക്കി…എങ്കിലും അത് അവൾ പുറത്ത് കാണിച്ചില്ല…..
ശേഷം എല്ലാരും സംസാരിച്ചു കഴിച്ചു കൊണ്ടിരിക്കെ അനു അറിയാത്ത ഭാവത്തിൽ ദിയയുടെ ഗ്ലാസ് തട്ടി അത് നേരെ ദിയയുടെ ഡ്രെസ്സിൽ വീഴുകയും ചെയ്തു…..
” ഓഹ്.. I am സോറി.. ഞാൻ അറിയാതെ… ”
” its ഓക്കേ.. നിങ്ങൾ കഴിക്.. ഞാൻ ഒന്ന് വാഷ് റൂമിൽ പോയിട്ട് വരാം…. ”
അതും പറഞ്ഞു ദിയ വാഷ്റൂമിലോട്ട് പോയി….
മാളിൽ റേഞ്ച് കുറവ് ഉള്ളത് കൊണ്ടോ എന്തോ യച്ചുവിന് കാൾ ക്ലിയർ ആയി കേൾക്കുന്നുണ്ടായിരുന്നില്ല…..ഇടക്ക് വെച്ച് ഫോൺ കട്ട് ആയപ്പോൾ അവൻ പിന്നെ തിരിച്ചു വിളിക്കാൻ നിന്നില്ല…വന്ന കാര്യം ആദ്യം നടക്കട്ടെ എന്ന് കരുതി….
വീണ്ടും ഫുഡ് കഫെയുടെ മുമ്പിൽ വന്നു നോക്കിയപ്പോൾ അനുവും ജാനുവും ഇരിപ്പണ്ട്.. കൂടെ ഒരു ആണും.. അവന്റെ മുഖം കാണുന്നില്ല… പക്ഷേ.. തന്റെ മൊഞ്ചത്തി അവിടെ ഇല്ലാ….
ശൊ.. ഈ കുറഞ്ഞ സമയം കൊണ്ട് ഇവളിതെവിടെ പോയി….?? അവന്ന് ആകെ കൺഫ്യൂഷൻ ആയി…
ഇതേ സമയം വാഷിംഗ് റൂമിൽ ഡ്രസ്സ് വൃത്തിയാക്കി കൊണ്ടിരിക്കെ അവൾ തൊട്ടടുത്തു കൈ കഴുകി കൊണ്ടിരിക്കുന്ന ആളെ ശ്രദ്ധിച്ചു….
” ഹേയ്… അമി… എന്നെ മനസ്സിലായോ…? ”
അവൻ യതീരശ്ചികമായി കണ്ടപോലെ…
” ഇതാര്.. ദിയയോ…എന്ത് ചോദ്യാണ്… നിന്നെ എനിക്ക് മനസ്സിലാവാതിരിക്കോ പെണ്ണെ …എന്താ ഇവിടെ….?”
” ഞാൻ ഷാനുക്കാന്റെ കൂടെ വന്നതാ… പിന്നെ ഫ്രെണ്ട്സും ഉണ്ട് കൂടെ… ”
” ഉവ്വോ… ഷാനുക്കയും ഉണ്ടോ… കുറെ നാളായി കണ്ടിട്ട്…. ഷാനൂന്റെ വീട്ടിൽ വിരുന്നിനു വന്നതാവും ല്ലേ….? ”
” ഏയ്യ്… ഞാൻ ഇവിടെ തന്നെ അല്ലെ.. SMT കോളേജിൽ അല്ലെ ഞാൻ പഠിക്കുന്നെ…. മറന്നോ അത്…? ”
” ഓഹ്… നീയവിടെ പഠിക്കണ കാര്യം ഞാൻ അത് അങ്ങ് വിട്ടുപോയി … അല്ലാ.. അപ്പൊ ഞാൻ അവിടെ കുറച്ചായിട്ട് കുട്യോളെ ഡാൻസ് പഠിപ്പിക്കാൻ വരാറുണ്ടല്ലോ.. എന്നിട്ട് നിന്നെ ഇതുവരെ കണ്ടിട്ടില്ലല്ലോ…. ”
” ആണോ.. ഇതു നല്ല കാര്യായി…. അപ്പൊ ഷാനുക്കാനെ കണ്ടുകാണോലോ.. ഷാനുക്ക അവിടെത്തെ മാഷ് അല്ലെ … ”
” ഷാനുക്ക അവിടെ മാഷാണെന്നോ.. എന്റെ പൊന്നോ… ഞാൻ അറിഞ്ഞില്ലാട്ടോ….. ഞാൻ ഇതുവരെ കാണെമ് ചെയ്തിട്ടില്ല…ഇതൊക്കെ എപ്പോ സംഭവിച്ചു…. ”
” ഒക്കെ സംഭവിച്ചു…. കോളേജിൽ ചിലവരെ കാണാൻ വേണ്ടി മാത്രം കോൺസെൻട്രേറ്റ് ചെയ്തു പോകുമ്പോ ഇങ്ങനെത്തെ കാര്യങ്ങളൊന്നും അറിഞ്ഞെന്നു വരില്ല…. ”
” ഒന്ന് പോടീ….അങ്ങനെ ഒന്നുമില്ല… ഞാൻ ഡീസന്റ് അല്ലെ… ”
“ഹ്മ്മ്മ്മ്….. ”
അവരുടെ സംസാരം നീണ്ടു പോയി….അന്നേരം അനു ഷാനുവിനെ നോക്കി കൊണ്ട്
” അല്ല… ദിയ പോയിട്ട് കുറെ നേരായല്ലോ…ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം…. ”
അനു എഴുനേറ്റ് വാഷിംഗ് റൂമിന്റെ ഡോർ പതിയെ തുറന്നു നോക്കിയപ്പോൾ അമിയും ദിയയും ചിരിച്ചു കളിച്ചു സംസാരിച്ചു നിക്കുന്നതാണ് കണ്ടത്…
ഈ കാഴ്ച ഷാനു കണ്ടാൽ അപ്പൊ അവളോടുള്ള എല്ലാ മതിപ്പും പോകും…. വേഗം തന്നെ വിളിച്ചു കാണിച്ചു കൊടുക്ക….
അനു തിരിച്ചു അവളുടെ സീറ്റിൽ വന്നിരുന്നു….
” അവളവിടെ ഒരു പയ്യനുമായിട്ട് ഭയങ്കര സംസാരാ…കളിയും ചിരിയും….അവരുടെ എടേൽ കയറേണ്ടല്ലോ കരുതി ഞാനിങ്ങു പോന്നു…കണ്ടിട്ട് അവൾക് അത്രേം വേണ്ടപ്പെട്ട ആളാണെന്ന തോനുന്നെ….ഇനിയവളുടെ ബോയ് ഫ്രണ്ടോ മറ്റോ ആയിരിക്കോ…”
ഷാനുവിന്റെ മുഖത്തു നോക്കി അവളത്രയും പറഞ്ഞപ്പോൾ അവന്റെ മുഖഭാവം മാറുന്നത് അവൾ കണ്ടു….ഒരുതരം ഞെട്ടലാണ് അവന്റെ മുഖത്തു പ്രകടമായത്…
കഴിക്കുന്നത് നിർത്തി അവൻ എഴുനേറ്റു…
” ഞാനിപ്പോ വരാം….. ”
അവൻ വാഷ് റൂമിലോട്ട് പോകുന്നത് അവര് നോക്കി നിന്നു…
” എടി…. കുഴപ്പാവോ…അവൻ അമിയെ എന്തേലും ചെയ്യോ… കണ്ടിട്ട് നീ പറഞ്ഞത് ഒന്നും അവന്ന് ഇഷ്ടായിട്ടില്ല എന്നാ തോന്നുന്നേ…അപ്പോ അവര് തമ്മില്…. ”
അനു ആകെ ടെൻഷൻ ആയി നഖം കടിച്ചു….
എന്നാൽ ഷാനുവിന് അനു പറഞ്ഞത് കേട്ടപ്പഴേ കാര്യം മനസ്സിലായിട്ടുണ്ട്….
ദിയയും താനും പരസ്പരം അടുത്തിടപഴകുന്നത് അനു അസൂയയോടെയാണ് നോക്കി കാണുന്നതെന്ന് പലപ്പോഴായി എനിക്ക് മനസ്സിലായ കാര്യമാണ്….താനും ദിയയും തമ്മിൽ ഇഷ്ടത്തിൽ ആണോ എന്ന് വരെ അവൾക് സംശയമുണ്ട്… അത് തീർക്കാൻ വേണ്ടിയാണ് അവൾ ഇങ്ങനൊരു ഡയലോഗ് അടിച്ചത്….ഞാൻ കൂൾ ആയി ആണ് എടുക്കുന്നതെങ്കിൽ ഞങ്ങൾക് ഇടയിൽ ഒന്നുമില്ലന്ന് അവൾ കരുതും.. അത് വഴി അവൾ വീണ്ടും എന്നോട് അടുക്കും.. അത് പാടില്ല….. ഞങ്ങൾ തമ്മിൽ ഇഷ്ടമുണ്ടെന്ന് കരുതി എങ്കിലും അവൾ എന്നിൽ നിന്ന് അകലട്ടേ…. അതിന് വേണ്ടിയാ മുഖം കറുപ്പിച്ചു ഞാൻ അവിടെ നിന്ന് എണീറ്റു പോന്നത്…..
വാഷ് റൂമിൽ വന്നപ്പോൾ ദിയയും അമിയും സംസാരിച്ചു നിക്കുന്നത് ഷാനു കണ്ടു…
അപ്പൊ ഇവനെയാണോ അവൾ ബോയ് ഫ്രണ്ട് എന്ന് പറഞ്ഞത്.. അപ്പൊ അമി എന്റെ കസിൻ ആണെന്ന് പാവത്തിന് അറിയില്ലായിരിക്കും….
ഷാനുവും അവരുടെ സംസാരത്തിൽ കൂടി…
” എട കള്ളാ…. ഞാനും നിന്നെ ഇതുവരെ കണ്ടിട്ടില്ല അവിടെ…. അല്ലാ മോനെ.. നീയിങ്ങനെത്തെ പരിപാടിക്ക് ഒന്നും ഇറങ്ങാത്തത് ആണെല്ലോ.. സത്യം പറഞ്ഞോ…. പെൻപിള്ളേരെ വായിനോക്കാൻ ഒരവസരം കിട്ടിയപ്പോൾ അത് മുതലാക്കിയതെല്ലേ നീ….? ”
ഷാനു അമിയുടെ വയറ്റത് ഇടിച്ചു കൊണ്ട് കോളേജിൽ ഡാൻസ് പഠിപ്പിക്കാൻ വരുന്നതിനെ പറ്റി ചോദിച്ചപ്പോൾ അമി അവൻ വന്ന ഉദ്ദേശം പുറത്തെടുത്തു…. ആ ഒരു ചോദ്യം കേൾക്കാൻ അവൻ കാത്തിരിക്കുകയായിരുന്നു…
” ഹേയ്.. അല്ല ഇക്ക.. ഞാൻ ആ പരിപാടി ഒക്കെ നിർത്തി.. പിന്നെ വായ്നോക്കാൻ വന്നതല്ല എന്ന് പറയുന്നില്ല… പക്ഷേ… അത് ഒരുപാട് പേരെ അല്ല.. ഒരാളെ മാത്രം നോക്കാനായിട്ട് വരുന്നതാ.. അവൾ ആ കോളേജിൽ പഠിക്കുന്നുണ്ട് എന്നറിഞ്ഞാ ഞാൻ അവിടെ ഡാൻസ് പഠിപ്പിക്കാൻ കയറിയത്…. ”
” ഹമ്പട…. നീയാളു കൊള്ളാലോ…. എന്നിട്ട് കക്ഷിയുടെ പേരെന്താ…ഞങ്ങളോട് കൂടെ പറ…ചിലപ്പോ എന്റെ സ്റ്റുഡന്റ് ആണെങ്കിലോ… ”
” അതെ.. പറ… ഫസ്റ്റ് ഇയർ ആണോ ചിലപ്പോ എനിക്ക് അറിയാവുന്ന കുട്ടിയാവും…”
ദിയക്കും ആകാംഷയായി….പക്ഷേ.. അമി സെസ്പെൻസ് നിലനിർത്തി… കാരണം ദിയ ഉള്ളത് കൊണ്ട് തന്നെ.. ദിയ ഇതറിഞ്ഞാൽ ചിലപ്പോൾ അനു അറിയാൻ ഇടയാകും.. അതോടെ എല്ലാ പ്ലാനും പൊളിയും….മാത്രല്ല.. അനു ഇവിടെ ഉള്ളത് കൊണ്ട് ഇപ്പൊ ഇതു പറയുന്നത് ശരിയല്ല…. അപ്പോൾ പിന്നീട് ഒരിക്കൽ അവസരം വരുമ്പോൾ ഷാനുവിനോട് മാത്രമായി പറയണ്ട രീതിയിൽ പറയാമെന്നു അവൻ കരുതി….
അമി ചിരിച്ചു കൊണ്ട്
” എല്ലാം അങ്ങ് പെട്ടെന്ന് അറിഞ്ഞാൽ അതിൽ ഒരു സുഖമില്ലല്ലോ.. ഞാൻ വഴിയേ പറയാം…. എന്നാൽ നിങ്ങടെ കാര്യങ്ങൾ നടക്കട്ടെ….ഞാൻ പോട്ടെ… കുറച്ചു ധൃതി ഉണ്ട്…. ”
അവൻ അവരോട് യാത്ര പറഞ്ഞു പുറത്തു പോയി….. ദിയ സംസാരിച്ചു നിന്നത് കൊണ്ട് ഡ്രസ്സ് മുഴുവൻ വൃത്തിയാക്കിയിരുന്നില്ല… അവൾ അത് കഴുകിയിട്ടു വേം വരാമെന്നു പറഞ്ഞു ഷാനുവിനെ പറഞ്ഞയച്ചു…
ഇതേസമയം വാഷിംറൂമിനകത്തു എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നമ്മുടെ അനു ടെൻഷൻ അടിച്ചു ഇരിക്കായിരുന്നു…
” എടി.. എനിക്ക് പേടിയാവുന്നു ജാനു…. ആരേം കാണുന്നില്ലല്ലോ.. അടിയായിക്കാണോ…. ഇനിയിപ്പോ എന്താ ചെയ്യാ…. ”
അപ്പോഴാണ് വാഷിംറൂമിന്റെ ഡോർ തുറന്നു അമി പുറത്തു വരുന്നത്.. അവൻ അനുവിനെ നോക്കി ഫോൺ ഉയർത്തി കാണിച്ചു കൊണ്ട് പുറത്തോട്ട് പോയി….ഫോണിൽ മെസേജ് അയക്കാമെന്നായിരിക്കും അവൻ ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കി അവൾ ഫോൺ എടുത്തു നോക്കി….
“””””മാഷ് എന്റെ മെക്കട്ട് കയറി… മേലാൽ അവളോട് സംസാരിക്കരുത് എന്ന് പറഞ്ഞു വാണിംഗ് തന്നാ വിട്ടത്….”””””
അതായിരുന്നു മെസേജ്…
അനുവിന് ആകെ സങ്കടമായി… അവളുടെ മുഖം വാടി….അമി പോയതിന് പിന്നാലെ ഷാനുവും വാഷ്റൂം നിന്ന് പുറത്ത് വന്നു സീറ്റിൽ ഇരുന്നു….
അനു നിരാശയോടെ
“എവിടെ ദിയ…?”
ഷാനു അനുവിന്റെ മുഖത്തോട്ട് നോക്കാതെ പ്ലേറ്റ്ലോട്ട് നോക്കി കൊണ്ട്
” വരും.. വൃത്തിയാക്കി കഴിഞ്ഞിട്ടില്ല…. ”
” ആ.. പയ്യൻ…? ”
” അവനേം കണ്ടു.. പറയേണ്ടത് പറയേം ചെയ്തു…. ”
അപ്പോ അമി പറഞ്ഞത് എല്ലാം സത്യമായിരുന്നു എന്ന് അവൾ ഊഹിച്ചു.. പിന്നെ അവളൊന്നും ചോദിച്ചില്ല… അനുവിന്റെ ഭാവമാറ്റം ഷാനുവിന് മനസ്സിലായെങ്കിലും അവനും ഒന്നും ചോദിക്കാൻ പോയില്ല ….പിന്നെ അനു അവിടെ നിന്നില്ല.. അവൾ ഷാനുവിനോട് പോകാണ് എന്ന് പറഞ്ഞു ജാനുവിനെ കൂട്ടി പോയി……
നമ്മുടെ യച്ചു ആകട്ടെ ഗ്ലാസ് ന്റെ മറവ് പറ്റി ഒരു മൂലക്ക നിന്ന് അനു കാണാതെ അവളെ വീക്ഷിച്ചു കൊണ്ടേ നിക്കുകയായിരുന്നു… അവന്റെ മൊഞ്ചത്തി എവിടെ പോയി എന്ന ആശങ്കയിൽ ആയിരുന്നു അവൻ…. വാഷ്റൂം യച്ചുവിന് കാണാൻ പാകത്തിന് അല്ലാത്തത് കൊണ്ട് ഷാനു അവിടെ പോയി വന്നതൊന്നും അവന്ന് കാണാൻ കഴിയില്ല…. അത് അവനെ അലട്ടുന്ന കാര്യവുമല്ല..ഷാനുവിന്റെ മുഖം കാണാൻ പോലും അവൻ തുനിന്നില്ല…. അനു ഒരു പയ്യനുമായി മിണ്ടുന്നതു കണ്ടു കലി തുള്ളൂന്ന ആങ്ങളയാവാനൊന്നും അവനെ കിട്ടില്ല… അനുവിൻറെ സ്വഭാവം അറിയാവുന്നത് കൊണ്ട് അത്തരം കാര്യങ്ങൾ ഒന്നും അവന്ന് പ്രശ്നമില്ല…. അവന്റെ ഇപ്പോഴത്തെ പ്രശ്നം അവന്റെ മൊഞ്ചത്തി എവിടെ എന്നുള്ളതാണ്… ഇടക്കിടക്ക് അവൻ ഫ്രണ്ട് ഡോറിലേക്ക് നോക്കുന്നുണ്ട്.. ഇനിയവൾ എങ്ങാനും അതിലൂടെ ഇറങ്ങി പോയാലോ എന്ന് പേടിച്…..ആ ടെൻഷനിൽ അവൻ അമി ഇറങ്ങി പോകുന്നതും കണ്ടിട്ടില്ല….. ഒടുവിൽ അനുവും ജാനുവും പുറത്ത് വരുന്നത് കണ്ടതും അവൻ വേഗം ഒളിച്ചു നിന്നു… അവരുടെ കൂടെ തന്റെ മൊഞ്ചത്തിയെ കാണാത്തതിൽ അവന്ന് ആകെ നിരാശയായി…
അവൾ പുറത്ത് പോകുന്നത് താൻ കണ്ടിട്ടില്ല…അപ്പോ അകത്തു തന്നെ കാണും.. ഒന്ന് പരതി നോക്കിയാലോ.. ഏതായാലും അനു പോയല്ലോ.. അപ്പോ പിന്നെ ആരും കാണുമെന്ന പേടി വേണ്ടല്ലോ….അകത്തു കയറി നോക്കുക തന്നെ….
അവൻ അകത്തു കയറിയ ടൈമിൽ ഷാനു ബില്ല് പേ ചെയ്യാനായി പോയിരിക്കുകയായിരുന്നു…. യച്ചു ആകെ മൊത്തം വീക്ഷിച്ചപ്പോൾ അവിടെ ഒന്നും പച്ച ഡ്രസ്സ് ഇട്ട ആരേം കണ്ടില്ല….
ഇനി വാഷ് റൂമിൽ എങ്ങാനും കാണോ…. സംശയം വെക്കുന്നത് എന്തിനാ… അവിടെ കൂടെ നോക്കുക തന്നെ…
അവൻ വാഷ് റൂം തുറന്നു അകത്തു കയറി നോക്കിയതും അവന്റെ കണ്ണ് ആയിരം വോൾടേജിൽ പ്രകാശിച്ചു… തന്റെ മൊഞ്ചത്തി അതാ തനിക് പിന്തിരിഞ്ഞു കൈ കഴുകി കൊണ്ടിരിക്കുന്നു……
അവന്ന് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി…
ഓഹ്.. അങ്ങനെ ഞാൻ എന്റെ മൊഞ്ചത്തിയെ കണ്ടെത്തിയിരിക്കുന്നു.. എനിക്ക് വയ്യ.. അവളിതാ എന്റെ തൊട്ടടുത്…. പടച്ചോനെ.. ഇങ്ങള് മുത്താണ്.. മിന്നിച്ചേക്കണേ.. ഒട്ടും വൈകികുന്നില്ല.. ഞാനിപ്പോൾ തന്നെ എന്റെ പ്രണയം പറയാൻ പോകാ….
അവൻ ശബ്ദമോക്കേ ശരിയാക്കി തിരിഞ്ഞു നിന്ന് അവളുടെ മുഖം ഫേസ് ചെയ്യാനുള്ള മടി കൊണ്ടാണ്…സംസാരിച്ചു തുടങ്ങി…
“”” ഹായ്…. എന്റെ പേര് യാസിർ… യാസിർ അലി മാലിക്…എല്ലാരും യച്ചു എന്ന് വിളിക്കും… അഡ്വക്കേറ്റ് ആണ്… ഞാൻ ഉദ്ദേശിച്ചത് പഠിപ്പ് കഴിഞ്ഞു… ഇനിയെപ്പോ വേണേലും കേസ് എടുക്കലോ.. ല്ലേ.. സമയമുണ്ടല്ലോ…. ഞാൻ പറഞ്ഞു വന്നത് എന്താന്ന് വെച്ചാ എനിക്ക് അങ്ങനെ പ്രൊപ്പോസ് ചെയ്യാനൊന്നും അറിയില്ല..
എന്നാലും പ്രൊപ്പോസ് ചെയ്തല്ലേ പറ്റു…. ശൊ.. ടെൻഷൻ കൊണ്ടാട്ടോ…. ഒന്നും വിചാരിക്കല്ലേ.. എന്റെ സ്നേഹത്തോപ്പിലേക്ക്.. സ്നേഹത്തോപ്പിലേക്ക്.. ശേ… കാണാപാഠം പഠിച്ചതാണല്ലോ.. ഒക്കെ മറന്നു പോയല്ലോ റബ്ബേ.. അതൊന്നും വേണ്ടാ.. Casual ആയി പറയാം.. അതാണ് നല്ലത് … ദിയ… സോറി… അങ്ങനെ വിളിക്കാലോ ല്ലേ… അത് പിന്നെ… എനിക്ക് നിന്നെ ഇഷ്ടാണ്…. I love u….ഇഷ്ടമില്ലാന്ന് മാത്രം പറയല്ലേ പ്ലീസ്….. ”
ഇത്രയും പറഞ്ഞൊപ്പിച്ചു കൈ കൂപ്പി കൊണ്ട് അവൻ തിരിഞ്ഞതും തന്നെ ഞെട്ടലോടെ വാ പൊളിച്ചു നോക്കി നിക്കുന്ന ഒരു പെണ്ണിനെ ആണ് കണ്ടത്….അവൾ പച്ച വസ്ത്രത്തിൽ ആയിരുന്നു…. പക്ഷേ… അവളുടെ കഴുത്തിലെ മഹർ മാല കണ്ടു അവന്റെ കിളി പോയി….
അവൻ തൊണ്ടകുഴിയിൽ നിന്ന് ശബ്ദം പുറത്ത് എടുക്കാൻ പാട് പെട്ട്
” ദിയ അല്ലെ…? ”
ആ പെണ്ണ് ദേഷ്യപെട്ടു കൊണ്ട്
” ദിയയോ… എന്റെ പേര് ഫർസാന എന്നാ… ”
അപ്പോഴേക്കും ഡോർ തുറന്നു കൈ കുഞ്ഞുമായി ഒരാൾ വന്നു.. അതവളുടെ ഭർത്താവായിരിക്കും എന്ന് മനസ്സിലാക്കിയ യച്ചു
” സോറി പെങ്ങളെ ആള് മാറി പോയി….”
അത്രയും പറഞ്ഞു അവൻ വേഗം അവിടെ നിന്ന് തടി തപ്പി….
ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ദിയ എവിടെ.. അവൾ ആവി ആയി പോയോ എന്ന്.. അവൾ ഗേൾസ് ടോയ്ലെറ്റിൽ ഉണ്ട്…. യച്ചു കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കിൽ അവളെ കണ്ടേനെ.. നിർഭാഗ്യവശാൽ യച്ചു ആ പെണ്ണ് നടന്നത് അവളുടെ ഭർത്താവിനോട് എങ്ങാനും പറഞ്ഞു അയാൾ തല്ലാൻ വന്നാലോ എന്ന് പേടിച്ചു വേം കഫെയിൽ നിന്നല്ല ആ മാളിൽ നിന്ന് തന്നെ സ്ഥലം വിട്ടു….😂
💕💕💕
🎶മാനസ മൈനേ വരു……
മധുരം നുള്ളി തരു……..🎶
Tv യിൽ ഹൈ വോളിയത്തിൽ പാട്ട് ഓടിക്കൊണ്ടിരിക്കുന്നു….
എന്നാലും ഇത്ര അടുത്ത് കിട്ടീട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ.. കഷ്ടായി പോയി.. ഇനിയിപ്പോ എന്നാ ഇങ്ങനെ ഒന്ന് കാണാൻ അവസരം കിട്ടാ…… എന്നാലും എന്റെ ദിയ….
ദിയയേ കാണാൻ കഴിയാത്തതിൽ സങ്കടപ്പെട്ട് മാളിൽ നിന്ന് നേരെ പോന്ന് തന്റെ കൂട്ടുകാരന്റെ ഫ്ലാറ്റിൽ ഇരിക്കുകയാണ് യച്ചു…സങ്കടം വന്നാൽ വയറു നിറച്ചു എന്തേലും കഴിക്കണം എന്നാണ് യച്ചുവിന്റെ പോളിസി.. ..അത്കൊണ്ട് കൂട്ടുകാരൻ ആകട്ടെ ചെവിയിൽ പഞ്ഞിയും വെച്ച് അവന്റെ സങ്കടം മാറ്റാൻ ബീഫ് റോസ്റ്റ് ഉണ്ടാക്കി അവന്റെ അണ്ണാക്കിലേക്ക് ഇട്ട് കൊടുക്കാൻ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്….
അപ്പോഴാണ് അവന്ന് വീണ്ടും കമ്പ്യൂട്ടർ expert ൻറെ കാൾ വരുന്നത്… അവൻ കാൾ എടുത്തു ചെവിയിൽ വെച്ചു…. അവിടെ നല്ല റേഞ്ച് ഉള്ളത് കൊണ്ട് മറുവശത്തത് നിന്ന് പറഞ്ഞത് അവൻ നന്നായി കേട്ടു….
” ടാ.. നിന്നെ ഞാൻ എത്ര വിളിച്ചു.. എന്താ കിട്ടാഞ്ഞത്… ടാ…ആ ലോഗോ ഞാൻ കണ്ടു പിടിച്ചു അളിയാ…. അത് നിനക്ക് വാട്സപ്പിൽ ഫോർവേഡ് ചെയ്ത്തിട്ടുണ്ട്…. ആ ലോഗോ നമ്മുടെ നാട്ടിലെ മറ്റൊരു നമ്പർ one ഹോസ്പിറ്റൽ ആയ medcare ഹോസ്പിറ്റൽ ന്റെയാണ്……”
പെട്ടെന്ന് ഒരു ഞെട്ടലോടെ അവൻ എണീട്ടു… അന്നേരം ആണ് യച്ചുവിന് അവൻ മാളിൽ വെച്ച് വിളിച്ച കാര്യം ഓർമ വന്നത്…
” ശരി ടാ.. ഞാൻ വിളിക്കാം…. ”
യച്ചു അവനോട് ശരി പറഞ്ഞു വെച്ചു….
Medcare ഹോസ്പിറ്റൽ.. ഈ പേര് ഞാൻ ഇതെവിടെയോ വായിച്ചിട്ടുണ്ടല്ലോ.. ഷിറ്റ്.. ഓർമ വരുന്നില്ല….എന്തായാലും റയ്നുക്കാനെ അറിയിക്ക..
അവൻ റയ്നുവിനെ വിളിച്ചു കാര്യം പറഞ്ഞു…
” medcare ഹോസ്പിറ്റലിന്റെയാണോ.. അവിടെ അല്ലെ മെഹന്നു വർക്ക് ചെയ്യുന്നത്….പിന്നെ അവൾ സ്നേഹിച്ചിരുന്ന പയ്യൻ.. അവനും അവിടെയായിരുന്നു….!”
” ആണോ.. അപ്പൊ അവരുടെ സ്നേഹം കണ്ടു സഹിക്കാവയ്യാതെ അവിടെ ഉള്ള ആരോ ചെയ്തത് ആയിരിക്കും ഇത്…. എനിക്കൊറപ്പാ.. ആ വെക്തി ഇവരുടെ ഒന്നിക്കൽ ഇഷ്ടപെടുന്നുണ്ടായിരുന്നില്ല.. എന്നാലും ആരായിരിക്കും അത്…??? ”
*തുടരും……*
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission