” ആരാ C2A യിലേക്ക് ക്ലാസ്സെടുക്കാന്‍ പോകുന്നത്”
“ഓ… ആ തല തെറിച്ച പിള്ളാരുടെ ക്ലാസ്സിലേക്ക് പോകാന്‍ എനിക്കുവയ്യ, ആര്‍ക്കേലും പോഷന്‍ തീരനുണ്ടെല്‍ അങ്ങോട്ടേക്ക് പോ….”
“അതെന്താ അനില ടീച്ചറെ അത്രക്ക് വെറുത്തോ?? “സുനില്‍കുമാര്‍ സര്‍ പരിഹാസത്തോടെ ചോദിച്ചു.
“എനിക്ക് വയ്യ അവന്‍മാരെ ഒക്കെ പഠിപ്പിക്കാന്‍, അവനൊന്നും ഒരിക്കലും നന്നാവില്ല.”
അല്ല; കല്ലോലിനി ടീച്ചര്‍ എന്താ ദുഖിച്ചു ഇരിക്കുന്നെ? ഇന്നും വിട്ടില്‍ എന്തേലും പ്രശ്നം??”
“ഹേ…. ഒന്നുല്ല ടീച്ചറെ ഈ പിരിട് ഫ്രീ ആ ഞാന്‍”
“ഹാ… എങ്കില്‍ c2A യിലേക്ക് പോ ടീച്ചറെ എനിക്ക് വേറെ കുറച്ചു പരുപാടിയുണ്ട്”
“ശെരി ടീച്ചറെ ഞാന്‍ അങ്ങോട്ട് പോകാം പക്ഷെ അവന്‍മാര് പ്രശ്നം ഉണ്ടാക്കുവോ”
“എന്തേലും ഉണ്ടേല്‍ ആ രണ്ടുഎണ്ണത്തെ പിടിച്ചു പുറത്താക്കിയാല്‍ മതി. ഓ അതെങ്ങന ടീച്ചര്‍ അവറ്റകളെ നന്നക്കിയല്ലേ അടങ്ങു” ഒരു പുച്ഛത്തോടെ അനില ടീച്ചര്‍ പറഞ്ഞു
“നന്നാവും ടീച്ചറെ അതിനല്ലേ നമ്മളൊക്കെ,”
“മ്.. മ്… ചെല്ല് ചെല്ല്”
കല്ലോലിനി ടീച്ചര്‍ ആ സമയത്ത് ആ ക്ലാസ്സിലേക്ക് എത്തിയത് അവിടുത്തെ പിള്ളേരെ വല്ലാതെ ചൊടിപ്പിച്ചു.
കുട്ടികള്‍ക്കിടയില്‍നിന്നും ഒരു ശബ്ദം ഉയര്‍ന്നു വന്നു.
“ഈ പിരിട് ടീച്ചര്‍ അല്ല അനിലയ…”
“അനിലയോ?? എന്താടാ ഒരു ബഹുമാനം ഇല്ലാതെ പറയുന്നെ? നിന്‍റെയൊക്കെ മടിയില്‍ഇരുത്തിയാണോ ടീച്ചര്‍ക്ക് പേരിട്ടത്.”
പെട്ടന്നുള്ള കല്ലോലിനി ടീച്ചറുടെ പ്രതികരണത്തിന്‍റെ ശക്തിയില്‍ ക്ലാസ്സ് റൂം കുറച്ചു നേരത്തേക്ക് നിശബ്ദം ആയി,
ടീച്ചര്‍ ക്ലാസ്സ് തുടര്‍ന്നു… കുറച്ചു നേരം കഴിഞ്ഞപ്പോള്‍ പിറകില്‍ നിന്നും ഒരു പാട്ട് ഉയര്‍ന്നു വന്നു. ടീച്ചര്‍ ശബ്ദം തിരിച്ചറിഞ്ഞു അഭിജിത്ത് എന്ന് ദേഷ്യത്തോടെ വിളിച്ചു
“ഞാനല്ല ടീച്ചര്‍ അലനാണ്!”
“ചുമ്മാത ടീച്ചര്‍ അഭിജിത്ത് തന്നെയാണ്”
“മതി മതി അടങ്ങിയിരിരണ്ടുപേരും ക്ലാസ്സില്‍ ശ്രദ്ധിക്ക്.”
കല്ലോലിനി ടീച്ചര്‍ ക്ലാസ്സ് തുടങ്ങി അധികം താമസിക്കാതെ തന്നെ വീണ്ടും പാട്ട് ശല്ല്യം ആയിട്ട് വന്നു. തൊട്ടു മുന്നേ സംഭവിച്ച അതെ സംഭവം വീണ്ടും അരങ്ങേറി.
അത് എങ്ങനെ അവസാനിച്ചോ അതുപോലെ തന്നെ ഈ പ്രാവശ്യവും സംഭവിച്ചു. വീണ്ടും അതെ പ്രശ്നം തന്നെ കല്ലോലിനി ടീച്ചര്‍ക്ക് ക്ലാസ്സെടുക്കുന്നതില്‍ തടസമായി വന്നു.
ക്ഷെമയുടെ നെല്ലിപ്പലക കണ്ട കല്ലോലിനി ടീച്ചര്‍ക്ക് സ്വയം നിയന്ത്രിക്കാനായില്ല. കയ്യിലിരുന്ന ചോക്ക് കഷ്ണം വലിച്ചു അഭിജിത്തിനു നേരെ എറിഞ്ഞു ചോക്ക് കഷ്ണം നേരെ അഭിജിത്തിന്‍റെ തലയില്‍. ക്ലാസ്സില്‍ ആകെ കൂട്ടച്ചിരി. ആ ചിരികള്‍ക്കിടയിലൂടെ ടീച്ചറിന്‍റെ ശബ്ദം
“ഇറങ്ങി പോടാ ക്ലാസ്സില്‍ നിന്നും !!!!!”
മറ്റുള്ളവരുടെ മുന്നില്‍ നാണം കെട്ട അഭിജിത്ത് പെട്ടന്ന് അതെ ചോക്ക് കഷ്ണം എടുത്ത് കല്ലോലിനി ടീച്ചറെ എറിഞ്ഞു. പെട്ടന്ന് ക്ലാസ്സ് നിശബ്ദമായി ഒപ്പം അഭിജിത്ത് രോക്ഷം പൂണ്ടു പറഞ്ഞു
“വിട്ടില്‍ കെട്ടിയോനുമായി ഇടി ഉണ്ടാക്കി ആ ദേഷ്യം ക്ലാസ്സില്‍ കേറി പിള്ളാരോട് കാണിക്കല്ല്…”
അഭിജിത്തിന്‍റെ പ്രതികരണം കല്ലോലിനി ടീച്ചറെ വല്ലാതെ വിഷമിപ്പിച്ചു കുട്ടികള്‍ക്കുമുന്നില്‍ ടീച്ചര്‍ക്ക് കണ്ണുനീര്‍ ഒതുക്കാന്‍ കഴിഞ്ഞില്ല അവര്‍ പൊട്ടികരഞ്ഞുകൊണ്ട് സ്റ്റാഫ് റൂമിലേക്ക് ഓടി.
കൂടുതല്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തില്‍ ഏറു കൊണ്ട ഭാഗം തടകി അഭിജിത്ത് ക്ലാസ്സിലിരുന്നു ആശ്വസിപ്പിക്കാന്‍ അലനും.
ആ സംഭവം കല്ലോലിനി ടീച്ചര്‍ റിപ്പോര്‍ട്ട് ചെയ്തില്ല. അഭിജിത്ത് അതൊരു നേട്ടമായി എടുത്ത് ബാക്കി ഉള്ള ദിവസങ്ങളില്‍ ടീച്ചറെ പരമാവധി ആക്രമിച്ചു. അവര്‍തമ്മില്‍ മുഖത്ത് നോക്കാത്ത വിധം പ്രശ്നങ്ങള്‍ ഉണ്ടായി…….
ഒരു ദിവസം കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തത് ക്ലാസ്സ് റൂമിന്‍റെ ചുവരില്‍ കരിക്കട്ട കൊണ്ടെഴുതിയ ഒരു അശ്ലീല വാക്കായിരുന്നു. “കല്ലോലിനി ടീച്ചര്‍ ഓട്ടോകാരനെ കെട്ടി, അവര്‍ തമ്മില്‍ മറ്റേ ബന്ധം ആണ്”
കല്ലോലിനി ടീച്ചര്‍ സ്ഥിരമായി ഒരു ഓട്ടോയില്‍ ആണ് വരുന്നത് അതാകും ചുവരില്‍ ഇങ്ങനെ ഒരു ഗോസിപ്പ് പ്രത്യക്ഷ പെട്ടത്.
സംഭവം ആകെ പ്രശ്നമായി എല്ലാവര്‍ക്കുമിടയില്‍ ചര്‍ച്ചയായി പോലിസ് വരെ എത്തി……
പോലിസ് ടീച്ചറോട് ആരേലും സംശയം ഉണ്ടോ എന്ന് തിരക്കി… കരഞ്ഞു നിലവിളിച് ടീച്ചര്‍ വിളിച്ചു പറഞ്ഞു.
“ഇത് ചെയ്തത് അവനാണ് അഭിജിത്ത് അവനെ ഈ ചെറ്റത്തരം എന്നോട് കാണിക്കു….”
എന്നാല്‍ ഈ സംഭവം ആയി അഭിജിത്തിന് ഒരു ബന്ധവും ഇല്ലായിരുന്നു നിര്‍ഭാഗ്യവെച്ചാല്‍ അഭിജിത്തിന്‍റെ പ്രവര്‍ത്തികളും ടീച്ചറുമയുള്ള പ്രശ്നങ്ങളും അവനെ പ്രതിസ്ഥാനത്ത് നിര്‍ത്തി….
അഭിജിത്ത് അല്ല അത് ചെയ്തത് എന്ന് അവന്‍റെ നിഴല്‍ അലന്‍ പോലും വിശ്വസിച്ചില്ല…
എങ്കില്‍ പിന്നെ കല്ലോലിനി ടീച്ചറുടെ മുന്നില്‍ തന്‍റെ വിലപോകാതിരിക്കാന്‍ എല്ലാവരുടേം മുന്നില്‍ അഭിജിത്ത് ആ കുറ്റം ഏറ്റു..
കല്ലോലിനി ടീച്ചര്‍ക്ക് ആ കുറ്റസമ്മതം. ചുവരെഴുത്തിനെക്കാള്‍ വേദന ഉണ്ടാക്കി….
പോലിസ് കേസ് ഇല്ല… ടീച്ചര്‍ക്ക് പരാതിയില്ല.. എന്നിരുന്നാലും മറ്റദ്യപകരുടെ പരാതിയില്‍ അഭിജിത്തിന് സസ്പെന്‍ഷന്‍…..
കുറേ നാളുകള്‍ കഴിഞ്ഞു അഭിജിത്ത് വീണ്ടും സ്കൂളില്‍ വന്നു കല്ലോലിനി ടീച്ചര്‍ അവിടെ ഉണ്ടായിരുന്നില്ല അവര്‍ ആ നാണക്കേടില്‍ പിന്നിട് അവിടെ പഠിപ്പിക്കാന്‍ എത്തിയിട്ടില്ല…….അഭിജിത്തിന് അതും ഒരു ആശ്വാസം ആയി ഇനി ശല്ല്യം ഇല്ലല്ലോ
സ്കൂള്‍ ജീവിതം തീര്‍ന്നു വര്‍ഷങ്ങള്‍ ഒരുപാട് കടന്നു പോയി അഭിജിത്ത് ടൈല്‍സ് പണി തിരഞ്ഞെടുത്തു. ഒരുപാട് അനുഭവങ്ങള്‍ അഭിജിത്തിന്‍റെ ജീവിതത്തില്‍ ഉണ്ടായി… അലന്‍ ഇപ്പോളും അഭിജിത്തിന്‍റെ ഒപ്പം തന്നെ ഉണ്ട്… ആ പഴയ തെമ്മാടിത്തരം ഒന്നും ഇപ്പോളില്ല.. അവര്‍ സന്തോഷത്തോടെ ജോലി ചെയ്ത് ബാധ്യതയും കടവും കൊച്ചു കൊച്ചു സന്തോഷം ഒക്കെ ആയി ജീവിച്ചു പോകുന്നു.
ഒരു ദിവസം അവര്‍ ഒരു വീട് പണിക്ക് പോയപ്പോള്‍ ഉച്ചക്കത്തെ ഊണുമായി പരിചയമുള്ള ഒരു മുഖം കടന്നുവരുന്നു.അലനാണ് ആദ്യം കണ്ടത് പെട്ടന്ന് അവന്‍ അഭിജിത്തിന്‍റെ അടുക്കലേക്ക് ഓടി…
“ഡാ നമ്മടെ ടീച്ചര്‍'”
“ഏതു ടീച്ചര്‍ ??”
“കല്ലോലിനി ടീച്ചര്‍”
അഭിജിത്ത് ഒരു നിമിഷം നിശബ്ദനായി
“ഇങ്ങോട്ട് വരുവോ ?”
“ആഹ വരും ഈ വീട് അവരുടെത”
“ശേ അറിഞ്ഞിരുന്നേല്‍ ഈ പണി പിടിക്കില്ലരുന്നു എന്തായാലും മുന്നില്‍ പോയി ചാടണ്ട”
അവര്‍ രണ്ടുപേരും ടീച്ചറുടെ മുന്നില്‍ നിന്നും മാറി നിന്നു ഊണ് തന്നിട്ട് പോയപ്പോള്‍ അവര്‍ മേസ്തിരി യുടെ അടുക്കല്‍ പോയി ടീച്ചറെ പറ്റി തിരക്കി മേസ്തിരി ടീച്ചറെ പറ്റി വിശദമായി പറഞ്ഞു
“അതൊരു സ്കൂള്‍ ടീച്ചറ ഒരു മോള്‍ ഉണ്ട് ആ ടീച്ചര്‍ കഷട്ടപെട്ടു ഉണ്ടാക്കിയ വീട ഇത്, ഭര്‍ത്താവു ഉപേക്ഷിച്ചു ഇപ്പോള്‍ അമ്മയും മോളും മാത്രേ ഉള്ളു”
“ഇവരിവിടെ ഇല്ലായിരുന്നോ ??”
“ഇല്ല ഭര്‍ത്താവു ഉപേക്ഷിച്ചപ്പോള്‍ അവര്‍ ദൂരെ ഏതോ സ്ഥലത്തേക്ക് മാറി ഇപ്പോള്‍ ഇവിടെ വീട് വെച്ച് ഇങ്ങോട്ട് മാറുവ”
“ഇപ്പോളും ടീച്ചര്‍ തന്നെ അല്ലെ ??”
“പിന്നല്ലാതെ അദ്ധ്യാപിക തന്നെയാണ്. ഒരു അദ്ധ്യാപിക ആയതുകൊണ്ട് ജീവിതം നഷ്ട്ടപ്പെട്ട പാവം ടീച്ചറ”
“അതെന്താ അങ്ങനെ”
“ഒന്നും പറയണ്ട ടീച്ചറിന്‍റെ ഭര്‍ത്താവു ഒരു സംശയ രോഗി ആരുന്നു. ടീച്ചര്‍ സ്കൂളില്‍ പോന്നതും വേറെ ആള്‍ക്കാരോട് മിണ്ടുന്നത് ഒന്നും അങ്ങേര്‍ക്ക് ഇഷ്ട്ടംയിരുന്നില്ല. എന്നും വിട്ടില്‍ പ്രശ്നങ്ങള്‍ ആയിരുന്നു. അങ്ങനെ ഒരു ദിവസം ഏതോ കാലുപിറന്നവന്‍ സ്കൂള്‍ ഭിത്തിയില്‍ അപവാദം ഒക്കെ എഴുതി വെച്ചു അത് ടീച്ചറുടെ ഭര്‍ത്താവു അറിഞ്ഞു ആകെ അടിയും മേളവും ഒക്കെ ആയി. ടീച്ചര്‍ക്ക് അത് പിള്ളാരുടെ വികൃതിയായി കാണാന്‍ കഴിഞ്ഞു എന്നാല്‍ ഭര്‍ത്താവിനും വിട്ടുകര്‍ക്കും അത് അങ്ങനെ കാണാന്‍ കഴിഞ്ഞില്ല.. അവര്‍ ടീച്ചറെ ഉപേക്ഷിച്ചു.. പാവം നാണക്കേട് കൊണ്ട് ടീച്ചര്‍ എങ്ങോട്ടോ പോയി പിന്നെ ഇപ്പൊള തിരികെ വരുന്നേ”
അഭിജിത്തും അലനും പരസ്പരം നോക്കി അവര്‍ അവിടെ നിന്നും മറ്റൊരിടത്തേക്ക് മാറി നിന്നു
“വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു പ്രശ്നം നമ്മള്‍ ഇടക്കിടക്ക് പറഞ്ഞു ചിരിക്കാറുള്ള ഒരു സംഭവം നമ്മളുടെ അറിവില്ലഴ്മ അത് ഒരാളുടെ ജീവിതത്തില്‍ ഇത്രെയും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല, അറിവ് വെച്ച കാലത്ത് പോലും അതിനെ പറ്റി ചിന്തിച്ചില്ല.”
“വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പാശ്ചാതപിച്ചിട്ടും കുറ്റബോധം തോന്നിയിട്ടും കാര്യമുണ്ടോ അഭിജിത്തെ”
അവര്‍ രണ്ടുപേരും വൈകിട്ട് ചായ ആയിട്ട് വരുന്ന കല്ലോലിനി ടീച്ചറെ കാത്ത് ഇരുന്നു.. ദൂരെ നിന്നും ടീച്ചര്‍ അവരെ കണ്ടു…
“ഡാ അഭിജിത്തെ”
“ടീച്ചറെ”
“ടീച്ചറോ ?? കല്ലോലിനി അങ്ങനെ ഒക്കെ അല്ലെ നിങ്ങടെ ഒക്കെ ശീലം”
“ടീച്ചറെ”
“ഞാനൊരു തമാശ പറഞ്ഞതാ നിങ്ങളെന്ത ഇവിടെ?”
“ഞങ്ങളാണ് ടീച്ചര്‍ ഇവിടുത്തെ ടൈല്‍സ് പണി ചെയ്യുന്നത്..”
“ആഹ കൊള്ളാല്ലോ ജോലിയൊക്കെ എങ്ങനെ ഉണ്ട്? വേറെ ജോബ് ഒന്നും നോക്കിയില്ലേ?”
“ശ്രെമിച്ചു കിട്ടിയില്ല വലിയ പഠിപ്പ് ഒന്നും ഇല്ലല്ലോ അതാകും”
“അതെന്താ പ്ലസ്‌ടു കഴിഞ്ഞു ഒന്നും പഠിച്ചില്ലേ?”
“പ്ലസ്‌ടു തോറ്റ് ടീച്ചറെ!! എങ്ങനെ ജയിക്കാന അദ്യപകരുടെ ശാപം ഒക്കെ വാങ്ങി കൂട്ടിയതല്ലേ ഒരുപാട്…. ടീച്ചര്‍ എന്നോട് ക്ഷെമിക്കണം എന്‍റെ അറിവില്ലായ്മകൊണ്ട് അങ്ങനെ ഒക്കെ സംഭവിച്ചതാണ്. അന്ന് ആ ചുവരില്‍ എഴുതിയത് ഞാന്‍ അല്ല ടീച്ചറെ. ടീച്ചറുടെ മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ ഞാന്‍ ആ കൊടും പാപം ഏറ്റെടുത്തതാണ്… ടീച്ചറുടെ ശാപം ഞാന്‍ ചൊദിച്ചു വാങ്ങിയതാണ്…എന്‍റെ തെറ്റ് മനസിലാക്കാന്‍ എനിക്ക് ഒരുപാട് വര്ഷം വേണ്ടി വന്നു ഇപ്പോള്‍ അത് തിരുത്താനും കഴിയില്ല… ടീച്ചര്‍ എന്നോട് ക്ഷെമിക്കണം”
“എടാ അഭിജിത്തെ അതൊക്കെ പഴേ കാര്യങ്ങള്‍ അല്ലെ, ഞാന്‍ അതൊക്കെ നിങ്ങളുടെ കുസ്രിതി ആയിട്ടെ കണ്ടിട്ടുള്ളു. പിന്നെ എത്ര ദേഷ്യം ഉണ്ടേലും ഒരു അദ്യപിക ഒരു വിദ്യാര്‍ത്ഥി യെ ശപിക്കില്ല എങ്ങാനം ശപിച്ചാല്‍ പിന്നെ ഒരിക്കലും അവര്‍ ഒരു അദ്യപികയല്ല.അതിനു ശേഷം ഞാന്‍ പഠിപ്പിച്ച എല്ലാ സ്കൂളിലും നിന്നെ പോലെ തന്നെയുള്ള കുരുത്തക്കെടുകളെ ഞാന്‍ കണ്ടിരുന്നു. പക്ഷെ അവരെ ഒക്കെ ഞാന്‍ പടിയിറങ്ങും മുന്നേ തിരുത്തിയിരുന്നു. അഭിജിത്തിന്‍റെ യും അലന്‍റെ യും ഒക്കെ കാര്യത്തില്‍ വര്‍ഷങ്ങള്‍ കുറെ വേണ്ടി വന്നു എന്നെ ഉള്ളു… എനിക്ക് ഒരു വിഷമം ഉണ്ടാരുന്നു നിങ്ങളെ ഒന്ന് നന്നാക്കാന്‍ കഴിഞ്ഞില്ല.. അതിപ്പോള്‍ മാറി…
; ടീച്ചറുടെ വിദ്യാര്‍ഥികള്‍ അല്ലണ്ടായപ്പോള്‍ ആ അല്ലെ ഞങ്ങളെ ഏറ്റവും വലിയ പാഠം മനസിലാക്കി തന്നത് അല്ലെ
; സ്കൂള്‍ ജീവിതം തീരുന്നിടത്ത് ഒരു അദ്യപികക്ക് വിദ്യാര്‍ത്ഥികള്‍ അല്ലാണ്ട് ആവില്ല അഭിജിത്തെ.. നിന്‍റെ ഏതു കാലത്ത് ആണേലും ഞാന്‍ നിന്‍റെ ടീച്ചറും നീ എന്‍റെ വിദ്യാര്‍ത്ഥിയും ആണ്. എനിക്ക് ഭയങ്കര സന്തോഷം ആയി ഒരിക്കലും നന്നാവില്ല എന്ന് എല്ലാരും പറഞ്ഞ നിങ്ങള്‍ സ്വയം നന്നായി കണ്ടത്തില്‍…”
“ടീച്ചര്‍ ഞാന്‍ കാരണം ടീച്ചറുടെ കുടുംബം”
“അത് അഭിജിത്തിന്‍റെ തെറ്റ് ധാരണ ആണ് ആ ബന്ധത്തിനു അത്രേ ആയുസ് ഉണ്ടായിരുന്നുള്ളു… ആ ബന്ധം ഇല്ലണ്ടാവനുള്ള നൂറു കാരണങ്ങളില്‍ ആ ചുവരെഴുത്ത് ഒന്ന് മാത്രം ആണ്. അത് ആലോചിച് നീ വിഷമിക്കണ്ട, പിന്നെ ആ കാരണം കൊണ്ട് നീ ചെയ്ത തെറ്റ് തിരുത്തിയില്ലേ. ഒരു വിദ്യാര്‍ഥിയുടെ തെറ്റ് തിരുത്താന്‍ ഒരു അദ്യപികക്ക് തന്‍റെ കുടുംബ ജീവിതം നഷ്ട്ടപ്പെടുത്തെണ്ടി വന്നു.. അത്രേ ഒക്കെ ഉള്ളടാ…..നിങ്ങള്‍ ചായ കുടിക്ക്.. ബാക്കി ഒക്കെ വിട്ടുകള.”
അഭിജിത്തിന്‍റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ആയിരുന്നു ആ സംഭവം.. തന്‍റെ വിദ്യാഭ്യാസ കാലകട്ടത്തില്‍ അദ്യാപകര്‍ പഠിപ്പിച്ച പല പാടങ്ങളും വര്‍ഷങ്ങള്‍ക്കിപ്പുറം സ്വയം അനുഭവത്തില്‍ പഠിച്ചു.. ഓരോ തവണയും അനുഭവങ്ങളുടെ വേദന കൂടുമ്പോള്‍ അവന്‍ ആദ്യപകരെ സ്മരിച്ചു…. സ്വയം തെറ്റുകള്‍ എന്നിപ്പറഞ്ഞു കുറ്റബോധം ഉണ്ടാക്കുന്നതില്‍ അര്‍ഥം ഇല്ലാലോ…. ഒരുപാട് അഭിജിത്തുമാര്‍ ശാപമോക്ഷം കാത്ത് ഈ സമൂഹത്തില്‍ കാത്തു നില്‍പ്പുണ്ട്……
കൂടുതൽ കഥകൾ ഇവിടെ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Malayalam Story: Teacher Story by Stalindas – Aksharathalukal Online Malayalam Story
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission