“ഹെലോ, ടോണിയെ, എന്തൊക്കെയുണ്ടെടാ.”
” ഹാ, ഡാ റോജോ നീയോ. സുഖം. നിനക്കോ.”
” ഓ ഡാ എന്തു പറയാൻ ഇങ്ങനെ പോകുന്നു. ഇപ്പോഴാട നിന്റെയൊക്കെ വിലയറിയുന്നെ.”
“എന്നാടാ എന്താ പറ്റിയെ.”
“പറയുമ്പോൾ സംഭവം ഒക്കെ കളറാണ്. പേരുകേട്ട ഒരു സ്‌കൂളിൽ പഠനം. പഠിക്കുന്നതോ IHRD സിലബസ്. കൂടെയുള്ളവർ എല്ലാം തന്നെ റിച് ടീമു. മിക്സഡ് ആയതുകൊണ്ട് നയനസുഖത്തിനും ഒരു കുറവുമില്ല.
തുടക്കം ഞാനും ആസ്വദിച്ചിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ പലതും മനസ്സിലാക്കുന്നേട.”
“ഇപ്പോൾ എന്തു പറ്റി, ഇങ്ങനെയൊരു ചിന്ത.”
“കാര്യം പറഞ്ഞാൽ എനിക് ചുറ്റും കൂട്ടുകാരാണ്. ആണ്കുട്ടികളും പെണ്കുട്ടികളും എല്ലാമുണ്ട് ആ കൂട്ടത്തിൽ. അടിച്ചുപൊളിക്കാൻ എപ്പോഴും കൂടെ ഉണ്ടാവും.
പക്ഷേ എടാ….. നിന്നെ പ്പോലെ എനികാരെയും കിട്ടിയില്ലെടാ……. ആർക്കും നമ്മളെ ഒന്നു കേൾക്കാൻ പോലും സമയമില്ലെടാ. ഇപ്പോഴാട നിന്റെ വിലയറിയുന്നെ.”
ഞാനൊന്നും മിണ്ടിയില്ല….. ഞങ്ങൾ തമ്മിൽ 2 വർഷത്തെ ബന്ധം ആയിരുന്നു. 9-താം ക്ലസ്സിൽ പഠിക്കുമ്പോഴാണ്, അവൻ ഞങ്ങളുടെ സ്കൂളിലേക്ക് വന്നത്. ഒത്തിരി സംസാരിക്കുന്ന, പഠിക്കുന്ന, വളരെ സ്മാർട് ആയ ഒരുവൻ. ഞങ്ങൾ തമ്മിൽ പെട്ടെന്ന് അടുത്തു. 5 ആം ക്‌ളാസ് തൊട്ട് 8 വരെ സംപ്രസിന്റെ കിരീടം പോലെ സൂക്ഷിരുന്ന ക്ലസ്സിലെ ടോപ്പർ എന്ന സ്ഥാനം അവൻ തട്ടിയെടുത്തെങ്കിലും അതിൽ ഒരു നഷ്ടബോധവും ഇല്ലാരുന്നു. വിചാരിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. കാരണം അവന്റെ റേഞ്ച് നമ്മുടെ കയ്യിലൊതുങ്ങുന്നതായി രുന്നില്ല.
പക്ഷേ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. വല്ലാത്ത ഒരു ആത്മബന്ധം ആയിരുന്നു. അവധിദിവസങ്ങളിൽ വെറുതെ സംസാരിക്കാൻ ആയി അവൻ എന്റെ വീടിനടുത്തുള്ള അവന്റെ എസ്റ്റേറ്റിൽ വരുമായിരുന്നു. മണിക്കൂറുകളോളം ഞങ്ങൾ സംസാരികുമായിരുന്നു. ഞങ്ങൾ എന്നു പറയുന്നതിനേക്കാൾ അവൻ എന്നു പറയുന്നതാവും ശരി. കൂടുതലും അവന്റെ വിശേഷങ്ങൾ, കുടുംബത്തിലെ പ്രശ്നങ്ങൾ അവന്റെ സ്വപ്നങ്ങൾ അങ്ങനെ പലതും. അതേ ഞാൻ ഒരു നല്ല കേൾവിക്കാരൻ ആയിരുന്നു. ഏറ്റവും നല്ല കൂട്ടുകാരനു വേണ്ട ഗുണമായി അവൻ പറയുന്നതും ഇതു തന്നെ. അതല്ലേ അവൻ എന്നോട് പറയുന്നത് ” you are the best friend that I have ever seen ” എന്നു.
പക്ഷേ എപ്പോഴും എല്ലാം ഒരുപോലെ ആവണമെന്നില്ലല്ലോ. പത്താം ക്ളസ് കഴിഞ്ഞു അവൻ നല്ല മർക്കൊക്കെ വാങ്ങി. IHRD സ്കൂളിൽ പഠിക്കാൻ പോയി. പിന്നെ പതുക്കെ അവനുമായുള്ള കണ്ടുമുട്ടലുകൾ കുറഞ്ഞു. ഫോണ് വിളികളിൽ താത്പര്യം കുറഞ്ഞു. പഠനത്തിന്റെ തിരക്കെന്നു കരുതി.പിന്നെ മനസ്സിലായി പുതിയ കളർഫുൾ ലോകത്തിൽ എത്തിപെട്ടത്തിന്റെ തിരക്കു ആണെന്ന്. അതറിഞ്ഞപ്പോൾ പതുക്കെ ശാന്തമായി ഞാൻ പിൻവാങ്ങി. പിടിച്ചുവാങ്ങിക്കേണ്ടതല്ലല്ലോ സൗഹൃദങ്ങൾ. അത് ഹൃദയത്തിൽ നിന്നു ഉണ്ടാവേണ്ടതല്ലേ.
കുറെ നാളുകഴിഞ്ഞു പിന്നെ ഇന്നാണ് വിളിക്കുന്നത്. അവൻ എന്റെ നിശബ്ദത മനസ്സിലാക്കിയിട്ട എന്നോണം പറഞ്ഞു.
“കണ്ണു ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്ര ശരിയാണല്ലേ. ഞാൻ ഇപ്പോഴാണ് അതിന്റെ വില അറിയുന്നത്. ‘my dear one and only friend among many, I really miss you’
” നീ എന്തൊക്കെയാ ഈ പറയുന്നേ, അതിനു എന്ത് സംഭവിച്ചു. ഞാനും ഇവിടെയുണ്ട് നീയും ഉണ്ട്. പിന്നെ എന്താ പ്രശ്നം. പിന്നെ സൗഹൃദത്തിൽ എപ്പോഴും വിളിക്കണമെന്നും സംസാരിക്കണമെന്നും ഒക്കെ നിര്ബന്ധമുണ്ടോ. നമ്മൾ ഇത്രയും നാൾ സംസാരിക്കാതിരുന്നെങ്കിലും നീ എന്റെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ നിന്റെ ഉള്ളിലും. പക്ഷെ ചെറിയ ഒരു മറ ഉണ്ടായിരുന്നു വന്നു മാത്രം. ദേ അതിപ്പോ മാറിയില്ലേ. പിന്നെന്താ.. …”
കുറച്ചുനേരം അവൻ ഒന്നും മിണ്ടിയില്ല.
” എടാ നീ പിന്നെയും എന്നെ കീഴ്പ്പെടുത്തുവണല്ലോടാ. നിനക്കു എന്താടാ എന്നോട് ദേഷ്യമില്ലാത്തത്. നീ ഒന്നും പറഞ്ഞില്ലേലും എനിക്കറിയാം ഞാൻ നിന്നെ തഴഞ്ഞതാണെന്നു നിനക്കു മനസ്സിലായെന്നു. എന്നിട്ടും നീ ഇങ്ങനെ…….
” so much happy to have a friend like you my dear.” നീ എന്റെ ചങ്ക് ആണ്.”
അന്ന് ഇന്നത്തെ പോലെ ചങ്ക് എന്ന വാക്ക് അത്ര പ്രചാരത്തിൽ ആയിട്ടുള്ള കാലമല്ല. ഒരു പക്ഷെ ഇവനാവും കൂട്ടുകാരനെ വിളിക്കാൻ ആദ്യമായി ഉപയോഗിച്ചത്. അത് എന്തായലും ആകട്ടെ. അപ്പോൾ ഞാൻ അവനോട് പറഞ്ഞു.
“ചങ്കും കരളും ഒക്കെ അവിടെ നിൽക്കട്ടെ. നീ എപ്പോഴാ വരുന്നേ എന്നു പറ.. കുറെ ഉണ്ടാവുമല്ലോ വിശേഷങ്ങൾ.”
“ഞാൻ വരാട്ടോ. അധികം താമസിയാതെ….”ലൗ യൂ മൈ ഡിയർ”
നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കേള്‍ക്കുന്നു.
മത്തായി 13 : 16
കണ്ണു തുറന്നു കാണാനും കാത് തുറന്നു കേൾക്കാനും ഹൃദയം തുറന്നു മനസ്സിലാക്കാനും ഇനിയും കാലവിളംബം വരുത്തരുത്.കാരണം എല്ലാ ഭാഗങ്ങളും എല്ലാ കാലത്തും നിലനില്കണമെന്നില്ല.
സമയം കിട്ടിയാലും ഇല്ലേലും ഇടക്ക് ഒന്നു തിരിഞ്ഞു നോക്കുന്നത് നല്ലാതാട്ടോ. അപ്പോഴേ ചിലതൊക്കെ കാണൂ.തിരിച്ചറിയൂ. കഷ്ടങ്ങളും നഷ്ടങ്ങളും മാത്രമല്ല, നൻമകളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും അതിനെ മറന്നുപോയതാണെന്നും ഒക്കെ അപ്പോഴേ മനസ്സിലാവൂ. ……
ഇനിയും നോക്കിയില്ലേൽ…ചിലപ്പോൾ ഒത്തിരി താമസിച്ചു പോയാലോ…തിരികെ എത്തിപ്പിടിക്കാൻ പറ്റാതെ പോയാലോ…..
✍️ചങ്ങാതീ❣️
കൂടുതൽ കഥകൾ ഇവിടെ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Malayalam Story: Vaykathe Story by ചങ്ങാതീ – Aksharathalukal Online Malayalam Story
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission