Skip to content

ആദിരുദ്രം – പാർട്ട്‌ 50

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

ദിവസങ്ങൾ മുന്നോട്ടൊഴുകി. ആദിയുടെ പരിക്ക് ഭേദമായി. അതിനിടയിൽ രുദ്രൻ പറ്റാവുന്നത് പോലെ റൊമാൻസ് പുറത്തെടുക്കുന്നുണ്ടങ്കിലും അവനെയെന്തൊക്കെയോ പ്രശ്നങ്ങൾ അലട്ടുന്നതായി അവൾക്ക് തോന്നി.
എന്താ കാര്യം എന്നവൾ പലയാവർത്തി ചോദിച്ചെങ്കിലും ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. ഇത്രയും ചോദിച്ചിട്ട് പറയാത്ത സ്ഥിതിക്ക് അവനായിട്ട് തന്നെ പറയുന്നത് വരെ കാരണം ചോദിക്കാൻ പോവില്ലെന്ന് അവളുമുറപ്പിച്ചു.

ഇന്നാണ് ആദിയുടെ തലയിലെ സ്റ്റിച്ചെടുക്കുന്ന ദിവസം. ഹോസ്പിറ്റലിൽ പോവാനൊരുങ്ങുന്ന രുദ്രന്റെ മുഖത്ത് പതിവില്ലാത്ത ചിരി കണ്ട് കാര്യമറിയാതെ നിൽക്കുകയാണ് ആദി.
അവൾ നോക്കുന്നതൊന്നുമറിയാതെ കണ്ണാടിയിൽ നോക്കി മൂളിപ്പാട്ടോടെ മുടി ചീവി ഒതുക്കുന്ന തിരക്കിലാണവൻ.

അല്ലി താമരപ്പൂഞ്ചെപ്പിൽ തട്ടി
താരകത്തിൻ തുമ്പും നുള്ളി…
താണിറങ്ങും പൂന്തേൻ തുമ്പി….
മാറി നിന്നാട്ടെ….
എന്നും നിന്റെയുള്ളിൽ തുള്ളി തൂവും…
കുഞ്ഞു വെള്ളി കിണ്ണത്തിൽ നീ
കാച്ചി വെക്കും ചെല്ല പൈമ്പാൽ
ഞാൻ കുടിച്ചോട്ടെ….
പീലി മുടിയാടുമീ….
നീലമയിൽ കാൺകിലോ…
മേലെ മുകിൽ ചായവേ…
നേരമിരുളാകിലോ….
നാടൻ കന്നി പെണ്ണെ….
നാണിക്കാതെൻ പൊന്നേ….
താഴെ കാവിൽ നാളെ…..
വേളിത്താലം വേണ്ടേ….
പായാരം കളി ചൊല്ലാതെ
പുഞ്ചിരി പൊതിയാ…
ചിഞ്ചിലമായി….

ചാന്തേറും ചുണ്ടിൽ..
ചുടു മുത്താരം
മുത്താനൊരു മുത്തുണ്ടേ….. 🎶

പാടി തിരിഞ്ഞതും മുന്നിൽ കിളിപോയി നിൽക്കുന്ന ആദിയെ കണ്ടവന് ചിരി പൊട്ടി.

ചെമ്പൂവേ പൂവേ
നിറമാറത്തെ..ചെണ്ടേലൊരു..
വണ്ടുണ്ടോ..
ചാന്തേറും ചുണ്ടിൽ..
ചുടു മുത്താരം
മുത്താനൊരു മുത്തുണ്ടേ…..🎶
കള്ളചിരിയോടെ പാടി അവൾക്കടുത്തേക്ക് നടന്ന് അവളുടെ കവിളിൽ അമർത്തി ചുംബിച്ച് ചുണ്ടിലൂറിയ കുസൃതിചിരിയുമായി മുറിക്ക് പുറത്തേക്ക് പോയി.

ആദി പോയ കിളികളെ ഏത് ഭൂഖണ്ഡത്തിൽ പോയി തേടണം എന്ന് ചിന്തിച്ചു പോയി.

അല്ല ഈ പാടിയ പാട്ടിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്കില്ലേ?????
പറന്ന് പോയ കിളികളിൽ രണ്ടെണ്ണം തിരികെ കൂടണഞ്ഞപ്പോൾ ബോധം വന്നത് പോലെയവൾ ആലോചിച്ചു.

ഇനി അതായിരിക്കുവോ??????
ഏയ്‌…… എന്നാലും??????? ഏയ് അതായിരിക്കില്ല??????
ഇനി വല്ല തലയ്ക്കടിയും കിട്ടിയോ???? ഏയ്‌ അങ്ങനെ ആണെങ്കിൽ ഞാനറിയൂലെ??????
ആഹ് എന്തേലും ആവട്ടെ……
തന്നത്താൻ ചോദ്യം ചോദിച്ച് തന്നത്താൻ ഉത്തരം കണ്ടെത്തി അവൾ അവന് പുറകെ പുറത്തേക്കിറങ്ങി.

ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും അവന്റെ ചുണ്ടിൽ പുഞ്ചിരി തത്തി കളിച്ചിരുന്നു.
ഹോസ്പിറ്റലിൽ പോവുന്ന വഴി അവളവനോട് കുത്തി കുത്തി ചോദിച്ചെങ്കിലും അവന്റെ അസ്ഥാനത്തെ പാട്ട് കേട്ട് അവളാ ഉദ്യമം ഉപേക്ഷിച്ചു വെറുതെ എന്തിനാ പണി വാങ്ങി കൂട്ടുന്നത്.

അവൾ പുറത്തെ കാഴ്‌ചകളിലേക്ക് കണ്ണും നട്ടിരുന്നു.
രുദ്രന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളിൽ വീണ് കൊണ്ടിരുന്നു.
ആദി ഇതൊന്നും അറിയാതെ കാഴ്ചകളിൽ മുഴുകിയിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഹോസ്പിറ്റലിൽ എത്തി സ്റ്റിച്ചെടുക്കാൻ ഇരിക്കുമ്പോൾ അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു.

രുദ്രേട്ടാ സ്റ്റിച്ചെടുക്കണോ????? എടുത്തില്ലെന്ന് കരുതി ഒന്നും വരാൻ പോവുന്നില്ലല്ലൊ…….
അവളുടെ പറച്ചിൽ കേട്ട് അവിടെ നിന്ന നേഴ്സ് ചിരിക്കാൻ തുടങ്ങി.
രുദ്രനത് കണ്ടവളെ നോക്കി കണ്ണുട്ടി.

എന്താ പേടിയാണോ?????
ചോദ്യം കേട്ട് തലയുയർത്തി നോക്കവെ ഒരു നാൽപതിനോട് അടുത്ത് പ്രായം തോന്നിക്കുന്ന നേഴ്സിനെ കണ്ടവളൊന്ന് തലയാട്ടി.

ഇങ്ങനെ പേടിക്കാൻ മാത്രമൊന്നുമില്ല മോളെ ചെറിയൊരു അസ്വസ്ഥത തോന്നും അല്ലാതെ സ്റ്റിച്ചിടുമ്പോഴുള്ള വേദന തോന്നില്ല.
സൗമ്യമായി അവർ പറഞ്ഞ് അവളുടെ കവിളിലൊന്ന് തലോടി.

അവൾ പേടി നിറഞ്ഞ കണ്ണുകളോടെ ഒന്ന് തലയാട്ടി.

അവളെ നോക്കി ഒരു ചിരിയോടെ അവർ സ്റ്റിച്ചഴിക്കാൻ തയ്യാറെടുത്തു.
അവർ കത്രിക കയ്യിലെടുക്കുന്നത് കണ്ടതും അവൾ രുദ്രന്റെ കയ്യിൽ പിടിമുറുക്കി കണ്ണുകൾ ഇറുകെ പൂട്ടി.
സ്റ്റിച്ച് ഓരോന്നായി അഴിക്കുമ്പോൾ ആദിയുടെ മുഖം ചുളിയുന്നത് കണ്ട് രുദ്രന്റെ കണ്ണിലും വേദന നിറഞ്ഞു.
ആധിയോടെ അവളെ തന്നെ നോക്കുന്ന അവന്റെ മുഖഭാവം കണ്ടവരുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

സ്റ്റിച്ച് അഴിച്ചു കഴിഞ്ഞവർ അവളെ നോക്കി.
അപ്പോഴാണ് രണ്ടുപേരുടെയും മുഖം തെളിഞ്ഞത്.

വേദനയുണ്ടോ ആദി??????
രുദ്രന്റെ ചോദ്യത്തിന് ഇല്ലായെന്നവൾ തലയാട്ടി.

ദേ ഇത്രേ ഉള്ളൂ കാര്യം അതിനാണ് ഇങ്ങനെ പേടിച്ചത്.
ഭാര്യേം കൊള്ളാം ഭർത്താവും കൊള്ളാം.
അവർ രണ്ടുപേരെയും കളിയാക്കി.

ഇതിലും വലിയ വേദനകൾ സഹിക്കേണ്ട ആളാണ് നിസ്സാരം ഒരു സ്റ്റിച്ചഴിക്കുന്നതിൽ പേടിക്കുന്നത്. കഷ്ടം തന്നെ.
മൂക്കത്ത് കൈവെച്ചവർ ചിരിച്ചു കൊണ്ട് ട്രേയുമെടുത്ത് പോയി.

അവൾ ചമ്മലോടെ രുദ്രനെ നോക്കി.
അവനും ചമ്മി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് ചിരി വന്നു.
പരസ്പരം നോക്കി ഇളിച്ച് കാണിച്ചു.

പോവാം……..
രുദ്രൻ ചോദിച്ചതും അവൾ തലയാട്ടികൊണ്ട് അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു.
ഒരു ചിരിയോടെ അവനവളെയും ചേർത്ത് പിടിച്ച് പുറത്തേക്ക് നടന്നു.

രുദ്രനവളോടുള്ള സ്നേഹവും കരുതലും കണ്ട് അവിടെ നിന്നവരെല്ലാം അവളെ അസൂയയോടെ നോക്കി നിന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അതേ നമ്മളെങ്ങോട്ടാ ഈ പോവുന്നത്????????
അവൾ ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി ഇരിക്കുന്ന രുദ്രനെ തോണ്ടി.

അത് അവിടെ എത്തുമ്പോൾ അറിയാല്ലോ.
അവളെ കളിയാക്കികൊണ്ടവൻ പറഞ്ഞു.

ഓഹ് പറയാൻ പറ്റില്ലെങ്കിൽ വേണ്ട ജാഡ തീവണ്ടി.
അവനെ നോക്കി പുച്ഛത്തോടെയവൾ ചുണ്ട് കോട്ടി.

ഡീ ഡീ ഒരുതവണ ഇത് വിളിച്ചപ്പോൾ കിട്ടിയത് ഓർമ്മയുണ്ടല്ലോ അല്ലെ?????
വല്ലാത്തൊരു ഭാവത്തിലവൻ പറയുന്നത് കേട്ടവൾ അറിയാതെ ചുണ്ടിൽ കൈവെച്ച് പോയി.

എന്തേ ഒന്നൂടെ വേണോ?????
സൈറ്റടിച്ചവൻ പറഞ്ഞതും അവൾ ദയനീയമായി വേണ്ടെന്ന് തലയാട്ടി.

അപ്പൊ ഇനി എന്നെ അങ്ങനെ വിളിക്കോ???????
ഗൗരവത്തിലവൻ ചോദിച്ചു.

ഇല്ല………
ചുമൽ കൂച്ചിയവൾ പറഞ്ഞതും അവനൊരു ചിരിയോടെ മുന്നോട്ട് നോക്കി വണ്ടിയോടിച്ചു.

അൽപ്പനേരം കഴിഞ്ഞതും കാർ പാലാഴിയിലേക്കുള്ള റോഡിൽ കയറിയതും അവൾ അതിശയത്തോടെ അവനെ നോക്കി.
അത് കണ്ടവനൊന്ന് അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.
അവൾ നിറപുഞ്ചിരിയോടെ അവന്റെ കവിളിൽ ചുംബിച്ച് പുറത്തേക്ക് നോക്കിയിരുന്നു.
അവളുടെ പ്രവർത്തിയിൽ അവനൊന്ന് ഞെട്ടിയെങ്കിലും പതിയെ അതൊരു കള്ളചിരിക്ക് വഴിമാറി.

കാർ ഗേറ്റ് കടന്നതും അവളുടെ മുഖം പൂനിലാവുദിച്ചത് പോലെ പ്രകാശിച്ചു.
കാർ മുറ്റത്ത് നിർത്തിയതും അവൾ സീറ്റ് ബെൽറ്റൂരി ഡോർ തുറന്ന് അകത്തേക്ക് പാഞ്ഞു.
അവളുടെ ഓട്ടം കണ്ടവൻ ചിരിച്ചുപോയി.

അകത്ത് കയറി ഹാളിൽ ആരെയും കാണാതെ അവൾ ചുറ്റും നോക്കി.
അടുക്കളയിൽ നിന്ന് ഉയരുന്ന പത്രങ്ങളുടെ ശബ്ദം കേട്ട് ഹേമ അവിടെയുണ്ടെന്നവൾക്ക് മനസ്സിലായി.
അവൾ മിണ്ടാതെ പതുങ്ങി ചെന്ന് കറിയുണ്ടാക്കുന്ന ഹേമയെ പുറകിൽ നിന്ന് ചുറ്റിപിടിച്ചു.
അവരൊന്ന് ഞെട്ടിയെങ്കിലും തോളിൽ അമരുന്ന ആദിയുടെ മുഖത്താൽ അവർക്ക് ആളെ മനസ്സിലായി.

ആദി മോളെ……..
ഉള്ളിൽ നിറഞ്ഞു കവിയുന്ന സ്നേഹത്താൽ അതിലപ്പുറം വാത്സല്യത്താലവർ തിരിഞ്ഞു നിന്നവളെ പുണർന്നു.
ആനന്ദത്താൽ അവരിവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.

സുഖായിരിക്കുന്നോ എന്റെ കുട്ടി????
അവളുടെ കവിളിൽ തലോടി ചോദിച്ചു.

അവൾ അതെയെന്ന് തലയാട്ടി.

മോളെന്താ ഒറ്റയ്‌ക്കണോ വന്നത്????
അവരുടെ ചോദ്യം കേട്ടവൾ നാക്ക് കടിച്ചു.

ഒറ്റയ്ക്കല്ല ചെറിയമ്മേ ഞാനുമുണ്ട് പക്ഷെ ഒരാൾ കാർ നിർത്തിയപ്പോഴേ ഇറങ്ങി ഓടിയില്ലേ…….
അടുക്കള വാതിലക്കൽ കയ്യും കെട്ടി നിന്ന് കളിയാക്കി അവൻ പറയുന്നത് കേട്ടവൾ രണ്ടുപേരെയും നോക്കി ഇളിച്ചു.

അയ്യോ മോനെന്തിനാ ഇങ്ങോട്ട് വന്നത് ഞാനങ്ങോട്ട് വരുമായിരുന്നല്ലോ?????
അവർ സാരിതുമ്പാൽ മുഖത്തെ വിയർപ്പുകണങ്ങൾ ഒപ്പിക്കൊണ്ട് അവനെ നോക്കി ചോദിച്ചു.

അതിനിപ്പൊ എന്താ????
ചെറിയമ്മ ജോലിയിൽ ആയത് കൊണ്ടല്ലേ ഞാനിങ്ങോട്ട് വന്നത്.

എന്നാലും അങ്ങനെയല്ലല്ലോ വേണ്ടത്.

ഒരു അങ്ങനെയുമില്ല ഞാനെന്താ അന്യനാണോ?????
രുദ്രന്റെ ചോദ്യം കെട്ടവരോന്ന് പുഞ്ചിരിച്ചു.

അല്ല ചെറിയച്ഛനെന്തേ??????
രുദ്രന്റെ ചോദ്യം കേട്ട് അതേയെന്നർത്ഥത്തിൽ ആദിയും അവരെ നോക്കി.

ചെറിയച്ഛൻ സ്കൂളിൽ പോയി. ഉച്ചക്ക് വരാനുള്ള സമയമായിട്ടുണ്ട് ഇപ്പൊ എത്തും. നിങ്ങൾ രണ്ടുപേരും ഇരിക്ക് ഞാൻ കുടിക്കാനെടുക്കാം.

അതും പറഞ്ഞ് തിരിയാൻ നിന്ന ഹേമയെ അവൻ തടഞ്ഞു.

വേണ്ട ചെറിയമ്മേ കുടിക്കാനൊന്നും ഇപ്പൊ എടുക്കണ്ട എന്തായാലും ഇപ്പൊ ഉച്ചഭക്ഷണത്തിനുള്ള സമയമായി ഇനിയെന്തായാലും ഇവിടുന്ന് ഉണ്ടിട്ടെ പോവൂ ഇപ്പൊ തല്ക്കാലം ചെറിയമ്മയുടെ പണി നടക്കട്ടെ.
ആദി ഇങ്ങോട്ട് വന്നേ നിന്റെ മുറിയൊക്കെ ഒന്ന് കാണിച്ചു താ…..

അവൾക്ക് നേരെ തിരിഞ്ഞ് രുദ്രനത് പറഞ്ഞപ്പോൾ അവൾ തലയാട്ടി ഹേമയെ ഒന്ന് നോക്കി അവന്റെ കൂടെ പുറത്തേക്ക് നടന്നു.

രുദ്രേട്ടൻ വാ മുകളിലാണെന്റെ മുറി…..
അവനോടായി പറഞ്ഞവൾ മുകളിലേക്ക് നടന്നു.
ചുറ്റിനും ഒന്ന് നോക്കിക്കൊണ്ടവൻ അവളുടെ പുറകെ ചെന്ന് അവളെ വലിച്ച് കൂടെ നിർത്തി അവളുടെ കഴുത്തിലൂടെ കൈയിട്ട് അവന്റെ കൂടെ നടത്തിച്ചു.

ഒരു ചിരിയോടെ അവളുടെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച അവന്റെ കയ്യിൽ പിടിച്ചവൾ മുകളിലേക്കുള്ള പടികൾ കയറി.

മുകളിൽ ഫോണിൽ പാട്ടും കേട്ട് ഓറഞ്ച് തിന്നുകൊണ്ടിരുന്ന ലെച്ചു അവരുടെ വരവ് കണ്ട് പകപ്പോടെ എഴുന്നേറ്റു.

അവളെ കണ്ടതും ആദി രുദ്രന്റെ പിടിവിട്ട് അവൾക്കരികിലേക്ക് പോവാൻ നിന്നെങ്കിലും അവൻ അവളെ വിടാതെ പിടിച്ചു കൂടെ നിർത്തി.
അവനെയൊന്ന് കൂർപ്പിച്ചു നോക്കി അവൾ ലെച്ചുവിന് നേരെ തിരിഞ്ഞു.

ലെച്ചൂ………..
ആദിയുടെ വിളി കേട്ടവൾ അവരെ രണ്ടുപേരെയും മാറി മാറി നോക്കി.

സോറി എനിക്ക് ഫ്ലാറ്റ് മാറിപ്പോയി……
അവരെ നോക്കി പറഞ്ഞവൾ മുന്നോട്ട് നടന്നു.

ആദിയും രുദ്രനും ഇവളിതെന്ത് തേങ്ങയാ ഈ പറയുന്നത് എന്നർത്ഥത്തിൽ മിഴിച്ചു നിന്നു.

കുറച്ചു മുന്നോട്ട് പോയതും അവൾ ചുറ്റുമോന്ന് നോക്കി.

ഏ???? ഇതെന്റെ വീടാണല്ലോ?????
അവൾ തിരിഞ്ഞ് രുദ്രനെയും ആദിയേയും നോക്കി.
അവരപ്പോഴും നിന്നിടത്ത് തന്നെ പകച്ച് നിൽപ്പുണ്ട്.

നിങ്ങളെന്താ ഇവിടെ?????
അവൾ രണ്ടുപേരെയും നോക്കി ഗൗരവത്തിൽ ചോദിച്ചു.

അതെന്താ എനിക്കെന്റെ വീട്ടിൽ വരാൻ പാടില്ലേ??????
ആദി അവളെ നോക്കി പിരികം പൊക്കി.

ശരിയാണല്ലോ നീ നിന്റെ വീട്ടിലേക്കല്ലേ വന്നത് ഞാനെന്ത് മണ്ടിയാ…….
അപ്പൊ ശരി നിങ്ങൾ എൻജോയ് ഞാൻ പോട്ടെ റ്റാറ്റാ…….
അവരെ നോക്കി കൈവീശി അവൾ കിളിപോയ പോലെ താഴേക്ക് നടന്നു.

അവളുടെ പോക്ക് നോക്കി അവർ മുഖത്തോട് മുഖം നോക്കി.

നീ വേഗം ചെറിയച്ഛനെ വിളിച്ചൊരു ആംബുലൻസ് ബുക്ക്‌ ചെയ്യാൻ പറ ഇപ്പൊഴാണേൽ നടത്തിക്കൊണ്ട് പോവാം കുറച്ചു കഴിഞ്ഞാൽ പിന്നെ കിടത്തിക്കൊണ്ട് പോവേണ്ടി വരും.
രുദ്രൻ പറയുന്നത് കേട്ടവൾ അതെയെന്ന് തലയാട്ടി നെടുവീർപ്പിട്ടു.

ഈ സമയം ലെച്ചു താഴെ ആദിയേയും രുദ്രനെയും കണ്ടത് സ്വപ്നമാണോ സത്യമാണോ എന്ന അഗാധമായ ചിന്തയിലായിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ദേ ഇതാണെന്റെ മുറി.
രുദ്രനെ തന്റെ മുറിയിലേക്ക് കയറ്റിയവൾ സന്തോഷത്തോടെ പറഞ്ഞു.

അവൻ ചുറ്റുമോന്ന് നോക്കി. നല്ല അടുക്കും ചിട്ടയുമുള്ള വൃത്തിയുള്ളൊരു മുറി.

അവന്റെ കണ്ണുകൾ ടേബിളിൽ ഒരു ചില്ല് പത്രത്തിലായി സൂക്ഷിച്ചിരിക്കുന്ന മഞ്ചാടി മണികളിൽ പതിഞ്ഞു. അത് കണ്ടപ്പോൾ അന്ന് ആദിയുടെ അമ്മയുടെ മുറിയിൽ കണ്ട മഞ്ചാടികളും മയിൽ‌പീലിയും ഓർമ്മ വന്നു.
അവൻ തലചരിച്ച് അവളെയൊന്ന് നോക്കി. അവളുടെ കണ്ണുകളും ആ ചില്ല് പത്രത്തിലാണ് എന്ന് കണ്ടതും അവൻ വിഷയം മാറ്റാനായി ടേബിളിൽ ഇരുന്ന ബുക്കെടുത്ത് കയ്യിൽ പിടിച്ചു.

നീ വായിക്കാറുണ്ടോ???????
കയ്യിലിരുന്ന ബുക്കിൽ തന്നെ നോട്ടമുറപ്പിച്ചു കൊണ്ടവൻ അവളൊട് ചോദിച്ചു.

മ്മ്മ്മ്….. സമയം കിട്ടുമ്പോഴെല്ലാം.
അവനോട് ചേർന്ന് നിന്നവൾ പറഞ്ഞു.

2 States……
അവൻ ബുക്കിന്റെ പേരൊന്ന് വായിച്ചു.

ലെച്ചുവിന് അനൂപ് സർ കൊടുത്ത ഗിഫ്റ്റായിരുന്നു. അവൾക്ക് പിന്നെ വായനയിൽ പണ്ടേ താല്പര്യമില്ലാത്തത് കൊണ്ട് എനിക്ക് തന്നു. കഥയറിഞ്ഞാൽ പോരെ എന്ന് പറഞ്ഞ് അവൾ സിനിമ കണ്ടു. പക്ഷെ എനിക്കെന്തോ സിനിമ കാണാൻ തോന്നിയില്ല. നമ്മൾ വായിക്കുമ്പോൾ കിട്ടുന്ന സുഖമൊന്നും എത്ര തവണ സിനിമ കണ്ടാലും കിട്ടില്ലല്ലോ അതുകൊണ്ട് ഞാൻ ഇത് വായിക്കാൻ തുടങ്ങി. പക്ഷെ ഇപ്പോഴും ഇത് ഞാൻ വായിച്ച് പൂർത്തിയായിട്ടില്ല.
അവൾ പറയുന്നത് കേട്ടവനൊന്ന് പുഞ്ചിരിച്ചു.

മെയ്‌ ബി ഇത് ചേതൻ ഭഗത്തിന്റെ റിയൽ ലൈഫ് സ്റ്റോറി ആയത് കൊണ്ടായിരിക്കാം വായിക്കാൻ ഭയങ്കര ഇൻട്രെസ്റ്റ്‌ ആയിരുന്നു.
പക്ഷെ അതിനേക്കാൾ വലിയ സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിച്ചത് കൊണ്ട് ഞാനിത് വിട്ടുപോയി. എന്തായാലും ഇന്നിത് നമുക്ക് കൊണ്ടുപോവാം അതാവുമ്പോൾ രുദ്രേട്ടൻ വർക്ക്‌ ചെയ്യുമ്പോൾ എനിക്ക് ബോറടിക്കില്ലല്ലോ.

നിനക്ക് ബോറടിക്കാതിരിക്കാൻ വേറൊരു ഗിഫ്റ്റ് ഞാൻ തരാം പക്ഷെകുറച്ചു താമസമുണ്ടാവും എന്ന് മാത്രം.
കുസൃതിചിരിയോടെ അവളെ നോക്കി മീശപിരിച്ചവൻ പറയുന്നത് കേട്ടവൾ നെറ്റിചുളിച്ച് അവനെ നോക്കി.

അവനെന്തോ പറയാനാഞ്ഞതും ലെച്ചു വന്ന് നന്ദനെത്തി എന്ന് പറഞ്ഞതും രണ്ടുപേരും അങ്ങോട്ട്‌ നടന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ചെറിയച്ഛാ………
ആദി ഓടിച്ചെന്നയാളെ കെട്ടിപ്പിടിച്ചു.

ആഹാ വന്നോ ചെറിയച്ഛൻറെ കാന്താരി.
അയാൾ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ച് അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.

അവരുടെ സന്തോഷപ്രകടനങ്ങൾ കണ്ട് ലെച്ചു മാറി നിന്ന് പുച്ഛിച്ചു.
കാരണം വെറും അസൂയ.

നിങ്ങളുടെ ഒക്കെ പ്രകടനം കണ്ടാൽ തോന്നുമല്ലോ ഈ ലോകത്ത് ആദ്യമായി കല്യാണം കഴിച്ചു പോവുന്ന പെണ്ണിവളാണെന്ന്.
എല്ലാവരെയും നോക്കി ആവശ്യത്തിലേറെ പുച്ഛം വാരിവിതറി അവൾ പറഞ്ഞു.

ഒന്ന് പോടീ കുശുമ്പി…….
ആദി അവളെ നോക്കി ചുണ്ട് കോട്ടി.

അല്ല പറന്ന് പോയ നിന്റെ കിളികളൊക്കെ തിരിച്ചു വന്നോ?????
ആദി കളിയാക്കലോടെ ചോദിച്ചതും അവളെല്ലാവരെയും നോക്കി ഇളിച്ചു.

കാര്യം ചോദിച്ച നന്ദനോടും ഹേമയോടും ആദി വിശദമായി എല്ലാം പറഞ്ഞു കേൾപ്പിച്ചു.
കേൾക്കണ്ട താമസം എല്ലാവരും കൂടി അവളെ കളിയാക്കാൻ തുടങ്ങി.

അവസാനം രുദ്രനാണ് അവളുടെ രക്ഷക്കെത്തിയത്.
എപ്പോഴും തന്നോട് ചാടിക്കടിക്കാൻ വരുന്ന രുദ്രൻ തന്നെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നത് കണ്ടതും ലെച്ചു വായും പൊളിച്ച് നിന്നുപോയി.

പിന്നെ അവരെല്ലാം ഭക്ഷണം കഴിക്കാൻ പോയി.
കഴിക്കാനിരിക്കുമ്പോൾ ആദി പ്ലേറ്റ് എടുക്കാതെ നന്ദന്റെയും ഹേമയുടെയും കയ്യിൽ നിന്ന് കഴിച്ചു.
അവരെ നോക്കി പല്ല് കടിക്കുന്ന ലെച്ചുവിന്റെ മുന്നിലേക്ക് ഒരുരുള ചോറ് നീണ്ടു വന്നു.
ലെച്ചു ആ കയ്യിനെയും ആ കൈയുടെ ഉടമയെയും വിശ്വാസം വരാതെ മാറി മാറി നോക്കി.

രുദ്രൻ…………
അറിയാതെ തന്നെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

അത് കണ്ട് രുദ്രൻ കണ്ണ് കൊണ്ട് അവളോട് കഴിക്കാൻ ആവശ്യപ്പെട്ടു.
അവളറിയാതെ വാ തുറന്നു പോയി.
രുദ്രൻ ഒരു ചിരിയോടെ അവളുടെ വായിൽ ചോറ് വെച്ച് കൊടുത്തു.
എല്ലാവരും ഒരു ചിരിയോടെ ആ കാഴ്ച നോക്കിയിരുന്നു.

അവൻ എല്ലാവരെയും നോക്കി കണ്ണ് ചിമ്മി.
ആദിക്ക് ഒരേസമയം അവനോട് സ്നേഹവും ബഹുമാനവും തോന്നി. തന്റെ കൂടപ്പിറപ്പിനെ അവൻ സ്വന്തമായി കാണുന്നത് കണ്ടവളുടെ മനസ്സ് നിറഞ്ഞു.

ഒരുപാട് നേരം അവിടെ ചിലവഴിച്ച് അത്താഴവും കഴിച്ചിട്ടാണ് അവർ തിരികെ മടങ്ങിയത്. ഈ സമയം കൊണ്ട് തന്നെ രുദ്രൻ ലെച്ചുവിന് നല്ലൊരേട്ടനും അവൾ രുദ്രന് ഒരു കുറുമ്പി അനിയത്തിയായും മാറിയിരുന്നു.

തിരികെ പോവാൻ മനസ്സ് വന്നില്ലെങ്കിലും ഇടയ്ക്കിടെ വരാമെന്ന് പറഞ്ഞ് രുദ്രൻ ആദിയേയും കൊണ്ട് തിരികെ പോയി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഫ്ലാറ്റിലേക്ക് പോവുന്നതിന് മുന്നേ രുദ്രന്റെ കാർ ചെന്ന് നിന്നത് ബീച്ചിലായിരുന്നു. നിലാവെളിച്ചത്തിൽ കടൽ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു.
നക്ഷത്രങ്ങൾ തിങ്ങി നിറഞ്ഞ വാനത്തിന് കീഴെ ശാന്തമായി അലയടിക്കുന്ന നീലതിരകളിലേക്കവൾ നോക്കി നിന്നു.
രുദ്രന്റെ കൈപിടിച്ച് വെള്ളത്തിലേക്കിറങ്ങുമ്പോൾ ലോകത്തിലേറ്റവും സന്തോഷവതി അവളാണെന്ന് തോന്നിപ്പോയി.
മൗനമായി ആ കടൽ തീരത്ത് രുദ്രന്റെ തോളിൽ തല ചായ്ച്ചിരിക്കുമ്പോൾ അവളുടെ മനസ്സ് കാറും കോളും അകന്ന ആകാശം പോലെ ശാന്തമായിരുന്നു.
തിരികെ പോവാൻ കഴിയാതെ ചിണുങ്ങി നിന്ന അവളെ രുദ്രൻ കോരിയെടുത്ത് കാറിലിരുത്തി.
അവളൊന്ന് മുഖം വീർപ്പിച്ചെങ്കിലും ഇനിയും വരാം എന്നവൻ ഉറപ്പ് കൊടുത്തപ്പോൾ അവൾ തലയാട്ടി സമ്മതിച്ചു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തിരികെ ഫ്ലാറ്റിൽ എത്തിയതും അവൾ ഫ്രഷാവാൻ ബാത്‌റൂമിലേക്ക് കയറി.
തലയിൽ സ്റ്റിച്ചായിരുന്നത് കൊണ്ട് കുറച്ചു നാൾ തല നനക്കാൻ കഴിഞ്ഞിരുന്നില്ല അതുകൊണ്ട് തന്നെ അവൾ കുളിച്ചാണ് പുറത്തേക്കിറങ്ങിയത്.
മുറിയിൽ രുദ്രനെ കാണാതെ അവളൊന്ന് നോക്കി.
അവൻ ബാൽക്കണിയിൽ നിൽക്കുന്നത് കണ്ടതും അവളൊരു ചിരിയോടെ കണ്ണാടിക്ക് മുന്നിൽ നിന്ന് തലതുവർത്താൻ തുടങ്ങി.
തുവർത്തി കഴിഞ്ഞ് മുടി പുറകിലേക്കിട്ടതും അവളുടെ ഇടുപ്പിലൂടെ രണ്ട് കരങ്ങൾ ചുറ്റിയിരുന്നു.
ഒരു വിറയലോടെ അവൾ കണ്ണാടിയിൽ നോക്കവെ തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെ കണ്ടവളുടെ ഹൃദയമിടിപ്പേറി.
അവന്റെ മുഖ ഭാവം കണ്ടവളൊന്ന് വിറച്ചു.

രുദ്രേട്ടാ……….
വിറയലോടെ അവൾ വിളിച്ചു തീർന്നതും വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചിരുന്ന അവളുടെ കഴുത്തിലേക്കവൻ മുഖം പൂഴ്ത്തിയിരുന്നു.
അവളൊരേങ്ങലോടെ അവളെ ചുട്ടിപ്പിടിച്ചിരുന്ന അവന്റെ കയ്യിൽ പിടിച്ചു.

തുടരും………………

അയ്യട മനമേ അങ്ങനെയിപ്പൊ സീൻ പിടിക്കണ്ട 😁

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

3.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ആദിരുദ്രം – പാർട്ട്‌ 50”

Leave a Reply

Don`t copy text!