Skip to content

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 23

Malayalam Novel Chandranudikkunna Dikkil

ഹർഷ് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു …

” എന്താ മാഷേ ഇത് .. വിട് ……” അവൾ അവന്റെ കൈ വിടുവിച്ചു …

” അനൂ …. ഇനി നമ്മളെന്തിന് ത്യാഗം ചെയ്യണം .. നിന്റെ അച്ഛന് വേണ്ടിയായിരുന്നില്ലെ എല്ലാം … ഇനിയതൊന്നും വേണ്ടല്ലോ …. നിന്റെ ചേച്ചിയോട് ഞാനെല്ലാം പറഞ്ഞിട്ടാ അവളെ താലികെട്ടിയത് .. എന്റെ ജീവിതത്തിൽ അവൾക്കൊരു സ്ഥാനവുമില്ല .. അവളും അത് അംഗീകരിച്ചിട്ടാ എനിക്ക് താലികെട്ടാൻ നിന്നു തന്നത് …” ഹർഷ് ഭ്രാന്തമായി പറഞ്ഞു ..

അനു അനക്കമില്ലാതെ നിന്നു ..

” അനൂ … നീ വാ മോളേ .. എനിക്ക് നീയില്ലാതെ പറ്റില്ല ….. ദാ ഞാൻ നമുക്ക് കൽക്കത്തക്ക് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തിട്ടാ വന്നത് … ” അവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് രണ്ട് ട്രെയിൻ ടിക്കറ്റ് വലിച്ചെടുത്ത് കാണിച്ചു ..

” ആലോചിച്ചു നിക്കാൻ സമയമില്ല .. രണ്ട് മണിക്കാ ട്രെയിൻ … നമുക്ക് ആരുടെയും കണ്ണിൽ പെടാതെ പോയി ജീവിക്കാം .. കിട്ടണ പണിയെടുത്ത് ജീവിക്കാം .. ” അവൻ ധൃതിപ്പെട്ടു ….

അവളപ്പോഴും അനക്കമറ്റ് നിന്നു ..

അവൻ വീണ്ടും അവളുടെ കയ്യിൽ പിടിച്ചു …

” വിട് മാഷേ ………” അവൾ പെട്ടന്ന് പ്രതികരിച്ചു ….

” അനൂ ……” അവൻ വിളിച്ചു …

അവൾക്ക് സങ്കടം വന്നു …

” ഞാനിപ്പോ മാഷിന്റെ ഭാര്യയോ കാമുകിയോ അല്ല .. ഞാൻ മറ്റൊരാളിന്റെ ഭാര്യയാ … മാഷ് മറ്റൊരു പെണ്ണിന്റെ ഭർത്താവും …….. “

” അതൊക്കെ എങ്ങനെ സംഭവിച്ചു എന്ന് നിനക്കറിയില്ലേ അനു … ഈ ജന്മം നമുക്ക് പിരിയാൻ കഴിയോ …. ” അവൻ ചോദിച്ചു ..

” കഴിയും .. നമ്മൾ പിരിഞ്ഞ് കഴിഞ്ഞവരാ … ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്ക് വീണ്ടുമൊന്നിക്കാൻ പ്രാർത്ഥിക്കാം .. അതേ ഇനി കഴിയൂ …” അവൾ അനുനയിപ്പിക്കാൻ ശ്രമിച്ചു ….

” ഇനിയൊരു ജന്മം ………… എനിക്കതൊന്നും വിശ്വാസമില്ല … നീയിപ്പോ എന്റെ കൂടെ വരുന്നു .. ഞാനത് തീരുമാനിച്ചു കഴിഞ്ഞതാ …….”

” നടക്കില്ല ………. മാഷ് എന്നെ എങ്ങ്ടാ കൊണ്ടോണേ .. അറിയാത്ത എതോ നാട്ടിലേക്ക് … കൊണ്ടോയി പരദേശികളെ പോലെ അലഞ്ഞു നടക്കാനോ .. കുറച്ച് കഴീമ്പോ ഈ ആവേശോക്കെ കെട്ടടങ്ങും .. ഒന്നും വേണ്ടീരുന്നില്ലാന്ന് തോന്നും .. അന്നേരം ഒന്നും തിരിച്ചെടുക്കാൻ കഴീല്ല… മാഷ് പോയേ …. എനിക്ക് എന്റെ അമ്മേം ഏട്ടനേം ആരേം ഉപേക്ഷിച്ചു വരാൻ കഴിയില്ല …… ” അവൾ തീർത്തു പറഞ്ഞു …

” ഓ …… വലിയ മണിമാളികയിൽ കെട്ടിക്കേറി ചെന്നപ്പോ നിന്റെ കണ്ണ് മഞ്ഞളിച്ചു അല്ലേ … ഇപ്പോ നിനക്ക് ഞാൻ വെറും പട്ടിയായി .. ആയിക്കോട്ടെ .. പക്ഷെ നീയൊന്ന് മറക്കരുത് … ഞാൻ കാരണമാ നീയിപ്പോ അവന്റെ കൂടെ ജീവിക്കുന്നത് …. അല്ലെങ്കിലും നിന്നെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലടീ…. ” അവന് നിരാശയും ദേഷ്യവും അടക്കാനായില്ല ….

അവൾ നെഞ്ച് പൊട്ടിക്കരഞ്ഞു ….

” വേണ്ട … ഇനി നീ കരയരുത് .. നിന്റെ പൂങ്കണ്ണീര് എനിക്ക് കാണണ്ട … ഇത് ഞാൻ കുറേ കണ്ടതാ …. പക്ഷെ നീയൊന്ന് അറിഞ്ഞോ … ഇനി നീയൊന്നുമെന്നെ കാണില്ല …. ഒരിക്കലും …….” പറഞ്ഞിട്ട് അവൻ കയ്യിലിരുന്ന ട്രയിൻ ടിക്കറ്റുകൾ അവളുടെ മുഖത്തേക്ക് ചുരുട്ടിയെറിഞ്ഞ് തിരിഞ്ഞ് നടന്നു …..

അവൾ വാ പൊത്തിക്കരഞ്ഞു …. കണ്ണുനീരിനിടയിലും ആ വഴിയിലൂടെ അവൻ അതിവേഗം നടന്നു മറയുന്നത് അവൾ കണ്ടു … അവൾ തീയിൽ പെട്ടത് പോലെ വെന്തുരുകി …

* * * * * * * * * * * * * * *

ഹോസ്പിറ്റലിൽ ഇരിക്കുമ്പോഴാണ് രോഹിത്തിന്റെ ഫോണിലേക്ക് അനുവിന്റെ കോൾ വന്നത് .. അവനൊരു കേസ് ഡിസ്കഷനിലായിരുന്നു … സീനിയർ ഡോക്ടറോട് എസ്ക്യൂസ് ചോദിച്ചു അവൻ കോളെടുത്തു കൊണ്ട് പുറത്തിറങ്ങി ..

” ഏട്ടാ … തിരക്കിലാണോ …..” അനു ചോദിച്ചു ..

അവളുടെ ശബ്ദം കേട്ടപ്പോൾ എന്തോ പ്രശ്നമുണ്ട് എന്ന് അവന് മനസിലായി ..

” തിരിക്കുണ്ട് .. എങ്കിലും നിനക്കു വേണ്ടി മാറ്റി വയ്ക്കാവുന്നതേയുള്ളു .. .. “

” ഒന്ന് കോളേജിലേക്ക് വരോ ..നിക്ക് നല്ല സുഖമില്ല … വീട്ടിൽ പോകണം … “

” എന്ത് പറ്റി മോളേ ….” അവൻ വേവലാതിയോടെ ചോദിച്ചു ..

” ഒരു തലവേദന .. ക്ലാസിലിരിക്കാൻ വയ്യ .. അതാ ..” അവൾ പറഞ്ഞു …

” അതിന്നലേ രാത്രി ഉറക്കം കുറഞ്ഞത് കൊണ്ടാവും .. ” അവൻ കുസൃതി കലർത്തി പറഞ്ഞു ..

അവനെന്താണ് ഉദ്ദേശിച്ചതെന്ന് അവൾക്ക് മനസിലായി .. അവൾക്കപ്പോ അതൊന്നും ആസ്വദിക്കാനുള്ള മനസുണ്ടായിരുന്നില്ല ..

” ഏട്ടന് തിരക്കാണേൽ ഞാനോട്ടോ വിളിച്ച് പൊയ്ക്കോളാം …..” അവൾ പറഞ്ഞു ..

” അയ്യോ പിണങ്ങല്ലേ .. ഞാനിപ്പോൾ വരാം .. നീയിറങ്ങി നിന്നോ ….” അവൻ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു …

അവൾ കോളേജിന് മുന്നിൽ കാത്ത് നിന്നു … പതിനഞ്ചു മിനിട്ടിനുള്ളിൽ രോഹിത്തിന്റെ കാർ ഒഴുകി വന്ന് അവൾക്കടുത്തായി നിന്നു …

അവളുടെ മുഖം കണ്ടപ്പോൾ അവനൊരു വല്ലായ്മ തോന്നി ..

അവൾ വന്ന് കാറിൽ കയറി …

” എന്താടാ …….” അവൻ അവളുടെ താടി തുമ്പിൽ തൊട്ടു …

അവൾ പെട്ടന്ന് അവനെ കെട്ടിപ്പിടിച്ചു .. ആ നെഞ്ചിലേക്ക് തലവെച്ചു കരഞ്ഞു ..

” ന്നെ ങ്ങ്ടും വിടല്ലേ ഏട്ടാ .. ഞാൻ പോവില്ല …..” അവൾ അവന്റെ നെഞ്ചിൽ തലയിട്ട് ഉരുട്ടി പുലമ്പിക്കൊണ്ടേയിരുന്നു …

വീട്ടിൽ പോകാനല്ല തന്നെ കാണാനാണ് അവൾ വിളിച്ചു വരുത്തിയതെന്ന് അവന് മനസിലായി .. എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ട് .. അവൾ കരയട്ടെ … ഒന്നടങ്ങുമ്പോൾ അവളെല്ലാം പറയുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു …

അവൻ അവളെ കൈ കൊണ്ട് ചേർത്തു പിടിച്ചു … നെറ്റിയിൽ മൃദുവായി ചുംബിച്ചു ..

” എന്റെ മോളെ ഞാനെങ്ങോട്ട് വിടാനാ …” അവനവളുടെ കാതിൽ കാദരമായി പറഞ്ഞു ..

ഒരു കുളിർമഴ പോലെ ആ വാക്കുകൾ അവളിലേക്ക് പെയ്തിറങ്ങി ..

അവന്റെ ഷർട്ടിലുണ്ടായിരുന്ന അവളുടെ പിടി ഒന്നുകൂടി മുറുകി .. അവൾ അവന്റെ നെഞ്ചിലേക്ക് കൂടുതൽ കുറുകിയിരുന്നു ..

* * * * * * * * * * * * * * * * * * *

ബീച്ചിലേക്ക് മുഖം തിരിച്ചു നിൽക്കുന്ന ഡ്രിസിൽസ് എന്ന വേനൽക്കാല വസതിയിലായിരുന്നു റോബിൻ .. പുതിയ ആൽബത്തിന്റെ പ്രൊഡ്യൂസറുടേതാണ് ആ മനോഹര സൗധം .. ഷൂട്ടിംഗിന് വേണ്ടി അയാളത് അവർക്ക് വിട്ടുകൊടുത്തിരിക്കുകയാണ് ..

ബീച്ചിന്റെ കരയിൽ , വലിയ കുടക്കു കീഴേ സജ്ജീകരിച്ച കിടക്കയിൽ അവൻ മലർന്നു കിടന്നു .. ഒരു ട്രൗസർ മാത്രമായിരുന്നു വേഷം …

കയ്യിൽ എരിയുന്ന സിഗരറ്റ് ഇടക്കിടക്ക് ചുണ്ടോട് ചേർന്നു …

അവന്റെ കണ്ണുകൾ തന്റെ മുന്നിൽ നിന്ന് പശ്ചാത്യ സംഗീതത്തിനൊപ്പം നടനമാടുന്ന റഷ്യൻ സുന്ദരിയുടെ അർധ നഗ്ന മേനിയിലൂടെ ഇഴഞ്ഞു നടന്നു …

അവളുടെ നിതംബത്തിന്റെയും മാറിടത്തിന്റെയും മുഴുപ്പ് നോക്കി അവൻ ചുണ്ടു നനച്ചു…

അവൾ മെല്ലെ നടന്നു വന്ന് ബെഡിന് താഴെ മുട്ടുകുത്തിയിരുന്ന് അവന്റെ കയ്യിലെ സിഗരറ്റിൽ നിന്ന് ഒരു പഫെടുത്തു ..

മണലിൽ വിരിച്ച ടവലിന് പുറത്ത് ബിയർ ബോട്ടിലുകളും കോള കാനുകളും ഉണ്ടായിരുന്നു ..

അവൻ അവളുടെ കക്ഷത്തിനും മാറിനും കഴുത്തിനുമിടയിലായി ആർത്തിയോടെ മണത്തു …

അവളുടെ കാമം കത്തുന്ന കണ്ണും ചുവന്ന ചുണ്ടുകളും അവനെ ഹരം കൊള്ളിച്ചു ..

ഇന്നലെ സന്ധ്യ മുതൽ അവൾ കൂടെയുണ്ട് .. എന്നിട്ടും അവനവളോടുള്ള കൊതി തീർന്നില്ല ..

അവൾ എഴുന്നേറ്റ് ബെഡിന് ഇരുവശത്തായി കാലിട്ട് അവന്റെ നെഞ്ചിലേക്ക് ഇരുന്നു .. പിന്നെ കുനിഞ്ഞ് അവന്റെ ചുണ്ട് കവർന്നു ….

ബീച്ചിന്റെ മറ്റൊരു കോണിൽ അതെല്ലാം ശ്രദ്ധിച്ചു കൊണ്ട് ഒരാൾ നിൽപ്പുണ്ടായിരുന്നു .. ആ ഭാഗത്ത് മറ്റാരുമില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു അയാൾ ..

കുറേ നേരത്തെ ഗാഡമായ ചുംബനത്തിന് ശേഷം അവൾ എഴുന്നേറ്റ് ബീച്ചിലേക്ക് നടന്നു .. പോകും വഴി അവനൊരു ഫ്ലയിംഗ് കിസ് കൊടുക്കാൻ അവൾ മറന്നില്ല ..

അവൾ കടലിൽ കുളിക്കാനുള്ള പോക്കാണെന്ന് അവരെ വീക്ഷിച്ച് നിന്ന ആൾക്ക് മനസിലായി .. ആ തക്കം നോക്കി അയാൾ റോബിനടുത്തേക്ക് നടന്നു വന്നു …

റഷ്യൻ സുന്ദരിയുടെ സാഗര നടനത്തിൽ മുഴുകി കിടന്ന റോബിൻ തന്റെ തലക്കു മുകളിൽ വന്നവനെ കണ്ടില്ല …

അടുത്ത നിമിഷം എടുത്തെറിഞ്ഞത് പോലെ മണൽ തെറിപ്പിച്ചു കൊണ്ട് റോബിൻ മണലിലേക്ക് മുഖമടച്ചു വീണു .. അവന്റെ വായിലും കണ്ണിലുമൊക്കെ ഉപ്പ് മണൽ കയറി പോയി …

എന്താണു സംഭവിച്ചതെന്ന് മനസിലാകാതെ അവൻ മുഖമുയർത്തി നോക്കി ..

അതുൽ …….!

അവൻ തറയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചതും മുഖമടച്ച് അടുത്ത ചവിട്ട് വന്നു …. പിന്നെയവിടെ പൂരമായിരുന്നു .. ചുഴിയിളകിയത് പോലെ അവിടെ മണൽ പറന്നു ..

റോബിനെ ആരോ ഒരുവൻ അടിച്ചു ചുരുട്ടുന്നത് കണ്ട് , റഷ്യൻ സുന്ദരി നിലവിളിച്ചു .. അവളുടെ വിളി കടൽത്തിരയിൽ അലിഞ്ഞു പോയി …

അവൾ ഡ്രിഡിൽസിന് നേരെ ഓടാൻ തുടങ്ങിയപ്പോൾ അതുൽ അവളെ തടഞ്ഞു .. അവിടെ ഷൂട്ടിംഗ് ടീം ഉണ്ടെന്ന് അതുലിന് അറിയാമായിരുന്നു .. അവരെ വിളിക്കാനുള്ള അവളുടെ പോക്കിന് അവൻ തടയിട്ടു .. അവന്റെ മുഖഭാവം കണ്ട അവൾ ഭയന്ന് വിറച്ചു നിന്നു …..

റോബിൻ അവശനായി കഴിഞ്ഞിരുന്നു .. അതുലവനെ വലിച്ചുയർത്തി മുന്നിൽ നിർത്തി … അടുത്ത നിമിഷം റോബിന്റെ നാഭിക്കുതാഴെ അവന്റെ ആണത്തത്തിൽ അതുലിന്റെ പിടിവീണു …

നട്ടെല്ലിലൂടെ കടന്നുപോകുന്ന സുഷുമിനാ നാഡിവരെ പൊട്ടിവലിയുന്ന വേദന റോബിനറിഞ്ഞു … അവൻ നിലത്തേക്ക് കാല് കുഴഞ്ഞു വീണു .. അപ്പോഴും അതുലിന്റെ പിടി വിട്ടിരുന്നില്ല .. റോബിന്റെ കണ്ണ് തുറിച്ചു വന്നു .. അവൻ നിർദയം അവനെ വലിച്ചുയർത്തി നിർത്തി .. പിന്നെ നാഭിക്കുതാഴെയുള്ള പിടി വിട്ടു … അടുത്ത നിമിഷം പൈപ്പ് തുറന്നതു പോലെ റോബിന് മൂത്രം പോയി ….

” എടാ നായിന്റെ മോനേ .. പെൺപിള്ളേരുടെ ശരീരം മാറി മാറി പുതച്ച് പറ്റിച്ച് കടന്നു കളയുമ്പോ നീയറിഞ്ഞില്ലല്ലേ ഇത് പോലെയൊരു ദിവസം വരുമെന്ന് .. നിന്റെയീ തടിയുണ്ടല്ലോ ഇതിനി വെറും പാഴ് തടിയാണ് .. ഇതിന്റെ മെക്കാനിസം അരച്ചുകലക്കിക്കുടിച്ചവനാ ഇപ്പോ ഇതിൽ പണിഞ്ഞത് .. ഇതിന്റെ പഞ്ചറൊട്ടിക്കാൻ നിന്റെയീ റഷ്യൻ സുന്ദരിമാരുടെ തടവലും പിഴിയലുമൊന്നും പോരാ .. പണിയറിയാവുന്നവന്മാര് ഇനിയൊരു അഞ്ചെട്ടു കൊല്ലം പണിയേണ്ടി വരും .. പണിഞ്ഞാലും പെട്രോൾ ടാങ്കിന്റെ ചോർച്ചയടക്കാൻ പറ്റുമെന്ന് വലിയ പ്രതീക്ഷ വേണ്ട .. ഇനിയിപ്പോ പണി കഴിഞ്ഞ് പുറത്തിറക്കിയാലും അന്നീ സർവീസൊന്നും കിട്ടൂല .. മാർക്കറ്റും കാണില്ല … മനസിലായോടാ .* # @ * *# ” അവനൊരു കണ്ണുപൊട്ടുന്ന തെറി കൂടി വിളിച്ചു കൊണ്ട് നിർത്തി ..

റോബിനെ പിടിച്ച് മണലിലേക്ക് തള്ളിയിട്ടിട്ട് അവൻ മണലിലൂടെ നടന്നകന്നു …

പശ്ചാത്തലത്തിൽ കടൽ ആർത്തിരമ്പി …

ബീച്ച് റോഡിന് മുകളിൽ നിർത്തിയിട്ട ബൈക്കിലേക്ക് കയറിയിരുന്നിട്ട് അതുൽ ഫോണെടുത്ത് അംലയെ വിളിച്ചു …

നാലാമത്തെ ബെല്ലിനു തന്നെ അവൾ ഫോണെടുത്തു …

” എന്തായി ….” അവൻ ചോദിച്ചു …

” കഴിഞ്ഞു അതുലേട്ടാ .. ഞാനിപ്പോൾ കോടതിയിൽ നിന്ന് ഇറങ്ങിയതേയുള്ളു .. അതാ വിളിക്കാണ്ടിരുന്നേ …. ഗവൺമെന്റിലുള്ള കേസ് അങ്ങനെ നിക്കും … എന്നെങ്കിലും വിധി വരും .. അത് നിങ്ങളെയാരെയും ബാധിക്കില്ല ..അദ്ദേഹം ജീവിച്ചിരിപ്പില്ലല്ലോ .. സ്വത്ത് വകകളിലുള്ള വിലക്ക് നീക്കിയിട്ടുണ്ട് .. ” അവൾ പറഞ്ഞു ..

” താങ്ക്സ് അംല ……”

അവൾ വെറുതെ മൂളി ..

” താൻ ഫ്രീയാണോ …”

” ഇന്നിനി വേറെയൊന്നുമില്ല … എന്തേ … “

” എങ്കിൽ താൻ വൈകിട്ട് ബീച്ചിലേക്ക് വാ… ഒന്ന് കാണണം ….” അവൻ പറഞ്ഞു ..

അവൾ മൂളി ….

* * * * * * * * * * * * * * * * * * * * *

മാഞ്ഞ് തുടങ്ങിയ അസ്തമനത്തിന്റെ ശോഭ പടർന്ന ചക്രവാള സീമയിലേക്ക് നോക്കി അംലയും അരികിൽ അതുലും നിന്നു ..

അവനൊരു പുസ്തകം അവൾക്ക് നേരെ നീട്ടി …..

ഒലീവ് തളിർക്കുമ്പോൾ .. .. ഹർഷ് കല്ലായി ..

ആ പുസ്തകം ഏതാണെന്ന് അവൾക്ക് ഓർമ വന്നു ….

അവളത് തുറന്നു നോക്കി ..

ഹർഷിന്റെ വരികൾക്ക് താഴെ താനാദ്യം എഴുതി ചേർത്ത

എങ്കിലും തോഴാ , കാത്തിരിക്കുമീ

നെയ്യാമ്പൽ .. നീയുദിക്കുന്ന നാളിനായി ..

മറ്റൊരു ചാന്ദ്രമാസത്തിനായി ..

പൂക്കുവാൻ തളിർക്കുവാൻ ..

നിന്മേനി പുൽകാൻ … ‘

എന്ന വരികൾ …. പിന്നീട് അത് വെട്ടി

‘ ഇനിയൊരു ചന്ദ്രോദയത്തിനായി

മറ്റൊരു ജന്മത്തിൽ പുനഃജനിക്കാം .. ‘ എന്നെഴുതി ചേർത്തിട്ട് അയച്ചു കൊടുത്തത് അതുലിനായിരുന്നു .. അന്ന് അവനല്ലാതെ മറ്റാരും അവൾക്ക് തന്റെ ഹൃദയം തുറക്കാനില്ലായിരുന്നു ..

അവൾ പുസ്തകം മടക്കി ….

” നിരാശയുണ്ടോ എന്ന് ഞാൻ ചോദിക്കില്ല .. നഷ്ടം .. അതുണ്ടാവും …..” അവൻ പറഞ്ഞു ..

” ഏയ് … ഞാനതൊക്കെ വിട്ടു … അല്ലെങ്കിലും ആഗ്രഹിക്കുന്നതൊന്ന് സംഭവിക്കുന്നത് മറ്റൊന്ന് .. അതല്ലേ ജീവിതം ….”

അതുൽ തലയാട്ടി …

” ഈ പുസ്തകം ഇനി അംല വക്കുന്നോ അതോ ഞാൻ കൊണ്ട് പോണോ ….”

അവളതിലേക്ക് നോക്കി …. പിന്നെ അതിനെ കടലിലേക്കെറിഞ്ഞു ..

അതുൽ ഒന്നും മിണ്ടിയില്ല .. അവളുടെ ഹൃദയമാണ് കടലിന്റെ അഗാഥതയിലേക്ക് വലിച്ചെറിഞ്ഞതെന്ന് അവന് മനസിലായി ..

അൽപ നേരം കൂടി അവരങ്ങനെ നിന്നു ..

എന്തൊക്കെയോ പറയുവാനാണ് അവൻ വന്നത് .. പക്ഷെ ഒന്നിനും കഴിഞ്ഞില്ല .. മനസ് എവിടെയോ കുരുങ്ങിക്കിടന്നു ..

ദൂരെ ചന്ദ്രിക തെളിഞ്ഞു നിന്നു ….

” നടക്കാം … ഒരുമിച്ച് …….” ഒടുവിൽ അവൻ ചോദിച്ചു … അതിൽ ഒരു പാട് അർത്ഥങ്ങളുണ്ടായിരുന്നു ..

അവൾ അവനെ നോക്കി … ആ ചുണ്ടുകൾക്കിടയിൽ ശ്രാവണ പൗർണമി പോലെ ഒരു മന്ദഹാസം തെളിഞ്ഞു ..

” എങ്ങോട്ട് ………. “

” ഈ യാത്രയവസാനിക്കുവോളം ……..”

അവളുടെ മിഴികൾ തുളുമ്പി …..

അവനത് കണ്ടു …

അവനവളുടെ വിരലിൽ തന്റെ വിരലുകൾ കോർത്തു ..

അവളിൽ നിന്ന് എന്തുകൊണ്ടോ ഒരു വിതുമ്പലുയർന്നു … അവളാ നെഞ്ചിലേക്ക് ചേർന്നു …

ആ ചുവന്ന ചക്രവാളത്തിന്റെ നെറുകയിൽ നിഴൽ പോലെ അവർ പുണർന്നു നിന്നു …..

* * * * * * * * * * * * * * *

രോഹിത് ടേബിളിലെന്തോ തിരയുന്നത് കണ്ടാണ് അനു അങ്ങോട്ട് വന്നത് ..

” എന്താ സിഗരറ്റാണോ നോക്കുന്നേ … ” അവൾ ഗൗരവത്തിൽ ചോദിച്ചു

അവൻ തിരിഞ്ഞു ..

” അതിന് ഞാനത് നിർത്തിയല്ലോ .. അല്ലെങ്കിലും സന്ധ്യ നേരത്ത് ഞാൻ വലിക്കാറില്ല…….” അവനും ഗൗരവത്തിൽ പറഞ്ഞു ..

” പക്ഷെ ഈ വലിക്കുന്നവർക്ക് അത്ര പെട്ടന്നൊന്നും അത് നിർത്താൻ പറ്റില്ല എന്ന് ഞാൻ കേട്ടിട്ടുണ്ട് .. “

” അത് ശരിയാ .. പക്ഷെ വെറെ എന്തെങ്കിലും ലഹരി കിട്ടിയാൽ നിർത്താൻ വലിയ റിസ്കില്ല …….”

” ഇവിടെ എന്ത് ലഹരിയാ പുതിയതായി തുടങ്ങിയത് ….” അവൾ ചൂഴ്ന്നു നോക്കി ..

അവൻ കുസൃതിയോടെ ചിരിച്ചു .. പിന്നെ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് നെഞ്ചത്തേക്കിട്ടു ….

” നീയെന്ന ലഹരി …….” അവൻ അവളുടെ കാതിൽ മൊഴിഞ്ഞു ..

” ശ്യൊ വിട് ……” അവൾ കുണുങ്ങി ..

അവൻ പിടിവിടാതെ അവളെ പുണർന്നു ചുംബിച്ചു …

അവന്റെ വിരലുകൾ അവളുടെ മേനിയിൽ തിരഞ്ഞു തുടങ്ങിയപ്പോൾ അവൾക്ക് കാര്യം മനസിലായി ..

” ഇപ്പോ വേണ്ട .. മമ്മയെങ്ങാനും കയറി വരും .. ഡോറ് തുറന്നു കിടക്കാ ….” ശരീരം കൊണ്ട് എതിർത്തില്ലെങ്കിലും അവൾ കൊഞ്ചിപ്പറഞ്ഞു ..

” ഡോറടച്ചാൽ പോരെ ……”

അവന്റെ മുഖത്തെ കുറുമ്പും കണ്ണുകളിലെ പ്രണയവും അവൾ കണ്ടു ..

* * * * * * * * * * * *

അതുൽ തിരിച്ച് വീട്ടിൽ വന്ന് മുറ്റത്ത് ബൈക്ക് വച്ച് ഇറങ്ങുമ്പോഴാണ് ഫോൺ ശബ്ദിച്ചത് ..

അവനെടുത്തു നോക്കി ..

അക്കുവാണ് …

അവൻ കോൾ ബട്ടണമർത്തി കാതോട് ചേർത്തു ..

(തുടരും)

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!