*💞•°°•Angry Babies In Love•°°•💞*
*~Part 55~*
*🔥റിച്ചൂസ്🔥*
“ഞാൻ എന്തൊക്കെ കണ്ടും കേട്ടും സഹിച്ചു നിക്കണം.. അതും കൂടി പറ…. അവളുടെ കാമുകൻ അവളെ വിട്ട് പോയതൊക്കെ ഞാൻ അറിഞ്ഞു…..ബേബി കാരണമെന്നുള്ള ഗോസിപ്പും ഹോസ്പിറ്റലിൽ പാട്ടാണ്….. ആ പാട്ടും കേട്ട് നിങ്ങൾ രണ്ടും ഇവിടെ കാണിച്ചു കൂട്ടുന്ന തോന്നിവാസങ്ങൾ കണ്ടു നിക്കാൻ ഈ സനയെ കിട്ടില്ലാ….. എനിക്ക് ബേബിയുടെ കാമുകിയുടെ റോൾ ആണെങ്കിൽ അവൾക് എന്ത് റോളാ… വെപ്പാട്ടിയുടെയോ….”
അവൾ അത് മുഴുവിപ്പിച്ചില്ല.. അതിനുമുന്പേ അവളുടെ കരണകുറ്റി നോക്കി റയ്നു ഒന്ന് പൊട്ടിച്ചു….!!!
അവളുടെ കവിൾ ചുവന്നു തുടുത്തു അവന്റ നാല് വിരലും അവളുടെ മുഖത്തു വൃത്തിയായി കാണാമായിരുന്നു..സന ഒരു ഞെട്ടലോടെ നോവുന്ന കവിളത്ത് കൈ വെച്ച് അവനെ നോക്കി….റയാനെ പരിചയപ്പെട്ട നാൾ തൊട്ട് ഇന്ന് വരെ അവൾ അവനെ ഇത്രയും ദേഷ്യത്തിൽ കണ്ടിട്ടേ ഇല്ലാ…. അവൻ ദൃഢമായ വാക്കുകളോടെ
” its enough സന…. വായേല് നാവ് ഉണ്ടെന്ന് കരുതി എന്ത് വൃത്തികേടും വിളിച്ചു പറയാമെന്നു വിചാരിക്കരുത്…. ഈ അടി നീയെന്റെ കയ്യിന്ന് ചോദിച്ചു വാങ്ങിയതാ….ഇത്രയും നാളത്തെ പരിചയം കൊണ്ട് നീയെന്നെ ഇത്തിരി പോലും മനസ്സിലാക്കിയിട്ടില്ലെങ്കിൽ എന്നെ നിനക്ക് വിശ്വാസമില്ലെങ്കിൽ നീ പോ…നിന്റെ സന്തോഷിപ്പിക്കുന്നതിനേക്കാൾ എനിക്ക് വലുത് എന്റെ ഉപ്പാടെ തീരുമാനങ്ങൾ തന്നെയാ… സോ… ആരും നിന്നെ തടയില്ല…..”
അതും പറഞ്ഞു റയ്നു റൂമിൽ നിന്ന് ഇറങ്ങി പോയി…..
സന ഒരു ഞെട്ടലോടെ അവന്റെ മാറ്റം വിശ്വസിക്കാനാവാതെ കട്ടിലിലേക്ക് ഇരുന്നു ….പതിയെ അവളിലും അത് ദേഷ്യത്തിലേക് വഴി മാറി….അവൾ ഫോൺ എടുത്തു ആദിൽ സാറേ വിളിച്ചു….
” എന്തായി സന….അവൾ ഇനി അവിടെ കാണില്ലല്ലോ ….”
ആദിൽ സർ സന്തോഷത്തോടെ ആണ് അത് ചോദിച്ചെങ്കിലും സനയുടെ മറുപടിയിൽ അത് അലിഞ്ഞു ഇല്ലാതായി…
” അവളല്ല.. ഞാൻ..ഞാൻ ആയിരിക്കും ഇവിടുന്ന് പോകേണ്ടി വരിക ..”
സന നടന്നതൊക്കെ ആദിൽ സാറോട് പറഞ്ഞു….
“ഇത്രയും നാൾ എന്നെ ഒലിപ്പിച്ചു നടന്ന അവൻ ഇന്നെന്നെ ആദ്യമായി തല്ലി..എനിക്ക് പ്രതികരിക്കാൻ അറിയാത്തത് കൊണ്ടല്ല.. പിന്നെ ഇവിടെ നിക്കുന്നതിന് ചില ലക്ഷ്യങ്ങൾ ഉള്ളത് കൊണ്ട് എന്റെ ഒരു എടുത്തു ചാട്ടം അബദ്ധമാവണ്ടല്ലോ വിചാരിച്ചാ….”
” what… അവൻ നിന്നെ തല്ലിയെന്നോ…? ”
” അതെ സർ.. അവളിവിടെ ഉണ്ടേ ഞാൻ ഇവിടെ നിക്കില്ല എന്ന് തീർത്തു പറഞ്ഞിട്ടും അവനൊരു കുലുക്കവുമില്ല…. എന്നെ സന്തോഷിപ്പിക്കുന്നതിനേക്കാൾ അവന്ന് വലുത് അവന്റെ ഉപ്പാന്റെ തീരുമാനങ്ങൾ ആണത്രേ.. ഉപ്പാക് വേണ്ടി മാത്രമല്ല.. അവനും അവളെ ഇവിടുന്ന് പറഞ്ഞയക്കുന്നതിൽ വലിയ താല്പര്യമില്ല …അത്രയും സങ്കടം വെച്ച് ഞാൻ അഭിനയിച്ചിട്ടും അവൻ എനിക്ക് മറുപടി തന്നത് മുഖത്തടിച്ചാണ്.. അതും അവൾക് വേണ്ടി…”
“ഇതൊക്കെ മനസ്സിൽ കുറിച്ചോ… ഒരുനാൾ തിരിച്ചു കൊടുക്കേണ്ടതാണ് പലിശ സഹിതം….”
” അതെ.. അത് മനസ്സിൽ ഉണ്ട്… അത് കൊണ്ടാണ് ഞാൻ ഇപ്പൊ സമീപനം പാലിച്ചതും… എന്തായാലും.. ഒന്ന് ഞാൻ ഉറച്ചു പറയാം… അവനാളാകെ മാറീ….. അത് നമ്മുടെ നല്ലതിനല്ല ….”
“ഹ്മ്മ്..അവൾ കാല് കുത്തിയപ്പോഴേ ഇങ്ങനെ ആണെങ്കിൽ ഇനി മുന്പോട്ട് നമ്മൾ പലതും നേരിടേണ്ടി വരും… എന്ത് വന്നാലും നീയെവിടെ നിന്ന് ഇറങ്ങരുത്…പകരം മെഹന്നുവിനെ അവിടെ നിന്ന് ഇറക്കുകയും വേണം…അതിന് നീ എന്ത് പ്ലാനും ഇറക്കിക്കോ.. എന്ത് കളിയും കളിച്ചോ.. അന്തിമ വിധി നമുക്ക് അനുകൂലമാകണം എന്ന് മാത്രം….”
” ഒക്കെ സർ.. ഞാൻ അങ്ങനെ തോറ്റു പിന്മാറാൻ ഒന്നും പോകുന്നില്ല…. നിലവിൽ റയാന്ന് എന്നോട് ദേഷ്യമുണ്ട് എന്നത് ശരി തന്നെയാ.. അത് പക്ഷേ ഞാൻ ഒന്ന് സോറി പറഞ്ഞാൽ തീരാവുന്നതേ ഒള്ളു…”
” നിനക്ക് അവിടെ പിടിച്ചു നിക്കാൻ അവനു മുമ്പിൽ ഒന്ന് താണുകൊടുക്കുന്നതാണ് പരിഹാരം എങ്കിൽ നീയത് ചെയ്യണം സന…മാത്രമല്ല… ഇനി അവനെ വെറുപ്പിക്കുന്ന ഒരു കാര്യവും നീ പറയുകയും അരുത്…. അവന്റെ മനസ്സിൽ നിന്നോട് ഒരു അകൽച്ച വന്നാൽ അത് നിക്കത്താൻ പണ്ട് പറ്റുമായിരുന്നെങ്കിലും ഇപ്പോൾ ചിലപ്പോ നമുക്ക് കഴിഞ്ഞെന്നു വരില്ല….. ”
” ഞാൻ ശ്രമിക്കാം സർ… പിന്നെ അവളെ ഇവിടെ നിന്ന് ഓടിക്കാൻ എന്നെ കൊണ്ട് ആവുന്നത് ഒക്കെ ഞാൻ ചെയ്യും…. സർ നോക്കിക്കോ.. എന്നെ അവൾക് ശരിക്കറിയില്ല…. നാളെ അവളിങ്ങു വരട്ടെ… എനിക്കറിയാം എന്താ ചെയ്യേണ്ടത് എന്ന്…. ”
സന രണ്ടും കല്പിച്ചായിരുന്നു….. പക്ഷേ… മെഹനുവിനെ ഒതുക്കാൻ അവളെ കൊണ്ട് ആകുമോ…?
💕💕💕
അനു റൂമിൽ ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ ജാനുവിനെ വിളിച്ചു പറയുവാണ്….
“ഓഹ്. പെണ്ണെ .. ഇപ്പഴാ മനസ്സിന് ഒരു സമാധാനം ആയത്…എന്തായാലും ഷാനൂന് നിന്നോട് ഉള്ള പരിഭവം ഒക്കെ മാറിയല്ലോ..ഇനി ടെൻഷൻ ഇല്ലാതെ അവനെ ഫേസ് ചെയ്യാലോ…. നീ അനു ആണെന്ന് അറിഞ്ഞിട്ടും അവനിത്രയൊക്കെ ചെയ്തോളു എന്ന് കേട്ടപ്പോ മോളെ അനു… എനിക്ക് എന്തൊക്കെയോ മണക്കുന്നുണ്ട്….”
” എന്ത് മണക്കുന്നു എന്ന്…. ”
” നല്ല പ്രേമത്തിന്റെ സുഗന്ധം..മ്മ്മ്മ്മ് … ”
” എന്ത് മ്മ്മ്മ്മ്മ്…നീയൊന്ന് പോയേടി…അവൻ അങ്ങനെ ഒന്നും വീഴുന്ന ടൈപ്പ് അല്ലാ..അത്കൊണ്ടല്ലേ അവൻ എന്നോട് തിരിച്ചു ബസ്സിന് പോരാൻ പറഞ്ഞത് … സ്നേഹിക്കുന്ന പെണ്ണിനെ ബൈക്കിന്റെ പുറകിൽ ഇരുത്തി കൊണ്ട് പോകാൻ ഏതവനാ ആഗ്രഹിക്കാത്തത്… പിന്നെ എന്നെ ശത്രു ആയി കാണേണ്ട തെറ്റൊന്നും ഞാൻ അവനോട് ചെയ്തിട്ടില്ലല്ലോ…. അത്കൊണ്ടാ ഇതിൽ ഒതുക്കിയത്… അല്ലാതെ എന്നോട് ഒരു മണ്ണാകട്ടയും ഉണ്ടായിട്ടല്ല……”
” ഓഹോ..അപ്പൊ നീ അവന്റെ മനസ്സിൽ പാകിയ വിത്ത് ഇതുവരെ മുള പൊട്ടിയിട്ടില്ലന്നർത്ഥം… അതിന് വഴിമുടക്കി നിക്കുന്നത് ആ ദിയ അല്ലെ…. ഇനി അവളുടെ കാര്യത്തിൽ കൂടി തീരുമാനമായ നിന്റെ റൂട്ട് ക്ലിയർ ആയി…. ”
” അതെ…ഷാനുവിന്റെ ഫ്രണ്ട് ലിസ്റ്റിൽ കയറി പറ്റിയ എനിക്ക് അവന്റെ ഹൃദയത്തിൽ കൂടു കൂട്ടി താമസിക്കാൻ അധികനാൾ ഒന്നും വേണ്ട.. പക്ഷേ… ദിയ എനിക്ക് ഏത് അർത്ഥത്തിലും ഒരു പാരയാണ്…. ഷാനുവും അവളും തമ്മിൽ എന്തേലും നമ്മൾ കേട്ടറിഞ്ഞപോലെ ഉണ്ടോ എന്ന് ആദ്യം ബോധ്യപ്പെടണം…എന്നാലേ ഇനി മുന്നോട്ട് പോകാൻ പറ്റു…. ”
” അപ്പോ അവർ തമ്മിൽ അടുപ്പം ഉണ്ടോ എന്ന് നമ്മൾ കണ്ടു പിടിക്കണം.. അതായിരിക്കണം നമ്മുടെ അടുത്ത ലക്ഷ്യം..നമുക്ക് അവളുടെ ക്ലാസ്സിൽ ആരോടേലും അന്യോഷിച്ചാലോ.. അവളുടെ ഫ്രണ്ട്സിനോടോ മറ്റോ… ”
” ഏയ്യ്.. അത് വേണ്ടാ.. അവൾ എങ്ങനേലും അറിയും… അവളെറിയാതെ വേണം നമ്മൾ ഇത് കണ്ടു പിടിക്കാൻ…. നിലവിൽ അവൾക് മുമ്പിൽ നമുക്ക് നല്ലൊരു ഇമേജ് ഉണ്ട്.. അത് നമ്മൾ കളഞ്ഞു കുടിക്കാൻ പാടില്ല..വേറെ എന്തെങ്കിലും വഴി .. ”
അല്പനേരത്തെ നിശബ്ദതെക് ശേഷം ജാനു
” എടി നല്ലൊരു ഐഡിയ ഉണ്ട്.. പക്ഷേ.. അതിന് വിശ്വസിക്കാൻ പറ്റിയ ഒരു ചെക്കനെ കിട്ടണം….”
” നീ ആദ്യം ഐഡിയ പറ…. ”
” എടി… നമുക്ക് അറിയേണ്ടത് ദിയ ഷാനുവിനെ ഇഷ്ടപെടുന്നുണ്ടോ എന്നല്ലല്ലോ.. ഷാനുവിന് ദിയയെ ഇഷ്ടാണോ എന്നല്ലേ…അപ്പൊ മാത്രം നമ്മൾ വറീഡ് ആയ മതിയല്ലോ…അതിന് പറ്റിയ ഒരു ഐഡിയ ഉണ്ട്… അവൾ ഏതെങ്കിലും ചെക്കനുമായി കൊഞ്ചികുഴഞ്ഞു സംസാരിച്ചു നിക്കുന്നത് ഷാനു കാണണം… അപ്പൊ അവന്ന് അവളോട് ഇഷ്ടമുണ്ടെങ്കിൽ ഷാനുവിന്റെ മുഖത്തു നിന്ന് തന്നെ അത് പ്രകടമാകും….അപ്പൊ നമുക്ക് മനസ്സിലാകാലോ…എങ്ങനെ ഉണ്ട്… ”
” അത് നല്ലൊരു ഐഡിയ ആണ്…പക്ഷേ.. ഏകോടി… ”
” ഏൽക്കും പെണ്ണെ.. ഒരു ചെക്കനും അവന്റെ പെണ്ണ് അവനോടുള്ളതിനേക്കാൾ സ്വാതന്ത്ര്യത്തോടെ മറ്റൊരുത്തനുമായി സംസാരിക്കുന്നത് ഇഷ്ടപ്പെടില്ല… അത് love സൈക്കോളജി ആണ്…. അവന്റെ ഉള്ളിൽ അവളുണ്ടെങ്കിൽ അതിന്റെ അനിഷ്ടം അവന്റെ മുഖത്തു പ്രകടമാവുക തന്നെ ചെയ്യും….. ”
” ഒക്കെ…ഇനി ഏത് ചെക്കനെയാ നമ്മളിത് ഏല്പിക്കാ… ”
” അതിപ്പോ… മ്മ്മ്…എടി…. യച്ചുക്കാനെ വെച്ചൊന്ന് കളിച്ചാലോ…. ”
” എന്ത്… യച്ചുക്കയോ… പൊന്ന് മോളെ…ഓൾ ഇന്ത്യ കോഴീസ് അസോസിയേഷൻ പ്രസിഡന്റ് ആണ് ഇന്റെ യചുക്ക.. യച്ചുക്ക ഇത് കേൾക്കേണ്ട താമസം … പിന്നെ അവിടെ ആക്ടിങ് ആവില്ല.. ജീവിക്കും.. അത് നമുക്ക് കുറച്ചു ബുദ്ധിമുട്ടാകും..ഒക്കെ കുളമാക്കി കയ്യിൽ തരേം ചെയ്യും….അതോണ്ട് യച്ചുക്ക ഇത് അറിയാനെ പാടില്ല….”
ഇതേ സമയം ഡോർ പാതി തുറന്നിട്ടിരിക്കുന്ന അനുവിന്റെ റൂമിന്റെ മുമ്പിലൂടെ പോകുകയായിരുന്നു യച്ചു…. അപ്പോഴാണ് അവൻ അനുവിന്റെ അവസാനത്തെ ഡയലോഗ് കേൾക്കുന്നത്….
ഹേ… എന്നെ കുറിച്ചാണല്ലോ ചർച്ച…. ആരോടാണിവൾ എന്നെ കുറിച്ച് പറയുന്നത്… അതും എന്റെ ഇമേജ് താഴ്ത്തി കെട്ടികൊണ്ട്…. ഞാൻ എന്തോ അറിയാൻ പാടില്ലാ എന്നൊക്കെ പറയുന്നുണ്ടല്ലോ… എന്ത് കാര്യമായിരിക്കുമത്..?
യച്ചു വാതിലിനോട് ചേർന്ന് നിന്ന് കാതോർത്തു…അനു ഇതറിയാതെ സംസാരം തുടരുകയാണ്…
” യച്ചുക്ക അല്ലാണ്ട് പിന്നെയാരാടി വേറെ ഓപ്ഷൻ.. ഇത് യച്ചുക്ക അവളോട് ചുമ്മാ സംസാരിച്ചു നിന്നോളും.. കുറച്ചു നേരത്തേക്ക് അല്ലെ ഒള്ളു… നീയൊരു കാര്യം ചെയ്യ്…. യച്ചുക്കാനെ സ്ഥിരം പറ്റിക്കുന്ന പരിപാടി തന്നെ എടുത്തോ…അത് ഏൽക്കും … ”
” മറ്റേതോ.. അത് വേണോ മോളെ ..നിനക്ക് അറിയാൻ പാടില്ലാന്നിട്ടാടി യച്ചുക്കാനെ….ഇപ്പൊ തന്നെ നമ്മടെ കോളേജിലെ ഫസ്റ്റ് ഇയർ കൊച് ഇക്കാനെ സ്നേഹിക്കുന്നുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോഴേ ഇക്ക ഭൂമിയിൽ ഒന്നുമല്ല… അവൾക് വേണ്ടി ഇക്ക വായ്നോട്ടം വേറെ നിർത്തി നല്ല കുട്ടിയായി എന്നൊക്കെയാ പറയുന്നത്… എനിക്കും ഈയിടെ ഇക്കാക്ക് കുറച്ചു ബോധമൊക്കെ വന്നപോലെ തോന്നിയിട്ടുണ്ട്… പക്ഷെങ്കിൽ ആ കുട്ടി ഇനി ദിയ ആണെന്ന് കൂടി പറഞ്ഞാ പിന്നെ കൈവിട്ട കളിയാവും… നമ്മുടെ കാര്യം നടക്കും..പക്ഷേ…അത് പിന്നീട് യച്ചുക്ക വഴി നമുക്ക് തന്നെ പാരയാവും ചിലപ്പോൾ..സംഗതി സീരിയസ് ആയ പിന്നെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലാട്ടോ…”
” ഹ്മ്മ്.. അതും ശരിയാണ്.. ഷാനുന്റെ കസിൻ ആയോണ്ട് അവൾ പോയി അവനോട് പറഞ്ഞാ യച്ചുക്കാക്ക് അടി വരുന്ന വഴി ഏതിലൂടെ ആണെന്ന് പറയാൻ പറ്റില്ല …ഇനി നമ്മൾ യച്ചുക്കാനെ സ്നേഹിക്കുന്ന പെണ്ണ് അവളാണോ എന്ന് ടെസ്റ്റ് ചെയ്യാനാണ് എന്നും പറഞ്ഞു പറഞ്ഞയച്ചാലും ഇതിനു പിന്നിലെ നമ്മുടെ കളികൾ യച്ചുക്കാക്ക് അറിയാത്തത് കൊണ്ട് മിക്കവാറും അത് കുളമാകും… ഷാനുവിന്റെ കയ്യിന്ന് അപ്പോഴും അടി ഫർള് തന്നെ…അപ്പോ വേറെ നോക്കാ…. ”
” ഡി.. വൺ മിനിറ്റ്… ”
ഇതെല്ലാം കാതോർത്തു കേട്ട് നിക്കുന്ന യച്ചുവിന്റെ കൈ തട്ടി അവൻ നിക്കുന്നതിന്റെ തൊട്ടടുത്തുള്ള ഫ്ലവർ വെസ് നിലത്തേക്ക് വീണു…. അവൻ വേഗം അത് എടുത്തു നേരയാക്കി വെച്ച് അവിടെ നിന്ന് മാറി നിന്നു… ശബ്ദം കേട്ട് അനു പുറത്തു വന്നപ്പോ അവിടെ ആരുമില്ല…
ഒരു ശബ്ദം കേട്ടതാണല്ലോ ഞാൻ… അതിപ്പോ എന്താ.. ഏഹ്.. തോന്നിയതാവും ചിലപ്പോ…
അവൾ റൂമിലേക്ക് തന്നെ പോയി..
” എന്താടി….? ”
” ഒന്നുലടി.. എന്തോ ശബ്ധം കേട്ടപോലെ…എടി.. എനിക്ക് ഒരു ഐഡിയ… നമുക്ക് അമിയോട് ഹെല്പ് ചോദിച്ചാലോ…. ”
” പക്ഷേ… അപ്പൊ നിനക്ക് ഷാനുവിനെ ഇഷ്ടമുള്ള കാര്യം കൂടി പറയേണ്ടി വരില്ലേ… ”
” അത് പറയാം… എന്ത് കൊണ്ടും അമി ആയിരിക്കും നല്ലത്..അവനെ നമുക്ക് വിശ്വസിക്കാം..അവൻ നമ്മുടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ.. അപ്പൊ എന്തിനും നമ്മുടെ കൂടെ നിന്നോളും… പിന്നെ ഇനി ഷാനു അവനോട് അതിന്റെ പേരിൽ ചൂടായാലും അവൻ കോളേജിലെ ഡാൻസ് മാസ്റ്റർ ആയി വന്നതല്ലേ… അതിനെ ബേസ് ചെയ്തു എന്തെങ്കിലും അവളോട് മിണ്ടീ പറഞ്ഞും നിക്കാൻ പറഞ്ഞാതി.. അപ്പൊ കുഴപ്പമില്ലല്ലോ….”
” അത് പൊളിക്കും.. അപ്പൊ നമുക്ക് അങ്ങനെ അങ്ങ് ഉറപ്പിക്കാം…നീ മോർണിംഗ് അമിയെ കണ്ടു ഈ കാര്യം സംസാരിക്കണം…നാളതെന്നെ ഈ കാര്യത്തിന് ഒരു തീരുമാനമാവണം….”
” ഒക്കെ.. Done… ”
ഇതേ സമയം യച്ചു മാറി നിന്ന് ചിന്തയിൽ ആയിരുന്നു…
അപ്പൊ അനു എന്നെ പറ്റിക്കായിരുന്നു.. ആ കുട്ടിയെ അവൾ കണ്ടു പിടിച്ചിട്ട് എന്നോട് പറയാത്തത് ആണ്…. ഹ്മ്മ്….ഈ വഴി വരാൻ തോന്നിയത് എന്റെ ഭാഗ്യം.. അതുകൊണ്ടല്ലേ ഇതൊക്കെ കേൾക്കാൻ പറ്റിയത്…. അപ്പൊ എന്റെ മൊഞ്ചത്തികുട്ടിയുടെ പേര് ദിയ… നല്ല പേര്…. ദിയ യച്ചു… ആഹഹാ…എന്തൊരു ചേർച്ച….. ഞാൻ ദിയ മോളെ എന്നെ വിളിക്കു…. അല്ലെങ്കിൽ വേണ്ട.. മോളൂസേ എന്ന് വിളിക്കാം…..
യച്ചു ആകെ പൊലിവിൽ നിക്കാണ്…
ഫസ്റ്റ് ഇയർ… പേര് ദിയ.. ഡിപ്പാർട്മെന്റ് കൂടി കുറച്ചു നേരം കൂടി അവിടെ നിന്നാ ചിലപ്പോ കേൾക്കാൻ പറ്റിയേനെ…. സാരമില്ല.. കണ്ടു പിടിക്കാം….അനുവിനെ ഒന്നിട്ടു കുടഞ്ഞാൽ അവൾ പറയാതിരിക്കില്ല.. പക്ഷേ… എനിക്ക് തോന്നുന്നത് അനുവിന്റെ സംസാരം വെച്ച് അവൾക് പാരയാവുമെന്ന് ഒക്കെ പറയുമ്പോ അനുവും ആ കുട്ടിയും അത്ര നല്ല രസത്തിൽ അല്ലാ.. May be.. അവളുടെ ശത്രു ആണെകിലോ.. അതുകൊണ്ടാണോ അവൾ എന്നോട് ആ കുട്ടിയെ കണ്ടു പിടിച്ച കാര്യം മറച്ചു വെക്കുന്നത്…. ആ സ്ഥിതിക് അവരുടെ തെറ്റ് തീരത്തെ ഞങ്ങൾ തമ്മിൽ അടുക്കാൻ അവൾ ഒരിക്കലും സമ്മതിക്കില്ല…. അവളെനിക്ക് കാട്ടി താരനും പോകുന്നില്ല..അത്കൊണ്ട്.. തത്കാലം ഞാൻ ഇതൊന്നും അറിയാത്ത മട്ടിൽ നിൽകാം… വഴിയേ അവളെറിയാതെ അവളിൽ നിന്ന് ആ കുട്ടിയെ ഞാൻ തന്നെ കണ്ടു പിടിക്കണം…. അങ്ങനെ തന്ത്രപരമായി നീങ്ങുന്നത് ആണ് ബുദ്ധി….
യച്ചു ദിയയുടെ കാര്യം അറിഞ്ഞു കഴിഞ്ഞു…. ഇനി ബാക്കി അവൻ നോക്കികോളും…. അവന്റെ പ്രണയമെങ്കിലും മൊട്ടിടുമോ അതോ തുടക്കത്തിൽ തന്നെ വാടി പോകുമോ എന്ന് കണ്ടറിയാം….
💕💕💕
സന റയ്നുവിന്റെ മുറിയിലേക്ക് വന്നപ്പോൾ അവൻ അവിടെ ബാൽകണിയിൽ നിക്കുകയായിരുന്നു….
സന വിഷമം അഭിനയിച്ചു കൊണ്ട് റയാന്റെ അടുത്തേക്ക് വന്നു….അവളുടെ സാമിപ്യം അവന്ന് മനസ്സിലായെങ്കിലും അവൻ അവളെ തിരിഞ്ഞു നോക്കിയില്ല…
” ബേബി… I am sorry.. I am…. Really sorry…. ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു….. അപ്പോത്തെ ദേഷ്യത്തിൽ…എന്റെ വായെന്ന് അങ്ങനെ ഒക്കെ വീണു പോയി…ബേബിയേ മനസ്സിലാക്കാഞ്ഞിട്ടോ വിശ്വസമില്ലാന്നിട്ടോ പറഞ്ഞതല്ല….. ബേബിയേ എനിക്ക് നഷ്ടപ്പെടുമോ എന്ന ചിന്ത വന്നപ്പോൾ ബേബിയോടുള്ള ഇഷ്ട കൂടുതൽ കൊണ്ട്…അറിയാതെ ഞാൻ ….പറ്റി പോയി….ക്ഷമിക്ക് എന്നോട്…. അവൾ ഈ വീട്ടിൽ നിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല എന്നത് ശരിതന്നെ… പക്ഷേ ഉപ്പാടെ തീരുമാനങ്ങൾ മാനിച്ചു എന്റെ ബേബിക്ക് വേണ്ടി ഞാൻ അത് അംഗീകരിക്കും…… കാരണം..എനിക്ക് ഇവിടം വിട്ട് പോകാൻ പറ്റില്ലാ… എനിക്ക് ബേബിയേ വേണം..ബേബി ഇല്ലാണ്ട് എനിക്ക് ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല….”
അവൾ ഇതെല്ലാം പറയുമ്പോൾ കരയുകയായിരുന്നു…. ശേഷം അവൾ പോകാനായി ഒരുങ്ങിയതും റയ്നു അവളെ പിന്നിൽ നിന്ന് വിളിച്ചു…അവളുടെ മുതലക്കണ്ണീരിൽ അവൻ അല്പം അലിഞ്ഞു….
” സന….ഞാനും അപ്പഴത്തെ ദേശ്യത്തിൽ നിന്നെ അടിക്കേം എന്തൊക്കെയോ പറയേം ഒക്കെ ചെയ്തു… നീയത് വിട്ടേക്… എനിക്ക് അവളെക്കാൾ വലുത് നീ തന്നെയാണ്…. അവൾ ഇവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതെന്നെ ബാധിക്കുന്ന കാര്യമല്ല…നീയും അവളെ മൈൻഡ് ചെയ്യാതിരുന്നാൽ മതി…..”
അവൻ സനയുടെ അടുത്ത് വന്നു അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു…അവൾ അവന്റെ നെഞ്ചിലേക് ചാഞ്ഞു…
സന അപ്പോൾ ഉള്ളിൽ കണക്കുകൂട്ടലുകളിൽ ആയിരുന്നു….
അങ്ങനെ അവളെ ഇവിടെ നിർത്താൻ എനിക്ക് ഒരു ഉദ്ദേശവുമില്ല…. ഒരു ദിവസമെങ്കിൽ ഒരു ദിവസം നേരത്തെ അവളെ ഞാൻ ഇവിടെ നിന്ന് കെട്ട് കെട്ടിക്കും…. അത് ഏത് മാർഗം പ്രയോഗിച്ചിട്ടാണെകിലും ശരി….
💕💕💕
അടുത്ത ദിവസം അമിയോട് സംസാരിക്കുന്നതിനും അവരുടെ പ്ലാൻ മുന്പോട്ട് നീക്കുന്നതിനും അനു കോളേജിലോട്ട് നേരത്തെ തന്നെ ഇറങ്ങി… പക്ഷേ…അവിടെ അവരെ മറ്റൊരു പ്രശ്നം കാത്തിരിക്കുന്നുണ്ടായിരുന്നു……
ഷാനു -അനു ബന്ധം അറുത്തു മാറ്റാൻ തക്ക മൂർച്ചയേറിയ ഒരു സംഭവമായിരുന്നത്…..!!!
*തുടരും…..*
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിച്ചൂസ്ന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Ethra nallayii waiting n ariyoo…
Atlast inn engilum ittalo .
Vegom vegom oro partum ing ponnottae…☺️☺️
Super exciting for next part