*💞•°°•Angry Babies In Love•°°•💞*
*~Part 56~*
*🔥റിച്ചൂസ്🔥*
അവിടെ അവരെ മറ്റൊരു പ്രശ്നം കാത്തിരിക്കുന്നുണ്ടായിരുന്നു……
ഷാനു -അനു ബന്ധം അറുത്തു മാറ്റാൻ തക്ക മൂർച്ചയേറിയ ഒരു സംഭവമായിരുന്നത്…..!!!
നേരത്തെ ഇറങ്ങിയത് കൊണ്ട് കോളേജിൽ ബെൽ അടിക്കുന്ന സമയത്തേക്ക് രണ്ടുപേരും എത്തിയിരുന്നു…. പക്ഷേ… പതിവിലും വിപരീതമായി കുട്ടികളൊക്കെ കോളേജു വരാന്തയിലും മറ്റും കൂട്ടം കൂടി നിക്കുന്നത് ആണ് അവർക്ക് കാണാൻ സാധിച്ചത്….
” ഇതെന്താടി… എല്ലാരും പുറത്ത്.. നല്ല ബഹളവും കേൾക്കുന്നുണ്ടല്ലോ… വല്ല സ്ട്രൈക്ക് എങ്ങാനും ആണോ..ഇന്ന് ക്ലാസ്സ് ഇല്ലാനാട്ടോ തോന്നുന്നേ…? ”
സ്കൂട്ടിയിൽ നിന്നിറങ്ങി അനു അത് ചോധിച്ചപോൾ ജാനു വണ്ടി പാർക്ക് ചെയ്യുന്നതിനിടയിൽ അതിനു മറുപടി നൽകി…
” ഒന്ന് പോയെടി കൊതിപ്പിക്കാതെ …ഇത് സ്കൂളാ.. സ്കൂള്… ഇവിടെ പിള്ളേരുടെ അല്ലറ ചില്ലറ തല്ലുകൾ കണ്ട കാലം തന്നെ മറന്നു.. എന്തിന്.. നീ തന്നെ ഡെയിലി മൂന്നാല് പ്രശ്നം ഉണ്ടാകാറുണ്ടല്ലോ.. ഷാനുനെ കണ്ടപ്പാടെ നീ ഡീസന്റ് ആയി… പിന്നെ ആരിവിടെ പ്രശ്നം ഉണ്ടാകാനാ… ഇത് വേറെ എന്തെങ്കിലും ആകും.. വാ.. നമുക്ക് പോയി നോക്കാ…. ”
” ദേ.. നോക്ക്.. അത് ഷാനൂന്റെ ബൈക്ക് അല്ലെ.. പുള്ളി നേരത്തെ വന്നിട്ടുണ്ടല്ലോ… ഇന്ന് മോർണിംഗ് ഫുൾ ഷാനുന്റെ പീരിയഡ്‌സ് അല്ലെ.. ഓഹ്…. എനിക്ക് വയ്യ… അവനെ നോക്കി ഇരുന്നാ സമയം പോകുന്നെ അറിയില്ല…. ”
” ഹ്മ്മ്മ്… അവസാനം പരീക്ഷക്ക് ഷാനൂനെ പറ്റി എഴുതിയാൽ മതി…യൂണിവേഴ്സിറ്റി നിനക്ക് ഉണ്ട തന്നോളും…. ”
” ആരാത് പറയുന്നേ… ക്ലാസ്സിൽ ഇരിക്കാ എന്ന പേരിൽ ഏത് നേരവും റാശിയെ ആലോയ്ച് ഇരിക്കാ നീയെന്നെനിക് നല്ലോണം അറിയാടി…. അല്ലാ..ഞാൻ ചോയ്ക്കാൻ വിട്ടു… റാഷിടെ കാര്യം എന്തായി… ജോലി കിട്ടിയോ…. ”
” ബാംഗ്ലൂർ ഒന്നും ആയില്ല… ഇവിടെ ഒരു പ്രൈവറ്റ് കമ്പനിയിൽ ഇന്റർവ്യൂ ഉണ്ട്.. പ്രാർത്ഥിക്കോണ്ടു എന്ന് മാത്രം പറഞ്ഞു മെസേജ് അയച്ചിരുന്നു…. പിന്നെ എന്തോ ഹോസ്പിറ്റൽ തിരക്ക് ഉണ്ടത്രെ …..അതാണ് നേരിൽ കാണാൻ വരാത്തത് എന്നൊക്കെ പറഞ്ഞു …”
” ഹ്മ്മ്…..നമ്മടെ കളികൾ ഒക്കെ ഷാനു അറിഞ്ഞ കാര്യം റാഷിയോട് പറഞ്ഞേക്ക്.. റാശിക്ക് എന്താ ഷാനു കരുതി വെച്ചേക്കുന്നെന്ന് അറിയില്ലല്ലോ..prepare ആയി ഇരുന്നോട്ടെ പാവം…. ഹഹഹ… ”
” അതെ… ഹഹഹ…. ”
രണ്ട് പേരും നടന്നു ഒരു കൂട്ടം കുട്ടികളുടെ അടുത്ത് എത്തിയപ്പോൾ അവർക്ക് പരിചയമുള്ള ഒരു കുട്ടിയോട് കാര്യമന്യോഷിച്ചു…
” എന്താ എല്ലാരും പുറത്ത് നിക്കുന്നെ.. ക്ലാസ്സിൽ കയറുന്നില്ലേ.. വല്ല പ്രശ്നവുമുണ്ടോ…? ”
” അപ്പോ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ… ഇംഗ്ലീഷ് ഡിപ്പാർട്മെന്റ്ലെ ഷാൻ സർ ഇല്ലേ…ഇന്നലെ ഒരു കുട്ടിയെ പീഡിപ്പിച്ചു… ആ കുട്ടി പ്രിൻസിയോട് ചെന്ന് കംപ്ലൈന്റ്റ് ചെയ്തേക്കുവാ…. രണ്ടാളും പ്രിൻസിയുടെ മുറിയിൽ ഉണ്ട്…. സാറിന്റെ ഭാഗത്ത് നിന്ന് ഇങ്ങനൊരു മോശം പ്രവർത്തി നമ്മളാരും പ്രതീക്ഷിച്ചതല്ലല്ലോ… കണ്ടാ മാന്യൻ..ഉള്ളിലിരിപ്പോ … എന്തായാലും നാണം കെട്ട ഏർപ്പാട് ആയി പോയി… സാർ ജോലി രാജി വെച്ച് കോളേജിന്ന് പോണം.. ആ കുട്ടിയെ കല്യാണം കഴിക്കണം അതാണ് സ്റ്റുഡന്റസ്ന്റെ തീരുമാനം…. ആ നടപടിയിൽ എത്തുന്നവരെ സ്റ്റുഡന്റസ് ആരും ക്ലാസ്സിൽ കയറില്ല…..”
ആ കുട്ടിയുടെ മറുപടി കേട്ട് അനുവും ജാനുവും ഒരു ഞെട്ടലോടെ പരസ്പരം നോക്കി….
” എന്താ.. ഷാൻ സാറോ .. സർ അങ്ങനെ ഒന്നും ചെയ്യില്ല…വേണ്ടാത്തത് പറയരുത്…. ”
” താൻ എന്തിനാ എന്നോട് ചൂടാവുന്നേ…. ഏതെങ്കിലും പെണ്ണ് മാനം പോയെന്ന് വെറുതെ വിളിച്ചു പറയോ….ഇല്ലല്ലോ.. പിന്നെ വാച്ച് മാൻ സാക്ഷിയാണ് … ”
“No…ഞാൻ ഇത് വിശ്വസിക്കില്ല….”
ആ വാർത്ത കേട്ട് അനു ആകെ തളർന്നു….. അവൾക് ഊർജം പകരുന്ന വണ്ണം ജാനു അവൾക് ധൈര്യം നൽകി….
” അനു…. നീ വിഷമിക്കാതിരിക്ക്.. വാ..നമുക്ക് പ്രിൻസിയുടെ മുറിയിൽ പോയി നോക്കാ… സത്യാവസ്ഥ എന്താണെന്ന് അപ്പൊ നേരിട്ട് അറിയാലോ.. വാ…. ”
അവർ രണ്ടാളും പ്രിൻസിയുടെ റൂമിലേക്ക് ഓടി… അവിടെയും വിദ്യാർത്ഥികൾ തടിച്ചു കൂടിയിരുന്നു… അവരുടെ ഇടയിലൂടെ എങ്ങനൊക്കെയോ നുഴന്നു കയറി ജാനുവും അനുവും ആ റൂമിലേക്ക് പ്രവേശിച്ചു..
അവിടെ ഒരു വശത്തായി വിദ്യാർത്ഥി പ്രതിനിധികളും മറുവശത്തായി തല താഴ്ത്തി നിസ്സഹായതയോടെ നിക്കുന്ന ഷാനുവും അവന്റെ അടുത്ത് നിന്ന് കുറച്ചു മാറി മൂന്നാലു ടീച്ചേർസും അതിലൊരാളുടെ തോളിലേക്ക് ചാഞ്ഞു തേങ്ങി കരയുന്ന ഒരു പെൺകുട്ടിയും കൂടി ആ മുറിയാകെ നിറഞ്ഞിരുന്നു…നടുവിൽ ആവട്ടെ പ്രിൻസി ശ്രീധരൻ സർ നെറ്റിയിൽ വിയർപ്പു കണങ്ങളോടെ ലാപ്പിലേക്ക് കണ്ണും നട്ടിരിക്കുകയാണ്….സാറിന്റെ പിറകിലായി കോളേജ് വാച്ച് മാനും…
അവിടെത്തെ സാഹചര്യം അല്പം വഷളാണ് എന്ന് അന്തരീക്ഷം കണ്ടപ്പഴേ രണ്ട് പേർക്കും മനസ്സിലായി….
ശ്രീധരൻ സർ ലാപ് ഷാനുവിനു നേരെ തിരിച്ചു കൊണ്ട്
” ഷാൻ.. എന്താ ഇതൊക്കെ…. ഇന്നലത്തെ കോളേജ് cctv ദൃശ്യങ്ങൾ ആണ്… ഇത് വെച്ച് താൻ പറയുന്നത് ഞാൻ എങ്ങനെ വിശ്വസിക്കും…. തന്നിൽ നിന്ന് ഇങ്ങനൊരു സമീപനം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.. ഇത്രയും തരം താഴാൻ തനിക് എങ്ങനെ കഴിഞ്ഞു… കോളേജ്ന്റെ പ്രെസ്റ്റീജ് ഇഷു ആണിത്…. പുറത്തറിയും മുൻപ് എനിക്ക് ഇത് സോൾവ് ചെയ്തേ പറ്റു….. ”
ശേഷം ആ ലാപ്ടോപ് വിദ്യാർത്ഥികൾക് നേരെ തിരിച്ചപ്പോൾ അതിലെ ദൃശ്യങ്ങൾ കണ്ടു അനു അന്തം വിട്ട് പോയി….വോയിസ് റെക്കോർഡ് അല്ലാത്തതിനാൽ ദൃശ്യങ്ങൾ മാത്രമേ ഒള്ളു…
ഒരു ക്ലാസ്സ് റൂമിനടുത്തുള്ള cctv യിൽ പതിഞ്ഞ സൈഡ് ദൃശ്യങ്ങൾ ആയിരുന്നു അത്…. ആ cctv യിൽ ഒപ്പിയെടുക്കുന്ന ഭാഗങ്ങൾ സെക്കന്റ് ഇയർ വിദ്യാർത്ഥികളുടെ ബ്ലോക്കിൽ പെടുന്ന ആ ഒരു ക്ലാസ്സ് റൂമിന്റെ വരാന്തയും അതിന്റെ ജനാലയും അതിനപ്പുറമുള്ള പ്ലേ ഗ്രൗണ്ടിലേക്കുള്ള വഴിയുമാണ്….ആ വരാന്തയോടെ ബ്ലോക്ക് അവസാനിക്കുന്നു….ഈ ബ്ലോക്കിന്റെ തുടക്കത്തിൽ ആണ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് സ്റ്റാഫ് റൂം….
വിദ്യാർത്ഥികൾ എല്ലാം പോയതിന് ശേഷം വരാന്ത ശൂന്യമായിരുന്നു…. അല്പം കഴിഞ്ഞു ക്യാമെറയിൽ ഷാനു ദൃശ്യമാവുന്നു….അവൻ ക്ലാസ്സിന്റെ മുമ്പിലെത്തിയതും ഒരേ സമയം ക്ലാസ്സിലോട്ടും വാചിലോട്ടും നോക്കുന്നു… ശേഷം ക്ലാസ്സിലോട്ട് കയറുന്നതു കാണാം.. ക്ലാസ്സ് മുറിക് അകം കാണാൻ സാധിക്കില്ല… ജനാല അടന്നിരിക്കുകയാണല്ലോ.. എന്നാൽ തുറന്നിട്ടിരിക്കുന്ന ഡോറിനു മുമ്പിൽ എന്തെങ്കിലും നടന്നാൽ ദൃശ്യത്തിൽ പതിയും … കുറച്ചു നിമിഷങ്ങൾക് ശേഷം അതിനകത്തു നിന്നൊരു കുട്ടി കരഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നു… എന്നാൽ ഡോറിന് പുറത്തേക്ക് തലയിട്ടിരിക്കുന്ന അവളെ അകത്തു നിന്ന് ആരോ വലിക്കുന്ന പോലെ നമുക്ക് തോനുന്നു… അതിന്റെ ഫലമായി അവൾ അകത്തോട്ടു തന്നെ മറയുന്നു.. പിന്നീട് അവളുടെ ഷാൾ വരാന്തയിലോട്ട് വലിച്ചെറിയപെട്ട രീതിയിൽ വീഴുന്നത് ആണ് കാണാൻ സാധിക്കുന്നത്.. അനന്തരം ഡോർ അടക്കപെടുന്നു… പിന്നീട് ഏതാണ്ട് പതിനഞ്ചു മിനിറ്റുകൾക് ശേഷമാണ് ഡോർ തുറക്കപ്പെടുന്നത്.. അപ്പോൾ ഷാനു പുറത്തേക്ക് ഇറങ്ങി വരുന്നു…. അവന്റെ ഷർട്ട് ബട്ടൻ ഒന്നും ഇടാത്ത രീതിയിൽ ആയിരുന്നു ഉണ്ടായിരുന്നത്… അവൻ ക്യാമെറയിൽ നിന്ന് മറയുന്നതും ഒരു രണ്ട് മിനിറ്റിനു ശേഷം കരഞ്ഞു കൊണ്ട് വസ്ത്രങ്ങൾ കീറി പറിഞ്ഞ രീതിയിൽ മുടിയൊക്കെ പാറി പറന്നു ആ കുട്ടി പുറത്ത് വരുന്നു.. അവൾ വരാന്തയിൽ നിന്ന് ഷാൾ എടുത്തു ആകെ പുതച്ചു അവിടം വിടുന്നു… പിന്നീട് അല്പം കഴിഞ്ഞു വീണ്ടും ഷാനു അവിടെ വരുന്നതും നിരാശനായി പോകുന്നതും കാണാം…..ഇതായിരുന്നു ദൃശ്യം..
അതെല്ലാം കണ്ടു എന്റെ നെഞ്ചിൽ ഒരാളൽ ഉണ്ടായി….എന്തൊക്കെയാണി കാണുന്നത്.. ഇതൊക്കെ ഞാൻ എങ്ങനെ വിശ്വസിക്കും… എന്റെ ഷാനുവിന് ഒരു കുട്ടിയുടെ ജീവിതം നശിപ്പിക്കാൻ സാധിക്കോ… ഏയ്… ഞാൻ അറിയുന്ന ഷാനു ഒരിക്കലും അങ്ങനെ ചെയ്യില്ല….പക്ഷേ … എല്ലാ തെളിവുകളും ഷാനുവിന് എതിരാണ്…മാത്രല്ല…ഏതെങ്കിലും പെണ്ണ് ഇങ്ങനെത്തെ വിഷയത്തിൽ കള്ളം പറയുമോ.. ജീവിതം വെച്ച് ആരും കളിക്കില്ല.. അപ്പൊ ഷാനു തെറ്റ് ചെയ്തന്നോ ..ഇതിപ്പോ വല്ലാത്തൊരു അവസ്ഥ ആയി പോയല്ലോ…. എല്ലാരുടെയും കുറ്റപ്പെടുത്തലുകൾ കേട്ട് ആ മനസ്സ് വിഷമിക്കുകയായിരിക്കുമോ…അതോ.. ഞാൻ കണ്ട ഷാനുവിന് അപ്പുറവം അവന്ന് മറ്റൊരു മുഖം ഉണ്ടോ.. പടച്ചവനെ…ഞാൻ ഇപ്പൊ ആരുടെ ഭാഗത്ത് ആണ് നിക്കേണ്ടത്….
അനു ആകെ ആശയകുഴപ്പത്തിൽ ആണ്…
മൗനം വെടിഞ്ഞു ഷാനു ശബ്ദമുയർത്തി… അവൻ നിരപരാധിയാണെന്ന് ആ മുഖത്തു നിന്ന് വായിച്ചെടുക്കാമായിരുന്നു….
” ശ്രീ സർ…. ഞാൻ എത്ര തവണ പറഞ്ഞു.. ഞാൻ ഒന്നും ചെയ്തിട്ടില്ല…. നടന്നത് എന്താണ് എന്ന് ഞാൻ പറഞ്ഞല്ലോ…..നിങ്ങൾ എല്ലാരും ഒന്ന് വിശ്വസിക്… വീണ്ടും എനിക്ക് അത് മാത്രമാണ് പറയാൻ ഉള്ളത്…. ഞാൻ ഒന്നും ചെയ്തിട്ടില്ല..ഇവൾ എന്തിനാണ് എന്നെ കുറ്റക്കാരൻ ആകുന്നത് എന്നെനിക് അറിയില്ല…നടന്നത് എന്താണ് എന്ന് എല്ലാരും കേൾക്കേ ഞാൻ ഒന്നും കൂടി പറയാ…”
അവന്റെ കണ്ണിൽ ഇന്നലെ നടന്ന സംഭവങ്ങൾ വെളിവായി….
🕔⏪️⏪️⏸️
അനുവിനെ കൂട്ടി മാളിൽ നിന്ന് തിരിച്ചു പോരാൻ നിക്കുമ്പോൾ ആണ് എനിക്ക് ഒരു കാൾ വരുന്നത്..അത് സേവ്ഡ് അല്ലാത്തൊരു നമ്പർ ആയിരുന്നു … ഞാൻ മാറി നിന്ന് അത് അറ്റന്റ് ചെയ്തു…..മറു വഷത്ത് ഒരു സ്ത്രീ ശബ്ദമായിരുന്നു…
” ഹെലോ… ഷാൻ സാർ അല്ലെ… ”
” അതെ.. ഇതാരാ സംസാരിക്കുന്നെ… ”
” സർ.. ഞാൻ സഫ…സെക്കന്റ് ഇയർ ഇംഗ്ലീഷ്ലെ…. ”
” ഹാ..പറ സഫ.. എന്താ കാര്യം…. ”
” സർ.. അത് പിന്നെ.. ഒരത്യാവശ്യ കാര്യം പറയാനുണ്ട്.. എനിക്ക് സാറിനെ ഒന്ന് നേരിട്ട് കാണണം..എനിക്ക് ഒരു ഹെല്പ് വേണം.. സാറിന് മാത്രേ എന്നെ സഹായിക്കാൻ കഴിയു… ഞാൻ ഇവിടെ കോളേജിൽ ഉണ്ട്.. നമ്മടെ ക്ലാസ്സിൽ തന്നെ… സാറിങ്ങോട്ട് ഒന്ന് വരോ…”
ഷാനു വാചിലേക്ക് നോക്കി സമയം മനസ്സിലാക്കിയപ്പോൾ
” ഇപ്പൊ സമയം അഞ്ചു കഴിഞ്ഞല്ലോ… താനിതുവരെ വീട്ടിൽ പോയില്ലേ…എന്താ ഇത്ര അത്യാവശ്യം… ഇപ്പൊ വീട്ടിൽ പോ.. നമുക്ക് നാളെ സംസാരിക്കാ….. ”
” no സർ… അത്ര അത്യാവശ്യമായത് കൊണ്ടാണ്.. എനിക്ക് സാറിനെ കണ്ടേ പറ്റു… സർ വരാതെ ഞാനിവിടെ നിന്ന് പോവില്ല.. എനിക്ക് വേണ്ടി ഒരു അരമണിക്കൂർ… പ്ലീസ് സർ..ഒന്ന് വന്നൂടെ…. ഇത് നാളേക്ക് മാറ്റി വെക്കേണ്ട ഒരു കാര്യമല്ല… ഇന്ന് തന്നെ പറഞ്ഞെ പറ്റു.. പ്ലീസ് സർ… സാറിനെ ഞാനിവിടെ കാത്തിരിക്കും.. വന്നേക്കണം..പിന്നെ മറ്റാരെയും കൂട്ടരുത്… ഈ കാര്യം ആരോടും പറയും അരുത്…. സാർ മാത്രം വന്നാൽ മതി … ”
അത്രയും പറഞ്ഞു അവൾ ഫോൺ വെച്ചു…
ഈ കുട്ടിക്ക് എന്താണാവോ ഇത്ര അത്യാവശ്യം..ഒറ്റക്ക് വരാൻ പറഞ്ഞത് എന്തിനാ…. എന്താപ്പോ ചെയ്യാ…. പോണോ…. ഹ്മ്മ്… ഞാൻ ചെന്നില്ലേ ആ കുട്ടി വീട്ടിൽ പോകില്ലാ.. എന്തായാലും ചെന്നേക്കാം…. എന്താ കാര്യം എന്നറിയാമല്ലോ…. അപ്പൊ അനു….ആരോടും പറയരുത് എന്നല്ലേ പറഞ്ഞത്…. ഒരു കാര്യം ചെയ്യാ.. ഇവളോട് ബസ്സിന് പോകാൻ പറയാ….
ഞാൻ അനുവിനോട് ബസ്സിന് പോകാൻ പറഞ്ഞു അപ്പോൾ തന്നെ കോളേജിലോട്ട് വിട്ടു… ഗേറ്റ്നടുത് എത്തിയപ്പോ സെക്യൂരിറ്റി അവിടെ ഇല്ലായിരുന്നു.. ഗേറ്റും പൂട്ടിയിട്ടുമില്ല …… അയാൾ എവിടെ പോയെന്ന് ആലോചിച് ഞാൻ ബൈക്ക് പാർക്ക് ചെയ്തു നേരെ സ്റ്റാഫ് റൂംവരാന്ത വഴി ക്ലാസ്സിലോട്ട് നടന്നു…. ഗേറ്റ് മാത്രമല്ല.. ഒരു ക്ലാസ്സ് റൂമും എന്തിന് സ്റ്റാഫ് റൂം വരെ തുറന്നു കിടപ്പുണ്ട് എന്ന കാര്യം ഞാൻ ശ്രദ്ധിച്ചു….
ക്ലാസ്സ് മുറിക് മുമ്പിൽ എത്തിയപോ ഞാൻ സമയം നോക്കി…. അഞ്ചര ആയിരുന്നു…ക്ലാസ്സ് റൂമിന്റെ ജനാലകൾ ഒക്കെ അടച്ചിട്ടത് കാരണം അകത്ത് വെട്ടം കുറവായിരുന്നു …. കുറഞ്ഞ വെളിച്ചത്തിൽ മുമ്പിലെ സീറ്റിൽ തന്നെ തല താഴ്ത്തിയിരിക്കുന്ന അവളെ ഞാൻ കണ്ടു…അകത്തു പ്രവേശിച്ചപ്പോൾ എന്റെ സമീപനം അറിഞ്ഞെന്ന വണ്ണം അവൾ സീറ്റിൽ നിന്ന് എഴുനേറ്റ് എനിക്ക് അഭിമുഖമായി വന്നു നിന്നു….
” എന്താ… എന്താ പറയാനുണ്ട് എന്ന് പറഞ്ഞത് … വാ…പുറത്തിറങ്ങി സംസാരിക്കാം…. ”
അവളുടെ മുഖം വല്ലാത്തൊരു ഭാവത്തിൽ ആയിരുന്നു….ഞാൻ ക്ലാസ്സിന് പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും അവൾ കരഞ്ഞു കൊണ്ട് എന്റെ പിറകിൽ വന്നു കെട്ടിപിടിച്ചു…. ഞാൻ അവളെ പിടിച്ചു മാറ്റിയപ്പോൾ ഉറക്കെ അലറി കൊണ്ട് അവൾ ചീകിയി മുടിയൊക്കെ അഴിച്ചു ഒരു ഭ്രാന്തിയെ പോലെ വസ്ത്രങ്ങൾ ഒക്കെ കീറി പറിച്ചു.. കൂട്ടത്തിൽ എന്റെ ഡ്രസ്സ് ഒറ്റ വലിയിൽ ബട്ടൻസ് ഒക്കെ പൊട്ടിച്ചു….. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നുണ്ടായിരുന്നില്ല…. പെട്ടെന്നുള്ള അവളുടെ ആ പ്രവർത്തിയിൽ ഞാൻ ഞെട്ടി നിക്കുകയായിരുന്നു….
” ഹേയ്… എന്താ ഈ കാണിക്കുന്നേ….തനിക് എന്താ പറ്റിയെ.. എന്തിനാ ഇങ്ങനെ വയലന്റ് ആവുന്നേ… പ്ലീസ്.. സ്റ്റോപ്പ് ദിസ്….. ”
അവൾ നിർത്താൻ ഭാവമുണ്ടായിരുന്നില്ല.. അവളുടെ പെരുമാറ്റം കണ്ടു എനിക്ക് പേടിയായി തുടങ്ങിയിരുന്നു…… അവൾ അലറി കരഞ്ഞു കൊണ്ട് വാതിൽക്കലേക് ഓടി തല പുറത്തേക്ക് ഇട്ട് അകത്തു നിന്ന് അവളെ ആരോ വലിക്കുന്ന പോലെ ഒക്കെ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു… കൂട്ടത്തിൽ
” എന്നെ വിട്… പ്ലീസ്.. എന്നെ ഒന്നും ചെയ്യല്ലേ… എന്നെ ഉപദ്രവിക്കരുത്… ”
എന്നൊക്കെ കരഞ്ഞു പറയുന്നുണ്ടായിരുന്നു…. അതും കൂടി കണ്ടപ്പോൾ ഇതെനിക് പ്രശ്നമാകുമെന്ന് എനിക്ക് തോന്നി…കാരണം..സമയം ഇരുട്ടി തുടങ്ങി.. കോളേജിൽ ആരുമില്ലതാനും.. ഇവളെ ഈ രീതിയിൽ എന്റെ കൂടെ ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും… പരസ്പര ബന്ധമില്ലാത്ത ഓരോന്ന് പറയുകയും ചെയ്യുകയും അല്ലാതെ ഇവൾ മറ്റൊന്നും സംസാരിക്കുന്നുമില്ല…. അപ്പോഴും ഈ നിമിഷം വരെ ഇതൊരു ട്രാപ് ആയിരുന്നു എന്ന് ഞാൻ ചിന്തിച്ചിട്ടു പോലും ഉണ്ടായിരുന്നില്ല… ഞാൻ വേഗം ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങാൻ നിന്നതും അവളത് മനസ്സിലാക്കിയെന്ന വണ്ണം അവളുടെ ഷാൾ പുറത്തേക് വലിച്ചെറിഞ്ഞു അവൾ വാതിലടച്ചു കുറ്റിയിട്ടു …..
അകത്തു ഇപ്പോൾ വെട്ടം വളരെ കുറവായിരുന്നു…. അവളെ എനിക്ക് കാണുന്ന പോലും ഉണ്ടായിരുന്നില്ല.. ഞാൻ പിന്നിലേക്ക് നീങ്ങി എങ്ങനൊക്കെയോ ഒന്ന് രണ്ട് ജനാല തുറന്നു… പുറത്തു നിന്നുള്ള ആ ചെറിയ വെട്ടത്തിൽ അവൾ എന്നെ തന്നെ തുറിച്ചു നോക്കി നില്കുന്നത് ഞാൻ കണ്ടു… അവൾ വീണ്ടും എന്റെ നേരെ പാഞ്ഞു വന്നു അക്രമവാസാന കാണിച്ചപ്പോൾ ഞാൻ സഹികെട്ടു അവളെ ഒന്ന് പൊട്ടിച്ചു…. അതോടെ അവൾ ബോധം കെട്ട് നിലത്തേക്ക് വീണു….. ഞാൻ ബെഞ്ചിൽ ഇരിക്കുന്ന അവളുടെ തന്നെ ബാഗ് എടുത്തു..അതിൽ നിന്ന് ബോട്ടിൽ എടുത്തു മുഖത്തു വെള്ളം തെളിച്ചു…. പക്ഷേ..അവൾക് ബോധം വന്നില്ല… പിന്നെ ഞാൻ വേഗം വാതിൽ തുറന്നു പുറത്തേക് ഓടി… അവളെ ഹോസ്പിറ്റലിൽ എത്തിക്കണമെന്നായിരുന്നു എന്റെ ഉദ്ദേശം..അപ്പോഴേക്കും സമയം ആറ് ആയിരുന്നു… കോളേജിന് പുറത്തൊന്നും ഒറ്റ ഓട്ടോ പോലും ഉണ്ടായിരുന്നില്ല….. ഞാൻ ഫോൺ എടുത്തു എനിക്ക് പരിചയമുള്ള ഒരു ഓട്ടോകാരനെ വിളിച്ചു വേഗം വരാൻ പറഞ്ഞു …..അവൻ വരുമ്പഴേക്കു അവളെ എടുത്തു കൊണ്ടുവരാൻ ഞാൻ വീണ്ടും ക്ലാസ്സിലോട്ട് പോയി…പക്ഷേ…അവിടെ അവളും അവളുടെ ബാഗും ഒന്നുമില്ലായിരുന്നു…. എനിക്ക് ആകെ ടെൻഷൻ ആയി… പിന്നീട് അവിടെ ഒക്കെ ഒരു പത്ത് ഇരുപത് മിനിറ്റ് വരെ തിരഞ്ഞെങ്കിലും അവിടെ ഒന്നും ഈ കുട്ടിയെ കാണാത്തത് കൊണ്ട് ഞാൻ വീട്ടിലോട്ട് പോയി……
▶️▶️⏩️⏸️
അത്രയും പറഞ്ഞു പൂർത്തിയാകുമ്പോൾ ഷാനുവിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു…
” ശ്രീ സർ.. ഇതാണ് സംഭവിച്ചത്…ഇന്നലെ അവിടെ നടന്നതൊക്കെ എനിക്ക് ഉള്ള ഒരു ട്രാപ് ആയിരുന്നു എന്ന് എനിക്ക് ഇപ്പൊ ആണ് മനസ്സിലായത്… എന്തിന് വേണ്ടിയാണ് ഈ കുട്ടി ഇങ്ങനെ ചെയ്യുന്നത് എന്നറിയില്ല….എന്റെ മുഖത്തു കരി വാരി തേച്ചിട്ട് നിനക്ക് എന്ത് കിട്ടാനാ… എനിക്ക് ഇവളോട് എന്നല്ല.. ഒരു പെൺകുട്ടിയോടും ഇങ്ങനെ പെരുമാറാൻ കഴിയില്ല..കാരണം.. എനിക്കും വീട്ടിൽ ഉമ്മേം പെങ്ങളും ഒക്കെ ഉള്ളതാ… ശ്രീ സർ..ഞാൻ പറയുന്നത് പറ്റുമെങ്കിൽ വിശ്വസിക്….. ”
നിസ്സഹായതയോടെ ഷാനു അത്രയും പറഞ്ഞു നിർത്തിയപ്പോൾ അത് കേട്ട് ആ കുട്ടി കരച്ചിൽ ഒന്നോതുക്കി ടീച്ചറുടെ തോളിൽ നിന്ന് തലയുയർത്തി സംസാരിച്ചു തുടങ്ങി..
” എന്തിനാണ് സർ ഇങ്ങനെ കള്ളം പറയുന്നത്..സാർ ഇപ്പൊ പറഞ്ഞതാണോ അവിടെ നടന്നത്…ഇന്നലെ എന്നെ പിച്ചി ചീന്തി ആസ്വദിക്കുമ്പോൾ ഉള്ള മുഖം അല്ലല്ലോ ഇപ്പൊ സാറിന്..മുഴുവനായി അടച്ചിട്ട ആ മുറിക്കുള്ളിൽ വെച്ച് സാർ എന്നെ എന്തൊക്കെയാ ചെയ്തേ …എന്നിട്ടിപ്പോ അഭിനയിക്കുന്നോ…സർ എന്താ പറഞ്ഞത്.. ഞാൻ സാറെ വിളിച്ചിട്ടാണ് സർ അവിടെ വന്നത് എന്നോ…പച്ചക്കള്ളം ആണത്…. നടന്നത് എന്താണെന്ന് ഞാൻ പറയാം…എനിക്ക് ഒരുപാട് നോട്സ് എഴുതാൻ ഉള്ളത് കൊണ്ട് ഞാൻ ക്ലാസ്സിൽ തന്നെ ഇരുന്നു….എഴുതി സമയം പോയത് അറിഞ്ഞില്ല… അഞ്ചര ഒക്കെ ആയപ്പോ ഞാൻ വീട്ടിൽ പോകാൻ എണീറ്റപ്പോൾ ആണ് സാർ ക്ലാസ്സിലോട്ട് വരുന്നത്… സർ സ്റ്റാഫ് റൂമിൽ നിന്ന് എന്തോ ബുക്ക് എടുക്കാൻ വന്നതാണ്.. അപ്പോ ഇതിലൂടെ പോയപ്പോ ഞാൻ ഇവിടെ ഇരിക്കുന്നത് കണ്ടു എന്നൊക്കെ പറഞ്ഞു…. ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞു പോകാൻ നിന്നപ്പോൾ സാർ ഒരു വശ്യമായ ചിരിയോടെ എന്റെ കൈ കയറി പിടിച്ചു….ഒരപകടം മണത്തപ്പോ ഞാൻ കുതറി മാറാൻ നോക്കി… പക്ഷേ സാറിന്റെ കരുതിന്ന് മുമ്പിൽ എനിക്ക് അതിന് കഴിഞ്ഞില്ല….എങ്കിലും എന്നാൽ കഴിയും പോലെ ഞാൻ എങ്ങനൊക്കെയോ പുറത്തേക് ഓടാൻ ശ്രമിച്ചെങ്കിലും സാർ എന്നെ അകത്തേക്ക് പിടിച്ചു വലിച്ചു എന്റെ ഷാൾ ഒക്കെ വലിച്ചെറിഞ്ഞു… എന്നിട്ട് സർ ഡോർ അടച്ചു…. ശേഷം എന്നെ ഉപദ്രവിക്കാൻ തുനിന്നപ്പോ ഞാൻ തടുക്കുന്ന അവസരത്തിൽ എന്റെ ഡ്രെസ്സല്ലാം കീറി..പിന്നെ ഞാൻ രക്ഷക് വേണ്ടി അതിനകം ഒക്കെ ഓടി.. പക്ഷേ… സർ എന്നിൽ നിന്ന് ഒരു പത്തടിയോളം മാറി നിന്നു എന്റെ പ്രവർത്തികൾ രസിച്ചു കൊണ്ടേയിരുന്നു…. പിന്നീട് ഞാൻ എതിർത്തപ്പോ സർ എന്റെ മുഖത്തു അടിച്ചു.. ഞാൻ ബോധം കെട്ട് വീണു…പിന്നെ അവിടെ നടന്നത്…ബോധം വരുമ്പോ ഞാൻ ആകെ ..”
വാക്കുകൾ മുഴുവിപ്പിക്കാനാവാതെ അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു….
അവളുടെ വാക്കുകൾ പൂർത്തിയാകും വിധം അവളുടെ കൂട്ടുകാരി ബാക്കി പറഞ്ഞു….
” നോട്സ് എഴുതാൻ ഉണ്ട് എന്നിവൾ പറഞ്ഞപ്പോ ഞാൻ താമസിക്കുന്ന സ്ഥലത്തേക്ക് പോയി… ഞാൻ ഇവിടെ മിത്ര ക്ലിനിക്ന്ന് പിന്നിലുള്ള വീട്ടിൽ പൈൻഗസ്റ്റ് ആയി ആണ് താമസിക്കുന്നത്..അവിടെ രണ്ട് ദിവസം എന്റെ കൂടെ നിക്കാൻ വന്ന പപ്പയും മമ്മയും നാട്ടിലോട്ടു പോകാൻ നിക്കുന്നത് കൊണ്ട് എനിക്ക് നേരത്തെ എത്തണമായിരുന്നു … അപ്പൊ ഇവൾ ബസ്സിന് പൊയ്ക്കോളാ എന്ന് പറഞ്ഞു… പിന്നീട് ഇവൾ ഒരു ആറു മണി ഒക്കെ കഴിഞ്ഞപ്പോ എനിക്ക് ഫോൺ ചെയ്തു കോളേജിലോട്ട് വരാൻ പറഞ്ഞു..ഇവൾ കരയുന്നുണ്ടായിരുന്നു… അത്കൊണ്ട് ഞാൻ അപ്പോൾ തന്നെ ഇറങ്ങി .. ഞാൻ ചെന്നപ്പോ ഇവളുടെ അവസ്ഥ..വസ്ത്രമൊക്കെ ആകെ കീറി പറിഞ്.. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു….ഇവൾ നടന്നത് ഒക്കെ പറഞ്ഞപ്പോൾ ഞാനും അന്തം വിട്ട് പോയി .. കൂടുതൽ നേരം അവിടെ നിക്കുന്നത് പന്തിയല്ലെന്നു തോന്നിയപ്പോ ഞാൻ അവളെ എന്റെ റൂമിലോട്ട് കൊണ്ടുപോയി. ഹോസ്റ്റലിലേക്ക് അവളെ ഒറ്റക്ക് വിട്ടാ ശരിയാവില്ല എന്നത് കൊണ്ടും ഇവൾ വല്ല അവിവേകവും കാട്ടിയാലോ എന്ന് ഭയന്നാണ് ഞാൻ കൂടെ കൂട്ടിയെ ..ഹോസ്റ്റലിൽ വിളിച്ചു ഇവൾ എന്റെ കൂടെ ആണ് എന്നറിയിച്ചു… ഇവളുടെ പാരന്റ്സ് ഒന്നും വിവരം അറിഞ്ഞിട്ടില്ല…. ഇവൾ ഇത് മറച്ചു വെക്കാമെന്ന് പറഞ്ഞതാ.. പക്ഷേ… ഇയാളുടെ ചതി എല്ലാരും അറിയണം.. അതുകൊണ്ടാ ഞാനാ ഇവളെ കംപ്ലയ്ന്റ് ചെയ്യാൻ നിർബന്ധിച്ചത്….. എന്റെ കൂട്ടുകാരിയുടെ ജീവിതം നശിപ്പിച്ച ഈ ദുഷ്ടനെ വെറുതെ വിടരുത് സാറേ..ഇയാളെ ഈ കോളേജിന്ന് പറഞ്ഞയക്കണം…ഇവളെ ഇയാൾ കല്യണം കഴിക്കേം ചെയ്യണം…ഇതിനു ഒരു തീരുമാനം ആയില്ലേ ഞങ്ങൾ കോടതിയിൽ പോകും….നീതി കിട്ടുന്നത് വരെ പോരാടും….”
അവർ പറഞ്ഞു തീർന്നപ്പോൾ ശ്രീ സർ ഷാനുവിനെ നോക്കി….
” നിങ്ങൾ പറഞ്ഞത് ആരുടെയാ ഞാൻ വിശ്വസിക്കേണ്ടത്.. ഈ കുട്ടി ഒരു പെണ്ണാ.. ഒരു പെണ്ണ് ഇങ്ങനെത്തെ കാര്യങ്ങളൊക്കെ വെച്ച് കള്ളം പറയോ….പറ….. ഈ കുട്ടിക്ക് അതിന്റെ ആവശ്യമെന്താ…. ദേ… വാച്ച് മാൻന്റെ മൊഴിയും തനിക് എതിരെ തന്നെയാണ് … തോമസ്.. താൻ കണ്ടത് പറ…”
വാച്ച് മാൻ എളിമയോടെ…
” ഏകദേശം ഇവർ പറഞ്ഞ സമയത്ത് എന്നെ അവിടെ കാണാതിരുന്നത് എന്താന്ന് വെച്ചാൽ നമ്മടെ കോളേജ് പൈപ്പിലൂടെ വരുന്ന വെള്ളത്തിനു എന്തോ ചൂര്മാറ്റം ഉണ്ടെന്ന് അന്നേരം തോട്ടക്കാർ പറഞ്ഞു.. അത്രേ നേരം ഇല്ലാത്തത് ഇപ്പോ എങ്ങനെ വന്നു എന്നറിയാൻ ഞാൻ പോയി നോക്കിയപ്പോ രണ്ട് മൂന്ന് കോഴികൾ ചത്തു കിടപ്പുണ്ടായിരുന്നു അതിൽ… അപ്പൊ വെള്ളം കോളേജ് ടാങ്കിയിൽ മാറ്റി അടിക്കുന്നതിന്റെ ഒക്കെ തിരക്കിൽ ആയിരുന്നു…അതിന്റെ ഇടക് കോളേജ് എന്തോ ഒച്ചയും വിളിയുമൊക്കെ കേട്ടിരുന്നു.. ഞാൻ അതെത്ര കാര്യമാക്കിയില്ല.. പിന്നീട് നേരാക്കി ചെന്ന് നോക്കുമ്പോൾ സമയം ആറെ കാൽ ഒക്കെ കഴിഞ്ഞു കാണും..ആസ്വഭാവികമായി ഒന്നും തോന്നിയില്ലേലും ഈ സാർ ബൈക്കിൽ കോളേജിന്ന് പോകുന്നത് ഞാൻ കണ്ടു…. വേറെ ഒന്നും ഞാൻ കണ്ടില്ല….”
” ഹ്മ്മ്….ഇയാൾ ഇനി കണ്ടാലും കണ്ടില്ലേലും ഏറ്റവും വലിയ തെളിവ് cctv ദൃശ്യങ്ങൾ തന്നെയാണ്.. അതിൽ തന്റെ മുഖം ക്ലിയർ ആണ്… ഇനി എന്ത് പറഞ്ഞാലും എനിക്ക് ഈ കുട്ടിയുടെ വാക്കുകൾ തള്ളിക്കളയാൻ ആവില്ല…. സോ…ഇനി താൻ ഈ കോളേജിൽ വേണ്ട…ഞാൻ തീരുമാനിച്ചു കഴിഞ്ഞു… ”
അത് കേട്ട് അനുവും ഷാനുവും ഞെട്ടി.. ഷാനുവിന്റെ ഞെഞ്ചിൽ തീ ആളിക്കത്തുന്നുണ്ടെങ്കിലും അവൻ സമീപനം പാലിച്ചു.. എന്തന്നാൽ അവന്റെ കയ്യിൽ അവൻ പറയുന്നതാണ് ശരി എന്ന് ബോധ്യപ്പെടുത്താൻ ആവശ്യമായ ഒരു തെളിവും ഇല്ലായിരുന്നു……
അപ്പോൾ വിദ്യാർത്ഥി പ്രതിനിധികളിൽ നിന്നൊരാൾ
“അത് കൊണ്ട് തീരില്ലല്ലോ ശ്രീ സാറേ. ഇത്രയും പ്രായമായിട്ടും പെണ്ണ് കെട്ടാതെ നടന്നതല്ലേ…. ഒരവസരം വന്നപ്പോ ഇയാൾ നന്നായി അങ്ങ് മുതലെടുത്തു….അതല്ലേ നടന്നത്… സമ്മതിക്കാൻ ബുദ്ധിമുട്ടുണ്ടാവും…. പക്ഷേ.. സത്യം സത്യമല്ലാതാവില്ലല്ലോ…അങ്ങനെ ഇയാൾ കടിച്ചു തുപ്പിയ എച്ചിലായി എല്ലാരുടെയും മുമ്പിൽ അപമാനിതയായി ജീവിക്കാൻ വിടാൻ ഇവളെ ഞങ്ങൾ ആരും സമ്മതിക്കില്ല.. ഇയാൾ ഇവളെ കെട്ടിയെ പറ്റു….ഇയാൾ ഇവൾക് ഒരു ജീവിതം കൊടുക്കാമെന്നു എല്ലാരുടെയും മുമ്പിൽ വെച്ച് സത്യം ചെയ്യണം….അല്ലെങ്കിൽ ഞങ്ങൾ ഈ ഓഫീസിന്നു മുമ്പിൽ ഇരുന്ന് സമരം ചെയ്യും…..”
ബാക്കി എല്ലാ വിദ്യാർത്ഥികളും ഒരു മുദ്രാവാക്യം പോലെ അത് ഏറ്റു പറഞ്ഞു…
” ഷാൻ സർ ഈ കോളേജിന്ന് പോണം…. ഇവളെ കല്യണം കഴിക്കണം….”
അപ്പോൾ ഉള്ളിൽ ഉള്ള വേദനയും ദേഷ്യവുമല്ലാം പുറത്തേക്ക് വന്നു ഷാനു ഒച്ച വെച്ചു…
” no.. വൃത്തികേട് പറയരുത്…എനിക്ക് പറ്റില്ല… ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല….പിന്നെ ഞാൻ എന്തിന് ഇവളെ കെട്ടണം…”
ഷാനു തീർത്തു പറഞ്ഞപ്പോൾ ശ്രീ സർ
“ഇവിടെ എല്ലാ തെളിവും വിരൽ ചൂണ്ടുന്നത് തന്റെ നേർക് തന്നെയാ.. അതിന് ഈ ദൃശ്യങ്ങളും ഈ കുട്ടിയുടെ മൊഴിയും തന്നെ ധാരാളം….ഇവർ എങ്ങാനും കേസ് ന്ന് പോയാ താൻ തൂങ്ങും..നാട്ടുകാർ അറിയും.. ആകെ നാറും…. അത്കൊണ്ട് താൻ ആലോചിച് ഒരു തീരുമാനം പറയ്…”
” എനിക്ക് ഒന്നും ആലോചിക്കാനില്ല സർ.. ഇവർ കേസ്ന്ന് പൊക്കോട്ടെ… ബാക്കി ഞാൻ അപ്പൊ നോക്കിക്കോളാ… ജയിലിൽ പോയി കിടക്കേണ്ടി വന്നാലും ചെയ്യാത്ത തെറ്റ് ഞാൻ ഏറ്റടുക്കില്ല….. ”
തർകിച്ചു നിന്നാൽ ഇതിന് ഒരു അവസാനമില്ലെന്ന് മനസ്സിലാക്കിയ അനു ആ കൂടാലോചനക്ക് വിരാമമിട്ട് അവൾ
” ശ്രീ സർ…ഷാൻ സർ ഇത്രയൊക്കെ പറയുമ്പോ വിശദമായി ഒന്ന് അന്യോഷിച്ചു തീരുമാനമെടുക്കുന്നത് അല്ലെ നല്ലത്….സർ തെറ്റുകാരൻ ആണെന്ന് വെക്തമായി അന്യോഷിച്ചു തെളിഞ്ഞാൽ മാത്രം മതിയല്ലോ സാറിന്റെ മേലെ പഴിചാരലും ഇവിടുന്ന് പറഞ്ഞു വിടലും കെട്ടലുമൊക്ക….ഇതിപ്പോ ഇവരുടെ മൊഴിയും ഈ cctv ദൃശ്യങ്ങളും അഡിസ്ഥാനമാക്കി മാത്രം ഇങ്ങനൊരു വലിയ കോംപ്ലിക്കേറ്റഡ് ആയ വിഷയം കയ്കാര്യം ചെയ്യുന്നത്… I think its not fair…. ”
അപ്പോൾ വിദ്യാർത്ഥികളിൽ നിന്ന് ആദ്യം ശബ്ദം ഉയർത്തിയ ഒരുത്തൻ തന്നെ വീണ്ടും മുമ്പിലൂട്ട് കയറി നിന്ന്
” ഇതിൽ കൂടുതൽ ഇനി എന്ത് തെളിവാണ് വേണ്ടത്.. വേറെ ആരും ഇത് കാണാത്ത സ്ഥിതിക് ഇനിയാരയാ ചോദ്യം ചെയേണ്ടത് …. തനിക് ഇതൊന്നും ദഹിക്കില്ല…താൻ ഇയാളുടെ സൈഡ് ആവുമെല്ലോ.. ഞങ്ങൾക്ക് അറിയാം…. പകൽ അന്തിയോളം ഇയാളുടെ വാലിൽ തൂങ്ങി നടക്കൽ ആണെല്ലോ തനിക്ക് പണി…എന്താടി… ഇയാളുടെ ഈ പ്രവർത്തിയിൽ നിനക്കും പങ്കുണ്ടോ… എത്ര കിട്ടി… എന്തായാലും തന്നേം ഇവൻ ടേസ്റ്റ് നോക്കി കാണും .. അത് മടുത്തത് കൊണ്ടാവോലോ വേറെ പെണ്ണിന്റെ പിറകെ പോയത്…എന്നിട്ട് ഇവന്ന് വക്കാലത്തു പറയാൻ വന്നേക്കുന്നു…. തുഫ് .. ”
അവൻ പറഞ്ഞു മുഴുവപ്പിച്ചതും അനു അവന്റെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചു… അതെ ക്ഷണം കാൽ കൊണ്ട് അവന്റെ വയറിനിട്ട് ഒന്ന് കൊടുത്തതും അവൻ തെറിച്ചു കുറച്ചു മാറി അങ്ങ് വിദ്യാർത്ഥികളുടെ ഇടയിലേക്ക് വീണു….അവന്റെ ചുണ്ടിൽ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു… അവർ അവനെ എടുക്കാൻ ശ്രമിച്ചപ്പോൾ അനു കൈ കൊണ്ട് എല്ലാവരോടും മാറി നിക്കാൻ ആവശ്യപ്പെട്ടു..അവളുടെ കണ്ണുകൾ അപ്പോൾ ദേഷ്യം കൊണ്ട് കത്തി ജ്വാലിക്കുകയായിരുന്നു…… അനുവിന്റെ പ്രവർത്തി കണ്ടു എല്ലാരും ഭയന്നു..ഷാനു ഉൾപ്പടെ….
ശ്രീ സർ ദേഷ്യത്തിൽ ശബ്ദമുയർത്തി അവളെ തടനെങ്കിലും അവൾക്ക് ഒരു കുലുക്കവുമില്ല….
” സാർ മിണ്ടാതിരി… ഷാൻ സർ ഇവളെ നശിപ്പിച്ചെന്ന് ആരോപിച്ചപ്പോ നിങ്ങൾ എല്ലാരും ഇവൾക് വേണ്ടി പ്രതികരിച്ചല്ലോ.. സാറെ വറുത്തു കോരിയല്ലോ .. അത്പോലെ എന്താ എന്നെപ്പറ്റി തുലിയുരിയുന്ന വൃത്തികേടുകൾ ഇവൻ വിളിച്ചു പറഞ്ഞപ്പോൾ എനിക്ക് വേണ്ടി ആരും പ്രതികരിക്കാതിരുന്നത്.. എന്താ ഞാൻ പെണ്ണല്ലേ……ഇവൾക്ക് കൊടുക്കുന്ന പരിഗണനകൾ എനിക്കില്ലേ..അതോ ഇവളുടെ ഒറ്റ മൊഴിയുടെ പുറത്തും ആ റൂമിന്റെ പുറത്ത് കണ്ട ഏതാനും ദൃശ്യങ്ങൾ കൊണ്ടും നിങ്ങൾ എല്ലാരും കൂടി ഷാൻ സാറെ കുറ്റക്കാരൻ ആക്കിയ പോലെ ഇവന്റെ വാക്കുകൾ കൊണ്ട് ഞാനും ഇതിൽ കുറ്റക്കാരി ആണെന്ന് എല്ലാരുമങ് വിശ്വസിച്ചോ…. ഇന്നലെ വരെ ഷാൻ സർ എന്ന് ഭയഭക്തി ബഹുമാനത്തോടെ വിളിച്ചു സാറിന്റെ ഫാൻ ആയ ഇവനൊക്കെ ഇന്ന് സാറേ വില്ലൻ ആയിക്കണ്ട് ഇയാൾ എന്ന് വിളിക്കുന്നു…എവിടുന്ന് വന്നു ഈ ധൈര്യം… ഇവളുടെ ഒറ്റ വാക്കിന്റെ പുറത്തോ..കഷ്ടം … ഞാൻ ഒന്ന് എല്ലാരും കേൾക്കേ പറഞ്ഞേക്കാം….ഞാൻ ആരുടെയും സൈഡ് അല്ലാ.. സത്യം തെളിയുന്ന വരെ… ഇവളെ സപ്പോർട്ട് ചെയ്യുന്നവർ ആണ് ഈ കൂടിയിരിക്കുന്നത് എങ്കിൽ ഷാൻ സാറേ സപ്പോർട്ട് ചെയ്യുന്നതിനും പുറത്ത് വിദ്യാർത്ഥികൾ ഉണ്ടാകും… അവർക് ഈ തീരുമാനം ദാഹിക്കുമെന്ന് തോന്നുന്നുണ്ടോ.. സോ..രണ്ട് കൂട്ടർക്കും പ്രശ്നമാവാതിരിക്കാൻ ഇതിന്റെ സത്യാവസ്ഥ ഞാൻ അന്യോഷിക്കും …നാളെ ഈ നേരത്ത് വീണ്ടും നമ്മളിവിടെ കൂടും… ഈ നേരം കൊണ്ട് എന്റെ അന്യോഷണത്തിൽ ഷാൻ സർ തെറ്റുകാരൻ ആണെന്നാണ് തെളിയുന്നത് എങ്കിൽ ഇവരുടെ കല്യാണം നടത്താനും സാറിനെ ഈ കോളേജിൽ നിന്ന് പുറത്താക്കാനും മുമ്പിൽ ഞാൻ ഉണ്ടാകും..അല്ലാ … മറിച് ആണെങ്കിൽ കോളേജ് ഷാൻ സാറെ അപമാനിച്ചവർക് എതിരെ ശക്തമായ നടപടി എടുക്കണം…. ”
അനു ആ കുട്ടിയെ നോക്കിയാണ് അത് പറഞ്ഞത്…
ശ്രീ സർ ഒന്ന് ആലോചിച്ചത്തിനു ശേഷം
“ഒക്കെ.. ഞാൻ സമ്മതിച്ചു .. ഹന്ന പറഞ്ഞത് പോലെ നമുക്ക് നോകാം…. നാളെ ഈ നേരം നമ്മൾ വീണ്ടും കൂടും….ബാക്കി അപ്പൊ പറയാം.. ഇപ്പോ എല്ലാരും സമാധാനമായി പിരിഞ്ഞു പോകു… പിന്നെ ഷാൻ സർ ഇന്നിനി ക്ലാസ്സിൽ കയറേണ്ട… സ്റ്റാഫ് റൂമിൽ റസ്റ്റ് എടുത്തോളൂ …”
അനുവും ജാനുവും ഷാനുവിനെ ഒന്ന് നോക്കി പുറത്തേക്ക് പോയി…..
ജാനു അനുവിന്റെ പ്രകടനം കണ്ടു ആകെ അമ്പരന്ന് ഇരിക്കായിരുന്നു…അവൾ അനുവിനെ അവരുടെ സ്ഥിരം സ്ഥലമായ ഗേൾസ് ടോയ്‌ലെറ്റിനടുത്തുള്ള ആലിൻ ചോട്ടിലെക്ക് കൊണ്ടുപോയി…
” എന്റെ അനു… നീയെന്തൊക്കെയാടി അവിടെ പറഞ്ഞു കൂട്ടിയത്… എനിക്കറിയാം നിന്റെ ഉദ്ദേശം ഷാനുവിനെ രക്ഷിക്കുക എന്നുള്ളതാണ് എന്ന്.. പക്ഷേ…..നാളെ നമ്മൾ എന്ത് തെളിവ് എടുത്തു കൊടുക്കും… നീ കണ്ടതല്ലേ ആ cctv ദൃശ്യങ്ങൾ… അത് കണ്ടിട്ട് ഷാനു ഇതിൽ തെറ്റുകാരൻ അല്ലെന്ന് എങ്ങനെ നമ്മൾ ഉറപ്പിക്കും …. ”
” എനിക്കറിയില്ല ജാനു… എന്ത് കൊണ്ടോ ഷാനുവിനെ എനിക്ക് അവിശ്വസിക്കാൻ ആവുന്നില്ല…ഇത്രയും നാളത്തെ പരിജയം വെച്ച് നമുക്ക് അറിയുന്ന ഷാനു ഇങ്ങനെ ഒരു കാര്യം ചെയ്യില്ല ….ആ ഒരു ഉറപ്പ് മനസ്സിലുണ്ട് എന്നാൽ പോലും മറു പുറം എടുത്തു നോക്കുമ്പോ അവൾക് സംഭവിച്ചത് പൂർണമായും തള്ളിക്കളയാനുമാകുന്നില്ല…ഒരു പെൺകുട്ടിയുടെ ജീവിതമാണ്.. മാനം വെച്ച് ആരെങ്കിലും നുണ പറയോ ..സോ.. അത് നമുക്ക് കണ്ടില്ലാന്നു നടിക്കാൻ ആവില്ല… എന്റെ ഒരു നേരിട്ടുള്ള തിരിച്ചറിവിന് വേണ്ടിയാണ് ഞാൻ ഒരു ദിവസത്തെ അവധി ചോദിച്ചത്…. ആരുടെ ഭാഗത്ത് ആണ് ശരി.. തെറ്റ്.. എന്നുള്ളത് ഏത് വിതേനയും നമ്മൾ കണ്ടു പിടിച്ചേ പറ്റു….”
” കണ്ടുപിടിക്കണം അനു… പക്ഷേ.. എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളു.. അന്യോഷണത്തിന്റെ അവസാനം തെറ്റിന്റെ വിരൽ ചൂണ്ടുന്നത് ഷാനുവിന് നേർക് ആണെങ്കിൽ നീ അവനോട് ഉള്ള ഇഷ്ടം അങ്ങ് മറന്നേക്കണം…. അത് നീയെനിക്കു വാക്ക് തരണം…”
” അങ്ങനെ ആവല്ലേ എന്നാണ് എന്റെ പ്രാർത്ഥന…. അഥവാ അങ്ങനെ സംഭവിച്ചാൽ പിന്നെ അനുവിന്റെ ജീവിതത്തിൽ ഷാനു ഉണ്ടാവില്ല… വാക്ക്…”
💕💕💕
മെഹന്നു മാലിയേക്കൽ തറവാട്ടിലേക്ക് ഇറങ്ങാൻ നിക്കുമ്പോൾ ആണ് ആദിൽ സാറുടെ കാൾ വരുന്നത്…. ഉമ്മയോട് യാത്ര പറഞ്ഞു ബസ് സ്റ്റോപ്പിലേക്ക് നടക്കവേ അവൾ ഫോൺ എടുത്തു…
” ഹെലോ… മെഹന്നു… Are u ok now…? ”
” എനിക്ക് ഒരു കുഴപ്പവുമില്ല സർ.. ഞാൻ ok ആണ്… ”
” ഹാവു…ഇപ്പഴാ എനിക്ക് ഒന്ന് സമാധാനമായേ…. പഴേത് ഒന്നും ആലോചിക്കണ്ട….ഇനി മുന്പോട്ടുള്ള കാര്യങ്ങൾ മാത്രം ചിന്തിച്ചാൽ മതി….പിന്നെ തന്നെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് ട്ടോ… ഹോസ്പിറ്റലിലേക്ക് ഇനിയെന്നാ…ലീവ് ക്യാൻസൽ ആക്കി ജോയിൻ ചെയ്യുന്നോ… ”
” ഇപ്പൊ വേണ്ട സർ.. ഞാൻ പറയാം… അവിടെ വന്നാൽ എന്നെ പല ചിന്തകളും വേട്ടയാടും…. പല കുഴിച്ചു മൂടിയ ഓർമകളും മണ്ണിളക്കി പുറത്ത് വരും… അത്കൊണ്ട് എനിക്ക് കുറച്ചു ടൈം വേണം സർ…. ”
” ഓക്കേ.. തന്റെ ഇഷ്ടം പോലെ… എന്തായാലും ഞാൻ വിളിച്ച കാര്യം പറയാം…തനിക് സന്തോഷമുണ്ടാകുന്ന കാര്യമാണ്…. നമ്മൾ ഫാമിലിയുമൊത് ഒരു
ട്രിപ്പ് പോകുന്നു… ഒരു 2 വീക്സ്.. അടിച്ചു പൊളിക്കാം..പറ്റില്ലാന്നു മാത്രം പറയരുത്.. ഞാൻ തീരുമാനിച്ചു കഴിഞ്ഞു.. ടിക്കറ്റും ബാക്കി അറേജ്മെന്റ്സും എല്ലാം ചെയ്തു കഴിഞ്ഞു… ഈ atmosphere ന്ന് ഒന്ന് മാറി നിന്നാൽ തനിക് അത് കുറച്ചൂടെ ബെറ്റർ ആയിരിക്കും…. ”
മെഹന്നു ഒന്ന് മൗനം പാലിച്ചതിന് ശേഷം…
” സർ.. I am really sorry… എനിക്ക് വരാൻ പറ്റില്ല…. ഞാൻ മറ്റൊരു ഒഴിവാക്കാൻ പറ്റാത്ത ജോലി ഏറ്റടുത്തിരിക്കുകയാണ്… അങ്ങോട്ട് പോകുന്ന വഴിയാണ്… ”
മെഹന്നു നടന്നതൊക്കെ ആദിൽ സാറോട് പറഞ്ഞു…
” മെഹന്നു… നിനക്ക് എന്താ ഉള്ള ബോധം കൂടെ പോയോ…. നിന്റെ ജീവിതം ഈ അവസ്ഥയിൽ ആകിയവന്റെ വീട്ടിൽ തന്നെ അതും അവന്റെ വാപ്പാനെ നോക്കാൻ… ഹും…. നടന്നതൊക്കെ നീ ഇത്ര പെട്ടെന്ന് മറന്നോ.. അവന്ന് മാപ്പ് കൊടുത്തോ… ”
” നടന്നത് ഒക്കെ മറക്കാനും പൊറുക്കാനും ഈ ജന്മം എനിക്ക് കഴിയില്ല.. പക്ഷേ… അവനെ പോലെ അല്ലാ ആ ഉപ്പയും ഉമ്മയും.. അവർ നല്ലവരാണ്… അവനോട് ഉള്ള ദേഷ്യം ഞാൻ എന്തിന് അവരോട് തീർക്കണം… എനിക്ക് അതിന് കഴിയില്ല…. ”
” നിന്റെ ഫിലോസഫി ഒന്നും എനിക്ക് മനസ്സിലാവുന്നില്ല.. പക്ഷേ.. നീയിപ്പോ ചെയ്തത് ഒട്ടും ശരിയായില്ല…. അവൻ നിന്നോട് ചെയ്ത ദ്രോഹത്തിന് കയ്യും കണക്കുമില്ല… എന്നിട്ടും വീണ്ടും അവന്റെ മുമ്പിൽ തന്നെ പോയി ചാടി കൊടുക്കുന്നത് വിഡ്ഢിത്തമാണ്…. ”
” സർ.. ഇതേ കുറിച് ഒക്കെ ഞാൻ ആലോചിച്ചത് ആണ്… എന്നാൽ അവനെ ഞാൻ എന്തിന് പേടിച് ഓടണം..എത്രനാൾ എനിക്ക് അതിന് കഴിയും.. അതുകൊണ്ട് നഷ്ടപെട്ടത് തിരിച്ചു കിട്ടോ.. ഇല്ലല്ലോ…എന്റെ വീഴ്ച കണ്ട് സന്തോഷിക്കാനല്ലേ അവൻ ആഗ്രഹിച്ചത്… അതിന് ഞാൻ അവന്ന് അവസരം കൊടിക്കില്ല…അവന്റെ മുമ്പിൽ ഞാൻ സന്തോഷത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കും….അവൻ ഇനിയെന്നെ എന്തും ചെയ്തോട്ടെ… അതൊക്കെ നേരിടാനുള്ള മനക്കരുത് ഇന്നെനിക് ഉണ്ട്…. അത്കൊണ്ട് സർ ഒന്നുകൊണ്ടും പേടിക്കണ്ട…. ഞാൻ തീരുമാനിച്ചു കഴിഞ്ഞു….”
” ആവേശമൊക്കെ നല്ലത് ആണ് മെഹന്നു.. പക്ഷേ..ആപത്തിലേക്ക് ആണ് നീ എടുത്തു ചാടുന്നത്.. ഒന്നും കൂടി ആലോചിച്ചിട്ട് പോരെ…. ”
” ഇനിയീ കാര്യത്തിൽ ഒരു re thinking ഇല്ല സർ…. അപ്പോ ശരി സർ… ഞാൻ അങ്ങോട്ട് ചെല്ലട്ടെ….. ”
കൂടുതൽ ഒന്നും ആദിൽ സാറെ പറയാൻ സമ്മതിക്കാതെ അവൾ കാൾ കട്ട് ചെയ്തു…. വിളിച്ചതിന്റെ ഉദ്ദേശം നടക്കാത്തത്തിൽ അമർഷം പൂണ്ട് ആദിൽ സർ പല്ലിറുമ്പി…..
💕💕💕
റയാനും സംഘവും ക്യാബിനിൽ വട്ട സമ്മേളനം കൂടി കാര്യമായ ചർച്ചയിൽ ആണ്….
” ഇതിപ്പോ തുടക്കത്തിൽ തന്നെ വഴി മുട്ടിയ അവസ്ഥ ആണല്ലോ….”( ജിഷാദ് )
” ഇവർ നിസാരക്കാരല്ല.. നമ്മളെക്കാൾ ബ്രില്ലെന്റ് ആ… അത്കൊണ്ടല്ലേ നമ്മൾ cctv ഫോട്ടേജസ് നെ കുറിച് ചിന്തിച്ചപ്പഴേ അവർ അതിന് dead end ഇട്ടത്…. സിസ്റ്റം ഹാക്ക് ചെയ്തു ഫോട്ടേജസ് റിമൂവ് ആക്കി അവർ വീണ്ടും സേഫ് സോണിൽ തന്നെ… ഇത്രയും പ്രൊഫഷണൽ ആയി പ്രവർത്തിക്കുന്നവർ അബദ്ധത്തിൽ പോലും ഒരു തെളിവ് അവശേഷിപ്പിക്കും എന്ന് എനിക്ക് തോന്നുന്നില്ല….”(റംസാൻ )
അപ്പോൾ ക്യാബിന്റെ ഡോർ തുറന്നു അകത്തോട്ടു വന്ന യച്ചു റംസാൻറെ സംസാരം കേട്ടെന്ന വണ്ണം
” ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ തെളിവുകൾ തേച് മാച്ചു കളയാൻ ഒരു പ്രൊഫഷണലിനെകൊണ്ടും ആവില്ല റംസാൻക്കാ…ദാ… അതാണ് എന്റെ ഈ ലാപ്പിൽ ഉള്ളത്…. ”
*തുടരും…..*
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Richooss!! It’s really nice…….. Anu sambavichathenthaann kandupidikkumoo?? Katta waiting for nxt part…..