അവളുടെ മൃദുലമായ വിരലുകൾ നെറുകയിൽ തലോടുന്നത് അറിഞ്ഞാണ് അയാൾ മെല്ലെ കണ്ണുകൾ തുറന്നത്. ചെറുപ്പത്തിലേ നഷ്ടപ്പെട്ടു പോയ തന്റെ അമ്മയുടെ ഓർമകളിലേക്ക് അയാൾ അറിയാതെ വഴുതി വീണു പോയി. അമ്മയെ നഷ്ടപെടുമ്പോൾ അയാൾക്കു ആറോ ഏഴോ വയസ്സ് മാത്രം ആണ് പ്രായം. അന്ന് തൊട്ട് വല്ലതെ മിസ്സ് ചെയുന്ന ഒന്നാണ് അമ്മയുടെ തലോടലുകളും നെറുകയിലെ ഉമ്മകളും. ഒരാൾ ഉള്ളപ്പോൾ ഒരുപക്ഷെ ഒട്ടും നമ്മൾ താല്പര്യം കാട്ടാത്ത അല്ലങ്കിൽ നമ്മൾ സമയം കണ്ടെത്താത്ത ചില ചെറിയ കാര്യങ്ങൾ ആകും അവർ ഇല്ലാതാകുമ്പോൾ നമ്മൾ ഏറെ മിസ്സ് ചെയ്യുന്നത്.
ഓർമകളിൽ നിന്നും അയാൾ തിരികെ എത്തിയത് അവളുടെ “അതെ” എന്നുള്ള വിളിയിൽ ആണ്. അവൾ അങ്ങനെ ആണ് അയാളെ അഭിസംബോധന ചെയ്യാറ്. അയാൾക് അങ്ങനെ വിളിക്കൻ ആണ് ഇഷ്ടം എന്ന് പറഞ്ഞപ്പോൾ മുതൽ അവൾ അങ്ങനെ ആണ് വിളിക്കാറ്. അല്ലെങ്കിലും അവൾ എപ്പോഴും മറ്റുള്ളവരുടെ ഇഷ്ടങ്ങൾ നോക്കി ആണ് ജീവിക്കുന്നത്. അവൾക് എന്താ ഇഷ്ടങ്ങൾ ഇല്ലാഞ്ഞിട്ടാണോ അതോ അവൾ എല്ലാർക്കും വേണ്ടി സ്വന്തം ഇഷ്ടങ്ങൾ മാറ്റി വെച്ചതാണോ? അഹ്, പണ്ടുള്ളവർ പറയുമല്ലോ വീട്ടിലുള്ള പെണ്ണുങ്ങളുടെ രീതികൾ അനുസരിച്ചു ആകും വീട്ടിലെ ഐശ്വര്യവും സന്തോഷവും. അതുകൊണ്ട് ആകും ഇന്നലെ രാത്രി വഴക്കിട്ടിട്ടും പിണക്കം ഒന്നും കാട്ടാതെ അവൾ വിളിച്ചുണർത്തിയത്. അയാൾ ഓർത്തു. അതല്ലെങ്കിലും എപ്പോഴും അങ്ങനെ ആണ് എത്ര വഴക്കു അടിച്ചാലും അവൾ തന്നെ വന്നു മിണ്ടും. സ്ത്രീകൾ ഒരിക്കലും വാശിക്കാർ ആകാൻ പാടില്ല എന്നല്ലേ പറയാറ് അതാകും. ദേഷ്യം വരുമ്പോൾ എന്തൊക്കെ വിളിച്ചു പറഞ്ഞാലും തിരിച്ചു ഒന്നും പറയാതെ ഒരു പരിഭവവും കാട്ടാതെ അവൾ എല്ലാം ഉള്ളിൽ ഒതുക്കും. ഇപ്പോൾ തന്നെ അവൾ അതിരാവിലെ എണീറ്റു ഭക്ഷണം ഒക്കെ ഉണ്ടാക്കി വെച്ചു കാണും. എല്ലാ ജോലികളും ഒതുക്കിയിട്ട് ആകും വിളിക്കുന്നത്. കുഞ്ഞുങ്ങളെ കുളിപ്പിച്ച് ഒരുക്കി കാണും. സ്കൂൾ ബസ് വരുമ്പോൾ അവൾ തന്നെയാ കേറ്റിവിടുന്നതും തിരികെ വിളിക്കുന്നതും. കുഞ്ഞുങ്ങളുടെ കാര്യം നോക്കാൻ അവളുടെ ജോലി കളയാൻ പറഞ്ഞപ്പോ അതും അവൾ അനുസരിച്ചു മറുത്തൊന്നും പറയാതെ. പെണ്ണുങ്ങൾ ആയാൽ അവളെ പോലെ ആയിരിക്കണം. അവൾ കുടുംബത്തിൽ പിറന്നവളാ!
പൊടുന്നനെ ഒരു വല്യ വെള്ളച്ചാട്ടത്തിലേക്ക് അയാൾ വിഴുന്നത് പോലെ തോന്നി. അല്ല, തോന്നൽ അല്ല, ദേഹവും കട്ടിലും മുഴുവൻ നനഞ്ഞു. “ശ്ശോ! നീ എന്താണീ കാണിച്ചത്?” അയാൾ ദേഷ്യഭാവത്തിൽ ചോദിച്ചു. “ദേ മനുഷ്യ, വെറുതെ കിടന്ന് പിച്ചും പെയ്യും പറയാതെ എണീറ്റു വന്നു തേങ്ങ തിരുക്, എനിക്കിന്നൊരു മീറ്റിംഗ് ഉള്ളതാ ഓഫീസിൽ.” എന്നും പറഞ്ഞു അവൾ മുഖം കഴുകി അടുക്കളയിലേക് പോയി.
“എത്രയോ വീടുകളിൽ ഭർത്താക്കന്മാരെ കൊണ്ട് മുഴുവൻ പണിയും എടുപ്പിക്കുന്നു, ഇവൾ അങ്ങനെ ഒന്നും ചെയ്യുപ്പിക്കുന്നില്ലല്ലോ! ഇവൾ കുടുംബത്തിൽ പിറന്നവളാ!” അയാൾ സ്വയം പറഞ്ഞു.
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission